ഭാരതത്തില്‍ ജീവിക്കുന്ന പാഴ്ജന്മങ്ങളുടെ സാംസ്ക്കാരിക-സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക-വിഭവാധികാരങ്ങള്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതും മനുഷ്യപക്ഷത്ത് നിലയുറപ്പിക്കുന്നതുമായ നിലപാടുകളാണ് ഇവിടെയുള്ളത്. ഇതിനോട് ഐക്യപ്പെടാവുന്ന ആര്‍ക്കും സ്വഗതം !
2010, ഏപ്രിൽ 14, ബുധനാഴ്‌ച
അംബേദ്കർ ജന്മദിന ചിന്തകൾ.
ഭാരതത്തിലെ അധഃസ്ഥിത ജനതയുടെ വിമോചകനായ ഡോ.ബി.ആർ.അംബേദ്ക്കറുടെ 119-)0 ജന്മദിനമാണിന്ന്.
അടിമകളുടെ വിമോചകനായ ഏബ്രഹാം ലിങ്കണും, കറുത്ത വഗ്ഗക്കാരുടെ വിമോചകനായ മാട്ടിൻ ലൂഥർ കിംഗിനുമൊപ്പം ലോകചരിത്രത്തി സ്ഥാനം ലഭിക്കേണ്ടുന്ന മഹാനായ നേതാവാണ് ഭാരതത്തിലെ അധ്:സ്ഥിത ജനതയുടെ വിമോചകനായ ഡോ.ബി.ആ.അംബേദ്ക്ക. (വി.ആ.ജോഷി.)
സവർണ്ണ മേധാവിത്വം അടിച്ചേല്പിച്ച ജാതിവ്യവസ്ഥയുടെ ഫലമായി സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും ആട്ടിയകറ്റപ്പെട്ട ഭൂരിപക്ഷം വരുന്ന ഭാരതജനതയെ ഭരണഘടനാപരമായ വ്യവസ്ഥകളിലൂടെ വിമോചിപ്പിക്കുവാൻ ശ്രമിച്ച ഡോ.ബി.ആർ.അംബേദ്ക്കറുടെ ജന്മദിനമാണ് ഏപ്രിൽ-14. ഭരണഘടനാശില്പിയെന്ന് അംഗീകരിക്കുകയും, ഭാരതരത്നം ബഹുമതി നൽകി ആദരിക്കുകയും ചെയ്ത ഈ മഹാന്, അർഹിക്കുന്ന അംഗീകാരവും ആദരവും നൽകാൻ പൊതു സമൂഹം ഇന്നും മടിച്ചു നില്കുന്നു.
ഫലപ്രദമായ ആഘോഷങ്ങളും ചടങ്ങുകളും സംഘടിപ്പിക്കുമ്പോൾ അംബേദ്ക്കർ ഉയർത്തിയ ആശയങ്ങളും ആഗ്രഹിച്ച പ്രവർത്തനങ്ങളും വ്യാപകമായ തോതിൽ ജനങ്ങളിലെത്താൻ ഇടയാകും. ഭൂരിപക്ഷം വരുന്ന ഈ ജനത ഇന്നും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും ഏറെ അകലെയാണ്. അധികാരവും സമ്പത്തും സൌകര്യങ്ങളും ഇപ്പോഴും ഒരു ന്യൂനപക്ഷത്തിന്റെ നിയന്ത്രണത്തിലാണ്. ഈ വസ്തുത വ്യാപകമായ തോതിൽ തിരിച്ചറിയാൻ ഇടയായാൽ അവ കൈവശം വെച്ചനുഭവിക്കുന്ന അധികാരിവർഗം അവ പങ്കുവെക്കാൻ നിർബന്ധിതരാവും. അവർ ഒരിക്കലും അതിനു തയ്യാറാവുകയില്ല. അതുകൊണ്ടാണ് ആഘോഷങ്ങൾ പരിമിതപ്പെടുത്തുന്നത്.
ഇത്തരമൊരു സാഹചര്യത്തെകുറിച്ച് അംബേദ്ക്കർബോധവാനായിരുന്നു. അതുകൊണ്ടുതന്നെയാണ് ഭരണഘടനയിൽ രാഷ്ട്രീയനീതിയും സാമൂഹ്യനീതിയും സാമ്പത്തികനീതിയും മൌലീകാവകാശമായി ഉൾപ്പെടുത്തിയതും ഇവ ലഭ്യമാകുന്നതിന് പദവികളിലും അവസരങ്ങളിലും തുല്യത ഉറപ്പാക്കുന്നതും ഭരണഘടനാ ബാധ്യതയായി രേഖപ്പെടുത്തിയതും. ഇത്തരം വ്യവസ്ഥകൾ എഴുതിചേർക്കുന്നതിന് അംബേദ്ക്കർക്ക് അതിശക്തമായ വെല്ലുവിളികൾ നേരിടേണ്ടിവന്നു. കാര്യകാരണസഹിതം ഭരണഘടനാ നിർമ്മാണ സഭയിൽ വസ്തുതകൾ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ്. ഈ വ്യവസ്ഥകൾ നടപ്പാക്കുന്നതിനെ കുറിച്ച് അന്നുതന്നെ ആശങ്കകളുണ്ടായിരുന്നു.
സ്വാർത്ഥമതികളും നിക്ഷിപ്ത താല്പര്യക്കാരും ഭരണഘടന കൈകാര്യം ചെയ്തപ്പോൾ അംബേദ്ക്കർ ലക്ഷ്യമിട്ട ഭരണഘടനാ പരിരക്ഷകൾ അർഹതപ്പെട്ട ജനതയ്ക്ക് ലഭ്യമാകാതെപോയി. അവകാശങ്ങളെകുറിച്ച് അറിവില്ലായ്മയും അത് നേടിയെടുക്കുന്നതിനുള്ള കൂട്ടായ പരിശ്രമത്തിന്റെ അഭാവവുമാണ് ഈ ദുരവസ്ഥക്കുള്ള പ്രധാന കാരണം. അവകാശങ്ങളെകുറിച്ച് ബോധമില്ലാത്ത ജനത ഔദാര്യങ്ങൾക്കായി യാചിക്കുന്ന അവസ്ഥയിലുമായി. സാമൂഹ്യനീതി നിഷേധത്തിന്റെ ഞെട്ടിപ്പിക്കുന്ന യാഥർത്ഥ്യങ്ങൾ ചർച്ചചെയ്യപ്പെടാൻ അംബേദ്ക്കറുടെ ജന്മദിനത്തിൽ നമുക്കു കഴിയണം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സാമൂഹ്യനീതി നിഷേധത്തിന്റെ ഞെട്ടിപ്പിക്കുന്ന യാഥർത്ഥ്യങ്ങൾ ചർച്ചചെയ്യപ്പെടാൻ അംബേദ്ക്കറുടെ ജ്ന്മദിനം നമുക്കു കഴിയണം.
മറുപടിഇല്ലാതാക്കൂസവർണ്ണരും സവർണ്ണതാല്പര്യം മനസ്സിലാവാത്ത അവർണ്ണരും മുഖ്യരാഷ്ട്രീയ കക്ഷികളും അംബ്ദേക്കറെ നിരന്തരം തമസ്ക്കരിച്ചു കൊണ്ടിരിക്കുന്നു. ബി.ജെ.പി,കോൺഗ്രസ്സ് ഇവരുടെ ദളിതുവിരുദ്ധതയിലും അംബ്ദേക്കർ വിരുദ്ധതയിലും ആകാംഷപ്പെടാൻ ഒന്നുമില്ല. എന്നാൽ ഇന്ന് ഇക്കാര്യത്തിൽ ഇവരെയും കടത്തിവെട്ടുന്നത് കമ്മ്യൂണിസ്റ്റുകളാണ്.പ്രത്യേകിച്ച് സി.പി.എം !
മറുപടിഇല്ലാതാക്കൂജാതിയുടെ പേരില്‍ സംവരണവും മറ്റു എല്ലാ ആനുകൂല്യങ്ങളും വേണം താനും പിന്നെയും സവര്ന്നരെ ചീത്ത വിളിക്കുകയും ചെയ്യും .
മറുപടിഇല്ലാതാക്കൂ@അജ്ഞാത,
മറുപടിഇല്ലാതാക്കൂതാങ്കള് പറഞ്ഞത് ശരിയാണ്, ജാതിയുടെ പേരില്‍ സംവരണവും മറ്റു എല്ലാ ആനുകൂല്യങ്ങളും വേണം. അതിനെന്താണു കുഴപ്പം ? സംവരണം സവര്‍ണന്റെ തറവാട്ടു സ്വത്തില്‍ നിന്നും എടുത്തു തരുന്നല്ല സവര്‍ണന്റെ മുമ്പില്‍ കുമ്പിട്ടു നില്‍ക്കാന്‍. ആരും ആരേയും അനാവശ്യമായി ചീത്ത പറഞ്ഞിട്ടില്ല.എവിടെയെങ്കിലും ചീത്ത പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനുള്ള ന്യായവും കാണും. കാര്യം കൃത്യമായി ഉന്നയിക്കാതെ ഒരുമാതിരി അച്ചിവീട്ടിലിരുന്നു നായരു കരയുന്നതു പോലെ കരയാതെ !