2011, ജനുവരി 22, ശനിയാഴ്‌ച

സത്യാന്വേഷിയുടെ ഹുസൈന്‍ ആഭാസങ്ങള്‍

ത്യാന്വേഷിയുടെ 'സത്യസന്ധരായ നിരീശ്വരവാദികള്‍' എന്ന പോസ്റ്റില്‍, നിസ്സഹായന്‍ അദ്ദേഹത്തോട് ഉന്നയിച്ച ചില ചോദ്യങ്ങള്‍ അര്‍ത്ഥവത്തായി എനിക്കു തോന്നിയിരുന്നു. അതിനാല്‍ അവയെ പിന്‍താങ്ങിയുള്ള കമന്റുകള്‍ ഞാന്‍ ഇടുകയും ചെയ്തു. നിസ്സഹായന്റെ കാഴ്ചപ്പാടുകള്‍ ന്യായമായി തോന്നാനുള്ള കാരണം, ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയതിനു പിന്നിലെ ലക്ഷ്യങ്ങളുടെ പശ്ചാത്തലത്തില്‍ വിശദീകരിക്കേണ്ടതുണ്ട്.

ടിസ്ഥാനപരമായി അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ വിമോചനത്തിനും നീതിയ്ക്കും ഉതകുന്ന രാഷ്ട്രീയ -സാമൂഹിക-സൈദ്ധാന്തിക ചിന്തകളെ അറിയാന്‍ ശ്രമിക്കുകയും പ്രചരിപ്പിക്കുകയും എന്റേതായ രീതിയില്‍ അവയ്ക്ക് നിറംകൊടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യം നിറവേറ്റാനായിരുന്നു ബ്ലോഗില്‍ വന്നത്. കീഴാളപക്ഷത്തിന്റെ വിമോചനപ്രത്യയ ശാസ്ത്രങ്ങളില്‍ നിലപാടുറപ്പിച്ചു കൊണ്ടുള്ള ഈ എളിയ ശ്രമത്തില്‍ ഞാന്‍ കണ്ടുമുട്ടിയ ചില സഹയാത്രികരായിരുന്നു നിസ്സഹായനും സത്യാന്വേഷിയും ചിത്രകാരനും മറ്റും. അടിസ്ഥാനപരമായി ഇത്തരത്തില്‍ നീങ്ങുന്നയാളുകള്‍ വ്യക്തിപരമായി പുലര്‍ത്തുന്ന 'മത /മതരഹിത വിശ്വാസാവിശ്വാസാദികള്‍ ' സവര്‍ണപക്ഷപാതിത്വം പുലര്‍ത്താത്തിടത്തോളം ഈ നീക്കത്തിന് അവരുടെ വിശ്വാസവൈജാത്യങ്ങള്‍ ഒരു തടസ്സമായി കണക്കാക്കേണ്ടതില്ല. മറിച്ച് ജനാധിപത്യത്തിലെ വൈവിധ്യങ്ങളെന്ന നിലയില്‍ അവയ്ക്ക് സ്ഥാനീകരിക്കപ്പെടാന്‍ അവകാശമുള്ളതും കൂട്ടായ പോരാട്ടത്തിലെ സഖ്യകക്ഷികളെന്ന നിലയില്‍ അവ സാഹോദര്യപ്പെടേണ്ടതും അനിവാര്യമാണ്. എന്നാല്‍ ഇത്തരം കൂട്ടുകെട്ടിലെ ഏതെങ്കിലും കക്ഷികള്‍ തങ്ങളുടെ ആത്മീയത തന്നെയാണ് മുന്തിയത് എന്നു സ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെയും ഇതരരുടെ വിശ്വാസങ്ങള്‍ തെറ്റാണെന്നു സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ ഈ കൂട്ടുകെട്ടും അതിന്റെ ജനാധിപത്യവും അതുവഴിയുണ്ടാകുന്ന സാഹോദര്യവും  സ്വാതന്ത്ര്യവുമൊക്കെ തകരുയാണ്. ഇവിടെ വിശ്വസാവിശ്വാസങ്ങളുടെ വ്യതിരിക്ത പാതയില്‍ സഞ്ചരിക്കാനും ജീവിക്കാനുമുള്ള അവകാശം പരസ്പരം അപകടപ്പെടുത്തുകയില്ലെന്നുള്ള സാഹോദര്യമര്യാദ ലംഘിക്കുന്നവരില്‍ കാണുന്നത്, അദൃശ്യമെങ്കിലും ഭാവിയില്‍ സംഹാരഭാവം കൈക്കൊള്ളാന്‍ സാധ്യതയുമുള്ള ഫാസിസത്തിന്റെ നേരിയ നിഴലാട്ടമാണ് (മതാടിസ്ഥാനത്തില്‍ രൂപം കൊണ്ടിട്ടുള്ള രാഷ്ട്രങ്ങളില്‍ അന്യമതസ്ഥര്‍ക്ക് മതരാഷ്ട്രം നല്‍കുന്ന ജനാധിപത്യവും സ്വാതന്ത്ര്യവും ആലോചിച്ചു നോക്കൂ). ജനാധിപത്യത്തില്‍ പരസ്പരം ബഹുമാനപൂര്‍വം വിശ്വാസത്തിന്റെ അസ്തിത്വത്തെ അംഗീകരിച്ചു കൊടുക്കുകയും സാഹോദര്യപ്പെടുകയും ചെയ്യേണ്ടവര്‍ അവരവരുടെ സമുദായവൃത്തങ്ങളിലേക്കു ചുരുക്കേണ്ട വിശ്വാസത്തെ പൊതുവേദിയിലേക്ക്  ആനയിച്ച് അതിന്റെ മാറ്റുരക്കാനുള്ള ശ്രമം സദുദ്ദേശ്യമല്ല എന്നത് വ്യക്തമാണ്. ഇത്തരത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടയാളുകള്‍ വിശ്വാസത്തിന്റെ മൌലികതയും ശരിമയും മാറ്റുരച്ചു നോക്കുന്ന രീതിയില്‍ ദൈവത്തേയും പിന്നീട് മതദൈവത്തേയും സ്ഥാപിച്ചെടുക്കാന്‍ പുസ്തകപുറ്റിനുള്ളില്‍ തപസ്സുചെയ്ത് ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന ചില ഗവേഷകനപുംസകങ്ങളെ കെട്ടിയാനയിച്ചു കൊണ്ടു വരുമ്പോള്‍ അവരെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമായിത്തീരുന്നു. അത്തരം ഒരു ഉദ്യമമാണ് സത്യാന്വേഷിയുടെ നേരെ നിസ്സഹായനുന്നയിച്ച ചോദ്യങ്ങളുടെ ഉള്ളടക്കം. അവയ്ക്ക്  ഉത്തരം പറയാന്‍ സത്യാന്വേഷിക്കു കെല്പില്ലാതെ വന്നതുകൊണ്ട് അവിടെയും ഗവേഷകനെ തന്നെ നിയോഗിക്കുന്ന രീതിയില്‍ സത്യാന്വേഷിയുടെ സത്യസന്ധത ഒരു മരീചികയായി  മാറുകയും അദ്ദേഹം ഒരു ഭീരുവിന്റെയും അടിമയുടെയും കൂലിത്തല്ലുകാരന്‍ ഗുണ്ടയുടെയും റോള്‍ ബ്ലോഗുകളിലുടനീളം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന പരിഹാസ്യമായ കാഴ്ചയാണ് ഇന്ന് നാമെല്ലാം കണ്ടുകൊണ്ടിരിക്കുന്നത്. ഈയവസരത്തില്‍ സത്യാന്വേഷിയേയും അദ്ദേഹം വലിച്ചിഴച്ചു കൊണ്ടുവന്ന സംവാദകോമാളിത്തവും ചെറുതായി ഒന്നു വിലയിരുത്തട്ടെ.

1) സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ 'സത്യാന്വേഷി'കാണിച്ചിരുന്ന പ്രത്യശാസ്ത്ര നിലപാടുകളോട് യോജിക്കുന്ന കാര്യത്തില്‍ എനിക്കോ, നിസഹായനോ സന്ദേഹമില്ലായിരുന്നു.

2) ബുദ്ധിസത്തെയും അംബേദ്ക്കറിസത്തേയും, പ്രശ്നവല്‍ക്കരിക്കുകയും പ്രത്യയശാസ്ത്രവല്‍ക്കരിക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റുകളധികവും. അദ്ദേഹത്തിന്റെ ബ്ലോഗിന്റെ ഐക്കണ്‍/പ്രൊഫൈല്‍ ബുദ്ധന്റേതാണ്. ചാറ്റിംഗിങ്ങിലും ചീറ്റിങ്ങിലും മുഴുകിക്കഴിയുന്ന പൈങ്കിളിപ്പിള്ളേര്‍ സിനിമാസ്റ്റാറുകളുടെ ഫോട്ടോ പ്രൊഫൈലില്‍ ഇടുന്നതുപോലെ തമാശയായും നിസ്സാരമായും തള്ളിക്കളയേണ്ടതല്ല സത്യാന്വേഷി ഉപയോഗിക്കുന്ന ബുദ്ധന്റെ ഐക്കണ്‍. ഈ ഐക്കണ്‍ ഉപയോഗിക്കുന്നതിലൂടെ സത്യാന്വേഷി ബുദ്ധിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള കൂറ് പ്രഖ്യാപിക്കുന്നതായാണ് ഞാന്‍ മനസ്സിലാക്കുന്നത്. ദൈവത്തിന്റെ അസ്തിത്വത്തെ ചര്‍ച്ചചെയ്യുന്നതിന്റെ നിരര്‍ത്ഥകതയെ മനസ്സിലാക്കി മനുഷ്യധര്‍മത്തിന്റെ സന്ദേശത്തെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്ന ബുദ്ധിസത്തിന്റെ വക്താവായി കാണപ്പെടുന്നയാള്‍ നിലകെട്ടരീതിയില്‍ ഇടുങ്ങിയ വിശ്വാസധാരകളെ അടിമബോധത്തോടെ പിന്താങ്ങുന്നത് അത്ഭുതത്തിന് ഇടയാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് സത്യാന്വേഷിയുടെ നിലപാടെന്തെന്ന ചോദ്യം ഉന്നയിക്കപ്പെടുന്നത്.

3) നൂറ്റാണ്ടുകളോളം തുടര്‍ന്ന 'ഹൈന്ദവ അധിനിവേശ പ്രത്യശാസ്ത്രം' തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്തത്
അംബേദ്ക്കറൈറ്റുകളാണ്. സ്വാതന്ത്ര്യാനന്തരം രൂപപ്പെട്ട 'ആക്രമണ ഹിന്ദു'വിനെ പ്രതിരോധിക്കാന്‍ എല്ലാ മനുഷ്യസ്നേഹികളുടേയും വിപുലമായ സംഘാടനം രാഷ്ട്രീയമായി രൂപപ്പെടുന്നതില്‍  ഇസ്ലാം മതസ്ഥരുടെ പങ്ക് വലുതാണ്. ആ അര്‍ത്ഥത്തില്‍  ഇരകളുടെ ഐക്യം രൂപപ്പെടുത്തുന്നതില്‍, രാഷ്ട്രീയ ഇസ്ലാമിന് ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രസക്തിയുണ്ട്.

4) രാഷ്ട്രീയ ഇസ്ലാമും, ആത്മീയഇസ്ലാമും കൊളോണിയല്‍ ആധുനികതയില്‍ എങ്ങനെ സ്ഥാനപ്പെടുന്നു എന്ന കാര്യത്തില്‍ സത്യാന്വേഷിക്ക് നിശ്ചയമില്ലെന്നു തോന്നുന്നു. ഇതറിയാമായിരുന്നെങ്കില്‍ രാഷ്ട്രീയഇസ്ലാമിനെ പ്രതിരോധിക്കുന്നയാള്‍ ആത്മീയഇസ്ലാമിന്റെ വാലില്‍ തൂങ്ങാന്‍ നടക്കുകയില്ലായിരുന്നു. മറിച്ച് അതിന്റെ ആത്മീയതയില്‍ കൃത്യമായ വിശ്വാസം ഉണ്ടെങ്കില്‍ അത് മറച്ചുവെയ്ക്കേണ്ടതില്ല. ബുദ്ധന്റെ ഐക്കണ്‍ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കേണ്ട കാര്യവുമില്ല. അതാണ് സത്യസന്ധത.

5) കൊളോണിയല്‍ ആധുനികത രൂപപ്പെടുത്തിയ ദേശീയ പ്രസ്ഥാനത്തില്‍ നിന്നും, വിഭജനത്തിലേക്കു നീങ്ങിയ ഇസ്ലാംസ്വത്വബോധത്തിന് വംശീയമായ നിറവു പകര്‍ന്നത്  'ഇസ്ലാം'എന്ന മതബോധമായിരുന്നു. അതായത് ഒരു വംശം എന്ന നിലക്ക് ഒരു ജനതയെ രൂപപ്പെടുത്തിയത് ഇസ്ലാം എന്ന മതം തന്നെയായിരുന്നു. ആ മതത്തിന്റെ ശരി/തെറ്റ് എന്നിവ വിശകലനം ചെയ്യുന്ന കേവലയുക്തിവാദത്തെ അവഗണിക്കേണ്ടതാണ്.

6) ന്ത്യയില്‍ രൂപം കൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കൊപ്പം വളര്‍ന്നു വികസിച്ചതാണ്, ആധുനിക ശാസ്ത്രജ്ഞാനം. ഈ ജ്ഞാനാധികാരത്തെ നിഷേധിച്ച് ആറാം നൂറ്റാണ്ടിന്റെ പാഠങ്ങളെ പ്രതിസ്ഥാപിക്കുവാന്‍ ശ്രീ ഹുസൈന്‍  നടത്തുന്ന സര്‍ക്കസ് അതുകൊണ്ടുതന്നെ മുസ്ലീം വിരുദ്ധമാണ്. ഇതു തിരിച്ചറിയുന്നില്ലെന്നതാണ് സത്യാന്വേഷിയുടെ പരാജയം.

7) തം ഏതോ മധ്യകാലമൂഢതയാണന്നു ധരിച്ചുവെച്ചിട്ടുള്ളവരാണ് യുക്തിവാദികളും,'വിപ്ലവകാരികളും'. എന്നാല്‍ ആധുനിക ജനാധിപത്യത്തിന്റെ സങ്കീര്‍ണ്ണതകളെ നേരിടാനുള്ള കെല്പ് ആര്‍ജിക്കാന്‍, മനുഷ്യന്റെ 'ചോദന'/'ധാര്‍മികത'/'നീതിബോധം'/'കാരുണ്യം' ഇത്യാദി അടിസ്ഥാന വിഷയങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞില്ലന്നതാണ് കമ്മ്യൂണിസ്റ്റ്/മതേതര ബോധത്തിന്റെ പരിമിതി. ഇതുമറികടക്കാന്‍ കഴിയുന്ന ഒരു മതം
മനുഷ്യനാവശ്യമുണ്ടെന്നാണ് അംബേദ്ക്കര്‍ പാഠം. അതുകൊണ്ടാണ് അദ്ദേഹം ബുദ്ധമതം സ്വീകരിച്ചതും (അനുഷ്ഠാന ബുദ്ധമതസങ്കല്പങ്ങളില്‍ നിന്നും മാറി, ബുദ്ധധര്‍മ്മത്തെ വ്യാഖ്യാനിച്ച് സ്വീകരിക്കുകയായിരുന്നു.)
കൃസ്തുമതത്തെയും ഇസ്ലാമതത്തെയും തള്ളിക്കളഞ്ഞതും. എന്നാല്‍ പൊളിറ്റിക്കല്‍ ഇസ്ലാമിനെ പിന്തുണയ്ക്കുക വഴി ഒരു ജനതയെന്ന നിലയില്‍ ഇസ്ലാമിന്റെ അസ്തിത്വത്തിനുള്ള അവകാശം അംഗീകരിക്കുകയും അങ്ങനെ സാഹോദര്യത്തിന് അര്‍ത്ഥമുണ്ടാക്കുകയും ചെയ്തു അംബേദ്ക്കര്‍. അല്ലാതെ ഇസ്ലാമിന്റെ ആത്മീയതയെ പിന്‍പറ്റുകയല്ല അംബേദ്ക്കര്‍ ചെയ്തത്.

8) സ്ലാം, ഒരു സമ്പൂര്‍ണ്ണ മതമാണെന്നും, ജീവിതവ്യവസ്ഥയാണെന്നും അതിന്റെ വിശ്വാസികള്‍ അവകാശപ്പെടാറുണ്ട്. എന്നാല്‍ അവ സാമാന്യബോധത്തിനു ബോധ്യപ്പെടാത്ത നിരര്‍ഥകവും, യുക്തിഭംഗവുമുള്ള വാദഗതികളാണ്. അത് കൂടുതല്‍ അപഹാസ്യമാകുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ധാരാളം. ഇക്കാര്യത്തില്‍ ചില കമന്റുകള്‍ സത്യാനേഷിതന്നെ നടത്തിയിട്ടുണ്ട്.(ഇന്ത്യയിലെ മുസ്ലീംങ്ങള്‍ക്ക് ജാതി ഇനിയും മനസ്സിലായിട്ടില്ല.)
 
9) ഹുസൈന്റെ കമന്റില്‍ എന്നെ ഞെട്ടിച്ച ഒരു പ്രസ്താവനയുണ്ട്. "യൂറോപ്യന്  ക്യാന്‍സര്‍ കൊടുത്ത ദൈവം അറേബ്യന് പെട്രോളാണ് കൊടുത്തത്." ഏഷ്യയിലേയും ആഫ്രിക്കയിലേയും മുസ്ലീമിന് പട്ടിണികൊടുത്തതും ലോകത്ത് ഒരു മുസ്ലീമിനും രാഷ്ട്രീയസമാധാനം കൊടുക്കാത്തതും ഇതേ ദൈവമായിരിക്കും എന്നുകൂടി ചിന്തിക്കാന്‍ സായ് വിനു കഴിയുന്നില്ലല്ലോ  കഷ്ടം ! ഇഹലോകത്തിലെ ജീവിതത്തിനു വിലകല്പിക്കാതെ ഇവിടെ നരകിച്ചു ജീവിച്ച് വാഗ്ദത്തസ്വര്‍ഗത്തിലേയ്ക്കു കണ്ണും നട്ടിരിക്കുന്നവര്‍ മറ്റുള്ളവരുടെ ജീവനും ജീവിതവും സ്വൈര്യവും അപകടപ്പെടുത്തുന്നതില്‍ അത്ഭുതമില്ല.

10) ല്ലാ ജനസമൂഹങ്ങളും അവരവരുടേതായ പ്രപഞ്ച വീക്ഷണങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട് ചില ഉദാഹരണങ്ങള്‍

* ഹിന്ദുമതത്തില്‍ പെട്ട അവര്‍ണ്ണ/വിദഗ്ദ തൊഴിലാളി സമൂഹമായ വിശ്വകര്‍മ്മജര്‍ (ആശാരി, മൂശാരി, കൊല്ലന്‍, തട്ടാന്‍, ശില്പി) വിശ്വസിക്കുന്നത് പ്രപഞ്ചത്തെ സൃഷ്ടിച്ചത് അവരുടെ പിതാവായ/ദൈവമായ 'വിശ്വകര്‍മ്മാ'വാണെന്നാണ്. എന്നാല്‍ 'അതിന്റെ’ശാസ്ത്രീയത സ്ഥാപിക്കാന്‍ ഇറങ്ങി പുറപ്പെടാന്‍ മാത്രം 'ധൈര്യം'ഉള്ള ഒറ്റ വിശ്വകര്‍മജരും കേരളത്തില്‍ കാണില്ല.(ഹിന്ദുമത നവീകരണം പച്ചപിടിച്ച എണ്‍പതുകള്‍ മുതല്‍ ആയുധപൂജയും വിശ്വകര്‍മജയന്തിയും മറ്റുചടങ്ങുകളും അങ്ങിങ്ങു കാണാറുണ്ട്. അവര്‍ണ്ണ ദൈവങ്ങളെ ശുദ്ധീകരിച്ചെടുക്കലാണ് സംഘപരിവാറിന്റെ പ്രധാന പണിതന്നെ)
 
* പ്രപഞ്ചം ഉണ്ടായതിനെ പറ്റി കീഴാളജാതിസമൂഹം(ദലിതര്‍) അവരുടെ  പാട്ടിലൂടെ അവതരിപ്പിക്കുന്നത് കാണുക.
   "ആദിയില്ലല്ലോ..ലന്തമില്ലല്ലോ..ലക്കാലമ്പോലായുഗത്തില്‍
     ഇരുളുമില്ലല്ലോ വെളിവുമില്ലല്ലോ  ലക്കാലമ്പോലായുഗത്തില്‍.
     .........................................
     ആദിയോളം  നൂലുവന്നയ്യോ..താണുരുണ്ടു..2
     പാതി മുട്ട വിണ്ട്പൊട്ടി മേലുലോകം പൂകിയല്ലോ     പാതിമൊട്ട വിണ്ട്പൊട്ടി കീഴുലോകം പൂകിയല്ലോ..."

     
(അണ്ടര്‍ ലൈന്‍ ചെയ്ത ഭാഗം തങ്ങളുടെ പൌരാണിക പ്രപഞ്ച സങ്കല്പമാണെന്നും അതനുസരിച്ച് പ്രപഞ്ചോത്ഭവത്തിനു മുന്‍പ് രാത്രിയും പകലും ഇല്ലായിരുന്നെന്നും ഇന്നത്തെ ആധുനികശാസ്ത്രം പ്രപഞ്ചോല്പത്തിയെക്കുറിച്ച്  മുന്നോട്ടു വെയ്ക്കുന്ന ബിഗ്ബാങ്ങ് തിയറി തന്നെയാണ് തങ്ങളുടെ പ്രപഞ്ചവീക്ഷണമെന്നും വേണമെങ്കില്‍ ദളിതര്‍ക്ക് അവകാശപ്പെടാവുന്നതാണ്. പക്ഷെ മുസ്ലീങ്ങളെയും കൃസ്ത്യാനികളെയും പോലെ അത്തരം ഊളത്തരത്തിന് തുനിയാതിരിക്കാനുള്ള വകതിരിവ് ആ സമൂഹത്തിനുണ്ട്). ഇങ്ങനെ പാടിപോകുന്ന മനുഷ്യന്റെ ഗതികേടെന്നത്, വിശാലവും വിസ്മയകരവുമായ പ്രപഞ്ചത്തെ അവരവരുടേതായി
വ്യാഖ്യാനിക്കേണ്ടി വരുന്നതുമൂലമാണ് (ആരും അതിന്റെ 'ശാസ്ത്രീയത'അവകാശപ്പെടുന്നില്ല.) ആദിവാസികള്‍ക്കും ഇങ്ങനെ കുറേ കഥകളും പാട്ടുകളും ഉണ്ട്. പ്രദേശങ്ങളും രാജ്യങ്ങളും കടന്നുപോയാല്‍ ഇത്തരം ആയിരക്കണക്കിനു കഥകള്‍ കിട്ടും. അതുപോലൊരു കഥകള്‍ തന്നെയാണ് ഇസ്ലാമും കൃസ്ത്യാനിറ്റിയും പോലുള്ള സെമിറ്റിക് മതക്കാര്‍  കൊണ്ടുനടക്കുന്ന ഉല്പത്തിക്കഥകളും. ഈ കഥകളൊക്കെ സത്യമാണെങ്കില്‍ എല്ലാവരുടെ കഥകളും സത്യമാണ്. ഇവിടെയൊരു പ്രത്യേകത മധ്യേഷന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കച്ചവടത്തിനും പിടിച്ചടക്കലിനും കടന്നെത്തിയതിനാല്‍ ഇവിടെയുള്ള കുറേയേറെപ്പേര്‍ അതിന്റെ വിശ്വാസികളായി, അത്രമാത്രം. ആഗോളതലത്തില്‍ അധിനിവേശം സ്ഥാപിച്ച രണ്ടു മതങ്ങളാണ് കൃസ്തുമതവും, ഇസ്ലാം മതവും. ലോകശക്തിപോലെയും ലോകാധിപത്യം പോലെയും തെളിയിക്കേണ്ടതാണ് 'ലോകമതവും'. അതിന് ആധുനികമായ ശാസ്ത്രമുള്‍പ്പെടെ ഏതു ജ്ഞാനരൂപങ്ങളെയും ഇസ്ലാമിനു വിശ്വാസികളില്‍ നിന്നും മറച്ചുപിടിക്കേണ്ടിവരും. ആദ്യകാലങ്ങളില്‍ ഇംഗ്ലീഷ് പഠിക്കാന്‍ പാടില്ലന്നും, പള്ളികൂടത്തില്‍ പോകരുതന്നും പഠിപ്പിച്ചിരുന്നവര്‍, വിശ്വാസികള്‍ അതു മറികടന്നപ്പോള്‍, നിബന്ധന സ്ത്രീകളിലേയ്ക്കു മാത്രമായൊതുക്കി, അവിടുന്നും സമൂഹം മുന്നോട്ടു പോയി. മദ്രസ്സയിലെ മതപഠനങ്ങളില്‍ തറഞ്ഞുകിടന്ന സമുദായം, ആധുനികതയുടെ വിശാലഭൂമിയില്‍  കടന്നതാണ് ഇന്നു കാണുന്ന സാമൂഹ്യാവസ്ഥയുടെ കാരണമെന്ന് ഒരുതലമുറ തിരിച്ചറിയുന്നുണ്ട്. ആറാംനൂറ്റാണ്ടിന്റെ പ്രപഞ്ചവീക്ഷണവും, മതബോധന-പഠനങ്ങളുമായി ആധുനിക ശാസ്ത്രജ്ഞാനത്തെ സംവാദത്തിനു ക്ഷണിക്കുന്ന 'ധൈര്യത്തെ'(മണ്ടത്തരത്തെ..എന്നും മൊഴിമാറ്റാം) ആ സമുദായത്തോടു കാണിക്കുന്ന ദ്രോഹമായി കാണേണ്ടതുണ്ട്.

11)  സത്യാന്വേഷിയുടെ അജണ്ട എന്താണന്നു വ്യക്തമല്ലെങ്കിലും, ഹുസൈന്റേത് വ്യക്തമാണ്. ഫണ്ടിംഗ് ഫെസിലിറ്റിയുള്ള ഇസ്ലാം, തീറ്റിപ്പോറ്റി, ഡോളറുകള്‍ കൊടുത്തു കനപ്പെട്ട പുസ്തകങ്ങള്‍ വാങ്ങി വായിപ്പിച്ചും (ഇസ്ലാമിക്‍ റേഡിയോ പ്രഭാഷണം സാക്ഷ്യം) പുസ്തകമെഴുതിപ്പിച്ചും അവരുടെ ആത്മീയതയ്ക്കും രാഷ്ട്രീയത്തിനും അക്രമണോത്സുകമായ പ്രത്യയശാസ്ത്ര പാഠങ്ങള്‍ നിര്‍മിക്കാനുള്ള ആസ്ഥാനബുദ്ധിജീവികളില്‍ ഒരാളാണ് ഹുസൈന്‍. ഇരുപത്തിനാലു മണിക്കൂറും പുസ്തകങ്ങളും കമ്പ്യൂട്ടറുമായി സല്ലപിച്ചിരുന്നാല്‍ മതി. ഇംഗ്ലീഷിലും മലയാളത്തിലുമായി മുറിനിറയെ പുസ്തകങ്ങള്‍.'അറിവ് ' തളം കെട്ടിയ തലച്ചോറ്. സയന്‍സ് പഠിച്ചിട്ടൊന്നുമില്ലെങ്കിലും, സയന്‍സിനെപ്പറ്റി ശാസ്ത്രജ്ഞരേക്കാള്‍ ഭയങ്കര വെവരം. ഐന്‍സ്റ്റീനൊന്നും ഇദ്ദേഹത്തിന്റെ കാലത്തു ജനിക്കാതെ പോയത് അവരുടെ ഭാഗ്യം ! പക്ഷെ എന്തേ ഈ വിവരങ്ങളെല്ലാം ഒരു ഗവേഷണപ്രബന്ധത്തിനോ ഡോക്ടറേറ്റിനോ പോലും ഉപകാരപ്പെടാതെ പോയി എന്നൊരു സംശയം ? ഇരുപത്തഞ്ചു വര്‍ഷം പഠിച്ചിട്ടും ഗവേഷിച്ചിട്ടും ഇസ്ലാമിക സര്‍ക്കിളുകളില്ലല്ലാതെ കേരളത്തില്‍ മാനവികതയ്ക്കു വേണ്ടിയുള്ള ഒരു ബുദ്ധിജീവിയായെങ്കിലും മാറാത്തത് ഇദ്ദേഹം മന്ദബുദ്ധിയായതു കൊണ്ടു തന്നെയാണ്. അല്ലാതെ ഇസ്ലാമായതുകൊണ്ടല്ല. ഇസ്ലാമില്‍നിന്നും കവികളും നോവലിസ്റ്റുകളും ചെറുകഥാകൃത്തുക്കളും ചിന്തകരും രാഷ്ട്രീയനേതാക്കളും കേരളത്തില്‍ അര്‍ഹമായ ഇടം ലഭിക്കാതെ തഴയപ്പെട്ടിട്ടുണ്ടെങ്കില്‍ നെഞ്ചില്‍ കൈവെച്ച് പറയുക. (ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം കമ്പ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരിക്കാന്‍ മാത്രം ഭാഗ്യം വിധിച്ചിട്ടുള്ള എനിക്ക്, മുഴുവന്‍ സമയവും എഴുത്തും വായനയുമായി കഴിയുന്ന ഹുസൈന്‍ സായ് വിനോടും, സയന്‍സ് പഠിച്ച് ആ മേഖലയില്‍ പണിയെടുത്ത് കിട്ടുന്ന സമയംകൊണ്ട് പോസ്റ്റിടുകയും, പിന്നെ കമന്റുകയും ചെയ്യുന്ന 'നിരീശ്വര-യുക്തിവാദി' ബ്ലോഗര്‍ മാരോടുള്ള 'അസൂയ' ഈ അവസരത്തില്‍ രേഖപ്പെടുത്തികൊള്ളട്ടെ)
ദൈവത്തിന്റെ അസ്തിത്വം ഒരു വിശ്വാസിക്ക് സ്ഥാപിക്കേണ്ടിവരുകയും, അതു സ്വന്തം മതപ്രകാരമാണന്ന് പറഞ്ഞുറപ്പിക്കേണ്ടി വരുന്ന ഗതികേടിനെ, അതിന്റെ പിന്നിലുള്ള ഉത്തരവാദിത്വത്തെ നിരീശ്വരന്മാര്‍ക്ക് ബോധ്യപ്പെടില്ല.

12) സത്യാന്വേഷിയുടെ ഗതികേടു നോക്കണേ! "തള്ളക്കിട്ടൊരു തല്ലുവരുമ്പോള്‍...   പിള്ളേയെയെടുത്തു തടുത്തീടും"
എന്നു പറഞ്ഞപോലെ, ഹുസൈന്‍ പറഞ്ഞ മണ്ടത്തരങ്ങളെ തുറന്നു കാട്ടിയപ്പോള്‍, മുസ്ലീം ബ്ലോഗറിനെതിരെ വംശീയതയോളം വളര്‍ന്ന മുസ്ലീം വിരുദ്ധതയാണന്നു സ്ഥാപിക്കുന്നതോടെ, ഈയുള്ളവന്‍ വരെ പ്രതിപട്ടികയിലായി. മുസ്ലീം വിരുദ്ധതയെന്നത്, സവര്‍ണ്ണ അജണ്ട പൊതുബോധത്തിലേക്കു വിന്യസിച്ച സത്യംതന്നെയാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യാവകാശമാണ്, ഏതു ജനസമൂഹത്തിനും അവരുടെ വിശ്വാസവും, ഭാഷയും സംരക്ഷിച്ചുകൊണ്ടുതന്നെ നിലനില്‍ക്കാനുള്ള അവകാശം. ആ അവകാശം സ്ഥാപിച്ചെടുക്കുവാനും, എതിരെ വരുന്ന
ഏതുനീക്കത്തേയും പ്രതിരോധിക്കുവാനും സംഘടിക്കുന്നതില്‍ തെറ്റില്ല. മുസ്ലീം സമൂഹത്തിലും, ദലിത് സമുദായങ്ങളിലും ഇത്തരം പ്രതിരോധപ്രസ്ഥാനങ്ങള്‍ രൂപപ്പെടുമ്പോള്‍ ഭരണകൂട ഒത്താശയോടെ നിര്‍ദയം അടിച്ചമര്‍ത്തുന്നത് സമകാലിക കാഴ്ചയാണ്. ജനാധിപത്യ വിശ്വാസികള്‍ ഇതുതിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നടന്ന വംശീയ ഉന്മൂലനങ്ങളില്‍  അതു പ്രകടമായിട്ടുമുണ്ട്. ഇവിടെ മതേതര വിശ്വാസികളുടെയും ജനാധിപത്യവിശ്വാസികളുടെയും അത്രചെറുതല്ലാത്ത ഒരു സമൂഹവും നിലനില്‍ക്കുന്നുണ്ടെന്നത് വസ്തുതയാണ്. ഉത്തരാധുനികതയുടെ പ്രശ്നപരിസരത്താണ് സൃഷ്ടിവാദത്തിന്റെ 'ശാസ്ത്രീയത’യുടെ പെട്ടികട തുടങ്ങാന്‍, വലിയ കച്ചവടക്കാരനായ ശ്രീ.ഹുസൈനെ, ശ്രീമാന്‍ സത്യാന്വേഷി ആനയിച്ചുകൊണ്ടുവന്നിരിക്കുന്നത്.

219 അഭിപ്രായങ്ങൾ:

 1. സത്യാന്വേഷിയുടെ ഗതികേടു നോക്കണേ! "തള്ളക്കിട്ടൊരു തല്ലുവരുമ്പോള്‍..പിള്ളേയെയെടുത്തു തടുത്തീടും"
  എന്നു പറഞ്ഞപോലെ, ഹുസൈന്‍ പറഞ്ഞ മണ്ടത്തരങ്ങളെ തുറന്നു കാട്ടിയപ്പോള്‍, മുസ്ലീം ബ്ലോഗറിനെതിരെ വംശീയതയോളം വളര്‍ന്ന മുസ്ലീം വിരുദ്ധതയാണന്നു സ്ഥാപിക്കുന്നതോടെ, ഈയുള്ളവന്‍ വരെ പ്രതിപട്ടികയിലായി. മുസ്ലീം വിരുദ്ധതയെന്നത്, സവര്‍ണ്ണ അജണ്ട പൊതുബോധത്തിലേക്കു വിന്യസിച്ച സത്യംതന്നെയാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യാവകാശമാണ്, ഏതു ജനസമൂഹത്തിനും അവരുടെ വിശ്വാസവും, ഭാഷയും സംരക്ഷിച്ചുകൊണ്ടുതന്നെ നിലനില്‍ക്കാനുള്ള അവകാശം. ആ അവകാശം സ്ഥാപിച്ചെടുക്കുവാനും, എതിരെ വരുന്ന
  ഏതുനീക്കത്തേയും പ്രതിരോധിക്കുവാനും സംഘടിക്കുന്നതില്‍ തെറ്റില്ല. മുസ്ലീം സമൂഹത്തിലും, ദലിത് സമുദായങ്ങളിലും ഇത്തരം പ്രതിരോധപ്രസ്ഥാനങ്ങള്‍ രൂപപ്പെടുമ്പോള്‍ ഭരണകൂട ഒത്താശയോടെ നിര്‍ദയം അടിച്ചമര്‍ത്തുന്നത് സമകാലിക കാഴ്ചയാണ്. ജനാധിപത്യ വിശ്വാസികള്‍ ഇതുതിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നടന്ന വംശീയ ഉന്മൂലനങ്ങളില്‍ അതു പ്രകടമായിട്ടുമുണ്ട്. ഇവിടെ മതേതര വിശ്വാസികളുടെയും ജനാധിപത്യവിശ്വാസികളുടെയും അത്രചെറുതല്ലാത്ത ഒരു സമൂഹവും നിലനില്‍ക്കുന്നുണ്ടന്നത് വസ്തുതയാണ്. ഉത്തരാധുനികതയുടെ പ്രശ്നപരിസരത്താണ് സൃഷ്ഠിവാദത്തിന്റെ 'ശാസ്ത്രീയത’യുടെ പെട്ടികട തുടങ്ങാന്‍, വലിയ കച്ചവടക്കാരനായ ശ്രീ.ഹുസൈനെ, ശ്രീമാന്‍ സത്യാന്വേഷി ആനയിച്ചുകൊണ്ടുവന്നിരിക്കുന്നത്.

  മറുപടിഇല്ലാതാക്കൂ
 2. നിസ്സഹായനും ചാര്‍വ്വാകനുമുണ്ടായ തിരിച്ചറിവിന് അഭിനന്ദനങ്ങള്‍ !!!
  സത്യാന്വേഷിയുടെയും ഇസ്ലാമികതയുടേയും അടിമ സഘത്തെപ്പോലെ പെരുമാറിയിരുന്നവര്‍ ഇപ്പോഴെങ്കിലും ഗ്രഹണത്തില്‍ നിന്നും പുറത്തുവന്നതില്‍
  സന്തോഷം.

  സമൂഹത്തിന്റെ ചിന്താമണ്ഡലത്തിലേക്ക് ഒരു ബ്ലോഗറുടെ സംഭാവന എന്ന നിലയില്‍
  ബ്ലോഗിലെ അഭിപ്രായങ്ങള്‍ കാണാനും,ആ അഭിപ്രായങ്ങളെ സ്വീകരിക്കുകയോ നിരാകരിക്കുകയോ അല്ലാതെ ആ അഭിപ്രായം പറഞ്ഞ ആളെ ശത്രുവോ മിത്രമോ ആയി സ്ഥാനപ്പെടുത്തുന്നത് ഗുരുതരമായ വിവരക്കേടാണ്. അല്ലെങ്കില്‍ ഒരു ദുശ്ശീലമാണ്.
  (ഒരു ബ്ലോഗറില്‍ നിന്നും കൂടുതല്‍ ഉത്തരങ്ങളോ വിശദീകരണാങ്ങളോ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതുപോലും ഒരുതരം ഗുണ്ടാമനോഭാവമാണ്.)

  പോപ്പുലര്‍ ഫ്രണ്ടിന്റേയും, സോളിഡാരിറ്റിയുടേയുമൊക്കെ നോംബുസല്‍ക്കാരത്തില്‍ പോയി ബിരിയാണിസൌഹൃദം പങ്കുകൊള്ളുംബോള്‍ സംഭവിക്കുന്ന വാലാട്ടം പോലുള്ള നന്ദി പ്രകടനം തന്നെയാകാം സത്യാന്വേഷി ഹുസൈനോടു കാണിച്ചത്.
  സ്വന്തം കാലില്‍ നില്‍ക്കാന്‍ ഗതിയുള്ള ഈ മൂന്നുപേരും
  ഇസ്ലാമിക ചുമരില്‍ ചാരി നില്‍ക്കുന്നതാണ് ശരി എന്ന് പറയുംബോള്‍
  ഒരു അഞ്ചരക്കണ്ടിയായി ചുക്കിച്ചുളിഞ്ഞ് ചുരുങ്ങുകയായിരുന്നു :)

  ബ്ലോഗില്‍ സ്വന്തം ആശയങ്ങള്‍ പ്രകടിപ്പിക്കാനും,
  മറ്റുള്ളവരുടെ സംഭാവനയായ ആശയങ്ങള്‍ വായിച്ചെടുക്കാനും
  കൂട്ടുകെട്ടുകളൊന്നും ആവാശ്യമില്ല. സ്ഥാപിത താല്‍പ്പര്യങ്ങളുടെ കൂട്ടുകെട്ടുകള്‍ പലപ്പോഴും ബ്ലോഗിന്റെ പ്രത്യേകതയായ സ്വാതന്ത്ര്യത്തിന് പരിമിതികളുണ്ടാക്കുകയും ചെയ്യും.

  ഈ വിഷയം ആകെ മൂന്നു പേരെ സംബന്ധിക്കുന്ന പ്രശ്നം.
  ഈ കമന്റില്‍ കൂടുതല്‍ സമയം നഷ്ടമാക്കാനില്ല.
  ആശംസകള്‍ !!!

  മറുപടിഇല്ലാതാക്കൂ
 3. clippedil എങ്ങിനെ ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്യാം എന്ന് പറഞ്ഞു തരാമോ ? clipped കുടാതെ വേറെ എവിടെ ഒക്കെ ബ്ലോഗ്‌ പരസ്യപെടുത്താം ? സഹായം പ്രതിക്ഷിക്കുന്നു ഒപ്പം അനവിശ്യ വിഷയം ഇവിടെ കൊണ്ടിട്ടതിനു ക്ഷമയും .

  മറുപടിഇല്ലാതാക്കൂ
 4. സ്വന്തമായി വ്യക്തിത്വം ഉള്ളവരും , തന്റെതായ സ്വതന്ത്ര ചിന്ത രൂപ പ്പെടുത്താനുള്ള അടിസ്ഥാന വിശകലന ബോധം കൈമുതലായുല്ലാവരും , അതെല്ലമുപെക്ഷിച്ചു മറ്റെന്തിന്റെയോ തണല്‍ തേടി പോകുന്നത് ദുഖകരമാണ് .. ആര്‍ക്കൊക്കെ വേണ്ടി പോരടിക്കാനും യുദ്ധം ചെയ്യാനുമായി പോകുമ്പോള്‍ നഷ്ടപ്പെടുന്നത് സ്വന്തം സ്വത്വം തന്നെ ആയിരിക്കും ...

  മറുപടിഇല്ലാതാക്കൂ
 5. ചാര്‍വാകന്‍ പറയുന്നു:
  >>>>കീഴാളപക്ഷത്തിന്റെ വിമോചനപ്രത്യയ ശാസ്ത്രങ്ങളില്‍ നിലപാടുറപ്പിച്ചു കൊണ്ടുള്ള ഈ എളിയ ശ്രമത്തില്‍ ഞാന്‍ കണ്ടുമുട്ടിയ ചില സഹയാത്രികരായിരുന്നു നിസ്സഹായനും സത്യാന്വേഷിയും ചിത്രകാരനും മറ്റും. അടിസ്ഥാനപരമായി ഇത്തരത്തില്‍ നീങ്ങുന്നയാളുകള്‍ വ്യക്തിപരമായി പുലര്‍ത്തുന്ന 'മത /മതരഹിത വിശ്വാസാവിശ്വാസാദികള്‍ ' സവര്‍ണപക്ഷപാതിത്വം പുലര്‍ത്താത്തിടത്തോളം ഈ നീക്കത്തിന് അവരുടെ വിശ്വാസവൈജാത്യങ്ങള്‍ ഒരു തടസ്സമായി കണക്കാക്കേണ്ടതില്ല. മറിച്ച് ജനാധിപത്യത്തിലെ വൈവിധ്യങ്ങളെന്ന നിലയില്‍ അവയ്ക്ക് സ്ഥാനീകരിക്കപ്പെടാന്‍ അവകാശമുള്ളതും കൂട്ടായ പോരാട്ടത്തിലെ സഖ്യകക്ഷികളെന്ന നിലയില്‍ അവ സാഹോദര്യപ്പെടേണ്ടതും അനിവാര്യമാണ്. എന്നാല്‍ ഇത്തരം കൂട്ടുകെട്ടിലെ ഏതെങ്കിലും കക്ഷികള്‍ തങ്ങളുടെ ആത്മീയത തന്നെയാണ് മുന്തിയത് എന്നു സ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെയും ഇതരരുടെ വിശ്വാസങ്ങള്‍ തെറ്റാണെന്നു സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ ഈ കൂട്ടുകെട്ടും അതിന്റെ ജനാധിപത്യവും അതുവഴിയുണ്ടാകുന്ന സാഹോദര്യവും സ്വാതന്ത്ര്യവുമൊക്കെ തകരുയാണ്.<<<<

  അതായത് സത്യാന്വേഷി എന്ന ഈയുള്ളവന്‍, എന്റെ ആത്മീയത മുന്തിയതെന്നു സ്ഥാപിക്കാനും ഇതരരുടെ വിശ്വാസങ്ങള്‍ തെറ്റാണെന്നു സ്ഥാപിക്കാനും ശ്രമിച്ചു എന്ന്. തെളിവ്? ഞാന്‍ ഏതെങ്കിലും ആത്മീയത മുന്തിയതെന്നു സ്ഥാപിക്കാനോ ഇതരരുടെ വിശ്വാസങ്ങള്‍ തെറ്റാണെന്നോ സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടില്ല .മുകളില്‍പ്പറഞ്ഞ 'കൂട്ടുകെട്ടിലു'ള്‍പ്പെടാത്ത ഹുസൈനും തന്റെയോ എന്റെയോ ബ്ലോഗിലൂടെ ഇത്തരമൊരു ശ്രമം നടത്തിയിട്ടില്ല. പിന്നെ ആരെയാണ് "ഇത്തരം കൂട്ടുകെട്ടിലെ ഏതെങ്കിലും കക്ഷികള്‍ " എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിച്ചത്?

  മറുപടിഇല്ലാതാക്കൂ
 6. >>>.....അവരവരുടെ സമുദായവൃത്തങ്ങളിലേക്കു ചുരുക്കേണ്ട വിശ്വാസത്തെ പൊതുവേദിയിലേക്ക് ആനയിച്ച് അതിന്റെ മാറ്റുരക്കാനുള്ള ശ്രമം സദുദ്ദേശ്യമല്ല <<<
  വിശ്വാസം , "അവരവരുടെ സമുദായവൃത്തങ്ങളിലേക്കു ചുരുക്കേണ്ട"താണെന്നും അവിശ്വാസം മാത്രമേ "പൊതുവേദിയിലേക്ക് ആനയിച്ചു"കൊണ്ടു വരാനും പാടുള്ളൂ എന്നാണോ ചാര്‍വാകന്‍ വാദിക്കുന്നത്. അത് എന്തു ജനാധിപത്യമാണു ചാര്‍വാകാ? പിന്നെ എന്തിനാണു നാം ഫാഷിസം എന്നു വിശേഷിപ്പിക്കേണ്ടത്?"ഏതുവിഭാഗത്തിനും തങ്ങളുടെ ആശയാഭിലാഷങ്ങളെ തിരസ്ക്കരിക്കാതെ തന്നെ നിയമവിധേയ മാര്‍ഗത്തിലൂടെ സിവില്‍സമൂഹത്തില്‍ ഇടപെടാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെ"ന്ന് ചാര്‍വാകനറിയില്ലേ? ഈ അവകാശം മതവിശ്വാസികള്‍ക്ക് അനുവദിക്കരുതെന്നായിരിക്കും 'പുരോഗാമി'യായ ചാര്‍വാകന്റെ അഭിപ്രായം!

  മറുപടിഇല്ലാതാക്കൂ
 7. >>>>>>ദൈവത്തേയും പിന്നീട് മതദൈവത്തേയും സ്ഥാപിച്ചെടുക്കാന്‍ പുസ്തകപുറ്റിനുള്ളില്‍ തപസ്സുചെയ്ത് ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന ചില ഗവേഷകനപുംസകങ്ങളെ കെട്ടിയാനയിച്ചു കൊണ്ടു വരുമ്പോള്‍.....<<<<<

  ഹുസൈന്റെ ഏതെങ്കിലും ഒരു പുസ്തകം താങ്കള്‍ വായിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഏത്?ശാസ്ത്രസംബന്ധമയോ തത്ത്വചിന്താപരമായോ ഉള്ള എന്തെങ്കിലും അബദ്ധം ആ പുസ്തകങ്ങളില്‍ നിന്നു താങ്കള്‍ക്കു ചൂണ്ടിക്കാട്ടാമോ? അതു ചെയ്യാതെ എന്തടിസ്ഥാനത്തിലാണ് താങ്കള്‍ അദ്ദേഹത്തെ "പുസ്തകപുറ്റിനുള്ളില്‍ തപസ്സുചെയ്ത് ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന ചില ഗവേഷകനപുംസക"മെന്ന് ആക്ഷേപിക്കുന്നത്? ഒരാളുടെ ഒറ്റ പുസ്തകം പോലും വായിക്കാതെ അയാളെപ്പറ്റി ആധാകാരികമെന്നോണം വിലയിരുത്തല്‍ നടത്തുന്ന താങ്കളോളം അന്ധത മതവിശ്വാസികള്‍ക്കില്ല, എന്നാല്‍ യുക്തിവാദികളില്‍ താങ്കള്‍ക്ക് സുഹൃത്തുക്കളേയുള്ളൂ ഇക്കാര്യത്തില്‍.

  മറുപടിഇല്ലാതാക്കൂ
 8. >>>>.......സത്യാന്വേഷിയുടെ സത്യസന്ധത ഒരു മരീചികയായി മാറുകയും അദ്ദേഹം ഒരു ഭീരുവിന്റെയും അടിമയുടെയും കൂലിത്തല്ലുകാരന്‍ ഗുണ്ടയുടെയും റോള്‍ ബ്ലോഗുകളിലുടനീളം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന പരിഹാസ്യമായ കാഴ്ചയാണ് ഇന്ന് നാമെല്ലാം കണ്ടുകൊണ്ടിരിക്കുന്നത്.<<<<<

  "ഭീരു, അടിമ, കൂലിത്തല്ലുകാരന്‍,ഗുണ്ട" എന്നീ വിശേഷണങ്ങളാണ് എനിക്കായി ചാര്‍വാകന്‍ ചാര്‍ത്തിത്തരുന്നത്. സമാനമായ പ്രയോഗങ്ങള്‍ നിസ്സഹായനും എനിക്കെതിരെ പ്രയോഗിച്ചിട്ടുണ്ട്. യൂറോപ്പിലെയും പുറത്തേയും അപരജനതകളെ വിശേഷിപ്പിക്കാന്‍(ആക്ഷേപിക്കാന്‍) ഫാഷിസ്റ്റുകള്‍ പ്രയോഗിച്ച "ഒറ്റുകാര്‍, മോഷ്ടാക്കള്‍, പകര്‍ച്ചവ്യാധി പടര്‍ത്തുന്നവര്‍ "എന്നീ ശകാര പദങ്ങളും മാര്‍ക്സിസ്റ്റുകള്‍ പ്രയോഗിച്ച "തെണ്ടിവര്‍ഗം, ചെറ്റവര്‍ഗം, പറ്റിത്തീനികള്‍, വര്‍ഗബോധമില്ലാത്തവര്‍, ചാഞ്ചാട്ടക്കാര്‍ "തുടങ്ങിയ ശകാര പദങ്ങളുമാണ് എന്റെ ഓര്‍മയില്‍ പെട്ടെന്നു കടന്നു വരുന്നത്. ഇന്‍ഡ്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും സമകാലികാവസ്ഥകളെയും പ്രതിസന്ധികളെയും പ്രശ്നവത്കരിക്കുന്ന ബൂ(ഭൂ)ലോകത്തിലെ ജി പി രാമചന്ദ്രനെപ്പോലുള്ളവര്‍ക്കും ഭൂലോകത്തിലെ കെ കെ ബാബുരാജിനെപ്പോലുള്ളവര്‍ക്കും ഇത്തരം ശകാരപദങ്ങള്‍ ധാരാളം ചാര്‍ത്തിക്കൊടുത്തിട്ടുണ്ട് ഈ ബൂലോകത്തുള്ള യുക്തി-കുയുക്തിവാദികള്‍ പലരും. ആ നിലക്ക് നിസ്സാരനായ സത്യാന്വേഷിയെ താങ്കള്‍ ഇങ്ങനെ ശകാരിക്കുന്നത് ഒരലങ്കാരമായാണ് ഞാന്‍ കരുതുന്നത്. ഞാന്‍ കൂടുതല്‍ ശരിയാണെന്ന ബോധം അതെന്നിലുണ്ടാക്കുന്നു. 'ശത്രു'വിനാല്‍ ശകാരിക്കപ്പെടുന്നത് ഒരു നല്ല കാര്യമാണ്.

  മറുപടിഇല്ലാതാക്കൂ
 9. >>>>>ദൈവത്തിന്റെ അസ്തിത്വത്തെ ചര്‍ച്ചചെയ്യുന്നതിന്റെ നിരര്‍ത്ഥകതയെ മനസ്സിലാക്കി മനുഷ്യധര്‍മത്തിന്റെ സന്ദേശത്തെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്ന ബുദ്ധിസത്തിന്റെ വക്താവായി കാണപ്പെടുന്നയാള്‍ നിലകെട്ടരീതിയില്‍ ഇടുങ്ങിയ വിശ്വാസധാരകളെ അടിമബോധത്തോടെ പിന്താങ്ങുന്നത് .....<<<<<

  ദൈവത്തിന്റെ അസ്തിത്വത്തെ തത്ത്വചിന്താപരമായി വിശകലനം ചെയ്യുന്ന പഠനങ്ങള്‍ കണ്ടിട്ടോ അതേക്കുറിച്ചു ചര്‍ച്ച ചെയ്തിട്ടോ അല്ല ബുദ്ധിസ്റ്റുകളും അംബേഡ്കറൈറ്റുകളുമായ ഇന്നത്തെ ദലിത്-ബഹുജന്‍ ചിന്തകരില്‍ ഭൂരിപക്ഷവും നിരീശ്വരവാദികളോ റാഷനലിസ്റ്റുകളോ ആയി നിലനില്‍ക്കുന്നത്.അംബേഡ്കര്‍ പോലും അതു ചെയ്തിട്ടില്ല. ബ്രാഹ്മണ്യ ഹിന്ദുമതത്തിനെതിരായ അവരുടെ പ്രതിഷേധം എന്ന ആന്റി ഹിന്ദുയിസത്തിന്റെ ഒരു രൂപമായാണ് അവര്‍ ബുദ്ധിസത്തെ കാണുന്നത്. അങ്ങനെ കാണുന്ന ബഹുഭൂരിപക്ഷത്തിനു പോലും ബുദ്ധിസത്തിന്റെ തത്ത്വ ചിന്തയോ ആദര്‍ശങ്ങളോ എന്താണെന്നു പോലും അറിയില്ല. ബുദ്ധന്‍ പോലും ദൈവത്തിന്റെ അസ്തിത്വം ചര്‍ച്ചക്കെടുത്തിട്ടില്ല. എന്നു വച്ച് അത് പിന്നെ ആരും ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്നാണോ അര്‍ഥം? താങ്കള്‍ എനിക്കുള്ള മറുപടിയില്‍ എഴുതുകയുണ്ടായി. ഇന്നെലെ ഒരനുഭവമുണ്ടായി,എന്റെ സുഹൃത്തിനോട് ബ്ലോഗില്‍ ഇങ്ങനെയൊരു ചര്‍ച്ചനടക്കുന്നുണ്ടന്നു പറഞ്ഞപോള്‍ കിട്ടിയത്’‘അതെല്ലാം കഴിഞ്ഞ നൂറ്റാണ്ടില്‍ പറഞ്ഞു തീര്‍ന്നതല്ലെ,ബ്ലൊഗൊക്കെ ഇതിനാണോ ?.ഞാന്‍ മനസ്സില്‍ പറഞ്ഞു “അന്നു ഹുസൈന്‍ ഇല്ലാരുന്നല്ലോ” "

  "കഴിഞ്ഞ നൂറ്റാണ്ടില്‍ പറഞ്ഞു തീര്‍ന്ന" കാര്യത്തെക്കുറിച്ച് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഡോക്കിന്‍സിനു പുസ്തകമെഴുതേണ്ട ആവശ്യമെന്തായിരുന്നു ചാര്‍വാകാ? ഈ വിഷയം ചര്‍ച്ച ചെയ്യുന്നതു പോലും ഇത്ര അസഹിഷ്ണുതയോടെ കാണുന്ന നിങ്ങള്‍ക്ക് എങ്ങനെയാണ് ബുദ്ധന്‍ ഉപദേശിച്ച തുറന്ന മനസ്ഥിതി ഉണ്ടാവുക?
  തന്റെ "വിശ്വാസധാര"യെ, തത്ത്വചിന്തയുടെയും ലോജിക്കിന്റെയും അടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്ന സവിശേഷവും, ബൂലോകത്തോ ഭൂലോകത്തോ അപൂര്‍വവുമായ ഒരു പ്രബന്ധമാണ് ഹുസൈന്റേത്. അല്ലെങ്കില്‍ ഇതിനു സമാനമായ ഏതെങ്കിലും പ്രബന്ധമോ പുസ്തകമോ മലയാളത്തിലുണ്ടെങ്കില്‍ ചാര്‍വാകന്‍ ചൂണ്ടിക്കാണിക്കുക. (ഞാന്‍ കണ്ടിട്ടില്ല). യുക്തിവാദികളോ നിരീശ്വരവാദികളോ ബുദ്ധിസ്റ്റുകളോ ആയവര്‍ക്കും അപരിചിതമായ നൂതനമായ വാദങ്ങള്‍. അത് വായനക്കാരെ അറിയിക്കണമെന്നു തോന്നി. മറിച്ച് ആരുടെയും "ഇടുങ്ങിയ വിശ്വാസധാരകളെ ","നിലകെട്ടരീതിയില്‍ " "അടിമബോധത്തോടെ" സത്യാന്വേഷി "പിന്താങ്ങുന്നി"ല്ല.(ഹുസൈന്റെ "വിശ്വാസധാര" "ഇടുങ്ങിയ"താണെന്ന അഭിപ്രായം എനിക്കില്ലെന്ന് സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ). ഹുസൈന്റെ പോസ്റ്റില്‍ കമന്റെഴുതുന്ന ആളുകളുടെയും ഹുസൈന്റെയും നിലവാരം എനിക്കറിയാം. ഞാന്‍ ചൂണ്ടിക്കാണിച്ചത്, ബ്രൈറ്റിനെപ്പോലുള്ള നിരീശ്വരവാദികള്‍ പ്രതികരണം എഴുതുമ്പോള്‍ പുലര്‍ത്തുന്ന കാപട്യത്തെയാണ്. അതിനെപ്പറ്റി നിസ്സഹായനെപ്പോലെ താങ്കളും നിശ്ശബ്ദനാണല്ലോ. പിന്നെ ഒരു കാര്യമുള്ളത്, ഹുസൈനെ എനിക്ക് കാല്‍ നൂറ്റാണ്ടായി പരിചയമുണ്ട്. അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലവാരത്തെക്കുറിച്ചും പരിണാമ സിദ്ധാന്തത്തില്‍ അദ്ദേഹത്തിനുള്ള അറിവിനെപ്പറ്റിയും ധാരണയുണ്ട്.(പരിണാമ സിദ്ധാന്തത്തെപ്പറ്റി ശാസ്ത്രസാഹിത്യ പരിഷത്തും മറ്റും ഇറക്കിയിട്ടുള്ള എല്ലാ പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്). അതുപോലെ ഇവിടെ ബൂലോകത്തെ പരിണാമവാദി-യുക്തിവാദി ബ്ലോഗര്‍മാരുടെ രചനകളുടെ അടിസ്ഥാനത്തില്‍ അവരെപ്പറ്റിയും ഒരു ധാരണ രൂപപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഹുസൈനെ നേരിടാനുള്ള കോപ്പൊന്നും ഇവരുടെ ആരുടെ പക്കലും ഇല്ലെന്ന് ഞാന്‍ കരുതുന്നത്. അത് തെറ്റാണെന്ന് താങ്കള്‍ക്കുക്കും സമര്‍ഥിക്കാം.അല്ലാതെ അതുമിതും പറഞ്ഞതുകൊണ്ടായില്ല.

  മറുപടിഇല്ലാതാക്കൂ
 10. >>>രാഷ്ട്രീയ ഇസ്ലാമും, ആത്മീയഇസ്ലാമും കൊളോണിയല്‍ ആധുനികതയില്‍ എങ്ങനെ സ്ഥാനപ്പെടുന്നു എന്ന കാര്യത്തില്‍ സത്യാന്വേഷിക്ക് നിശ്ചയമില്ലെന്നു തോന്നുന്നു. ഇതറിയാമായിരുന്നെങ്കില്‍ രാഷ്ട്രീയഇസ്ലാമിനെ പ്രതിരോധിക്കുന്നയാള്‍ ആത്മീയഇസ്ലാമിന്റെ വാലില്‍ തൂങ്ങാന്‍ നടക്കുകയില്ലായിരുന്നു. മറിച്ച് അതിന്റെ ആത്മീയതയില്‍ കൃത്യമായ വിശ്വാസം ഉണ്ടെങ്കില്‍ അത് മറച്ചുവെയ്ക്കേണ്ടതില്ല. ബുദ്ധന്റെ ഐക്കണ്‍ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കേണ്ട കാര്യവുമില്ല. അതാണ് സത്യസന്ധത. <<<<

  യുക്തിയുടെ അപരമാണു മതമെന്നു കരുതുന്ന യാന്ത്രിക ഭൌതികവാദ വീക്ഷണമാണു താങ്കളുടേത്.

  ഇന്‍ഡ്യയിലെ ബ്രാഹ്മണ്യത്തിനെതിരായ (ജാതി വ്യവസ്ഥിതിക്കെതിരായ)സമരത്തില്‍ ,എന്തുകൊണ്ടാണ് യുക്തിവാദികളും നിരീശ്വരവാദികളുമായ ആന്റിമുസ്ലിങ്ങളേക്കാള്‍ ആത്മീയവാദികളായ മുസ്ലിങ്ങള്‍ പിന്നാക്ക- ദലിത് ജനതയുമായി ഐക്യപ്പെട്ടു നില്‍ക്കുന്നതെന്നു ചാര്‍വാകന്‍ ചിന്തിച്ചിട്ടുണ്ടോ?അതവരുടെ തന്ത്രമാണെന്ന ചിത്രകാരന്‍ വാദമാണോ ചാര്‍വാകനുമുള്ളത്? ജാതി സെന്‍സസ്, സംവരണം മുതലായ സമീപകാല വിഷയങ്ങളില്‍ ഒരു പോസ്റ്റര്‍പോലും ഈ സംഘ് കാര്‍ക്ക് ഒട്ടിക്കാന്‍ സാധിക്കാത്തതെന്തുകൊണ്ടെന്നും ചാര്‍വാകന്‍ എപ്പോളെങ്കിലും ആലോചിച്ചിട്ടുണ്ടോ? മറിച്ച് സാമുദായിക സംവരണത്തിനെതിരായും സാമ്പത്തികസംവരണത്തിനു വേണ്ടിയും മുഖപ്രസംഗം എഴുതുകയായിരുന്നു അവരുടെ പത്രമെന്ന കാര്യം ചാര്‍വാകന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലേ?

  മറുപടിഇല്ലാതാക്കൂ
 11. >>>കൊളോണിയല്‍ ആധുനികത രൂപപ്പെടുത്തിയ ദേശീയ പ്രസ്ഥാനത്തില്‍ നിന്നും, വിഭജനത്തിലേക്കു നീങ്ങിയ ഇസ്ലാംസ്വത്വബോധത്തിന് വംശീയമായ നിറവു പകര്‍ന്നത് 'ഇസ്ലാം'എന്ന മതബോധമായിരുന്നു.<<<
  ഇപ്പറഞ്ഞത് ആരെങ്കിലും ഒന്നു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു തരുമോ? എനിക്കൊന്നും മനസ്സിലായില്ല.

  മറുപടിഇല്ലാതാക്കൂ
 12. >>>>>.ഇന്ത്യയില്‍ രൂപം കൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കൊപ്പം വളര്‍ന്നു വികസിച്ചതാണ്, ആധുനിക ശാസ്ത്രജ്ഞാനം. ഈ ജ്ഞാനാധികാരത്തെ നിഷേധിച്ച് ആറാം നൂറ്റാണ്ടിന്റെ പാഠങ്ങളെ പ്രതിസ്ഥാപിക്കുവാന്‍ ശ്രീ ഹുസൈന്‍ നടത്തുന്ന സര്‍ക്കസ് അതുകൊണ്ടുതന്നെ മുസ്ലീം വിരുദ്ധമാണ്<<<<

  ഒന്നാമത്, ശാസ്ത്രജ്ഞാനവും ജ്ഞാനാധികാരവും ഒരേ സംവര്‍ഗങ്ങളെന്ന മട്ടിലുള്ള താങ്കളുടെ പ്രയോഗത്തില്‍ എനിക്കു സംശയമുണ്ട്.അതുപോലെതന്നെ, ചരിത്ര/രാഷ്ട്രീയ നിരപേക്ഷമായ ഒന്നാണ് ശാസ്ത്രമെന്ന ഒരു മുന്‍വിധിയും താങ്കളുടെ "ആധുനികശാസ്ത്രജ്ഞാനം" എന്ന പ്രയോഗത്തിലില്ലേ എന്ന സംശയവും എനിക്കുണ്ട്. അതു പോകട്ടെ.
  ഹുസൈനും യുക്തിവാദികളും തമ്മില്‍ നടക്കുന്ന സംവാദം താങ്കള്‍ ശ്രദ്ധിക്കുന്നുണ്ടോ? ശാസ്ത്രത്തിന്റെയും യുക്തിയുടെയും തത്വചിന്തയുടെയും അടിസ്ഥാനത്തില്‍ വാദിക്കുന്ന ഹുസൈനാണോ ആറാം ക്ലാസിലെ ശാസ്ത്രവിജ്ഞാനവുമായി ഗോദയിലിറങ്ങിയിരിക്കുന്ന യുക്തിവാദികളാണോ ശാസ്ത്രജ്ഞാനത്തെ നിഷേധിക്കുന്നതെന്ന് അപ്പോള്‍ മനസ്സിലാകും.

  മറുപടിഇല്ലാതാക്കൂ
 13. >>>ഇസ്ലാം, ഒരു സമ്പൂര്‍ണ്ണ മതമാണെന്നും, ജീവിതവ്യവസ്ഥയാണെന്നും അതിന്റെ വിശ്വാസികള്‍ അവകാശപ്പെടാറുണ്ട്. എന്നാല്‍ അവ സാമാന്യബോധത്തിനു ബോധ്യപ്പെടാത്ത നിരര്‍ഥകവും, യുക്തിഭംഗവുമുള്ള വാദഗതികളാണ്.<<<
  ഈ വാദം തെളിയിക്കുന്ന ഒന്നും താങ്കള്‍ അവതരിപ്പിച്ചുകണ്ടില്ല. ലോകത്ത് കോടാനുകോടിയായ മുസ്ലിം ജന"സാമാന്യബോധത്തിനു ബോധ്യപ്പെടാതെ" യാണോ "നിരര്‍ഥകവും, യുക്തിഭംഗവുമുള്ള വാദഗതികള്‍" അവര്‍ പിന്തുടരുന്നതും അനുസരിക്കുന്നതും എന്നാണോ ചാര്‍വാകന്റെ ധാരണ? അതോ മുസ്ലിങ്ങള്‍ ഈ സാമാന്യബോധത്തിനു പുറത്താണോ?

  മറുപടിഇല്ലാതാക്കൂ
 14. >ഇഹലോകത്തിലെ ജീവിതത്തിനു വിലകല്പിക്കാതെ ഇവിടെ നരകിച്ചു ജീവിച്ച് വാഗ്ദത്തസ്വര്‍ഗത്തിലേയ്ക്കു കണ്ണും നട്ടിരിക്കുന്നവര്‍ മറ്റുള്ളവരുടെ ജീവനും ജീവിതവും സ്വൈര്യവും അപകടപ്പെടുത്തുന്നതില്‍ അത്ഭുതമില്ല<<<<<

  "മറ്റുള്ളവരുടെ ജീവനും ജീവിതവും സ്വൈര്യവും അപകടപ്പെടുത്തുന്നതില്‍ ..." പൂച്ചു പുറത്തുവന്നത് ഇപ്പോളാണ്. ഇതാണ് മുസ്ലിങ്ങളെപ്പറ്റിയുള്ള താങ്കളുടെ ധാരണയെങ്കില്‍ താങ്കളുടെ 'കൂട്ടുകെട്ടി'ല്‍ ഒരിക്കലും സത്യാന്വേഷി ചേരില്ല. സത്യാന്വേഷിയുടെ ഇത:പര്യന്തമുള്ള പോസ്റ്റുകളിലൂടെയും ഈയുള്ളവന്‍ പോരാടിയത് ഈ ധാരണക്കാരോടാണ്. മുസ്ലിങ്ങള്‍ "മറ്റുള്ളവരുടെ ജീവനും ജീവിതവും സ്വൈര്യവും അപകടപ്പെടുത്തു"ന്നുവെന്ന് എന്തടിസ്ഥാനത്തിലാണ് താങ്കള്‍ പറയുന്നത്?

  മറുപടിഇല്ലാതാക്കൂ
 15. >>>സത്യാന്വേഷിയുടെ അജണ്ട എന്താണന്നു വ്യക്തമല്ലെങ്കിലും, ഹുസൈന്റേത് വ്യക്തമാണ്. ഫണ്ടിംഗ് ഫെസിലിറ്റിയുള്ള ഇസ്ലാം, തീറ്റിപ്പോറ്റി, ഡോളറുകള്‍ കൊടുത്തു കനപ്പെട്ട പുസ്തകങ്ങള്‍ വാങ്ങി വായിപ്പിച്ചും (ഇസ്ലാമിക്‍ റേഡിയോ പ്രഭാഷണം സാക്ഷ്യം) പുസ്തകമെഴുതിപ്പിച്ചും അവരുടെ ആത്മീയതയ്ക്കും രാഷ്ട്രീയത്തിനും അക്രമണോത്സുകമായ പ്രത്യയശാസ്ത്ര പാഠങ്ങള്‍ നിര്‍മിക്കാനുള്ള ആസ്ഥാനബുദ്ധിജീവികളില്‍ ഒരാളാണ് ഹുസൈന്‍. <<

  തങ്ങളുടെ സമുദായത്തിലെ അപൂര്‍വം ഒറിജിനല്‍ ചിന്തകരിലൊരാളായാണ് ഹുസൈനെ കേരളത്തിലെ മുസ്ലിങ്ങള്‍ കാണുന്നത്. അതുകൊണ്ടാണ് ആ സമുദായം അദ്ദേഹത്തിന്റെ പഠനത്തിനും ഗവേഷണത്തിനും ചെയ്യാവുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നത്. അത്തരം സഹായം മറ്റൊരു പിന്നാക്ക സമുദായവും ചെയ്യുന്നില്ല. അഥവാ അത്തരം തിരിച്ചറിവുള്ള നേതൃത്വം വേറൊരു സമുദായത്തിനും ഇല്ല. ഉണ്ടായിരുന്നെങ്കില്‍ ചെറായി രാമദാസ് എന്ന ഗവേഷകന് തന്റെ പുസ്തകങ്ങള്‍ സ്വയം അച്ചടിച്ച് കേരളമങ്ങോളമുള്ള പുസ്തകക്കച്ചവടക്കാരുടെ ദാക്ഷിണ്യത്തില്‍ വില്‍ക്കേണ്ട ഗതികേടു വരില്ലായിരുന്നു. സ്വദേശാഭിമാനിയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ വിമര്‍ശന പഠനം പണ്ടേ പുറത്തുവരുമായിരുന്നു! പിന്നെ, "അക്രമണോത്സുകമായ പ്രത്യയശാസ്ത്ര പാഠങ്ങള്‍ നിര്‍മിക്കാനുള്ള ആസ്ഥാനബുദ്ധിജീവി"എന്നത് മുകളില്‍ സൂചിപ്പിച്ച കേരളീയ സമൂഹത്തിലെ ന്യൂനപക്ഷവിരുദ്ധ ഹിംസാപരതയില്‍ നിന്നുണ്ടാവുന്ന നീചമായ പ്രയോഗമാണ്. ഉള്ളിലുള്ള യഥാര്‍ഥ വര്‍ഗീയത ഇങ്ങനെയൊക്കെയാണു പുറത്തുവരുന്നത്. ഹുസൈന്‍ അതിന് ഒരു നിമിത്തമായെന്നു മാത്രം.

  മറുപടിഇല്ലാതാക്കൂ
 16. >>>പക്ഷെ എന്തേ ഈ വിവരങ്ങളെല്ലാം ഒരു ഗവേഷണപ്രബന്ധത്തിനോ ഡോക്ടറേറ്റിനോ പോലും ഉപകാരപ്പെടാതെ പോയി എന്നൊരു സംശയം ? ഇരുപത്തഞ്ചു വര്‍ഷം പഠിച്ചിട്ടും ഗവേഷിച്ചിട്ടും ഇസ്ലാമിക സര്‍ക്കിളുകളില്ലല്ലാതെ കേരളത്തില്‍ മാനവികതയ്ക്കു വേണ്ടിയുള്ള ഒരു ബുദ്ധിജീവിയായെങ്കിലും മാറാത്തത് ഇദ്ദേഹം മന്ദബുദ്ധിയായതു കൊണ്ടു തന്നെയാണ്. അല്ലാതെ ഇസ്ലാമായതുകൊണ്ടല്ല<<<

  "ഇസ്ലാമിക സര്‍ക്കിളുകളില്ലല്ലാതെ കേരളത്തില്‍ മാനവികതയ്ക്കു വേണ്ടിയുള്ള ഒരു ബുദ്ധിജീവിയായെങ്കിലും മാറാത്ത"യാളാണ് ഹുസൈനെന്ന് താങ്കളോട് ആരാണു പറഞ്ഞത്? കേരളത്തിലെ അറിയപ്പെടുന്ന സകലമാന ചിന്തകര്‍ക്കും ഗൌരവമുള്ള വിഷയങ്ങള്‍ വായിക്കുന്ന ആക്റ്റിവിസ്റ്റുകള്‍ക്കും പരിചിതനാണ് എന്‍ എം ഹുസൈന്‍. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പുറത്തിറക്കിയത് ഇസ്ലാമിക് പബ്ലിഷിങ് ഹൌസ് എന്ന സ്ഥാപനമായതിനാലാണ്, താങ്കളെപ്പോലുള്ള ആന്റിമുസ്ലിം സെന്റിമെന്റ്സുള്ളവര്‍ അദ്ദേഹത്തെ അറിയാതെ പോയത്. അതു തികച്ചും സ്വാഭാവികം .

  മറുപടിഇല്ലാതാക്കൂ
 17. >>>>സത്യാന്വേഷിയുടെ ഗതികേടു നോക്കണേ! "തള്ളക്കിട്ടൊരു തല്ലുവരുമ്പോള്‍... പിള്ളേയെയെടുത്തു തടുത്തീടും"
  എന്നു പറഞ്ഞപോലെ, ഹുസൈന്‍ പറഞ്ഞ മണ്ടത്തരങ്ങളെ തുറന്നു കാട്ടിയപ്പോള്‍, മുസ്ലീം ബ്ലോഗറിനെതിരെ വംശീയതയോളം വളര്‍ന്ന മുസ്ലീം വിരുദ്ധതയാണന്നു സ്ഥാപിക്കുന്നതോടെ, ഈയുള്ളവന്‍ വരെ പ്രതിപട്ടികയിലായി<<<<
  ഹുസൈന്റെ "മണ്ടത്തരങ്ങള്‍ "തുറന്നുകാട്ടിയ പരിണാമ വാദികള്‍ ,നില്‍ക്കള്ളിയില്ലാതെ ഒന്നൊന്നായി പിന്‍വാങ്ങിക്കഴിഞ്ഞു.അവശേഷിക്കുന്നവരുടെ വാദങ്ങള്‍ ദിനന്തോറും ദുര്‍ബലമായി വരുന്നു. അധികം താമസിയാതെ അവരും ഓടിയൊളിക്കുന്നതു നമുക്കു കാണാം. ആ ഭാഗത്തേക്കു തിരിഞ്ഞുനോക്കാനോ ആ ബ്ലോഗിലെ വാദങ്ങളിലൊന്നുപോലും ഖണ്ഡിക്കാനോ ധൈര്യമില്ലാത്ത ചാര്‍വാകന്റെ ദിവാസ്വപ്നം കൊള്ളാം. വംശീയതയോളം വളര്‍ന്ന മുസ്ലിം വിരുദ്ധത,യുക്തിവാദികള്‍ക്കു മാത്രമല്ല, താങ്കള്‍ക്കുമുണ്ടെന്ന് മുകളിലെ താങ്കളുടെ പല പരമാര്‍ശങ്ങളും തെളിയിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 18. >>>ഇരുപത്തിനാലു മണിക്കൂറും പുസ്തകങ്ങളും കമ്പ്യൂട്ടറുമായി സല്ലപിച്ചിരുന്നാല്‍ മതി. ഇംഗ്ലീഷിലും മലയാളത്തിലുമായി മുറിനിറയെ പുസ്തകങ്ങള്‍.'അറിവ് ' തളം കെട്ടിയ തലച്ചോറ്.<<<
  ഈ അറിവ് താങ്കള്‍ക്കെവിടെ നിന്നു കിട്ടി? താങ്കള്‍ ഹുസൈന്റെ വീട് സന്ദര്‍ശിച്ചിട്ടുണ്ടോ? താങ്കളെ അറിയില്ലെന്നാണ് ഹുസൈന്‍ പറഞ്ഞത്. "ഇംഗ്ലീഷിലും മലയാളത്തിലുമായി മുറിനിറയെ പുസ്തകങ്ങള്‍" കാണുന്നത് താങ്കള്‍ക്ക് ഇത്ര അലര്‍ജി ഉണ്ടാക്കുന്ന കാര്യമാണോ?

  മറുപടിഇല്ലാതാക്കൂ
 19. ദേ....... മാപ്ല ഈ സത്യാന്വേഷിയെ തിരിച്ചറിഞ്ഞിട്ട് ചുരുങ്ങിയത് ഒരു വര്‍ഷം കഴിഞ്ഞിട്ടുണ്ട്.ആ കമന്‍റു അന്വേഷി മുക്കി എന്നാലും പൊട്ടും പൊടിയും (വര്‍ഗ്ഗീയതയുടെ, മനുഷ്യവിദ്വേഷത്തിന്റെ,വിഭാഗീയതയുടെ വിഷസഞ്ചിപേറുന്ന ഉരഗ വര്‍ഗം) http://satyanveshi.blogspot.com/2009/11/blog-post_8874.html അങ്ങേരുടെ മറുപടിയിലുണ്ട്.
  സത്യാന്വേഷിയുടെ 'സത്യ'മെന്താണെന്ന് പെട്ടന്നു മനസിലാവാന്‍ ഒരുദാഹരണമുണ്ട് അത് 'ഹുസൈന്‍റെ ഡാര്‍വിനിസം' പോലെയാണ്.

  മറുപടിഇല്ലാതാക്കൂ
 20. സത്യം സത്യമായി പറയാനുള്ള ഈ ചങ്കൂറ്റത്തെ ഹൃദയത്തില്‍ നിന്ന് പറിച്ചെടുത്ത ഒരു പിടി പനിനീര്‍പൂക്കള്‍ അര്‍പ്പിച്ചുകൊണ്ട് സ്വീകരിക്കട്ടെ. എന്‍ എം ഹുസ്സൈന്‍ സ്നേഹസംവാദം മാസികയില്‍ മാസികയില്‍ എഴുതിത്തുടങ്ങിയ ലേഖന പരമ്പരയെ വിമര്‍ശനാതകമായി വിലയിരുത്തിക്കൊണ്ട് എന്റെ എളിയ അഭിപ്രായങ്ങള്‍ വ്യക്തമാക്കാനാണ്‌ യുക്തിദര്‍ശനമെന്ന പുതിയ ബ്ലൊഗിലൂടെ ഞാന്‍ ശ്രമിച്ചത്. 'ഹുസ്സൈന്‍സാര്‍' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് എല്ലാ പ്രതിപക്ഷബഹുമാനവും നല്‍കിക്കൊണ്ട് തുടങ്ങിയ ബ്ലോഗ് ചര്‍ച്ചയ്ക്ക് ഹുസ്സൈന്റെ ആദ്യത്തെ മറുപടിതന്നെ വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയ്ക്ക് മുകുടോദാഹാരണമായിരുന്നു. യുക്തിവാദമോ അതോ യുക്തി'വാതമോ' എന്ന് തലക്കെട്ട്. പറയുന്ന ഓരോ വാക്കിനുമുന്നിലും പിന്നിലും പറഞ്ഞകാര്യത്തേക്കാളേറെ പ്രാധാന്യത്തോടെ പറഞ്ഞവനെ ആക്ഷേപിക്കുന്ന സുന്ദരശൈലി. ഹുസ്സൈന്‍ ഈ ശൈലി തന്നെയാണ്‌ പിന്തുടരാനുദ്ദേശിക്കുന്നതെങ്കില്‍ എതിരാളികളില്‍ നിന്ന് മറിച്ചൊരു ശൈലി അദ്ദേഹം തിരിച്ചും പ്രതീക്ഷിക്കുന്നുണ്ടാവില്ല എന്ന് ഞാന്‍ മറുപടി പോസ്റ്റില്‍ വ്യക്തമാക്കി.

  ഹുസ്സൈന്‍ എന്തൊക്കെയായാലും തന്റെ സ്വന്തം അഭിപ്രായങ്ങളാണ്‌ എഴുതുന്നത്. അക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്യുന്നു എന്നതൊഴിച്ചാല്‍ അദ്ദേഹവുമായി മറ്റൊരഭിപ്രായവ്യത്യാസവുമില്ല.

  എന്നാല്‍ സത്യാന്വേഷിയുടെ കാര്യം? അദ്ദേഹം എന്താണ്‌ ചെയ്തുകൊണ്ടിരിക്കുന്നത്? അദ്ദേഹത്തോട്‌ ഞാന്‍ തന്നെ ഇക്കാര്യം മുമ്പ് ചോദിച്ചതാണ്‌. തൃപ്തികരമായ മറുപടി കിട്ടിയില്ല. മുസ്ലിംകളെ സമൂഹമെന്നനിലയില്‍ മനസ്സിലാക്കുകയാണ്‌ താനെന്നും സുശീല്‍കുമാര്‍ സവര്‍ണ ചിന്തപേറുന്നവനെന്നും ആക്ഷേപം മിച്ചം. ആക്ഷേപത്തില്‍ എനിക്കൊടും ആവലാതിയില്ല. പക്ഷേ മുമ്പ് പലപ്പോഴും വ്യക്തമാക്കിയ ഇക്കാര്യം വീണ്ടും വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. മലപ്പുറം ജില്ലയില്‍ ഭൂരിപക്ഷം മുസ്ലിംകളായ ജനസമൂഹത്തിനൊപ്പമാണ്‌ ഞാന്‍ ജീവിക്കുന്നത്. അവരുമായി സ്നേഹത്തിലും സാഹോദര്യത്തിലും സഹവര്‍ത്തിക്കാന്‍ എന്റെ നിരീശ്വരവാദം ഒരിക്കലും തടസ്സമായിട്ടില്ല, എനിക്കുമാത്രമല്ല; അവര്‍ക്കും. യുക്തിവാദികളേക്കാളും ഹിന്ദുമതവിശ്വാസികളെക്കാളും എന്റെ അടുത്ത സുഹൃത്തുക്കളും കൂട്ടുകാരും ഇസ്ലാം മത വിശ്വാസികളാണ്‌. (പ്രാദേശികമായ പ്ര്ത്യേകതയാകാം) അഭിപ്രായവ്യത്യാസങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്യുന്നതിനും പുസ്തകങ്ങള്‍ പരസ്പരം കൈമാറി അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നതിനും ഞങ്ങള്‍ക്കിടയില്‍ ഇക്കാര്യം കൊണ്ട് പ്രശ്നങ്ങളൊന്നുമില്ല. അതുകൊണ്ട് സുശീല്‍കുമാറിനെ മുസ്ലിം വിരുദ്ധനാക്കാന്‍‍ സത്യാന്വേഷി ബുദ്ധിമുട്ടേണ്ടാതില്ല. അക്കാര്യത്തില്‍ അദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യവുമില്ല.

  ബ്ലോഗ് വിവിധ ആശയങ്ങള്‍ ആശയപരമായി ചര്‍ച്ചചെയ്യാനുള്ള വേദിയാണ്‌. അവിടെ അവരവരുടെ അഭിപ്രായങ്ങള്‍ മറയില്ലാതെയും മറ്റുള്ളവരെ സുഖിപ്പിച്ച് കാര്യംകാണുകയും ചെയ്യാനല്ലാതെ തുറന്നവതരിപ്പിക്കുന്നതാണ്‌ മാന്യമായ രീതി. അതാണീ ബൂലോകത്തില്‍ എല്ലാവരും ചെയ്തുകൊണ്ടിരിക്കുന്നതും എല്ലാവരും അവരവര്‍ക്ക് കഴിയുന്നവിധം 'പമ്പിംഗ്' ചെയ്തുകൊണ്ടിരിക്കുമ്പോള്‍‍ ഒരാള്‍ മാത്രം 'പിമ്പിംഗ്' ചെയ്യുന്നതിലാണല്‍ഭുതം. സത്യാന്വേഷി ദയവായി ശ്രീബുദ്ധന്റെ ചിത്രം തന്റെ പ്രൊഫൈലില്‍ നിന്ന് ഒഴിവാക്കണം. അത് ബുദ്ധനോടും അദ്ദേഹം പ്രതിനിദാനം ചെയ്ത ആശായങ്ങളോടും ചെയ്യുന്ന നീതിയായിരിക്കും. പകരം ബിന്‍ലാദന്റെ ചിത്രം വെയ്ക്കണമെന്ന് ഞാന്‍ പറയില്ല. പകരം ഹുസൈന്റെ ഒരു ചിത്രം കൊട്ടുമെങ്കില്‍ ആകാം. ഹുസ്സൈന്‍ ഭക്തി അങ്ങനെ സഫലമാകട്ടെ.

  മറുപടിഇല്ലാതാക്കൂ
 21. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ആരോഗ്യകരമായ ബ്ലോഗ് സംവാദങ്ങള്‍ക്ക് മാതൃകയാണ് സുശീല്‍ കുമാറിന്റെ പോസ്റ്റുകളും കമന്റുകളും എന്ന് ഓഫ്‌ടോപിക് ആയി ഇവിടെ രേഖപ്പെടുത്തുന്നു.

  മറുപടിഇല്ലാതാക്കൂ
 22. സത്യാന്വേഷി,താങ്കൾ വൈകാരീകമാവുന്നത് മനസിലാകും.എന്റെ പോസ്റ്റിന്റെ ഉദ്ദേശംതന്നെ ഞാൻ വ്യക്തമാകിയതാണ്.ഒറ്റ ശ്വാസ്ത്തിൽ താങ്കൾ ഇത്രയും കമെന്റെഴുതിയപ്പോൾ ഞാനാകെ കൺഫ്യൂഷനായി.സൌഹൃതത്തിനേറ്റ മുറിവ് തിരിച്ചറിയുന്നുണ്ട്.
  കാര്യത്തിലേക്കു കടക്കാം.ആഭാസങ്ങൾ എന്നു ഞാനുപയോഗിച്ചത് ശരിതന്നെയാണ്.ഹുസൈനെ സംബന്ധിച്ചടത്തോളം എതിർവാദക്കാരെല്ലം വിവരദോഷികളും,ആറാംക്ലാസുകാരുമാണ്.ഇതൊരിക്കലും സംവാദത്തിന്റെ ഭാഷയല്ല.സ്വയം വിജയിയായി പ്രഖ്യാപിക്കുന്നവനോട് ഇതിൽ കുറഞ്ഞ മലയാളം വാക്ക് കിട്ടാത്തതിനാലാണ്.ഇപ്പോഴും താങ്കൾ ഹുസൈൻ ഒരു മഹാസംഭവമാണന്നും,,എണ്ണപ്പെട്ട ബുദ്ധിജീവിയാണന്നും കരുതുന്നു.ഏതായാലും എനിക്കങ്ങനെ തോന്നുന്നില്ല.കേരളത്തിലെ മൌലീക ചിന്താശേഷിയുള്ള നൂറുപേരുടെ ലിസ്റ്റ് ഞാനുണ്ടാക്കിയാൽ അതിൽ ഹുസൈന്റെ പേര് വരില്ല.ആ ചെങ്ങാതിയെഴുതിയ ഒരുപുസ്തകവും ഞാൻ വായിച്ചിട്ടില്ലന്നത് സത്യമാണ്.വായിക്കേണ്ടതാണന്ന് ആരും പറഞ്ഞിട്ടുമില്ല.എന്നാൽ ഇവിടെ വിഷയവുമായി ബന്ധപ്പെട്ട് ഇട്ട ചിലകമന്റുകൾ വായിച്ചാൽ ‘കാലഹരണപ്പെട്ട’മനുഷ്യൻ എന്നു തോന്നി.ഏതായാലും ഇനി വായിക്കാനും ഉദേശിക്കുന്നില്ല.

  മറുപടിഇല്ലാതാക്കൂ
 23. ‘യുക്തിയുടെ അപരമാണ് മതം’എന്നത് എന്റെ വീക്ഷണമല്ല.ഞാനൊട്ടു യുക്തിവാദിയുമല്ല.എന്റെ പോസ്റ്റിൽ അങ്ങനെയെന്തെങ്കിലും വായിച്ചോ?പിന്നെ ഫാസിസം വളരുന്നത് പലവഴിക്കാണ്.ടോണി മോറിസൺ മുതൽ കെ.കെ.ബാബുരാജ് വരെയുള്ള കീഴാളവർഗ്ഗ സൈദ്ധാന്തികരോട് യോജിപ്പുതന്നെയാണുള്ളത്.ഇസ്ലാമിനെ പ്രതിസ്ഥാനത്ത് അവരോധിക്കുന്നതാണ് എന്റെ പോസ്റ്റെന്ന വായന ഒരു കണക്കിൽ വിഭ്രമം തന്നെ.ബ്രൈറ്റ്,കാളിദാസൻ,അപ്പൂട്ട്ൻ,ജാക്ക് റാബിറ്റ് തുടങ്ങി ചർച്ചയിൽ പങ്കെടുക്കുകയും പോസ്റ്റിട്ട് ചർച്ചിക്കുകയും ചെയ്തപ്പോൾ ഒരിക്കലും ഇടപെടാതിരുന്നവനാണു ഞാൻ.കാരണം എന്റെ പരിമിതി.,അറിവില്ലായ്മ.അറിവില്ലായ്മ ഒരു കുറ്റമായി ആരും പറയില്ല.എന്നാൽ അഹങ്കാരം കുറ്റമാണുതാനും.

  മറുപടിഇല്ലാതാക്കൂ
 24. chithrakaran:ചിത്രകാരന്‍ പറഞ്ഞു...

  നിസ്സഹായനും ചാര്‍വ്വാകനുമുണ്ടായ തിരിച്ചറിവിന് അഭിനന്ദനങ്ങള്‍ !!!
  സത്യാന്വേഷിയുടെയും ഇസ്ലാമികതയുടേയും അടിമ സഘത്തെപ്പോലെ പെരുമാറിയിരുന്നവര്‍ ഇപ്പോഴെങ്കിലും ഗ്രഹണത്തില്‍ നിന്നും പുറത്തുവന്നതില്‍
  സന്തോഷം.
  ചിത്രകാരൻ,ഇത് വൈകിവന്നൊരു തിച്ചറിവൊന്നുമല്ല.മുസ്ലീം സമുദായം അപരപ്പെടുകയോ,പ്രതിനായകരാവുകയോ ചെയ്യുന്ന രാഷ്ട്രീയ കാലാവസ്ഥയിൽ പ്രതികരിച്ചിട്ടുണ്ട്,ഇനിയുമുണ്ടാകും.ഇവിടെ വിഷയം,പരിണാമസിദ്ധാന്തം പലഭാഗത്തുനിന്നും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.ബുദ്ധമതമൊഴികെ എല്ലാമതത്തിന്റേയും നിലനിൽ‌പ്പിന് അതാവശ്യവുമാണ്.വിശ്വാസിസമൂഹത്തിന്റെ-അതെത്രെകണ്ട് പ്രാകൃതമായാലും-നിലനിൽ‌പ്പ് ഒരു ജനാധിപത്യസമൂഹത്തിൽ സാധ്യമാവേണ്ടതാണ്.അതാണ് താങ്കൾ കണ്ട’സംഘം’.

  മറുപടിഇല്ലാതാക്കൂ
 25. സുശീൽ,വന്നതിനും കമന്റിയതിനും നന്ദി.ഞാൻ മദ്ധ്യതിരുവിതാം കൂറിലാണ് ജനിച്ചതും വളർന്നതും.ഖുറാൻ വായിക്കുകയോ ആ വിഷയം സംസാരിക്കുകയോ ചെയ്യുന്ന സുഹൃത്തുക്കളുമില്ല.എന്റെ ഒരേഒരു മുസ്ലീം സുഹൃത്ത് വീട്ടിൽ വരും.സിത്താർ പ്രാക്റ്റീസ് ചെയ്യാൻ.ഹിന്ദുസ്ഥാനി സംഗീതം മാത്രമാണ് ഞങ്ങളുടെ ഇടയിൽ വിഷയമാകാറ്.കൊല്ലത്തുവരുമ്പോൾ റെയില്വേസ്റ്റേഷന്റെ അടുത്തുള്ള പള്ളിയിൽ നിസ്ക്കരിക്കാൻ അവൻ കേറും,ഞാൻ പുറത്തു നിൽക്കും.അതുകഴിഞ്ഞ് റെയിൽ വ്യ്യൂ ബാറിൽ കേറി ഞാൻ രണ്ടെണം വീശും.അപ്പോൾ അവൻ പുറത്തുനിൽക്കും.പറഞ്ഞുവരുന്നത്,രണ്ടുപേർക്കും രണ്ടു ബോധ്യങ്ങളാണ്.ഇതുകൂട്ടിമുട്ടേണ്ട കാര്യമേയില്ല.നമ്മുടെ ബ്ലോഗർ’സജി മർക്കോസിനെ’അറിയാമല്ലോ.പുള്ളി പെന്തകോസാണ്.ഞങ്ങൾ നടത്തിയ യാത്രക്കിടയിൽ ഞാനും സുഹൃത്തുക്കളും നാന്നായി സേവിച്ച് നാടൻപാട്ടുപാടി രസിച്ചു.അച്ചായനാണങ്കിൽ അതിലും രസം.അതുമറ്റൊരു ‘ബോധ്യം’.മതമോ വിശ്വാസമോ വ്യക്തിനിഷ്ഠമാകുന്നതിൽ ആർക്കാണെതിർപ്പ്.കാൻസർ വരുന്നതും,പെട്രോൾ കിട്ടുന്നതും,യുദ്ധം ചെയ്യുന്നതും ദൈവത്തിന്റെ തീരുമാനമാണന്നുപറയുന്നത്,സാമൂഹ്യ-രാഷ്ട്രീയതയെ തിരിച്ചിട്ട് വായിക്കുന്നതാണ് എതിർക്കുന്നത്.അതിൽ സത്യാന്വേഷിയുടെ കുറ്റകരമായ ഇടപെടലാണ് ഇങ്ങനെയൊരു പോസ്റ്റിനു കാരണം.

  മറുപടിഇല്ലാതാക്കൂ
 26. അജ്ഞാതന്‍2011, ജനുവരി 23 12:36 AM

  ഹ.. കലി കാല വയിഭവം...!!!! അല്ലതെന്തു പറയാന്‍ ....കഷ്ട്ടം....

  അവര്‍ണ്ണ വേഷം കെട്ടി, മത ഭ്രാന്തും വര്‍ഗീയതയും പ്രചരിപ്പിക്കുന്ന കപടവേഷങ്ങളെ തുറന്നുകാട്ടി കൊണ്ട് , അവരെ വിമര്‍ശിച്ചപ്പോള്‍ ,നിസ്സഹായനടക്കമുള്ളവരുടെ അടിമവേലയെ തുറന്നെഴിതിയപ്പോള്‍, എന്തോരക്രന്തമിയിരുന്നു നിരന്നുനിന്ന് തെറി വിളിക്കാന്‍ ... ഹോ ഹോ...! എല്ലാവരും കൂടിയങ്ങ്‌ ഊതി പറപ്പിച്ചു കളഞ്ഞേനെ .... !!!
  ഇപ്പോള്‍ ഇതാ ഓര് കുറ്റബോധവും കുംബസരവുമായി ഇറങ്ങിയിരിക്കുന്നു ...
  കിഴളന്മാര്‍ എല്ലാം കൂടി .....ബലേ ഭേഷ് ...! ഇപ്പോഴെങ്കിലും ബുദ്ധി തെളിഞ്ഞല്ലോ ....!!! സന്തോഷം..
  മത ബ്രന്തെന്മാര്‍ ഇട്ടു കൊടുക്കുന്ന എച്ചിലുംനക്കി അവര്‍ക്ക് വേണ്ടി "അടിയന്‍ ലച്ചിപ്പോന്‍" മട്ടില്‍ എന്തിനും തയ്യാറായി നില്‍ക്കുന്ന നിസ്സഹായന്മാര്‍ക്കും വേണുഗോപാലന്‍മാര്‍ക്കും ചാര്‍വാകന്‍മാര്‍ക്കും യജമാന ഭക്ത്യില്‍ കണ്ണ് പോട്ടിപോയിരുന്നു ....! അവര്‍ ഇങ്ങനെ വാലാട്ടി കുരച്ചു കൊണ്ടേയിരുന്നു...! ഈ ജാതി കോമരങ്ങള്‍ ഉറഞ്ഞു തുള്ളി കൊണ്ടേയിരിന്നു ...!
  _____
  ഓര് യുക്തിവാദിയും ശാസ്ത്ര പ്രചാരകനും കൂടിയായ എന്നെ, യജമാന ഭക്ത്യില്‍ സമനില നഷ്ട്ടപ്പെട്ട നിസ്സഹായനെന്ന്ന മഹാന്‍ അഭിസംബോധന ചെയ്തത് രീതി താഴെ കൊടുക്കുന്നു... (മാലോകരുടെ അറിവിലെക്കായീ ഇവിടെ പേസ്റ്റ് ചെയ്യുന്നു).

  """നിസ്സഹായന്‍ പറഞ്ഞു...
  അല്ലയോ ആന്റണി.കെ.നായന്‍,
  പച്ചരി മേടിക്കുന്നതിലുള്ള തിരക്കില്‍ നിന്റെ കമന്റുകള്‍ കാണാന്‍ വളരെ താമസ്സിച്ചു പോയി. നിനക്കുള്ള മറുപടി എനിക്കു സാധിക്കുന്നതിലും നന്നായും കൃത്യമായും പിറകെ ഇടപെട്ടവര്‍ തന്നിട്ടുണ്ട്. സവര്‍ണന്റെ രൂപം ഒളിപ്പിച്ചു വെയ്ക്കുവാന്‍ കൃസ്തീയനാമധാരിയായി വന്നാലും ഫലത്തില്‍ രണ്ടും ഒന്നു തന്നെയാണെന്ന് തെളിഞ്ഞ കാര്യമാണെല്ലോ ! എന്റെ ഷണ്ഡത്വം നീ അനുഭവിച്ച് ബോധ്യപ്പെട്ട നിലക്ക് സവര്‍ണന്റെ പൌരുഷം വിഴുങ്ങി ആസ്വദിക്കുക. സുറിയാനികളുടെയും നായന്‍-നമ്പൂരിമാരുടെയും കൂട്ടു കച്ചവടം തീരുമാനിക്കുന്ന ഫാരതീയത ഉള്‍ക്കൊണ്ട് ഷണ്ഡത്വം മാറ്റിയെടുക്കാന്‍ പരിശ്രമിക്കാം പോരെ ! 2010, നവംബര്‍ 3, ബുധനാഴ്ച 8:36:00 രാവിലെ GMT+05:30 """

  വിശദമായി വായിക്കാന്‍ മതബ്രന്തെന്‍മാരുടെ ബ്ലോഗായ http://otherkerala.blogspot.com/2010/10/blog-post_06.ഹ്ത്മ്ല്‍ ക്ലിക്കുക ( റിയാനക്ക് വേണ്ടി ഒരു ബക്കറ്റ് പിരിവു) ഇത്രയധികം വീഷം വമിക്കുന്ന ,അസഹിഷ്ണുതയുടെ കെട്ട് നാറിയ ആശയങ്ങള്‍ ചുമക്കുന്ന ഈ പോസ്റ്റില്‍ അവരുടെ ആസനം ചുമക്കുന്ന കീഴാള പക്ഷപാതികളുടെ (!!)
  ഇരട്ടതാപ്പുകളും തനിനിറവും കാണുക...ഒപ്പം ഞാന്‍ ഇട്ട കമന്റുകളും ..
  _________________________________________________ ഇതേ ഭ്രാന്തിന്റെ മറ്റൊരു രൂപംകൂടി ഇതാ... മാലോകരെ കാണൂ .....!
  ശ്രീ സുനില്‍ കൃഷന്റെ കാലിക പ്രസക്തമായ ഓര് പോസ്റ്റില്‍ ( ശബരിമല-മകരവിളക്കും മറ്റുള്ളവയും -യാഥാര്‍ത്ഥ്യങ്ങളെന്ത്? http://kaanaamarayathu.blogspot.com/2011/01/blog-post_15.html ) ഞാന്‍ ചില കമന്റുകള്‍ തുറന്നെഴുതിയപ്പോള്‍ ഹിന്ദു മതബ്രന്തന്മാര്‍ ഉറഞ്ഞു തുള്ളി, വായിക്കു തോന്നിയതൊക്കെ വിളിച്ചു കൂവി .....!
  ഏതായാലും മതബ്രന്തെന്മാരെയും കപടവേഷധരികളെയും വിമര്‍ശിക്കുന്നവര്‍ക്ക് കിട്ടുന്ന പ്രതികരണങ്ങള്‍ ഓര് താരതമിയ പഠനതിന്നായിവെക്കുന്നത് നല്ലതായിരിക്കും..! ഇതിലുടെ ചില മാനവിക നിലപാട്കാരുടെഎങ്കിലും കണ്ണ് തുറപ്പിക്കാന്‍ സാധിക്കുമെങ്കില്‍....???!!!!!

  മറുപടിഇല്ലാതാക്കൂ
 27. സത്യാന്വേഷി പറഞ്ഞു...

  >>>കൊളോണിയല്‍ ആധുനികത രൂപപ്പെടുത്തിയ ദേശീയ പ്രസ്ഥാനത്തില്‍ നിന്നും, വിഭജനത്തിലേക്കു നീങ്ങിയ ഇസ്ലാംസ്വത്വബോധത്തിന് വംശീയമായ നിറവു പകര്‍ന്നത് 'ഇസ്ലാം'എന്ന മതബോധമായിരുന്നു.<<<
  ഇപ്പറഞ്ഞത് ആരെങ്കിലും ഒന്നു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു തരുമോ? എനിക്കൊന്നും മനസ്സിലായില്ല.
  അസാമാന്യ ഗ്രാഹ്യശേഷിയുള്ളവരുടെ കൂട്ടത്തിലാണല്ലോ താങ്കളും.എന്നിട്ടും ആ വാചകത്തെ മനസ്സിലാകാതെ പോയതെന്ത്?
  മുഹമദലി ജിന്ന എന്നൊരു ദേശീയ നേതാവുണ്ടായിരുന്നു.വിഭജനത്തെ ആദ്യം തള്ളികളഞ്ഞ ആൾ.ഇക്ബാലെന്നു കേട്ടിട്ടുണ്ടാവും,തികഞ്ഞ ദേശീയവാദിയായിരുന്നു.സമാന മനസ്കരായ കൂറേ ആൾക്കാരുടെ പേരുപറയാവുന്നതാണ്.ഇവരൊന്നും കടുത്ത മതവിശ്വാസികളല്ലായിരുന്നു,മറിച്ച് മതേതരമായ മാനുഷ്യതയുടെ പ്രചാരകരുമായിരുന്നു.‘വിഭജനം’ഒരു ദേശീയ വിഷയമായപ്പോൾ ഇവരെ കൂട്ടിയോജിപ്പിച്ച വികാരം മുസ്ലീം എന്ന സ്വത്വബോധമായിരുന്നു എന്നാണ് ഞാൻ മനസിലാക്കുന്നത്.സങ്കുചിത ദേശീയബോധം ഈ നൂറ്റാണ്ടിലും അപരവത്ക്കരിക്കുന്ന ജനസമൂഹങ്ങളെ ഇതുമായി ചേർത്തുവായിക്കാവുന്നതാണ്.(ഗ്രാഹ്യശേഷി കുറഞ്ഞ എന്നോട് ഇത്രയും ചോദ്യങ്ങൾ ഒന്നിച്ചു ചോദിച്ചാ‍ൽ ഞാൻ കുഴഞ്ഞുപോകും)

  മറുപടിഇല്ലാതാക്കൂ
 28. ആന്റണിഅഛായോ,താങ്ങലും തലോടലുമൊന്നും എന്റെ വിഷയമേഅല്ല.കാര്യങ്ങളെ രാഷ്ട്രീയമായി വിലയിരുത്തുന്ന ഒരു രീതിയാണെന്റേത്.അതൊരിക്കലും യുക്തിവാദിയുടേ ശീലമല്ല.ദൈവത്തെ പടിക്കുപുറത്തുനിർത്തിയ ചരിത്രമാണ് എന്റെ കുടുംബത്തിന്റേത്.ഏതെങ്കിലും മനുഷ്യർക്ക് ദൈവംകൂടിയേ കഴിയൂ എന്നുണ്ടങ്കിൽ ഞാനെന്തിനെതിർക്കണം.ശരീരത്തിനു കെല്പില്ലാത്തവൻ വടി ഉപയോഗിക്കുന്നതിനെ വിമർശിക്കേണ്ടതുണ്ടോ?
  എന്നാൽ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ലാത്തവർ വടികുത്തിപോകുന്നതുകണ്ടാൽ പരിഹസിക്കും.ആ വടി മറ്റുള്ള്വർക്ക് അലോസരമുണ്ടാക്കിയാൽ പ്രതികരിച്ചെന്നുമിരിക്കും.ഇവിടെ ഇത്രയുമേ സംഭവിച്ചുള്ളൂ.
  എന്റെ പോസ്റ്റിൽ ഇസ്ലാമിനെയല്ല വിമർശിക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കുമല്ലോ?
  വന്നതിനും കമന്റിയതിനുമുള്ള നന്ദി ഇതാ...

  മറുപടിഇല്ലാതാക്കൂ
  <