ക്ഷേത്രപ്രവേശന വിളംബരം നടത്തുവാൻ ആ രാജാവിന് എവിടുന്ന് അധികാരം കിട്ടി ? അദ്ദേഹം ഒരു ബ്രാഹ്മണനോ ഹൈന്ദവമതാചാര്യനോ ഒരു പൂജാരിപോലുമായിരുന്നില്ല. വെറും ഒരു നായർ മാത്രം. അങ്ങനെയുള്ളവർക്കുപോലും നിലവിലിരിക്കുന്ന ഹിന്ദുമതാചാരങ്ങളെ പരിഷ്കരിക്കുവാനോ, മാറ്റം വരുത്തുവാനോ ഉള്ള അധികാരം ഒരിടത്തും പറഞ്ഞിട്ടില്ല. രാജഭരണം ഏറ്റെടുക്കുന്നതിനു തൊട്ടുമുമ്പ് ‘ഹിരണ്യഗർഭയജ്ഞം’വഴി ക്ഷത്രിയനാക്കപ്പെട്ടവനാണ്, ഈ രാജാവ്. ഹിന്ദുമതാചാരങ്ങളിൽ എന്തെങ്കിലും മാറ്റമോ, പരിഷ്കാരമോ വരുത്തുവാൻ ‘മനുസ്മൃതി’യോ, വേദങ്ങളൊ, ഭഗവത് ഗീതയോ, ഏതെങ്കിലും ഹിന്ദുമത പ്രമാണ ഗ്രന്ഥങ്ങളോ അങ്ങനെയൊരധികാരം ഒരു രാജാവിനും നൽകുന്നില്ല. രാജാവിന്റെ ചുമതല ബ്രാഹ്മണരേയും പശുക്കളേയും സംരക്ഷിക്കുക മാത്രമാണ്.
‘സ്വസ്തി പ്രജാദ, പരിപാലയന്തം
ന്യായേണ മാർഗ്ഗേണ മഹിമഹിശാ:
ഗോബ്രാഹ്മണേദു ശുഭമസ്തു നിത്യം
ലോകാ സമസ്താ സുഖിനോ ഭവന്തു.
ഒം ശാന്തി,ശാന്തി,ശാന്തി. എന്നാണല്ലോ പ്രമാണം. നൂറ്റാണ്ടുകളല്ല, സഹസ്രാബ്ദങ്ങളായി ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടില്ലാതിരുന്നവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുവാൻ ഒരു രാജാവിന് എന്തവകാശം? ക്ഷേത്രം രാജാവിന്റെ വകയാണങ്കിൽ പോലും അതിൽ പ്രതിഷ്ഠ നടത്തിയത് രാജാവല്ല. അതിനായ് പ്രത്യേകം നിയുക്തനായ വ്യക്തിയാണ്. രാജാവിനതിനുള്ള അധികാരമില്ല. പുനഃപ്രതിഷ്ഠ നടത്തുന്നതിനോ, മറ്റെന്തെങ്കിലും കർമ്മം നടത്തുന്നതിനോ പ്രത്യേക യോഗ്യതയുള്ള ആൾവേണം. ക്ഷേത്രപ്രവേശനം നിരോധിക്കപ്പെട്ടിരുന്നവർ ഹിന്ദുക്കളായിരുന്നുവോ..?ഹിന്ദു എന്നതിന്റെ പ്രധാന ലക്ഷണം തന്നെ ക്ഷേത്രാരാധനയാണല്ലോ. ഹിന്ദു എം.എൽ.എ മാരുടെ പ്രതിനിധിയെ ദേവസ്വംബോർഡിലേക്ക് തെരഞ്ഞെടുക്കുന്നപ്രശ്നം വന്നപ്പോൾ, ക്ഷേത്രാരാധന നടത്തുന്നവർ മാത്രമാണ് ഹിന്ദുക്കൾ എന്ന് ഹൈകോടതിയിൽ സ്ത്യവാങ്മൂലം കൊടുത്തതല്ലേ.1936 നവംബർ 11-)0 തീയതിവരെ ഹിന്ദുക്കളല്ലാതിരുന്ന അയിത്തജാതിക്കാരെ ഒരു വിളംബരംകൊണ്ട് ഹിന്ദുക്കളാക്കാനുള്ള അധികാരം ചിത്തിരതിരുന്നാളിന് എവിടുന്നുകിട്ടി? രാജാവിനുള്ളത് രാഷ്ട്രീയാധികാരം മാത്രമാണ്. മതാധികാരം അതിനുപുറത്തും മുകളിലുമാണ്. ഒരാൾ ഹിന്ദുവാകുന്നത് ജനനാൽ മാത്രമാണ്. ഹിന്ദുമാതാവിൽ നിന്നും ജനിക്കാത്ത ആരും ഹിന്ദുവാകയില്ല. കേന്ദ്രമന്ത്രി വയലാർ രവിയുടെ ഭാര്യയേയും മകനേയും ഗുരുവായൂർ ക്ഷേത്രത്തിൽ കയറുന്നത് നിരോധിച്ചത് അതുകൊണ്ടാണല്ലോ. അതിക്രമിച്ചുകയറിയപ്പോൾ പുണ്യാഹം ചെയ്തു ക്ഷേത്രം ശുദ്ധീകരിക്കേണ്ടിവന്നതും തന്മൂലമല്ലേ? മേഴ്സി രവി ഈഴവസ്ത്രീയായെങ്കിലും ഹിന്ദുവായില്ല. എന്ന് ക്ഷേത്രഭാരവാഹികൾ പറയുന്നു. സമൂഹം അതംഗീകരിക്കുകയും ചെയ്യുന്നു. ഭരണഘടനാ വിരുദ്ധമെന്നു പറയാവുന്ന ആ പ്രവർത്തിയെ ചോദ്യം ചെയ്തുകൊണ്ട് ആരും കോടതിയെ സമീപിച്ചില്ല. ക്ഷേത്രഭാരവാഹികൾ ആവർത്തിച്ചിട്ടുപൊലും ഒരു പ്രതിക്ഷേധവുമുണ്ടായില്ല. ക്ഷേത്രപ്രവേശനം കഴിഞ്ഞ് ഏഴുപതിറ്റാണ്ടുകൾ ക്കുശേഷമാണ് അത് സംഭവിച്ചത്.
പിന്നെ എങ്ങ്നെ വെള്ളാപ്പള്ളി നടേശൻ ഹിന്ദുവാകും? അദ്ദേഹത്തിന്റെ മുത്തശ്ശി ക്ഷേത്രത്തിൽ പ്രവേശിക്കാൻ അർഹതയില്ലാത്ത സ്ത്രീയായിരുന്നു. അതിനാൽ ഹിന്ദുവായിരുന്നില്ല. ചിത്തിരതിരുന്നാൾ ആസ്ത്രീയെ ഹിന്ദുവാക്കുകയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തത് ഹിന്ദു നിയമപ്രകാരം സാധുവല്ല. സാധുവാകുമെങ്കിൽ മെഴ്സിരവിയുടെ മകൻ കൊച്ചിന്റെ ചോറൂണിനു പ്രവേശിച്ചത് സാധുവാകണമല്ലൊ. പക്ഷേ ക്ഷേത്രഭാരവാഹികൾ അതംഗീകരിച്ചില്ല. ക്ഷേത്രം ശുദ്ധികലശം നടത്തി പവിത്രമാക്കി. അവർ ബ്രാഹ്മണരാണ്. ചിത്തിരതിരുനാളിനെ പോലെ നായരല്ല. ക്ഷേത്രകാര്യങ്ങളിൽ അവസാനവാക്കുപറയാൻ അർഹതയുള്ളവരാണ്.
അതിനാൽ തിരുവിതാംകൂർ രാജാവിന്റെ ക്ഷേത്രപ്രവേശന വിളംബരം അനഃധികൃതവും അസംബന്ധവുമാണ്. മനുസ്മൃതിപ്രകാരം ആ രാജാവ് കഠിനശിക്ഷ അർഹിക്കുന്നു. എന്ന് അന്നുതന്നെ പുത്തേഴത്ത് രാമൻ മേനോൻ പ്രഖ്യാപിച്ചു.
ക്ഷേത്രത്തിൽ കയറി ആരാധിച്ചാൽ ഒരു ചണ്ഡാലന് മോക്ഷം ലഭിക്കുമോ? അങ്ങനെ ഏതുഗ്രന്ഥത്തിലാണുള്ളത്? അതിന് പിന്നേയുമനേകം ജ്ന്മങ്ങൾ കഴിയണം. ഏതു രാജാവിന്റെ പ്രേരണമൂലമായാലും ചണ്ഡാലൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് അധർമ്മമാണ്. അധർമ്മം ചെയ്തവൻ ശിക്ഷാർഹനാണ്. അന്നും അതിനെ തുടർന്നും ക്ഷേത്രത്തിൽ കയറിയ ചണ്ഡാലരെല്ലാം അതിനുള്ള ശിക്ഷ അനുഭവിച്ചിരിക്കണം. അങ്ങനെയായിരിക്കാം തിരുവിതാംകൂറിൽ തെരുവുപട്ടികളുടെ എണ്ണം വർദ്ധിച്ചത്.
അയിത്തജാതികളുടെ ക്ഷേത്രപ്രവേശനം ആചാരവിരുദ്ധമാണ്. തിരുവിതാംകൂർ രാജാവും ദിവാനും ചേർന്ന് കുരങ്ങു കളിപ്പിക്കുകയുമായിരുന്നു. ആ ഹീനകർമ്മം ചെയ്തതിന്റെ ഫലമായി രാജാവിന്റെ രാജസ്ഥാനം നഷ്ഠപ്പെട്ടു.ദിവാനു മൂക്കിനു വെട്ടേറ്റു. ഒരുവ്യാഴവട്ടകാലം തികച്ച് രാജാവായി തുടരാൻ കഴിഞ്ഞില്ല, അടുത്ത ജ്ന്മത്തിൽ മാത്രമല്ല, ഈ ജ്ന്മത്തിൽക്കൂടി അതിനുള്ള ശിക്ഷ ലഭിച്ചു. രാജാവായി ജനിച്ചയാൾ വെറും പ്രജയായി മരിക്കേണ്ടിവന്നു. എന്നിട്ടും ഇന്നും ആ രാജാവു ചെയ്ത ഹീനകർമ്മം. എന്തോ വലിയ മഹൽ കൃത്യമായികൊണ്ടാടുകയാണ്, ഇവിടുത്തെ സർക്കാരും ഒരുവിഭാഗം ജനങ്ങളും ആണ്ടുതോറും ചെയ്യുന്നത്.
"റൈറ്റര്‍:കേരളത്തിലെ ഈഴവര്‍ക്ക് ശിവഗിരി പുണ്യ സ്ഥലമായി അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു...
മറുപടിഇല്ലാതാക്കൂസ്വാമികള്: വര്‍ക്കല ജനാര്‍ദന ക്ഷേത്രം പുണ്യ സ്ഥലമാണല്ലോ?അതിനടുത്ത് ശിവഗിരി കൂടി പുണ്യ സ്ഥലമാകുമോ?
റൈറ്റര്‍; ഹിന്ദുക്കളുടെ പുണ്യ സ്ഥലങ്ങളില്‍ ഞങ്ങള്‍ക്കാര്‍ക്കും പ്രവേശനം ഇല്ല.അല്ലാതെ പോകുന്നവര്‍ക്ക് മാനക്കേടും ധനനഷ്ടവുമാണ് ഉണ്ടാകാറുള്ളത്.ത്രിപ്പാദങ്ങള്‍ കല്പിച്ചാല്‍ ശിവഗിരി പുണ്യസ്ഥലമാകും.കല്പന ഉണ്ടായാല്‍ മതി"
ശിവഗിരി തീര്‍ഥാടനത്തിന് അനുമതി ചോദിച്ച് ഗുരുവും ശിഷ്യരും തമ്മില്‍ നടന്ന സംഭാഷണത്തില്‍ നിന്നാണിത്.വെറും എണ്‍പത്തെട്ടു കൊല്ലം മുന്‍പ്. അന്നുപോലും ഈഴവര്‍ സ്വയം ഹിന്ദുക്കളായി കരുതിയിരുന്നില്ലെന്നര്‍ഥം.
"വെറും എണ്‍പത്തെട്ടു കൊല്ലം മുന്‍പ്. അന്നുപോലും ഈഴവര്‍ സ്വയം ഹിന്ദുക്കളായി കരുതിയിരുന്നില്ലെന്നര്‍ഥം."
മറുപടിഇല്ലാതാക്കൂ:)
ഹിന്ദു മതം എന്നു പറയുന്നതിന് പകരം പെരിയാർ പറയും പോലെ ബ്രാഹ്മണമതം എന്ന് വിളിക്കലാവും ഉചിതം. മനുസ്മുതി അവരുടെ മത ഗ്രന്ഥവും. ഇപ്പോൾ വിശാല (എന്നാൽ ബ്രാഹ്മണ കേന്ദ്രീക്രുതവും)ഹിന്ദുത്വത്തിനായി ഇക്കൂട്ടർ ഗീത ഉപയോഗിക്കുന്നു, എന്നു മാത്രം.
മറുപടിഇല്ലാതാക്കൂ:)
സത്യാന്വേഷി,ബൈജു,ചിത്രഭാനു വന്ന്തിനും കമന്റിയതിനും നന്ദി.
മറുപടിഇല്ലാതാക്കൂമറ്റു മതങ്ങളിൽ നിന്നും വിത്യസ്തമായി ഹിന്ദുമതത്തിനുള്ള പ്രത്യേകത അധീശവർഗ്ഗ പ്രത്യശ്ശാസ്ത്രം ഒളിപ്പിച്ചു കടത്താനുള്ള അതിന്റെ കഴിവാണ്.ഇതു തിരിച്ചറിഞ്ഞാണ് ബാബാസാഹിബ് പ്രത്യശാസ്ത്ര പരമായി ഹിന്ദുമതത്തെ നേരിട്ടത്.ഹിന്ദുമതത്തിന്റെ മാത്രം പ്രത്യേകതയായ ജാതിവ്യവസ്തയെ ജ്ന്മസുകൃതമായി സ്ഥാപിക്കുന്നതോടെ ,ശ്രേണിയിൽ താഴെ നിന്നും ഒരുവിധത്തിലുമുള്ള ചോദ്യങ്ങൾ ഉണ്ടാവാതെ വരുന്നു.പെരിയാറിന്റെ പ്രസ്ഥാനം ബ്രാഹ്മണനെതിരെയുള്ള അബ്രാഹ്മണ/ദ്രാവിഡ കലാപമായിരുന്നു.പക്ഷേ ജാതിവ്യവസ്ഥയെ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും പരാജയപ്പെട്ടെന്ന് കരുതണം.കേരളത്തിലെ ഈഴവരും മറ്റു പിന്നോക്ക ജാതി സമുദായങ്ങളും അംബേദ്ക്കർ ഉയർത്തിയ തന്ത്രപ്രധാനനീക്കത്തെ തള്ളുകയും സ്വയം സവർണവൽകരിച്ച് അടയാളപ്പെടുകയുമാണുണ്ടായത്.ഒരു കാലത്ത് വെള്ളാപ്പള്ളി വെച്ച ലൈൻ’നായാടി മുതൽ നമ്പൂതിരി വരെയുള്ള ഹിന്ദുക്ക’ളുടെ ഐക്യമായിരുന്നല്ലോ.ഇന്നും ഈഴവനും,ആശാരിയും,ഗണകനും,ചെട്ടിയും,വിശാലഹിന്ദുവിന്റെ ചാവേറുകളാവുമ്പോ നാമെന്തു മനസ്സിലാക്കണം.
"ലോകാ സമസ്താ സുഖിനോ ഭവന്തു". this seems the most widely used hymn now a days .But nobody utters the verses coming before that "ഗോബ്രാഹ്മണേദു ശുഭമസ്തു നിത്യം"
മറുപടിഇല്ലാതാക്കൂഹൈന്ദവ മതവിശ്വാസം എന്ന് അവസാനിപ്പിക്കുന്നുവോ അന്നു മാത്രമേ അവർണ്ണൻ രക്ഷപെടൂ. രാഷ്ട്രീയ-സാമ്പത്തിക-വിഭവ-അധികാര വൃത്തങ്ങളിൽ നിന്നും അവർണ്ണനെ തന്ത്രപൂർവ്വം അകറ്റി നിർത്തിയ ബ്രഹ്മണമതത്തിന്റെ നവീന ആവിഷ്ക്കാരമായ ഹിന്ദുമതത്തെ തള്ളിക്കളഞ്ഞ് രക്ഷപെടാനുള്ള അവസരമായിരുന്നു ശ്രീനാരായണഗുരുവും മറ്റു പൂർവ്വനേതാക്കന്മാരും തകർത്തു കളഞ്ഞത്. ഹിന്ദു മതത്തിൽ നിന്നും വിടപറയാമായിരുന്ന നിർണ്ണായക ഘട്ടത്തിൽ രാജാവ് ഭൂരിപക്ഷത്തിന്റെ മതമായി ഹിന്ദുമതത്തെ നിലനിർത്തുവാൻ വേണ്ടി കാണിച്ച സവർണ്ണതന്ത്രമായിരുന്നു ക്ഷേത്രപ്രവേശനം. യഥാർത്ഥത്തിൽ ക്ഷേത്രപ്രവേശനം തിരസ്ക്കരിച്ചു കൊണ്ട്, ഈ നീചമതത്തെ ഉപേക്ഷിച്ചു പോകാതെ അവർണ്ണർ കാണിച്ച ചരിത്രപരമായ മണ്ടത്തരം ഒരിക്കൽ പോലും തിരുത്താൻ ഇനി അവ്സരമില്ലെന്നതാണ് സത്യം. ഭൂരിപക്ഷക്കാരായ ഈഴവർ അതിൽ ചേക്കേറിക്കഴിഞ്ഞു. ഇനി അവശേഷിക്കുന്ന ദുർബ്ബലർ മതം മാറിയിട്ടെന്തു വിശേഷം !?
മറുപടിഇല്ലാതാക്കൂഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ