2011, ജനുവരി 22, ശനിയാഴ്‌ച

സത്യാന്വേഷിയുടെ ഹുസൈന്‍ ആഭാസങ്ങള്‍

ത്യാന്വേഷിയുടെ 'സത്യസന്ധരായ നിരീശ്വരവാദികള്‍' എന്ന പോസ്റ്റില്‍, നിസ്സഹായന്‍ അദ്ദേഹത്തോട് ഉന്നയിച്ച ചില ചോദ്യങ്ങള്‍ അര്‍ത്ഥവത്തായി എനിക്കു തോന്നിയിരുന്നു. അതിനാല്‍ അവയെ പിന്‍താങ്ങിയുള്ള കമന്റുകള്‍ ഞാന്‍ ഇടുകയും ചെയ്തു. നിസ്സഹായന്റെ കാഴ്ചപ്പാടുകള്‍ ന്യായമായി തോന്നാനുള്ള കാരണം, ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയതിനു പിന്നിലെ ലക്ഷ്യങ്ങളുടെ പശ്ചാത്തലത്തില്‍ വിശദീകരിക്കേണ്ടതുണ്ട്.

ടിസ്ഥാനപരമായി അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ വിമോചനത്തിനും നീതിയ്ക്കും ഉതകുന്ന രാഷ്ട്രീയ -സാമൂഹിക-സൈദ്ധാന്തിക ചിന്തകളെ അറിയാന്‍ ശ്രമിക്കുകയും പ്രചരിപ്പിക്കുകയും എന്റേതായ രീതിയില്‍ അവയ്ക്ക് നിറംകൊടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യം നിറവേറ്റാനായിരുന്നു ബ്ലോഗില്‍ വന്നത്. കീഴാളപക്ഷത്തിന്റെ വിമോചനപ്രത്യയ ശാസ്ത്രങ്ങളില്‍ നിലപാടുറപ്പിച്ചു കൊണ്ടുള്ള ഈ എളിയ ശ്രമത്തില്‍ ഞാന്‍ കണ്ടുമുട്ടിയ ചില സഹയാത്രികരായിരുന്നു നിസ്സഹായനും സത്യാന്വേഷിയും ചിത്രകാരനും മറ്റും. അടിസ്ഥാനപരമായി ഇത്തരത്തില്‍ നീങ്ങുന്നയാളുകള്‍ വ്യക്തിപരമായി പുലര്‍ത്തുന്ന 'മത /മതരഹിത വിശ്വാസാവിശ്വാസാദികള്‍ ' സവര്‍ണപക്ഷപാതിത്വം പുലര്‍ത്താത്തിടത്തോളം ഈ നീക്കത്തിന് അവരുടെ വിശ്വാസവൈജാത്യങ്ങള്‍ ഒരു തടസ്സമായി കണക്കാക്കേണ്ടതില്ല. മറിച്ച് ജനാധിപത്യത്തിലെ വൈവിധ്യങ്ങളെന്ന നിലയില്‍ അവയ്ക്ക് സ്ഥാനീകരിക്കപ്പെടാന്‍ അവകാശമുള്ളതും കൂട്ടായ പോരാട്ടത്തിലെ സഖ്യകക്ഷികളെന്ന നിലയില്‍ അവ സാഹോദര്യപ്പെടേണ്ടതും അനിവാര്യമാണ്. എന്നാല്‍ ഇത്തരം കൂട്ടുകെട്ടിലെ ഏതെങ്കിലും കക്ഷികള്‍ തങ്ങളുടെ ആത്മീയത തന്നെയാണ് മുന്തിയത് എന്നു സ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെയും ഇതരരുടെ വിശ്വാസങ്ങള്‍ തെറ്റാണെന്നു സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ ഈ കൂട്ടുകെട്ടും അതിന്റെ ജനാധിപത്യവും അതുവഴിയുണ്ടാകുന്ന സാഹോദര്യവും  സ്വാതന്ത്ര്യവുമൊക്കെ തകരുയാണ്. ഇവിടെ വിശ്വസാവിശ്വാസങ്ങളുടെ വ്യതിരിക്ത പാതയില്‍ സഞ്ചരിക്കാനും ജീവിക്കാനുമുള്ള അവകാശം പരസ്പരം അപകടപ്പെടുത്തുകയില്ലെന്നുള്ള സാഹോദര്യമര്യാദ ലംഘിക്കുന്നവരില്‍ കാണുന്നത്, അദൃശ്യമെങ്കിലും ഭാവിയില്‍ സംഹാരഭാവം കൈക്കൊള്ളാന്‍ സാധ്യതയുമുള്ള ഫാസിസത്തിന്റെ നേരിയ നിഴലാട്ടമാണ് (മതാടിസ്ഥാനത്തില്‍ രൂപം കൊണ്ടിട്ടുള്ള രാഷ്ട്രങ്ങളില്‍ അന്യമതസ്ഥര്‍ക്ക് മതരാഷ്ട്രം നല്‍കുന്ന ജനാധിപത്യവും സ്വാതന്ത്ര്യവും ആലോചിച്ചു നോക്കൂ). ജനാധിപത്യത്തില്‍ പരസ്പരം ബഹുമാനപൂര്‍വം വിശ്വാസത്തിന്റെ അസ്തിത്വത്തെ അംഗീകരിച്ചു കൊടുക്കുകയും സാഹോദര്യപ്പെടുകയും ചെയ്യേണ്ടവര്‍ അവരവരുടെ സമുദായവൃത്തങ്ങളിലേക്കു ചുരുക്കേണ്ട വിശ്വാസത്തെ പൊതുവേദിയിലേക്ക്  ആനയിച്ച് അതിന്റെ മാറ്റുരക്കാനുള്ള ശ്രമം സദുദ്ദേശ്യമല്ല എന്നത് വ്യക്തമാണ്. ഇത്തരത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടയാളുകള്‍ വിശ്വാസത്തിന്റെ മൌലികതയും ശരിമയും മാറ്റുരച്ചു നോക്കുന്ന രീതിയില്‍ ദൈവത്തേയും പിന്നീട് മതദൈവത്തേയും സ്ഥാപിച്ചെടുക്കാന്‍ പുസ്തകപുറ്റിനുള്ളില്‍ തപസ്സുചെയ്ത് ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന ചില ഗവേഷകനപുംസകങ്ങളെ കെട്ടിയാനയിച്ചു കൊണ്ടു വരുമ്പോള്‍ അവരെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമായിത്തീരുന്നു. അത്തരം ഒരു ഉദ്യമമാണ് സത്യാന്വേഷിയുടെ നേരെ നിസ്സഹായനുന്നയിച്ച ചോദ്യങ്ങളുടെ ഉള്ളടക്കം. അവയ്ക്ക്  ഉത്തരം പറയാന്‍ സത്യാന്വേഷിക്കു കെല്പില്ലാതെ വന്നതുകൊണ്ട് അവിടെയും ഗവേഷകനെ തന്നെ നിയോഗിക്കുന്ന രീതിയില്‍ സത്യാന്വേഷിയുടെ സത്യസന്ധത ഒരു മരീചികയായി  മാറുകയും അദ്ദേഹം ഒരു ഭീരുവിന്റെയും അടിമയുടെയും കൂലിത്തല്ലുകാരന്‍ ഗുണ്ടയുടെയും റോള്‍ ബ്ലോഗുകളിലുടനീളം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന പരിഹാസ്യമായ കാഴ്ചയാണ് ഇന്ന് നാമെല്ലാം കണ്ടുകൊണ്ടിരിക്കുന്നത്. ഈയവസരത്തില്‍ സത്യാന്വേഷിയേയും അദ്ദേഹം വലിച്ചിഴച്ചു കൊണ്ടുവന്ന സംവാദകോമാളിത്തവും ചെറുതായി ഒന്നു വിലയിരുത്തട്ടെ.

1) സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ 'സത്യാന്വേഷി'കാണിച്ചിരുന്ന പ്രത്യശാസ്ത്ര നിലപാടുകളോട് യോജിക്കുന്ന കാര്യത്തില്‍ എനിക്കോ, നിസഹായനോ സന്ദേഹമില്ലായിരുന്നു.

2) ബുദ്ധിസത്തെയും അംബേദ്ക്കറിസത്തേയും, പ്രശ്നവല്‍ക്കരിക്കുകയും പ്രത്യയശാസ്ത്രവല്‍ക്കരിക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റുകളധികവും. അദ്ദേഹത്തിന്റെ ബ്ലോഗിന്റെ ഐക്കണ്‍/പ്രൊഫൈല്‍ ബുദ്ധന്റേതാണ്. ചാറ്റിംഗിങ്ങിലും ചീറ്റിങ്ങിലും മുഴുകിക്കഴിയുന്ന പൈങ്കിളിപ്പിള്ളേര്‍ സിനിമാസ്റ്റാറുകളുടെ ഫോട്ടോ പ്രൊഫൈലില്‍ ഇടുന്നതുപോലെ തമാശയായും നിസ്സാരമായും തള്ളിക്കളയേണ്ടതല്ല സത്യാന്വേഷി ഉപയോഗിക്കുന്ന ബുദ്ധന്റെ ഐക്കണ്‍. ഈ ഐക്കണ്‍ ഉപയോഗിക്കുന്നതിലൂടെ സത്യാന്വേഷി ബുദ്ധിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള കൂറ് പ്രഖ്യാപിക്കുന്നതായാണ് ഞാന്‍ മനസ്സിലാക്കുന്നത്. ദൈവത്തിന്റെ അസ്തിത്വത്തെ ചര്‍ച്ചചെയ്യുന്നതിന്റെ നിരര്‍ത്ഥകതയെ മനസ്സിലാക്കി മനുഷ്യധര്‍മത്തിന്റെ സന്ദേശത്തെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്ന ബുദ്ധിസത്തിന്റെ വക്താവായി കാണപ്പെടുന്നയാള്‍ നിലകെട്ടരീതിയില്‍ ഇടുങ്ങിയ വിശ്വാസധാരകളെ അടിമബോധത്തോടെ പിന്താങ്ങുന്നത് അത്ഭുതത്തിന് ഇടയാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് സത്യാന്വേഷിയുടെ നിലപാടെന്തെന്ന ചോദ്യം ഉന്നയിക്കപ്പെടുന്നത്.

3) നൂറ്റാണ്ടുകളോളം തുടര്‍ന്ന 'ഹൈന്ദവ അധിനിവേശ പ്രത്യശാസ്ത്രം' തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്തത്
അംബേദ്ക്കറൈറ്റുകളാണ്. സ്വാതന്ത്ര്യാനന്തരം രൂപപ്പെട്ട 'ആക്രമണ ഹിന്ദു'വിനെ പ്രതിരോധിക്കാന്‍ എല്ലാ മനുഷ്യസ്നേഹികളുടേയും വിപുലമായ സംഘാടനം രാഷ്ട്രീയമായി രൂപപ്പെടുന്നതില്‍  ഇസ്ലാം മതസ്ഥരുടെ പങ്ക് വലുതാണ്. ആ അര്‍ത്ഥത്തില്‍  ഇരകളുടെ ഐക്യം രൂപപ്പെടുത്തുന്നതില്‍, രാഷ്ട്രീയ ഇസ്ലാമിന് ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രസക്തിയുണ്ട്.

4) രാഷ്ട്രീയ ഇസ്ലാമും, ആത്മീയഇസ്ലാമും കൊളോണിയല്‍ ആധുനികതയില്‍ എങ്ങനെ സ്ഥാനപ്പെടുന്നു എന്ന കാര്യത്തില്‍ സത്യാന്വേഷിക്ക് നിശ്ചയമില്ലെന്നു തോന്നുന്നു. ഇതറിയാമായിരുന്നെങ്കില്‍ രാഷ്ട്രീയഇസ്ലാമിനെ പ്രതിരോധിക്കുന്നയാള്‍ ആത്മീയഇസ്ലാമിന്റെ വാലില്‍ തൂങ്ങാന്‍ നടക്കുകയില്ലായിരുന്നു. മറിച്ച് അതിന്റെ ആത്മീയതയില്‍ കൃത്യമായ വിശ്വാസം ഉണ്ടെങ്കില്‍ അത് മറച്ചുവെയ്ക്കേണ്ടതില്ല. ബുദ്ധന്റെ ഐക്കണ്‍ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കേണ്ട കാര്യവുമില്ല. അതാണ് സത്യസന്ധത.

5) കൊളോണിയല്‍ ആധുനികത രൂപപ്പെടുത്തിയ ദേശീയ പ്രസ്ഥാനത്തില്‍ നിന്നും, വിഭജനത്തിലേക്കു നീങ്ങിയ ഇസ്ലാംസ്വത്വബോധത്തിന് വംശീയമായ നിറവു പകര്‍ന്നത്  'ഇസ്ലാം'എന്ന മതബോധമായിരുന്നു. അതായത് ഒരു വംശം എന്ന നിലക്ക് ഒരു ജനതയെ രൂപപ്പെടുത്തിയത് ഇസ്ലാം എന്ന മതം തന്നെയായിരുന്നു. ആ മതത്തിന്റെ ശരി/തെറ്റ് എന്നിവ വിശകലനം ചെയ്യുന്ന കേവലയുക്തിവാദത്തെ അവഗണിക്കേണ്ടതാണ്.

6) ന്ത്യയില്‍ രൂപം കൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കൊപ്പം വളര്‍ന്നു വികസിച്ചതാണ്, ആധുനിക ശാസ്ത്രജ്ഞാനം. ഈ ജ്ഞാനാധികാരത്തെ നിഷേധിച്ച് ആറാം നൂറ്റാണ്ടിന്റെ പാഠങ്ങളെ പ്രതിസ്ഥാപിക്കുവാന്‍ ശ്രീ ഹുസൈന്‍  നടത്തുന്ന സര്‍ക്കസ് അതുകൊണ്ടുതന്നെ മുസ്ലീം വിരുദ്ധമാണ്. ഇതു തിരിച്ചറിയുന്നില്ലെന്നതാണ് സത്യാന്വേഷിയുടെ പരാജയം.

7) തം ഏതോ മധ്യകാലമൂഢതയാണന്നു ധരിച്ചുവെച്ചിട്ടുള്ളവരാണ് യുക്തിവാദികളും,'വിപ്ലവകാരികളും'. എന്നാല്‍ ആധുനിക ജനാധിപത്യത്തിന്റെ സങ്കീര്‍ണ്ണതകളെ നേരിടാനുള്ള കെല്പ് ആര്‍ജിക്കാന്‍, മനുഷ്യന്റെ 'ചോദന'/'ധാര്‍മികത'/'നീതിബോധം'/'കാരുണ്യം' ഇത്യാദി അടിസ്ഥാന വിഷയങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞില്ലന്നതാണ് കമ്മ്യൂണിസ്റ്റ്/മതേതര ബോധത്തിന്റെ പരിമിതി. ഇതുമറികടക്കാന്‍ കഴിയുന്ന ഒരു മതം
മനുഷ്യനാവശ്യമുണ്ടെന്നാണ് അംബേദ്ക്കര്‍ പാഠം. അതുകൊണ്ടാണ് അദ്ദേഹം ബുദ്ധമതം സ്വീകരിച്ചതും (അനുഷ്ഠാന ബുദ്ധമതസങ്കല്പങ്ങളില്‍ നിന്നും മാറി, ബുദ്ധധര്‍മ്മത്തെ വ്യാഖ്യാനിച്ച് സ്വീകരിക്കുകയായിരുന്നു.)
കൃസ്തുമതത്തെയും ഇസ്ലാമതത്തെയും തള്ളിക്കളഞ്ഞതും. എന്നാല്‍ പൊളിറ്റിക്കല്‍ ഇസ്ലാമിനെ പിന്തുണയ്ക്കുക വഴി ഒരു ജനതയെന്ന നിലയില്‍ ഇസ്ലാമിന്റെ അസ്തിത്വത്തിനുള്ള അവകാശം അംഗീകരിക്കുകയും അങ്ങനെ സാഹോദര്യത്തിന് അര്‍ത്ഥമുണ്ടാക്കുകയും ചെയ്തു അംബേദ്ക്കര്‍. അല്ലാതെ ഇസ്ലാമിന്റെ ആത്മീയതയെ പിന്‍പറ്റുകയല്ല അംബേദ്ക്കര്‍ ചെയ്തത്.

8) സ്ലാം, ഒരു സമ്പൂര്‍ണ്ണ മതമാണെന്നും, ജീവിതവ്യവസ്ഥയാണെന്നും അതിന്റെ വിശ്വാസികള്‍ അവകാശപ്പെടാറുണ്ട്. എന്നാല്‍ അവ സാമാന്യബോധത്തിനു ബോധ്യപ്പെടാത്ത നിരര്‍ഥകവും, യുക്തിഭംഗവുമുള്ള വാദഗതികളാണ്. അത് കൂടുതല്‍ അപഹാസ്യമാകുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ധാരാളം. ഇക്കാര്യത്തില്‍ ചില കമന്റുകള്‍ സത്യാനേഷിതന്നെ നടത്തിയിട്ടുണ്ട്.(ഇന്ത്യയിലെ മുസ്ലീംങ്ങള്‍ക്ക് ജാതി ഇനിയും മനസ്സിലായിട്ടില്ല.)
 
9) ഹുസൈന്റെ കമന്റില്‍ എന്നെ ഞെട്ടിച്ച ഒരു പ്രസ്താവനയുണ്ട്. "യൂറോപ്യന്  ക്യാന്‍സര്‍ കൊടുത്ത ദൈവം അറേബ്യന് പെട്രോളാണ് കൊടുത്തത്." ഏഷ്യയിലേയും ആഫ്രിക്കയിലേയും മുസ്ലീമിന് പട്ടിണികൊടുത്തതും ലോകത്ത് ഒരു മുസ്ലീമിനും രാഷ്ട്രീയസമാധാനം കൊടുക്കാത്തതും ഇതേ ദൈവമായിരിക്കും എന്നുകൂടി ചിന്തിക്കാന്‍ സായ് വിനു കഴിയുന്നില്ലല്ലോ  കഷ്ടം ! ഇഹലോകത്തിലെ ജീവിതത്തിനു വിലകല്പിക്കാതെ ഇവിടെ നരകിച്ചു ജീവിച്ച് വാഗ്ദത്തസ്വര്‍ഗത്തിലേയ്ക്കു കണ്ണും നട്ടിരിക്കുന്നവര്‍ മറ്റുള്ളവരുടെ ജീവനും ജീവിതവും സ്വൈര്യവും അപകടപ്പെടുത്തുന്നതില്‍ അത്ഭുതമില്ല.

10) ല്ലാ ജനസമൂഹങ്ങളും അവരവരുടേതായ പ്രപഞ്ച വീക്ഷണങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട് ചില ഉദാഹരണങ്ങള്‍

* ഹിന്ദുമതത്തില്‍ പെട്ട അവര്‍ണ്ണ/വിദഗ്ദ തൊഴിലാളി സമൂഹമായ വിശ്വകര്‍മ്മജര്‍ (ആശാരി, മൂശാരി, കൊല്ലന്‍, തട്ടാന്‍, ശില്പി) വിശ്വസിക്കുന്നത് പ്രപഞ്ചത്തെ സൃഷ്ടിച്ചത് അവരുടെ പിതാവായ/ദൈവമായ 'വിശ്വകര്‍മ്മാ'വാണെന്നാണ്. എന്നാല്‍ 'അതിന്റെ’ശാസ്ത്രീയത സ്ഥാപിക്കാന്‍ ഇറങ്ങി പുറപ്പെടാന്‍ മാത്രം 'ധൈര്യം'ഉള്ള ഒറ്റ വിശ്വകര്‍മജരും കേരളത്തില്‍ കാണില്ല.(ഹിന്ദുമത നവീകരണം പച്ചപിടിച്ച എണ്‍പതുകള്‍ മുതല്‍ ആയുധപൂജയും വിശ്വകര്‍മജയന്തിയും മറ്റുചടങ്ങുകളും അങ്ങിങ്ങു കാണാറുണ്ട്. അവര്‍ണ്ണ ദൈവങ്ങളെ ശുദ്ധീകരിച്ചെടുക്കലാണ് സംഘപരിവാറിന്റെ പ്രധാന പണിതന്നെ)
 
* പ്രപഞ്ചം ഉണ്ടായതിനെ പറ്റി കീഴാളജാതിസമൂഹം(ദലിതര്‍) അവരുടെ  പാട്ടിലൂടെ അവതരിപ്പിക്കുന്നത് കാണുക.
   "ആദിയില്ലല്ലോ..ലന്തമില്ലല്ലോ..ലക്കാലമ്പോലായുഗത്തില്‍
     ഇരുളുമില്ലല്ലോ വെളിവുമില്ലല്ലോ  ലക്കാലമ്പോലായുഗത്തില്‍.
     .........................................
     ആദിയോളം  നൂലുവന്നയ്യോ..താണുരുണ്ടു..2
     പാതി മുട്ട വിണ്ട്പൊട്ടി മേലുലോകം പൂകിയല്ലോ     പാതിമൊട്ട വിണ്ട്പൊട്ടി കീഴുലോകം പൂകിയല്ലോ..."

     
(അണ്ടര്‍ ലൈന്‍ ചെയ്ത ഭാഗം തങ്ങളുടെ പൌരാണിക പ്രപഞ്ച സങ്കല്പമാണെന്നും അതനുസരിച്ച് പ്രപഞ്ചോത്ഭവത്തിനു മുന്‍പ് രാത്രിയും പകലും ഇല്ലായിരുന്നെന്നും ഇന്നത്തെ ആധുനികശാസ്ത്രം പ്രപഞ്ചോല്പത്തിയെക്കുറിച്ച്  മുന്നോട്ടു വെയ്ക്കുന്ന ബിഗ്ബാങ്ങ് തിയറി തന്നെയാണ് തങ്ങളുടെ പ്രപഞ്ചവീക്ഷണമെന്നും വേണമെങ്കില്‍ ദളിതര്‍ക്ക് അവകാശപ്പെടാവുന്നതാണ്. പക്ഷെ മുസ്ലീങ്ങളെയും കൃസ്ത്യാനികളെയും പോലെ അത്തരം ഊളത്തരത്തിന് തുനിയാതിരിക്കാനുള്ള വകതിരിവ് ആ സമൂഹത്തിനുണ്ട്). ഇങ്ങനെ പാടിപോകുന്ന മനുഷ്യന്റെ ഗതികേടെന്നത്, വിശാലവും വിസ്മയകരവുമായ പ്രപഞ്ചത്തെ അവരവരുടേതായി
വ്യാഖ്യാനിക്കേണ്ടി വരുന്നതുമൂലമാണ് (ആരും അതിന്റെ 'ശാസ്ത്രീയത'അവകാശപ്പെടുന്നില്ല.) ആദിവാസികള്‍ക്കും ഇങ്ങനെ കുറേ കഥകളും പാട്ടുകളും ഉണ്ട്. പ്രദേശങ്ങളും രാജ്യങ്ങളും കടന്നുപോയാല്‍ ഇത്തരം ആയിരക്കണക്കിനു കഥകള്‍ കിട്ടും. അതുപോലൊരു കഥകള്‍ തന്നെയാണ് ഇസ്ലാമും കൃസ്ത്യാനിറ്റിയും പോലുള്ള സെമിറ്റിക് മതക്കാര്‍  കൊണ്ടുനടക്കുന്ന ഉല്പത്തിക്കഥകളും. ഈ കഥകളൊക്കെ സത്യമാണെങ്കില്‍ എല്ലാവരുടെ കഥകളും സത്യമാണ്. ഇവിടെയൊരു പ്രത്യേകത മധ്യേഷന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കച്ചവടത്തിനും പിടിച്ചടക്കലിനും കടന്നെത്തിയതിനാല്‍ ഇവിടെയുള്ള കുറേയേറെപ്പേര്‍ അതിന്റെ വിശ്വാസികളായി, അത്രമാത്രം. ആഗോളതലത്തില്‍ അധിനിവേശം സ്ഥാപിച്ച രണ്ടു മതങ്ങളാണ് കൃസ്തുമതവും, ഇസ്ലാം മതവും. ലോകശക്തിപോലെയും ലോകാധിപത്യം പോലെയും തെളിയിക്കേണ്ടതാണ് 'ലോകമതവും'. അതിന് ആധുനികമായ ശാസ്ത്രമുള്‍പ്പെടെ ഏതു ജ്ഞാനരൂപങ്ങളെയും ഇസ്ലാമിനു വിശ്വാസികളില്‍ നിന്നും മറച്ചുപിടിക്കേണ്ടിവരും. ആദ്യകാലങ്ങളില്‍ ഇംഗ്ലീഷ് പഠിക്കാന്‍ പാടില്ലന്നും, പള്ളികൂടത്തില്‍ പോകരുതന്നും പഠിപ്പിച്ചിരുന്നവര്‍, വിശ്വാസികള്‍ അതു മറികടന്നപ്പോള്‍, നിബന്ധന സ്ത്രീകളിലേയ്ക്കു മാത്രമായൊതുക്കി, അവിടുന്നും സമൂഹം മുന്നോട്ടു പോയി. മദ്രസ്സയിലെ മതപഠനങ്ങളില്‍ തറഞ്ഞുകിടന്ന സമുദായം, ആധുനികതയുടെ വിശാലഭൂമിയില്‍  കടന്നതാണ് ഇന്നു കാണുന്ന സാമൂഹ്യാവസ്ഥയുടെ കാരണമെന്ന് ഒരുതലമുറ തിരിച്ചറിയുന്നുണ്ട്. ആറാംനൂറ്റാണ്ടിന്റെ പ്രപഞ്ചവീക്ഷണവും, മതബോധന-പഠനങ്ങളുമായി ആധുനിക ശാസ്ത്രജ്ഞാനത്തെ സംവാദത്തിനു ക്ഷണിക്കുന്ന 'ധൈര്യത്തെ'(മണ്ടത്തരത്തെ..എന്നും മൊഴിമാറ്റാം) ആ സമുദായത്തോടു കാണിക്കുന്ന ദ്രോഹമായി കാണേണ്ടതുണ്ട്.

11)  സത്യാന്വേഷിയുടെ അജണ്ട എന്താണന്നു വ്യക്തമല്ലെങ്കിലും, ഹുസൈന്റേത് വ്യക്തമാണ്. ഫണ്ടിംഗ് ഫെസിലിറ്റിയുള്ള ഇസ്ലാം, തീറ്റിപ്പോറ്റി, ഡോളറുകള്‍ കൊടുത്തു കനപ്പെട്ട പുസ്തകങ്ങള്‍ വാങ്ങി വായിപ്പിച്ചും (ഇസ്ലാമിക്‍ റേഡിയോ പ്രഭാഷണം സാക്ഷ്യം) പുസ്തകമെഴുതിപ്പിച്ചും അവരുടെ ആത്മീയതയ്ക്കും രാഷ്ട്രീയത്തിനും അക്രമണോത്സുകമായ പ്രത്യയശാസ്ത്ര പാഠങ്ങള്‍ നിര്‍മിക്കാനുള്ള ആസ്ഥാനബുദ്ധിജീവികളില്‍ ഒരാളാണ് ഹുസൈന്‍. ഇരുപത്തിനാലു മണിക്കൂറും പുസ്തകങ്ങളും കമ്പ്യൂട്ടറുമായി സല്ലപിച്ചിരുന്നാല്‍ മതി. ഇംഗ്ലീഷിലും മലയാളത്തിലുമായി മുറിനിറയെ പുസ്തകങ്ങള്‍.'അറിവ് ' തളം കെട്ടിയ തലച്ചോറ്. സയന്‍സ് പഠിച്ചിട്ടൊന്നുമില്ലെങ്കിലും, സയന്‍സിനെപ്പറ്റി ശാസ്ത്രജ്ഞരേക്കാള്‍ ഭയങ്കര വെവരം. ഐന്‍സ്റ്റീനൊന്നും ഇദ്ദേഹത്തിന്റെ കാലത്തു ജനിക്കാതെ പോയത് അവരുടെ ഭാഗ്യം ! പക്ഷെ എന്തേ ഈ വിവരങ്ങളെല്ലാം ഒരു ഗവേഷണപ്രബന്ധത്തിനോ ഡോക്ടറേറ്റിനോ പോലും ഉപകാരപ്പെടാതെ പോയി എന്നൊരു സംശയം ? ഇരുപത്തഞ്ചു വര്‍ഷം പഠിച്ചിട്ടും ഗവേഷിച്ചിട്ടും ഇസ്ലാമിക സര്‍ക്കിളുകളില്ലല്ലാതെ കേരളത്തില്‍ മാനവികതയ്ക്കു വേണ്ടിയുള്ള ഒരു ബുദ്ധിജീവിയായെങ്കിലും മാറാത്തത് ഇദ്ദേഹം മന്ദബുദ്ധിയായതു കൊണ്ടു തന്നെയാണ്. അല്ലാതെ ഇസ്ലാമായതുകൊണ്ടല്ല. ഇസ്ലാമില്‍നിന്നും കവികളും നോവലിസ്റ്റുകളും ചെറുകഥാകൃത്തുക്കളും ചിന്തകരും രാഷ്ട്രീയനേതാക്കളും കേരളത്തില്‍ അര്‍ഹമായ ഇടം ലഭിക്കാതെ തഴയപ്പെട്ടിട്ടുണ്ടെങ്കില്‍ നെഞ്ചില്‍ കൈവെച്ച് പറയുക. (ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം കമ്പ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരിക്കാന്‍ മാത്രം ഭാഗ്യം വിധിച്ചിട്ടുള്ള എനിക്ക്, മുഴുവന്‍ സമയവും എഴുത്തും വായനയുമായി കഴിയുന്ന ഹുസൈന്‍ സായ് വിനോടും, സയന്‍സ് പഠിച്ച് ആ മേഖലയില്‍ പണിയെടുത്ത് കിട്ടുന്ന സമയംകൊണ്ട് പോസ്റ്റിടുകയും, പിന്നെ കമന്റുകയും ചെയ്യുന്ന 'നിരീശ്വര-യുക്തിവാദി' ബ്ലോഗര്‍ മാരോടുള്ള 'അസൂയ' ഈ അവസരത്തില്‍ രേഖപ്പെടുത്തികൊള്ളട്ടെ)
ദൈവത്തിന്റെ അസ്തിത്വം ഒരു വിശ്വാസിക്ക് സ്ഥാപിക്കേണ്ടിവരുകയും, അതു സ്വന്തം മതപ്രകാരമാണന്ന് പറഞ്ഞുറപ്പിക്കേണ്ടി വരുന്ന ഗതികേടിനെ, അതിന്റെ പിന്നിലുള്ള ഉത്തരവാദിത്വത്തെ നിരീശ്വരന്മാര്‍ക്ക് ബോധ്യപ്പെടില്ല.

12) സത്യാന്വേഷിയുടെ ഗതികേടു നോക്കണേ! "തള്ളക്കിട്ടൊരു തല്ലുവരുമ്പോള്‍...   പിള്ളേയെയെടുത്തു തടുത്തീടും"
എന്നു പറഞ്ഞപോലെ, ഹുസൈന്‍ പറഞ്ഞ മണ്ടത്തരങ്ങളെ തുറന്നു കാട്ടിയപ്പോള്‍, മുസ്ലീം ബ്ലോഗറിനെതിരെ വംശീയതയോളം വളര്‍ന്ന മുസ്ലീം വിരുദ്ധതയാണന്നു സ്ഥാപിക്കുന്നതോടെ, ഈയുള്ളവന്‍ വരെ പ്രതിപട്ടികയിലായി. മുസ്ലീം വിരുദ്ധതയെന്നത്, സവര്‍ണ്ണ അജണ്ട പൊതുബോധത്തിലേക്കു വിന്യസിച്ച സത്യംതന്നെയാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യാവകാശമാണ്, ഏതു ജനസമൂഹത്തിനും അവരുടെ വിശ്വാസവും, ഭാഷയും സംരക്ഷിച്ചുകൊണ്ടുതന്നെ നിലനില്‍ക്കാനുള്ള അവകാശം. ആ അവകാശം സ്ഥാപിച്ചെടുക്കുവാനും, എതിരെ വരുന്ന
ഏതുനീക്കത്തേയും പ്രതിരോധിക്കുവാനും സംഘടിക്കുന്നതില്‍ തെറ്റില്ല. മുസ്ലീം സമൂഹത്തിലും, ദലിത് സമുദായങ്ങളിലും ഇത്തരം പ്രതിരോധപ്രസ്ഥാനങ്ങള്‍ രൂപപ്പെടുമ്പോള്‍ ഭരണകൂട ഒത്താശയോടെ നിര്‍ദയം അടിച്ചമര്‍ത്തുന്നത് സമകാലിക കാഴ്ചയാണ്. ജനാധിപത്യ വിശ്വാസികള്‍ ഇതുതിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നടന്ന വംശീയ ഉന്മൂലനങ്ങളില്‍  അതു പ്രകടമായിട്ടുമുണ്ട്. ഇവിടെ മതേതര വിശ്വാസികളുടെയും ജനാധിപത്യവിശ്വാസികളുടെയും അത്രചെറുതല്ലാത്ത ഒരു സമൂഹവും നിലനില്‍ക്കുന്നുണ്ടെന്നത് വസ്തുതയാണ്. ഉത്തരാധുനികതയുടെ പ്രശ്നപരിസരത്താണ് സൃഷ്ടിവാദത്തിന്റെ 'ശാസ്ത്രീയത’യുടെ പെട്ടികട തുടങ്ങാന്‍, വലിയ കച്ചവടക്കാരനായ ശ്രീ.ഹുസൈനെ, ശ്രീമാന്‍ സത്യാന്വേഷി ആനയിച്ചുകൊണ്ടുവന്നിരിക്കുന്നത്.

219 അഭിപ്രായങ്ങൾ:

  1. സത്യാന്വേഷിയുടെ ഗതികേടു നോക്കണേ! "തള്ളക്കിട്ടൊരു തല്ലുവരുമ്പോള്‍..പിള്ളേയെയെടുത്തു തടുത്തീടും"
    എന്നു പറഞ്ഞപോലെ, ഹുസൈന്‍ പറഞ്ഞ മണ്ടത്തരങ്ങളെ തുറന്നു കാട്ടിയപ്പോള്‍, മുസ്ലീം ബ്ലോഗറിനെതിരെ വംശീയതയോളം വളര്‍ന്ന മുസ്ലീം വിരുദ്ധതയാണന്നു സ്ഥാപിക്കുന്നതോടെ, ഈയുള്ളവന്‍ വരെ പ്രതിപട്ടികയിലായി. മുസ്ലീം വിരുദ്ധതയെന്നത്, സവര്‍ണ്ണ അജണ്ട പൊതുബോധത്തിലേക്കു വിന്യസിച്ച സത്യംതന്നെയാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യാവകാശമാണ്, ഏതു ജനസമൂഹത്തിനും അവരുടെ വിശ്വാസവും, ഭാഷയും സംരക്ഷിച്ചുകൊണ്ടുതന്നെ നിലനില്‍ക്കാനുള്ള അവകാശം. ആ അവകാശം സ്ഥാപിച്ചെടുക്കുവാനും, എതിരെ വരുന്ന
    ഏതുനീക്കത്തേയും പ്രതിരോധിക്കുവാനും സംഘടിക്കുന്നതില്‍ തെറ്റില്ല. മുസ്ലീം സമൂഹത്തിലും, ദലിത് സമുദായങ്ങളിലും ഇത്തരം പ്രതിരോധപ്രസ്ഥാനങ്ങള്‍ രൂപപ്പെടുമ്പോള്‍ ഭരണകൂട ഒത്താശയോടെ നിര്‍ദയം അടിച്ചമര്‍ത്തുന്നത് സമകാലിക കാഴ്ചയാണ്. ജനാധിപത്യ വിശ്വാസികള്‍ ഇതുതിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നടന്ന വംശീയ ഉന്മൂലനങ്ങളില്‍ അതു പ്രകടമായിട്ടുമുണ്ട്. ഇവിടെ മതേതര വിശ്വാസികളുടെയും ജനാധിപത്യവിശ്വാസികളുടെയും അത്രചെറുതല്ലാത്ത ഒരു സമൂഹവും നിലനില്‍ക്കുന്നുണ്ടന്നത് വസ്തുതയാണ്. ഉത്തരാധുനികതയുടെ പ്രശ്നപരിസരത്താണ് സൃഷ്ഠിവാദത്തിന്റെ 'ശാസ്ത്രീയത’യുടെ പെട്ടികട തുടങ്ങാന്‍, വലിയ കച്ചവടക്കാരനായ ശ്രീ.ഹുസൈനെ, ശ്രീമാന്‍ സത്യാന്വേഷി ആനയിച്ചുകൊണ്ടുവന്നിരിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  2. നിസ്സഹായനും ചാര്‍വ്വാകനുമുണ്ടായ തിരിച്ചറിവിന് അഭിനന്ദനങ്ങള്‍ !!!
    സത്യാന്വേഷിയുടെയും ഇസ്ലാമികതയുടേയും അടിമ സഘത്തെപ്പോലെ പെരുമാറിയിരുന്നവര്‍ ഇപ്പോഴെങ്കിലും ഗ്രഹണത്തില്‍ നിന്നും പുറത്തുവന്നതില്‍
    സന്തോഷം.

    സമൂഹത്തിന്റെ ചിന്താമണ്ഡലത്തിലേക്ക് ഒരു ബ്ലോഗറുടെ സംഭാവന എന്ന നിലയില്‍
    ബ്ലോഗിലെ അഭിപ്രായങ്ങള്‍ കാണാനും,ആ അഭിപ്രായങ്ങളെ സ്വീകരിക്കുകയോ നിരാകരിക്കുകയോ അല്ലാതെ ആ അഭിപ്രായം പറഞ്ഞ ആളെ ശത്രുവോ മിത്രമോ ആയി സ്ഥാനപ്പെടുത്തുന്നത് ഗുരുതരമായ വിവരക്കേടാണ്. അല്ലെങ്കില്‍ ഒരു ദുശ്ശീലമാണ്.
    (ഒരു ബ്ലോഗറില്‍ നിന്നും കൂടുതല്‍ ഉത്തരങ്ങളോ വിശദീകരണാങ്ങളോ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതുപോലും ഒരുതരം ഗുണ്ടാമനോഭാവമാണ്.)

    പോപ്പുലര്‍ ഫ്രണ്ടിന്റേയും, സോളിഡാരിറ്റിയുടേയുമൊക്കെ നോംബുസല്‍ക്കാരത്തില്‍ പോയി ബിരിയാണിസൌഹൃദം പങ്കുകൊള്ളുംബോള്‍ സംഭവിക്കുന്ന വാലാട്ടം പോലുള്ള നന്ദി പ്രകടനം തന്നെയാകാം സത്യാന്വേഷി ഹുസൈനോടു കാണിച്ചത്.
    സ്വന്തം കാലില്‍ നില്‍ക്കാന്‍ ഗതിയുള്ള ഈ മൂന്നുപേരും
    ഇസ്ലാമിക ചുമരില്‍ ചാരി നില്‍ക്കുന്നതാണ് ശരി എന്ന് പറയുംബോള്‍
    ഒരു അഞ്ചരക്കണ്ടിയായി ചുക്കിച്ചുളിഞ്ഞ് ചുരുങ്ങുകയായിരുന്നു :)

    ബ്ലോഗില്‍ സ്വന്തം ആശയങ്ങള്‍ പ്രകടിപ്പിക്കാനും,
    മറ്റുള്ളവരുടെ സംഭാവനയായ ആശയങ്ങള്‍ വായിച്ചെടുക്കാനും
    കൂട്ടുകെട്ടുകളൊന്നും ആവാശ്യമില്ല. സ്ഥാപിത താല്‍പ്പര്യങ്ങളുടെ കൂട്ടുകെട്ടുകള്‍ പലപ്പോഴും ബ്ലോഗിന്റെ പ്രത്യേകതയായ സ്വാതന്ത്ര്യത്തിന് പരിമിതികളുണ്ടാക്കുകയും ചെയ്യും.

    ഈ വിഷയം ആകെ മൂന്നു പേരെ സംബന്ധിക്കുന്ന പ്രശ്നം.
    ഈ കമന്റില്‍ കൂടുതല്‍ സമയം നഷ്ടമാക്കാനില്ല.
    ആശംസകള്‍ !!!

    മറുപടിഇല്ലാതാക്കൂ
  3. clippedil എങ്ങിനെ ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്യാം എന്ന് പറഞ്ഞു തരാമോ ? clipped കുടാതെ വേറെ എവിടെ ഒക്കെ ബ്ലോഗ്‌ പരസ്യപെടുത്താം ? സഹായം പ്രതിക്ഷിക്കുന്നു ഒപ്പം അനവിശ്യ വിഷയം ഇവിടെ കൊണ്ടിട്ടതിനു ക്ഷമയും .

    മറുപടിഇല്ലാതാക്കൂ
  4. സ്വന്തമായി വ്യക്തിത്വം ഉള്ളവരും , തന്റെതായ സ്വതന്ത്ര ചിന്ത രൂപ പ്പെടുത്താനുള്ള അടിസ്ഥാന വിശകലന ബോധം കൈമുതലായുല്ലാവരും , അതെല്ലമുപെക്ഷിച്ചു മറ്റെന്തിന്റെയോ തണല്‍ തേടി പോകുന്നത് ദുഖകരമാണ് .. ആര്‍ക്കൊക്കെ വേണ്ടി പോരടിക്കാനും യുദ്ധം ചെയ്യാനുമായി പോകുമ്പോള്‍ നഷ്ടപ്പെടുന്നത് സ്വന്തം സ്വത്വം തന്നെ ആയിരിക്കും ...

    മറുപടിഇല്ലാതാക്കൂ
  5. ചാര്‍വാകന്‍ പറയുന്നു:
    >>>>കീഴാളപക്ഷത്തിന്റെ വിമോചനപ്രത്യയ ശാസ്ത്രങ്ങളില്‍ നിലപാടുറപ്പിച്ചു കൊണ്ടുള്ള ഈ എളിയ ശ്രമത്തില്‍ ഞാന്‍ കണ്ടുമുട്ടിയ ചില സഹയാത്രികരായിരുന്നു നിസ്സഹായനും സത്യാന്വേഷിയും ചിത്രകാരനും മറ്റും. അടിസ്ഥാനപരമായി ഇത്തരത്തില്‍ നീങ്ങുന്നയാളുകള്‍ വ്യക്തിപരമായി പുലര്‍ത്തുന്ന 'മത /മതരഹിത വിശ്വാസാവിശ്വാസാദികള്‍ ' സവര്‍ണപക്ഷപാതിത്വം പുലര്‍ത്താത്തിടത്തോളം ഈ നീക്കത്തിന് അവരുടെ വിശ്വാസവൈജാത്യങ്ങള്‍ ഒരു തടസ്സമായി കണക്കാക്കേണ്ടതില്ല. മറിച്ച് ജനാധിപത്യത്തിലെ വൈവിധ്യങ്ങളെന്ന നിലയില്‍ അവയ്ക്ക് സ്ഥാനീകരിക്കപ്പെടാന്‍ അവകാശമുള്ളതും കൂട്ടായ പോരാട്ടത്തിലെ സഖ്യകക്ഷികളെന്ന നിലയില്‍ അവ സാഹോദര്യപ്പെടേണ്ടതും അനിവാര്യമാണ്. എന്നാല്‍ ഇത്തരം കൂട്ടുകെട്ടിലെ ഏതെങ്കിലും കക്ഷികള്‍ തങ്ങളുടെ ആത്മീയത തന്നെയാണ് മുന്തിയത് എന്നു സ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെയും ഇതരരുടെ വിശ്വാസങ്ങള്‍ തെറ്റാണെന്നു സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ ഈ കൂട്ടുകെട്ടും അതിന്റെ ജനാധിപത്യവും അതുവഴിയുണ്ടാകുന്ന സാഹോദര്യവും സ്വാതന്ത്ര്യവുമൊക്കെ തകരുയാണ്.<<<<

    അതായത് സത്യാന്വേഷി എന്ന ഈയുള്ളവന്‍, എന്റെ ആത്മീയത മുന്തിയതെന്നു സ്ഥാപിക്കാനും ഇതരരുടെ വിശ്വാസങ്ങള്‍ തെറ്റാണെന്നു സ്ഥാപിക്കാനും ശ്രമിച്ചു എന്ന്. തെളിവ്? ഞാന്‍ ഏതെങ്കിലും ആത്മീയത മുന്തിയതെന്നു സ്ഥാപിക്കാനോ ഇതരരുടെ വിശ്വാസങ്ങള്‍ തെറ്റാണെന്നോ സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടില്ല .മുകളില്‍പ്പറഞ്ഞ 'കൂട്ടുകെട്ടിലു'ള്‍പ്പെടാത്ത ഹുസൈനും തന്റെയോ എന്റെയോ ബ്ലോഗിലൂടെ ഇത്തരമൊരു ശ്രമം നടത്തിയിട്ടില്ല. പിന്നെ ആരെയാണ് "ഇത്തരം കൂട്ടുകെട്ടിലെ ഏതെങ്കിലും കക്ഷികള്‍ " എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിച്ചത്?

    മറുപടിഇല്ലാതാക്കൂ
  6. >>>.....അവരവരുടെ സമുദായവൃത്തങ്ങളിലേക്കു ചുരുക്കേണ്ട വിശ്വാസത്തെ പൊതുവേദിയിലേക്ക് ആനയിച്ച് അതിന്റെ മാറ്റുരക്കാനുള്ള ശ്രമം സദുദ്ദേശ്യമല്ല <<<
    വിശ്വാസം , "അവരവരുടെ സമുദായവൃത്തങ്ങളിലേക്കു ചുരുക്കേണ്ട"താണെന്നും അവിശ്വാസം മാത്രമേ "പൊതുവേദിയിലേക്ക് ആനയിച്ചു"കൊണ്ടു വരാനും പാടുള്ളൂ എന്നാണോ ചാര്‍വാകന്‍ വാദിക്കുന്നത്. അത് എന്തു ജനാധിപത്യമാണു ചാര്‍വാകാ? പിന്നെ എന്തിനാണു നാം ഫാഷിസം എന്നു വിശേഷിപ്പിക്കേണ്ടത്?"ഏതുവിഭാഗത്തിനും തങ്ങളുടെ ആശയാഭിലാഷങ്ങളെ തിരസ്ക്കരിക്കാതെ തന്നെ നിയമവിധേയ മാര്‍ഗത്തിലൂടെ സിവില്‍സമൂഹത്തില്‍ ഇടപെടാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെ"ന്ന് ചാര്‍വാകനറിയില്ലേ? ഈ അവകാശം മതവിശ്വാസികള്‍ക്ക് അനുവദിക്കരുതെന്നായിരിക്കും 'പുരോഗാമി'യായ ചാര്‍വാകന്റെ അഭിപ്രായം!

    മറുപടിഇല്ലാതാക്കൂ
  7. >>>>>>ദൈവത്തേയും പിന്നീട് മതദൈവത്തേയും സ്ഥാപിച്ചെടുക്കാന്‍ പുസ്തകപുറ്റിനുള്ളില്‍ തപസ്സുചെയ്ത് ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന ചില ഗവേഷകനപുംസകങ്ങളെ കെട്ടിയാനയിച്ചു കൊണ്ടു വരുമ്പോള്‍.....<<<<<

    ഹുസൈന്റെ ഏതെങ്കിലും ഒരു പുസ്തകം താങ്കള്‍ വായിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഏത്?ശാസ്ത്രസംബന്ധമയോ തത്ത്വചിന്താപരമായോ ഉള്ള എന്തെങ്കിലും അബദ്ധം ആ പുസ്തകങ്ങളില്‍ നിന്നു താങ്കള്‍ക്കു ചൂണ്ടിക്കാട്ടാമോ? അതു ചെയ്യാതെ എന്തടിസ്ഥാനത്തിലാണ് താങ്കള്‍ അദ്ദേഹത്തെ "പുസ്തകപുറ്റിനുള്ളില്‍ തപസ്സുചെയ്ത് ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന ചില ഗവേഷകനപുംസക"മെന്ന് ആക്ഷേപിക്കുന്നത്? ഒരാളുടെ ഒറ്റ പുസ്തകം പോലും വായിക്കാതെ അയാളെപ്പറ്റി ആധാകാരികമെന്നോണം വിലയിരുത്തല്‍ നടത്തുന്ന താങ്കളോളം അന്ധത മതവിശ്വാസികള്‍ക്കില്ല, എന്നാല്‍ യുക്തിവാദികളില്‍ താങ്കള്‍ക്ക് സുഹൃത്തുക്കളേയുള്ളൂ ഇക്കാര്യത്തില്‍.

    മറുപടിഇല്ലാതാക്കൂ
  8. >>>>.......സത്യാന്വേഷിയുടെ സത്യസന്ധത ഒരു മരീചികയായി മാറുകയും അദ്ദേഹം ഒരു ഭീരുവിന്റെയും അടിമയുടെയും കൂലിത്തല്ലുകാരന്‍ ഗുണ്ടയുടെയും റോള്‍ ബ്ലോഗുകളിലുടനീളം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന പരിഹാസ്യമായ കാഴ്ചയാണ് ഇന്ന് നാമെല്ലാം കണ്ടുകൊണ്ടിരിക്കുന്നത്.<<<<<

    "ഭീരു, അടിമ, കൂലിത്തല്ലുകാരന്‍,ഗുണ്ട" എന്നീ വിശേഷണങ്ങളാണ് എനിക്കായി ചാര്‍വാകന്‍ ചാര്‍ത്തിത്തരുന്നത്. സമാനമായ പ്രയോഗങ്ങള്‍ നിസ്സഹായനും എനിക്കെതിരെ പ്രയോഗിച്ചിട്ടുണ്ട്. യൂറോപ്പിലെയും പുറത്തേയും അപരജനതകളെ വിശേഷിപ്പിക്കാന്‍(ആക്ഷേപിക്കാന്‍) ഫാഷിസ്റ്റുകള്‍ പ്രയോഗിച്ച "ഒറ്റുകാര്‍, മോഷ്ടാക്കള്‍, പകര്‍ച്ചവ്യാധി പടര്‍ത്തുന്നവര്‍ "എന്നീ ശകാര പദങ്ങളും മാര്‍ക്സിസ്റ്റുകള്‍ പ്രയോഗിച്ച "തെണ്ടിവര്‍ഗം, ചെറ്റവര്‍ഗം, പറ്റിത്തീനികള്‍, വര്‍ഗബോധമില്ലാത്തവര്‍, ചാഞ്ചാട്ടക്കാര്‍ "തുടങ്ങിയ ശകാര പദങ്ങളുമാണ് എന്റെ ഓര്‍മയില്‍ പെട്ടെന്നു കടന്നു വരുന്നത്. ഇന്‍ഡ്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും സമകാലികാവസ്ഥകളെയും പ്രതിസന്ധികളെയും പ്രശ്നവത്കരിക്കുന്ന ബൂ(ഭൂ)ലോകത്തിലെ ജി പി രാമചന്ദ്രനെപ്പോലുള്ളവര്‍ക്കും ഭൂലോകത്തിലെ കെ കെ ബാബുരാജിനെപ്പോലുള്ളവര്‍ക്കും ഇത്തരം ശകാരപദങ്ങള്‍ ധാരാളം ചാര്‍ത്തിക്കൊടുത്തിട്ടുണ്ട് ഈ ബൂലോകത്തുള്ള യുക്തി-കുയുക്തിവാദികള്‍ പലരും. ആ നിലക്ക് നിസ്സാരനായ സത്യാന്വേഷിയെ താങ്കള്‍ ഇങ്ങനെ ശകാരിക്കുന്നത് ഒരലങ്കാരമായാണ് ഞാന്‍ കരുതുന്നത്. ഞാന്‍ കൂടുതല്‍ ശരിയാണെന്ന ബോധം അതെന്നിലുണ്ടാക്കുന്നു. 'ശത്രു'വിനാല്‍ ശകാരിക്കപ്പെടുന്നത് ഒരു നല്ല കാര്യമാണ്.

    മറുപടിഇല്ലാതാക്കൂ
  9. >>>>>ദൈവത്തിന്റെ അസ്തിത്വത്തെ ചര്‍ച്ചചെയ്യുന്നതിന്റെ നിരര്‍ത്ഥകതയെ മനസ്സിലാക്കി മനുഷ്യധര്‍മത്തിന്റെ സന്ദേശത്തെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്ന ബുദ്ധിസത്തിന്റെ വക്താവായി കാണപ്പെടുന്നയാള്‍ നിലകെട്ടരീതിയില്‍ ഇടുങ്ങിയ വിശ്വാസധാരകളെ അടിമബോധത്തോടെ പിന്താങ്ങുന്നത് .....<<<<<

    ദൈവത്തിന്റെ അസ്തിത്വത്തെ തത്ത്വചിന്താപരമായി വിശകലനം ചെയ്യുന്ന പഠനങ്ങള്‍ കണ്ടിട്ടോ അതേക്കുറിച്ചു ചര്‍ച്ച ചെയ്തിട്ടോ അല്ല ബുദ്ധിസ്റ്റുകളും അംബേഡ്കറൈറ്റുകളുമായ ഇന്നത്തെ ദലിത്-ബഹുജന്‍ ചിന്തകരില്‍ ഭൂരിപക്ഷവും നിരീശ്വരവാദികളോ റാഷനലിസ്റ്റുകളോ ആയി നിലനില്‍ക്കുന്നത്.അംബേഡ്കര്‍ പോലും അതു ചെയ്തിട്ടില്ല. ബ്രാഹ്മണ്യ ഹിന്ദുമതത്തിനെതിരായ അവരുടെ പ്രതിഷേധം എന്ന ആന്റി ഹിന്ദുയിസത്തിന്റെ ഒരു രൂപമായാണ് അവര്‍ ബുദ്ധിസത്തെ കാണുന്നത്. അങ്ങനെ കാണുന്ന ബഹുഭൂരിപക്ഷത്തിനു പോലും ബുദ്ധിസത്തിന്റെ തത്ത്വ ചിന്തയോ ആദര്‍ശങ്ങളോ എന്താണെന്നു പോലും അറിയില്ല. ബുദ്ധന്‍ പോലും ദൈവത്തിന്റെ അസ്തിത്വം ചര്‍ച്ചക്കെടുത്തിട്ടില്ല. എന്നു വച്ച് അത് പിന്നെ ആരും ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്നാണോ അര്‍ഥം? താങ്കള്‍ എനിക്കുള്ള മറുപടിയില്‍ എഴുതുകയുണ്ടായി. ഇന്നെലെ ഒരനുഭവമുണ്ടായി,എന്റെ സുഹൃത്തിനോട് ബ്ലോഗില്‍ ഇങ്ങനെയൊരു ചര്‍ച്ചനടക്കുന്നുണ്ടന്നു പറഞ്ഞപോള്‍ കിട്ടിയത്’‘അതെല്ലാം കഴിഞ്ഞ നൂറ്റാണ്ടില്‍ പറഞ്ഞു തീര്‍ന്നതല്ലെ,ബ്ലൊഗൊക്കെ ഇതിനാണോ ?.ഞാന്‍ മനസ്സില്‍ പറഞ്ഞു “അന്നു ഹുസൈന്‍ ഇല്ലാരുന്നല്ലോ” "

    "കഴിഞ്ഞ നൂറ്റാണ്ടില്‍ പറഞ്ഞു തീര്‍ന്ന" കാര്യത്തെക്കുറിച്ച് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഡോക്കിന്‍സിനു പുസ്തകമെഴുതേണ്ട ആവശ്യമെന്തായിരുന്നു ചാര്‍വാകാ? ഈ വിഷയം ചര്‍ച്ച ചെയ്യുന്നതു പോലും ഇത്ര അസഹിഷ്ണുതയോടെ കാണുന്ന നിങ്ങള്‍ക്ക് എങ്ങനെയാണ് ബുദ്ധന്‍ ഉപദേശിച്ച തുറന്ന മനസ്ഥിതി ഉണ്ടാവുക?
    തന്റെ "വിശ്വാസധാര"യെ, തത്ത്വചിന്തയുടെയും ലോജിക്കിന്റെയും അടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്ന സവിശേഷവും, ബൂലോകത്തോ ഭൂലോകത്തോ അപൂര്‍വവുമായ ഒരു പ്രബന്ധമാണ് ഹുസൈന്റേത്. അല്ലെങ്കില്‍ ഇതിനു സമാനമായ ഏതെങ്കിലും പ്രബന്ധമോ പുസ്തകമോ മലയാളത്തിലുണ്ടെങ്കില്‍ ചാര്‍വാകന്‍ ചൂണ്ടിക്കാണിക്കുക. (ഞാന്‍ കണ്ടിട്ടില്ല). യുക്തിവാദികളോ നിരീശ്വരവാദികളോ ബുദ്ധിസ്റ്റുകളോ ആയവര്‍ക്കും അപരിചിതമായ നൂതനമായ വാദങ്ങള്‍. അത് വായനക്കാരെ അറിയിക്കണമെന്നു തോന്നി. മറിച്ച് ആരുടെയും "ഇടുങ്ങിയ വിശ്വാസധാരകളെ ","നിലകെട്ടരീതിയില്‍ " "അടിമബോധത്തോടെ" സത്യാന്വേഷി "പിന്താങ്ങുന്നി"ല്ല.(ഹുസൈന്റെ "വിശ്വാസധാര" "ഇടുങ്ങിയ"താണെന്ന അഭിപ്രായം എനിക്കില്ലെന്ന് സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ). ഹുസൈന്റെ പോസ്റ്റില്‍ കമന്റെഴുതുന്ന ആളുകളുടെയും ഹുസൈന്റെയും നിലവാരം എനിക്കറിയാം. ഞാന്‍ ചൂണ്ടിക്കാണിച്ചത്, ബ്രൈറ്റിനെപ്പോലുള്ള നിരീശ്വരവാദികള്‍ പ്രതികരണം എഴുതുമ്പോള്‍ പുലര്‍ത്തുന്ന കാപട്യത്തെയാണ്. അതിനെപ്പറ്റി നിസ്സഹായനെപ്പോലെ താങ്കളും നിശ്ശബ്ദനാണല്ലോ. പിന്നെ ഒരു കാര്യമുള്ളത്, ഹുസൈനെ എനിക്ക് കാല്‍ നൂറ്റാണ്ടായി പരിചയമുണ്ട്. അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലവാരത്തെക്കുറിച്ചും പരിണാമ സിദ്ധാന്തത്തില്‍ അദ്ദേഹത്തിനുള്ള അറിവിനെപ്പറ്റിയും ധാരണയുണ്ട്.(പരിണാമ സിദ്ധാന്തത്തെപ്പറ്റി ശാസ്ത്രസാഹിത്യ പരിഷത്തും മറ്റും ഇറക്കിയിട്ടുള്ള എല്ലാ പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്). അതുപോലെ ഇവിടെ ബൂലോകത്തെ പരിണാമവാദി-യുക്തിവാദി ബ്ലോഗര്‍മാരുടെ രചനകളുടെ അടിസ്ഥാനത്തില്‍ അവരെപ്പറ്റിയും ഒരു ധാരണ രൂപപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഹുസൈനെ നേരിടാനുള്ള കോപ്പൊന്നും ഇവരുടെ ആരുടെ പക്കലും ഇല്ലെന്ന് ഞാന്‍ കരുതുന്നത്. അത് തെറ്റാണെന്ന് താങ്കള്‍ക്കുക്കും സമര്‍ഥിക്കാം.അല്ലാതെ അതുമിതും പറഞ്ഞതുകൊണ്ടായില്ല.

    മറുപടിഇല്ലാതാക്കൂ
  10. >>>രാഷ്ട്രീയ ഇസ്ലാമും, ആത്മീയഇസ്ലാമും കൊളോണിയല്‍ ആധുനികതയില്‍ എങ്ങനെ സ്ഥാനപ്പെടുന്നു എന്ന കാര്യത്തില്‍ സത്യാന്വേഷിക്ക് നിശ്ചയമില്ലെന്നു തോന്നുന്നു. ഇതറിയാമായിരുന്നെങ്കില്‍ രാഷ്ട്രീയഇസ്ലാമിനെ പ്രതിരോധിക്കുന്നയാള്‍ ആത്മീയഇസ്ലാമിന്റെ വാലില്‍ തൂങ്ങാന്‍ നടക്കുകയില്ലായിരുന്നു. മറിച്ച് അതിന്റെ ആത്മീയതയില്‍ കൃത്യമായ വിശ്വാസം ഉണ്ടെങ്കില്‍ അത് മറച്ചുവെയ്ക്കേണ്ടതില്ല. ബുദ്ധന്റെ ഐക്കണ്‍ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കേണ്ട കാര്യവുമില്ല. അതാണ് സത്യസന്ധത. <<<<

    യുക്തിയുടെ അപരമാണു മതമെന്നു കരുതുന്ന യാന്ത്രിക ഭൌതികവാദ വീക്ഷണമാണു താങ്കളുടേത്.

    ഇന്‍ഡ്യയിലെ ബ്രാഹ്മണ്യത്തിനെതിരായ (ജാതി വ്യവസ്ഥിതിക്കെതിരായ)സമരത്തില്‍ ,എന്തുകൊണ്ടാണ് യുക്തിവാദികളും നിരീശ്വരവാദികളുമായ ആന്റിമുസ്ലിങ്ങളേക്കാള്‍ ആത്മീയവാദികളായ മുസ്ലിങ്ങള്‍ പിന്നാക്ക- ദലിത് ജനതയുമായി ഐക്യപ്പെട്ടു നില്‍ക്കുന്നതെന്നു ചാര്‍വാകന്‍ ചിന്തിച്ചിട്ടുണ്ടോ?അതവരുടെ തന്ത്രമാണെന്ന ചിത്രകാരന്‍ വാദമാണോ ചാര്‍വാകനുമുള്ളത്? ജാതി സെന്‍സസ്, സംവരണം മുതലായ സമീപകാല വിഷയങ്ങളില്‍ ഒരു പോസ്റ്റര്‍പോലും ഈ സംഘ് കാര്‍ക്ക് ഒട്ടിക്കാന്‍ സാധിക്കാത്തതെന്തുകൊണ്ടെന്നും ചാര്‍വാകന്‍ എപ്പോളെങ്കിലും ആലോചിച്ചിട്ടുണ്ടോ? മറിച്ച് സാമുദായിക സംവരണത്തിനെതിരായും സാമ്പത്തികസംവരണത്തിനു വേണ്ടിയും മുഖപ്രസംഗം എഴുതുകയായിരുന്നു അവരുടെ പത്രമെന്ന കാര്യം ചാര്‍വാകന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലേ?

    മറുപടിഇല്ലാതാക്കൂ
  11. >>>കൊളോണിയല്‍ ആധുനികത രൂപപ്പെടുത്തിയ ദേശീയ പ്രസ്ഥാനത്തില്‍ നിന്നും, വിഭജനത്തിലേക്കു നീങ്ങിയ ഇസ്ലാംസ്വത്വബോധത്തിന് വംശീയമായ നിറവു പകര്‍ന്നത് 'ഇസ്ലാം'എന്ന മതബോധമായിരുന്നു.<<<
    ഇപ്പറഞ്ഞത് ആരെങ്കിലും ഒന്നു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു തരുമോ? എനിക്കൊന്നും മനസ്സിലായില്ല.

    മറുപടിഇല്ലാതാക്കൂ
  12. >>>>>.ഇന്ത്യയില്‍ രൂപം കൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കൊപ്പം വളര്‍ന്നു വികസിച്ചതാണ്, ആധുനിക ശാസ്ത്രജ്ഞാനം. ഈ ജ്ഞാനാധികാരത്തെ നിഷേധിച്ച് ആറാം നൂറ്റാണ്ടിന്റെ പാഠങ്ങളെ പ്രതിസ്ഥാപിക്കുവാന്‍ ശ്രീ ഹുസൈന്‍ നടത്തുന്ന സര്‍ക്കസ് അതുകൊണ്ടുതന്നെ മുസ്ലീം വിരുദ്ധമാണ്<<<<

    ഒന്നാമത്, ശാസ്ത്രജ്ഞാനവും ജ്ഞാനാധികാരവും ഒരേ സംവര്‍ഗങ്ങളെന്ന മട്ടിലുള്ള താങ്കളുടെ പ്രയോഗത്തില്‍ എനിക്കു സംശയമുണ്ട്.അതുപോലെതന്നെ, ചരിത്ര/രാഷ്ട്രീയ നിരപേക്ഷമായ ഒന്നാണ് ശാസ്ത്രമെന്ന ഒരു മുന്‍വിധിയും താങ്കളുടെ "ആധുനികശാസ്ത്രജ്ഞാനം" എന്ന പ്രയോഗത്തിലില്ലേ എന്ന സംശയവും എനിക്കുണ്ട്. അതു പോകട്ടെ.
    ഹുസൈനും യുക്തിവാദികളും തമ്മില്‍ നടക്കുന്ന സംവാദം താങ്കള്‍ ശ്രദ്ധിക്കുന്നുണ്ടോ? ശാസ്ത്രത്തിന്റെയും യുക്തിയുടെയും തത്വചിന്തയുടെയും അടിസ്ഥാനത്തില്‍ വാദിക്കുന്ന ഹുസൈനാണോ ആറാം ക്ലാസിലെ ശാസ്ത്രവിജ്ഞാനവുമായി ഗോദയിലിറങ്ങിയിരിക്കുന്ന യുക്തിവാദികളാണോ ശാസ്ത്രജ്ഞാനത്തെ നിഷേധിക്കുന്നതെന്ന് അപ്പോള്‍ മനസ്സിലാകും.

    മറുപടിഇല്ലാതാക്കൂ
  13. >>>ഇസ്ലാം, ഒരു സമ്പൂര്‍ണ്ണ മതമാണെന്നും, ജീവിതവ്യവസ്ഥയാണെന്നും അതിന്റെ വിശ്വാസികള്‍ അവകാശപ്പെടാറുണ്ട്. എന്നാല്‍ അവ സാമാന്യബോധത്തിനു ബോധ്യപ്പെടാത്ത നിരര്‍ഥകവും, യുക്തിഭംഗവുമുള്ള വാദഗതികളാണ്.<<<
    ഈ വാദം തെളിയിക്കുന്ന ഒന്നും താങ്കള്‍ അവതരിപ്പിച്ചുകണ്ടില്ല. ലോകത്ത് കോടാനുകോടിയായ മുസ്ലിം ജന"സാമാന്യബോധത്തിനു ബോധ്യപ്പെടാതെ" യാണോ "നിരര്‍ഥകവും, യുക്തിഭംഗവുമുള്ള വാദഗതികള്‍" അവര്‍ പിന്തുടരുന്നതും അനുസരിക്കുന്നതും എന്നാണോ ചാര്‍വാകന്റെ ധാരണ? അതോ മുസ്ലിങ്ങള്‍ ഈ സാമാന്യബോധത്തിനു പുറത്താണോ?

    മറുപടിഇല്ലാതാക്കൂ
  14. >ഇഹലോകത്തിലെ ജീവിതത്തിനു വിലകല്പിക്കാതെ ഇവിടെ നരകിച്ചു ജീവിച്ച് വാഗ്ദത്തസ്വര്‍ഗത്തിലേയ്ക്കു കണ്ണും നട്ടിരിക്കുന്നവര്‍ മറ്റുള്ളവരുടെ ജീവനും ജീവിതവും സ്വൈര്യവും അപകടപ്പെടുത്തുന്നതില്‍ അത്ഭുതമില്ല<<<<<

    "മറ്റുള്ളവരുടെ ജീവനും ജീവിതവും സ്വൈര്യവും അപകടപ്പെടുത്തുന്നതില്‍ ..." പൂച്ചു പുറത്തുവന്നത് ഇപ്പോളാണ്. ഇതാണ് മുസ്ലിങ്ങളെപ്പറ്റിയുള്ള താങ്കളുടെ ധാരണയെങ്കില്‍ താങ്കളുടെ 'കൂട്ടുകെട്ടി'ല്‍ ഒരിക്കലും സത്യാന്വേഷി ചേരില്ല. സത്യാന്വേഷിയുടെ ഇത:പര്യന്തമുള്ള പോസ്റ്റുകളിലൂടെയും ഈയുള്ളവന്‍ പോരാടിയത് ഈ ധാരണക്കാരോടാണ്. മുസ്ലിങ്ങള്‍ "മറ്റുള്ളവരുടെ ജീവനും ജീവിതവും സ്വൈര്യവും അപകടപ്പെടുത്തു"ന്നുവെന്ന് എന്തടിസ്ഥാനത്തിലാണ് താങ്കള്‍ പറയുന്നത്?

    മറുപടിഇല്ലാതാക്കൂ
  15. >>>സത്യാന്വേഷിയുടെ അജണ്ട എന്താണന്നു വ്യക്തമല്ലെങ്കിലും, ഹുസൈന്റേത് വ്യക്തമാണ്. ഫണ്ടിംഗ് ഫെസിലിറ്റിയുള്ള ഇസ്ലാം, തീറ്റിപ്പോറ്റി, ഡോളറുകള്‍ കൊടുത്തു കനപ്പെട്ട പുസ്തകങ്ങള്‍ വാങ്ങി വായിപ്പിച്ചും (ഇസ്ലാമിക്‍ റേഡിയോ പ്രഭാഷണം സാക്ഷ്യം) പുസ്തകമെഴുതിപ്പിച്ചും അവരുടെ ആത്മീയതയ്ക്കും രാഷ്ട്രീയത്തിനും അക്രമണോത്സുകമായ പ്രത്യയശാസ്ത്ര പാഠങ്ങള്‍ നിര്‍മിക്കാനുള്ള ആസ്ഥാനബുദ്ധിജീവികളില്‍ ഒരാളാണ് ഹുസൈന്‍. <<

    തങ്ങളുടെ സമുദായത്തിലെ അപൂര്‍വം ഒറിജിനല്‍ ചിന്തകരിലൊരാളായാണ് ഹുസൈനെ കേരളത്തിലെ മുസ്ലിങ്ങള്‍ കാണുന്നത്. അതുകൊണ്ടാണ് ആ സമുദായം അദ്ദേഹത്തിന്റെ പഠനത്തിനും ഗവേഷണത്തിനും ചെയ്യാവുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നത്. അത്തരം സഹായം മറ്റൊരു പിന്നാക്ക സമുദായവും ചെയ്യുന്നില്ല. അഥവാ അത്തരം തിരിച്ചറിവുള്ള നേതൃത്വം വേറൊരു സമുദായത്തിനും ഇല്ല. ഉണ്ടായിരുന്നെങ്കില്‍ ചെറായി രാമദാസ് എന്ന ഗവേഷകന് തന്റെ പുസ്തകങ്ങള്‍ സ്വയം അച്ചടിച്ച് കേരളമങ്ങോളമുള്ള പുസ്തകക്കച്ചവടക്കാരുടെ ദാക്ഷിണ്യത്തില്‍ വില്‍ക്കേണ്ട ഗതികേടു വരില്ലായിരുന്നു. സ്വദേശാഭിമാനിയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ വിമര്‍ശന പഠനം പണ്ടേ പുറത്തുവരുമായിരുന്നു! പിന്നെ, "അക്രമണോത്സുകമായ പ്രത്യയശാസ്ത്ര പാഠങ്ങള്‍ നിര്‍മിക്കാനുള്ള ആസ്ഥാനബുദ്ധിജീവി"എന്നത് മുകളില്‍ സൂചിപ്പിച്ച കേരളീയ സമൂഹത്തിലെ ന്യൂനപക്ഷവിരുദ്ധ ഹിംസാപരതയില്‍ നിന്നുണ്ടാവുന്ന നീചമായ പ്രയോഗമാണ്. ഉള്ളിലുള്ള യഥാര്‍ഥ വര്‍ഗീയത ഇങ്ങനെയൊക്കെയാണു പുറത്തുവരുന്നത്. ഹുസൈന്‍ അതിന് ഒരു നിമിത്തമായെന്നു മാത്രം.

    മറുപടിഇല്ലാതാക്കൂ
  16. >>>പക്ഷെ എന്തേ ഈ വിവരങ്ങളെല്ലാം ഒരു ഗവേഷണപ്രബന്ധത്തിനോ ഡോക്ടറേറ്റിനോ പോലും ഉപകാരപ്പെടാതെ പോയി എന്നൊരു സംശയം ? ഇരുപത്തഞ്ചു വര്‍ഷം പഠിച്ചിട്ടും ഗവേഷിച്ചിട്ടും ഇസ്ലാമിക സര്‍ക്കിളുകളില്ലല്ലാതെ കേരളത്തില്‍ മാനവികതയ്ക്കു വേണ്ടിയുള്ള ഒരു ബുദ്ധിജീവിയായെങ്കിലും മാറാത്തത് ഇദ്ദേഹം മന്ദബുദ്ധിയായതു കൊണ്ടു തന്നെയാണ്. അല്ലാതെ ഇസ്ലാമായതുകൊണ്ടല്ല<<<

    "ഇസ്ലാമിക സര്‍ക്കിളുകളില്ലല്ലാതെ കേരളത്തില്‍ മാനവികതയ്ക്കു വേണ്ടിയുള്ള ഒരു ബുദ്ധിജീവിയായെങ്കിലും മാറാത്ത"യാളാണ് ഹുസൈനെന്ന് താങ്കളോട് ആരാണു പറഞ്ഞത്? കേരളത്തിലെ അറിയപ്പെടുന്ന സകലമാന ചിന്തകര്‍ക്കും ഗൌരവമുള്ള വിഷയങ്ങള്‍ വായിക്കുന്ന ആക്റ്റിവിസ്റ്റുകള്‍ക്കും പരിചിതനാണ് എന്‍ എം ഹുസൈന്‍. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പുറത്തിറക്കിയത് ഇസ്ലാമിക് പബ്ലിഷിങ് ഹൌസ് എന്ന സ്ഥാപനമായതിനാലാണ്, താങ്കളെപ്പോലുള്ള ആന്റിമുസ്ലിം സെന്റിമെന്റ്സുള്ളവര്‍ അദ്ദേഹത്തെ അറിയാതെ പോയത്. അതു തികച്ചും സ്വാഭാവികം .

    മറുപടിഇല്ലാതാക്കൂ
  17. >>>>സത്യാന്വേഷിയുടെ ഗതികേടു നോക്കണേ! "തള്ളക്കിട്ടൊരു തല്ലുവരുമ്പോള്‍... പിള്ളേയെയെടുത്തു തടുത്തീടും"
    എന്നു പറഞ്ഞപോലെ, ഹുസൈന്‍ പറഞ്ഞ മണ്ടത്തരങ്ങളെ തുറന്നു കാട്ടിയപ്പോള്‍, മുസ്ലീം ബ്ലോഗറിനെതിരെ വംശീയതയോളം വളര്‍ന്ന മുസ്ലീം വിരുദ്ധതയാണന്നു സ്ഥാപിക്കുന്നതോടെ, ഈയുള്ളവന്‍ വരെ പ്രതിപട്ടികയിലായി<<<<
    ഹുസൈന്റെ "മണ്ടത്തരങ്ങള്‍ "തുറന്നുകാട്ടിയ പരിണാമ വാദികള്‍ ,നില്‍ക്കള്ളിയില്ലാതെ ഒന്നൊന്നായി പിന്‍വാങ്ങിക്കഴിഞ്ഞു.അവശേഷിക്കുന്നവരുടെ വാദങ്ങള്‍ ദിനന്തോറും ദുര്‍ബലമായി വരുന്നു. അധികം താമസിയാതെ അവരും ഓടിയൊളിക്കുന്നതു നമുക്കു കാണാം. ആ ഭാഗത്തേക്കു തിരിഞ്ഞുനോക്കാനോ ആ ബ്ലോഗിലെ വാദങ്ങളിലൊന്നുപോലും ഖണ്ഡിക്കാനോ ധൈര്യമില്ലാത്ത ചാര്‍വാകന്റെ ദിവാസ്വപ്നം കൊള്ളാം. വംശീയതയോളം വളര്‍ന്ന മുസ്ലിം വിരുദ്ധത,യുക്തിവാദികള്‍ക്കു മാത്രമല്ല, താങ്കള്‍ക്കുമുണ്ടെന്ന് മുകളിലെ താങ്കളുടെ പല പരമാര്‍ശങ്ങളും തെളിയിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  18. >>>ഇരുപത്തിനാലു മണിക്കൂറും പുസ്തകങ്ങളും കമ്പ്യൂട്ടറുമായി സല്ലപിച്ചിരുന്നാല്‍ മതി. ഇംഗ്ലീഷിലും മലയാളത്തിലുമായി മുറിനിറയെ പുസ്തകങ്ങള്‍.'അറിവ് ' തളം കെട്ടിയ തലച്ചോറ്.<<<
    ഈ അറിവ് താങ്കള്‍ക്കെവിടെ നിന്നു കിട്ടി? താങ്കള്‍ ഹുസൈന്റെ വീട് സന്ദര്‍ശിച്ചിട്ടുണ്ടോ? താങ്കളെ അറിയില്ലെന്നാണ് ഹുസൈന്‍ പറഞ്ഞത്. "ഇംഗ്ലീഷിലും മലയാളത്തിലുമായി മുറിനിറയെ പുസ്തകങ്ങള്‍" കാണുന്നത് താങ്കള്‍ക്ക് ഇത്ര അലര്‍ജി ഉണ്ടാക്കുന്ന കാര്യമാണോ?

    മറുപടിഇല്ലാതാക്കൂ
  19. ദേ....... മാപ്ല ഈ സത്യാന്വേഷിയെ തിരിച്ചറിഞ്ഞിട്ട് ചുരുങ്ങിയത് ഒരു വര്‍ഷം കഴിഞ്ഞിട്ടുണ്ട്.ആ കമന്‍റു അന്വേഷി മുക്കി എന്നാലും പൊട്ടും പൊടിയും (വര്‍ഗ്ഗീയതയുടെ, മനുഷ്യവിദ്വേഷത്തിന്റെ,വിഭാഗീയതയുടെ വിഷസഞ്ചിപേറുന്ന ഉരഗ വര്‍ഗം) http://satyanveshi.blogspot.com/2009/11/blog-post_8874.html അങ്ങേരുടെ മറുപടിയിലുണ്ട്.
    സത്യാന്വേഷിയുടെ 'സത്യ'മെന്താണെന്ന് പെട്ടന്നു മനസിലാവാന്‍ ഒരുദാഹരണമുണ്ട് അത് 'ഹുസൈന്‍റെ ഡാര്‍വിനിസം' പോലെയാണ്.

    മറുപടിഇല്ലാതാക്കൂ
  20. സത്യം സത്യമായി പറയാനുള്ള ഈ ചങ്കൂറ്റത്തെ ഹൃദയത്തില്‍ നിന്ന് പറിച്ചെടുത്ത ഒരു പിടി പനിനീര്‍പൂക്കള്‍ അര്‍പ്പിച്ചുകൊണ്ട് സ്വീകരിക്കട്ടെ. എന്‍ എം ഹുസ്സൈന്‍ സ്നേഹസംവാദം മാസികയില്‍ മാസികയില്‍ എഴുതിത്തുടങ്ങിയ ലേഖന പരമ്പരയെ വിമര്‍ശനാതകമായി വിലയിരുത്തിക്കൊണ്ട് എന്റെ എളിയ അഭിപ്രായങ്ങള്‍ വ്യക്തമാക്കാനാണ്‌ യുക്തിദര്‍ശനമെന്ന പുതിയ ബ്ലൊഗിലൂടെ ഞാന്‍ ശ്രമിച്ചത്. 'ഹുസ്സൈന്‍സാര്‍' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് എല്ലാ പ്രതിപക്ഷബഹുമാനവും നല്‍കിക്കൊണ്ട് തുടങ്ങിയ ബ്ലോഗ് ചര്‍ച്ചയ്ക്ക് ഹുസ്സൈന്റെ ആദ്യത്തെ മറുപടിതന്നെ വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയ്ക്ക് മുകുടോദാഹാരണമായിരുന്നു. യുക്തിവാദമോ അതോ യുക്തി'വാതമോ' എന്ന് തലക്കെട്ട്. പറയുന്ന ഓരോ വാക്കിനുമുന്നിലും പിന്നിലും പറഞ്ഞകാര്യത്തേക്കാളേറെ പ്രാധാന്യത്തോടെ പറഞ്ഞവനെ ആക്ഷേപിക്കുന്ന സുന്ദരശൈലി. ഹുസ്സൈന്‍ ഈ ശൈലി തന്നെയാണ്‌ പിന്തുടരാനുദ്ദേശിക്കുന്നതെങ്കില്‍ എതിരാളികളില്‍ നിന്ന് മറിച്ചൊരു ശൈലി അദ്ദേഹം തിരിച്ചും പ്രതീക്ഷിക്കുന്നുണ്ടാവില്ല എന്ന് ഞാന്‍ മറുപടി പോസ്റ്റില്‍ വ്യക്തമാക്കി.

    ഹുസ്സൈന്‍ എന്തൊക്കെയായാലും തന്റെ സ്വന്തം അഭിപ്രായങ്ങളാണ്‌ എഴുതുന്നത്. അക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്യുന്നു എന്നതൊഴിച്ചാല്‍ അദ്ദേഹവുമായി മറ്റൊരഭിപ്രായവ്യത്യാസവുമില്ല.

    എന്നാല്‍ സത്യാന്വേഷിയുടെ കാര്യം? അദ്ദേഹം എന്താണ്‌ ചെയ്തുകൊണ്ടിരിക്കുന്നത്? അദ്ദേഹത്തോട്‌ ഞാന്‍ തന്നെ ഇക്കാര്യം മുമ്പ് ചോദിച്ചതാണ്‌. തൃപ്തികരമായ മറുപടി കിട്ടിയില്ല. മുസ്ലിംകളെ സമൂഹമെന്നനിലയില്‍ മനസ്സിലാക്കുകയാണ്‌ താനെന്നും സുശീല്‍കുമാര്‍ സവര്‍ണ ചിന്തപേറുന്നവനെന്നും ആക്ഷേപം മിച്ചം. ആക്ഷേപത്തില്‍ എനിക്കൊടും ആവലാതിയില്ല. പക്ഷേ മുമ്പ് പലപ്പോഴും വ്യക്തമാക്കിയ ഇക്കാര്യം വീണ്ടും വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. മലപ്പുറം ജില്ലയില്‍ ഭൂരിപക്ഷം മുസ്ലിംകളായ ജനസമൂഹത്തിനൊപ്പമാണ്‌ ഞാന്‍ ജീവിക്കുന്നത്. അവരുമായി സ്നേഹത്തിലും സാഹോദര്യത്തിലും സഹവര്‍ത്തിക്കാന്‍ എന്റെ നിരീശ്വരവാദം ഒരിക്കലും തടസ്സമായിട്ടില്ല, എനിക്കുമാത്രമല്ല; അവര്‍ക്കും. യുക്തിവാദികളേക്കാളും ഹിന്ദുമതവിശ്വാസികളെക്കാളും എന്റെ അടുത്ത സുഹൃത്തുക്കളും കൂട്ടുകാരും ഇസ്ലാം മത വിശ്വാസികളാണ്‌. (പ്രാദേശികമായ പ്ര്ത്യേകതയാകാം) അഭിപ്രായവ്യത്യാസങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്യുന്നതിനും പുസ്തകങ്ങള്‍ പരസ്പരം കൈമാറി അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നതിനും ഞങ്ങള്‍ക്കിടയില്‍ ഇക്കാര്യം കൊണ്ട് പ്രശ്നങ്ങളൊന്നുമില്ല. അതുകൊണ്ട് സുശീല്‍കുമാറിനെ മുസ്ലിം വിരുദ്ധനാക്കാന്‍‍ സത്യാന്വേഷി ബുദ്ധിമുട്ടേണ്ടാതില്ല. അക്കാര്യത്തില്‍ അദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യവുമില്ല.

    ബ്ലോഗ് വിവിധ ആശയങ്ങള്‍ ആശയപരമായി ചര്‍ച്ചചെയ്യാനുള്ള വേദിയാണ്‌. അവിടെ അവരവരുടെ അഭിപ്രായങ്ങള്‍ മറയില്ലാതെയും മറ്റുള്ളവരെ സുഖിപ്പിച്ച് കാര്യംകാണുകയും ചെയ്യാനല്ലാതെ തുറന്നവതരിപ്പിക്കുന്നതാണ്‌ മാന്യമായ രീതി. അതാണീ ബൂലോകത്തില്‍ എല്ലാവരും ചെയ്തുകൊണ്ടിരിക്കുന്നതും എല്ലാവരും അവരവര്‍ക്ക് കഴിയുന്നവിധം 'പമ്പിംഗ്' ചെയ്തുകൊണ്ടിരിക്കുമ്പോള്‍‍ ഒരാള്‍ മാത്രം 'പിമ്പിംഗ്' ചെയ്യുന്നതിലാണല്‍ഭുതം. സത്യാന്വേഷി ദയവായി ശ്രീബുദ്ധന്റെ ചിത്രം തന്റെ പ്രൊഫൈലില്‍ നിന്ന് ഒഴിവാക്കണം. അത് ബുദ്ധനോടും അദ്ദേഹം പ്രതിനിദാനം ചെയ്ത ആശായങ്ങളോടും ചെയ്യുന്ന നീതിയായിരിക്കും. പകരം ബിന്‍ലാദന്റെ ചിത്രം വെയ്ക്കണമെന്ന് ഞാന്‍ പറയില്ല. പകരം ഹുസൈന്റെ ഒരു ചിത്രം കൊട്ടുമെങ്കില്‍ ആകാം. ഹുസ്സൈന്‍ ഭക്തി അങ്ങനെ സഫലമാകട്ടെ.

    മറുപടിഇല്ലാതാക്കൂ
  21. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ആരോഗ്യകരമായ ബ്ലോഗ് സംവാദങ്ങള്‍ക്ക് മാതൃകയാണ് സുശീല്‍ കുമാറിന്റെ പോസ്റ്റുകളും കമന്റുകളും എന്ന് ഓഫ്‌ടോപിക് ആയി ഇവിടെ രേഖപ്പെടുത്തുന്നു.

    മറുപടിഇല്ലാതാക്കൂ
  22. സത്യാന്വേഷി,താങ്കൾ വൈകാരീകമാവുന്നത് മനസിലാകും.എന്റെ പോസ്റ്റിന്റെ ഉദ്ദേശംതന്നെ ഞാൻ വ്യക്തമാകിയതാണ്.ഒറ്റ ശ്വാസ്ത്തിൽ താങ്കൾ ഇത്രയും കമെന്റെഴുതിയപ്പോൾ ഞാനാകെ കൺഫ്യൂഷനായി.സൌഹൃതത്തിനേറ്റ മുറിവ് തിരിച്ചറിയുന്നുണ്ട്.
    കാര്യത്തിലേക്കു കടക്കാം.ആഭാസങ്ങൾ എന്നു ഞാനുപയോഗിച്ചത് ശരിതന്നെയാണ്.ഹുസൈനെ സംബന്ധിച്ചടത്തോളം എതിർവാദക്കാരെല്ലം വിവരദോഷികളും,ആറാംക്ലാസുകാരുമാണ്.ഇതൊരിക്കലും സംവാദത്തിന്റെ ഭാഷയല്ല.സ്വയം വിജയിയായി പ്രഖ്യാപിക്കുന്നവനോട് ഇതിൽ കുറഞ്ഞ മലയാളം വാക്ക് കിട്ടാത്തതിനാലാണ്.ഇപ്പോഴും താങ്കൾ ഹുസൈൻ ഒരു മഹാസംഭവമാണന്നും,,എണ്ണപ്പെട്ട ബുദ്ധിജീവിയാണന്നും കരുതുന്നു.ഏതായാലും എനിക്കങ്ങനെ തോന്നുന്നില്ല.കേരളത്തിലെ മൌലീക ചിന്താശേഷിയുള്ള നൂറുപേരുടെ ലിസ്റ്റ് ഞാനുണ്ടാക്കിയാൽ അതിൽ ഹുസൈന്റെ പേര് വരില്ല.ആ ചെങ്ങാതിയെഴുതിയ ഒരുപുസ്തകവും ഞാൻ വായിച്ചിട്ടില്ലന്നത് സത്യമാണ്.വായിക്കേണ്ടതാണന്ന് ആരും പറഞ്ഞിട്ടുമില്ല.എന്നാൽ ഇവിടെ വിഷയവുമായി ബന്ധപ്പെട്ട് ഇട്ട ചിലകമന്റുകൾ വായിച്ചാൽ ‘കാലഹരണപ്പെട്ട’മനുഷ്യൻ എന്നു തോന്നി.ഏതായാലും ഇനി വായിക്കാനും ഉദേശിക്കുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  23. ‘യുക്തിയുടെ അപരമാണ് മതം’എന്നത് എന്റെ വീക്ഷണമല്ല.ഞാനൊട്ടു യുക്തിവാദിയുമല്ല.എന്റെ പോസ്റ്റിൽ അങ്ങനെയെന്തെങ്കിലും വായിച്ചോ?പിന്നെ ഫാസിസം വളരുന്നത് പലവഴിക്കാണ്.ടോണി മോറിസൺ മുതൽ കെ.കെ.ബാബുരാജ് വരെയുള്ള കീഴാളവർഗ്ഗ സൈദ്ധാന്തികരോട് യോജിപ്പുതന്നെയാണുള്ളത്.ഇസ്ലാമിനെ പ്രതിസ്ഥാനത്ത് അവരോധിക്കുന്നതാണ് എന്റെ പോസ്റ്റെന്ന വായന ഒരു കണക്കിൽ വിഭ്രമം തന്നെ.ബ്രൈറ്റ്,കാളിദാസൻ,അപ്പൂട്ട്ൻ,ജാക്ക് റാബിറ്റ് തുടങ്ങി ചർച്ചയിൽ പങ്കെടുക്കുകയും പോസ്റ്റിട്ട് ചർച്ചിക്കുകയും ചെയ്തപ്പോൾ ഒരിക്കലും ഇടപെടാതിരുന്നവനാണു ഞാൻ.കാരണം എന്റെ പരിമിതി.,അറിവില്ലായ്മ.അറിവില്ലായ്മ ഒരു കുറ്റമായി ആരും പറയില്ല.എന്നാൽ അഹങ്കാരം കുറ്റമാണുതാനും.

    മറുപടിഇല്ലാതാക്കൂ
  24. chithrakaran:ചിത്രകാരന്‍ പറഞ്ഞു...

    നിസ്സഹായനും ചാര്‍വ്വാകനുമുണ്ടായ തിരിച്ചറിവിന് അഭിനന്ദനങ്ങള്‍ !!!
    സത്യാന്വേഷിയുടെയും ഇസ്ലാമികതയുടേയും അടിമ സഘത്തെപ്പോലെ പെരുമാറിയിരുന്നവര്‍ ഇപ്പോഴെങ്കിലും ഗ്രഹണത്തില്‍ നിന്നും പുറത്തുവന്നതില്‍
    സന്തോഷം.
    ചിത്രകാരൻ,ഇത് വൈകിവന്നൊരു തിച്ചറിവൊന്നുമല്ല.മുസ്ലീം സമുദായം അപരപ്പെടുകയോ,പ്രതിനായകരാവുകയോ ചെയ്യുന്ന രാഷ്ട്രീയ കാലാവസ്ഥയിൽ പ്രതികരിച്ചിട്ടുണ്ട്,ഇനിയുമുണ്ടാകും.ഇവിടെ വിഷയം,പരിണാമസിദ്ധാന്തം പലഭാഗത്തുനിന്നും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.ബുദ്ധമതമൊഴികെ എല്ലാമതത്തിന്റേയും നിലനിൽ‌പ്പിന് അതാവശ്യവുമാണ്.വിശ്വാസിസമൂഹത്തിന്റെ-അതെത്രെകണ്ട് പ്രാകൃതമായാലും-നിലനിൽ‌പ്പ് ഒരു ജനാധിപത്യസമൂഹത്തിൽ സാധ്യമാവേണ്ടതാണ്.അതാണ് താങ്കൾ കണ്ട’സംഘം’.

    മറുപടിഇല്ലാതാക്കൂ
  25. സുശീൽ,വന്നതിനും കമന്റിയതിനും നന്ദി.ഞാൻ മദ്ധ്യതിരുവിതാം കൂറിലാണ് ജനിച്ചതും വളർന്നതും.ഖുറാൻ വായിക്കുകയോ ആ വിഷയം സംസാരിക്കുകയോ ചെയ്യുന്ന സുഹൃത്തുക്കളുമില്ല.എന്റെ ഒരേഒരു മുസ്ലീം സുഹൃത്ത് വീട്ടിൽ വരും.സിത്താർ പ്രാക്റ്റീസ് ചെയ്യാൻ.ഹിന്ദുസ്ഥാനി സംഗീതം മാത്രമാണ് ഞങ്ങളുടെ ഇടയിൽ വിഷയമാകാറ്.കൊല്ലത്തുവരുമ്പോൾ റെയില്വേസ്റ്റേഷന്റെ അടുത്തുള്ള പള്ളിയിൽ നിസ്ക്കരിക്കാൻ അവൻ കേറും,ഞാൻ പുറത്തു നിൽക്കും.അതുകഴിഞ്ഞ് റെയിൽ വ്യ്യൂ ബാറിൽ കേറി ഞാൻ രണ്ടെണം വീശും.അപ്പോൾ അവൻ പുറത്തുനിൽക്കും.പറഞ്ഞുവരുന്നത്,രണ്ടുപേർക്കും രണ്ടു ബോധ്യങ്ങളാണ്.ഇതുകൂട്ടിമുട്ടേണ്ട കാര്യമേയില്ല.നമ്മുടെ ബ്ലോഗർ’സജി മർക്കോസിനെ’അറിയാമല്ലോ.പുള്ളി പെന്തകോസാണ്.ഞങ്ങൾ നടത്തിയ യാത്രക്കിടയിൽ ഞാനും സുഹൃത്തുക്കളും നാന്നായി സേവിച്ച് നാടൻപാട്ടുപാടി രസിച്ചു.അച്ചായനാണങ്കിൽ അതിലും രസം.അതുമറ്റൊരു ‘ബോധ്യം’.മതമോ വിശ്വാസമോ വ്യക്തിനിഷ്ഠമാകുന്നതിൽ ആർക്കാണെതിർപ്പ്.കാൻസർ വരുന്നതും,പെട്രോൾ കിട്ടുന്നതും,യുദ്ധം ചെയ്യുന്നതും ദൈവത്തിന്റെ തീരുമാനമാണന്നുപറയുന്നത്,സാമൂഹ്യ-രാഷ്ട്രീയതയെ തിരിച്ചിട്ട് വായിക്കുന്നതാണ് എതിർക്കുന്നത്.അതിൽ സത്യാന്വേഷിയുടെ കുറ്റകരമായ ഇടപെടലാണ് ഇങ്ങനെയൊരു പോസ്റ്റിനു കാരണം.

    മറുപടിഇല്ലാതാക്കൂ
  26. അജ്ഞാതന്‍2011, ജനുവരി 23 12:36 AM

    ഹ.. കലി കാല വയിഭവം...!!!! അല്ലതെന്തു പറയാന്‍ ....കഷ്ട്ടം....

    അവര്‍ണ്ണ വേഷം കെട്ടി, മത ഭ്രാന്തും വര്‍ഗീയതയും പ്രചരിപ്പിക്കുന്ന കപടവേഷങ്ങളെ തുറന്നുകാട്ടി കൊണ്ട് , അവരെ വിമര്‍ശിച്ചപ്പോള്‍ ,നിസ്സഹായനടക്കമുള്ളവരുടെ അടിമവേലയെ തുറന്നെഴിതിയപ്പോള്‍, എന്തോരക്രന്തമിയിരുന്നു നിരന്നുനിന്ന് തെറി വിളിക്കാന്‍ ... ഹോ ഹോ...! എല്ലാവരും കൂടിയങ്ങ്‌ ഊതി പറപ്പിച്ചു കളഞ്ഞേനെ .... !!!
    ഇപ്പോള്‍ ഇതാ ഓര് കുറ്റബോധവും കുംബസരവുമായി ഇറങ്ങിയിരിക്കുന്നു ...
    കിഴളന്മാര്‍ എല്ലാം കൂടി .....ബലേ ഭേഷ് ...! ഇപ്പോഴെങ്കിലും ബുദ്ധി തെളിഞ്ഞല്ലോ ....!!! സന്തോഷം..
    മത ബ്രന്തെന്മാര്‍ ഇട്ടു കൊടുക്കുന്ന എച്ചിലുംനക്കി അവര്‍ക്ക് വേണ്ടി "അടിയന്‍ ലച്ചിപ്പോന്‍" മട്ടില്‍ എന്തിനും തയ്യാറായി നില്‍ക്കുന്ന നിസ്സഹായന്മാര്‍ക്കും വേണുഗോപാലന്‍മാര്‍ക്കും ചാര്‍വാകന്‍മാര്‍ക്കും യജമാന ഭക്ത്യില്‍ കണ്ണ് പോട്ടിപോയിരുന്നു ....! അവര്‍ ഇങ്ങനെ വാലാട്ടി കുരച്ചു കൊണ്ടേയിരുന്നു...! ഈ ജാതി കോമരങ്ങള്‍ ഉറഞ്ഞു തുള്ളി കൊണ്ടേയിരിന്നു ...!
    _____
    ഓര് യുക്തിവാദിയും ശാസ്ത്ര പ്രചാരകനും കൂടിയായ എന്നെ, യജമാന ഭക്ത്യില്‍ സമനില നഷ്ട്ടപ്പെട്ട നിസ്സഹായനെന്ന്ന മഹാന്‍ അഭിസംബോധന ചെയ്തത് രീതി താഴെ കൊടുക്കുന്നു... (മാലോകരുടെ അറിവിലെക്കായീ ഇവിടെ പേസ്റ്റ് ചെയ്യുന്നു).

    """നിസ്സഹായന്‍ പറഞ്ഞു...
    അല്ലയോ ആന്റണി.കെ.നായന്‍,
    പച്ചരി മേടിക്കുന്നതിലുള്ള തിരക്കില്‍ നിന്റെ കമന്റുകള്‍ കാണാന്‍ വളരെ താമസ്സിച്ചു പോയി. നിനക്കുള്ള മറുപടി എനിക്കു സാധിക്കുന്നതിലും നന്നായും കൃത്യമായും പിറകെ ഇടപെട്ടവര്‍ തന്നിട്ടുണ്ട്. സവര്‍ണന്റെ രൂപം ഒളിപ്പിച്ചു വെയ്ക്കുവാന്‍ കൃസ്തീയനാമധാരിയായി വന്നാലും ഫലത്തില്‍ രണ്ടും ഒന്നു തന്നെയാണെന്ന് തെളിഞ്ഞ കാര്യമാണെല്ലോ ! എന്റെ ഷണ്ഡത്വം നീ അനുഭവിച്ച് ബോധ്യപ്പെട്ട നിലക്ക് സവര്‍ണന്റെ പൌരുഷം വിഴുങ്ങി ആസ്വദിക്കുക. സുറിയാനികളുടെയും നായന്‍-നമ്പൂരിമാരുടെയും കൂട്ടു കച്ചവടം തീരുമാനിക്കുന്ന ഫാരതീയത ഉള്‍ക്കൊണ്ട് ഷണ്ഡത്വം മാറ്റിയെടുക്കാന്‍ പരിശ്രമിക്കാം പോരെ ! 2010, നവംബര്‍ 3, ബുധനാഴ്ച 8:36:00 രാവിലെ GMT+05:30 """

    വിശദമായി വായിക്കാന്‍ മതബ്രന്തെന്‍മാരുടെ ബ്ലോഗായ http://otherkerala.blogspot.com/2010/10/blog-post_06.ഹ്ത്മ്ല്‍ ക്ലിക്കുക ( റിയാനക്ക് വേണ്ടി ഒരു ബക്കറ്റ് പിരിവു) ഇത്രയധികം വീഷം വമിക്കുന്ന ,അസഹിഷ്ണുതയുടെ കെട്ട് നാറിയ ആശയങ്ങള്‍ ചുമക്കുന്ന ഈ പോസ്റ്റില്‍ അവരുടെ ആസനം ചുമക്കുന്ന കീഴാള പക്ഷപാതികളുടെ (!!)
    ഇരട്ടതാപ്പുകളും തനിനിറവും കാണുക...ഒപ്പം ഞാന്‍ ഇട്ട കമന്റുകളും ..
    _________________________________________________ ഇതേ ഭ്രാന്തിന്റെ മറ്റൊരു രൂപംകൂടി ഇതാ... മാലോകരെ കാണൂ .....!
    ശ്രീ സുനില്‍ കൃഷന്റെ കാലിക പ്രസക്തമായ ഓര് പോസ്റ്റില്‍ ( ശബരിമല-മകരവിളക്കും മറ്റുള്ളവയും -യാഥാര്‍ത്ഥ്യങ്ങളെന്ത്? http://kaanaamarayathu.blogspot.com/2011/01/blog-post_15.html ) ഞാന്‍ ചില കമന്റുകള്‍ തുറന്നെഴുതിയപ്പോള്‍ ഹിന്ദു മതബ്രന്തന്മാര്‍ ഉറഞ്ഞു തുള്ളി, വായിക്കു തോന്നിയതൊക്കെ വിളിച്ചു കൂവി .....!
    ഏതായാലും മതബ്രന്തെന്മാരെയും കപടവേഷധരികളെയും വിമര്‍ശിക്കുന്നവര്‍ക്ക് കിട്ടുന്ന പ്രതികരണങ്ങള്‍ ഓര് താരതമിയ പഠനതിന്നായിവെക്കുന്നത് നല്ലതായിരിക്കും..! ഇതിലുടെ ചില മാനവിക നിലപാട്കാരുടെഎങ്കിലും കണ്ണ് തുറപ്പിക്കാന്‍ സാധിക്കുമെങ്കില്‍....???!!!!!

    മറുപടിഇല്ലാതാക്കൂ
  27. സത്യാന്വേഷി പറഞ്ഞു...

    >>>കൊളോണിയല്‍ ആധുനികത രൂപപ്പെടുത്തിയ ദേശീയ പ്രസ്ഥാനത്തില്‍ നിന്നും, വിഭജനത്തിലേക്കു നീങ്ങിയ ഇസ്ലാംസ്വത്വബോധത്തിന് വംശീയമായ നിറവു പകര്‍ന്നത് 'ഇസ്ലാം'എന്ന മതബോധമായിരുന്നു.<<<
    ഇപ്പറഞ്ഞത് ആരെങ്കിലും ഒന്നു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു തരുമോ? എനിക്കൊന്നും മനസ്സിലായില്ല.
    അസാമാന്യ ഗ്രാഹ്യശേഷിയുള്ളവരുടെ കൂട്ടത്തിലാണല്ലോ താങ്കളും.എന്നിട്ടും ആ വാചകത്തെ മനസ്സിലാകാതെ പോയതെന്ത്?
    മുഹമദലി ജിന്ന എന്നൊരു ദേശീയ നേതാവുണ്ടായിരുന്നു.വിഭജനത്തെ ആദ്യം തള്ളികളഞ്ഞ ആൾ.ഇക്ബാലെന്നു കേട്ടിട്ടുണ്ടാവും,തികഞ്ഞ ദേശീയവാദിയായിരുന്നു.സമാന മനസ്കരായ കൂറേ ആൾക്കാരുടെ പേരുപറയാവുന്നതാണ്.ഇവരൊന്നും കടുത്ത മതവിശ്വാസികളല്ലായിരുന്നു,മറിച്ച് മതേതരമായ മാനുഷ്യതയുടെ പ്രചാരകരുമായിരുന്നു.‘വിഭജനം’ഒരു ദേശീയ വിഷയമായപ്പോൾ ഇവരെ കൂട്ടിയോജിപ്പിച്ച വികാരം മുസ്ലീം എന്ന സ്വത്വബോധമായിരുന്നു എന്നാണ് ഞാൻ മനസിലാക്കുന്നത്.സങ്കുചിത ദേശീയബോധം ഈ നൂറ്റാണ്ടിലും അപരവത്ക്കരിക്കുന്ന ജനസമൂഹങ്ങളെ ഇതുമായി ചേർത്തുവായിക്കാവുന്നതാണ്.(ഗ്രാഹ്യശേഷി കുറഞ്ഞ എന്നോട് ഇത്രയും ചോദ്യങ്ങൾ ഒന്നിച്ചു ചോദിച്ചാ‍ൽ ഞാൻ കുഴഞ്ഞുപോകും)

    മറുപടിഇല്ലാതാക്കൂ
  28. ആന്റണിഅഛായോ,താങ്ങലും തലോടലുമൊന്നും എന്റെ വിഷയമേഅല്ല.കാര്യങ്ങളെ രാഷ്ട്രീയമായി വിലയിരുത്തുന്ന ഒരു രീതിയാണെന്റേത്.അതൊരിക്കലും യുക്തിവാദിയുടേ ശീലമല്ല.ദൈവത്തെ പടിക്കുപുറത്തുനിർത്തിയ ചരിത്രമാണ് എന്റെ കുടുംബത്തിന്റേത്.ഏതെങ്കിലും മനുഷ്യർക്ക് ദൈവംകൂടിയേ കഴിയൂ എന്നുണ്ടങ്കിൽ ഞാനെന്തിനെതിർക്കണം.ശരീരത്തിനു കെല്പില്ലാത്തവൻ വടി ഉപയോഗിക്കുന്നതിനെ വിമർശിക്കേണ്ടതുണ്ടോ?
    എന്നാൽ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ലാത്തവർ വടികുത്തിപോകുന്നതുകണ്ടാൽ പരിഹസിക്കും.ആ വടി മറ്റുള്ള്വർക്ക് അലോസരമുണ്ടാക്കിയാൽ പ്രതികരിച്ചെന്നുമിരിക്കും.ഇവിടെ ഇത്രയുമേ സംഭവിച്ചുള്ളൂ.
    എന്റെ പോസ്റ്റിൽ ഇസ്ലാമിനെയല്ല വിമർശിക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കുമല്ലോ?
    വന്നതിനും കമന്റിയതിനുമുള്ള നന്ദി ഇതാ...

    മറുപടിഇല്ലാതാക്കൂ
  29. യുക്തിയുടെ അപരമാണു മതമെന്നു കരുതുന്ന യാന്ത്രിക ഭൌതികവാദ വീക്ഷണമാണു താങ്കളുടേത്. >>>
    ഇതു ഞാൻ സ്വീകരിക്കുന്നു.,ചില തിരുത്തലോടെ.താങ്കൾ ഇസ്ലാമ്മതം മാത്രമാണോ ഉദ്ദേശിക്കുന്നത് ,അതോ ലോകത്ത് പിറവിയെടുത്ത സകല മതങ്ങളേയുമാണോ..?എന്നിട്ടേ ഈ ചോദ്യത്തിലേക്കു കടക്കാനാവൂ.മതചരിത്രം അതുരൂപപ്പെട്ട സാമൂഹ്യകാലാവസ്ഥയിൽ നിന്നും മാറ്റി ച്ര്ച്ചചെയ്യുന്നതിൽ കാര്യമില്ല.അതായത് ‘മതം’ഒറ്റത്തടി വൃക്ഷമല്ല.ഇന്ത്യയിൽ രൂപപ്പെട്ട രണ്ടുമതങ്ങൾ(ബുദ്ധ,ജൈന)സൃഷ്ഠാവായദൈവത്തെ അംഗീകരിക്കുന്നില്ല.സ്വർഗ്ഗ /നരകങ്ങളേയോ,മോക്ഷപ്രാതിയേയോ അംഗീകരിക്കുന്നില്ല.പൌരാണിക കാലം മുതൽ നിലനിന്ന”ലോകായതം”പോലുള്ള മതവിരുദ്ധ ദർശനങ്ങൾ മതാധിപത്യത്ത്നെതിരെയും,മതഹിം സയ്ക്കെതിരെയും നിലപാടെടുത്തിട്ടുണ്ട്.മധ്യകാലത്ത് യൂറോപ്പിൽ ഒഴികിയ ചോരപ്പുഴ മതത്തിന്റെ പേരിലായിരുന്നു.ഇന്ത്യയിൽ തന്നെ ബ്രാഹ്മണമതത്തിന്റേ ക്രൂരതയെ(മനുഷ്യനോടുമാത്രമല്ല മറ്റുജീവികളോടും)നേരിടുകയായിരുന്നു,ബുദ്ധ-ജൈന മതങ്ങളുടെ ജ്ന്മോദ്ദേശംതന്നെ.അതായത് ആക്രമിക്കാനും പ്രതിരോധിക്കുവാനുമുള്ള പ്രത്യശാസ്ത്രനിർമ്മിതിയാണ് മതം.ഇത് ഡോ.അംബേദ്ക്കർ വിശദീകരിക്കുന്നുണ്ട്.
    ഓഫ്: സത്യന്വേഷി,ഈ ഹുസൈൻ സാറ് അംബേദ്ക്കറെയൊക്കെ വായിക്കാറുണ്ടോ..?
    യാന്ത്രീക ഭൌദിക വാദമെന്നത്,മാർക്സിസ്റ്റുകളുടെ ഊഡായിപ്പാണന്ന് ഈ സത്യാന്വേഷിയോടെങ്ങനെയാണെന്റെ ഭഗവാനേ..ബോധ്യപ്പെടുത്തുക..

    മറുപടിഇല്ലാതാക്കൂ
  30. വിശ്വാസം , "അവരവരുടെ സമുദായവൃത്തങ്ങളിലേക്കു ചുരുക്കേണ്ട"താണെന്നും അവിശ്വാസം മാത്രമേ "പൊതുവേദിയിലേക്ക് ആനയിച്ചു"കൊണ്ടു വരാനും പാടുള്ളൂ എന്നാണോ ചാര്‍വാകന്‍ വാദിക്കുന്നത്. അത് എന്തു ജനാധിപത്യമാണു ചാര്‍വാകാ? പിന്നെ എന്തിനാണു നാം ഫാഷിസം എന്നു വിശേഷിപ്പിക്കേണ്ടത്?"ഏതുവിഭാഗത്തിനും തങ്ങളുടെ ആശയാഭിലാഷങ്ങളെ തിരസ്ക്കരിക്കാതെ തന്നെ നിയമവിധേയ മാര്‍ഗത്തിലൂടെ സിവില്‍സമൂഹത്തില്‍ ഇടപെടാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെ"ന്ന് ചാര്‍വാകനറിയില്ലേ? ഈ അവകാശം മതവിശ്വാസികള്‍ക്ക് അനുവദിക്കരുതെന്നായിരിക്കും 'പുരോഗാമി'യായ ചാര്‍വാകന്റെ അഭിപ്രായ>>>>
    സത്യാന്വേഷിയുടെ അധിവായന കൊള്ളാം.എനിക്കു താങ്കളോട് ഒരപേക്ഷയുണ്ട്.പോസ്റ്റ് ഒന്നുകൂടി വായിക്കുക.നെർവസാവാതെ വേണം താനും.”ഫാഷിസം’വക്കും മൂലയും പൊട്ടിയ വാക്കാണ്.അതൊന്നും കാണിക്കല്ലേ.

    മറുപടിഇല്ലാതാക്കൂ
  31. >>>>>>>> ഹുസൈന്റെ ഏതെങ്കിലും ഒരു പുസ്തകം താങ്കള്‍ വായിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഏത്?ശാസ്ത്രസംബന്ധമയോ തത്ത്വചിന്താപരമായോ ഉള്ള എന്തെങ്കിലും അബദ്ധം ആ പുസ്തകങ്ങളില്‍ നിന്നു താങ്കള്‍ക്കു ചൂണ്ടിക്കാട്ടാമോ? <<<<

    സത്യാന്വേഷി,


    ഹുസൈനീ ചോദ്യം ആവര്‍ത്തിച്ചു ചോദിക്കുന്നതു കാണാം.

    അദ്ദേഹം പറഞ്ഞ അബദ്ധങ്ങള്‍ അദ്ദേഹത്തിന്റെ ബ്ളോഗിലും സത്യാന്വേഷിയുടെ ബ്ളോഗിലും വിശദമായി പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

    ശാസ്ത്രം അംഗീകരിക്കുന്ന ഒരു നിര്‍വചനമല്ല, ഹുസൈന്‍ Natural selection നു നല്‍കുന്നത്. അദ്ദേഹം സ്വന്തമായി രൂപപ്പെടുത്തിയ നിര്‍വചനമാണ്. ഇത് ശാസ്ത്ര സംബന്ധമായ അബദ്ധം തന്നെയാണ്.

    ഇതേക്കുറിച്ച് സത്യാന്വേഷിയുടെ അഭിപ്രായമെന്താണെന്നു ചോദിച്ചിട്ട് സത്യാന്വേഷി ഇന്നു വരെ മറുപടി പറഞ്ഞിട്ടില്ല. ഹുസൈന്റെ നിര്‍വചനത്തോടാണു താങ്കള്‍ യോജിക്കുന്നതെങ്കില്‍ താങ്കളുടെ സത്യ സന്ധത സംശയത്തിന്റെ നിഴലില്‍ നില്‍ക്കും. ഹുസൈന്റെ അന്ധമായ ആരാധകന്‍ എന്ന നിലയിലേക്ക് താങ്കള്‍ താഴുകയും ചെയ്യും. അപ്പോള്‍ ചര്‍വാകന്റെ ആരോപണം ശരി എന്നു വരുന്നു.

    മറുപടിഇല്ലാതാക്കൂ
  32. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  33. ഹുസയിന്റെ അറിവിനെ പൂര്‍ണമായി വിലയിരുതനമെങ്കില്‍ , അടിസ്ഥാനപരമായി ഹുസയിനെക്കളും അറിവും വിശകലന ശേഷിയുമുള്ള ഒരാള്‍ക്കേ അതിനു കഴിയൂ.. ( ആരെ സംബധിച്ചും ഈ അടിസ്ഥാന തത്വം ബാധകമാണ് ) .. അല്ലാത്ത പക്ഷം ഹുസയിന്‍ പറയുന്നത് "വിശ്വസിക്കാന്‍ " മാത്രമേ സാധിക്കൂ .. ഹുസയിനെ അനുകൂലിക്കുന്നവര്‍ എല്ലാം തന്നെ ഹുസയിന്റെ കഴിവുകളെ പ്പറ്റി 'ആരാധനാപൂര്‍വ്വമാന് ' സംസാരിക്കുന്നത് എന്നത് അവര്‍ ഹുസയിന്റെ ബൌദ്ധികമായ (അവരുടെ മേലുള്ള ) മേല്‍ക്കോയ്മ അംഗീകരിക്കുന്നു എന്നത് വ്യക്തമാക്കുന്നു . അത്തരം സാഹചര്യത്തില്‍ വസ്തു നിഷ്ടമായി ഹുസൈനെ വിലയിരുത്താന്‍ അവര്‍ക്കാകില്ല എന്നതാണ് സത്യം.

    യഥാര്‍ത്ഥത്തില്‍ ഹുസയിന്റെ പുസ്തകമോ (അതല്ല ഇനി ഡാര്‍വിന്റെ തന്നെയോ --അതോ ഐന്‍സ്ടീന്റെ യോ ) വായിക്കുന്ന ഒരാള്‍ ചെയ്യേണ്ടത് അത് വായിക്കുന്ന സാഹചര്യത്തില്‍ എത്ര മാത്രം വിമര്‍ശനപരമായി അതിനെ വായിക്കുന്ന ആള്‍ സമീപിച്ചിട്ടുണ്ട് എന്നതാണ് - എത്ര മാത്രം വായിച്ചു എന്നതല്ല എത്ര മാത്രം മൌലിക ചിന്തകള്‍ ( off shoots ) പുതുതായി - തന്റെതായി - ഉത്പാദിക്കപ്പെട്ടു എന്നതാണ് . ഒരു പുസ്തകം വായിച്ചിട്ട് ആ വായിച്ചതില്‍ നിന്നും ഒരാള്‍ക്ക്‌ പുസ്തകത്തില്‍ പറഞ്ഞതില്‍ നിന്നും വ്യസ്ത്യസ്ഥമായി ഒന്നും തോന്നിയില്ല എന്ന് പറഞ്ഞാല്‍ ആ വായന ബൌദ്ധികമായ ഒന്നല്ല എന്ന് തന്നെ അര്‍ഥം ... അത്തരത്തില്‍ ഉണ്ടാകുന്ന ഒന്നിനെ അറിവ് എന്ന് പൊതുവേ പറയുമെങ്ങിലും അത് data കളക്ഷന്‍ മാത്രമാണ് . ബൌദ്ധികമായി വാല്യൂ added ആയ അറിവ് - വിന്ജ്ഞാനം ആകുന്നില്ല അത് . ഹുസയിനെ വായിക്കുന്നവരുടെ ഒരു പ്രധാന പരിമിതി ആണ് ഇത് .

    ശാസ്ത്ര വിഷയങ്ങളില്‍ വാസിന്റെ അറിവ് തുലോം പരിമിതമാണ് -നിസ്സാരമാണ് -ഉദാഹരണത്തിന് കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായത് എന്നാ കാര്യം പോലും വാസുവിനറിയില്ല , എന്നിരുന്നാലും , ആപേക്ഷികമായി പറഞ്ഞാല്‍വാസുവിനെക്കാലും എത്രയോ പരിമിതമാണ് ഹുസയിന്റെ അറിവ് എന്നതാണ് ആ ബ്ലോഗ്‌ വായിച്ചതില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് . അത് ഹുസയിന്റെ കുറ്റമല്ല ..ഓരോ ആള്‍ക്കാരും വ്യത്യസ്തരായ കഴിവുള്ളവര്‍ അല്ലെ ..

    മറുപടിഇല്ലാതാക്കൂ
  34. ചര്‍വാകന്‍,

    സത്യാന്വേഷിയുടെ അധിക വായനയും വിധേയത്വവും തുറന്നു കാണിച്ചത് നന്നായി.

    ”ഫാഷിസം’വക്കും മൂലയും പൊട്ടിയ വാക്കാണ് എന്നതിലപ്പുറം ഫാസിസിസ്റ്റുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വാക്കുമാണ്. മറ്റ് മത വിശ്വാസങ്ങളെ, പ്രത്യേകിച്ച് യഹൂദമതത്തെയും ക്രിസ്തുമതത്തെയും, ഒരിക്കലും അംഗീകരിക്കാത്ത തീവ്ര മുസ്ലിങ്ങളുടെ ഇഷ്ടവാക്കാണ്.

    ഇസ്ലാം മതവിശ്വസവുമായി ബന്ധമില്ലാത്ത സത്യാന്വേഷി, ആത്മീയ ഇസ്ലാമിന്റെ പ്രചാരകരെ അന്ധമായി പിന്തുണയ്ക്കുന്നതില്‍ ഒരസ്വഭാവികതയില്ലേ?

    മറുപടിഇല്ലാതാക്കൂ
  35. >>>>......താങ്കള്‍ ഹുസൈന്‍ ഒരു മഹാസംഭവമാണന്നും,,എണ്ണപ്പെട്ട ബുദ്ധിജീവിയാണന്നും കരുതുന്നു.ഏതായാലും എനിക്കങ്ങനെ തോന്നുന്നില്ല.കേരളത്തിലെ മൌലീക ചിന്താശേഷിയുള്ള നൂറുപേരുടെ ലിസ്റ്റ് ഞാനുണ്ടാക്കിയാല്‍ അതില്‍ ഹുസൈന്റെ പേര് വരില്ല.ആ ചെങ്ങാതിയെഴുതിയ ഒരുപുസ്തകവും ഞാന്‍ വായിച്ചിട്ടില്ലന്നത് സത്യമാണ്.വായിക്കേണ്ടതാണന്ന് ആരും പറഞ്ഞിട്ടുമില്ല.<<<<
    ഇങ്ങനെ അടഞ്ഞ മനസ്സുള്ളയാളുമായി എന്തിനാണ് ഒരു സംവാദം? ഞാന്‍ പിന്‍വാങ്ങുന്നു. എന്റെ നിലപാട് ഞാന്‍ സ്പഷ്ടമാക്കിയിട്ടുണ്ട്.

    താങ്കള്‍ എന്നെ 'സഹയാത്രിക'നായി കണ്ടിരുന്നുവെന്നു പറഞ്ഞല്ലോ! അത്തരം സഹയാത്രികര്‍ പ്രാഥമികമായി പാലിക്കേണ്ട മര്യാദകള്‍ ചിലതുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
    സ്വന്തം കുഴപ്പങ്ങള്‍ കണ്ടെത്താനും അവക്ക് പരിഹാരം കാണുകയെന്ന ഉദ്ദേശ്യത്തോടെയും'' ചെയ്യേണ്ടത് ആഭ്യന്തര വിമര്‍ശനങ്ങളാണ്. അവ പുരപ്പുറത്തുകയറി വിളിച്ചുപറയേണ്ട കാര്യങ്ങളല്ല." എന്നതാണത്. അതു് ആദ്യം നിസ്സഹായനും പിന്നെ താങ്കളും ലംഘിച്ചു. മാത്രമല്ല, സഹയാത്രികര്‍ ഒരിക്കലും പ്രയോഗിക്കാന്‍ മടിക്കുന്ന ശകാര വാക്കുകള്‍ എനിക്കെതിരെ പ്രയോഗിക്കയും ചെയ്തു. ഇപ്പോഴും ചെയ്യുന്നു. എന്നിട്ട് ഞാന്‍ 'നെര്‍വസ് 'ആകുന്നു എന്നു പറയുന്നു. എനിക്കൊരു നെര്‍വസ്നെസും ഇല്ല .തികഞ്ഞ സമചിത്തതയോടെ ആലോചിച്ച് വെട്ടലും തിരുത്തലും നടത്തിയാണ് ഓരോ വാക്കും പ്രയോഗിക്കുന്നത്. പിന്നീട് ഈ വാക്കുകളുടെ പേരില്‍ പശ്ചാത്തപിക്കാനിട വരരുത് എന്ന ആഗ്രഹമുള്ളതിനാലാണത്.
    ഈ വിഷയത്തില്‍ മറ്റുള്ളവരുമായി ഒരു സംവാദത്തിനും എനിക്കു താത്പര്യമില്ല. മുന്‍വിധികളില്‍ നിന്നു മുക്തരും വിശ്വസ്തരും സത്യസന്ധരുമെന്നു ഞാന്‍ കരുതിയിരുന്ന 'സഹയാത്രിക'ര്‍ക്ക് എന്റെ നിലപാടുകളെ മനസിലാക്കാനോ പിന്തുണക്കാനോ പറ്റാത്തപ്പോള്‍ കാളിദാസനെപ്പോലെ മുസ്ലിങ്ങളെ ഏതുനിലയ്ക്കും ആക്ഷേപിക്കുന്ന ഒരാളെ എന്തു പറഞ്ഞു മനസിലാക്കാന്‍? ഒരു കാര്യം ഉറപ്പിക്കാം.: kootharamapla öകൂതറ മാപ്ല മാരുടെ ഗുഡ് ബുക്കില്‍ സത്യാന്വേഷി വരുന്ന കാലത്ത് ഈയുള്ളവന്‍ ബ്ലോഗെഴുത്തു നിര്‍ത്തും.

    നിര്‍ത്തുന്നു. ഇനി ഇവ്വിഷയകമായി ആരെഴുതുന്ന കമന്റിനും പോസ്റ്റിനും സത്യാന്വേഷി പ്രതികരിക്കുന്നതല്ല. എനിക്ക് ഇതില്‍ക്കൂടുതല്‍ ഒന്നും പറയാനുമില്ല.

    മറുപടിഇല്ലാതാക്കൂ
  36. @ സത്യാന്വേഷി,
    "ഇങ്ങനെ അടഞ്ഞ മനസ്സുള്ളയാളുമായി എന്തിനാണ് ഒരു സംവാദം? ഞാന്‍ പിന്‍വാങ്ങുന്നു. എന്റെ നിലപാട് ഞാന്‍ സ്പഷ്ടമാക്കിയിട്ടുണ്ട്."

    ചാര്‍വാകന്‍ "ഹുസൈനെ വായിച്ചിട്ടില്ലെന്നും വായിക്കേണ്ടതാണെന്ന് ആരും പറഞ്ഞിട്ടുമില്ല" എന്നതില്‍ നിന്നും അദ്ദേഹം അടഞ്ഞ മനസ്സുള്ളയാളാണെന്ന ധാരണയിലെത്തുന്നതാണ് മുന്‍വിധി. ശ്രീ ഹുസൈനുമായി ബന്ധപ്പെട്ട് താങ്കള്‍ എന്തിനിങ്ങനെ ഒബ്സെസ്സീവാകുന്നു ? മനസ്സിലാകുന്നില്ല. ഹുസൈന്‍ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്തു കൊണ്ടല്ല ബൂലോകത്തേയ്ക്കു വന്നത്. അത്തരം ന്യായമായ കാര്യങ്ങള്‍ ഉന്നയിച്ചു വന്നിട്ട് അദ്ദേഹത്തെ അവഹേളിക്കാന്‍, താങ്കള്‍ കൂട്ടാളികളായി കണക്കാക്കുന്നവരാരെങ്കിലും ശ്രമിച്ചെങ്കില്‍ താങ്കളുടെ പരിഭവത്തിന് ന്യായമുണ്ടായിരുന്നു. ഹുസൈന്‍ അവതരിപ്പിച്ച വിഷയം എല്ലാ മതസ്ഥരെയും വിശ്വാസവിശ്വാസികളെയും സംബന്ധിക്കുന്ന ഒരു പൊതുവിഷയമാണ്. അദ്ദേഹത്തെ ബൂലോകത്ത് അവതരിപ്പിക്കുന്നതില്‍ കവിഞ്ഞ് മറ്റുള്ളവരെ താറടിച്ച് കാണിക്കാനുള്ള ശ്രമം താങ്കളുടെ ഭാഗത്ത് ഉണ്ടായതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. എത്ര സഖ്യ കക്ഷികളാണെങ്കിലും സത്യസന്ധമായും തന്ത്രങ്ങളില്ലാതെയും ആശയസംവാദങ്ങള്‍ നടത്തുകയെന്നതാണ് ഓരോരുത്തരുടെയും കടമ. കോമണ്‍സെന്‍സിനെ അവഹേളിക്കുന്ന തരത്തിലുള്ള വാദങ്ങള്‍ക്കു വേണ്ടി കൈയടിക്കുകയാണ് സഖ്യകക്ഷികള്‍ കൂട്ടായി ചെയ്യേണ്ടതെങ്കില്‍ അവര്‍ പറയുന്നത് കേള്‍ക്കാന്‍ പിന്നീട് ആരുമുണ്ടാകില്ല.

    മറുപടിഇല്ലാതാക്കൂ
  37. "kootharamapla öകൂതറ മാപ്ല മാരുടെ ഗുഡ് ബുക്കില്‍ സത്യാന്വേഷി വരുന്ന കാലത്ത് ഈയുള്ളവന്‍ ബ്ലോഗെഴുത്തു നിര്‍ത്തും"

    അവനവവന്‍റെ വിഷപ്പല്ലില്‍ നിന്ന് വിഷംതീണ്ടുന്ന ഒരു കാലം 'സത്യാ'ന്വേഷിക്ക് വരാതിരിക്കട്ടെ എന്ന് മാപ്ല ആഗ്രഹിക്കുന്നു,എന്നാല്‍ അനിവാര്യതകള്‍ കടന്നുവരുന്നത് പലപ്പോഴും ആഗ്രഹാര്‍ത്ഥമല്ലല്ലോ.അങ്ങനെ വരികയാണെങ്കില്‍ അപ്പോള്‍ മാപ്ലയെ ഓര്‍ത്തുപോകുന്നുവെന്ന് പറയരുതെന്ന് ഒരപേക്ഷമാത്രം.
    മാപ്ലയ്ക്കൊരു ഗുഡ്ബുക്കില്ല,പറ്റുപടിയൊക്കെ കുറിക്കുന്നത് മനസ്സിലാണ് അതില്‍ അളിഞ്ഞമത്തികള്‍ എന്തുചെയ്തെന്ന് ഒരുകാലത്തും രേഖപ്പെടുത്താറില്ല.
    കടലിലെത്രയോ മത്തികെടക്കുമ്പോ കളഞ്ഞമത്തിയെപ്പറ്റി കരയാന്‍ ഞമ്മളില്ല ശത്യാന്വേശീ.മറുപടിയെന്നും പറഞ്ഞ് എന്നെ മെനക്കെടുത്തരുത് തല്‍ക്കാലം വിട.

    മറുപടിഇല്ലാതാക്കൂ
  38. ശ്രീ. ആന്റണി,

    താങ്കള്‍ മറുപടി അര്‍ഹിക്കുന്നയാളല്ല. എങ്കിലും പറയാം. താങ്കള്‍ 'ഷണ്ഡന്‍', 'ബുദ്ധിജീവി' ചമയുന്നവന്‍ എന്നൊക്കെ ഭര്‍ത്സിച്ചു കൊണ്ടായിരുന്നു എന്റെ മേല്‍ കുതിരകയറാന്‍ വന്നത്. ഏതെങ്കിലും സംവാദസ്ഥലത്ത് ഞാനുന്നയിച്ച വാദങ്ങളുടെ മുനയൊടിച്ചു കൊണ്ട് എന്നെ എന്തു വിളിച്ചാലും ഞാന്‍ ക്ഷമിക്കുമായിരുന്നു. അതിനു മുതിരാതെ കാര്യകാരണങ്ങള്‍ വെളിപ്പെടുത്താതെ അവഹേളിക്കാന്‍ ശ്രമിച്ചാല്‍ പറഞ്ഞതിനപ്പുറം കേള്‍ക്കേണ്ടിവരും. ഇപ്പോള്‍ തന്നെ എനിക്കും ചാര്‍വാകനും ഏതോ മാനസ്സാന്തരം സംഭവിച്ചു എന്ന മട്ടില്‍ അലറിവിളിക്കുന്നതില്‍ നിന്നും താങ്കള്‍ക്ക് ഈ പോസ്റ്റ് വായിച്ചിട്ട് ഒരു ചുക്കും മനസ്സിലായില്ല എന്നു വ്യക്തമായി. താങ്കള്‍ എന്തു 'ചാത്രപ്രചാരകനും ഉക്തിവാദിയുമാണെന്ന്' ഊഹിക്കാന്‍ കഴിയും. പോയി വേറെ പണിനോക്ക്.

    മറുപടിഇല്ലാതാക്കൂ
  39. 'റിപ്ലയ്കള്‍ ഡിലിറ്റ് ചെയ്യുന്ന വിശ്വാസികള്‍ ' ഈ ലിങ്കില്‍ വായിക്കാം . ലത്തിഫിന്റെ ബ്ലോഗില്‍ യുക്തി വാദി റിപ്ലേ ഇടാത്തത് എന്ത് കൊണ്ട് ? http://manuyukthi.blogspot.com/2011/01/blog-post_22.html

    മറുപടിഇല്ലാതാക്കൂ
  40. അല്ലാ ശരിക്കും ഈ സത്യാന്വേഷി ആരാ ?

    മറുപടിഇല്ലാതാക്കൂ
  41. >>>>>ഇങ്ങനെ അടഞ്ഞ മനസ്സുള്ളയാളുമായി എന്തിനാണ് ഒരു സംവാദം? ഞാന്‍ പിന്‍വാങ്ങുന്നു. എന്റെ നിലപാട് ഞാന്‍ സ്പഷ്ടമാക്കിയിട്ടുണ്ട്. <<<<

    ഹുസൈനോട് ഇതുപോലെ വിധേയത്വം എന്തിനാണു സത്യാന്വേഷി?

    ഹുസൈനേക്കുറിച്ച് താങ്കള്‍ രൂപപ്പെടുത്തിയ അഭിപ്രായമേ മറ്റുള്ളവരും സ്വീകരിക്കാവൂ എന്ന നിലപാട് അപഹാസ്യമല്ലേ?

    കാളിദാസന്‍ മുസ്ലിങ്ങളെ ഏതുനിലയ്ക്കും ആക്ഷേപിക്കുന്നു, എന്നാരോപിക്കുന്ന സത്യാന്വേഷി, മുസ്ലിങ്ങളെ ഏത് അസംബന്ധത്തിനും പിന്തുണക്കുന്നു എന്നതല്ലേ ശരി? ഹുസൈന്‍ പറഞ്ഞു, അള്ളാ പാശ്ചാത്യര്‍ക്ക് ക്യാന്‍സറും മുസ്ലിങ്ങള്‍ക്ക് പെട്രോളും കൊടുത്തു എന്ന്. അത് താങ്കള്‍ വായിച്ചില്ലായിരുന്നോ? ഹുസൈന്‍ എന്ന മുസ്ലിം പറഞ്ഞ ഈ ഭീകര വാക്കുകള്‍ അന്ധമായ വിധേയത്വം കൊണ്ട് താങ്കള്‍ അംഗീകരിക്കുകയല്ലേ ചെയ്തത്?

    മറുപടിഇല്ലാതാക്കൂ
  42. "കാളിദാസനെപ്പോലെ മുസ്ലിങ്ങളെ ഏതുനിലയ്ക്കും ആക്ഷേപിക്കുന്ന ഒരാളെ എന്തു പറഞ്ഞു മനസിലാക്കാന്‍?"

    കാളിദാസന്‍ മുസ്ലീങ്ങളെ ബോധപൂര്‍വം അപമാനിക്കുന്നുണ്ടെന്നു സമ്മതിച്ചു കൊണ്ടു ചോദിക്കട്ടെ, അങ്ങനെ ആക്ഷേപിക്കാന്‍ അദ്ദേഹം എടുത്തുകാട്ടിയ വസ്തുതകളെന്തെങ്കിലും സത്യവിരുദ്ധമോ ഫാബ്രിക്കേറ്റടോ ആയിരുന്നോ ? തെളിയിക്കുക. സത്യാന്വേഷിയും ഗുരുവും തെളിവുകളുടെയും തര്‍ക്കശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ ശാസ്ത്രീയമായി സംവദിക്കുന്ന ആള്‍ക്കാരാണെല്ലോ. തുണിയുടുക്കാതെ നിള്‍ക്കുകയും വേണം തുണിയുടുത്തിട്ടില്ലെന്ന് ആരും വിളിച്ചു പറയാനും പാടില്ല, അത് ആക്ഷേപിക്കലാകും, വിചിത്രം തന്നെ !

    മറുപടിഇല്ലാതാക്കൂ
  43. പത്ത് പതിനഞ്ച് കമന്റുകള്‍ വിശദീകരണമായി ഇട്ടിട്ടിട്ട് ഇനിയെനിക്ക് മറ്റുള്ളവരുടെ ആരുടെയും മറുപടികള്‍ കേള്‍ക്കാന്‍ ആഗ്രഹമില്ലെന്നു പറഞ്ഞ്, ചാര്‍വാകന്റെ മനസ്സിനെ അടഞ്ഞതാക്കി ന്യായം പറഞ്ഞ് രക്ഷപെടുന്നത് സംവാദത്തില്‍ നിലംപരിശായതുകൊണ്ടാണെന്ന് ഞാന്‍ പറയില്ല. ഗുരുവിനെയെങ്കിലും മറുപടി പറയാന്‍ ക്ഷണിച്ചുകൂടെ സത്യാന്വേഷീ.

    മറുപടിഇല്ലാതാക്കൂ
  44. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  45. അള്ളാ പാശ്ചാത്യര്‍ക്ക് ക്യാന്‍സറും മുസ്ലിങ്ങള്‍ക്ക് പെട്രോളും കൊടുത്തു എന്ന് ആ ഹുസൈന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അള്ളായെ തന്നെക്കാളും ചെറ്റയായിട്ടാണ് ഹുസൈന്‍ കാണുന്നത് എന്നാണര്‍ത്ഥം. അള്ളാ ദൈവമാണെങ്കില്‍ അങ്ങനെ ചെയ്യില്ല എന്ന് ഇസ്ലാം വിശ്വാസികള്‍ ചിന്തിക്കും. പെട്രോള്‍ മാത്രം കൊണ്ട് മുസ്ലീങ്ങള്‍ക്ക് ജീവിയ്ക്കാന്‍ കഴിയുമോ? ലോകത്ത് പരസ്പരം ആശ്രയിച്ചാണ് ഓരോ മനുഷ്യനും ജീവിയ്ക്കുന്നത്. പാശ്ചാത്യര്‍ക്ക് മാത്രമാണോ ക്യാ‍ന്‍സര്‍ വരുന്നത്. മുസ്ലീം സഹോദരങ്ങള്‍ക്ക് രോഗങ്ങള്‍ വരുന്നില്ലേ? അതേ പോലെ പാശ്ചാത്യക്കര്‍ക്ക് ക്യാന്‍സര്‍ മാത്രമേ ഉള്ളോ?

    നമുക്ക് ഹുസൈന്‍ എന്ന ചെറ്റയോട് ചോദിക്കാനുള്ളത്? ഹേ ചെറ്റേ അള്ളാ അങ്ങനെ പാശ്ചാ‍ത്യരേയും മുസ്ലീങ്ങളേയും വേര്‍തിരിച്ചു കാണുന്ന നിന്നേക്കാളും ചെറ്റയാണ് എന്നാണോ നീ കരുതുന്നത് എന്നാണ്. ഇല്ല ഹുസൈനേ അള്ളാ എന്നൊരു ദൈവമുണ്ടെങ്കില്‍ ആ അള്ളാ എല്ലാ ജീവജാലങ്ങളേയും ഒരുപോലെ കാണുന്ന ദൈവമായിരിക്കും. നിന്നെ പോലെ ഇടുങ്ങിയ ചെറ്റത്തരം ബാധിച്ച കേവലമൊരു നികൃഷ്ടജീവിയല്ല അള്ളാ എന്ന ദൈവം. ദൈവമെന്നാല്‍ ദൈവമാണ്. എല്ലാറ്റിനേയും പരിപാലിക്കുന്ന ദൈവം. ഇങ്ങനെ തന്നെയാണ് മുസ്ലീങ്ങള്‍ കാണുന്നതും. മനസ്സിലായോ ഹുസൈനേ ചെറ്റേ?

    ഖുര്‍‌ആന്‍ മനുഷ്യനെയാണ് സംബോധന ചെയ്യുന്നത് എന്നാണ് അല്ലാതെ വെറും മുസ്ലീങ്ങളെ മാത്രമല്ല എന്നാണ് യഥാര്‍ഥ മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്. ഹുസൈന്‍ എന്ന ഏതോ ഒരുത്തന്‍ മുസ്ലീങ്ങളുടെ ആകെ പ്രതിനിധി അല്ല. ഹുസൈനെ താങ്ങുന്ന സത്യാന്വേഷി എന്ന ഊരും പേരും ഇല്ലാത അനോനിയും മുസ്ലീം അല്ല. ഈ ഹുസൈന്‍ എന്ന മന്ദബുദ്ധിയെയും സത്യാന്വേഷി എന്ന ഏതോ അനോനിയെയും പ്രതി കമന്റ് വാര്‍ നടത്തുന്ന നിസ്സഹായനോടും കാളിദാസനോടും ചാര്‍വ്വാകനോടും സുശീല്‍ കുമാറിനോടും ഒറ്റ ചോദ്യം മാത്രം. വേറെ പണി ഒന്നുമില്ലേ?


    ഞാന്‍ കള്ളന്‍ ആണെന്ന് വെച്ച് എന്റെ ചോദ്യം കള്ളത്തരമാകുന്നില്ല. കളവ് കഞ്ഞി കുടിക്കാന്‍ വേണ്ടിയാ സാറന്മാരേ..

    മറുപടിഇല്ലാതാക്കൂ
  46. സത്യാന്വേഷീ ,
    ഹുസ്യന്റെ പുസ്തകങ്ങള്‍ വായിക്കാന്‍ എനിക്ക് താല്പര്യം ഉണ്ട് . പ്രത്യേകിച്ച് പ്രരിനാമം ശാസ്തൃയമായി തെറ്റാണു എന്ന് വാദികുന്നതും , ദൈവ സൃഷ്ടി ശാസ്ത്രിയമായി തെളിയിക്കാം എന്ന് പറയുന്നതും ആയ പുസ്തകങ്ങള്‍ . രണ്ടു പുസ്തകങ്ങളുടെയും പേര് പുബ്ലികേഷന്‍ മുതലായവ അയച്ചു തരും ഇന്ന് കരുതുന്നു .
    ഇത് രണ്ടും സത്യാന്വേഷീ പറയുന്നത് പോലെ ഹുസ്യന്‍ ശാസ്ത്രത്തെ വളച്ചു ഒടിച്ചു ഉണ്ടാക്കിയത് അല്ലെങ്കില്‍ തിര്‍ച്ചയായും നോബല്‍ നമ്മനം അദ്ദേഹത്തിന് അര്‍ഹിച്ചത് ആണ് .

    മറുപടിഇല്ലാതാക്കൂ
  47. സത്യാന്വേഷി എന്ത് കൊണ്ടു മുസ്ലിം മതം മാത്രം ബ്ലോഗ്‌ ലോകത്ത് ഇത്തരം മാത്രം ആക്രമിക്ക പെടുന്നു എന്ന് ഒരു വിശ്വാസി എവിടെയോ ചോദിച്ചത് കേട്ടു. അതിനു ഉത്തരം മുസ്ലിം മതം പുലര്‍ത്തി കൊണ്ട് വരുന്നതും സ്ഥാപിക്കാന്‍ ശ്രമികുന്നതും ആയ മുസ്ലിം ആത്മീയത മാത്രം ആണ് മുന്തിയത് എന്നാ വിശ്വാസം തന്നെ ആണ് . ഖുറാനില്‍ അങ്ങിനെ പരയുനുണ്ടോ ഇല്ലയോ എന്നല്ല ഞാന്‍ പറയുന്നത് മുസ്ലിം വിശ്വാസികള്‍ പുലര്‍ത്തുന്ന കാഴ്ച പാടുകളെ പറ്റി ആണ് . മറ്റൊരു കൂട്ടം ആള്‍ക്കാര്‍ക്ക് തെറ്റാണു എന്ന് ബോതം ഉള്ള ആശയം പ്രച്ചരിപിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്കിടയില്‍ നിന്നും പ്രതിശേദം ഉണ്ടാവുക സ്വാഭാവികം മാത്രം ആണ് .

    ഹുസൈന്‍ എഴുതി എന്ന് പറയുന്ന പുസ്തകങ്ങള്‍ യദാര്‍ത്ഥ ശാസ്ത്രിയ വിശദികരണം നല്‍കുന്നത് ആണെങ്കില്‍ , പ്രത്യേകിച്ച് ദൈവാസ്തിത്വം പരിക്ഷനടിസ്ടനത്തില്‍ തെളിയികുന്നതും മറ്റും ഉള്ള പുസ്തകങ്ങള്‍ ഇതിനോടകം ലോക ശ്രദ്ധ പിടിച്ചു പറ്റേണ്ടത് ആയിരുന്നു . അത് ഉണ്ടാവാത്തതിനാല്‍ തന്നെ ആ പുസ്തകത്തിലെ ശാസ്ത്രിയതയെ പറ്റി മനസിലാക്കവുന്നത് ആണ് .

    അടിമയുടെയും കൂലിത്തല്ലുകാരന്‍ ഗുണ്ട , എന്ന് വച്ചാല്‍ ഹുസൈന്‍ പറഞ്ഞത് എന്താണ് എന്ന് മനസിലാക്കാതെ ഹുസൈന്റെ ജാതി മാത്രം നോക്കി അയാളെ പിന്തുണയ്ക്കാന്‍ നില്കുന്ന്വാന്‍ എന്ന് പറയാം . അങ്ങിനെ അല്ല മരിച്ചു ആണെങ്കില്‍ ഹുസൈന്റെ പുസ്തകങ്ങളില്‍ നിന്നും നിങ്ങള്ക്ക് ലഭിച്ച അറിവ് എല്ലാവരുമായി പഗുവയ്ക്ക് . അല്ലാതെ പിന്നില്‍ നിന്നും ഹുസൈന്‍ കി ജയ്‌ ഹുസൈന്‍ കി ജയ്‌ എന്ന് പറയുന്നത് കൊണ്ട് കാര്യം ഇലല്ലോ ?

    മറുപടിഇല്ലാതാക്കൂ
  48. മകര ജ്യോതി കത്തിച്ചത് കൊണ്ടാണോ മരണം ഉണ്ടായത് ? http://manuyukthi.blogspot.com/2011/01/blog-post_3663.html ഇവിടെ വായിക്കാം .

    മറുപടിഇല്ലാതാക്കൂ
  49. അനാദി കാലത്തേ കുറിച്ചുള്ള അറിവ് സാധ്യമോ ? http://manuyukthi.blogspot.com/2011/01/blog-post_24.html

    മറുപടിഇല്ലാതാക്കൂ
  50. അജ്ഞാതന്‍2011, ജനുവരി 24 11:39 PM

    എടൊ നിസ്സഹായന്‍ ,
    തന്നെപോലുള്ള "ചെറ്റകള്‍" ഒരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ല എന്നത്കൊണ്ട് ചില കാരിയങ്ങള്‍....
    തന്റെ "പിതൃശൂന്യത" താന്‍ പലവഴിക്ക് തെളിയിച്ച സ്ഥിതിക്ക്, "നാണവും മാനവും ഇല്ലാത്തവന്റെ ഊരയില്‍ ആല്‍ മുളച്ചാല്‍ അതും തണല്‍" അതാണ് തന്റെ മൊതല്..! നാറികളില്‍ പരനാറിയായ തന്നോട് സംസാരിക്കുമ്പോള്‍ മലയാള നിഘണ്ടുപോലും ആവശിയമില്ല..!
    "കാക്ക കുളിച്ചാല്‍ കൊക്കാകുമോ" എന്ന പഴംചൊല്ല് അനുവര്തമാക്കികൊണ്ട് തന്റെയൊക്കെ ജനമസിദ്ദ്മായ "ഊച്ചളിതരം" നാലു പുത്തിജീവി വര്‍ത്തമാനം പറഞ്ഞു മറച്ചുകളയാമെന്ന് നീ ധരിക്കുന്നുണ്ടെങ്കില്‍ തെറ്റി മോനെ.., അത് ഒരു മറയുമില്ലാതെപുറത്തുചാടിക്കൊണ്ടിരിക്കുകയാണ്! ഒരു ഉളുപ്പുംമില്ലാതെ വായക്കു തോന്നിയത് കോതക്ക് പാട്ടുപോലെ എഴുന്നള്ളിച്ചുകൊണ്ടിരിക്കുന്ന തന്നെപോലുള്ള ഒരു പുണ്ണ്പിടിച്ച തെരുവ്നായയെ,കല്ലെറിഞ്ഞാല്‍ ആ കല്ല്‌ പോലും നാറും..!

    എടൊ.. തന്റെ പേരില്‍ ഇരിക്കുന്ന നിസ്സഹായാവസ്ഥ തന്റെതന്നെ കയ്യില്‍ഇരിപ്പ്കൊണ്ട് സംഭവിച്ചത്ആണെന്ന് താന്‍ തെളിയിച്ചു കൊണ്ടിരിക്കുന്നു..! നിന്നെ പോലുള്ള പാഴ്ജന്മങ്ങളെ സഹായിക്കാന്‍ തന്റെ "മുട്ടാള പച്ചപാതി" സുഹ്രെതുക്കല്‍ക്കുപോലും ഇനി സാധിക്കുമെന്ന് തോനുന്നില്ല ..!
    ഇടതുപക്ഷക്കാരുടെ ബ്ലോഗുകളില്‍ വലിഞ്ഞു കയറി ഉടുമുണ്ട്പൊക്കി കാണിക്കുന്ന തറവേലയ്ക്കു കുപ്രസിദ്ദനായ താന്‍ ഇപ്പോഴും ഇങ്ങനെ ബ്ലോഗില്‍ ലക്ഷണംകേട്ട ആ "കരിമോന്തയും" കാട്ടി നടക്കുന്നുണ്ടെങ്കില്‍, അത് നാട്ടുകാര്‍ കാണിക്കുന്ന "ജനാധിപത്യമരിയാദ" ഒന്ന് കൊണ്ട് മാത്രമാണ്... ഇനി അതിനും നീ അര്‍ഹനല്ല.

    കോയിക്കോട്ടെ മതബ്രന്തെന്മാര്‍ വലിച്ചെറിയുന്ന എച്ചില്‍ ബിരിയാണിയും നക്കി,അവരുടെ കെട്ടിയോളുമാരുടെ അടിപ്പവടയുംകഴുകി ജീവിക്കുന്ന താന്‍ , കൂട്ടിനു നാലു വരിയുടഞ്ഞ മന്ദബുദ്ടികളയും കൂട്ടി ബ്ലോഗ്‌ കളിച്ചു ഒലത്താന്‍ നടന്നാല്‍ , നിന്നെ വെള്ള പുതപ്പിച്ചുകെടതന്‍ ഇവിടെ ആണ്‍പിള്ളേര്‍ ഉണ്ടെന്നു അറിയുന്നത് നന്ന്..
    . തന്നെ പോലുള്ള ജാതിക്കോമരങ്ങള്‍ ഈ നാടിന്‍റെ ശാപമാണ്, തന്‍ വലിയ ഏതോ കൊതഴതിലെ പുത്തിജീവിയനെന്നു സ്വയം ധരിച്ചു ,തനിക്കു കിട്ടിയ കീഴ്ജാതിസൌജനിയതിന്റെ മറവില്‍ ആരുടെ മേക്കിട്ടും കുതിരകയരാമെന്നു ധാരണയുണ്ടെങ്കില്‍, മോനെ, ദിനേശാ...,, അത് നടക്കില്ല, നീയെന്ന സാമൂഹിയ ജീര്‍ന്നതെ അവസാനിപ്പിക്കുക തന്നെ ചെയ്യും.. കട്ടായം.

    ത്ഫൂ... അവന്റെ ഒരു _______ലെ നിസ്സഹായനും, കൊണോത്തിലെ പ്ലോഗും.
    .പോടാ പുല്ലേ പോയി ചെരക്ക്.... വല്ല മാപ്ലചികളുടെ______ , അതാണ് തനിക്കൊക്കെ പറ്റിയ പണി .... ... ത്ഫൂ... ചെറ്റ..

    മറുപടിഇല്ലാതാക്കൂ
  51. സത്യാന്വേഷി നല്ല കസ്റ്റമറിനെ പേടിച്ച് കടയടക്കാന്‍ വിരുതനാണ്.മുസ്ലീങ്ങള്‍ക്കു വിശ്വാസം പോലുമറീയില്ലന്ന് നേതാക്കള്‍ തന്നെ പരിതപിക്കാറുണ്ട്.yecനെ പകര്‍തുന്ന ഹുസ്സൈന്റെ ഉദ്ദേശം ചാര്‍വാകന്‍ പറഞ്ഞതുതന്നെ,സത്യാന്വേഷി സംശ്യത്തിന്റെ കരിനിഴലില്‍.....

    മറുപടിഇല്ലാതാക്കൂ
  52. """"അണ്ടര്‍ ലൈന്‍ ചെയ്ത ഭാഗം തങ്ങളുടെ പൌരാണിക പ്രപഞ്ച സങ്കല്പമാണെന്നും അതനുസരിച്ച് പ്രപഞ്ചോത്ഭവത്തിനു മുന്‍പ് രാത്രിയും പകലും ഇല്ലായിരുന്നെന്നും ഇന്നത്തെ ആധുനികശാസ്ത്രം പ്രപഞ്ചോല്പത്തിയെക്കുറിച്ച് മുന്നോട്ടു വെയ്ക്കുന്ന ബിഗ്ബാങ്ങ് തിയറി തന്നെയാണ് തങ്ങളുടെ പ്രപഞ്ചവീക്ഷണമെന്നും വേണമെങ്കില്‍ ദളിതര്‍ക്ക് അവകാശപ്പെടാവുന്നതാണ്. പക്ഷെ മുസ്ലീങ്ങളെയും കൃസ്ത്യാനികളെയും പോലെ അത്തരം ഊളത്തരത്തിന് തുനിയാതിരിക്കാനുള്ള വകതിരിവ് ആ സമൂഹത്തിനുണ്ട്""""

    ഇത് വളരെ ഇഷ്ടപ്പെട്ടു!!!!!
    :)

    മറുപടിഇല്ലാതാക്കൂ
  53. ഈ ആന്‍റണി വിന്‍സ്‌ എങ്ങാനുമാണോ!!!!

    മറുപടിഇല്ലാതാക്കൂ
  54. "പക്ഷെ മുസ്ലീങ്ങളെയും കൃസ്ത്യാനികളെയും പോലെ അത്തരം ഊളത്തരത്തിന് തുനിയാതിരിക്കാനുള്ള വകതിരിവ് ആ സമൂഹത്തിനുണ്ട്""""

    ഒരു ചെറിയ തിരുത്ത്‌:

    "പക്ഷെ ചില മുസ്ലീങ്ങളെയും കൃസ്ത്യാനികളെയും പോലെ അത്തരം ഊളത്തരത്തിന് തുനിയാതിരിക്കാനുള്ള വകതിരിവ് ആ സമൂഹത്തിനുണ്ട്""""

    ഇപ്പൊ ശരിയായി!

    മറുപടിഇല്ലാതാക്കൂ
  55. antony എന്ന പേരില്‍ ചീഞ്ഞുനാറുന്ന ഒരു മാംസപിണ്ഡം ഇവിടെ എന്തോ ടൈപ്പിയിട്ടുണ്ട്.ആ നികൃഷ്ടജന്തുവിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. ഭാ‍ഷയിലെ തെറികളൊന്നും ആ സാധനത്തിനെ വിളിക്കാന്‍ പര്യാപ്തവുമല്ല. മലയാളത്തില് ടൈപ്പ് ചെയ്യാന്‍ കഴിയുന്നു എന്നതാണ് പുഴുത്ത് നാറിയ ആ ഇറച്ചിക്കഷണത്തിന്റെ ഒരു കഴിവ്.എനിക്ക് മനസ്സിലാവാത്തത് ഈ ബ്ലോഗിന്റെ അഡ്മിന്‍ എന്താ അതൊക്കെ മായ്ച്ച് കളയാത്തത് എന്നാണ്.

    മറുപടിഇല്ലാതാക്കൂ
  56. >>>>പത്ത് പതിനഞ്ച് കമന്റുകള്‍ വിശദീകരണമായി ഇട്ടിട്ടിട്ട് ഇനിയെനിക്ക് മറ്റുള്ളവരുടെ ആരുടെയും മറുപടികള്‍ കേള്‍ക്കാന്‍ ആഗ്രഹമില്ലെന്നു പറഞ്ഞ്<<<<<
    -നിസ്സഹായന്‍

    >>>>ഇനി ഇവ്വിഷയകമായി ആരെഴുതുന്ന കമന്റിനും പോസ്റ്റിനും സത്യാന്വേഷി പ്രതികരിക്കുന്നതല്ല.എനിക്ക്ഇതില്‍ക്കൂടുതല്‍ ഒന്നും പറയാനുമില്ല. <<<<-സത്യാന്വേഷി

    മറുപടിഇല്ലാതാക്കൂ
  57. sarath,ആ തിരുത്ത് നന്നായി.എന്റെ നോട്ടപിശകാണ്.നന്ദി.
    വായിച്ചവർക്കും,കമന്റിയവർക്കും നന്ദി പറയുന്നു.
    ആന്റെണിഅച്ചായനോട്,കൊളമാക്കെല്ലേ,ഇവിടെ വേറൊരു മാനമാണുള്ളത്.തികച്ചും വ്യത്യസ്തമായോരു തലത്തിലാണ് ഈ വിഷയം തന്നെ.പരിണാമ സിദ്ധാന്തം ചോദ്യം ചെയ്യപ്പെടുന്നതിൽ എനിക്ക് യാതൊരു വിഷമവുമില്ല.അറിവുള്ളവർ എതിർവാദമുന്നയിക്കും.കഴിയുന്നവർ മറുപടിയും പറയും.പക്ഷേ ഇവിടെ മതവും വിശ്വാസവും ഒളിച്ചുകടത്തുന്ന കാപട്യത്തെയാണ്,പ്രശ്നവൽക്കരിക്കുന്നത്.അതായത് സയൻസിൽ നിന്നും സാമൂഹ്യബോധ്യങ്ങളിലേക്ക്.ഏതു മതവിശ്വാസങ്ങളേയും നവീകരിക്കേണ്ടതിന്റേയും സമൂഹ്യവൽക്കരിക്കേണ്ടതിന്റേയും ഉത്തരവാദിത്വം ആ സമൂഹത്തിലെ പുതിയ തലമുറക്കുള്ളതാണ്.അതായത് ഇന്നുകാണുന്ന മതരൂപമല്ലായിരുന്നു,അതു നാമ്പേടുത്ത നാളുകളിൽ.‘കയ്യൂക്കുള്ളവൻ കാര്യക്കാരൻ‘ എന്ന സാമൂഹ്യാവസ്ഥിയിൽ നിന്നും,വ്യവസ്ഥയും വെള്ളിയാഴ്ചയും സൃഷ്ടിച്ചത് മതബോധനം തന്നെയാണ്.ആധുനിക ജനാധിപത്യ സമൂഹത്തിന്റെ പ്രശ്നപരിസരത്തും ദൈവത്തെ തിരയുന്നവരോട്,യുക്തിവാദികൾ ഏറ്റുപിടിക്കും.പക്ഷേ എനിക്കു തല്പര്യമില്ല.സത്യാന്വേഷി ഇനിയുമിവിടെയീല്ലന്നു ആ അദ്ധ്യായം തീർന്നു.

    മറുപടിഇല്ലാതാക്കൂ
  58. വിഷയവുമായി പ്രത്യക്ഷത്തിൽ ബന്ധമില്ലാത്തൊരു അനുഭവം:എന്റെ ചെറുപ്പകാലത്ത്(നാല്പതു വർഷമ്മുമ്പ്)എ.ടി.കോവൂർ നാട്ടിൽ വന്ന സമയത്ത്(സിലോണിലായിരുന്നു)സ്വീകരണം കൊടുക്കാൻ എന്റെ പിതാശ്രീയുൾപ്പെടുന്ന ഗ്രൂപ്പ് പരിപാടിയിട്ടു.ആഞ്ഞിലിത്താനം ചന്തമൈതാനത്ത് വൈകിട്ട് യോഗം തുടങ്ങി.ആകെ അഞ്ചുപേർമാത്രം വേദിയിലും സദസിലുംകൂടി(കടത്തിണ്ണേലും ഇരുട്ടത്തും നിന്നവരുടെ കണക്കറിയില്ല).കോവൂർ പ്രസംഗിച്ചുകൊണ്ടുനിന്നപ്പോൾ ,പയ്യിചാൻ(പൈലി അച്ചായനെ) മുന്നോട്ടുവന്ന് ഒരു ചോദ്യമങ്ങുവിട്ടു.’‘പിന്നെ നിന്റെ അപ്പനാണോടാ ഈലോകമുണ്ടാക്കിയത്’പിന്നെ കുറേ തെറികളും.കോവൂരു പേടിച്ചു കസേരയിൽ ഇരുന്നു.മുഖ്യസംഘാടകൻ എന്റെ പിതാശ്രീ മൈക്കിൽ ഇങ്ങനെ വിളംബരം ചെയ്തു”‘നിന്റെയൊക്കെ കർത്താവു എടത്തെ കരണത്തടിച്ചാൽ വലത്തേതും കാണിക്കണമെന്നു പഠിപ്പിച്ചെങ്കിൽ,ഞങ്ങടെ ദൈവം പറഞ്ഞത് അടിക്കുന്നവന്റെ പള്ളക്കു ഇടിക്കണമെന്നാണ്’കാര്യങ്ങളുടെ കിടപ്പു തിരിച്ചറിഞ്ഞ ആരോ പയ്യ്ച്ചാനെ പിന്വലിച്ചു.ഇപ്പോൾ എനിക്കു തോന്നുന്നത്,നിഷ്ക്കളങ്കനായ ഞങ്ങടെ പയ്യ്ചാനായിരുന്നു ശരി.പൊത്തകം ഒരു ബാധ്യതയല്ലായിരുന്നു.(ബന്യാമിന്റെ നസ്രാണി അക്കപോരിൽ മന്തളിർ കുഞ്ഞൂഞ്ഞ്,പുള്ളിക്കാരന്തന്നെ)
    തിരുവല്ലായിലെ,വല്യ കുടുംബകാരനും(അച്ചന്മാരും,തിരുമേനിയുമുള്ള)വല്യ പടിത്തകാരനുമായ കോവൂരിങ്ങനെ പറഞ്ഞതിലായിരുന്നു നാട്ടുകാരുടെ ദേഷ്യം.ആ സമയത്ത് ‘പുന:ർജന്മം’ സിനിമ വന്നത്,വല്യ വർത്താനമായി.ഇപ്പോൾ യുക്തിവാദികൾ പ്രതികൂട്ടിലാവുന്നത് സത്യാന്വേഷിയെ പോലുള്ളവരുടെ മുൻ വിധിയിലാണ്.നിസഹായന്റെ ചോദ്യത്തിന് മറുപടിപറയുന്നിടത്ത് ഇസ്ലമിൽ സാമൂഹ്യവൈരുധ്യമില്ലന്നും,സാമ്പത്തിക വൈരുദ്ധ്യം പരിഹരിക്കാൻ,പലിശരഹിത വായ്പയും,സക്കാത്തും കൊടുക്കുന്നുണ്ടന്നും പറയുന്നു.എന്തെങ്കിലും സാമൂഹ്യ ഉൾക്കാഴ്ചയുള്ളവൻ ഇങ്ങനെ പറയുമോ..?

    മറുപടിഇല്ലാതാക്കൂ
  59. കള്ളൻ പവിത്രൻ ഇടപെട്ടത് നന്നായി.പക്ഷേ അതങ്ങനെ കിടക്കട്ടെ.
    ഇസ്ലാമിന്റെ അത്രയ്മില്ലങ്കിലും,തീവ്ര കൃസ്തുമതക്കാർക്കും ഈ രോഗമുണ്ട്.പക്ഷേ അവർ കുറച്ചുകൂടി പ്രാക്റ്റിക്കലാണന്നു മാത്രം.രോഗങ്ങൾ കൂടിയ സമകാലാവസ്ഥയിൽ ‘രോഗശാന്തി’പ്രാർഥനയും,കൺ വെൻഷനിലും കേന്ദ്രീകരിക്കുന്നു.പുരാണങ്ങളിലേക്കും വേദങ്ങളിലേക്കും തിരിച്ചു പോകണമെന്നു പറഞ്ഞ ദേശീയ നേതാവിന്റെ പാത പിൻപറ്റി,പുരാണവിശ്വാസങ്ങളുടെ’ശാസ്ത്രീയത’യും കൊണ്ടൊരു കോവാലകൃഷ്ണൻ കറങ്ങിയിരുന്നു.പുള്ളിക്കാരൻ പടം മടക്കിയത്രേ!.ഇപ്പം ഗീതാരഹസ്യങ്ങളിലെ സമകാലീനതയുമായി,വേറൊരു മഹാൻ.കൊല്ലം കന്റോണ്മെന്റ് മൈതാനം ശ്രദ്ധിച്ചാലറിയാം,ഗീതാഞ്ജാനം കഴിഞ്ഞു പന്തലഴിച്ചാൽ,രോഗശാന്തിക്കാർ പന്തെലികെട്ടും,അവരഴിച്ചാൽ മുസ്ലീം(ഏതു ഗ്രൂപ്പാണന്നു ചോദിക്കരുത്)അവർകഴിഞ്ഞാൽ രാഷ്ട്രീയക്കാരുടെ സംഘങ്ങൾ.എല്ലാവരേയും സഹിക്കാൻ നാട്ടുകാരും.

    മറുപടിഇല്ലാതാക്കൂ
  60. ഈ ഹുസൈന്‍ എന്ന് പറയുന്ന മതഭ്രാന്തന്‍ ആരായാലും ആ മാന്യന് പേരും വിലാസവും ഉണ്ട്. താനാണ് ഹുസൈനെ ബ്ലോഗ്ലില്‍ എത്തിച്ചതെന്ന് സത്യാന്വേഷി അവകാശപ്പെടുന്നുണ്ട്. ആരാണ് ഈ സത്യാന്വേഷി? ആര്‍ക്കെങ്കിലും അറിയാമോ? ഈ അനോനിയ പറ്റി ആര്‍ക്കെന്തെങ്കിലും വിവരമുണ്ടോ? ലവന്‍ മുസ്ലീം അല്ല എന്ന് പറഞ്ഞിട്ടാണ് മുസ്ലീം മതഭ്രാന്തന്മാര്‍ക്ക് വേണ്ടി എഴുതുന്നത്. പഴയ ജോക്കര്‍ ആണോ ഈ സത്യാന്വേഷി? ഒരു കാര്യം ഉറപ്പാണ് സത്യാന്വേഷി എന്ന പേരുള്ള ഈ അനോനി ബ്ലോഗിലെ ഏറ്റവും വൃത്തികെട്ട വിഷക്കൃമിയാണ്. ആ കൃമിയെ തീണ്ടപ്പാടകലെ നിര്‍ത്തി ബഹിഷ്ക്കരിക്കാന്‍ ബൂലോകത്തെ മുഴുവന്‍ പേരെയും കള്ളന്‍ പവിത്രന്‍ ആഹ്വാനം ചെയ്യുന്നു.

    മറുപടിഇല്ലാതാക്കൂ
  61. @ antony,

    താങ്കളുടെ രോഷപ്രകടനം കണ്ടിട്ട് ഞാന്‍ താങ്കളുടെ വീട്ടില്‍ വന്ന് എന്തോ വൃത്തികേട് ചെയ്ത് താങ്കള്‍ക്ക് നാണക്കേടുണ്ടാക്കിയ മട്ടുണ്ടല്ലോ ?!!

    താങ്കള്‍ തന്നെയാണോ പഴയ വിന്‍സ് ? താങ്കള്‍ പോക്കുകേസാണെന്ന് മറ്റുള്ളവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നതു കണ്ടല്ലോ, അതിനാല്‍ അടങ്ങുക. സമചിത്തത വീണ്ടെടുത്ത്, കാര്യകാരണസഹിതം എന്നെ വിമര്‍ശിച്ചാല്‍ ഈ പോസ്റ്റുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇവിടെ തന്നെ മറുപടിതരാം. ഇനി അതല്ല ബ്ലോഗിലെ എന്റെ സാന്നിദ്ധ്യം താങ്കള്‍ക്ക് തീരെ സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഉത്തരവിട്ടാല്‍ വിടവാങ്ങിയേക്കാം. റാന്‍ !! കാര്യകാരണങ്ങള്‍, അത് എന്റെ ഏതെങ്കിലും പോസ്റ്റില്‍ വന്ന് ബോദ്ധ്യപ്പെടുത്താന്‍ കനിവുണ്ടാകേണം, ചര്‍ച്ച നമുക്ക് അവിടെയാക്കാം.

    തലയ്ക്ക് വെളിവില്ലാതെ താങ്കള്‍ ഇവിടെ എഴുതിയ കമന്റുകളില്‍ നിന്നും ചെറുതായി ഊഹിക്കുന്ന കാര്യങ്ങള്‍ താഴെപ്പറയുന്നു.
    ൧) ഞാന്‍ സി.പി.എമ്മിനെ വിമര്‍ശിക്കുന്നത് താങ്കള്‍ക്ക് സുഖിക്കുന്നില്ല. ഫാസിസ്റ്റ് പാര്‍ട്ടിയായ അവര്‍ എന്നെ വെറുതെ വിടുന്നത് "ജനാധിപത്യമരിയാദ"കൊണ്ടാണെന്ന് താങ്കള്‍ വാണിംഗ് തന്നത് മുഖവിലക്കെടുക്കുന്നു. എന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ കെല്പില്ലാത്തതിനാലാണോ ഗുണ്ടയായ താങ്കളെ ഇറക്കിയിരിക്കുന്നത് ?

    ൨)ഞാന്‍ ബുദ്ധിജീവി ചമയുന്നതായി മറ്റൊരു പരാതി. താങ്കളുടെ പാര്‍ട്ടിക്കാരുള്ളപ്പോള്‍ അതിനേക്കാല്‍ വലിയ ബുദ്ദിജീവിയാകാന്‍ ആര്‍ക്കു പറ്റും? പിന്നെ സാര്‍ ഞാന്‍ ബുദ്ധിജീവിയാകാന്‍ കഴിവില്ലാത്ത വെറുമൊരു നിസ്സഹായനല്ലേ വിട്ടേക്കുക.

    "പോടാ പുല്ലേ പോയി ചെരക്ക്.... വല്ല മാപ്ലചികളുടെ______ , അതാണ് തനിക്കൊക്കെ പറ്റിയ പണി .... ... ത്ഫൂ... ചെറ്റ.."

    മേല്‍ കമന്റ് ഞാന്‍ മുഖവിലയ്ക്കെടുക്കുന്നു. താങ്കള്‍ ഒരു മാപ്ലയാണല്ലോ , 'അന്തോണിമാപ്ല'. 'മാപ്ലച്ചി'വീട്ടിലുണ്ടെങ്കില്‍ ചെരയ്ക്കാന്‍ ഞാനങ്ങു വരാം. കൂലി കാശായി വേണ്ട !!! മാപ്ലച്ചിയുമായി ഞാന്‍ അഡ്ജസ്റ്റു ചെയ്തോളാം.
    (ഇനി ഇതിനുള്ള മറുപടി എന്റെ പോസ്റ്റില്‍ വന്നു തരിക. ഇവിടെ നീ എന്തെഴുതിയാലും ഇനി പ്രതികരിക്കില്ല. ഇവിടെ പ്രതികരിച്ചാല്‍ വിഷയത്തെ വഴിതെറ്റിക്കുമെന്നതിനാല്‍ ഡിലീറ്റ് ചെയ്യണമെന്ന് ചാര്‍വാകനോട് അഭ്യര്‍ത്ഥിക്കുന്നു.)

    മറുപടിഇല്ലാതാക്കൂ
  62. ആന്റണി,നിസഹായൻ,നിങ്ങൾക്ക് കളിക്കാൻ വേറേ കളം നേക്കേണ്ടതാണ്.
    സത്യാന്വേഷി,സത്യാന്വേഷണം എവിടെ അവസാനിപ്പിക്കണമെന്ന് താങ്കളുടെ തീരുമാനമാണ്.സത്യം കണ്ടെത്തിയ സ്ഥിതിക്ക് അവസാനിപ്പിക്കാവുന്നതേയുള്ളൂ.അപ്പോഴും ഒരുസത്യം ബാക്കിയാവുന്നു.പ്രപഞ്ചത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്നവർ കൂടുതൽ കുരുക്കിലേക്ക് വീണുപോകും.ഓരോന്ന് അഴിച്ചെടുക്കുമ്പോൾ പിന്നേയും ചോദ്യങ്ങൾ ഉയരുകയാണ്.മറിച്ച് ദൈവമുണ്ടാക്കിയ പ്രപഞ്ചത്തെ ധ്യാനിച്ചു കഴിയുന്നവർക്ക് ഈ വേവലാതിവേണ്ട.കഴിഞ്ഞ ലക്കം മാധ്യമം ആഴ്ചപതിപ്പിൽ റോജർ പെൻ റൊസിന്റെ പ്രപഞ്ച വീക്ഷണം വന്നിട്ടുണ്ട്.ഗ്രാഹ്യശേഷികുറഞ്ഞ ബൂലോക യുക്തിവാദി പൈതങ്ങൾക്കു മനസ്സിലാകുന്ന വിധം അതിനെയൊന്നു കണ്ടിച്ചു കീറിമുറിച്ചു തരാൻ താങ്കളുടെ ഗുരുവിനോടൊന്നു പറയുക.
    (ക്ലാസ്സിൽ കേറാതെ മുങ്ങിനടന്നത് നന്നായി,അല്ലെങ്കിൽ അപ്പൂട്ടൻ ചോദിച്ചപോലെ നേഴ്സറി നിലവാരത്തിലുള്ള മണ്ടൻ ചോദ്യങ്ങളുമായി ഞാനും പുറകേനടന്നേനെ.അതുകൊണ്ടെന്താ,അപ്പൂട്ട്ൻ എഞ്ചിനീറും,ഞാൻ റെയിൽ പണീമായി നടക്കുന്നു)
    ഓഫ്:ആ സ്റ്റീഫൻ ഹോക്കിങിന്റെ പടം കണ്ടാൽത്തന്നെ അറിയില്ലെ ആ ചെങ്ങാതിയൊരു മന്ദബുദ്ധിയാണന്ന്..?

    മറുപടിഇല്ലാതാക്കൂ
  63. 'അവസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം' എന്നു പറഞ്ഞത് ഇസ്ലാമിന്റെ തത്ത്വങ്ങള്‍ പഠിച്ചു മനസ്സിലാക്കി അതുമാത്രമാണ് ശരിയെന്നു ബോധ്യം വന്നതുകൊണ്ടായിരുന്നില്ല. മതംമാറ്റ കര്‍മ്മം നടത്തിയാല്‍ മാനുഷിക പരിഗണന ലഭിക്കുമായിരുന്നു എന്നതിന്റെ പേരില്‍ മാത്രമാണ് അസവര്‍ണര്‍ മതം മാറിയിരുന്നത്. അല്ലാതെ ഇസ്ലാമാണ് ശരിയെന്ന് മനസ്സിലാക്കിയതുകൊണ്ടായിരുന്നില്ല. ആ മതത്തില്‍ ജനിച്ചുവീണവര്‍ പോലും മതം പഠിച്ചിട്ടില്ല. പിന്നല്ലേ പൊട്ടെന്നൊരു ദിവസം മതം മാറാന്‍ തീരുമാനിച്ചവരുടെ കാര്യം.
    ദലിതരുടെയും പിന്നാക്കക്കാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മതസംഘടനകളുമായി സഹകരിക്കേണ്ടതില്ല. അവരുടെ മതവാദങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടതുമില്ല. മുസ്ലീങ്ങളായതിന്റെ പേരില്‍ മുസ്ലീങ്ങള്‍ക്ക് മാനുഷികാവകാശം നിഷേധിക്കുന്നതിനെ എതിര്‍ക്കുക തന്നെ വേണം. അതിന് മത പ്രസ്ഥാനങ്ങളുമായി കൈകോര്‍ക്കേണ്ടതില്ല. വ്യക്തികള്‍ എന്ന നിലയില്‍ മുസ്ലീങ്ങളുമായി കൈകോര്‍ക്കാം.

    മറുപടിഇല്ലാതാക്കൂ
  64. മുജാഹിദ്/ജമാഅത്ത് പ്രസ്ഥാനങ്ങള്‍ എല്ലാതിന്റെയും മേലെ അവരുടെതായൊരു ഇസ്ലാമിക കാല് വയ്ക്കും. അവരുടെ സംവാദമെന്നാല്‍ 'ഞങ്ങള്‍ പറയും; നിങ്ങള്‍ കേള്‍ക്കുക' എന്നാണ്. ഇതിനായി നുണകളും അടിപൊളി മണ്ടത്തരങ്ങളും എഴുന്നെള്ളിക്കും. മൂന്നേക്കാല്‍ ലക്ഷം കഴിഞ്ഞ് വരാനിരിക്കുന്ന കല്‍ക്കിശര്‍മ്മ 1400 വര്‍ഷങ്ങള്‍ക്കു മുമ്പു ജീവിച്ചു മരിച്ച മുഹമ്മദു നബിയാണെന്നു പറയും. 'അഹമിദി'എന്ന സംസ്‌കൃത വാക്കിന് അഹമ്മദ് എന്ന് അര്‍ത്ഥം നല്‍കും. പിന്നെ, മുഹമ്മദിന് അഹമ്മദെന്നും പര്യായമുണ്ടല്ലോ എന്നു പറയും. എല്ലാതും തിന്നുക എന്ന അര്‍ത്ഥത്തിലുള്ള 'സര്‍വ്വംഭക്ഷി'എന്ന പ്രയോഗത്തിന് പന്നി ഒഴികെയുള്ള മാംസം ഭക്ഷിക്കുന്നവര്‍ എന്ന് അര്‍ത്ഥം നല്‍കും. ശ്രീനാരാണ ഗുരു പറഞ്ഞ'ഒരു ജാതി; ഒരു മതം; ഒരു ദൈവം മനുഷ്യന്'എന്ന തത്ത്വം ഗുരുവിന്റേതല്ലെന്നും അത് ഒരു മുസ്ലീം സൂഫിവര്യനില്‍ നിന്നു കിട്ടിയതാണെന്നും ഇക്കൂട്ടത്തില്‍പ്പെട്ട ഒരാള്‍ മുമ്പ് എഴുതിയിരുന്നു. അങ്ങനെ എല്ലാറ്റിന്റെയും മേലെ അവരുടെ ഒരു പെരുങ്കാല്‍!
    സവര്‍ണ വര്‍ഗ്ഗീയതയെ എതിര്‍ക്കുന്നതിന്റെ പേരില്‍ ഇതിനെയൊക്കെ പിന്തുണക്കേണ്ട യാതൊരു കാര്യവുമില്ല. യുക്തിവാദത്തിന് മറുപടികൊടുക്കുന്ന മതവാദികളുടെ പക്ഷം ചേരേണ്ട ആവശ്യമില്ല. യുക്തിവാദികള്‍ക്ക് മറുപടി കൊടുക്കാന്‍ വേറെ വിഷയങ്ങളും ഫ്‌ളാറ്റ്‌ഫോമുമുണ്ടല്ലോ. നേരെമറിച്ച് ഇതൊക്കെ പറയാനുള്ള അവകാശം മേല്‍ സൂചിപ്പിച്ച സംഘടനകള്‍ക്കുണ്ട് എന്ന കാര്യവും ശരിതന്നെ. അതിഷ്ടപ്പെടാത്തവര്‍ അങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടതില്ല എന്നതാണ് ശരി. എനിക്കും ഇതു ബാധകമാണെങ്കിലും ചില വസ്തുതകള്‍ പറയുമ്പോള്‍ മറ്റു ചില വസ്തുതകള്‍ പറയാതിരിക്കാന്‍ സാധിക്കില്ലല്ലോ. എന്റെ അമ്മ പറയുന്ന ഒരു പഴഞ്ചൊല്ലുണ്ട്. 'വാതിലടച്ച് കുണ്ടി കാട്ടുന്നത് മ്മളെന്തിനാ നോക്കണത്'. ഇതു തന്നെയാണ് അവസാനത്തെ ശരി.

    മറുപടിഇല്ലാതാക്കൂ
  65. പിന്നെ, ഓരോരുത്തവര്‍ക്കും അവരവരുടെതായ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഓരോരുത്തര്‍ക്കും അവരുടെതായ നിലപാടുകളുണ്ട്. അത് അവതരിപ്പിക്കാന്‍ അവരുടെതായ വഴികളുണ്ട്; അവരുടെതായ ഭാഷകളുണ്ട്. അതിങ്ങനെയാകണം, അങ്ങനെയാകണം എന്നൊന്നും മറ്റുള്ളവര്‍നിര്‍ദ്ദേശിക്കാന്‍ പാടില്ല. ഞാന്‍ ബ്‌ളോഗെഴുത്ത് തുടങ്ങിയ അവസരത്തില്‍ ഇത്തരം ചില അപാകതകള്‍ (എന്നെ സംബന്ധിച്ചിടത്തോളം)കണ്ടപ്പോള്‍ ഞാനതിന് മറുപടി എഴുതി. അതു പാടില്ലായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. നിസ്സഹായന് നിസ്സഹായന്റെ നിലപാട്, ചിത്രകാരന് ചിത്രകാരന്റെ നിലപാട്, സത്യാനേ്വഷിക്ക് സത്യാനേ്വഷിയുടെ നിലപാട്, സുശീല്‍കുമാറിന് സുശീല്‍കുമാറിന്റെ നിലപാട്, ശങ്കരനാരായണന് ശങ്കരനാരാണന്റെ പിലപാട്. 'ലക്കും ദിനക്കും വലി ദീന്‍' എന്നാണല്ലോ ഖുര്‍ആനും പറയുന്നത്. നിനക്ക് നിന്റെ മതം; എനിക്ക് എന്റെ മതം. ഇങ്ങനെയൊക്കെയാണെങ്കിലും യോജിക്കാവുന്ന കാര്യങ്ങളില്‍ യോജിക്കുകയുമാവാം.

    മറുപടിഇല്ലാതാക്കൂ
  66. "നിസ്സഹായന് നിസ്സഹായന്റെ നിലപാട്, ചിത്രകാരന് ചിത്രകാരന്റെ നിലപാട്, സത്യാനേ്വഷിക്ക് സത്യാനേ്വഷിയുടെ നിലപാട്, സുശീല്‍കുമാറിന് സുശീല്‍കുമാറിന്റെ നിലപാട്, ശങ്കരനാരായണന് ശങ്കരനാരാണന്റെ പിലപാട്. 'ലക്കും ദിനക്കും വലി ദീന്‍' എന്നാണല്ലോ ഖുര്‍ആനും പറയുന്നത്. നിനക്ക് നിന്റെ മതം; എനിക്ക് എന്റെ മതം."

    ഞാനും ശ്രീ.ശങ്കരനാരായണന്‍ മലപ്പുറത്തിന്റെ അഭിപ്രായത്തോട് നൂറുശതമാനം യോജിക്കുമ്പോള്‍ തന്നെ, മറ്റൊരു കാര്യം വ്യക്തമാക്കിക്കൊള്ളട്ടെ. ഒരാള്‍ക്ക് ഏത് നിലപാട് സ്വീകരിക്കുവാനും പ്രഖ്യാപിക്കാനുമുള്ള അവകാശമുണ്ട്. പക്ഷെ സ്വാഭിപ്രായത്തിനു വിരുദ്ധമായ കാര്യങ്ങള്‍ അറിഞ്ഞോ അറിയാതെയോ പിന്നീട് പറയുമ്പോള്‍ ആളുകള്‍ക്ക് ഈ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി വിമര്‍ശിക്കാനും അവകാശമുണ്ട്.

    മറുപടിഇല്ലാതാക്കൂ
  67. സത്യാന്വേഷി..ചാര്‍വാകാന്‍ , നിസ്സഹായന്‍..
    സുഹ്രതുകള്‍ വഴിപിരിയുന്നതിലെ പ്രയാസം പ്രകടിപ്പിക്കട്ടെ.
    ഒരേ വഴിയിലുടെ സഞ്ചരിക്കുന്നവര്‍ക്കും ചില നിര്‍ണ്ണായക ഘട്ടങ്ങളില്‍ വഴിപിരിയേണ്ടി വരും. അത് ആദര്‍ശ പോരാട്ടത്തിന്റെ ഭാഗവുമാണ്. വഴി പിരിയുന്നവര്‍ പരസ്പര ബഹുമാനം കാതുസുക്ഷിക്കുന്നത് നല്ലതാണ്.

    പിന്നെ ഒരഭിപ്രായം രാഷ്ട്രിയ ഇസ്ലാം എന്നാ സംപ്ജ്ഞ ഇല്ല.
    യഥാര്‍ത്ഥത്തില്‍ അത് വന്നത് മതം വേറെ രാഷ്ട്രിയം വേറെ എന്നാ പാശ്ചാത്യന്‍ ആശയത്തില്‍ നിന്നാണ്.
    ഇസ്ലാമില്‍ കുടുംബ ജിവിതം ഉണ്ട്, വ്യക്തി ജിവിതം ഉണ്ട്, സാമുഹിക ജിവിതം ഉണ്ട്. അതെ പോലെ തന്നെ രാഷ്ട്രിയ ജീവിതവും ഉണ്ട്.
    പോളിടിക്കള്‍ ഇസ്ലാം എന്ന് പറയുന്നതിനേക്കാള്‍ 'ഇസ്ലാമിക് പോളിടിക്സ്' എന്ന് പറയുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതായത് ഇസ്ലാമിലെ പോളിടിക്സ്.
    അതല്ലാതെ പോളിടിക്സിലെ ഇസ്ലാം അല്ല.

    മറുപടിഇല്ലാതാക്കൂ
  68. അത് പോലെ തന്നെ ആത്മീയ ഇസ്ലാം, രാഷ്ട്രിയ ഇസ്ലാം എന്നാ വേര്‍തിരിവും ഇസ്ലാമിലില്ല.
    ഇസ്ലാം എന്നത് ഇതൊക്കെ ഉള്‍കൊള്ളുന്നതാണ്.
    ബഹുമത സമുഹത്തില്‍ ജിവിക്കുന്ന മുസ്ലിം സമുദായത്തിലെ ഒരു വിഭാഗം സാമുഹിക ഉത്തരവാദിത്വം മനപുര്വം മറന്നോ, അവഗണിച്ചോ സ്വന്തത്തില്‍ ഒതുങ്ങി കഴിയുവാനുള്ള പ്രവനതയുറെ ഭാഗമാണ് ഇസ്ലാമിലെ ആത്മീയ നേതാക്കളുടെ ആവിര്‍ഭാവം. ഇത്തരം ശക്തികള്‍ക്ക് ഇസ്ലാമിക സാമുഹിക-രാഷ്ട്രിയ വ്യവസ്ത്ഹയെ എന്നും ഭയപ്പാടോടുകുടി കണ്ടിരുന്ന പാശ്ചാത്യ-ഭരണകുട ശക്തികളും, മാധ്യമങ്ങളും അകമഴിഞ്ഞ പിന്തുണ നല്‍കി. അങ്ങിനെയാണ് ഇസ്ലാമിക സമുഹത്തില്‍ ഇന്ന് കാണുന്ന പല ആത്മീയ നേതാക്കളുടെയും ഗൃപ്പുകളുടെയും നിലവില്‍ വരുന്നത്.
    'അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചു ഉണ്ണുന്നവന്‍ ഇന്റെ മതത്തില്‍ പെട്ടവനല്ല' എന്ന് പ്രവാചകന്‍ മുഹമ്മദ്‌ പറയുന്നതിന്റെ പശ്ചാത്തലം ഇസ്ലാമിലെ സാമുഹിക ഉത്തരവാദിത്വം അവഗണിച്ചു കൊണ്ടു കാര്യം മാത്രം നോക്കി ജിവിക്കുന്ന ആത്മീയ നേതാക്കള്‍ക്കും, വിഭാഗങ്ങ്ങ്ങല്‍ക്കുമുള്ള മുന്നറിയിപ്പ് തന്നെയാണ്.

    ഇന്ത്യയില്‍ മുസ്ലിം സമുഹം അനുഭവിക്കുന്നതിനെക്കാള്‍ പ്രയാസം ദളിതുകള്‍ അനുഭവിക്കുന്നതിന്റെ തിരിച്ചറിവില്‍ നിന്നാണ് ഈ വിഭാഗങ്ങളെ ഒപ്പം കുട്ടി പുതിയൊരു നാളേക്ക് വേണ്ടിയുള്ള പോരാട്ടം പല കോണുകളില്‍ നിന്നും ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്. ഇസ്ലാമിലെ സാമുഹികവും രാഷ്തൃയവുമായ ഉത്തരവാടിത്വതമാണ് ഇവിടെ നിര്‍വഹിക്കുന്നത്. ഇതൊരു രാഷ്ട്രിയ തന്ത്രമല്ല. സാമുഹിക നിതി എന്നാ ഇസ്ലാമിക മുല്യങ്ങലുറെ ഭാഗമാണ്.

    മറുപടിഇല്ലാതാക്കൂ
  69. ശങ്കരനാരായണൻ മലപുറം,സാറ് വന്നുവായിച്ചതിനും,കമന്റിയതിനും നന്ദി.<>
    യാത്രയിലാവട്ടെ,ടീവി യിലാവട്ടെ മതപ്രചാരകരുടെ അയ്യരുകളിയാണ്.സുബോധമുള്ളവരൊന്നും അവരോട് തർക്കത്തിനു പോകില്ല.ഇവിടെയും മതവുമായി ബന്ധപ്പെട്ട ഒരു തർക്കവും എനിക്കില്ല.(അതിനാണല്ലോ..ജബ്ബാർ മാഷ്).കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോയോ,മൂലധനമോ ,മറ്റു സൈദ്ധാന്തിക കൃതികളോ വായിച്ചിട്ടല്ലല്ലോ,സാധാരണകാരൻ കമ്മ്യൂണിസ്റ്റാവുന്നത്.പ്രായോഗിക ബുദ്ധിതന്നെയാണ്.അതുപോലെയാണ് മതത്തിന്റെ വേലികെട്ടിൽ അകപ്പെട്ടുപോകുന്നത്.തികച്ചും രാഷ്ട്രീയമായ സാഹചര്യത്തിലാണ് അവർണ്ണ ജനസ്മൂഹം ,ഹിന്ദു-കൃസ്ത്യൻ-മുസ്ലീം മതങ്ങളിലേക്ക് അകപ്പെടുന്നത്.തങ്ങളുടെ മതത്തിന് 916 പ്യൂരിറ്റിയൊണ്ടന്ന് സ്ഥാപിക്കുന്നത് തെറ്റൊന്നുമല്ല.പക്ഷെ ഇവിടെനടന്നത്,ആധുനിക ശാസ്ത്രജ്ഞാനാവബോധത്തെ കണ്ടിച്ചുമുറിച്ചു നിലമ്പരിശാക്കിയെന്ന് അവകാശപ്പെടുകയും,നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞാനത്തെ ആറാം നൂറ്റാണ്ടിന്റെ മതബോധവുമായി,പണ്ഡിതഭാവത്തോടെ പ്രത്യക്ഷപ്പെട്ട(പറഞ്ഞ മണ്ടത്തരം കേട്ടാൽ പെറ്റതള്ള സഹികൂല)മാന്യനേയും,ചൂട്ടും പിടിച്ച് വിദൂഷക വേഷം കെട്ടിയേഴുന്നള്ളിയ സത്യാന്വേഷിയുമാണ് വിമർശിച്ചത്.നമുക്കറിയാം ഏതുസമൂഹവും ആന്തരികമായി നവീകരിച്ചുകൊണ്ടേ ചരിത്രത്തിൽ നിലനിന്നിട്ടുള്ളൂ.അതിനു വിസമ്മതിക്കുന്ന സമൂഹം പെട്ടുപോയിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  70. pulari പറഞ്ഞു...

    അത് പോലെ തന്നെ ആത്മീയ ഇസ്ലാം, രാഷ്ട്രിയ ഇസ്ലാം എന്നാ വേര്‍തിരിവും ഇസ്ലാമിലില്ല...
    പുലരി,ഇസ്ലാമിൽ ഇത്തരം വേർതിരുവുകൾ ഉണ്ടങ്കിലും ഇല്ലങ്കിലും,സാമൂഹ്യചിന്തയിലുണ്ട്.അത് പാശ്ചാത്യ വീക്ഷണമാണന്നു പറയുന്നതിനോട്,വിയോജിക്കട്ടേ,എന്റെ പൊസ്റ്റിലും ഒരു കമന്റിലും ഞാനത് സൂചിപ്പിച്ചിരുന്നു.മുഹമദ് അലി ജിന്ന മതവിശ്വാസിയായിരുന്നില്ല.മറിച്ചു മതവിരുദ്ധനുമായിരുന്നു.പന്നിയിറച്ചി,വിസ്ക്കി,വിലകൂടിയ ചുരുട്ട് ഇതായിരുന്നു രീതി.പ്ന്നെന്തുകൊണ്ട് ഇസ്ലാമിക രാജ്യത്തിനു വേണ്ടി വാദിച്ചു എന്ന തികച്ചും രാഷ്ട്രിയമായ വിഷയം പുലരിയൊന്നു വ്യക്തമാക്കാമോ.അതുപോലെ ദേശീയ കവിയായ ഇക്ബാൽ.(ഈ വിഷയത്തിൽ പണ്ടുഞാനൊരു പോസ്റ്റിട്ടിരുന്നു.http://sudhakaran0chaarvaakan.blogspot.com/2009/09/blog-post.html)വെറുതെ കാടടച്ചു വെടിവെക്കുന്നതല്ലന്നു ചുരുക്കം.
    ദലിതുകളൂമായി ഐക്യപ്പെടുന്നതിന്റെ വിഷയം....
    സചാർ കമിറ്റിയുടെ വിലയിരുത്തൽ ചില പ്രദേശങ്ങളീൽ,ദലിതുകൾക്കും പിന്നിലാണ് മുസ്ലീമുകൾ എന്നാണ്.എന്തായിരിക്കാം ഇതിനു കാരണം.?
    പുലരിയുടെ അഭിപ്രായമറിഞ്ഞിട്ടുവേണം തുടരാൻ.
    ഇരകളുടേ ഐക്യമെന്നത് പുതിയ വിഷയം തന്നെയാണോ..?
    ഇസ്ലാമിലെ പൊളിറ്റിക്സ് കൂടുതൽ വ്യക്തമാക്കുമോ..?

    മറുപടിഇല്ലാതാക്കൂ
  71. മാനവിക നിലപാടുകൾ എന്ന ബ്ലോഗിലെ സത്യാന്വേഷിയുടെ ഹുസൈൻ ആഭാസങ്ങൾ എന്ന പോസ്റ്റുമായി ബന്ധപ്പെട്ട ഞാൻ എഴുതിയ ഒരു കുറിപ്പിന്ന് ചാർവാകൻ കൂടുതൽ വിശദീകരണം ചോദിച്ച് മറുപടി എഴുതിയിരുന്നു. മറുപടി അല്പം ദീർഘിച്ചത് കൊണ്ട് കമന്റ് ബോക്സിൽ ഉൾപ്പെടുത്താനാവില്ല എന്നതിന്റെ അടിസ്ഥാനത്തിൽ ഒരു ചെറു പോസ്റ്റാക്കി മാറ്റിയിരിക്കുന്നു.
    സഹകരിക്കുക…
    http://www.pulari.co.in/2011/01/blog-post_30.html

    മറുപടിഇല്ലാതാക്കൂ
  72. >>>>സവര്‍ണ വര്‍ഗ്ഗീയതയെ എതിര്‍ക്കുന്നതിന്റെ പേരില്‍ ഇതിനെയൊക്കെ പിന്തുണക്കേണ്ട യാതൊരു കാര്യവുമില്ല. <<<

    ശങ്കരനാരായണന്‍,

    ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. സവര്‍ണ്ണ വര്‍ഗ്ഗിയതയെ എതിര്‍ക്കാന്‍ പിന്തിരിപ്പന്‍ മുസ്ലിങ്ങളുടെ കാലഹരണപ്പെട്ട ആശയങ്ങള്‍ക്കും അഹംഭാവത്തിനും പിന്തുണ കൊടുക്കേണ്ട ആവശ്യമില്ല, സത്യാന്വേഷി അതാണു ചെയ്യുന്നത്. അദ്ദേഹം സവര്‍ണ്ണന്റെ ജീര്‍ണ്ണതയെ ആക്ഷേപിക്കുമ്പോള്‍ പിന്തിരിപ്പന്‍ മുസ്ലിമിന്റെ ജീര്‍ണ്ണതയെ അറിഞ്ഞു കൊണ്ട് പുല്‍കുന്നു. എതിര്‍ക്കപ്പെടേണ്ട ഒരു നിലപാടാണിത്.

    ഇത് വായിക്കുന്ന ഒരു മുസ്ലിമെങ്കിലും ഇസ്ലാമില്‍ ജീര്‍ണ്ണതയില്ല എന്ന് പാടിക്കൊണ്ട് വരാതിരിക്കില്ല.

    .

    മറുപടിഇല്ലാതാക്കൂ
  73. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  74. "ഏതുസമൂഹവും ആന്തരികമായി നവീകരിച്ചുകൊണ്ടേ ചരിത്രത്തിൽ നിലനിന്നിട്ടുള്ളൂ.അതിനു വിസമ്മതിക്കുന്ന സമൂഹം പെട്ടുപോയിട്ടുണ്ട്. "

    അത് പൂര്‍ണമായും ശരിആനെന്നു തോന്നുന്നില്ല ചാരവാകാ .. മറിചാവാനാണ് .സാധ്യത ..നില നില്പിന് വേണ്ടിയുള്ള ഏറ്റുമുട്ടലുകളില്‍ വിജയിച്ചു വരുന്നത് ആപേക്ഷികമായി കൂടുതല്‍ പ്രാകൃത ചോദന നിലനിര്‍ത്തുന്ന സമൂഹങ്ങള്‍ ആയിരുന്നിരിക്കും ..കാരണം വിജയത്തിന്റെ വില (എന്ത് വിലയും )കൊടുക്കാന്‍ അവര്‍ക്കെ ആകൂ...ഒരു പരിഷ്കൃത സമൂഹം , ആ വില കൊടുക്കാന്‍ തയ്യാറായില്ലെന്ന് വരും.. അത് കൊണ്ട് തന്നെ ഉറപ്പായ പരാജയവും അവരെ കാത്തിരിക്കും .. അധികമൊന്നും തെളിവികള്‍ അവശേഷിപ്പിക്കാതെ ചരിത്രത്തിന്റെ ഇരുളുകളിക്കെ അവര്‍ അപ്ര്യത്യക്ഷര്‍ ആയി കാണാനു സാധ്യത .. അവരെ തോല്പ്പിച്ചവര്‍ ആണ് ബാക്കിയുള്ളവര്‍ - ഇന്ന് കാണപ്പെടുന്നവര്‍ എന്നാണ് എന്റെ അഭ്പ്രായം

    മറുപടിഇല്ലാതാക്കൂ
  75. "അമേരിക്കയിലെ കറുത്തവരുടെ ഗെറ്റോജീവിതവും പൊതുവായ പാശ്ചാത്യ സ്റ്റാന്‍ഡേര്‍ഡുകളില്‍ നിന്നുള്ള വിഛേദനവും അവരെ ആധുനി കതക്കു വെളിയില്‍ ജീവിക്കുന്നവരായി കാണാന്‍ ഒട്ടേറെ സാമൂഹിക ചിന്തകരെ പ്രേരിപ്പിച്ചു. എന്നാല്‍ ഈ ജനതയുടെ രണ്ടാംകിട പൌരത്വ വും ജീവിത വൈഷമ്യങ്ങളും അവരെ കൂടുതല്‍ ആധുനികരും വ്യവസ്ഥയുടെ പ്രതിധ്വനികളെ തൊട്ടറിയുന്നവരുമാക്കിയെന്നു ബാര്‍ബറാ ക്രിസ്റ്റ്യന്‍ (Barbara Christian)[1] വ്യക്തമാക്കുന്നുണ്ട്. പാശ്ചാത്യ നാഗരിക യുക്തി യുടെ അവകാശവാദങ്ങളെ അവിശ്വസിച്ച നിരവധി സാമൂഹിക ചിന്തകളും സാഹിത്യ മൂല്യമണ്ഡലങ്ങളും അവരില്‍ നിന്നുമുയര്‍ന്നു വന്നതിനു കാരണ വും മറ്റൊന്നല്ല.

    ഈ അഭിപ്രായത്തെ പരിഗണിച്ചാല്‍, മുസ്ളീം സമുദായം സാങ്കല്പി കമോ അല്ലാത്തതോ ആയ ഏതെങ്കിലും ഭിത്തികള്‍ക്കുള്ളില്‍ കഴിയുന്നവര ല്ലെന്നു പറയേണ്ടിവരും. അവരുടെ മതവിശ്വാസവും രാഷ്ട്രീയമായ പരിഗണ നകളും പഴമയുടെ പ്രതിനിധാനമല്ല; മറിച്ചു് കൂടുതല്‍ ആധുനികവും ഉത്തരാ ധുനികവുമായ സ്വയം ബോധ്യങ്ങളാണെന്നു പറയേണ്ടി വരും. കാരണം അവരാണല്ലോ രണ്ടാംകിട പൌരത്വവും ജീവിത വൈഷമ്യങ്ങളും അനുഭവി ച്ചുകൊണ്ട് മറ്റെല്ലാ കീഴാള സമുദായങ്ങളെയും പോലെ കേരളീയ സമൂഹ ത്തിനു് അറിവായും അധ്വാനമായും അതുല്യമായ സംഭാവനകള്‍ നല്‍കുന്ന ത്. ഇവരെ അപരിഷ്കൃതരും യാഥാസ്ഥിതികരുമായി കാണുന്നത്, സവര്‍ണ മേധാവിത്വത്തിന്റെ കാഴ്ചയെ ആശ്രയിക്കുന്നതുപോലെ മാര്‍ക്സിസത്തിന്റെ കുഴല്‍ക്കണ്ണാടി ഉപയോഗിക്കുന്നതു മൂലവുമാണ്. "
    ഇസ്ലാമോഫോബിയയുടെ സവര്‍ണ ഹിന്ദു പരിഭാഷകള്‍ - കെ കെ ബാബുരാജ്

    മറുപടിഇല്ലാതാക്കൂ
  76. ആഹാ..ഹാ,സത്യന്വേഷി ഇവിടെയൊക്കെയുണ്ടായിരുന്നോ..?ഹുസൈനെ വിട്ട് ബാബുരാജിനെ പിഠിച്ചിരിക്കുകയാണല്ലെ..?
    >>ഈ അഭിപ്രായത്തെ പരിഗണിച്ചാല്‍, മുസ്ളീം സമുദായം സാങ്കല്പി കമോ അല്ലാത്തതോ ആയ ഏതെങ്കിലും ഭിത്തികള്‍ക്കുള്ളില്‍ കഴിയുന്നവര ല്ലെന്നു പറയേണ്ടിവരും. അവരുടെ മതവിശ്വാസവും രാഷ്ട്രീയമായ പരിഗണ നകളും പഴമയുടെ പ്രതിനിധാനമല്ല; മറിച്ചു് കൂടുതല്‍ ആധുനികവും ഉത്തരാ ധുനികവുമായ സ്വയം ബോധ്യങ്ങളാണെന്നു പറയേണ്ടി വരും. കാരണം അവരാണല്ലോ രണ്ടാംകിട പൌരത്വവും ജീവിത വൈഷമ്യങ്ങളും അനുഭവി ച്ചുകൊണ്ട് മറ്റെല്ലാ കീഴാള സമുദായങ്ങളെയും പോലെ കേരളീയ സമൂഹ ത്തിനു് അറിവായും അധ്വാനമായും അതുല്യമായ സംഭാവനകള്‍ നല്‍കുന്ന ത്<<
    ഇതൊരു വല്ലാത്ത വായനയാണല്ലോ.ആ കാന്തപുരം മുസ്ല്യാരെങ്ങാനും കേട്ടാൽ മതി.കാര്യം കട്ടപൊക.പിന്നെ ‘ആധുനികം,ഉത്തരാധുനികം എന്നീ വാക്കുകൾക്ക് ഞാൻ മനസ്സിലാക്കിയ അർത്ഥം വേറെയാണ്.പരിശോധിച്ചു തിരുത്തുന്നതാണ്.ബാബുരാജിന്റെ പോസ്റ്റിന് അവിടെ കമന്റാം.സത്യാന്വേഷിയുടെതായി ഒന്നും ഇതുവരെ കണ്ടില്ലല്ലോ..?അതോ അങ്ങനെയൊന്നില്ലേ..?

    മറുപടിഇല്ലാതാക്കൂ
  77. ചെത്തുകാരന്റെ അഭിപ്രായം ഒരുതരത്തിൽ ശരിയാണ്.ബുദ്ധ/ജൈന മതങ്ങളുടെ ഇന്ത്യയിലുള്ള തിരിച്ചടിയെ ശരിവക്കുന്നുണ്ട്.ശതപഥ ബ്രാഹ്മണം,എന്ന കൃതിയെ പഠിച്ച് ഡോ.അംബേദ്ക്കർ നിരീക്ഷിച്ച വസ്തുത.ഇത്ര പ്രാകൃതമായ ശീലങ്ങളും,ചരിത്രങ്ങളുമുള്ള ഒരു ജനസമൂഹം നൂറ്റാണ്ടുകൾ പിന്നിട്ട് ഇന്നും അതിജീവിക്കുന്നു.അതിന്റെ കാരണം ബ്രാഹ്മണികത ഒരു പ്രത്യശാസ്ത്രമെന്ന നിലക്ക് ,സമകാലികമാവുകയും,ഇന്നു കാണുന്ന ഹൈന്ദവ/നവ ഹൈന്ദവ/ആക്രമണ ഹൈന്ദവ എന്ന നിലയിലേക്കു വളരുകയും ചെയ്യുന്നു.കൃസ്ത്യാനിറ്റി അതിന്റെ ഏറ്റവും ക്രൂരമായ മുഖം ഉപേക്ഷിക്കാൻ കാരണം,വിവിധ ഘട്ടങ്ങളിൽ നടന്ന പിളർപ്പുകൾ മാത്രമല്ല.വിമോചന ദൈവശാസ്ത്രം പോലെയുള്ള പ്രസ്ഥാന നിർമ്മിതികളിൽ കൂടിയാണ്.എന്നാൽ മുസ്ലീമ്മുകളിൽ അങ്ങനെയൊന്നു നടന്നതായോ,നടക്കുന്നതായോ,എന്റെ അറിവിൽ പെട്ടിട്ടില്ല(അറിവില്ലന്നു മാത്രമാണ് പറഞ്ഞത്.അറിയാവുന്നവർ ക്ഷോഭിക്കില്ലന്നും,പങ്കുവെക്കുമെന്നും വിശ്വസിക്കുന്നു).ഇതൊക്കെ സംഘടിത മതങ്ങളുടെ കാര്യം.എന്നാൽ നാമാവിശേഷമായിപോയ ജനസമൂഹങ്ങളുടെ കാര്യമോ..?അവരുടെ ഭാഷയുടേയും,സംസ്കൃതിയുടേയും കാര്യമോ..?ജയിച്ചവരേ ചരിത്രമെഴുതിയിട്ടുള്ളൂ..തോറ്റുപോയവരുടെ ചരിത്രം ചില നാടൻ പാട്ടിൽ മാത്രം.

    മറുപടിഇല്ലാതാക്കൂ
  78. കെ.കെ.ബാബുരാജും ടി.ടി.ശ്രീകുമാറും പരസ്പരം മത്സരിക്കുകയാണോ എന്നു സംശയിക്കണം. :-))))

    മറുപടിഇല്ലാതാക്കൂ
  79. പ്രിയ ചാര്‍വാകന്‍,
    താങ്കളുടെ പോസ്റ്റ് കണ്ടിരുന്നെങ്കിലും തിരക്കു മൂലം പ്രതികരിക്കാന്‍ വൈകി.
    ഏതാനും സംശയങ്ങള്‍ ചോദിക്കട്ടെ:
    1.ദൈവത്തില്‍ വിശ്വസിക്കാന്‍ മൂര്‍ത്തമായ തെളിവ് വേണം എന്ന് വാദിക്കുന്നവരെ പിന്തുണക്കുന്ന താങ്കള്‍ സത്യാന്വഷിയെയും എന്നെയും ആക്ഷേപിക്കുവാനും അപഹസിക്കാനും തെളിവുതന്നെ ആവശ്യമില്ലെന്ന നിലപാടുകാരായത് എന്ത് 'മാനവികത'യാണ് ?
    2.ഏതൊരു തര്‍ക്കത്തിലും യുക്തിയും ശാസ്ത്രവും നോക്കി വിധികല്‍പ്പിക്കാനാകും എന്നതുകൊണ്ടാണല്ലൊ കോടതികളുള്ളത് .സത്യാന്വേഷിയും, തെളിവുകള്‍ നോക്കി വിധിപ്രസ്താവിക്കുകയല്ലേ ചെയ്തത് ? അതില്‍ അപാകതയുണ്ടെങ്കില്‍ ചൂണ്ടാക്കാട്ടാതെ ആക്ഷപിക്കാന്‍ മാത്രം മുതിര്‍ന്ന താങ്കള്‍ കക്ഷി രാഷ്ട്രീയക്കാരനാവുകയല്ലേ ചെയ്തത് ? ജഡ്ജ്മെന്റ് നടത്തണമെങ്കില്‍ ജഡ്ജി പക്ഷപാതിയാകണമെന്ന യുക്തി താങ്കള്‍ക്ക് എവിടെനിന്നും കിട്ടി ?
    3.പരിണാമം അടക്കമുള്ള ശാസ്ത്രസിദ്ധാന്തങ്ങള്‍ കൊളൊണിയല്‍ ആധുനിക ഭാഗമാണെന്ന ചരിത്ര യാഥാര്‍ത്ഥ്യം ഇനിയും മനസ്സിലായിട്ടില്ലാത്ത താങ്കള്‍ ഇതേ ആധുനികതയെ സേവിക്കുന്നത് എങ്ങനെയാണ് 'മാനവിക നിലപാടാ'കുന്നത് ?
    4.പാശ്ചാത്യന്‍ വംശീയവാദത്തിന് വെള്ളവും വളവും നല്‍കിയ പരിണാമസിദ്ധാന്തത്തെ താലോലിക്കുന്ന താങ്കള്‍ ഏത് മനുഷ്യസ്നേഹത്തെക്കുറിച്ചാണ് സംസാരിക്കുന്നത്?
    5.പാശ്ചാത്യന്‍ വംശീയവാദത്തിന്റെ വൈജ്ഞാനിക അടിത്തറയായ ആധുനികതയെ ന്യായികരിക്കുന്ന താങ്കള്‍ അതിനെ ചോദ്യം ചെയ്യുന്ന എന്നെ പ്രതി സ്ഥാനത്ത് നിര്‍ത്തുന്നത് ശുദ്ധമായ വിവരക്കേടുകൊണ്ട് മാത്രമാണോ ? (തുടരും)

    മറുപടിഇല്ലാതാക്കൂ
  80. 6.പരിണാമ- സൃഷ്ടി സംവാദത്തില്‍ തെളിവുകളെ ആസ്പദമാക്കി ഒരു ബുദ്ധിസ്റ്റിന് അഭിപ്രായം പറഞ്ഞുകൂടെന്ന് വാശിപിടിക്കാന്‍ ഏത് ബുദ്ധതത്വമാണ് താങ്കളെ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തമാക്കാമോ ?
    7.താങ്കളെക്കുറിച്ച് ഒന്നും ആരോപിക്കാത്ത എന്നെ 'ഗവേഷണനപുംസകം' എന്ന് വിശേഷിപ്പിച്ചത് താങ്കളുടെ സംസ്കാരത്തിന്റെ പ്രതിഫലനമായി കണക്കാക്കാമോ ?
    8.കൊളോണിയല്‍ ആധുനികതയുടെ പ്രത്യശാസ്ത്രാടിത്തറയായ പരിണാമ സിദ്ധാന്തങ്ങള്‍ ആക്രമണോല്‍സുകമായ പ്രത്യയശാസ്ത്ര പാഠങ്ങള്‍ നിര്‍മ്മിക്കുന്നത് വിമോചന ശ്രമമാണെന്ന് താങ്കള്‍ക്ക് ഗ്രഹിക്കാനാവുന്നില്ലെങ്കില്‍ അതെന്റെ തകരാറാണോ ?
    9.ബിരിയാണി കഴിച്ചതുകൊണ്ട് സൃഷ്ടിവാദ ആഭിമുഖ്യം ഉണ്ടാകുമെന്നും കഞ്ഞിയും ചമ്മന്തിയും കഴിച്ചാല്‍ പരിണാമ വാദിയായി തുടരുമെന്നും താങ്കളെ പഠിപ്പിച്ച ശാസ്ത്രമേതാണെന്ന് വ്യക്തമാക്കാമോ ?
    10.എന്റെ വിശകലനങ്ങളിലെ വസ്തുതാപരമോ വ്യാഖ്യാനപരമോ ആയ ഒരബദ്ധമെങ്കിലും താങ്കള്‍ ചൂണ്ടാക്കാട്ടാമോ ? (തുടരും)

    മറുപടിഇല്ലാതാക്കൂ
  81. 11.എന്റെ ഒരു പുസ്തകം പോലും വായിക്കാതെയും വിലയിരുത്താതെയും 'മന്ദബുദ്ധി'യെന്ന് വിശഷിപ്പിച്ച താങ്കളുടെ ബുദ്ധിവൈകല്യം വായനക്കാര്‍ക്ക് എളുപ്പം മനസ്സിലാകില്ലേ ?
    12.എന്റെ ഒരു വാദത്തെയും കാര്യ-കാരണസഹിതം തെറ്റാണെന്ന് സമര്‍ത്ഥിക്കാനാകാത്ത താങ്കള്‍ അസഭ്യവര്‍ഷം നടത്തിയത് സവര്‍ണ്ണ അജണ്ടയുടെ പൊതുബോധം സ്വാംശീകരിച്ചതുകൊണ്ടാണെന്ന് വ്യക്തമല്ലേ?
    13.“രാഷ്ട്രീയഇസ്ളാമും ” “ ആത്മീയഇസ്ളാമും” എന്ന സാമ്രാജ്യത്വപദാവലികള്‍ ആവര്‍ത്തിക്കാനല്ലാതെ അതെപ്പറ്റി താങ്കള്‍ എന്തെങ്കിലും മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? ‘ആത്മീയഇസ്ളാ‘മിനും അധികാരശക്തികളെ പ്രതിരോധിക്കുന്നതില്‍ വലിയ പങ്കുണ്ടായിരുന്നു എന്ന ചരിത്ര യാഥാര്‍ത്ഥ്യം താങ്കള്‍ക്ക് നിഷേധിക്കാനാവുമോ?
    14.ദൈവത്തപ്പറ്റി നിശബ്ദനായ ‘ബുദ്ധ’ന്റെ അനുയായികള്‍ ബുദ്ധനെ ദൈവവും അവതാരവും വിഗ്രഹവുമാക്കിയത് എന്തുകൊണ്ടാണെന്ന് താങ്കള്‍ ആലോചിച്ചിട്ടുണ്ടോ?
    15.ആധുനിക ശാസ്ത്രം മുഖ്യമായും ഒരു കൊളോണിയല്‍ ശാസ്ത്രമാണെന്ന ചരിത്രയാഥാര്‍ത്ഥ്യം താങ്കള്‍ക്ക് നിഷേധിക്കാനാവുമോ?(തുടരും)

    മറുപടിഇല്ലാതാക്കൂ
  82. 16.ആധുനിക യുദ്ധശാസ്ത്രമാണ് പാശ്ചാത്യര്‍ക്കിടയില്‍ ക്യാന്‍സര്‍ വ്യാപകമാക്കിയതെന്ന് ( അമേരിക്കയില്‍ രണ്ട് പുരുഷന്മാരില്‍ ഒരാള്‍ക്കും മുന്ന് സ്ത്രീകളില്‍ ഒരാള്‍ക്കും ക്യാന്‍സര്‍ റിസ്ക്കുണ്ട്) ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു. അതിന് മറുപടിയായി മുസ്ളീം രാജ്യങ്ങളില്‍ അല്ലാഹു ക്യാന്‍സര്‍ വ്യാപിപ്പിക്കുന്നതായി കാളിദാസന്‍ എഴുതി. എന്റെ വാദത്തില്‍ മതപരമായ ഒന്നും ഉണ്ടായിരുന്നില്ല. പാശ്ചാത്യന്‍ യുദ്ധശാസ്ത്രം അമേരിക്കയില്‍ ക്യാന്‍സറിന് കാരണമാകുന്നു എന്നുമാത്രമായിരുന്നു എന്റെ വാദം. എന്നാല്‍ കാളിദാസനാണ് ഇസ്ളാം , അല്ലാഹു എന്നിത്യാദി നിറം ഇതിനുനല്‍കിയത്. ഇതിനു പ്രതികരണമായി മധ്യപൌരസ്ത്യദേശത്ത് ക്യാന്‍സറല്ല പെട്രോളാണ് അല്ലാഹു നല്‍കിയതെന്ന് ആക്ഷേപഹാസ്യരുപേണ ഞാന്‍ മറുപടിയും നല്‍കി. ദൈവം മതം നോക്കി ഭൌതികവിഭവങ്ങള്‍ നല്‍കുമെന്നല്ല നല്‍കില്ലെന്ന വിശ്വാസമാണ് എനിക്കുള്ളത്. കാളിദാസന്റെ വംശീയഅധിക്ഷേപത്തെ സര്‍ക്കാസ്റ്റിക്കായി നേരിട്ടു എന്നേയുള്ളൂ. പക്ഷേ കാളിദാസന്റെ വംശീയവും മതപരവുമായ ആക്ഷേപിക്കല്‍ താങ്കളെ ഞെട്ടിച്ചില്ല. എന്റെ പ്രതികരണം മാത്രമാണ് താങ്കളിലെ മാനവികവാദിയെ ഞെട്ടിച്ചത്! ഇത് പക്ഷപാതിത്തമല്ലാതെ മറ്റെന്താണ്?
    17.കാലാകാലങ്ങളിലെ വൈജ്ഞാനികനിലവാരം സ്വാംശീകരിച്ച് പ്രപഞ്ചവീക്ഷണം പുനരാഖ്യാനം ചെയ്യുന്നത് താങ്കളുടെ വീക്ഷണത്തില്‍ ഊളത്തരമാണ്. “ആദിയില്ലല്ലോ.... ലന്തമില്ലല്ലോ” എന്ന് ചെണ്ടകൊട്ടി നടക്കുന്നത് ശാസ്ത്രീയതയും !
    18.ഉത്തരാധുനികത ആധുനികതയുടെ നിരാകരണമാണെന്നും ഉത്തരാധുനിക പരിസരത്താണ് സൃഷ്ടിവാദം ശക്തമായതെന്നുമുള്ള ചരിത്ര യാഥാര്‍ത്ഥ്യം താങ്കള്‍ക്ക് ഗ്രഹിക്കാനാകാത്തത് ആധുനികതയുടെ വിശ്വസ്തവിധേയനായതുകൊണ്ടാണോ?
    19.“ സെമിറ്റിക് മത”ങ്ങള്‍ എന്ന താങ്കളുടെ പ്രയോഗം പോലും സവര്‍ണപ്രത്യയശാസ്ത്ര നിര്‍മ്മിതിയാണെന്ന് ഗ്രഹിക്കാനുള്ള ശേഷി താങ്കള്‍ക്ക് ഇല്ലാതെ വന്നത് മറ്റുള്ളവരോടുള്ള അസൂയയും കുശുമ്പും മുലമാണെന്ന് കരുതുന്നതില്‍ തെറ്റുണ്ടോ?
    20.സത്യാന്വേഷി തുടക്കം കുറുച്ച ശാസ്ത്രസംവാദങ്ങളില്‍ ഒരു വിലയിരുത്തല്‍ പോലും കമന്റാത്ത താങ്കള്‍ക്ക് മറ്റുള്ളവരെ ആക്ഷേപിക്കുന്നതില്‍ മാത്രമാണ് വൈദഗ്ധ്യവും ആവേശവുമുള്ളത് എന്ന് കരുതാമോ? എന്തൊരു മാനവികത !!(തുടരും)

    മറുപടിഇല്ലാതാക്കൂ
  83. 21.സവര്‍ണപ്രത്യായശാസ്ത്രത്തെപ്പറ്റി ബോധവാനായ താങ്കള്‍ ആവരുടെ ഇഷ്ടശാസ്ത്രമായ ആധുനികശാസ്ത്രത്തെയും യുക്തിയേയും ആപ്പടി വിഴുങ്ങുന്നുവെന്നത് വൈരുധ്യമല്ലേ?
    22.പാശ്ചാത്യ ആധുനികശാസ്ത്രത്തിനും സാമൂഹികശാസ്ത്രപരവും രാഷ്ട്രീയാധികാരപരവുമായ മാനങ്ങളുണ്ടെന്ന് മനസ്സിലാക്കാതെ ആധുനിക ‘ യുക്തി’യെയും വാദങ്ങളേയും പുകഴ്ത്തുന്നത് ശരിയായ നിലപാടാണോ?
    23.വൈജ്ഞാനിക താല്‍പര്യം കൊണ്ട് വായനക്കും പഠനത്തിനും കുറെയൊക്കെ സമയം കണ്ടെത്തുന്ന എന്നോട് തോന്നുന്ന ആക്കാദമിക ആസൂയ മനസ്സിലാക്കാം. എന്നാല്‍ താങ്കളുടെ വാക്കുകളില്‍ പതഞ്ഞുപൊങ്ങിയ ദുര്‍ഗ്ഗന്ധം വമിക്കുന്ന കുനുഷ്ടും കുശുമ്പും രോഗാതുരമായ മനസ്സിലേക്കല്ലേ വിരല്‍ ചൂണ്ടുന്നത്? ഇതാണോ താങ്കളുടെ മാനവികനിലപാട്?!
    (അവസാനിച്ചു)

    മറുപടിഇല്ലാതാക്കൂ
  84. >>>>16.ആധുനിക യുദ്ധശാസ്ത്രമാണ് പാശ്ചാത്യര്‍ക്കിടയില്‍ ക്യാന്‍സര്‍ വ്യാപകമാക്കിയതെന്ന് ( അമേരിക്കയില്‍ രണ്ട് പുരുഷന്മാരില്‍ ഒരാള്‍ക്കും മുന്ന് സ്ത്രീകളില്‍ ഒരാള്‍ക്കും ക്യാന്‍സര്‍ റിസ്ക്കുണ്ട്) ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു. അതിന് മറുപടിയായി മുസ്ളീം രാജ്യങ്ങളില്‍ അല്ലാഹു ക്യാന്‍സര്‍ വ്യാപിപ്പിക്കുന്നതായി കാളിദാസന്‍ എഴുതി. എന്റെ വാദത്തില്‍ മതപരമായ ഒന്നും ഉണ്ടായിരുന്നില്ല. . <<<


    ഹുസൈന്‍ പച്ചക്കള്ളം പറയുന്നു.

    ഹുസൈന്‍ എഴുതിയത് ഇതാണ്.

    Modern science is predominantly a war science and there is no need of planting modern science in the Muslim world

    പാശ്ചാത്യ ശാസ്ത്രം യുദ്ധ ശസ്ത്രമാണ്. മുസ്ലിം ലോകത്തിനതു വേണ്ട. യുദ്ധശാസ്ത്രം പാശ്ചാത്യരില്‍ ക്യാന്‍സര്‍ വര്‍ദ്ധിപ്പിക്കുന്നു. ദൈവാനുഗ്രഹത്താല്‍ മുസ്ലിം ലോകം അതില്‍ നിന്നും മുക്തമാണ്.

    ഹുസൈന്‍ ഉപയോഗിച്ച ഇംഗ്ളീഷ് വാക്ക് By the grace of God എന്നതാണ്. ഇത് മതപരമായതെല്ലെങ്കില്‍ പിന്നെ എന്താണ്‌ മതപരം?

    ഹുസൈന്‍ കൌശലക്കാരനാണ്. സാധാരണ മുസ്ലിങ്ങള്‍ എഴുതുമ്പോള്‍ God എന്ന വാക്കുപയോഗിക്കാറില്ല. അള്ളാ എന്നേ ഉപയോഗിക്കാറുള്ളു. സൃഷ്ടിയും പരിണാമവും വരുമ്പോള്‍ അള്ളാക്ക് കുറവാണ്. അറേബ്യന്‍ , കാട്ടുജാതിക്കാരുടെ ദൈവമായതുകൊണ്ടായിരിക്കാം.

    മുസ്ലിം ദൈവമായ അള്ളായുടെ കൃപ കൊണ്ട് മുസ്ലിം ലോകത്തില്‍ ക്യാന്‍സര്‍ കുറവാണെന്നു പറഞ്ഞത് മതപരമല്ല എന്നു വാദിക്കുന്ന താങ്കളുടെ സമനില തെറ്റിയോ ഹൂസൈന്‍?


    അഥവാ ഇനി മുസ്ലിം ലോകത്ത് കൃപ നല്‍കുന്നത് വല്ല ശിവനോ, വിഷ്ണുവോ, ബ്രഹ്മാവോ, യേശുവോ മറ്റോ ആണോ?

    അള്ളായുടെ കൃപ കൊണ്ട് മുസ്ലിം ലോകത്ത് ക്യാന്‍സര്‍ കുറവാണെന്ന താങ്കളുടെ അവകശവാദം തെറ്റാണെന്നു തെളിയിക്കാനാണു ഞാന്‍ ചില പഠന റിപ്പോര്‍ട്ടുകള്‍ പകര്‍ത്തി എഴുതിയത്.

    ഇത് ഞാന്‍ എഴുതിയപ്പോള്‍ താങ്കള്‍ പ്രതികരിച്ചത്, അള്ളാ മുസ്ലിങ്ങള്‍ക്ക് പെട്രോള്‍ വാരിക്കോരി കൊടുത്തു എന്നാണ്. വിവേകമുള്ള സമനിലയുള്ള ഒരു മനസില്‍ നിന്നും ഇതുപോലെ അല്‍പ്പത്തരം വരില്ല. താങ്കളുടെ മനസുപോലും കറുത്തതാണല്ലോ ഹുസൈന്‍.

    ഡാര്‍വിന്‍ മുതല്‍ റോജര്‍ ലെവിന്‍ ഇവരെയൂള്ളവരുടെ വാക്കുകള്‍ താങ്കള്‍ വളച്ചൊടിച്ചു. ഇപ്പോള്‍ സ്വന്തം വാക്കുകളും വരെ വളച്ചൊടിക്കുന്നു. താങ്കളോടുള്ള പുച്ഛവും ഇപ്പോള്‍ കൂടി വരുന്നു.

    മറുപടിഇല്ലാതാക്കൂ
  85. Hussain's own words in both English and Malayalam can be found here

    4.For the last 500 years, Westerners were the custodians of science. They developed it as a war science and anti-human science. Thanks to this mode of modern development which reached at its peak in America turned the society a cancerous one. According to the latest statistics, one in two males is at cancer risk and one in three females is at cancer risk. What would be the future of such a society? By the grace of God , Muslim society has comparatively escaped from this catastrophic doom only because they did not accomplish the western mode of development. Can American society be saved by the stock of their 10, 000 nuclear weapons?

    ((4) കഴിഞ്ഞ അഞ്ഞൂറ് വര്‍ഷങ്ങളായി പാശ്ചാത്യരാണ് ശാസ്ത്രത്തിന്റെ കൈകാര്യകര്‍ത്താക്കള്‍. അവരത് യുദ്ധശാസ്ത്രമായും മനുഷ്യത്വരഹിതശാസ്ത്രമായും വികസിപ്പിച്ചെടുത്തു. അമേരിക്കയില്‍ പരമകാഷ്ഠപ്രാപിച്ച ഈ രീതിയിലുള്ള പുരോഗതി ആ സമൂഹത്തെ കാന്‍സറസാക്കിയിട്ടുണ്ട്
    ഏറ്റവും പുതിയ സ്റ്റാറ്റിസ്റ്റിക്ക്സ് പ്രകാരം അമേരിക്കയില്‍ രണ്ടു പുരുഷന്മാരില്‍ ഒരാളും മൂന്ന് സ്ത്രീകളില്‍ ഒരാളും ക്യാന്‍സര്‍ റിസ്ക്കുള്ളവരാണ്. അത്തരമൊരു സമൂഹത്തിന്റെ ഭാവി എന്തായിരിക്കും? ദൈവാനുഗ്രഹത്താല്‍ , മുസ്ളീം സമൂഹം താരതമ്യേന രക്ഷപ്പെട്ടത് പാശ്ചാത്യന്‍ രീതിയി
    ലുള്ള വികസനം കൈവരിക്കാതിരുന്നതുകൊണ്ടാണ്.
    പതിനായിരം ആണവായുധങ്ങളുടെ സ്റ്റോക്കിന് അമേരിക്കന്‍ സമൂഹത്തെ രക്ഷിക്കാനാകുമോ?)

    മറുപടിഇല്ലാതാക്കൂ
  86. and here too.

    5)അമേരിക്കയില്‍ മൂന്നില്‍ ഒന്നും (സ്ത്രീകള്‍) രണ്ടില്‍ ഒന്നും (പുരുഷന്മാര്‍) ആണ് കാന്‍സര്‍ റിസ്ക്. ലോകത്ത് മറ്റൊരു സമൂഹത്തിലും ഇത്ര മാരകമായ കാന്‍സര്‍ റിസ്ക് ഇല്ല(എന്തേ ഈശോ മിശിഹാക്ക് അമേരിക്കയെ രക്ഷിക്കാനായില്ല എന്നു ഞാന്‍ ചോദിക്കുന്നില്ല). മറ്റു സമൂഹങ്ങളെ ദൈവം രക്ഷിച്ചതുകൊണ്ടാണ് ആ നിരക്കില്‍ എത്താത്തത്!

    7)ദൈവം " മുസ്ലിം ലോകത്തിന് വാരിക്കോരി കൊടുക്കുന്നത് "കാന്‍സറല്ല, പെട്രോളാണ്!

    മറുപടിഇല്ലാതാക്കൂ
  87. ശ്രീ ഹുസൈൻ,വിലപ്പെട്ട താങ്കളുടെ സമയത്തെ അവഗണിച്ച് ഇവിടെ വന്ന് 23 ചോദ്യങ്ങൾ കാച്ചാൻ എടുത്ത സന്മനസ്സിന് നന്ദി.
    ശിഷ്യൻ വന്ന് ഒറ്റശ്വാസത്തിൽ പതിനഞ്ച് ചോദ്യമെറിഞ്ഞിട്ടു പോയി.ഹോൾസെയിലിനോടാണോ താല്പര്യം.? സത്യത്തിൽ മറുപടി അർഹിക്കാത്ത പ്രകടനമാണ് താങ്കളുടേത്.സ്വയം വിജയിയായ് പ്രഖ്യാപിക്കുന്ന ഒരാളോട് എന്തുപറഞ്ഞാലാണ് ഏശുക?.ഇരുപത്തഞ്ചു വർഷം ഗവേഷണം നടത്തിയ,അതും സൃഷ്ഠിവാദത്തിൽ(ഈ ലോകം തന്നെ തെളിവായുള്ളപ്പോൾ എന്തു ഗവേഷണം?).ലോകപ്രശസ്തരെ കണ്ടിച്ചുമുറിച്ചു വാഴച്ചോട്ടിൽ ഇട്ട ഒരു മഹാപ്രതിഭയോട് ഞാനെന്തു പറയും.ഡോ.സൂരജ് ഒറ്റവാക്കിൽ കമന്റി അടുത്ത ബസ്സുപിടിച്ചതാണ് ബുദ്ധി.പക്ഷേ എന്റെ പ്രിയസുഹൃത്ത് സത്യാന്വേഷി വിട്ടില്ല.അനുഭവിക്കുകതന്നേ..കഴിയുന്നപോലെ,സമയം പോലെ,പ്രതികരിക്കാം.

    മറുപടിഇല്ലാതാക്കൂ
  88. കാളിദാസൻ,വളച്ചൊടിക്കലിലാണോ ഹുസൈൻ ഗവേഷണം നടത്തുന്നതെന്നാണ്,എന്റെ സംശയം.ഭക്തി മൂത്ത് ഉന്മാദം കൊള്ളുന്ന അവസ്ഥ.ഇതു നോക്കുക.
    5.പാശ്ചാത്യന്‍ വംശീയവാദത്തിന്റെ വൈജ്ഞാനിക അടിത്തറയായ ആധുനികതയെ ന്യായികരിക്കുന്ന താങ്കള്‍ അതിനെ ചോദ്യം ചെയ്യുന്ന എന്നെ പ്രതി സ്ഥാനത്ത് നിര്‍ത്തുന്നത് ശുദ്ധമായ വിവരക്കേടുകൊണ്ട് മാത്രമാണോ ? (തുടരും)
    വേറൊരു ചോദ്യം ഇങ്ങനെ:
    8.കൊളോണിയല്‍ ആധുനികതയുടെ പ്രത്യശാസ്ത്രാടിത്തറയായ പരിണാമ സിദ്ധാന്തങ്ങള്‍ ആക്രമണോല്‍സുകമായ പ്രത്യയശാസ്ത്ര പാഠങ്ങള്‍ നിര്‍മ്മിക്കുന്നത് വിമോചന ശ്രമമാണെന്ന് താങ്കള്‍ക്ക് ഗ്രഹിക്കാനാവുന്നില്ലെങ്കില്‍ അതെന്റെ തകരാറാണോ?
    എന്തോ...സാധാരണ മനുഷ്യർക്ക് മനസ്സിലാവാത്ത കാര്യങ്ങളായതിനാൽ, ഓടിഒളിക്കാം അല്ലേ..?

    മറുപടിഇല്ലാതാക്കൂ
  89. ജാക്ക്,ഇതെല്ലാം കൂടി പ്രിന്റ് ചെയ്ത് കൊടുത്താൽ പോലും,ഹുസൈൻ സമ്മതിച്ചെന്നു വരില്ല.നന്ദി.

    മറുപടിഇല്ലാതാക്കൂ
  90. പ്രിയ ഹുസൈന്‍,

    1. ദൈവത്തില്‍ വിശ്വസിക്കാനും, വിശ്വസിക്കാതിരിക്കാനുമുള്ള ആരുടേയും അവകാശത്തിനു പുറകെ
    'മൂര്‍ത്ത-അമൂര്‍ത്ത' തെളിവും ചോദിച്ചുകൊണ്ട് ഞാന്‍ പോയിട്ടില്ല, ആരെയും പിന്താങ്ങിയിട്ടുമില്ല. ഞാന്‍ ദൈവവിശ്വാസിയല്ല, ഒപ്പം യുക്തിവാദിയെന്ന് അവകാശപ്പെടുന്നുമില്ല. ഇക്കാര്യങ്ങള്‍ എന്റെ പോസ്റ്റിലും കമന്റിലും വ്യക്തമാക്കിയിട്ടുള്ളതാണ്. സത്യാന്വേഷിയേയും ഒപ്പം താങ്കളേയും ആക്ഷേപിക്കാന്‍ ശ്രമിച്ചത് സത്യമാണ്. അതിനുള്ള കാരണങ്ങള്‍ പോസ്റ്റില്‍ തന്നെ പറഞ്ഞിട്ടുണ്ട്. സത്യാന്വേഷിയുടെ "സത്യസന്ധരായ നിരീശ്വരവാദികള്‍ "എന്ന പോസ്റ്റില്‍ അദ്ദേഹം പക്ഷപാതിയായി പെരുമാറിയത് വിമര്‍ശിക്കാന്‍ എഴുതിയതാണ് ഈ പോസ്റ്റ്.

    2. ജഡ്ജി വാദിയുടെയോ പ്രതിയുടെയോ കേസില്‍ താല്പര്യമുള്ളയാളാകാന്‍ പാടില്ല എന്ന് നിയമമുണ്ട്.(No one may be judge in his own cause / A person who makes a decision should be unbiased and act in good faith. He or she therefore cannot be one of the parties in the case, or have an interest in the outcome./ - Principles of natural justice)
    അത് വിധിയില്‍ പക്ഷപാതിത്വത്തിന് ഇടയാക്കുമെന്നത് സുവിദിതമാണ്. കക്ഷികളുമായി ബന്ധമുള്ള ജഡ്ജിന്റെ ബഞ്ചില്‍ നിന്നും കേസ് മാറ്റുകയാണ് മുന്‍വിധിയുള്ള ജഡ്ജമെന്റ് ലഭിക്കാതിരിക്കാനുള്ള നടപടി. ഇന്ത്യയില്‍ അതിനു വ്യവസ്ഥയുമുണ്ട്. അറബിനാടുകളില്‍ ഇത്തരത്തിലല്ലെന്നാണ് കേട്ടിട്ടുള്ളത്. താങ്കളുടെ സുഹൃത്തും ആരാധകനുമായ സത്യാന്വേഷിയ്ക്ക് താങ്കളോടുള്ള താല്പര്യം കൊണ്ടുണ്ടായ മുന്‍വിധികള്‍ക്കുള്ള തെളിവുകള്‍ താഴെ കൊടുക്കുന്നു.

    "എന്തൊക്കെയായാലും ബാബുവും അനുയായികളും ഹുസൈനെതിരായി കമന്റുകളും പോസ്റ്റുകളുമായി വന്നതില്‍ ഈ ബ്ലോഗര്‍ സന്തോഷിക്കുന്നു. ഈ 'കൊലകൊമ്പന്മാര്‍ ' യഥാര്‍ത്ഥത്തില്‍ എത്രത്തോളം അശുക്കളാണെന്ന് ബൂലോകര്‍ ഇനിയാണു മനസ്സിലാക്കാന്‍ പോകുന്നത്."

    (മേല്‍ കാണുന്നത് താങ്കളുടെ നിരൂപണം തുടങ്ങി അതില്‍ കമന്റുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ സത്യാന്വേഷി പുറപ്പെടുവിച്ച നിരീക്ഷണമാണ്. ചര്‍ച്ച മുറുകുകയോ വിജയപരാജയ വിലയിരുത്തലുകള്‍ നടത്താന്‍ സമയം ഒട്ടുമാകാത്തപ്പെഴാണ്, എതിരാളികളെ മുന്‍കൂര്‍ പേടിപ്പിക്കാന്‍ സത്യാന്വേഷി ഈ അഭിപ്രായം പോസ്റ്റില്‍ ഇട്ടത്. അതിശക്തമായ മുന്‍വിധിയ്ക്ക് അടിമപ്പെട്ടയാളാണ് ഇദ്ദേഹമെന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണോ ?)
    സത്യാന്വേഷി, തെളിവുകള്‍ നോക്കി വിധിപ്രസ്താവിക്കുകയല്ല ചെയ്തതെന്ന് താങ്കള്‍ മനസ്സിലാക്കുമോ ആവോ?!

    അദ്ദേഹത്തിന്റെ മറ്റൊരു കമന്റ് :- "ചുരുക്കത്തില്‍ എന്‍ എം ഹുസൈന്‍ എന്ന ബ്ലോഗര്‍ ബൂലോകത്ത് ഉണ്ടാക്കിയ കൊടുങ്കാറ്റില്‍ പല വടവൃക്ഷങ്ങളും കടപുഴകി വീണുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണു നാം കണ്ടുകൊണ്ടിരിക്കുന്നത്."

    ജഡ്ജ്മെന്റ് നടത്തണമെങ്കില്‍ ജഡ്ജി പക്ഷപാതിയാകണമെന്ന യുക്തി എനിക്ക് സത്യാന്വേഷിയില്‍ നിന്നും കിട്ടിയെന്ന് താങ്കള്‍ക്ക് മനസ്സിലായിക്കാണുമല്ലോ !!!! :-))))))

    മറുപടിഇല്ലാതാക്കൂ
  91. 3 & 4. പരിണാമം അടക്കമുള്ള ശാസ്ത്രസിദ്ധാന്തങ്ങള്‍ കൊളൊണിയല്‍ ആധുനികതയുടെ ഭാഗമാക്കി, സോഷ്യല്‍ ഡാര്‍വിനിസം പ്രമോട്ടു ചെയ്യപ്പെടുന്നുണ്ടെന്നത് വസ്തുതയാണ്. തികച്ചും ന്യൂട്രലായ സയന്‍സിനെ അധിനിവേശയുക്തിയായി ഉപയോഗപ്പെടുത്തുന്നതിനെ ചെറുക്കുന്നതും പ്രതിരോധിക്കുന്നതും, ശാസ്ത്രത്തിന്റെ അസ്തിത്വത്തെ തന്നെ തള്ളിപ്പറഞ്ഞ് അതിനെ നിരാകരിക്കുന്നതും ബന്ധമില്ലാത്ത കാര്യങ്ങളല്ലേ ?
    ആധുനികശാസ്ത്രത്തിന്റെയും സാങ്കേതികശാസ്ത്രത്തിന്റെയും എല്ലാ സംഭാവനകളെയും ഉപയോഗപ്പെടുത്തി ജീവിക്കുകയും അതിന്റെ പൊട്ടന്‍ഷ്യാലിറ്റിയെ തള്ളിപ്പറയുകയും ചെയ്യുന്നത്, കമ്മ്യൂണിസ്റ്റുകാര്‍ യന്ത്രവത്ക്കരണത്തെ തള്ളിപ്പറഞ്ഞ് അതിന്റെ ഉപഭോക്താക്കളാകുന്ന തമാശയ്ക്കു തുല്യമാണ്. ഒരു രാഷ്ട്രീയശക്തിയ്ക്കും കഴിയാത്ത കാര്യങ്ങളാണ് ആഗോളീകരണവും ആധുനീകരണവും വിഭവദരിദ്രരായ ദളിതു -ദുര്‍ബലര്‍ക്ക് പൊതുമണ്ഡലത്തില്‍ ഇടമെങ്കിലുമുണ്ടാക്കിയെന്നതാണ് വസ്തുത. അത് കണ്ണടച്ച് നിഷേധിക്കേണ്ട കാര്യങ്ങളല്ല. യൂറോപ്പില്‍ വളര്‍ന്നു വികസിച്ച്, ലോകത്തിന്റെ വിധിനിര്‍ണ്ണയിക്കാന്‍ കരുത്തുനേടിയ ശാസ്ത്രസാങ്കേതിക വളര്‍ച്ചയെയാണ് താങ്കള്‍ കൊളോണിയല്‍ ആധുനികതയെന്നു വിളിക്കുന്നതെങ്കില്‍, പരിണാമ സിദ്ധാന്തം ഉള്‍പ്പെടെ ‘ജീവശാസ്ത്ര'വിഷയങ്ങളിലും, മറ്റെല്ലാവിധ ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന വികാസം, ലോകജനതയില്‍ പിളര്‍പ്പുണ്ടാക്കിയിട്ടുണ്ട്. മൂന്നാലോകരാജ്യങ്ങളെ അതെങ്ങെനെ ബാധിച്ചു എന്നതില്‍ പഠനങ്ങള്‍ നടന്നിട്ടുണ്ട്. കൊളോണിയലിസം, പാശ്ചാത്യന്റെ കുത്തകയൊന്നുമല്ലായിരുന്നു. പതിനേഴ്, പതിനെട്ടു നൂറ്റാണ്ടുകളില്‍ വികസിച്ച് വ്യാവസായിക വിപ്ലവത്തിനു മുമ്പും, മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ഉദയംചെയ്ത ‘സെമിറ്റിക്’മതസങ്കല്പങ്ങള്‍, കച്ചവട സംഘങ്ങള്‍ക്കൊപ്പം ലോകത്തിന്റെ എല്ലാമൂലയിലും എത്തിയിട്ടുണ്ടന്നതാണ് ചരിത്ര പാഠം. എന്നാല്‍ 'യൂറോ കേന്ദ്രീകൃത'ആധുനികതയുടെ ഇന്ധനം, ആധുനിക ശാസ്ത്രം തന്നെയായത് സ്വാഭാവികം. ഇതില്‍, ഞാനെവിടെനിന്നാലെന്ത്?

    5. കമന്റ് 3-ല്‍ പറഞ്ഞപോലെ പാശ്ചാത്യന്‍ വംശീയവാദത്തിന്റെ അടിത്തറയായി ആധുനികവൈജ്ഞാനിക തയെ ഉപയോഗപ്പെടുത്തുന്നതിന് ഞാന്‍ കുറ്റവാളിയല്ലല്ലോ ? ഏതുതരം മുതലെടുപ്പിനെയും ചെറുക്കുകയുന്നള്ളതാണ് അധിനിവേശങ്ങള്‍ക്കെതിരെ പോരാടേണ്ടവരുടെ കടമ. പോസ്റ്റ് മോഡേണിസത്തെയോ അതിന്റെ രാഷ്ട്രീയ -സാമ്പത്തിക ഉള്ളടക്കത്തെയോ അന്ധമായി പിന്‍പറ്റുകയോ അതിനെ ടോട്ടമായി തള്ളിക്കളയുകയോ ചെയ്യുന്നത് മണ്ടത്തരമാണ്.

    6. ഏതു കാര്യത്തിലും ഒരു ബുദ്ധിസ്റ്റിന് അഭിപ്രായം പറയാം, അറിവുണ്ടെങ്കില്‍ മാത്രം. എനിക്ക് ശാസ്ത്രവിഷയങ്ങളില്‍ അഗാധമായ ജ്ഞാനം ഇല്ല. അതിനാല്‍ താങ്കളുടെ ഖണ്ഡനലേഖനങ്ങളില്‍ അഭിപ്രായമോ മറ്റോ രേഖപ്പെടുത്തിയതായി ഓര്‍ക്കുന്നില്ല. ഞാന്‍ ഒരു അവിശ്വാസിയാണെങ്കിലും അതിന് ഒരു സാമൂഹിക പരിപ്രേക്ഷ്യം കൊടുക്കേണ്ട കാര്യമില്ല, അത് വ്യക്തിപരവുമാണ്.

    7. തീര്‍ച്ചയായും അത് എന്റെ സംസ്ക്കാരത്തിന്റെ പ്രതിഫലനമായി കണക്കാക്കാം. തുച്ഛനായ എന്നെക്കുറിച്ച് താങ്കള്‍ എന്തെങ്കിലും ആരോപിക്കുന്നതിനനുസരിച്ചല്ല താങ്കളെക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങള്‍ രൂപപ്പെടുന്നത്, മറിച്ച് ഒരു പൊതു വിഷയത്തില്‍ താങ്കളുടെ സമീപനത്തെ ആശ്രയിച്ചാണ് ഞാന്‍ താങ്കളെ വിലമതിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  92. 8. പരിണാമസിദ്ധാന്തത്തെ ആധാരമാക്കി സോഷ്യല്‍ ഡാര്‍വിനിസവും അധിനിവേശപദ്ധതികളുടെ ന്യായീകരണവും നടക്കുന്നുണ്ടെന്നത് ഞാന്‍ മനസ്സിലാക്കുന്നു. അത്തരം പ്രത്യയശാസ്ത്ര ന്യായീകരണങ്ങളെ വിഡ്ഢികള്‍ക്കുമാത്രമല്ലേ അംഗീകരിക്കാനാവൂ. ഞാന്‍ സത്യാന്വേഷിയേയും താങ്കളെയും എതിര്‍ത്തതു കൊണ്ട് അത്തരം പാഠനിര്‍മാണങ്ങളെ പിന്താങ്ങിയെന്ന് താങ്കള്‍ക്കു തെളിയിക്കാമോ ?

    9. "ബിരിയാണി കഴിച്ചതുകൊണ്ട് സൃഷ്ടിവാദ ആഭിമുഖ്യം ഉണ്ടാകുമെന്നും കഞ്ഞിയും ചമ്മന്തിയും കഴിച്ചാല്‍ പരിണാമ വാദിയായി തുടരുമെന്നും" ഞാനെവിടെയും പറഞ്ഞിട്ടില്ലല്ലോ ! മറിച്ച് ഇങ്ങനെ തന്നെ സംഭവിക്കാമെന്ന ധാരണയുണ്ടാക്കുന്നത് കൂലിയെഴുത്തുകാരായിരിക്കാം. സൃഷ്ടിവാദമായാലും പരിണാമവാദമായാലും അവശ്യം വേണ്ടത് തെളിവുകളല്ലേ ? നിലകെട്ടരീതിയില്‍ സത്യസന്ധതയില്ലാതെ പമ്പരവിഡ്ഢിത്തങ്ങളെ പിന്തുണച്ചാല്‍ പക്ഷപാതിത്വമാണെന്നു തിരിച്ചറിയാനുള്ള ബുദ്ധി വായനക്കാര്‍ക്കുണ്ടാകുമെന്നെങ്കിലും ഞാന്‍ തിരിച്ചറിയേണ്ടേ ?!

    10. എന്നേക്കാള്‍ ബുദ്ധിമാന്മാരായ, ശാസ്ത്രജ്ഞാനമുള്ള ധാരാളം പേര്‍ താങ്കളെ തകര്‍ത്തെറിയുന്നത് വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അവര്‍ ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കുന്ന താങ്കളുടെ ശുദ്ധാബദ്ധങ്ങളെയും വിഡ്ഢിത്തങ്ങളെയും തുറന്നു സമ്മതിക്കാന്‍ മടി കാണിക്കുന്ന താങ്കളുടെയും സ്തുതിപാഠകരുടെയും മുന്നില്‍ നിന്നു വാദിച്ചു സമയം കളയാന്‍ മാത്രം വിഡ്ഢിയാകണോ ഞാന്‍.

    11. "എന്റെ ഒരു പുസ്തകം പോലും വായിക്കാതെയും വിലയിരുത്താതെയും 'മന്ദബുദ്ധി'യെന്ന് വിശഷിപ്പിച്ച താങ്കളുടെ ബുദ്ധിവൈകല്യം വായനക്കാര്‍ക്ക് എളുപ്പം മനസ്സിലാകില്ലേ ?". പ്രിയപ്പെട്ട ഹുസൈന്‍, സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ നടക്കുന്ന ചലനങ്ങളെ സസൂഷ്മം വീക്ഷിക്കുകയും കഴിയുന്നത്ര പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നയാളാണു ഞാന്‍. താങ്കളുടെ അത്രയും വായിച്ചിട്ടിലെങ്കിലും ഗ്രന്ഥങ്ങള്‍ എഴുതിയിട്ടില്ലെങ്കിലും കേരളത്തിലെ പൊതുരംഗത്ത് എന്റെ ആശയാഭിപ്രായങ്ങളെ സ്വാധീനിച്ച ബുദ്ധിജീവികളെയും ചിന്തകരെയും ലിസ്റ്റിലെഴുതിയാല്‍ സത്യാന്വേഷി അത്ഭുതാദരങ്ങളോടെ അവതരിപ്പിക്കുന്ന താങ്കളുടെ പേര്‍ ഈ ലിസ്റ്റിന്റെ ആദ്യമോ അവസാനമോ പോലും കണ്ടെത്താനാകുന്നില്ല. സാമാന്യബോധമുള്ള സഹൃദയരായ അനുവാചകരാരും താങ്കളുടെ പേര്‍ ഉച്ചരിച്ചു കേട്ടിട്ടുമില്ല. താങ്കളെ ഒരു അസാമാന്യപ്രതിഭയായി അവതരിപ്പിച്ച സത്യാന്വേഷിയെ വേണമായിരുന്നു മന്ദബുദ്ധിയെന്നു വിളിക്കേണ്ടിയിരുന്നത്. അങ്ങിനെ ചെയ്യാതെ താങ്കളെ മന്ദബുദ്ധിയെന്നു വിളിച്ചതില്‍ ക്ഷമചോദിക്കുന്നു. ചെയ്യേണ്ടതിനു വിപരീതം പ്രവര്‍ത്തിച്ചയാളെന്ന നിലയില്‍ എന്റെ ബുദ്ധിവൈകല്യം വായനക്കാര്‍ എളുപ്പം മനസ്സിലാക്കാന്‍ സാധ്യതയുണ്ട്.

    12. താങ്കളുടെ ദൈവമാത്രാവാദത്തതെയും നിരീശ്വരവാദികതളുടെ ഈശ്വരരഹിതവാദത്തെയും ഞാന്‍ പിന്‍പറ്റുന്നില്ല. എന്നാല്‍ നിരീശ്വരവാദമല്ല യുക്തിവാദം എന്നു ഞാന്‍ മനസ്സിലാക്കുന്നുമുണ്ട്, അവരുടെ ചേരിയിലല്ലെങ്കിലും. ഇത്തരം ചര്‍ച്ചകളില്‍ ശാസ്ത്രാവബോധമുള്ളവരും സമര്‍ഥമായി താങ്കള്‍ക്ക് മറുപടി തരുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു. അല്പം ശാസ്ക്രജ്ഞാനം കുറവുള്ള ഞാന്‍ തന്നെ താങ്കള്‍ക്ക് മറുപടി തരണമെന്നു നിര്‍ബന്ധമുണ്ടോ ? സവര്‍ണ്ണ അജണ്ടയേയും അതിനെ സ്വാംശീകരിക്കുന്ന പൊതുബോധത്തെയും കുറിച്ച് ഞാന്‍ ബോധവാനാണ്. സവര്‍ണമൂല്യങ്ങള്‍ക്ക് പകരം വെയ്ക്കുന്നത് എന്താണ് ? അത് തികച്ചും ശാസ്ത്രവിരുദ്ധമായ ജ്ഞാനമൂല്യങ്ങളോ മതമൂഢതകളോ അല്ലല്ലോ ?

    മറുപടിഇല്ലാതാക്കൂ
  93. 13. "രാഷ്ട്രീയഇസ്ളാമും" "ആത്മീയഇസ്ളാമും"തുടങ്ങിയവ ആര് ആവര്‍ത്തിക്കുന്നു എന്നതിനേക്കാള്‍ ആ കാഴ്ചപ്പാട് ശരിയോ തെറ്റോ എന്നുള്ളതാണ് കാര്യം. ലോകചരിത്രത്തില്‍ അതിനിവേശാഭിമുഖ്യം കാണിക്കാത്ത ജനതകളില്ല. പാശ്ചാത്യര്‍ക്കു മുന്‍പ് ഇന്ത്യയിലെത്തിയ അധിനിവേശശക്തികളാണ് ഇസ്ലാമുകള്‍. പതിനാലാം നൂറ്റാണ്ടിനു ശേഷം തങ്ങളുടെ അധിനിവേശ ടൂളുകളെ ശാസ്ത്രത്തെ ഉപയോഗിച്ച് നവീകരിക്കാനന്‍ പരാജയപ്പെട്ടു എന്നതാണ് ഇസ്ലാമിന്റെ പരാജയം. അല്ലാതെ അവര്‍ അധിനിവേഭ്രമമില്ലാത്തവരായിരുന്നുവെന്നതിന് തെളിവുകളില്ല.

    14. ബുദ്ധമതം ദൈവത്തെക്കുറിച്ച് നിശബ്ദമായതുകൊണ്ടു തന്നെ മറ്റുമതങ്ങളിലെ വിഗ്രഹ, ദിവ്യാത്ഭുത, രക്ഷക ബിംബങ്ങളുമായി പരിചയമുള്ള സാധാരണക്കാര്‍ക്ക് അതിലെ ദൈവശൂന്യതയും ഉത്തരവാദിത്വമുള്ള ധര്‍മഭാരവും താങ്ങുക ബുദ്ധിമുട്ടാണ്. ഒരു രീതിയില്‍ അത് ഒരു ബൌദ്ധികമതം കൂടിയാണ്. അതിനാല്‍ ദൈവമെന്ന രക്ഷകന്റെ കീഴില്‍ സര്‍വപാപങ്ങളും പൊറുക്കപ്പെട്ട് സ്വര്‍ഗ്ഗം തന്നെ ലഭിക്കാന്‍ ബുദ്ധനെ ദൈവവത്ക്കരിക്കയോ വിഗ്രവത്ക്കരിക്കുയോ ചെയ്യുന്നതില്‍ അത്ഭുതമില്ല.

    15. "ആധുനിക ശാസ്ത്രം മുഖ്യമായും ഒരു കൊളോണിയല്‍ ശാസ്ത്രമാണെന്ന ചരിത്രയാഥാര്‍ത്ഥ്യം താങ്കള്‍ക്ക് നിഷേധിക്കാനാവുമോ?"

    ഇതിനു ബദലായി ചെറുത്തു നില്പുകാര്‍ക്കിടയില്‍ എന്തുതരം ശാസ്ത്രമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അങ്ങിനെയൊന്ന് നിര്‍മിക്കുന്നതില്‍ നിന്നും ആരും അവരെ തടയുന്നില്ലല്ലോ ?

    16. ഇതു സംബന്ധിച്ച് താങ്കളുടെ കമന്റുകള്‍ക്കു താഴെ കാളിദാസന്‍ കാര്യങ്ങള്‍ കൂടുതല്‍ സ്പഷ്ടമാക്കിയിരിക്കുന്നതിന് താങ്കള്‍ മറുപടി പറയൂ, ശേഷമാവാം എന്റെ ഇക്കാര്യത്തിലെ വിശദീകരണം.

    17. "കാലാകാലങ്ങളിലെ വൈജ്ഞാനികനിലവാരം സ്വാംശീകരിച്ച് പ്രപഞ്ചവീക്ഷണം പുനരാഖ്യാനം ചെയ്യുന്നത് താങ്കളുടെ വീക്ഷണത്തില്‍ ഊളത്തരമാണ്. " ഒരിക്കലും ഞാനങ്ങനെ പറഞ്ഞിട്ടില്ലല്ലോ !?

    കാലാകാലങ്ങളിലെ വൈജ്ഞാനികനിലവാരം സ്വാംശീകരിച്ച് പ്രപഞ്ചവീക്ഷണം പുനരാഖ്യാനം ചെയ്യുന്നത് അതാത് കാലത്തെ ശാസ്ത്രമായി കരുതാം. അതിനെ നിരാകരിച്ചോ നവീകരിച്ചോ പുതിയ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെയ്ക്കുന്നത് അതേ ശാസ്ത്രത്തിന്റെ തുടര്‍ച്ചയാണ്. ഇപ്പോള്‍ മതങ്ങളുടെ പ്രപഞ്ചവീക്ഷണം അതാത് കാലത്തുണ്ടായിരുന്ന വൈജ്ഞാനികനിലവാരം സ്വാംശീകരിച്ചതാണെന്നും അല്ലാതെ ദൈവം ഇറക്കിത്തന്നതല്ലെന്നും താങ്കള്‍ക്ക് സമ്മതിക്കേണ്ടിവന്നല്ലോ !? സന്തോഷം!! ദൈവം ഇറക്കിത്തന്നതാണെന്നു പറയുന്നതിനെ ഊളത്തരമെന്നു പറയാം.
    "ആദിയില്ലല്ലോ.... ലന്തമില്ലല്ലോ” എന്ന് ചെണ്ടകൊട്ടി നടക്കുന്നത് ശാസ്ത്രീയതയും !"
    ഇത് ശാസ്ത്രീയതയാണെന്നു പറഞ്ഞിട്ടില്ലല്ലോ ഹുസൈന്‍. ഗ്രാഹ്യശേഷിയുടെ കാര്യത്തില്‍ താങ്കള്‍ മന്ദബുദ്ധി തന്നെയെന്ന് തെളിയിക്കാന്‍ ഈ കമന്റുമാത്രം മതി. നന്നായി പോസ്റ്റ് വായിച്ചു നോക്കുക, എന്നിട്ട് പറയൂ ഈ നാടന്‍പ്പാട്ട് പ്രപഞ്ചവീക്ഷണത്തിന്റെ ശാസ്ത്രീയത മുന്നോട്ടുവെയ്ക്കുന്നതാണെന്ന് ഞാന്‍ അവകാശപ്പെട്ടിട്ടുണ്ടോയെന്ന്. കഷ്ടാല്‍ കഷ്ടം !!!

    18. ആധുനികതയുടെ നിരാകരണമല്ല, എക്സ്ടെന്‍ഷനാണ് ഉത്തരാധുനികത.

    മറുപടിഇല്ലാതാക്കൂ
  94. 19.."സെമിറ്റിക് മത"ങ്ങള്‍ എന്ന താങ്കളുടെ പ്രയോഗം പോലും സവര്‍ണപ്രത്യയശാസ്ത്ര നിര്‍മ്മിതിയാണെന്ന് ഗ്രഹിക്കാനുള്ള ശേഷി താങ്കള്‍ക്ക് ഇല്ലാതെ വന്നത് മറ്റുള്ളവരോടുള്ള അസൂയയും കുശുമ്പും മുലമാണെന്ന് കരുതുന്നതില്‍ തെറ്റുണ്ടോ?

    ഇംഗ്ലീഷ് ഭാഷയില്‍ വായിച്ചും എഴുതിയും ആശവിനിമയം നടത്താറുള്ള താങ്കള്‍ അധിനിവേശക്കാരന്റെ ഭാഷയാണെന്നു കരുതി ഇംഗ്ലീഷിനെ അവഗണിക്കാറില്ലല്ലോ ? ഭാഷയും അതുപോലെ ജ്ഞാനപദ്ധതികളിലെ മാനകങ്ങളും ടൂളുകളാണെന്നു മനസ്സിലാക്കുക. ടൂളുകളും അധിനിവേശ യുക്തിയെ ഉറപ്പിക്കുന്നുണ്ടെങ്കില്‍ സ്വന്തമായ ഉപകരണങ്ങള്‍ താങ്കള്‍ക്കും ആര്‍ക്കും ഉണ്ടാക്കാവുന്നതാണ്. സെമറ്റിക്ക് മതക്കാരോട് എനിക്ക് അസൂയയെന്തിന് ? അങ്ങിനെയുണ്ടെങ്കില്‍ ഞാനെന്തിനു അവരുമായി സാഹോദര്യപ്പെടണം ? വിലകുറഞ്ഞ ആരോപണങ്ങള്‍ മുന്നോട്ടുവെച്ചാല്‍ ജയിക്കാമെന്നാണോ ഹുസൈന്‍ കരുതുന്നത് ?

    20. സത്യാന്വേഷി തുടക്കം കുറുച്ച ശാസ്ത്രസംവാദങ്ങള്‍ ഹുസൈനെ മഹാശാസ്ത്രജ്ഞനും ഗവേഷകനുമാക്കാമെന്ന ഗൂഢതാല്പര്യം മാത്രമാണുണ്ടായിരുന്നതെന്ന് 2-)മത്തെ മറുപടിയില്‍ ഞാന്‍ എടുത്തുകാട്ടിയ അദ്ദേഹത്തിന്റെ ഉദ്ധരണികളില്‍ നിന്നും മനസ്സിലാക്കാം. ഈ ഉദ്ദേശം മനസ്സിലാക്കിയതു കൊണ്ടാണ് സി.കെ.ബാബുവിനെപ്പോലുള്ളവര്‍ സമയം കളയാഞ്ഞതും സൂരജിനെപ്പോലുള്ളവര്‍ എത്തിനോക്കാഞ്ഞതും. ശാസ്ത്രബോധമില്ലാത്തതുകൊണ്ട് ഞാനും എത്തിനോക്കിയില്ല, അത് എന്റെ സമയലാഭം.

    21 & 22. "സവര്‍ണപ്രത്യായശാസ്ത്രത്തെപ്പറ്റി ബോധവാനായ താങ്കള്‍ ആവരുടെ ഇഷ്ടശാസ്ത്രമായ ആധുനികശാസ്ത്രത്തെയും യുക്തിയേയും ആപ്പടി വിഴുങ്ങുന്നുവെന്നത് വൈരുധ്യമല്ലേ? "
    പാശ്ചാത്യ ആധുനികശാസ്ത്രത്തിനും സാമൂഹികശാസ്ത്രപരവും രാഷ്ട്രീയാധികാരപരവുമായ മാനങ്ങളുണ്ടെന്ന് മനസ്സിലാക്കാതെ ആധുനിക 'യുക്തി’യെയും വാദങ്ങളേയും പുകഴ്ത്തുന്നത് ശരിയായ നിലപാടാണോ?

    ശാസ്ത്രവുമയി ബന്ധപ്പെടുത്തി മനുഷ്യജീവിതത്തെ അത് എത്രമാത്രം നവീകരിക്കുന്നുവെന്നത് അതിന്റെ ഗുണഭോക്താവായിരുന്നുകൊണ്ട് നിരസിക്കുന്ന പരിപാടിയാണ് താങ്കളെപ്പോലുള്ളവര്‍ ചെയ്യുന്നത്. എന്നാല്‍ അതിനു പകരം വെയ്ക്കാന്‍ കയ്യിലൊന്നുമില്ലതാനും. ഇതേ സന്ദേശം ഇസ്ലാമിന്റെ പൌരോഹിത്യം അതിന്റെ അനുയായികളില്‍ അടിച്ചേല്പിച്ചിരുന്നതും പിന്നീടത് സ്ത്രീകളിലേക്കു ചുരുക്കിയതും അവിടുന്നും സമൂഹം മുന്നോട്ടു പോയതും ഞാന്‍ ഈ പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വൈരുദ്ധ്യം ഇല്ലാതാക്കണമെങ്കില്‍ ആധുനിക സയന്‍സിന്റെ മുഴുവന്‍ ജ്ഞാനമണ്ഡലത്തില്‍ നിന്നും വീണ്ടും മാറിനില്‍ക്കാന്‍ താങ്ഖളെപ്പോലുള്ള പണ്ഡിതര്‍ ശ്രേഷ്ഠര്‍ സമുദായത്തെ ഉപദേശിക്കട്ടെ. പക്ഷെ ചെവിക്കൊള്ളാന്‍ സമൂഹം നിന്നു തരില്ല. അതുകൊണ്ടാണ് പറഞ്ഞത് ഇത്തരം ചര്‍ച്ചകള്‍ കെട്ടിയെഴുന്നള്ളിക്കുന്നവര്‍ സമുദായത്തിന്റെ ശത്രുക്കളാണെന്ന്.

    23. സാധാരണ ടാറ്റയോടോ ബിര്‍ലയോടോ എന്നേക്കാള്‍ ധനികരായതു കൊണ്ട് നേരിയ അസൂയപോലും എനിക്ക് തോന്നിയിട്ടില്ല. അതുപോലെ പ്രഖ്യാതരായ പല ബുദ്ധിജീവികളോടും. അതുപോലെ പാവപ്പെട്ട എന്നെ ഏതെങ്കിലും നിലയില്‍ പരിചയപ്പെടാന്‍ ഇടയായാല്‍ അവര്‍ക്കും തോന്നില്ല എനിക്ക് അവരോട് അസൂയയുണ്ടെന്ന്.
    യാതൊരു മുന്‍പരിചയവുമില്ലാത്ത, തികച്ചും അന്യനായ ഞാന്‍ ഏതു നിലയിലാണ് താങ്കളോട് അസൂയപ്പെടേണ്ടത് ? അതേസമയം താങ്കളോട് അസൂയയുണ്ടെന്നു താങ്കള്‍ കരുതുന്നുണ്ടെങ്കില്‍ താങ്കളുടെ റേഞ്ച് എനിക്കു തുല്യമോ താഴെയോ തൊട്ടടുത്തോ മാത്രമാണെന്ന്താങ്കള്‍ക്കു തോന്നിയിരിക്കണം . ഇതിനു ഞാന്‍ കുറ്റവാളിയല്ലല്ലോ ?!!

    മറുപടിഇല്ലാതാക്കൂ
  95. >>>വളച്ചൊടിക്കലിലാണോ ഹുസൈൻ ഗവേഷണം നടത്തുന്നതെന്നാണ്,എന്റെ സംശയം.ഭക്തി മൂത്ത് ഉന്മാദം കൊള്ളുന്ന അവസ്ഥ.

    എന്തോ...സാധാരണ മനുഷ്യർക്ക് മനസ്സിലാവാത്ത കാര്യങ്ങളായതിനാൽ, ഓടിഒളിക്കാം അല്ലേ..?<<<



    ചര്‍വാകന്‍,

    ഹുസൈന്‍ എഴുതുന്നതിന്റെ മൂന്നില്‍ രണ്ടു ഭാഗവും incoherent ആയ വാചാടോപങ്ങളാണ്. രണ്ടുമൂന്നാവര്‍ത്തി വായിച്ചാലും അവ മനസിലാക്കിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ട്.

    വളച്ചൊടിക്കലിലും cherry picking ലും ആണ്‌ ഹുസൈന്‍ ഗവേഷണം നടത്തുന്നത്. പരിണാമത്തെ അനുകൂലിക്കുന്നവര്‍ എഴുതിയതില്‍ നിന്നും അവരൊക്കെ സന്ദേഹരൂപത്തില്‍ നടത്തുന്ന ചില പരാമര്‍ശങ്ങളാണ്‌ അവരുടെ അഭിപ്രായം, എന്ന വിചിത്ര നിലപാടിലാണു ഹുസൈന്‍.

    സത്യാന്വേഷി പറഞ്ഞ ഒരു കാര്യമുണ്ട്. മലയാളത്തില്‍ എഴുതാന്‍ ഹുസൈനു ബുദ്ധിമുട്ടാണ്. അതുകൊണ്ട് മറ്റാരോ ആണ്, ഹുസൈനുവേണ്ടി മലയാലം എഴുതുന്നതെന്ന്.

    മറുപടിഇല്ലാതാക്കൂ
  96. >>അല്ലാതെ അവര്‍ അധിനിവേഭ്രമമില്ലാത്തവരായിരുന്നുവെന്നതിന് തെളിവുകളില്ല. <<

    ചര്‍വാകന്‍,

    മുസ്ലിങ്ങള്‍ അധിനിവേശഭ്രമമുള്ളവര്‍ തന്നെയായിരുന്നു.

    അറേബ്യയില്‍ സ്ഥാപിക്കപ്പെട്ട ഇസ്ലാമിക സാമ്രാജ്യം രണ്ടു നൂറ്റാണ്ടിനുള്ളില്‍ മദ്ധ്യപൂര്‍വദേശവും ഉത്തരാഫ്രിക്കയും യൂറോപ്പിന്റെ പല ഭാഗങ്ങളും ആക്രമിച്ചു കീഴടക്കി.

    അഫ്ഘാനിസ്താനില്‍ നിന്നും വന്ന് ഇന്‍ഡ്യയെ ആക്രമിച്ചു കീഴടക്കിയവരായിരുന്നു മുഗള്‍ സാമ്രാജ്യം സ്ഥാപിച്ചത്.
    ഇന്‍ഡ്യക്കുള്ളില്‍ തന്നെ ടിപ്പു സുല്‍ത്താന്‍ സമീപ പ്രദേശങ്ങളായ തമിഴ് നാടും കേരളവും ആക്രമിച്ച് കീഴടക്കി സാമ്രാജ്യത്തിന്റെ നെ ഭാഗമാക്കിയിരുന്നു.

    മറുപടിഇല്ലാതാക്കൂ
  97. [[ചര്‍വാകന്‍ said: കേരളത്തിലെ പൊതുരംഗത്ത് എന്റെ ആശയാഭിപ്രായങ്ങളെ സ്വാധീനിച്ച ബുദ്ധിജീവികളെയും ചിന്തകരെയും ലിസ്റ്റിലെഴുതിയാല്‍ സത്യാന്വേഷി അത്ഭുതാദരങ്ങളോടെ അവതരിപ്പിക്കുന്ന താങ്കളുടെ പേര്‍ ഈ ലിസ്റ്റിന്റെ ആദ്യമോ അവസാനമോ പോലും കണ്ടെത്താനാകുന്നില്ല. സാമാന്യബോധമുള്ള സഹൃദയരായ അനുവാചകരാരും താങ്കളുടെ പേര്‍ ഉച്ചരിച്ചു കേട്ടിട്ടുമില്ല. താങ്കളെ ഒരു അസാമാന്യപ്രതിഭയായി അവതരിപ്പിച്ച സത്യാന്വേഷിയെ വേണമായിരുന്നു മന്ദബുദ്ധിയെന്നു വിളിക്കേണ്ടിയിരുന്നത്. ]]

    തികച്ചും ഉചിതമായ വിലയിരുത്തൽ...

    മറുപടിഇല്ലാതാക്കൂ
  98. <<"സത്യാന്വേഷി പറഞ്ഞ ഒരു കാര്യമുണ്ട്. മലയാളത്തില്‍ എഴുതാന്‍ ഹുസൈനു ബുദ്ധിമുട്ടാണ്. അതുകൊണ്ട് മറ്റാരോ ആണ്, ഹുസൈനുവേണ്ടി മലയാലം എഴുതുന്നതെന്ന്.">>

    ഹുസൈന് മലയാളം എഴുതാന്‍ ബുദ്ധിമുട്ടൊന്നുമില്ല, ടൈപ്പ് ചെയ്യാനേ ബുദ്ധിമുട്ടുള്ളു.അദ്ദേഹം മലയാളത്തില്‍ കുറെ കൃതികള്‍ എഴുതിയ ആളല്ലേ ! ഇംഗ്ലീഷില്‍ ഒന്നും എഴുതിയതായി അറിവില്ല.

    മറുപടിഇല്ലാതാക്കൂ
  99. ചാര്‍വാകന്‍,
    എന്റെ 'സത്യസന്ധരായ' നിരീശ്വവാദികള്‍ എന്ന പോസ്റ്റ് ഹുസൈന്റെ പോസ്റ്റുകളോടുള്ള ബ്രൈറ്റിന്റെ പ്രതികരണവും അതിന് ഹുസൈന്‍ നല്‍കിയ മറുപടികളും അവയെ കണ്ടില്ലെന്നു നടിച്ച് വീണ്ടും ലജ്ജയില്ലാതെ ബ്രൈറ്റ് നടത്തുന്ന അഭ്യാസങ്ങളും എടുത്തു കാട്ടുന്നതായിരുന്നു."അതിശക്തമായ മുന്‍വിധിയ്ക്ക് അടിമപ്പെട്ടയാളാ"യ ഞാന്‍ ആ വിഷയകമായി നടത്തിയ വിധിപ്രസ്താവത്തിലെ അപാകം എന്തെന്ന് താങ്കളോ മറ്റാരോ ഇതുവരെ ചൂണ്ടിക്കാണിച്ചില്ല. അതെന്തായാലും അവിടെ നില്‍ക്കട്ടെ. മുന്‍വിധികളൊന്നുമില്ലാത്ത താങ്കള്‍ ആ കേസിലൊരു നിക്ഷ്പക്ഷ വിധി പറയുമോ? ബ്രൈറ്റ് അതിനുശേഷവും ഹുസൈനുമായി വാദപ്രതിവാദങ്ങളില്‍ മുഴുകുകയുണ്ടായി. അതും താങ്കള്‍ക്ക് വിധി പ്രസ്താവിക്കാന്‍ ഉപയോഗിക്കാം. ചെയ്യുമോ?

    മറുപടിഇല്ലാതാക്കൂ
  100. ഇന്നലെ കൈരളി പീപ്പ്ള്‍ ചാനലില്‍ നടന്ന എന്‍ എം ഹുസൈന്‍-രവിചന്ദ്രന്‍ സംവാദം കണ്ടവര്‍ ഒരു കാര്യം ശ്രദ്ധിച്ചിരിക്കും. ആത്മവിശ്വാസം സ്ഫുരിക്കുന്ന പുഞ്ചിരിയോടെ കൂളായി ചോദ്യങ്ങളോടു പ്രതികരിക്കുന്ന ഹുസൈനേയും ജാള്യതയോടെയും ആത്മവിശ്വാസക്കുറവോടെയും അസ്വസ്ഥതയോടെയും സംസാരിക്കുന്ന രവിചന്ദ്രനേയുമാണ് കണ്ടത്.
    ഈ സന്ദര്‍ഭത്തില്‍ പ്രമുഖ ഹുസൈന്‍ വിമര്‍ശകരായ ചാര്‍വാക-നിസ്സഹായന്മോരാട് ഒരഭ്യര്‍ഥന:
    ബൂലോകത്തെ(ഭൂലോകത്തെയും)പ്രമുഖ നിരീശ്വരവാദ-യുക്തിവാദ-പരിണാമവാദ-ശാസ്ത്രജ്ഞന്മാരായ ബ്രൈറ്റ്,സുശീല്‍കുമാര്‍,രാജു വാടാനപ്പള്ളി,കെ പി, ജാക്ക്, കാളിദാസ പ്രഭൃതികളെ മുഴുവന്‍ ഒരു ഭാഗത്തും ഹുസൈന്‍ ഒറ്റയ്ക്ക് മറുഭാഗത്തും അണിനിരക്കുന്ന,നേരിട്ടുള്ള ഒരു സംവാദം സംഘടിപ്പിക്കാന്‍ തയ്യാറാകുമോ? അപ്പൂട്ടനെ മോഡറേറ്ററാക്കാം.

    മറുപടിഇല്ലാതാക്കൂ
  101. >>>>ബൂലോകത്തെ(ഭൂലോകത്തെയും)പ്രമുഖ നിരീശ്വരവാദ-യുക്തിവാദ-പരിണാമവാദ-ശാസ്ത്രജ്ഞന്മാരായ ബ്രൈറ്റ്,സുശീല്‍കുമാര്‍,രാജു വാടാനപ്പള്ളി,കെ പി, ജാക്ക്, കാളിദാസ പ്രഭൃതികളെ മുഴുവന്‍ ഒരു ഭാഗത്തും ഹുസൈന്‍ ഒറ്റയ്ക്ക് മറുഭാഗത്തും അണിനിരക്കുന്ന,നേരിട്ടുള്ള ഒരു സംവാദം സംഘടിപ്പിക്കാന്‍ തയ്യാറാകുമോ? അപ്പൂട്ടനെ മോഡറേറ്ററാക്കാം<<<


    സത്യാന്വേഷി,

    അതു തന്നെയല്ലേ താങ്കളുടെ ബ്ളോഗിലും ഹുസൈന്റെ ബ്ളോഗിലും നടന്നത്.

    ഇതൊക്കെ കുറെയധികം ആളുകള്‍ വായിച്ചിട്ടുമുണ്ട്.

    അതിന്റെ അവസാനം ഡാര്‍വിന്റെ Natural selection അല്ല ഹുസൈന്റെ Natural selection എന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

    ഹുസൈന്റെ Natural selection ആണോ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിനടിസ്ഥാനമായ Natural selection എന്ന് താങ്കളോട് ചോദിച്ചിട്ട് ഇന്നു വരെ മറുപടി പറഞ്ഞിട്ടില്ല. ഇത്രകാലം സത്യം അന്വേഷിച്ചിട്ടും ഈ സംവാദങ്ങളൊക്കെ നടത്തിയിട്ടും ഇത്ര ലളിതമായ ഒരു കാര്യം താങ്കള്‍ക്കിതു വരെ മനസിലായിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണു വേറൊരു സംവാദം? എന്തു കൂടുതല്‍ സത്യം മനസിലാക്കാനാണ്?

    മറുപടിഇല്ലാതാക്കൂ
  102. ഹുസൈനുവേണ്ടി 'മനുഷ്യബോംബായി' പൊട്ടിത്തെറിക്കാന്‍ ബെല്‍റ്റുബോംബും തിരുകി ഇറങ്ങിയിരിക്കയാണ് നമ്മുടെ സത്യാന്വേഷി. ആരെങ്കിലും ഇതിയാനെ തളയ്ക്കൂ. ഇതിയാന്റെ തലയ്ക്ക് തളംവെയ്ക്കേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു.ഹുസൈനെങ്കിലും അത് നേരത്തെ ചെയ്തിരുന്നെങ്കില്‍ എത്ര മാന്യമായി ഹുസൈന്റെ സംവാദങ്ങളെല്ലാം മുന്നോട്ടു പോകുമായിരുന്നു ?! അതു ചെയ്യാത്തതില്‍ നിന്നും എന്തോ ചിലത് ചീഞ്ഞു നാറുന്നതായി തോന്നുന്നു. !!!

    മറുപടിഇല്ലാതാക്കൂ
  103. "ആത്മവിശ്വാസം സ്ഫുരിക്കുന്ന പുഞ്ചിരിയോടെ കൂളായി ചോദ്യങ്ങളോടു പ്രതികരിക്കുന്ന ഹുസൈനേയും......." പാണന്റെ പാട്ട് അസ്സലാകുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  104. സത്യാന്വേഷി said ..

    ബൂലോകത്തെ(ഭൂലോകത്തെയും)പ്രമുഖ നിരീശ്വരവാദ-യുക്തിവാദ-പരിണാമവാദ-ശാസ്ത്രജ്ഞന്മാരായ ബ്രൈറ്റ്,സുശീല്‍കുമാര്‍,രാജു വാടാനപ്പള്ളി,കെ പി, ജാക്ക്, കാളിദാസ പ്രഭൃതികളെ മുഴുവന്‍ ഒരു ഭാഗത്തും ഹുസൈന്‍ ഒറ്റയ്ക്ക് മറുഭാഗത്തും അണിനിരക്കുന്ന,നേരിട്ടുള്ള ഒരു സംവാദം സംഘടിപ്പിക്കാന്‍ തയ്യാറാകുമോ? അപ്പൂട്ടനെ മോഡറേറ്ററാക്കാം.


    "സത്യാ"ന്വേഷി കഴിഞ്ഞ 3 മാസം കിടന്നുറങ്ങുകയായിരുന്നോ ? മോഡറേറ്ററുടെ അവലോകനവും സാഹിബിന്റെ ശാസ്ത്രത്തിനപ്പുറമുള്ള കാര്യങ്ങളെ ശാസ്ത്രീയമായി ഉറപ്പിച്ചു പറയാമെന്ന മറുപടിയും കണ്ടില്ലെ ?

    [Appottan]: "ഇതിന്‌ ഉത്തരം ഒന്നേ എനിക്ക്‌ കിട്ടുന്നുള്ളൂ....
    സൃഷ്ടിവാദത്തില്‍ തന്നെ താങ്കള്‍ക്ക്‌ ശാസ്ത്രീയമെന്നും നൂറുശതമാനം ശരിയെന്നും ഉറപ്പിച്ചു പറയാന്‍ സാധിയ്ക്കുന്ന ഒന്നും താങ്കള്‍ക്കിതുവരെ ലഭിച്ചിട്ടില്ല."


    [Hussain]: ഏതായാലും ശാസ്ത്രത്തിനപ്പുറവും ഉറപ്പും ബോധ്യങ്ങളുമുണ്ടന്ന് അപ്പൂട്ടന്‍ മനസ്സിലാക്കുക. അതിനാല്‍ ഉറപ്പിച്ചു പറയാനാവും creationism തന്നെയാണു സത്യമെന്ന്;ശാസ്ത്രീയമായും യുക്തിപരമായും മനുഷ്യുബുദ്ധിയെ തൃപ്തിപ്പെടുത്തുന്ന പ്രപഞ്ച വീക്ഷണമെന്ന്.

    മറുപടിഇല്ലാതാക്കൂ
  105. അപ്പഴും നേരിട്ടുള്ള സംവാദത്തിന്റെ കാര്യം എല്ലാവരും ഒഴിവാക്കുന്നു. ഇത്ര ഭയപ്പാടോ യുക്തിവാദികള്‍ക്ക്?അതും യുക്തിവാദികളെ മുഴുവന്‍ അണിനിരത്തൂ, യുക്തിവാദിയെത്തന്നെ മോഡറേറ്ററാക്കൂ എന്നൊക്കെ ഈ"പാണന്‍" വെല്ലുവിളിപോലെ എഴുതിയിട്ടും!

    മറുപടിഇല്ലാതാക്കൂ
  106. കാളിദാസനും മറ്റും പരിണാമ സംബന്ധിയായി ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങള്‍ക്ക് ഹുസൈന്‍ വിശദമായ പോസ്റ്റുകള്‍ ഇടാനിരിക്കുന്നേയുള്ളൂ. അതുകൊണ്ട് അതിനെക്കുറിച്ച് ഞാനൊന്നും പറയേണ്ടതില്ല ഇപ്പോള്‍.

    മറുപടിഇല്ലാതാക്കൂ
  107. അല്ലാ ഇപ്പോ ഒരു ശംശയം. ഞാനിനി ഇങ്ങോട്ടില്ല എന്നു പറഞ്ഞു പോയ സത്യാന്വേഷി പോകാതെ ഇവിടെ തന്നെയുണ്ടെല്ലോ ! അപ്പോള്‍ സംഗതിയിതാണ്, വായടഞ്ഞു പോയപ്പോള്‍ മറുപടി പറയാനില്ലെന്നും ആളുകളുടെ ശ്രദ്ധമാറിയപ്പോള്‍ വേറെ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യാം. നല്ല സൂത്രം !

    മറുപടിഇല്ലാതാക്കൂ
  108. ഞാന്‍ അന്നേ പറഞ്ഞു ഈ ഹുസൈനേം (അ)സത്യാന്വേഷിയേം ഒഴിവാക്ക് ,ഒറ്റപ്പെട്ത്ത് എന്ന്. എന്നിട്ട് കേട്ടാ, കേട്ടില്ല. എന്തേ, ഈ നിസ്സഹയാനും ചര്‍വാകനും റാബിറ്റിനും വേറെ പണിയില്ല. അതന്നെ. ന്നാ പിന്നെ അനുഭവിച്ചോ. (അ)സത്യാന്വേഷി ഇവിടെ തന്നെ കാണും വേറെ എവിട പോകാനാ

    മറുപടിഇല്ലാതാക്കൂ
  109. "അപ്പഴും നേരിട്ടുള്ള സംവാദത്തിന്റെ കാര്യം എല്ലാവരും ഒഴിവാക്കുന്നു." ഇജ്ജ് ഞമ്മളെ വിടില്ല ശെയ്ത്താന്‍ :-))

    ശരി, പക്ഷെ ഒരു കണ്ടീഷന്‍. താങ്കള്‍ തന്നെ മോഡറേറ്ററാകണം.താങ്കളെ നൂറുശതമാനം വിശ്വാസമാണ്.ഒന്നുമില്ലേലും താങ്കളൊരു വിശ്വാസിയല്ലേ !! മറ്റൊരു അലവന്‍സുകൂടി തരുന്നു. താങ്കള്‍ മോഢറേറ്ററും വാദിയും ഒരുമിച്ചായിക്കോ. ഈ കണ്ടീഷന്‍ സമ്മതിച്ചാല്‍ ഞാന്‍ റെഡി. പക്ഷെ ഈയുള്ളവന്റെയും ചില കണ്ടീഷനുകള്‍ അനുവദിക്കണം. വായനയും ശാസ്ത്രജ്ഞാനവും കമ്മിയായതിനാല്‍ സ്വന്തം യുക്തികളെ വെച്ച് വാദിക്കാന്‍ അനുവദിക്കണം.അതേതു പുസ്തകത്തില്‍, ആരുടെ വാക്കുകള്‍ എന്നു മാത്രം ചോദിക്കരുത്. പറയുന്നത് ശരിയോ തെറ്റോ എന്നുമാത്രം മോഡറേറ്ററ്‍ തീരുമാനിച്ചാല്‍ മതി. സീരിയസ്സാണെങ്കില്‍ അറിയിക്കുക.

    മറുപടിഇല്ലാതാക്കൂ
  110. മറ്റാരുടെയും കൂട്ടില്ലാതെയും സംവാദത്തിനു റെഡി. ചിലപ്പോള്‍ ചാര്‍വാകനുണ്ടാകും. പക്ഷെ താങ്കള്‍ മോഡറേറ്ററായേ പറ്റൂ. താങ്കള്‍ക്ക് വാദിയുമാകാം. പരിപാടി റെക്കോഡു ചെയ്യണം. നിശബ്ദനിരീകരുണ്ടാവും. െന്ചതാ റെഡിയല്ലേ. ഈ അശുവിനോടോ യുദ്ധം എന്നു പറഞ്ഞ് കളിയാക്കല്ലേ. എനിക്ക് നാണംലവലേശമില്ല. തോറ്റാലും അതൊരു ക്രഡിറ്റ്. ഒന്നുമില്ലേലും ഒരു സ്ക്കോളറോടല്ലേ ! അതും അഭിമാനകരം. അഭിപ്രായം അറിയിക്കുക.

    മറുപടിഇല്ലാതാക്കൂ
  111. സത്യാന്വേഷി പറഞ്ഞു...

    അപ്പഴും നേരിട്ടുള്ള സംവാദത്തിന്റെ കാര്യം എല്ലാവരും ഒഴിവാക്കുന്നു. ഇത്ര ഭയപ്പാടോ യുക്തിവാദികള്‍ക്ക്?അതും യുക്തിവാദികളെ മുഴുവന്‍ അണിനിരത്തൂ, യുക്തിവാദിയെത്തന്നെ മോഡറേറ്ററാക്കൂ എന്നൊക്കെ ഈ"പാണന്‍" വെല്ലുവിളിപോലെ എഴുതിയിട്ടും>>>>>>>>>>>>

    എന്റെ പ്രിയ അന്വേഷി,
    ഞാന്‍ രവിചന്ദ്രന്‍ മാഷിനെ പങ്കെടുപ്പിക്കുന്ന കാര്യം ഏറ്റു,
    ഹുസ്സൈന്‍ സാഹിബ് ദീര്‍ഘദൂര യാത്രൌക്കുള്ള ബുദ്ധിമുട്ട് എന്നെ അറിയിച്ചിട്ടുണ്ട്,ആലുവയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായാലും ആകാം,പ്രയാസമുണ്ടെങ്കില്‍ ആലുവയില്‍ വേറെ വെന്യു തരപ്പെടുത്താം-ഞാന്‍ ഏറ്റു.
    ആള്‍കൂട്ടവും ബുദ്ധിമുട്ടാണങ്ങില്‍ താല്പര്യമുള്ള ബ്ലോഗറന്മാര്‍ മതി.ഇരുപക്ഷത്തിനും റിക്കാര്‍ഡിങ് ആകാം.
    ഒത്തിരിപ്പേരുടെ ആഗ്രഹമാണിത്.അന്വേഷി സാഹിബിനെയും നൂറാളെയും ഏറ്റതാണല്ലോ,
    അന്വേഷിയുടെ അന്വേഷണത്വരയ്ക്കുള്ള ഒരു സുവര്‍ണ്ണവീഥി ഇതാ അന്വേഷിയെ മാടി വിളിക്കുന്നു.

    അന്വേഷി മുങ്ങത്തില്ല എന്റെ നിസ്സഹായ.

    ഇസ്ലാം റേഡിയോവിലൂടെ തത്സമയ പ്രക്ഷേപണവുമാകാം.

    മറുപടിഇല്ലാതാക്കൂ
  112. സത്യാന്വേഷി പറയുന്നു.....

    ഇന്നലെ കൈരളി പീപ്പ്ള്‍ ചാനലില്‍ നടന്ന എന്‍ എം ഹുസൈന്‍-രവിചന്ദ്രന്‍ സംവാദം കണ്ടവര്‍ ഒരു കാര്യം ശ്രദ്ധിച്ചിരിക്കും. ആത്മവിശ്വാസം സ്ഫുരിക്കുന്ന പുഞ്ചിരിയോടെ കൂളായി ചോദ്യങ്ങളോടു പ്രതികരിക്കുന്ന ഹുസൈനേയും ജാള്യതയോടെയും ആത്മവിശ്വാസക്കുറവോടെയും അസ്വസ്ഥതയോടെയും സംസാരിക്കുന്ന രവിചന്ദ്രനേയുമാണ് കണ്ടത്. അടുത്ത ഭാഗം കൂടി നോക്കാം.>>>>>>>>>>>>>>>>>

    പരിപാടി കഴിഞ്ഞതിനു ശേഷം ഞാന്‍ ഗിരീഷ് ഡോക്റ്റരെയും ഹുസ്സൈന്‍ സഹിബിനെയും രവിചന്ദ്രം മാഷിനെയും വിളിച്ചിരുന്നു.ഡോക്ടര്‍ പറഞ്ഞ കാര്യങ്ങള്‍....
    ഡോക്ടര്‍ ഷൂട്ടിങ്ങ് വേളയില്‍ രണ്ടു പേരും സൌമമായി ഇരുന്നതില്‍ അതിശയം കൂറി,അദ്ദേഹം ഒരു മുന്‍ സംഭവം അവരോടായി പറഞ്ഞു,
    (ഫിലിപ് എം പ്രസാദ്, ഡോക്ടര്‍,ഈയുള്ളവന്‍,രാജഗോപാല്‍ വാകത്താനം എന്നിവര്‍ പങ്കെടുത്ത ഒരു ടിവി പരിപാടിയ്ക്കിടയ്ക്ക് ഞാന്‍ അന്തരീക്ഷത്തില്‍ നിന്നും ഭസ്മം വരുത്തി ഫിലിപ് എം പ്രാസാദിനു നല്‍കി,സായിഭാഭയെ അനാവരണം ചെയ്തതില്‍ ക്ഷുഭിതനായി അദ്ദേഹം എന്നെ തല്ലി.)എന്നാല്‍ നമ്മുടെ സാഹിബും മാഷും വളരെ കൂളായി പങ്കെടുത്തത്
    ഡോക്ടറെ അതിശയപ്പിച്ചത്.

    സത്യാന്വേഷി അന്വേഷണത്തിന്റെ ഒടുവില്‍ വ്യക്തിഭക്തിയില്‍ അഭയം തേടിയിരിക്കുന്നു.

    മൂന്നു പ്രാവശ്യം രവിചന്ദ്രന്‍ മാഷ് എടുത്തുന്നയിച്ച കാര്യമുണ്ട്....

    പ്രപഞ്ചത്തില്‍ എവിടെയും“ സ്രിഷ്ടി“നടക്കുന്നില്ല,
    എന്താണ് സ്രിഷ്ടി എന്നു തീരുമാനിച്ചിട്ടുവേണം ചര്‍ച്ച ,
    സ്രിഷ്ടി വേറെ “ആസൂത്രണം“ വേറെ

    എന്നാല്‍ ചര്‍ച്ചയില്‍ ഒരിടത്തും സാഹിബ് ഇതിന്റെ മറൂപടി പറഞ്ഞില്ല.ഇതു വളരെ പ്രധാന പോയിന്റായി എനിക്കു തോന്നുന്നു.സത്യാന്വേഷി റിക്കോഡ് ചെയ്തുട്ടുണ്ടങ്കില്‍ ദയവായി ലിങ്ക് നല്‍കുക ,വായനക്കാര്‍ തീരുമാനിക്കട്ടെ.
    എന്തിനാ അന്വേഷിക്കു രാജാവിനെക്കാള്‍ വലിയ രാജ ഭക്തി.സഹിബിനോടു ചോദിക്കൂ അദ്ദേഹം കാര്യങ്ങള്‍ പറയും


    ഇരുളില്‍ പതുങ്ങി നിന്നു പേരുപോലും വെളിപ്പെടുത്താത്ത ;രവിമാഷ് വെള്ളിവെളിച്ചത്തിലാണന്നു പറയുന്ന സത്യാന്വേഷീ
    ഫെബ്രുവരി 13ന് പെരിന്തല്‍മണ്ണ,20ന് തിരൂര്‍.മാര്‍ച് 6 ന് പരപ്പനങ്ങാടി എന്നിവിടങ്ങളിലെ വെള്ളിവെളിച്ചത്തില്‍ റെക്കാര്‍ഡ് ചെയ്തു നടത്തപ്പെടുന്ന രവിചന്ദ്രന്‍ മാഷിന്റെ പരിപാടികള്‍ കാണാന്‍ വരിക,പൂരം പറഞ്ഞറിയിക്കുന്നില്ല.ഇതു വ്യക്തിപൂജയല്ല വിഷയ താല്പര്യമാണ്.

    മറുപടിഇല്ലാതാക്കൂ
  113. സത്യാന്വേഷി ,
    നിങ്ങള്‍ കെപി യെ വായിച്ചില്ല/മനസ്സിലാക്കിയില്ല,അല്ലെങ്കില്‍ നിങ്ങള്‍ക്കു മനസ്സിലായില്ല.അതു കെപി യുടെ കുറ്റമല്ല അദ്ദേഹത്തിന്റെ അപാര ജ്ഞാനത്തിന്റെ കറ്റമാണ്.
    കെപി ഞാനുദ്ദേശിക്കുന്ന വ്യക്തിയാണെങ്കില്‍ മറുപക്ഷം ബൌദ്ധികമായി വെള്ളം കുടിക്കെണ്ടിവരും.
    എനിക്കു പരിണാമ ക്ലാസ്സെടുത്തത് (4 ദിന ക്യാമ്പ്)കെപി യെന്നു പേരുവെച്ചു ഞാന്‍ അനുമാനിക്കുന്നു,എനിക്കു ഇപ്പോഴും കെപി ജാക് കാളിദാസന്‍ ഇവരെ നേരിട്ടറിയണമെന്നു തല്പര്യമില്ല,അവര്‍ വളരെ നന്നായി പറയുന്നുണ്ടല്ലോ അതുമതി.
    പിന്നെ ചര്‍ച്ചയിലൂടെ അവര്‍ ശരിക്കും സാഹിബിനെ മനസ്സിലാക്കി കഴിഞ്ഞു,അതാണു ‘സ്യൂടോ‘യുമായുള്ള സംവാദത്തിനു ഔത്സുക്യം കാണിക്കാത്തത്.

    മറുപടിഇല്ലാതാക്കൂ
  114. >>>>കാളിദാസനും മറ്റും പരിണാമ സംബന്ധിയായി ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങള്‍ക്ക് ഹുസൈന്‍ വിശദമായ പോസ്റ്റുകള്‍ ഇടാനിരിക്കുന്നേയുള്ളൂ. അതുകൊണ്ട് അതിനെക്കുറിച്ച് ഞാനൊന്നും പറയേണ്ടതില്ല ഇപ്പോള്‍.<<<

    സത്യാന്വേഷി,

    ഹുസൈന്‍ പോസ്റ്റ് ഇട്ടോട്ടെ. ഞാന്‍ ചോദിച്ചത് സത്യാന്വേഷിയുടെ അഭിപ്രായമാണ്. താങ്കള്‍ പരിണാമത്തേപ്പറ്റി എവിടെയെങ്കിലും വായിച്ചിട്ടുണ്ടോ? ഹുസൈന്‍ പറയുന്നതാണോ ഡാര്‍വിന്‍ പരിണാമ സിദ്ധാന്തത്തിനടിസ്ഥാനമക്കിയ natural selection? അതെ എന്നോ അല്ല എന്നോ അല്ലെങ്കില്‍ അറിയില്ല എന്നോ മറുപടി പറഞ്ഞുകൂടെ?

    കാളിദാസന്‍ പരിണാമസംബന്ധിയായ പല പ്രശ്നങ്ങളും ഉന്നയിച്ചിരുന്നു. അതൊക്കെ ഡാര്‍വിന്റെ Natural selection അല്ല ഹുസൈന്റെ Natural selection എന്ന് അദ്ദേഹം സമ്മതിക്കുന്നതിനു മുന്നെയാണ്. ഇത് സമ്മതിച്ചപ്പോള്‍ പരിണാമത്തേക്കുറിച്ചുള്ള സംവാദവും തീര്‍ന്നു. ഹുസൈന്‍ പറയുന്ന Natural selection എന്നെ സംബന്ധിച്ച് പ്രസക്തമല്ല. അതുകൊണ്ട് അതിനേക്കുറിച്ച് കൂടുതല്‍ സംവദിക്കാനും ഇല്ല.

    ഡാര്‍വിന്റെ Natural selection ആണ്, പരിണാമ സിദ്ധാന്തത്തിന്റെ അടിസ്ഥാനമെന്ന് മനസിലാക്കുന്ന ആരുമായും ഞാന്‍ സംവദിക്കാന്‍ തയ്യാറാണ്.

    മറുപടിഇല്ലാതാക്കൂ
  115. നിസ്സഹായാ/യുക്തി,
    സംവാദം സംഘടിപ്പിക്കുക. ആലുവയിലാണെങ്കില്‍ ഹുസൈന് വളരെ എളുപ്പമായിരിക്കും. പിന്നെ മോഡറേറ്ററായി ഞാന്‍ തന്നെ വേണമെങ്കില്‍ അതാവാം. പക്ഷേ എനിക്കും ഒരു കണ്ടീഷന്‍. ജാക്ക് റാബിറ്റ്, കാളിദാസന്‍, കെ പി എന്നീ ഇപ്പോളും സജീവമായി ഹുസൈനുമായി 'നേരിട്ട് 'സംവാദം നടത്തുന്ന ആളുകളില്‍ ആരെങ്കിലും ഒരാളെങ്കിലും മറുവശത്തും വേണം. സമ്മതിച്ചോ?

    മറുപടിഇല്ലാതാക്കൂ
  116. യുക്തി,
    >>>>കെപി ഞാനുദ്ദേശിക്കുന്ന വ്യക്തിയാണെങ്കില്‍ മറുപക്ഷം ബൌദ്ധികമായി വെള്ളം കുടിക്കെണ്ടിവരും<<<
    അപ്പോള്‍പ്പിന്നെ കെ പിയെത്തന്നെ പങ്കെടുപ്പിക്കാം. കാളിദാസനും ജാക്കും ഒരു കാരണവശാലും വെള്ളിവെളിച്ചത്തിലേക്കു വരാന്‍ സാധ്യതയില്ല(എന്നെപ്പോലെ-കെ പി വന്നാല്‍ പക്ഷേ ഞാന്‍ വരാമെട്ടോ.ഒന്നുമല്ലെങ്കിലും ആലുവാപ്പുഴയില്‍ ചാടിയെങ്കിലും ഇത്തിരി "വെള്ളം കുടിക്കാ"മല്ലോ).

    മറുപടിഇല്ലാതാക്കൂ
  117. നിസ്സഹായാ,
    ചാര്‍വാകനുള്ള എന്റെ മറുപടിയില്‍ എന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ക്കൂടുതല്‍ എനിക്കൊന്നും പറയാനില്ല എന്നാണ് ഇപ്പോഴും എന്റെ നിലപാട്. ഞാന്‍ എഴുതിയതിനു മുഴുവന്‍ ചാര്‍വാകന്‍ ഇപ്പോളും വിശദീകരണം നല്‍കിയിട്ടില്ലെന്ന് എന്റെ മറുപടിയും ചാര്‍വാകന്റെ തുടര്‍ വിശദീകരണവും വീണ്ടും പരിശോധിച്ചാല്‍ മനസ്സിലാകും. മാത്രമല്ല, അടിസ്ഥാനപരമായിത്തന്നെ നിങ്ങള്‍ രണ്ടാളും ബാബുരാജ് മുതല്‍ ടി ടി ശ്രീകുമാര്‍ വരെയുള്ള സാമൂഹിക ചിന്തകന്മാര്‍ ഉന്നയിക്കുന്ന നിലപാടുകള്‍ക്ക് വിരുദ്ധ ചേരിയിലേക്ക് പതുക്കെപ്പതുക്കെ (അതോ സ്പീഡിലോ?) നീങ്ങിക്കൊണ്ടിരിക്കയാണ്. ഞാന്‍ ആ ചേരിയിലാണ്. ആ നിലപാടുകള്‍ മനസ്സിലാക്കാനും അംഗീകരിക്കാനും നിങ്ങള്‍ക്ക് കുറച്ചുകൂടി സമയം ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. അതുവരെ ഒരു ഇടവേളയാണ് ഞാനുദ്ദേശിച്ചത്.വീണ്ടും ആവര്‍ത്തിക്കട്ടെ, തികഞ്ഞ സമചിത്തതയോടെ ആലോചിച്ച് വെട്ടലും തിരുത്തലും നടത്തിയാണ് ഓരോ വാക്കും പ്രയോഗിക്കുന്നത്. പിന്നീട് ഈ വാക്കുകളുടെ പേരില്‍ പശ്ചാത്തപിക്കാനിട വരരുത് എന്ന ആഗ്രഹമുള്ളതിനാലാണത്.താങ്കള്‍ വളരെ വികാരാധീനനാണ്. അതു മാറാന്‍ സമയം ആവശ്യമാണ്. മറ്റുകാര്യങ്ങള്‍ ഹുസൈനെക്കൂടി ബാധിക്കുന്ന വിഷയമായതിനാല്‍ അദ്ദേഹം മറുപടി പറയുന്നുമുണ്ട്.

    മറുപടിഇല്ലാതാക്കൂ
  118. എന്റെ സത്യാന്വേഷീ,

    ക്ലിയറായി എഴുതപ്പെട്ട, ആവര്‍ത്തിച്ചു വിശകലനം ചെയ്യാവുന്ന, എഴുത്തിന്റെ മറ്റൊരു ആവിഷ്ക്കാരമായ ബ്ലോഗ് എന്ന സംവിധാനത്തില്‍ കാളിദാസന്‍, ജാക്ക് റാബിറ്റ്, ബ്രൈറ്റ്, കെപി,...തുടങ്ങി നിരവധി പേരുടെ വ്യക്തമായ ചോദ്യങ്ങള്‍ക്കും ഖണ്ഡനങ്ങള്‍ക്കും നാളിതുവരെ മറുപടി പറയാത്ത ഹുസൈന്റെ പിറകെ ചില ചോദ്യങ്ങളുമായി ഇപ്പോഴും കാളിദാസന്‍ നടക്കുന്നുണ്ടെല്ലോ !? ഗുരു ചോദ്യങ്ങള്‍ക്കു സമാധാനം തരുന്നില്ല, അതിനാല്‍ ശിഷ്യനെങ്കിലും സംഗതി ഒന്നു വിറ്റ്നെസ്സു ചെയ്യണമെന്നും, ശിഷ്യന്റെ അഭിപ്രായമെങ്കിലും അറിയിക്കണമെന്ന് അദ്ദേഹം നിരന്തരം ആവശ്യപ്പെടുന്നുണ്ടെല്ലോ ? സത്യാന്വേഷണവുമായി എന്തെങ്കിലും ബന്ധം താങ്കള്‍ക്കുണ്ടെങ്കില്‍ ഈ ബൂലോകത്തു കുറച്ചു സത്യസന്ധമായി പെരുമാറിയിട്ടു പോരെ നേരിട്ടുള്ള സംവാദം അറേഞ്ചു ചെയ്യാന്‍. ആടിനെ പട്ടിയാക്കാനുള്ള താങ്കളുടെ വൈദഗദ്ധ്യം അസാമാന്യം തന്നെ. ഇവിടെ അന്ധമായ പക്ഷപാതിത്വം കാണിച്ചു 'ഹുറേ' വിളിക്കുന്ന താങ്കള്‍ ഇവിടുത്തെ പരാജയം അംഗീകരിക്കാന്‍ സമ്മതമില്ലാത്തതു കൊണ്ടല്ലേ അടുത്ത മാധ്യമത്തിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്നത്. സ്വന്തമായി ചാനലും റേഡിയോയും ഇനി മറ്റെന്തൊക്കെയാണു കൈയ്യിലുള്ളത് ? സംവാദത്തില്‍ നിന്നും പിന്മാറാന്‍ പറയുന്നതല്ല ഈ ന്യായം.

    മറുപടിഇല്ലാതാക്കൂ
  119. സംവാദത്തില്‍ നിന്നും പിന്മാറാന്‍ പറയുന്നതല്ല ഈ ന്യായം. അതു കറക്റ്റ്.

    മറുപടിഇല്ലാതാക്കൂ
  120. എനിക്ക് സംവാദത്തിന് താല്പര്യക്കുറവൊന്നുമില്ല. കൈരളിയിലെ സംവാദം കഴിഞ്ഞിട്ടു പോരേയെന്നു ചോദിച്ചെന്നേയുള്ളു. കൈരളിയില്‍ യുക്തിവാദികള്‍ പരാജയപ്പെട്ടാല്‍ വീണ്ടും അവരെ ആവര്‍ത്തിച്ചു പരാജയപ്പെടുത്തേണ്ട കാര്യമില്ലല്ലോ സത്യാന്വേഷി ? താങ്കളും ഹുസൈനും ഉള്‍പ്പെടുന്ന, സ്നേഹസംവാദക്കമ്മിറ്റി സംവാദത്തിന്റെ ചിലവ് പൂര്‍ണമായും വഹിക്കണം (നല്ലൊരു നോണ്‍ വെജ് ശാപ്പാടോ ബിരിയാണിയോ ആകുന്നതില്‍ പരിഭവമില്ല. ടിഎ തന്നാല്‍ സ്നേഹസംവാദം സ്നേഹപൂര്‍ണമാകുമെന്നു തോന്നുന്നു). യുക്തിവാദി സംഘടനകളാരും വിദേശഫണ്ടൊന്നും കൈപ്പറ്റാന്‍ തുടങ്ങിയിട്ടില്ലാത്തതിനാല്‍ പരമദരിദ്രരാണ്. ഇക്കാര്യത്തില്‍ ഇവര്‍ക്കിനിയും നല്ല ബുദ്ധിതോന്നിത്തുടങ്ങിയിട്ടില്ല. അറ്റ്ലീസ്റ്റ് മതപ്രചാരണത്തിന് വിദേശി ആകാമെങ്കില്‍ മതവിരുദ്ധതയ്ക്കും അതാകാമെന്നു യുക്തി മനസ്സിലാക്കിയിട്ടില്ല യുക്തിവാദികള്‍ എന്നു തോന്നുന്നു.

    ഇത്തരം സംവാദത്തിന് അര്‍ത്ഥമില്ലെന്ന് കാളിദാസന്‍ വ്യക്തമാക്കിയതിനെ ഞാനും പിന്തുണയ്ക്കുന്നു. കാരണം ബ്ലോഗില്‍ നേരെ ചൊവ്വേ ഉത്തരം പറഞ്ഞിട്ടു പോരെ നേരിട്ടു സംവാദം നടത്തി കൂക്കിവിളിച്ചു തോല്പിക്കാന്‍ !

    മറുപടിഇല്ലാതാക്കൂ
  121. ചുരുക്കിപ്പറഞ്ഞാല്‍ പരസ്യ സംവാദം എന്ന ആശയത്തില്‍ നിന്നു നിസ്സഹായന്‍ പിന്മാറി എന്നര്‍ഥം. അതിനു മറയിടാനായി എന്തെല്ലാം അഭ്യാസങ്ങള്‍!

    സ്നേഹസംവാദക്കമ്മിറ്റി സംവാദത്തിന്റെ ചിലവ് പൂര്‍ണമായും വഹിക്കണം (നല്ലൊരു നോണ്‍ വെജ് ശാപ്പാടോ ബിരിയാണിയോ ആകുന്നതില്‍ പരിഭവമില്ല. ടിഎ തന്നാല്‍ സ്നേഹസംവാദം സ്നേഹപൂര്‍ണമാകുമെന്നു തോന്നുന്നുഇത്തരം പ്രസ്താവനകളിലൂടെയാണ് ഉള്ളിലിരുപ്പ് പൂര്‍ണമായും വെളിപ്പെടുന്നത്. എത്ര വിദഗ്ധമായാണ് ബിരിയാണി, നോണ്‍ വെജ് ശാപ്പാട് , വിദേശഫണ്ട് എല്ലാം കയറിവന്നതു്?

    മറുപടിഇല്ലാതാക്കൂ
  122. എനിക്ക് സംവാദത്തിന് താല്പര്യക്കുറവൊന്നുമില്ല. കൈരളിയിലെ സംവാദം കഴിഞ്ഞിട്ടു ആകാം. അതിന് മോഡറേറ്റര്‍ താങ്കള്‍ തന്നെയായിക്കോട്ടെ. ചിലവ് മുന്‍പറഞ്ഞ കമ്മിറ്റി വഹിച്ചേ പറ്റൂ എന്നു പറയുന്നതില്‍ മറ്റെന്ത് ഉദ്ദേശമുണ്ടെന്നു കരുതിയാലും വിരോധമില്ല, കാര്യങ്ങള്‍ വസ്തുതകളായിരിക്കുന്നിടത്തോളം. കുറച്ച് യുക്തിവാദികളെ ഞാന്‍ പങ്കെടുപ്പിക്കാം. കൈയിലെ കാശ് കൊടുത്ത് അവരെ സംവാദത്തില്‍ പങ്കെടുപ്പിക്കാന്‍ എനിക്കു വലിയ പൂതിയൊന്നുമില്ല. കാളിദാസനോ കെപിയോ ഉണ്ടായേ പറ്റൂ എന്ന നിബന്ധന നിര്‍ബന്ധമാക്കരുത്.

    മറുപടിഇല്ലാതാക്കൂ
  123. സത്യാന്വേഷി,‘ഉന്മാദം‘ ഇത്രയുമാകാമോ?തികഞ്ഞ ആത്മവിശ്വാസത്തോടെ വെല്ലുവിളി നടത്തിയത്,ആ പാവം ഹുസൈനെ ‘കുപ്പിയിലാക്കാ’നാണന്നു തോന്നുന്നു.അല്ലെങ്കിൽ ‘അണ്ണാൻ ആനയെ’വെല്ലിവിളിച്ച കുട്ടികഥ ഓർത്തു കാണും.
    ബാബുരാജ് മുതൽ ടി.ടി.ശ്രീകുമാർ വരെയുള്ള സാമൂഹ്യചിന്തകരെ പറ്റി പറഞ്ഞു.ഇതിനിടക്കു കുറേപേരുണ്ടാകുമല്ലോ..?അതിൽ ഈ ഹുസൈൻ വരുമോ?.എന്തായാലും,ബാബുരാജിനേയും ശ്രീകുമാറിനേയും നേരിട്ടറിയാം.അവർ സാമൂഹ്യചിന്തകരാണന്നും ‘അംഗീകരിക്കുന്നു’.ന്യൂനപക്ഷ സമൂഹത്തിന്റെ രാഷ്ട്രീയ നിർണ്ണയവകാശത്തെ പറ്റിയുള്ള ഒരു വിഷയമായിരുന്നില്ല.ഇവിടെ ചർച്ചചെയ്തത്.തികച്ചും ആധുനിക ശാസ്ത്രവിഷയങ്ങളിലുള്ള കണ്ടെത്തലുകളും അനുബന്ധവിഷയങ്ങളുമാണ്.ഇത് വിശ്വാസി-അവിശ്വാസി സംവാദമാണ്.അതിൽ വിശ്വാസിയുടേ ഭാഗം മുസ്ലീമിനു നൽകി ചർച്ചയെ വഴിതിരിച്ചു വിട്ടത്.,സത്യാന്വേഷിയാണ്.ആ ലൈൻ ഇപ്പോഴും ദുരൂഹമാണ്.സാമൂഹ്യ വിഷയങ്ങളിൽ ഞാനെടുത്തിട്ടുള്ള നിലപാടുകൾ,എന്റേതുമാത്രമാണ്.ബോധ്യപ്പെടുന്നമുറക്ക് മാറ്റാം.ബാബുരാജോ,ശ്രീകുമാറോ മുന്നോട്ടുവെക്കുന്ന വിഷയങ്ങളെ ചർച്ചപോലും ചെയ്യാതെ സ്വീകരിക്കുവാനുള്ള താങ്കളുടെ അവകാശം അംഗീകരിക്കുന്നു.മതവിശ്വാസം’മതമൌലിക വാദ’മായിമാറുന്ന വളരെ നേർത്ത വരയിൽ തെന്നിവീഴാവുന്ന വിഷയമായതുകൊണ്ട്,അത് മറ്റൊരു വിഷയമാക്കി പോസ്റ്റാവുന്നതാണ്.അതിവിടെകൊണ്ടിട്ട് കൊളമാക്കല്ലേ...സത്യാന്വേഷി.
    ഒഫ്:ടി.വി.യിൽ വന്ന പരിപാടി ഞാനും കണ്ടിരുന്നു.നനഞ്ഞു കുതിർന്ന വർത്തമാനം പറഞ്ഞ മനുഷ്യനെ ചൂണ്ടിയാണല്ലോ ഭഗവാനേ..ഈ മനുഷ്യൻ ഇങ്ങനെ പറയുന്നത്.ഇനി ആത്മവിശ്വാസത്തിന് വേറേ ഭാവമോ,അർഥമോക്കെയോ ഉണ്ടോ..ആവോ..?

    മറുപടിഇല്ലാതാക്കൂ
  124. സത്യാന്വേഷിയുടെ ആത്മവിശ്വാസം നല്ലതുതന്നെ.യുക്തിവാദികളും,ഇസ്ലാമത പണ്ഡിതരും തമ്മിൽ സംവാദമെന്ന പേരിൽ നടന്ന വീഡിയോ കണ്ടിട്ടൂണ്ട്.(നെറ്റിൽ).
    സർവ്വശക്തനായ..ദൈവവും,സത്യമായ ശാസ്ത്രവും തമ്മിൽ എന്തുസംവാദമാണ് നടക്കുകയെന്ന് എനിക്കു മനസ്സിലായിട്ടില്ല.രണ്ടു കൂട്ടരും അവരവരുടെ ബൊധ്യങ്ങളിൽ നിന്നും മാറിയതായും കേട്ടില്ല.
    അതുകൊണ്ട്,സമയം അനുവദിച്ചാൽ കേൾവിക്കാരൻ മാത്രമാകാൻ തല്പര്യമുണ്ട്.ആ മഹാനെ നേരിൽ കണ്ട്.ദർശന പുണ്യം നേടാനാകുന്നത് ചെറിയകാര്യമല്ല.
    എന്തായാലും ഹുസൈനെ കൊളത്തിൽ തള്ളിയിട്ട് ശ്വാസം മുട്ടിച്ചു കൊല്ലാൻ തന്നെയാണ് സത്യാന്വേഷിയുടെ പ്ലാൻ,ആപാവം അതൊട്ട് അറിയുന്നുമില്ല.

    മറുപടിഇല്ലാതാക്കൂ
  125. നിസ്സഹായന്‍ said to സത്യാന്വേഷി ..

    ആടിനെ പട്ടിയാക്കാനുള്ള താങ്കളുടെ വൈദഗദ്ധ്യം അസാമാന്യം തന്നെ. ഇവിടെ അന്ധമായ പക്ഷപാതിത്വം കാണിച്ചു 'ഹുറേ' വിളിക്കുന്ന താങ്കള്‍ ഇവിടുത്തെ പരാജയം അംഗീകരിക്കാന്‍ സമ്മതമില്ലാത്തതു കൊണ്ടല്ലേ അടുത്ത മാധ്യമത്തിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്നത്.


    "സത്യാ"ന്വേഷി,

    കഴിഞ്ഞ 3 മാസത്തെ സംവാദത്തിനിടയില്‍ 3 തവണ ഹുസ്സൈന്‍ സാഹിബ് പരാജയം മണത്തപ്പോള്‍ ഒളിച്ചോടി. അതില്‍ ഒരു തവണ താങ്കള്‍ ആയിരുന്നല്ലോ ചൂട്ടും വീശി മുന്പെ ഓടിയതു.

    പിന്നെ ഹുസ്സൈന്‍ സാഹിബിന്റെ ഉപജീവനം സ്വന്തം മതത്തിലെ പാവങ്ങളുടെ അറിവില്ലായ്മയും അന്ധവിശ്വാസങ്ങളെയും "ശാസ്ത്രീയവും യുക്തിപരവുമായും " ചൂഷണം ചെയ്തു, 150 കൊല്ലമായി ശാസ്ത്രസമൂഹം അംഗീകരിച്ച പരിണാമസിദ്ധാന്തത്തെ വികലമാക്കി വളച്ചൊടിച്ചു വിശ്വ വിഖ്യാത ഖണ്ഡനമിറക്കി 50 രൂപക്കു ചന്തയില്‍ വിറ്റു പുരോഹിത വര്‍ഗ്ഗത്തെയും ദൈവത്തെയും സന്തോഷിപ്പിക്കുകയല്ലെ ?

    My challenge to him (Hussain) during the discussion of Lenski's expts is still open.

    If you are so confident that Lenski's expt is not an example of evolution in action, why don't you write to Nature or PNAS ?. They are the ones who published Lenksi's results. If you can get your rebuttal published there, you need only that single evidence for rest of your life and no need to brag about your books published through Islamic Publishing House 17 years back.

    Your name will appear in all school text books. This is highest achievement any scientist can get to see in one's life time. Only very limited Nobel laureates get this kind of accomplishment.


    Why don't you and other cheer girls ask him to get his rebuttal published ?

    നിങ്ങളെല്ലാം അദ്ദേഹത്തിന്റെ ശരിക്കും അഭ്യുദായകാംക്ഷികളാണെങ്കില്‍ കുറച്ചു കാശു പിരിവെടുത്തു ഒരു +2 ടീച്ചറെ/വിദ്യാര്‍ഥി/നി യെ കൊണ്ടു ഭൌതിക ശാസ്ത്രം , ഗണിതം , പരിണാമ സിദ്ധാന്തം ഇവ എന്താണെന്നു problems ചെയ്തു പഠിപ്പിച്ചു കൊടുക്കാന്‍ പറയൂ.

    Hussain barely knows the fundamentals of topics he is discussing. Ignorant and dumb cheer girls who refuse to read anything outside and check the validity of his statements are his plus point.

    ഇതൊക്കെ കൊണ്ടു നിസ്സഹായന്‍ ചോദിച്ച പോലെ, താങ്കള്‍ ഇവിടുത്തെ പരാജയം അംഗീകരിക്കാന്‍ സമ്മതമില്ലാത്തതു കൊണ്ടല്ലേ അടുത്ത മാധ്യമത്തിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്നത് ?


    /JR

    മറുപടിഇല്ലാതാക്കൂ
  126. My humble request to നിസ്സഹായന്‍ and യുക്തി,

    Public debates will only help to boost popularity of creationists and CUNNING CHARLATANS like Hussain. That was the reason even Gould advised Dawkins not to keep on debating creationists. No matter how the debate turns out and how dumb were their arguments, they will preach victory to their folks. This is what Hussain is doing with his lame arguments claiming to have refuted Dawkins.

    If a debate cannot be avoided, it is worthwhile to check NCSE website for some good pointers

    /JR

    മറുപടിഇല്ലാതാക്കൂ
  127. >>>അതിന് മോഡറേറ്റര്‍ താങ്കള്‍ തന്നെയായിക്കോട്ടെ.<<
    >>>കാളിദാസനോ കെപിയോ ഉണ്ടായേ പറ്റൂ എന്ന നിബന്ധന നിര്‍ബന്ധമാക്കരുത്. <<<
    നിസ്സഹായാ,
    രണ്ടുംകൂടി പറ്റില്ല. താങ്കള്‍ ഒരു നിബന്ധന വച്ചു. പകരം ഞാനും ഒരെണ്ണം വച്ചു. അതിലൊരെണ്ണം മാത്രം പാലിക്കണമെന്ന് പറയുന്നത് എന്തു ന്യായമാണ്?സാമൂഹിക വിഷയങ്ങള്‍ പലതും കക്ഷിയുടേതായ രീതിയിലും പ്രകോപനപരമായും അവതരിപ്പിക്കുന്ന ആളായതിനാല്‍ കാളിദാസനു സ്വന്തം ഐഡി വെളിപ്പെടുത്താനുള്ള പ്രയാസം എനിക്കു മനസ്സിലാക്കാനാകും. എന്നാല്‍ ശാസ്ത്രവിഷയങ്ങള്‍ മാത്രം അവതരിപ്പിക്കുന്ന പണ്ഡിതരായ ജാക്കിനും കെപിക്കുമുള്ള ഭയത്തിന്റെ കാരണം എനിക്കു പിടികിട്ടുന്നില്ല. ഇത്തരം പണ്‍ഡിതര്‍ പൊതുവില്‍ ജനങ്ങളറിയാനും ആദരിക്കപ്പെടാനും ഉള്ള അവസരം സ്വാഭാവികമായും നഷ്ടപ്പെടുത്തില്ല. ഇവര്‍ പക്ഷേ വിനയകുനയന്മാരാണ്. എന്തേ ഇങ്ങനെ? ആരിലും സംശയമുണ്ടാക്കും ഈ പിന്തിരിഞ്ഞോട്ടം.

    മറുപടിഇല്ലാതാക്കൂ
  128. ഖുരാനെതിരെ പൊതു വേദിയില്‍ എന്തെങ്കിലും ഒക്കെ പറഞ്ഞാല്‍ വന്നപോലെ തിരികെ വിട്ടിലേക്ക്‌ പോകാന്‍ പറ്റുമോ ?

    മറുപടിഇല്ലാതാക്കൂ
  129. എന്ത് ചോദിച്ചാലും ദൈവം എന്ന് മാത്രം ഉത്തരം പറയാല്‍ ഇരിക്കുന്നവന് ആത്മവിശ്വാസം കൂടും .

    മറുപടിഇല്ലാതാക്കൂ
  130. ചാര്‍വാകാ,
    ഹുസൈന്‍ കുളത്തില്‍ ചാടുന്നതില്‍ താങ്കള്‍ ഇത്രയ്ക്കു ബേജാറാകേണ്ട. പരസ്യമായി ഇത്രയധികം പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിക്കാനുള്ള ചങ്കൂറ്റമുണ്ടെങ്കില്‍ അതിനാസ്പദമായുള്ള ഏതു സംവാദവും നേരിടാനും കഴിയും.
    ബാബുരാജിന്റെ നിലപാടിനെ ഇതൊരു വല്ലാത്ത വായനയാണല്ലോ.ആ കാന്തപുരം മുസ്ല്യാരെങ്ങാനും കേട്ടാല്‍ മതി.കാര്യം കട്ടപൊക.എന്നു പരിഹസിച്ചതല്ലാതെ താങ്കള്‍ ചര്‍ച്ച ചെയ്തില്ലല്ലോ? എന്റെ ബ്ലോഗില്‍ ആ ലേഖനങ്ങള്‍ ചേര്‍ത്തിട്ടും ചര്‍ച്ചക്കായി കണ്ടില്ലല്ലോ? ബാബുരാജിന്റെ നിലപാടിനെ കാളിദാസന്‍ വിമര്‍ശിച്ചിരുന്നു. അതുതന്നെയാവും താങ്കളുടെയും നിലപാടെന്നു കരുതാമോ? ( പുതിയ സഖ്യശക്തികള്‍ ഇവരൊക്കെയാണല്ലോ).

    മറുപടിഇല്ലാതാക്കൂ
  131. ഇന്നു് മതേതരത്വത്തിന്റെ പേരു പറ ഞ്ഞു് ‘ശാസ്ത്രീയ വംശീയവാദ’ത്തെ അറിഞ്ഞോ അറിയാതെയോ പ്രചരി പ്പിക്കാന്‍ ഇവര്‍ക്കു കഴിയുന്നതിന്റെ പശ്ചാത്തലം മുസ്ളീം-ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങളുടെ നിശ്ശബ്ദതയാണ്. മതവിശ്വാസത്തിന്റെ പേരിലുണ്ടായ വിദ്വേഷത്തെ പരിഹരിക്കുവാന്‍ മതങ്ങള്‍ക്കുളള പ്രാപ്തിയാണ് തൊടുപുഴ നല്‍കുന്ന പാഠം. എന്നാല്‍ മതേതരത്വത്തിന്റെ സംരക്ഷകരായി മേനിനടി ക്കുന്നവര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിദ്വേഷത്തെ പ്രതിരോധിക്കാന്‍ കീഴാളരും ന്യൂനപക്ഷങ്ങളും അവരുടെ നിശ്ശബ്ദത അവസാനിപ്പിക്കുകയാണ് വഴി. ഇ വിടെ വ്യക്തമായി ഊന്നിപ്പറയേണ്ടുന്ന കാര്യം മുസ്ളീമിന്റെ സാമുദായിക തയോ സാമ്പത്തികതയോ അല്ല മറിച്ച് മതപരതയാണ് അപരത്വത്തെ രൂപപ്പെടുത്തുന്നതെന്നതാണ്. കെ കെ ബാബുരാജിന്റെ ഈ നിലപാട് സത്യാന്വേഷിയുടെ നിലപാടിനേക്കാള്‍ തീവ്രമാണ്. എന്നാല്‍ ബാബുരാജിനെ തൊടാന്‍ ചാര്‍വാകനു ധൈര്യമില്ല. പാവം സത്യാന്വേഷിയുടെ മേലാണ് കുതിരകയറ്റം.

    മറുപടിഇല്ലാതാക്കൂ
  132. സത്യാന്വേഷി പറഞ്ഞു.....

    "സംവാദത്തില്‍ നിന്നും പിന്മാറാന്‍ പറയുന്നതല്ല ഈ ന്യായം. അതു കറക്റ്റ്"

    "സംവാദത്തില്‍ നിന്നും പിന്മാറാന്‍ പറയുന്നതല്ല ഈ ന്യായം. അതു കറക്റ്റ്."

    ശത്യാന്വേശീ ജ്ജ് ആകപ്പാടെ ഒരു ബെപ്രാളത്തിലാണ് ലാ.
    അന്‍റെ ഉസ്സൈന്‍ സായ് വ് ന്താണ്ടാ അരിശുമ്മൂട്ടില്‍ അപ്പുക്കുട്ടന്‍ കളിക്കേണ്?? 'കബഡികളീന്‍റെ പോലല്ല ചെസ്സ് കളി അയിന് പുത്തി മാണം പുത്തീ'ന്ന് പറേണ പോലാണ് ലാ ഇജ്ജാ കേപ്പീനേം,ജാക്കിനേം,കാള്യാസനേം,നിസകായനേം മറ്റും ശംവാദത്തിന് കെടന്ന് വെല്ല് വിളിക്കണ്? ലാത്തിരി മുയ്മന്‍ ഇര്ന്ന് പര്‍ണാമം പടിപ്പിച്ചാള്ണ്ട്,ന്നിച്ചാലും ഓന്‍ കുര്ണാമം ന്നന്ന്യേ പടിക്ക്വോ അതാണ് അന്‍റെ ഉശൈന്‍സായ്വ്. ബല്യ കാര്യായിറ്റ് തലേക്കേറ്റി ബച്ച് എയ്ന്നള്ളിക്കുമ്പൊ ന്തേ ഇജ്ജ് ഓര്‍ത്തിലാ, ഒണക്കക്കച്ചീന്‍റെ ബെലകിട്ടാത്ത ഓന്‍റെ കൊറെ പൊത്തകങ്ങളും ഓനേം തിരിയെ തണ്ടുമ്മെക്കേറ്റി ക്കൊണ്ടോണ്ടീരുംന്ന്.

    മറുപടിഇല്ലാതാക്കൂ
  133. ജ്ജ് ഇബ്ട്ന്ന് സലാം പറഞ്ഞ് സലം കാല്യാക്കീതാണ്, പിന്നെന്തിനേണ്ന്നും എറച്ചിപ്പെരേന്‍റബിട പട്ടിചിറ്റണ കൂട്ടത്ത്ല് നിന്ന് ചിറ്റിത്തിരീണത്!

    മറുപടിഇല്ലാതാക്കൂ
  134. അന്‍റെ ശത്യാന്വേശനം ഇബടെ ചെലബാബൂലാ അന്വേശീ, അയിന് ജ്ജ് ചന്ത വേറെ നോക്കിക്കാണീ.

    മറുപടിഇല്ലാതാക്കൂ
  135. അന്‍റെ കലങ്ങിയ ബെള്ളത്തി മീന്‍പിടിക്കാനുള്ള ബേല ഇബടെ ചെലബാബൂലാ മാപ്ലേ, അയിന് ജ്ജ് ചന്ത വേറെ നോക്കിക്കാണീ.

    മറുപടിഇല്ലാതാക്കൂ
  136. വ്വ വ്വ അന്വേശീ,....... കലക്കബെള്ളത്തീന്നല്ല ബേണ്ടി ബന്നാലക്കൊണ്ട് ശുനാമിത്തെരേന്ന് ബരെ മീമ്പിടിക്കണ മാപ്ലമാര്ണ്ട്,ജ്ജ് കണ്ടിട്ടിലാന്നു പറ.
    ഒരു ബൊദ്ദന്‍റെ പിത്തളമൊകത്തിന് മൂടാമ്പറ്റണേക്കാറ്റിലും ബെഷം അനക്ക്ണ്ട് ന്ന് മനശിലാക്കാന്‍ മൂന്നേരം വിര്യാണിതിന്ന്വൊന്നും മാണ്ട റേഷന്‍ കഞ്ഞികുടിച്ചാപ്പോതും. അന്‍റൊരു അന്വേശണം.

    മറുപടിഇല്ലാതാക്കൂ
  137. മാപ്ലേ..ങ്ങള് മയ്യത്തുമ്മെ ബെറുക്കനെ കുത്താണ്ടിരിക്കീ..

    മറുപടിഇല്ലാതാക്കൂ
  138. യുക്തിവാദി സംഘടനകളാരും വിദേശഫണ്ടൊന്നും കൈപ്പറ്റാന്‍ തുടങ്ങിയിട്ടില്ലാത്തതിനാല്‍ പരമദരിദ്രരാണ്.

    ഐക്യപ്പെട്ടിരിക്കുന്ന സഖ്യകക്ഷികളുടെ കുഴപ്പങ്ങള്‍ വിളിച്ചു പറയാതിരുന്ന് ഒരുമിച്ചു നീങ്ങിക്കൊണ്ടിരിക്കുന്നതിനെടേല്‍ ഒരു മാതിരി മുള്ളുവെച്ചു സംസാരിക്കരുത്,നിസ്സഹായാ.. :-)

    മറുപടിഇല്ലാതാക്കൂ
  139. സത്യാന്വേഷി..

    ഹുസൈൻ സാബിന്റെ തലവെട്ടം TV യിൽ കണ്ടപ്പോൾ മുതൽ ഭക്തിഭ്രാന്ത് മൂത്ത താങ്കളുടെ പ്രകടനം എല്ലാവരും കണ്ടു കഴിഞ്ഞു. അവർക്കെല്ലാം സാബിനൊടുള്ള താങ്കളുടെ വിധേയത്വമനോഭാവവും ബോധ്യപ്പെട്ടു കഴിഞ്ഞു. അതു കൊണ്ട് താങ്കൾ ഇനി പ്രകടനം ആവർത്തിക്കണമെന്നില്ല..

    താങ്കളുടെ ഹുസൈൻപ്രേമം ഇനിയും കൂടുതൽ പ്രദർശിപ്പിക്കണം എന്ന് നിർ‍ബ്ബന്ധമാണെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ചില കാര്യങ്ങൾ പരീക്ഷിക്കാവുന്നതാണ്‌..

    1) ബുദ്ധന്റെ പടം മാറ്റി, സാബിന്റെ പടം പ്രൊഫൈൽ picture ആയി ഉപയോഗിക്കുക.

    2) "സത്യാന്വേഷി" എന്ന പേരു മാറ്റി "H. S. അടിമക്കണ്ണ്" എന്നാക്കുക..


    നന്ദി..

    PS: "H. S. അടിമക്കണ്ണ്" എന്നാൽ "ഹുസൈന്റെ സ്വന്തം അടിമക്കണ്ണ്"

    മറുപടിഇല്ലാതാക്കൂ
  140. ഹുസൈനുമായി പരസ്യ സംവാദം നടത്താന്‍ പണ്ഡിതനായ കെ പിയോട് അഭ്യര്‍ത്ഥിച്ച 'പാതക'ത്തിന് എന്നെ H. S. അടിമക്കണ്ണ്" എന്നും "ഹുസൈന്റെ സ്വന്തം അടിമക്കണ്ണ്" എന്നും അല്ലാതെ മറ്റെന്തു വിളിക്കാന്‍?
    കെ പിയെ എന്തു വിളിക്കും? പി ടി എന്നോ?( പേടിത്തൂറി)

    മറുപടിഇല്ലാതാക്കൂ
  141. [[സത്യാന്വേഷി said: ഹുസൈനുമായി പരസ്യ സംവാദം നടത്താന്‍ പണ്ഡിതനായ കെ പിയോട് അഭ്യര്‍ത്ഥിച്ച 'പാതക'ത്തിന് എന്നെ H. S. അടിമക്കണ്ണ്" എന്നും "ഹുസൈന്റെ സ്വന്തം അടിമക്കണ്ണ്" എന്നും അല്ലാതെ മറ്റെന്തു വിളിക്കാന്‍?
    കെ പിയെ എന്തു വിളിക്കും? പി ടി എന്നോ?( പേടിത്തൂറി)
    ]]

    പ്രീഡിഗ്രി നിലവാരത്തിലുള്ള ഒരു mathematical analysis നു മുന്നിൽ ഉത്തരം മുട്ടി, ഒളിച്ചോട്ടം നടത്തിയ ഹുസൈൻ സാബിനാണ്‌ താങ്കൾ പറഞ്ഞ വിശേഷണം കൂടുതൽ ചേരുക..

    മറുപടിഇല്ലാതാക്കൂ
  142. ചോരകുടിക്കാനായി ചുറ്റിപ്പറ്റി നടക്കുന്നുണ്ടല്ലോ? നന്നായി.

    മറുപടിഇല്ലാതാക്കൂ
  143. [[സത്യാന്വേഷി said: കെ പി,
    ഈ ധൈര്യമൊക്കെ എന്താ പരസ്യസംവാദം എന്നു പറഞ്ഞപ്പോള്‍ ചോര്‍ന്നുപോകുന്നത്? വല്ല ധൈര്യക്കഷായമോ മറ്റോ കഴിച്ച് ഒന്ന് ഉഷാറാകുക.
    ]]

    സത്യാന്വേഷി..

    ഹുസൈൻ സാബിനു നിലവാരമില്ലാത്തതു എന്റെ കുഴപ്പമാണോ?.. എന്തു കൊണ്ട് പരസ്യസംവാദം അപ്രസക്തമാണെന്നു ഞാൻ പലപ്രാവശ്യം സൂചിപ്പിച്ചതാണ്‌.. താങ്കൾക്ക് മനസ്സിലായിലെങ്കിൽ വീണ്ടും ആവർത്തിക്കുന്നു..

    1. "നിലം പരിശായ ഖണ്ഡകൻ, കാര്യങ്ങ്ള് നേരാം വണ്ണാം പഠിച്ചു എന്നു ബോധ്യം വരട്ടെ.. എനിട്ട് സംവാദത്തെ കുറിച്ചാലോചിക്കാം.."

    2. "ഇവിടെ സർവഞ്ജപീഠം കയറി എന്നഹങ്കരിക്കുന്ന ചിലർക്ക് വെറും വാചാടോപം മാത്രമേ കൈമുതലായുള്ളു..അങ്ങനെയുള്ളവർ കാര്യങ്ങൾ നേരാം വണ്ണം മനസ്സിലാക്കിത്തുടങ്ങി എന്നു ബോധ്യം വരട്ടെ.. എന്നിട്ട് പരസ്യസംവാദത്തെ കുറിച്ചാലോചിക്കാം.."

    3. "എന്തായാലും സത്യാന്വേഷി, സാബിനൊട് ഇനിയെങ്കിലും ഉരുണ്ടുകളി നിറുത്തി നേരെചൊവ്വെ ഉത്തരം പറഞ്ഞ് ശീലിക്കാൻ ആവശ്യപ്പെടുക. ബ്ലോഗിൽ വന്നിട്ട് അങ്ങനെയെങ്കിലും ഒരു ഗുണം സാബിനു കിട്ടട്ടെ!!!
    "

    എത്ര പറഞ്ഞാലും സത്യാന്വേഷി ഒന്നും മനസ്സിലാക്കില്ല എന്ന ശാഠ്യത്തിലാണെങ്കിൽ പിന്നെ ഞാനെന്തു ചെയ്യും? ഹുസൈൻ സാബും ഒട്ടും മോശമല്ല.. 25 വർഷമായിട്ടും ഗുരു ഒന്നും നേരാംവണ്ണം മനസ്സിലാക്കാത്ത സ്ഥിതിക്കു പിന്നെ ശിഷ്യനെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം!!!

    മറുപടിഇല്ലാതാക്കൂ
  144. @ചാട്ടവാര്‍

    ചാട്ടവാറിട്ടിങ്ങനെ വീശാതെന്റെ പ്രവീണ്‍കുഞ്ഞേ !
    വിദേശഫണ്ട് വാങ്ങുന്നത് ഇന്നലെയോ ഇന്നോ തുടങ്ങിയതല്ല. കൃസ്തുമതവും ഇസ്ലാമതവും അത് ചെയ്യുന്നു. അവരെ സംബന്ധിച്ച് മതപ്രചരണത്തിനാണ് ഫണ്ടുവാങ്ങുന്നത്. അത് കുറ്റകൃത്യമല്ല. അവലോകമതങ്ങളാണ്. ദേശാതീതമായി ലോകസാഹോദര്യം തത്വത്തില്‍ അവര്‍ പങ്കുവെയ്ക്കുന്നു. തങ്ങളുടെ വെളിച്ചം എല്ലാവരിലും എത്തിക്കുക എന്ന അര്‍ത്ഥത്തില്‍ അതില്‍ യാതൊരു തെറ്റുമില്ല. മതപ്രചരണത്തിനു മാത്രമല്ല, ദാരിദ്ര്യം, നിരക്ഷരത, ആരോഗ്യം തുടങ്ങിയ കാര്യങ്ങള്‍ക്ക് അത് ഉപയോഗിക്കണമെന്നാണ് എന്റെ അഭിപ്രായം. യുക്തിവാദി സംഘത്തില്‍ ഫണ്ട് വാങ്ങണമോ വേണ്ടയോ എന്നതിനെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. വേണ്ടെന്ന മണ്ടന്‍ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്. അത് മുന്‍നിറുത്തിയാണ് ഞാന്‍ മുകളില്‍ കമന്റിച്ചത്. അതു കലക്കി മീന്‍പിടിക്കണോ ചാട്ടവാറെ ?!

    നവോത്ഥാനശ്രമങ്ങള്‍ക്ക് യുക്തിവാദികളും ഫണ്ടുവാങ്ങുന്നതില്‍ തെറ്റുകാണുന്നില്ല. അരാഷ്ട്രീയവത്ക്കരണത്തിനും വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും വാങ്ങിയാല്ലേ തെറ്റാകുന്നുള്ളു.

    സംഘ്പരിവാറുകാര്‍ വിപുലമായ തോതില്‍ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടുവാങ്ങുന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ വ്യാപകമായി പൊട്ടിക്കഴിഞ്ഞ ഹിന്ദുബോംബുകള്‍ ഇത്തരം ഫണ്ടില്‍ നിന്നാണ് ഉണ്ടാകുന്നത്.

    മറുപടിഇല്ലാതാക്കൂ
  145. ചെന്നായ്ക്കള്‍ ചോരകുടിക്കാനായി ചുറ്റിപ്പറ്റി നടക്കുന്നുണ്ടല്ലോ? നന്നായി. (ചെന്നായ്ക്കള്‍ എന്നതു വിട്ടുപോയി മുകളില്‍)

    മറുപടിഇല്ലാതാക്കൂ
  146. കെ പി,
    ഇതാണവസ്ഥയെങ്കില്‍ പരസ്യസംവാദം ഒരു ഈസി വാക്കോവറാവില്ലേ താങ്കളെ സംബന്ധിച്ച്? ആരും അത്തരമൊരവസ്ഥയില്‍ പരസ്യ സംവാദത്തെ സ്വാഗതം ചെയ്യും. താങ്കള്‍ നേരെ മറിച്ച് ഓടിയൊളിക്കുന്നു. ഹുസൈന്‍ നേരാംവണ്ണം പഠിച്ചിട്ട് ആലോചിക്കാം എന്ന മുടന്തന്‍ ന്യായവും പറഞ്ഞ്. ഒരു പേടി മണക്കുന്നില്ലേ?

    മറുപടിഇല്ലാതാക്കൂ
  147. [[സത്യാന്വേഷി said: കെ പി,
    ഇതാണവസ്ഥയെങ്കില്‍ പരസ്യസംവാദം ഒരു ഈസി വാക്കോവറാവില്ലേ താങ്കളെ സംബന്ധിച്ച്? ആരും അത്തരമൊരവസ്ഥയില്‍ പരസ്യ സംവാദത്തെ സ്വാഗതം ചെയ്യും. താങ്കള്‍ നേരെ മറിച്ച് ഓടിയൊളിക്കുന്നു. ഹുസൈന്‍ നേരാംവണ്ണം പഠിച്ചിട്ട് ആലോചിക്കാം എന്ന മുടന്തന്‍ ന്യായവും പറഞ്ഞ്. ഒരു പേടി മണക്കുന്നില്ലേ?
    ]]

    സത്യാന്വേഷി..

    താങ്കളുടെ വിഭ്രാന്തികൾക്ക് പലരും നേരത്തെത്തന്നെ മറുപടി നൽകി കഴിഞ്ഞു...

    [[യുക്തി said: ഇവിടെ ജാക്കിന്റെയും കെപിയുടെയും കാളിദാസന്റെയും ചോദ്യങ്ങള്‍ക്ക് സാഹിബ് മറുപടി പറയട്ടെ ,സാധിക്കുകയില്ലങ്കില്‍ എന്തു സംവാദം,ചത്തപാമ്പിനെ കുഴിച്ചുമൂടാറെയുള്ളൂ തല്ലാറില്ല.]]

    [[നിസ്സഹായന്‍ said: ഇത്തരം സംവാദത്തിന് അര്‍ത്ഥമില്ലെന്ന് കാളിദാസന്‍ വ്യക്തമാക്കിയതിനെ ഞാനും പിന്തുണയ്ക്കുന്നു. കാരണം ബ്ലോഗില്‍ നേരെ ചൊവ്വേ ഉത്തരം പറഞ്ഞിട്ടു പോരെ നേരിട്ടു സംവാദം നടത്തി കൂക്കിവിളിച്ചു തോല്പിക്കാന്‍]]

    മറുപടിഇല്ലാതാക്കൂ
  148. സത്യാന്വേഷി..

    താങ്കൾ ഈ നാണംകെട്ട അടിമപ്പണി മതിയാക്കൂ.. കഴിയുമെങ്കിൽ ഈ ചോദ്യങ്ങൾക്കുത്തരം നൽകൂ..

    [[JR: 1. മറ്റുള്ളവര്‍ക്കു വേണ്ടി പരസ്യ സംവാദം ആവശ്യപെടുന്ന ഭട്ടതിരി/"സത്യാ"ന്വേഷിയും കഴിഞ്ഞ 3 മാസമായി നടക്കുന്ന ഈ സംവാദത്തില്‍ നിന്നും വിഷയ സംബന്ധിയായി എന്താണു പുതിയതായി മനസ്സിലാക്കിയതെന്നു പറയാമോ ?]]

    [[JR: 2. ഇതൊക്കെ കൊണ്ടു നിസ്സഹായന്‍ ചോദിച്ച പോലെ, താങ്കള്‍ ഇവിടുത്തെ പരാജയം അംഗീകരിക്കാന്‍ സമ്മതമില്ലാത്തതു കൊണ്ടല്ലേ അടുത്ത മാധ്യമത്തിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്നത് ?]]

    സ്വന്തമായി ഒരു വിഷയത്തിലും അഭിപ്രായം പറയാത്ത താങ്കൾ പറയുന്ന മറ്റു കാര്യങ്ങളെ ഞാൻ എന്തിനു വില കല്പിക്കണം? താങ്കൾ ഇവിടെ കിടന്നു വെറുതെ കലമ്പിയതു യാതൊരു പ്രയോജനവുമില്ല.. കഴിയുമെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന കാര്യം ഏർപ്പാടാക്കുക..

    [[JR: നിങ്ങളെല്ലാം അദ്ദേഹത്തിന്റെ ശരിക്കും അഭ്യുദായകാംക്ഷികളാണെങ്കില്‍ കുറച്ചു കാശു പിരിവെടുത്തു ഒരു +2 ടീച്ചറെ/വിദ്യാര്‍ഥി/നി യെ കൊണ്ടു ഭൌതിക ശാസ്ത്രം , ഗണിതം , പരിണാമ സിദ്ധാന്തം ഇവ എന്താണെന്നു problems ചെയ്തു പഠിപ്പിച്ചു കൊടുക്കാന്‍ പറയൂ.]]

    മറുപടിഇല്ലാതാക്കൂ
  149. സത്യാന്വേഷി പറഞ്ഞു...
    ചെന്നായ്ക്കള്‍ ചോരകുടിക്കാനായി ചുറ്റിപ്പറ്റി നടക്കുന്നുണ്ടല്ലോ? നന്നായി.

    മാണ്ടാന്നു ബെച്ച് മാറീര്ന്നാലക്കൊണ്ട് നീയൊന്നും തമ്മസിക്കുകേലല്ലാ,.. ശെയ്ത്താന്‍ ബൊദ്ദന്‍റെ മൊകമ്മൂടീട്ട് അന്വേഷിക്കണ ശത്യം ശവങ്ങള് മാത്രാണ് അയിന്‍റെടേല് നാലഞ്ച് ശെന്നായെ കണ്ടാ ന്താണ്ട്രാ കൊയപ്പം? അനക്ക് വാഗ്വാദത്തിന് വെല്ലുവിളിക്കാം,ആച്ചേപിക്കാം,പ്രകോപിപ്പിക്കാം ന്നാ പ്പിന്നെ ന്താന്‍റെ പുള്ളേ ശെന്നായ്ക്കള്‍ക്ക് ഒന്ന് ഓരിയിടക്കൂടാത്?

    മറുപടിഇല്ലാതാക്കൂ
  150. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  151. സത്യാന്വേഷി ഇവിടെ പകര്‍ത്തിവച്ച ബാബുരാജിന്റെ ചില നിരീക്ഷണങ്ങളേക്കുറിച്ചല്‍പ്പം.

    >>>മതവിശ്വാസത്തിന്റെ പേരിലുണ്ടായ വിദ്വേഷത്തെ പരിഹരിക്കുവാന്‍ മതങ്ങള്‍ക്കുളള പ്രാപ്തിയാണ് തൊടുപുഴ നല്‍കുന്ന പാഠം.<<<

    യാഥാര്‍ത്ഥ്യത്തില്‍ നിന്നുമേറെ അകന്നു നില്‍ക്കുന്ന ഒരു പ്രസ്തവനയാണിത്.

    തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ വന്നപ്പോള്‍ യു ഡി എഫിന്റെ ഉപശാലാകളില്‍ അങ്ങനെ തീരുമാനിച്ചു. ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് പാരപണിയുന്നു എന്ന് അക്ഷേപിക്കപ്പെടുന്ന കേരള കോണ്‍ഗ്രസ് ന്യൂമാന്‍ കോളേജില്‍ അധ്യാപകനെ പിരിച്ചു വിടാനുള്ള സമ്മര്‍ദ്ധം ചെലുത്തി. വോട്ടു ബാങ്കില്‍ വിള്ളല്‍ വീഴുന്നത് മനസിലാക്കിയ യു ഡി എഫ് ഘടക കഷികള്‍ വിദ്വേഷം വ്യാപിക്കാതിരിക്കാനുള്ള മുന്‍കൈ എടുത്തു. തിരുവിതംകൂറില്‍ നടന്ന ചില പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ കക്ഷിഭേദമെന്യേ, തെരഞ്ഞുപിടിച്ച് തോല്‍പ്പിക്കപ്പെട്ടു. വിവാദം തുടര്‍ന്നാല്‍ നഷ്ടം വരുന്നത് ഇങ്ങനെ ആയിരിക്കുമെന്ന് അവര്‍ കണക്കുകൂട്ടി. പ്രശ്ന‍ പരിഹാരത്തിനിറങ്ങി. അല്ലാതെ മതങ്ങളുടെ പ്രാപ്തിയല്ല ഇത്. മതങ്ങളെ ഉപയോഗിക്കുന്ന രാഷ്ട്രീയക്കാരുടെ പ്രാപ്തിയാണ്.

    ഇന്‍ഡ്യയില്‍ മതവിശ്വാസത്തിന്റെ പേരിലുള്ള വലിയ വിദ്വേഷം ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലാണ്. മതങ്ങള്‍ക്ക് പ്രാപ്തിയുണ്ടായിരുന്നെങ്കില്‍ എന്തേ അതൊന്നും ഇതു വരെ പരിഹരിക്കാന്‍ ഈ രണ്ടു മതങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല.

    തൊടുപുഴ നല്‍കുന്ന യഥാര്‍ത്ഥ പാഠം ബാബുരാജിന്റെ സംഘപരിവാര്‍ വിദ്വേഷം മൂലം അദ്ദേഹത്തിനു മനസിലാകാതെ പോയി.

    വിഘടിച്ചു നിന്നാല്‍ സംഘ പരിവാര്‍ മുതലെടുക്കും, യു ഡി എഫിന്റെ തെരഞ്ഞെടുപ്പു സാധ്യതകള്‍ അട്ടിമറിക്കപ്പെടും. ഇത് രണ്ടും മനസിലാക്കിയവര്‍ കളത്തിലിറങ്ങി കളിച്ചു. കൂടുതല്‍ വഷളാകാതെ പരിഹരിച്ചു.

    ആഗോള തലത്തില്‍ ഇസ്ലാമും ക്രിസ്തു മതവും കീരിയും പാമ്പും പോലെയാണ്. ഇന്‍ഡ്യയില്‍ പൊതു ശത്രു സംഘ പരിവാരായതുകൊണ്ട് പരസ്പരം കടിച്ചുകീറുന്നതില്‍ അധികം പരിക്കേല്‍ക്കാതെ രക്ഷിച്ചെടുത്തു എന്നു മാത്രം.

    ഇരുമ്പു പഴുക്കുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്ന്
    എന്നതാണ്, തൊടുപുഴ നല്‍കുന്ന യഥാര്‍ത്ഥ പാഠം.

    മറുപടിഇല്ലാതാക്കൂ
  152. ശെന്നായ്ക്കള്‍ക്ക് ഒന്ന് ഓരിയിടക്കൂടാത്? ചെന്നായ തന്നെയെന്നു സമ്മതിച്ചല്ലോ. ഇനി ഓരിയിട്ടോളൂ, ആരും മൈന്‍ഡ് ചെയ്യില്ലെന്നു മാത്രം.

    മറുപടിഇല്ലാതാക്കൂ
  153. " ഹുസൈനുമായി പരസ്യ സംവാദം നടത്താന്‍ പണ്ഡിതനായ കെ പിയോട് അഭ്യര്‍ത്ഥിച്ച 'പാതക'ത്തിന് എന്നെ H. S. അടിമക്കണ്ണ്" എന്നും "ഹുസൈന്റെ സ്വന്തം അടിമക്കണ്ണ്" എന്നും അല്ലാതെ മറ്റെന്തു വിളിക്കാന്‍?
    കെ പിയെ എന്തു വിളിക്കും? പി ടി എന്നോ?( പേടിത്തൂറി) "

    ചെറുപ്പക്കാരന്‍ ആയ ജയറാമിനെ കിട്ടിയപ്പോള്‍ ' ഇനി ഞങ്ങളുടെ കൂടെ കളിയ്ക്കാന്‍ ' ആരുണ്ടെടാ എന്ന് വെല്ലു വിളിക്കുന്ന മാമുക്കോയയെ ഒരു സിനിമയില്‍ കണ്ടിട്ടുണ്ട് . സത്യന്യേഷി എന്ന് കേള്‍ക്കുമ്പോള്‍ അതാണ്‌ എനിക്ക് ഇപ്പോള്‍ ഓര്‍മ വരുന്നത് . അങ്ങിനെ വരുമ്പോള്‍ രണ്ടും നിങ്ങള്ക്ക് തന്നെ ആണ് ചേരുന്നത് . H. S. അടിമക്കണ് , പി ടി

    മറുപടിഇല്ലാതാക്കൂ
  154. സത്യാന്വേഷി,താങ്കൾ ആരുടെയൊക്കെ വക്കീലാണ്.ഹുസൈന്റെ,ഇപ്പോൾ കെ.കെ.ബാബുരാജിന്റെ.ബാബുരാജിന്റെ നിലപാടിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യേണ്ടത്,എന്റെ ഇഷ്ഠത്തിൽ പെട്ടതാണ്.ബാബുരാജിന്റെ പോസ്റ്റായിരുന്നെങ്കിൽ തീർച്ചയായും കമന്റിയേനേ.പക്ഷേ,ആ ലേഖനമെടുത്തു നിങ്ങൾ പോസ്റ്റിയപ്പോൾ,മറുപടി പറയുന്നത് നിങ്ങളായിരിക്കും.ഈ കാര്യത്തിൽ സത്യാന്വേഷിയുടെ മറുപടി ഞാൻ പ്രതീക്ഷിക്കുന്നില്ല.
    ബാബുരാജിന്റെ വാദങ്ങൾ(പൊത്തകത്തിലുള്ളതുകൊണ്ട്-സത്യം,അതു പോലെ ബാബുരാജ് പറഞ്ഞതുകൊണ്ട്-സത്യം,എന്നൊക്കെ മൻസ്സിലാക്കാനുള്ള താങ്കളുടെ അവകാശം ചോദ്യം ചെയ്യുന്നില്ല)താർക്കിക യുക്തിയിൽ അധിഷ്ഠിതമാണ്.അതുകൊണ്ട്,കാരശേരിയും,ഹമീദ് ചേന്നമംഗലൂരും,ആര്യാടൻ ഷൌക്കത്തും മുസ്ലീം വിരുദ്ധരും സംഘപരിവാർ പക്ഷക്കാരുമാണ്.കടുത്ത മതമൌലിക വാദികൾക്ക് കാതിനിമ്പം നൽകുന്ന വാദം.ആ സമുദായത്തിൽ ജനിച്ചുവളർന്ന്,മതം വിലക്കിയ ഒത്തിരി അരുതായ്മകളുടെ തിക്തത ഏറ്റുവാങ്ങിയ ചില വ്യക്തിത്വങ്ങൾക്ക്,സമുദായത്തെ നവീകരിക്കണമെന്നു തൊന്നുക,സ്വാഭാവീകം.ആ വേവലാതി,ബാബുരാജിനോ,സത്യാന്വേഷിക്കോ,എനിക്കോ ഉണ്ടാവുകയില്ല.ഇത്,മുസ്ലീം സമുദായത്തിന്റെ മാത്രം കാര്യമല്ല.എല്ലാ മത/സാമുദായിക ജനസമൂഹത്തിന്റേയും കാര്യമാണ്.ഞാനുൾപ്പെട്ട ദലിത് സമൂഹം നടന്നുവന്ന വഴികൾ തന്നെ പരിശോധിക്കാവുന്നതാണ്(മറ്റൊരു പോസ്റ്റിൽ വിശദമാക്കാം.)വിശ്വാസി സമൂഹത്തിന്റെ ബാധ്യത ,താങ്കളെന്തിനാണു മുസ്ലീം സമൂഹത്തിനു മാത്രമായി ചാർത്തികൊടുക്കുന്നത്.?,അതോ ഇതുമൊരു സംഘ അജണ്ടയാണോ?,എന്നും ഒരെതിരാളിയുണ്ടങ്കിലേ ഫയൽ മാന് നിലനിൽക്കാനാവൂ.കാളിദാസൻ വ്യക്തമാക്കിയതുപോലെ ‘കളം’എപ്പോഴും ഉപയോഗിക്കത്തക്കവിധം ഒരുക്കിയിടുന്നത്,കക്ഷിരാഷ്ട്രീയത്തിന്റെ മാത്രം പദ്ധതിയല്ലെന്നാണ് എന്റെ ഇപ്പോഴത്തെ തോന്നൽ.പിന്നെ,മതവിരുദ്ധത സമം ഫാസിസം എന്ന സമവാക്യത്തിൽ എന്നെ കുടുക്കിയിടാനുള്ള താങ്കളൂടെ ശ്രമം വിജയിക്കാൻ വേണ്ടതെല്ലാം ചെയ്യുക.

    മറുപടിഇല്ലാതാക്കൂ
  155. വിഷയം മാറ്റെരുത് സത്യന്വേഷി,മതം ഒരു വിശ്വാ‍സപദ്ധതിയേക്കാൾ.,ഒരു പ്രത്യശാസ്ത്രമാണന്നു മനസ്സിലാകിയാണു പറയുന്നത്.സുന്നി വിഭാഗത്തിന്റെ നേതാവ്,കാന്തപുരം മുസ്ലീയാർ മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതിയ ലേഖനത്തിൽ ‘ആണിന്റെ ബുദ്ധിയുടെ പകുതി ബുദ്ധിയേ പെണ്ണിനു അള്ളാ കൊടുത്തിട്ടുള്ളു’എന്ന് അവകാശപ്പെട്ടിരുന്നു.അതുകൊണ്ട് സ്വത്തിൽ ആണിനു കൊടുക്കുന്നതിന്റെ പകുതി മാത്രം പെണ്ണിനു കൊടുത്താൽ മതി.എന്ന് ഈ മതപണ്ഡിതൻ പറയുന്നു.സത്യാന്വേഷി,താങ്കൾ ഈ വീക്ഷണത്തെ എങ്ങനെ കാണുന്നു എന്നറിയാൻ താല്പര്യമുണ്ട്.എന്നെങ്കിലും താങ്കൾ സ്ത്രീകളുടെ അവകാശം സ്ഥാപിക്കുന്നതരത്തിൽ ഇസ്ലാം പ്രതികരിച്ചതായി പറയാമോ?
    (സോറി,ഇത് എന്റെ സുഹൃത്തുമായി നടത്തുന്ന വെറും വാദമാണ്.മറ്റാരും ഇടപെട്ട് കൊളമാക്കല്ലേ).

    മറുപടിഇല്ലാതാക്കൂ
  156. സത്യാനേഷി,ഏതൊരു പ്രത്യശാസ്ത്ര രൂപവും,സമഗ്രവും സമ്പുഴഷ്ടവുമാകുവാൻ,അത് നിരവധി ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്.അങ്ങനെ രൂപപ്പെടുന്ന ,നീതിശാസ്ത്രം ആധുനിക ജനാധിപത്യത്തെ എങ്ങ്നെയൊക്കെയാണ് നേരിടുന്നതനറിഞ്ഞാൽ കൊള്ളാം.? അതിന്റെ സാമ്പത്തിക ശാസ്ത്രം ആധുനികതയിൽ എങ്ങനെ പ്രതിപ്രവർത്തിക്കുന്നു..?,ശരി,അതിന്റെ സൌന്ദര്യ ശാസ്ത്രമോ..?
    ഹുസൈനോട് ചോദിച്ച് പറഞ്ഞാൽ മതി.(മുമ്പൊരു സംശയം നിസ്സഹായൻ പറഞ്ഞതിനെ,പലിശയില്ലാ വായ്പയും,സക്കാത്തും കൊടുക്കുന്നതിനാൽ അങ്ങനെയൊരു ബാധ്യതയില്ലന്നു പറഞ്ഞിരുന്നു.)
    അറിയാൻ വേണ്ടി മാത്രം ചോദിക്കുന്നതാണ്,മുസ്ലീം-മുസ്ലീം വിരുദ്ധ സംവാദമാക്കില്ലന്നു കരുതുന്നു.

    മറുപടിഇല്ലാതാക്കൂ
  157. >>>>എന്നാല്‍ മതേതരത്വത്തിന്റെ സംരക്ഷകരായി മേനിനടി ക്കുന്നവര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിദ്വേഷത്തെ പ്രതിരോധിക്കാന്‍ കീഴാളരും ന്യൂനപക്ഷങ്ങളും അവരുടെ നിശ്ശബ്ദത അവസാനിപ്പിക്കുകയാണ് വഴി.?<<<


    നിശബ്‌ദ്ധത അവസാനിപ്പിക്കണം. പക്ഷെ അതിന്റെ അര്‍ത്ഥം കീഴാളനെ മുസ്ലിം ന്യൂനപക്ഷത്തിന്റെ തൊഴുത്തില്‍ കെട്ടണമെന്നാണോ?

    മറുപടിഇല്ലാതാക്കൂ
  158. >>>...ആ ലേഖനമെടുത്തു നിങ്ങള്‍ പോസ്റ്റിയപ്പോള്‍,മറുപടി പറയുന്നത് നിങ്ങളായിരിക്കും.ഈ കാര്യത്തില്‍ സത്യാന്വേഷിയുടെ മറുപടി ഞാന്‍ പ്രതീക്ഷിക്കുന്നില്ല.<<<
    ചാര്‍വാകാ,
    ഞാന്‍ മറുപടി പറയാനൊന്നും പോകുന്നില്ല. എനിക്കതിനുള്ള കപ്പാസിറ്റിയൊന്നുമില്ലെന്നു വച്ചോളൂ. അതുവിചാരിച്ച് താങ്കള്‍ കമന്റാതിരിക്കേണ്ട. എന്റെ ബ്ലോഗില്‍ ബാബുരാജിന്റെ മാത്രമല്ല, നിരവധി ദലിത്-ബഹുജന്‍ എഴുത്തുകാരുടെ ലേഖനങ്ങള്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. അവരുടെയെല്ലാം ആശയങ്ങളോട് പൊതുവില്‍ യോജിക്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ബാബുരാജിന്റെ വക്കീലായത്, അദ്ദേഹത്തിന്റെ നിലപാടുകള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ പ്രസക്തമായതിനാലാണ്.

    മറുപടിഇല്ലാതാക്കൂ
  159. >>>"മതവിശ്വാസമാണ് യുക്തിചിന്തയുടെ അപരമെന്നും അനുഷ്ഠാനാത്മകമായ മതപരതയാണ് അയുക്തികതയെന്നും അതാണ് ഫാഷിസത്തിന്റെ ആള്‍ക്കൂട്ടത്തെ നിര്‍മ്മിക്കുന്നതെന്നുമുള്ള സങ്കല്പനം തന്നെയല്ലേ നിസ്സഹായനുള്‍പ്പെടെയുള്ള യുക്തിവാദികളുടേതും?"<<<

    മറ്റ് യുക്തിവാദികളുടെ ചിന്തയെങ്ങിനെയാണെന്ന് എനിക്കറിയില്ല. ഏതായാലും എന്റെ ചിന്ത ഈ രീതിയിലല്ല. ഇത് മാര്‍ക്സിസ്റ്റുകള്‍ കീഴാള /ന്യൂനപക്ഷ സ്വത്വങ്ങളെയും അവയുടെ ചെറുത്തുനില്‍പുകളെയും സാംസ്ക്കാരികവും രാഷ്ട്രീയവുമായ ഭൂമികയില്‍ ഇടം തേടാതിരിക്കാനും ആട്ടിയോടിക്കാനും നിര്‍മിച്ച സൈദ്ധാന്തിക പരികല്പനയെന്ന നിലയിലാണ് ബാബുരാജ് ഉപയോഗിച്ചിരിക്കുന്നത്. ഈയര്‍ത്ഥത്തില്‍ കീഴാളന്യൂനപക്ഷങ്ങളുടെ മേല്‍ രക്ഷാകര്‍തൃത്വം അടിച്ചേല്പിച്ചുകൊണ്ട് അധികാരത്തിലേക്കുള്ള സവര്‍ണവഴികള്‍ എളുപ്പമാക്കിത്തീര്‍ക്കുന്നതിന് ന്യൂനപക്ഷ വര്‍ഗീയതയായും ജാതി വര്‍ഗീയതയായും കീഴാള/ന്യൂനപക്ഷ രാഷ്ട്രീയ സമാഹരണത്തെ അടയാളപ്പെടുത്തുന്ന സവര്‍ണമാര്‍ക്സിസ്റ്റ് തന്ത്രങ്ങളെ തിരിച്ചറിയുന്നു.

    ഈ പരിപ്രേക്ഷ്യത്തിലാണ് വിശ്വാസത്തെ സംബന്ധിക്കുന്ന ഒരു അക്കാഡമിക്ക് ചര്‍ച്ചയ്ക്ക് താങ്കള്‍ ഹുസൈനെ കൂട്ടിക്കൊണ്ടുവരുന്നതു തന്നെ അപ്രസക്തമാകുന്നത്. ഇത്തരം വിഷയങ്ങള്‍ താങ്കളെ സംബന്ധിച്ച് സാമൂഹിക/രാഷ്ട്രീയ- സാഹോദര്യം രേഖപ്പെടുത്തുന്ന കാര്യത്തില്‍ അപ്രസക്തമായ വിഷയമാണ്. യുക്തിവാദികളും ഹുസൈനും തമ്മില്‍ അക്കാദമിക നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ സംവാദം വികസിച്ചു വരാന്‍ അനുവദിച്ചു കൊടുത്തു കൊണ്ട് മാറിനില്‍ക്കുകയായിരുന്നു താങ്കള്‍ ചെയ്യേണ്ടിയിരുന്നത്. ഇക്കാര്യങ്ങള്‍ മുന്‍പ് വിശദീകരിച്ചിരുന്നതിനാല്‍ ആവര്‍ത്തിക്കുന്നില്ല. കാര്യങ്ങള്‍ താങ്കള്‍ക്ക് മനസ്സിലാകട്ടെയെന്ന് ആശിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  160. ഇന്‍ഡ്യയില്‍(കേരളത്തില്‍) ഏറ്റവും സംഘടിതമായി മുസ്ലിം വിരുദ്ധ പൊതുബോധം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംഘ് പരിവാര്‍/മനോരമ/മാതൃഭൂമി/സിപിഎം വിഭാഗങ്ങളുടെ പ്രിയ താരങ്ങളായ കാരശ്ശേരി-ഹമീദ്-ആര്യാടന്‍ പ്രഭൃതികള്‍ മതപരിഷ്കര്‍ത്താക്കളാണെന്നു വിലയിരുത്തുന്നതിലൂടെ ചാര്‍വാകന്റെ നിലപാടെന്താണെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം സ്പഷ്ടമായി. അതിന് എന്റെ ഈ ഇടപെടല്‍ സഹായിച്ചല്ലോ. അതു മതി. നന്ദി. ഇനി ഒരു ചോദ്യവും താങ്കളോടു ചോദിക്കുന്നതില്‍ എന്തെങ്കിലും പ്രസക്തിയുണ്ടെന്ന് എനിക്കു തോന്നുന്നില്ല. പാവം ബാബുരാജ്. അടുത്ത സുഹൃത്തുപോലും ,താന്‍ വിശദാംശങ്ങളോടെ ചൂണ്ടിക്കാണിക്കുന്ന മുസ്ലിംവിരുദ്ധ പൊതുബോധം പിന്‍പറ്റുന്നയാളാണെന്ന് അറിയുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  161. നിസ്സഹായാ,
    യുക്തിവാദികള്‍ കേരള സമൂഹത്തില്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ ഏതെങ്കിലും വിധത്തില്‍"കീഴാള /ന്യൂനപക്ഷ സ്വത്വങ്ങളെയും അവയുടെ ചെറുത്തുനില്‍പുകളെയും സാംസ്ക്കാരികവും രാഷ്ട്രീയവുമായ ഭൂമികയില്‍ ഇടം തേടാ"ന്‍ സഹായിക്കുന്നുണ്ടോ? മറിച്ച് മാര്‍ക്സിസ്റ്റുകളെപ്പോലെ സ്വത്വരാഷ്ട്രീയത്തെയും അതിന്റെ പ്രയോഗങ്ങളെയും എതിര്‍ക്കുകയല്ലേ അവരും ചെയ്യുന്നത്? ദലിതരുടെയും പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെയും രാഷ്ട്രീയ-സാമൂഹിക പോരാട്ടങ്ങളെ ഇവര്‍ എന്നെങ്കിലും പിന്തുണച്ചിട്ടുണ്ടോ? സാമുദായിക സംവരണത്തെ എതിര്‍ത്ത് അടുത്തകാലത്തല്ലേ അവരുടെ മുഖപ്രസംഗം വന്നത്? താങ്കളെപ്പോലുള്ളവര്‍ അത് യുക്തിവാദ സംഘത്തിന്റെ നിലപാടല്ലെന്നു പറയുമെങ്കിലും യുക്തിവാദ സംഘം ആ മുഖപ്രസംഗത്തെ തള്ളിപ്പറഞ്ഞിട്ടില്ല എന്നത് എന്താണ് കാണിക്കുന്നത്?

    മറുപടിഇല്ലാതാക്കൂ
  162. ഇജ്ജ്നിര്‍ത്തിപ്പോയിലാ ! ഹത്യാന്വേശീ?

    മറുപടിഇല്ലാതാക്കൂ
  163. "(കേരളത്തില്‍) ഏറ്റവും സംഘടിതമായി മുസ്ലിം വിരുദ്ധ പൊതുബോധം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംഘ് പരിവാര്‍/മനോരമ/മാതൃഭൂമി/സിപിഎം വിഭാഗങ്ങളുടെ പ്രിയ താരങ്ങളായ കാരശ്ശേരി-ഹമീദ്-ആര്യാടന്‍ പ്രഭൃതികള്‍ മതപരിഷ്കര്‍ത്താക്കളാണെന്നു വിലയിരുത്തുന്നതിലൂടെ ചാര്‍വാകന്റെ നിലപാടെന്താണെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം സ്പഷ്ടമായി. "

    Morale of the story as heard before
    Criticism of Jamaat e Islami = Attack on Islam

    മറുപടിഇല്ലാതാക്കൂ
  164. എന്റെ പ്രിയ സുഹൃത്ത് സത്യാന്വേഷി,ഞാനിപ്പോൾ മുസ്ലീം വിരുദ്ധപൊതുബോധത്തിന്റെ വക്താവ്.ഇനി മൊസാദ്,സി.ഐ.എ.ഏജന്റ് തുടങ്ങിയ വിശേഷണങ്ങളുമായി പൊങ്ങണം.മതേതര ബോധം ഇത്രകുറ്റകരമാണന്നറിഞ്ഞിരുന്നില്ല.ആട്ടെ,താങ്കൾ മതത്തിന്റെ ചട്ടകൂടിൽ എത്തിയോ?കാരശേരി-ഹമീദ്-ആര്യാടൻ എന്നിവർ മതപരിഷ്കർത്താക്കളാണന്നു ഞാൻ പറഞ്ഞന്നോ..?അതൊരു ഭയങ്കര വായനയാണല്ലോ,അവരുടെ സമുദായത്തെപറ്റി വേവലാതിയുള്ളവരെന്നു പറഞ്ഞു.ഞാനറിഞ്ഞടത്തോളം ഇസ്ലാമിന് മതപരിഷ്ക്കരണം അസാദ്ധ്യമാണ്.താങ്കളോട് ഈ വിഷയത്തിൽ എന്തെങ്കിലും സംവാദം നടത്തിയതുകൊണ്ട് കാര്യമില്ല.ആശാനുപറ്റിയ ശിഷ്യൻ.ഞാനും താങ്കളും,ഇസ്ലാമിനു പുറത്തുള്ളവരാണ്,ശാസ്ത്രമോ,സാമൂഹ്യമോ ആയ എന്തു വിഷയവും മുസ്ലീം വിഷയമായി വായിക്കുന്നത് എന്തു സൂക്കേടാണ്.
    മുകളിൽ ചിലപ്രശ്നങ്ങൾ ഉന്നയിച്ചിട്ടുണ്ട്,ഒന്നുകൂടി വായിക്കുക.കഴിയുമെങ്കിൽ പ്രതികരിക്കുക.അല്ലങ്കിൽ കളം കാലിയാക്കുക.എനിക്കു തങ്കളോട് സഹതാപം തോന്നുന്നു സുഹൃത്തേ!.ഒരുപാടുപ്രാവശ്യം പിണങ്ങി പോയി,പര്യമ്പറത്തൂടെ കറങ്ങിനടക്കുന്നത് ശരിയാണോ..?ആരെവിടെ പറഞ്ഞാലും പോയി ഒന്നു തോണ്ടിയില്ലങ്കിൽ ഉറക്കം വരാത്തചിലരുണ്ട്.എനിക്കു ബോധ്യപ്പെട്ടതിൽ മാത്രം പ്രതികരിക്കും.അല്ലെങ്കിൽ പഠിക്കാൻ ശ്രമിക്കും.അരനൂറ്റാണ്ടു പിന്നിട്ട ജീവിതത്തിൽ അങ്ങനെ തിരുത്തേണ്ടിവന്ന ധാരാളം സന്ദർഭങ്ങളുണ്ട്.നിങ്ങളുടെ ബാധ്യത എനിക്കില്ലന്നു കരുതൂ പ്ലീസ്.
    അംബേദ്ക്കറിസത്തോട് മാത്രമാണ് പ്രത്യശാസ്ത്രപരമായി യോജിക്കാനാവുക,ജനാധിപത്യത്തോടാണ് വിശ്വാസം.മതംവേണ്ടതുണ്ടങ്കിൽ അത് ബാബാസാഹിബ് കാണിച്ച നവ ബുദ്ധമതത്തോടാണ് താല്പര്യം.അതു കൊണ്ട് മറ്റെല്ലാ മത/ജന സമൂഹങ്ങളേയും മനുഷ്യാവകാശത്തിന്റെ പേരിൽ പ്ന്തുണക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരുന്നില്ല.യുദ്ധപുകയില്ലാത്ത അന്തരീക്ഷവും,പട്ടിണിയും പീഡനങ്ങളും ആർത്തനാദങ്ങളുമില്ലാത്ത മനുഷ്യാവസ്ഥയും,സാഹോദര്യത്തോടെയും -സംഗീതത്തോടെയും ജീവിക്കാൻ പറ്റുന്ന ജനതയുമാണ് മനസ്സിൽ.സത്യാന്വേഷണം താങ്കൾ ഏതുവഴി നടത്തണം എന്നുപറയാൻ ഞാനാര്..?

    മറുപടിഇല്ലാതാക്കൂ
  165. കാളിദാസ്,കീഴാള ജനതയും ന്യൂനപക്ഷങ്ങളും എന്ന് സമീകരിക്കുമ്പോൾ തന്നെ,ന്യൂനപക്ഷം കീഴാളരാണന്ന വാദവും ശക്തമാണ്.നമുക്കറിയാം അതൊക്കെ വെറുതെ വാചകം മാത്രമാണന്ന്.ഇന്ത്യയിലെ ഇന്നത്തെ ദലിത് ജനത ചരിത്രത്തിൽ അടിമകളായിരുന്നു,അയിത്തക്കാരായിരുന്നു,അസ്പൃശ്യരായിരുന്നു,കൂടാതെ അദൃശ്യരുമായിരുന്നു.കാലത്തിന്റെ ഒഴുക്കിൽ,രാഷ്ട്രീയാധിനിവേശത്തോടൊപ്പം മതാധിനിവേശത്തിലും കരക്കടിഞ്ഞു ജീവൻ നിലനിർത്തിയവരാണ് ഇന്നത്തെ കീഴാളരായ ദലിതർ.ഇവിടെ നിലനിന്ന/നിൽക്കുന്ന എല്ലാമതങ്ങളിലും ഈ ജനതയുണ്ടായിരുന്നു,/ഉണ്ട്.പക്ഷേ രാഷ്ട്രീയാധികാരത്തിന്റേയും വിഭവാധികാരത്തിന്റേയും കേന്ദ്രവിഷയം ഉന്നയിക്കുമ്പോൾ,കാര്യം മറിയുകയാണ്.ഈ ജനാധിപത്യാവകാശം നേടിയെടുക്കാനുള്ള പോരാട്ടത്തിൽ ന്യൂനപക്ഷങ്ങളുമായുള്ള ഐക്യം കീഴാളജനത വേണ്ടന്നുവെച്ചിട്ടില്ല.ബാബാസാഹിബ് അംബേദ്ക്കറുടെ നിലപാടുകൾ പരിശോധിച്ചാൽ മൻസ്സിലാകും.പ്രബലമായ രണ്ടു ന്യൂനപക്ഷ മതങ്ങളായ കൃസ്ത്യൻ/മുസ്ലീം മതങ്ങളിൽ മഹാഭൂരിപക്ഷവും കീഴാള ജാതിസമൂഹത്തിൽ നിന്നും ചേക്കേറിയവരാണ്,അവരുടെ സാമൂഹ്യ-സാമ്പത്തിക സ്ഥിതിയെ പറ്റിയൊരു പഠനം ആനിലക്കു നടന്നിട്ടില്ല.സത്യാന്വേഷിയെ പോലെ ചിലർ മാറ്റിപിടിക്കാനോ,മറച്ചുപിടിക്കാനോ നടത്തുന്ന ശ്രമം അതുകൊണ്ടുതന്നെ തള്ളികളയേണ്ടതാണ്.ചരിത്രത്തിൽ എന്നാണ് ഈ മതങ്ങൾ മനുഷ്യാവകാശങ്ങളെയോ,മനുഷ്യാവസ്ഥകളെയോ നേരിട്ടിട്ടുള്ളത്.ബുദ്ധ/ജൈന മതങ്ങൾ മാത്രമാണ് മനുഷ്യനെ കണ്ടിട്ടുള്ളത്.മറ്റെല്ലാമതങ്ങളും ദൈവാസ്തിത്വങ്ങൾ സ്ഥാപിക്കുവാനും,സ്വർഗ്ഗ രാജ്യത്തിലേക്കു റിക്കൂർട്ട് ചെയ്യുവാനുമുള്ള തിരക്കിലാണ്.അതിനെ ന്യായീകരിക്കുവാനുള്ള പണിയിലാണ്,ഹുസൈൻ-ചൂട്ടുപിടിച്ചുകൊടുക്കാൻ സത്യാനേഷി.പ്രകൃതിയും ,മനുഷ്യനും ദൈവത്തിന്റെ പ്ലാനും പദ്ധതിയുമാണങ്കിൽ ,അവന്റെ പട്ടിണിയും ദുരിതവും സ്വാഭാവികമായും ദൈവനിശ്ച്ചയമാകും.ദൈവനിശ്ചയം ചോദ്യം ചെയ്യുന്നവർ പ്രതികളും.അതുകൊണ്ട്,ഞാനും കാളിദാസനൊപ്പം നരകത്തിലുണ്ടാകും.(നിസഹായന് നേരത്തെ ഉറപ്പിച്ചു)

    മറുപടിഇല്ലാതാക്കൂ
  166. അല്ലാ സത്യാനേഷി,ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെവരുന്ന മതേതര-യുക്തിവാദികൾ അങ്ങനെയൊരു വാദം ഉയർത്തിയാൽ ഇടിഞ്ഞുതാഴെപോകുന്നതാണോ ഭരണഘടന?പതിനഞ്ചു ശതമാനം മുന്നോക്ക സമുദായങ്ങൾ പരമോന്നത നീതിപീഠത്തിൽ കേസും വക്കാണവുമായി നടക്കുന്നുണ്ട്.യുക്തിരേഖയിൽ അങ്ങനെയൊരു ലേഖനം വന്നപ്പോൾ,അതിനെതിരെ പ്രതികരിച്ചവരായിരുന്നു,ഈയുള്ളവനും നിസ്സഹായനും.കൂടാതെ സംഘത്തിന്റെ നേതൃത്വത്തോട് ആരാഞ്ഞപ്പോൾ അതു കേരളാ യുക്തിവാദി സംഘത്തിന്റെ ഔദ്യോഗിക നിലപാടല്ലന്നും വ്യക്തമാക്കിയിരുന്നു.സാമൂഹ്യനീതിയുടെ രാഷ്ട്രീയ വിവക്ഷകൾ,മതബോധത്തിന്റെ ചെറിയ ചതുരത്തിനു പുറത്താണന്ന് ഈ മനുഷ്യനോട് എങ്ങ്നെ പറഞ്ഞുബോധ്യപ്പെടുത്തും ..കർത്താവേ..ഒരു വഴി പറഞ്ഞുതാ..

    മറുപടിഇല്ലാതാക്കൂ
  167. >>>>>>കാരശേരി-ഹമീദ്-ആര്യാടന്‍ എന്നിവര്‍ മതപരിഷ്കര്‍ത്താക്കളാണന്നു ഞാന്‍ പറഞ്ഞന്നോ..?അതൊരു ഭയങ്കര വായനയാണല്ലോ,അവരുടെ സമുദായത്തെപറ്റി വേവലാതിയുള്ളവരെന്നു പറഞ്ഞു<<<<
    >>>>ബാബുരാജിന്റെ വാദങ്ങള്‍...............താര്‍ക്കിക യുക്തിയില്‍ അധിഷ്ഠിതമാണ്.അതുകൊണ്ട്,കാരശേരിയും,ഹമീദ് ചേന്നമംഗലൂരും,ആര്യാടന്‍ ഷൌക്കത്തും മുസ്ലീം വിരുദ്ധരും സംഘപരിവാര്‍ പക്ഷക്കാരുമാണ്.കടുത്ത മതമൌലിക വാദികള്‍ക്ക് കാതിനിമ്പം നല്‍കുന്ന വാദം.ആ സമുദായത്തില്‍ ജനിച്ചുവളര്‍ന്ന്,മതം വിലക്കിയ ഒത്തിരി അരുതായ്മകളുടെ തിക്തത ഏറ്റുവാങ്ങിയ ചില വ്യക്തിത്വങ്ങള്‍ക്ക്,സമുദായത്തെ നവീകരിക്കണമെന്നു തൊന്നുക,സ്വാഭാവീകം<<<<

    മറുപടിഇല്ലാതാക്കൂ
  168. >>>>>>>>....സംഘത്തിന്റെ നേതൃത്വത്തോട് ആരാഞ്ഞപ്പോള്‍ അതു കേരളാ യുക്തിവാദി സംഘത്തിന്റെ ഔദ്യോഗിക നിലപാടല്ലന്നും വ്യക്തമാക്കിയിരുന്നു.<<<<<
    നിങ്ങളോടു സ്വകാര്യമായി പറഞ്ഞെന്നോ? നല്ല തമാശ തന്നെ.

    മറുപടിഇല്ലാതാക്കൂ
  169. @ സത്യാന്വേഷി,

    >>>....സംഘത്തിന്റെ നേതൃത്വത്തോട് ആരാഞ്ഞപ്പോള്‍ അതു കേരളാ യുക്തിവാദി സംഘത്തിന്റെ ഔദ്യോഗിക നിലപാടല്ലന്നും വ്യക്തമാക്കിയിരുന്നു.<<<

    സംഘത്തിന്റെ ഔദ്യോഗിക നേതൃത്വത്തോട് ഈയുള്ളവനും നേരിട്ടു ചോദിച്ചിരുന്ന കാര്യവും അവരുടെ മറുപടിയും ഞാനും താങ്കളെ ധരിപ്പിച്ചിട്ടുള്ളതാണ്. ചാര്‍വകനും ചോദിച്ചിട്ടുണ്ടെന്ന കാര്യവും താങ്കളോട് ഞാന്‍ പറഞ്ഞിരുന്നു. അവര്‍ തന്ന മറുപടി ഇത് ഒരിക്കലും സംഘത്തിന്റെ ഔദ്യോഗികനിലപാടല്ലെന്നതാണ്. പിന്നീട് യുക്തിരേഖയില്‍ ടി മുഖപ്രസംഗം സംഘത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്നും അത് യു.കലാനാഥന്റെ വ്യക്തിപരമായ നിലപാടു മാത്രമാണെന്നും വ്യക്തമാക്കിക്കൊണ്ട് കുറിപ്പ് വന്നിരുന്നു. താങ്കളിതൊക്കെ നിഷേധിക്കുന്നതില്‍ പ്രയാസമുണ്ട്. ഇപ്പോള്‍ അതിന്റെ കോപ്പി എന്റെ കൈവശം ഇല്ല. കിട്ടുന്ന മുറയ്ക്ക് അത് പ്രസിദ്ധപ്പെടുത്തുന്നതാണ്.

    മറുപടിഇല്ലാതാക്കൂ
  170. >>>ടി മുഖപ്രസംഗം സംഘത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്നും അത് യു.കലാനാഥന്റെ വ്യക്തിപരമായ നിലപാടു മാത്രമാണെന്നും വ്യക്തമാക്കിക്കൊണ്ട് കുറിപ്പ് വന്നിരുന്നു. <<<<
    നിസ്സഹായാ,
    ഇതില്‍ ഒരു പന്തികേട് കാണുന്നില്ലേ? സംഘത്തിന്റെ ഔദ്യോഗിക നിലപാടിനെതിരായ മുഖപ്രസംഗം ആ സംഘടനയുടെ മുഖപത്രത്തില്‍ വരുക. അതെഴുതിയ ആളിന്റെ വ്യക്തിപരമായ അഭിപ്രായമെന്നു പറഞ്ഞ് തലയൂരുക. എന്നിട്ടും അയാള്‍ തന്നെ പത്രത്തിന്റെ പത്രാധിപരായി തുടരുക. അങ്ങോട്ടു ദഹിക്കുന്നില്ല.
    യുക്തിവാദി സംഘത്തിന് സാമുദായിക സംവരണത്തിനനുകൂലമായി നിലപാടുണ്ടെങ്കില്‍ ഈ കേരളത്തിലും ഇന്‍ഡ്യയിലും സംവരണ നിഷേധത്തിനും സംവരണ അട്ടിമറിക്കുമെതിരെ ഏതെങ്കിലും പ്രക്ഷോഭം അവര്‍ സംഘടിപ്പിച്ചിട്ടുണ്ടോ? പോട്ടെ. മറ്റു സംഘടനകള്‍ ഈ വിഷയത്തില്‍ സംഘടിപ്പിച്ച ഏതെങ്കിലും പ്രക്ഷോഭത്തില്‍ അവര്‍ പങ്കെടുക്കുകയോ പിന്തുണക്കയോ ചെയ്തിട്ടുണ്ടോ? അറിയാന്‍ വേണ്ടി ചോദിക്കുന്നതാണ്.
    സാമൂഹിക സമ്മര്‍ദങ്ങളാല്‍ സാമുദായിക സംവരണത്തെ എതിര്‍ക്കിതിരിക്കുന്നതും(അഥവാ അനുകൂലപ്രമേയം പാസാക്കി മിണ്ടാതിരിക്കുന്നതും) നിരന്തരമായും വിട്ടുവീഴ്ച്ചയില്ലാതെയും അതിനുവേണ്ടി പോരാടുന്നതും രണ്ടും രണ്ടാണ് നിസ്സഹായാ.

    മറുപടിഇല്ലാതാക്കൂ
  171. @ സത്യാന്വേഷി,

    >>>നിസ്സഹായാ,യുക്തിവാദികള്‍ കേരള സമൂഹത്തില്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ ഏതെങ്കിലും വിധത്തില്‍"കീഴാള /ന്യൂനപക്ഷ സ്വത്വങ്ങളെയും അവയുടെ ചെറുത്തുനില്‍പുകളെയും സാംസ്ക്കാരികവും രാഷ്ട്രീയവുമായ ഭൂമികയില്‍ ഇടം തേടാ"ന്‍ സഹായിക്കുന്നുണ്ടോ? മറിച്ച് മാര്‍ക്സിസ്റ്റുകളെപ്പോലെ സ്വത്വരാഷ്ട്രീയത്തെയും അതിന്റെ പ്രയോഗങ്ങളെയും എതിര്‍ക്കുകയല്ലേ അവരും ചെയ്യുന്നത്? ദലിതരുടെയും പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെയും രാഷ്ട്രീയ-സാമൂഹിക പോരാട്ടങ്ങളെ ഇവര്‍ എന്നെങ്കിലും പിന്തുണച്ചിട്ടുണ്ടോ?<<<

    മുകളില്‍ ക്വോട്ട് ചെയ്ത താങ്കളുടെ ആരോപണങ്ങളോട് ഞാന്‍ നൂറുശതമാനവും യോജിക്കുന്നു. ഇത് എനിക്കോ എന്നേക്കാള്‍ കൂടുതല്‍ ചാര്‍വാകനോ ബോധ്യമുള്ള കാര്യമാണിതെല്ലാം എന്ന് നമുക്ക് പരസ്പരം അറിയാവുന്നതല്ലേ. യുക്തിരേഖയില്‍ യു.കലാനാഥന്റെ മുഖപ്രസംഗം വന്നപ്പോഴും ജാതിസെന്‍സസിനെ എതിര്‍ത്തു കൊണ്ടുള്ളലേഖനം വന്നപ്പോഴും ഒരു സംഘാംഗമായിരുന്നിട്ടും ആ മര്യാദലംഘിച്ചു കൊണ്ട് അതു സംബന്ധിച്ച് താങ്കളിട്ട പോസ്റ്റുകളില്‍ തീവ്രമായി പ്രതികരിച്ചയാളാണ് ഞാന്‍.

    ഇവിടെ ഇപ്പോള്‍ നമുക്കിടയില്‍ ഉണ്ടായിരിക്കുന്ന അഭിപ്രായവ്യത്യാസം ഇതിനെച്ചൊല്ലിയൊന്നുമല്ലല്ലോ ?! അടിച്ചമര്‍ത്തപ്പെട്ടവരുടെ ആത്മീയതയെ ഏതെങ്കിലും വിധത്തില്‍ ലെജിറ്റമൈസ് ചെയ്ത് പൊതുസ്വീകാര്യത നേടിക്കൊടുക്കേണ്ട ബാധ്യത താങ്കള്‍ക്കില്ലായിരുന്നു. അതു ചെയ്യുക മാത്രമല്ല, പക്ഷപാതപരമായി അതിനെ പിന്തുണച്ച് സ്വന്തം നിലകെടുന്ന രീതിയില്‍ കോമാളിയായി മാറാനും താങ്കള്‍ മടികാണിച്ചില്ലെന്നതാണ് വേദനകരമായ സംഭവം.

    തികച്ചും അബ്സ്റ്റ്രാക്ടായ, ഉണ്ടെന്നോ ഇല്ലെന്നോ തെളിയിച്ചാല്‍ യാതൊരു പ്രയോജനവുമില്ലാത്ത( ഉണ്ടെന്നു തെളിയിച്ചാല്‍ പ്രയോജനമുണ്ടായിരുന്നെങ്കില്‍ ശുദ്ധവിശ്വാസികളായ മുസ്ലീങ്ങളെയും പാര്‍ശ്വവത്ക്കൃതരെയും ദൈവം ലോകത്ത് ഇങ്ങനെ പീഡിപ്പിക്കുമായിരുന്നോ ?!!) ദൈവവിഷയത്തില്‍ താങ്കള്‍ എടുത്ത ആവശ്യമില്ലാത്ത നിലപാട് ഒരു കൂട്ടരുടെ വിശ്വാസത്തെ ലെജിറ്റമൈസ് ചെയ്യുകയായിരുന്നു എന്ന കാര്യത്തില്‍ കുറ്റസമ്മതം നടത്താന്‍ തയ്യാറാകുന്നില്ലെന്നത് സത്യാന്വേഷിയെന്ന പേര്‍ താങ്കള്‍ക്കു ചേരുമോ എന്ന സംശയമാണുളവാക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  172. >>>>>തികച്ചും അബ്സ്റ്റ്രാക്ടായ, ഉണ്ടെന്നോ ഇല്ലെന്നോ തെളിയിച്ചാല്‍ യാതൊരു പ്രയോജനവുമില്ലാത്ത( ഉണ്ടെന്നു തെളിയിച്ചാല്‍ പ്രയോജനമുണ്ടായിരുന്നെങ്കില്‍ ശുദ്ധവിശ്വാസികളായ മുസ്ലീങ്ങളെയും പാര്‍ശ്വവത്ക്കൃതരെയും ദൈവം ലോകത്ത് ഇങ്ങനെ പീഡിപ്പിക്കുമായിരുന്നോ ?!!) ദൈവവിഷയത്തില്‍ താങ്കള്‍ എടുത്ത ആവശ്യമില്ലാത്ത നിലപാട് ഒരു കൂട്ടരുടെ വിശ്വാസത്തെ ലെജിറ്റമൈസ് ചെയ്യുകയായിരുന്നു എന്ന കാര്യത്തില്‍ കുറ്റസമ്മതം നടത്താന്‍ തയ്യാറാകുന്നില്ലെന്നത് സത്യാന്വേഷിയെന്ന പേര്‍ താങ്കള്‍ക്കു ചേരുമോ എന്ന സംശയമാണുളവാക്കുന്നത്. <<<<<<
    മത-ദൈവ വിശ്വാസങ്ങളോട് യുക്തിവാദികളും നിരീശ്വരവാദികളും എടുക്കുന്ന സമീപനം ഒരിക്കലും സ്വീകരിക്കാത്തവരാണ് ബുദ്ധിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള അംബേഡ്കറൈറ്റുകള്‍. "ഒരു പ്രയോജനവും ചെയ്യാത്ത കാര്യ"ത്തില്‍ ജനങ്ങള്‍ ഭൂരിപക്ഷവും വിശ്വാസമര്‍പ്പിക്കുമോ നിസ്സഹായാ? ദൈവമില്ലാത്ത ബുദ്ധമതം ലോകത്ത് ഒരിടത്തും നിരീശ്വരവാദപരമായല്ല പ്രാക്റ്റീസ് ചെയ്യുന്നത്. വിശ്വാസികളുടേതായ ആരാധനാ രീതികളും ചടങ്ങുകളും അതിനുണ്ട്.മാത്രമല്ല, ബുദ്ധനെ ഒരു ദൈവമെന്ന രീതിയിലാണ് ബുദ്ധിസ്റ്റുകള്‍ ആരാധിക്കുന്നത്. ' മതവിശ്വാസത്തെ യുക്തിയുടെ അപരമായി കാണുന്ന' നിങ്ങളുടെ നിലപാടിലെ പിശക് നിങ്ങള്‍ക്ക് ഇനിയും മനസ്സിലാക്കാനാകുന്നില്ലല്ലോ എന്നതാണ് എന്റെ സങ്കടം. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വരുന്ന മുറയ്ക്ക് നിങ്ങള്‍ക്ക് എന്റെ നിലപാടിനു പിന്നിലെ പ്രത്യയശാസ്ത്രം ബോധ്യപ്പെടുമെന്നാണ് ഇപ്പോഴും എന്റെ പ്രതീക്ഷ. പക്ഷേ നിങ്ങള്‍ക്കില്ലാത്തത് ക്ഷമയാണ്. ഇനിയും കുറേ കാര്യങ്ങള്‍ മനസ്സിലാക്കാനുണ്ട് എന്ന വിനയമാണ്. വഴിയേ അതെല്ലാം പറയാം.

    മറുപടിഇല്ലാതാക്കൂ
  173. ഹിന്ദു സന്യാസിമാരുടെ ആത്മീയ/ലൈംഗിക/സാമ്പത്തിക ചൂഷണങ്ങളും മകരവിളക്ക് ദുരന്തവും പോലുള്ള വിശ്വാസപ്രതിസന്ധികള്‍ ഉണ്ടാകുന്ന കാലത്താണ് നാലും മൂന്നും ഏഴു പേര്‍വരുന്ന ഒരു സംഘടന ചെയ്യുന്ന പ്രക്ഷോഭപരിപാടികള്‍ മാധ്യമങ്ങള്‍ വെളിച്ചം കാണിക്കാറുള്ളത്. അല്ലാത്തപ്പോള്‍ 'എവിടെ യുക്തിവാദികള്‍ ?' എന്ന് നമ്മുടെ സമൂഹം ചോദിക്കാറില്ല (ഈ പേരില്‍ വന്ന പഴയ മാതൃഭൂമി ലേഖനം ഓര്‍ക്കുക). ഏറ്റവും മുസ്ലീം വിരുദ്ധമെന്നു താങ്കള്‍ കാണുന്ന, 'കൈവെട്ടു കേസിനെതിരായി തൊടുപുഴയില്‍ യുക്തിവാദികള്‍ നടത്തിയ പ്രതിഷേധറാലി' മുസ്ലീംവിരുദ്ധരായ ഒരൊറ്റ മാധ്യമങ്ങളും പ്രാധാന്യത്തോടെയോ അല്ലാതെയോ പ്രസിദ്ധീകരിച്ചതായി എനിക്കറിവില്ല. ഇതാണ് യുക്തിവാദികള്‍ക്കുള്ള സാമൂഹികസ്വീകാര്യത ! ഇങ്ങനെയുള്ള ഇവരുടെ മൂവ്മെന്റുകളെ അവഗണിക്കാവുന്നതാണെങ്കില്‍ എന്തിനു് മുസ്ലീം വിശ്വാസികള്‍ മാത്രം അവരോട് ഏറ്റുമുട്ടാന്‍ നടക്കുന്നു ? അപ്പോള്‍ വിമര്‍നങ്ങള്‍ എത്ര നേരിയതാണെങ്കിലും നേരിടേണ്ടിവന്നാല്‍ തകര്‍ന്നുപോകാവുന്നത്ര യുക്തിരഹിമായ വിശ്വാസന്യായങ്ങളാണോ മുസ്ലീമിന്റെ വിശ്വാസപ്രത്യയശാസ്ത്രത്തിന്റെ അടിത്തറ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇതുകൊണ്ടു തന്നെയാണ് മറ്റ് പലതരം മതങ്ങള്‍ ഉള്ളപ്പോള്‍ ഇല്ലാത്ത യുക്തിവാദികളെ തപ്പിപ്പിടിച്ച് അവരോട് ഏതെങ്കിലും പഴയസംവാദക്കണക്കു പറഞ്ഞ് ഏറ്റുമുട്ടിക്കൊണ്ടിരിക്കുക എന്ന തന്ത്രം ഇസ്ലാം നിന്തരം പുലര്‍ത്തിപ്പോരുന്നത്.

    രവിചന്ദ്രന്റെ പുസ്തകവും ഡോക്കിന്‍സിന്റെ കൃതിയും അമേരിക്ക എന്ന വ്യാജമതേതരരാഷ്ട്രത്തിലെ കൃസ്തുമതമൌലികവാദവും ഇസ്ലാമിനും ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ഇതരമതസ്ഥര്‍ക്കും നേരിടേണ്ടിവരുന്ന രണ്ടാംതരം പൌരത്വവും പ്രതിഷേധ പൂര്‍വം വിളിച്ചു പറയുന്നുണ്ട്. എന്നാല്‍ കൃസ്തുമതത്തോടുള്ള വിമര്‍ശനത്തെ ഏറ്റുപിടിക്കാന്‍ ഒരു കൃസ്ത്യാനിപോലും മുന്നോട്ടു വാതിരുന്നപ്പോള്‍ എത്ര ക്ഷിപ്രമായാണ് ഇസ്ലാം ചാടിവീണത്, അതും മതേതരആസ്തികവാദമുന്നയിച്ചുകൊണ്ട്. ഇതൊന്നും താങ്കളോട് പറഞ്ഞാല്‍ മനസ്സിലാകുമെന്ന് ഞാന്‍ കരുതുന്നില്ല. പിന്നെ ഞാനിനി ഇങ്ങോട്ടില്ല എന്നു പറഞ്ഞുപോയ ആള്‍ വീണ്ടും ചൊറിഞ്ഞു കൊണ്ടിരിക്കുന്നതു കൊണ്ട് പറയേണ്ടിവരുന്നതാണ്.

    മറുപടിഇല്ലാതാക്കൂ
  174. >>മത-ദൈവ വിശ്വാസങ്ങളോട് യുക്തിവാദികളും നിരീശ്വരവാദികളും എടുക്കുന്ന സമീപനം ഒരിക്കലും സ്വീകരിക്കാത്തവരാണ് ബുദ്ധിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള അംബേഡ്കറൈറ്റുകള്‍. "ഒരു പ്രയോജനവും ചെയ്യാത്ത കാര്യ"ത്തില്‍ ജനങ്ങള്‍ ഭൂരിപക്ഷവും വിശ്വാസമര്‍പ്പിക്കുമോ നിസ്സഹായാ? ദൈവമില്ലാത്ത ബുദ്ധമതം ലോകത്ത് ഒരിടത്തും നിരീശ്വരവാദപരമായല്ല പ്രാക്റ്റീസ് ചെയ്യുന്നത്. വിശ്വാസികളുടേതായ ആരാധനാ രീതികളും ചടങ്ങുകളും അതിനുണ്ട്.മാത്രമല്ല, ബുദ്ധനെ ഒരു ദൈവമെന്ന രീതിയിലാണ് ബുദ്ധിസ്റ്റുകള്‍ ആരാധിക്കുന്നത്. ' <<<
    തുറന്നുപറയൂ സത്യാന്വേഷി,താങ്കൾ അംബേദ്ക്കറൈറ്റാണോ?
    ഭൂരിപക്ഷം വിശ്വസിക്കുന്നതാണോ താങ്കളുടെ മാനദണ്ഡം?
    അംബേദ്ക്കർ വ്യാഖ്യാനിച്ചുറപ്പിച്ച നവബുദ്ധിസത്തെ കൂടുതൽ വിശദമാക്കമോ?(തെന്നികളിക്കുന്ന ആശാന്റെ ശിഷ്യനല്ലേ,വെറുതെ ഇളക്കിയന്നെയുള്ളു.മുമ്പ് ചിലത് ഉന്നയിച്ചിരുന്നു.ഒന്നും കണ്ടില്ല.)

    മറുപടിഇല്ലാതാക്കൂ
  175. നിസ്സഹായന്‍ said ..

    രവിചന്ദ്രന്റെ പുസ്തകവും ഡോക്കിന്‍സിന്റെ കൃതിയും അമേരിക്ക എന്ന വ്യാജമതേതരരാഷ്ട്രത്തിലെ കൃസ്തുമതമൌലികവാദവും ഇസ്ലാമിനും ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ഇതരമതസ്ഥര്‍ക്കും നേരിടേണ്ടിവരുന്ന രണ്ടാംതരം പൌരത്വവും പ്രതിഷേധ പൂര്‍വം വിളിച്ചു പറയുന്നുണ്ട്. എന്നാല്‍ കൃസ്തുമതത്തോടുള്ള വിമര്‍ശനത്തെ ഏറ്റുപിടിക്കാന്‍ ഒരു കൃസ്ത്യാനിപോലും മുന്നോട്ടു വാതിരുന്നപ്പോള്‍ എത്ര ക്ഷിപ്രമായാണ് ഇസ്ലാം ചാടിവീണത്, അതും മതേതരആസ്തികവാദമുന്നയിച്ചുകൊണ്ട്. ഇതൊന്നും താങ്കളോട് പറഞ്ഞാല്‍ മനസ്സിലാകുമെന്ന് ഞാന്‍ കരുതുന്നില്ല.


    ഇത് നേരെത്തെ സത്യാന്വേഷിയുടെ ബ്ലോഗില്‍ ഇട്ട കമ്മന്റ് ആണ് on Dec 21st

    One of the reasons Dawkins wrote God Delusion was he believes that "The status of atheists in America today is on a par with that of homosexuals fifty years ago," and he wants to help change that status to tolerance, if not acceptance.

    This is the idea of shifting the Overton window.

    ഹുസൈന്‍ സാഹിബിന്റെയും മറ്റു ചിലരുടെയും പരാക്രമം കണ്ടാല്‍ ഡോകിന്‍സ് ഇസ്ലാം മുന്നില്‍ കണ്ടു എഴുതിയ പുസ്തകമാണെന്ന് തോന്നും

    /JR

    മറുപടിഇല്ലാതാക്കൂ
  176. "മത-ദൈവ വിശ്വാസങ്ങളോട് യുക്തിവാദികളും നിരീശ്വരവാദികളും എടുക്കുന്ന സമീപനം ഒരിക്കലും സ്വീകരിക്കാത്തവരാണ് ബുദ്ധിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള അംബേഡ്കറൈറ്റുകള്‍. "ഒരു പ്രയോജനവും ചെയ്യാത്ത കാര്യ"ത്തില്‍ ജനങ്ങള്‍ ഭൂരിപക്ഷവും വിശ്വാസമര്‍പ്പിക്കുമോ നിസ്സഹായാ?"

    താങ്കള്‍ ഒരു കിഴങ്ങനാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ആരുടെയായാലും മതദൈവവിശ്വാസത്തിന്റെ ന്യായാന്യായങ്ങളെ ചോദ്യം ചെയ്യുന്ന പരിപാടി ജനാധിപത്യവിരുദ്ധമാണ്. വിശ്വാസികളൊക്കെ മണ്ടന്മാരാണെന്ന ധാരണയും യുക്തിവാദികള്‍ വെച്ചു പുലര്‍ത്തുന്നില്ല. ഇരകള്‍ എന്ന നിലയില്‍ യോജിച്ചു നീങ്ങുന്ന മുസ്ലീങ്ങളോട് അവരുടെ വിശ്വാസത്തിന്റെ ശരിമ പരിശോധിക്കാന്‍ സഖ്യകക്ഷികളായ വ്യത്യസ്ത വിശ്വാസധാരകളും നിരീശ്വരവാദവും ബുദ്ധിസ്റ്റ് ചിന്താഗതിയും പേറുന്ന കീഴാളരോ അവര്‍ണരോ ആവശ്യപ്പെടാറുണ്ടോ ? ആരുടെയും ആത്മീയ പദ്ധതികളെ പരസ്പരം മാറ്റുരച്ചു കാണിക്കേണ്ട ബാധ്യത നിര്‍വഹിച്ചശേഷമല്ലല്ലോ കൂട്ടായ മൂവുമെന്റുകള്‍ നടത്തുന്നത്. മുസ്ലീമിന്റെ ദൈവവിശ്വാസം മുസ്ലീമിനു പ്രയോജനം ചെയ്യുകയോ ചെയ്യാതിരിക്കയോ ചെയ്യുന്നത് അവരുടെ കാര്യം. കീഴാളരുടെ ആത്മീയ പദ്ധതികള്‍ അവരുടെ കാര്യം. അംബേദ്ക്കര്‍ അല്ലാഹുവില്‍ വിശ്വസിച്ചിട്ട് നിസ്ക്കാരം ചെയ്തിട്ടായിരുന്നില്ലോ മുസ്ലീമിനുവേണ്ടി വാദിക്കാനിറങ്ങിയത്. താങ്കളോട് നാക്കിട്ടടിച്ച് ഞാന്‍ കുഴഞ്ഞു. ബോധ്യമാകുന്നവനോട് അധികം പറയേണ്ടതില്ല. എത്ര പറഞ്ഞാലും മനസ്സിലാകാത്തവനോട് എത്ര പറഞ്ഞു കൊണ്ടിരുന്നിട്ടും കാര്യവുമില്ല.

    മറുപടിഇല്ലാതാക്കൂ
  177. ഇതാണ് Quote of the day

    സത്യാന്വേഷി : "ഒരു പ്രയോജനവും ചെയ്യാത്ത കാര്യ"ത്തില്‍ ജനങ്ങള്‍ ഭൂരിപക്ഷവും വിശ്വാസമര്‍പ്പിക്കുമോ നിസ്സഹായാ?

    മറുപടിഇല്ലാതാക്കൂ
  178. @ സത്യാന്വേഷി,

    കുറച്ചു നേരം "എന്‍.എം.ഹുസൈനുമായി പര്‍ദ്ദയിട്ടൊരു സംവാദം." എന്ന പോസ്റ്റ് വായിച്ചിരിക്കൂ സത്യാന്വേഷി.

    മറുപടിഇല്ലാതാക്കൂ
  179. @ സത്യാന്വേഷീ,

    "ഒരു പ്രയോജനവും ചെയ്യാത്ത കാര്യ"ത്തില്‍ ജനങ്ങള്‍ ഭൂരിപക്ഷവും വിശ്വാസമര്‍പ്പിക്കുമോ നിസ്സഹായാ?"

    ഒരിക്കമില്ലെന്നു സമ്മതിച്ചു സത്യാന്വേഷി. താങ്കളോട് മറ്റെന്തു പറഞ്ഞിട്ടും കാര്യമില്ലല്ലോ !! പ്രയോജനം നേരിട്ടനുഭവിച്ചുകൊണ്ടിരിക്കുന്നതു കൊണ്ടാണല്ലോ ഞാന്‍ ഇങ്ങിനെയെഴുതിയതും സത്യാന്വേഷി കണ്ടില്ലെന്നു നടിച്ചതും,"പ്രയോജനമുണ്ടായിരുന്നെങ്കില്‍ ശുദ്ധവിശ്വാസികളായ മുസ്ലീങ്ങളെയും പാര്‍ശ്വവത്ക്കൃതരെയും ദൈവം ലോകത്ത് ഇങ്ങനെ പീഡിപ്പിക്കുമായിരുന്നോ ?!!"

    ഇനി വിഡ്ഢിയായ ബുദ്ധന്റെ ഒരു ക്വോട്ടിംഗ് കൂടി കണ്ടുകൊള്ളു.
    “Do not believe in anything simply because you have heard it. Do not believe in anything simply because it is spoken and rumored by many. Do not believe in anything simply because it is found written in your religious books. Do not believe in anything merely on the authority of your teachers and elders. Do not believe in traditions because they have been handed down for many generations. But after observation and analysis, when you find that anything agrees with reason and is conducive to the good and benefit of one and all, then accept it and live up to it.”

    മറുപടിഇല്ലാതാക്കൂ
  180. See the Buddha teaching from kalama sutta, another version with the same meaning of the above quotation:-

    Believe nothing on the faith of traditions,
    even though they have been held in honor
    for many generations and in diverse places.
    Do not believe a thing because many people speak of it.
    Do not believe on the faith of the sages of the past.
    Do not believe what you yourself have imagined,
    persuading yourself that a God inspires you.
    Believe nothing on the sole authority of your masters and priests.
    After examination, believe what you yourself have tested
    and found to be reasonable, and conform your conduct thereto.


    ഇതൊക്കെ ഹുസൈന്‍ അംഗീകരിക്കുമെങ്കില്‍ വിശ്വസിക്കാമായിരുന്നു!!!:-)))

    മറുപടിഇല്ലാതാക്കൂ
  181. സത്യാന്വേഷി : "ഒരു പ്രയോജനവും ചെയ്യാത്ത കാര്യ"ത്തില്‍ ജനങ്ങള്‍ ഭൂരിപക്ഷവും വിശ്വാസമര്‍പ്പിക്കുമോ നിസ്സഹായാ?

    സത്യാന്വേഷി,
    എന്നാല്‍ പിന്നെ നമ്മുക്ക് ഹുസൈന്‍ സാഹിബിനെ ഉപേക്ഷിച്ചിട്ടു ക്രിസ്ത്യാനി ആയാല്ലോ ? അവരല്ലേ ഈ ലോകത്ത് ഭൂരിപക്ഷം ?

    /JR

    മറുപടിഇല്ലാതാക്കൂ
  182. >>>>ആരുടെയായാലും മതദൈവവിശ്വാസത്തിന്റെ ന്യായാന്യായങ്ങളെ ചോദ്യം ചെയ്യുന്ന പരിപാടി ജനാധിപത്യവിരുദ്ധമാണ്<<<<
    പിന്നെ യുക്തിവാദികള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണ്? "കിഴങ്ങനാ"യതിനാല്‍ എനിക്കങ്ങടു പിടികിട്ടാത്തതാകും. ബുദ്ധി'രാക്ഷസ'നായ നിസ്സഹായന്‍ വിശദീകരിക്കുക.

    മറുപടിഇല്ലാതാക്കൂ
  183. >>>>ആരുടെയായാലും മതദൈവവിശ്വാസത്തിന്റെ ന്യായാന്യായങ്ങളെ ചോദ്യം ചെയ്യുന്ന പരിപാടി ജനാധിപത്യവിരുദ്ധമാണ്<<<<

    ഇരകളുടെ ഐക്യവും പറഞ്ഞ് സഖ്യകക്ഷികളായി ഒരുമിച്ചു നീങ്ങുന്നവരുടെ ഇടയിലെ അവിശ്വാസികളോ നിരീശ്വരവാദികളോ ബുദ്ധിസ്റ്റുകളോ ആയവരുടെ കാര്യമാണ് ഉദ്ദേശിച്ചത്.

    ഇന്ത്യ ജനാധിപത്യരാജ്യമായതിനാല്‍ ആര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. തങ്ങളുടെ മതത്തിലൂടെ മാത്രമേ വിമോചനമുള്ളു എന്ന് വിളിച്ചു പറയാനും പ്രചരിപ്പിക്കാനും മതങ്ങള്‍ക്ക് അവകാശമുണ്ടെങ്കില്‍(അങ്ങിനെ ചെയ്യുമ്പോള്‍ ഫലത്തില്‍ മറ്റു മതങ്ങള്‍ കൊള്ളുകില്ലെന്നുകൂടി സ്ഥാപിക്കുകയാണ് ചെയ്യുന്നത്), മതങ്ങളിലുള്ള പ്രശ്നങ്ങള്‍ വിമര്‍ശിക്കാനും അവ പ്രചരിപ്പിക്കാനും ഭരണഘടനാദത്തമായ അവകാശം യുക്തിവാദികള്‍ക്കുമുണ്ട്. അത് അവഹേളിക്കുന്ന രീതിയിലാകരുത് എന്നു മാത്രം. അത്തരം അവകാശം നിഷേധിക്കണമെങ്കില്‍ ഇന്ത്യ ഒരു മതരാഷ്ട്രമായിരിക്കണം. അവിടങ്ങളിലെ കാര്യങ്ങള്‍ പ്രത്യേകം പറയേണ്ടല്ലോ ?!

    മറുപടിഇല്ലാതാക്കൂ
  184. അതായത്
    "ഇരകളുടെ ഐക്യവും പറഞ്ഞ് സഖ്യകക്ഷികളായി ഒരുമിച്ചു നീങ്ങുന്നവരുടെ ഇടയിലെ അവിശ്വാസികളോ നിരീശ്വരവാദികളോ ബുദ്ധിസ്റ്റുകളോ ആയവ" ര്‍ "മതദൈവവിശ്വാസത്തിന്റെ ന്യായാന്യായങ്ങളെ ചോദ്യം ചെയ്യുന്ന പരിപാടി ജനാധിപത്യവിരുദ്ധമാണ്"
    എന്ന്.
    ഞാന്‍ പിന്നെ "കിഴങ്ങനാ"ണെന്നു പറയാം. 'പുത്തിരാക്ഷസനാ'യ നിസ്സഹായന് പറയുന്നതെന്താണെന്ന് വല്ല ബോധോമുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  185. >>>ഞാന്‍ പിന്നെ "കിഴങ്ങനാ"ണെന്നു പറയാം. 'പുത്തിരാക്ഷസനാ'യ നിസ്സഹായന് പറയുന്നതെന്താണെന്ന് വല്ല ബോധോമുണ്ടോ?<<<

    കിഴങ്ങനാണെങ്കിലും ഒന്ന് ആഞ്ഞ് ശ്രമിക്കെന്റെ സത്യാന്വേഷീ. ചിലപ്പോള്‍ പുത്തിരാക്ഷസന്മാരെ തറപറ്റിക്കാന്‍ കിഴങ്ഹന്മാര്‍ക്കും പറ്റിയേക്കും.

    മറുപടിഇല്ലാതാക്കൂ
  186. @ സത്യാന്വേഷി,

    "ഇന്‍ഡ്യയില്‍(കേരളത്തില്‍) ഏറ്റവും സംഘടിതമായി മുസ്ലിം വിരുദ്ധ പൊതുബോധം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംഘ് പരിവാര്‍/മനോരമ/മാതൃഭൂമി/സിപിഎം വിഭാഗങ്ങളുടെ പ്രിയ താരങ്ങളായ കാരശ്ശേരി-ഹമീദ്-ആര്യാടന്‍ പ്രഭൃതികള്‍ മതപരിഷ്കര്‍ത്താക്കളാണെന്നു വിലയിരുത്തുന്നതിലൂടെ ചാര്‍വാകന്റെ നിലപാടെന്താണെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം സ്പഷ്ടമായി."

    കാരശ്ശേരിയും ഹമീദും ആര്യാടനുമെല്ലാം തനി സംഘപരിവാര്‍ പ്രഭൃതികള്‍ സമ്മതിച്ചു. ചേകന്നൂര്‍ മൌലവി എന്നൊരാള്‍ ഉണ്ടായിരുന്നല്ലോ ? അതിയാനും നമ്പര്‍ വണ്‍ സംഘപരിവാറിയായിരുന്നെന്ന് സത്യാന്വേഷിയ്ക്ക് അഭിപ്രായമുണ്ടോ ?

    ഇതിന് മറുപടി തരുമ്പോള്‍ ബാക്കി പിന്നീട് പറയാം. കൂടുതല്‍ വിശദീകരിച്ചാല്‍ മറുപടിയില്ലെങ്കില്‍ വേറെ കാര്യങ്ങളില്‍ മറുചോദ്യം ചോദിച്ച് വഴുതിമാറല്‍ ഗുരുവില്‍ നിന്നും താങ്കള്‍ക്കു കിട്ടിയ ഗുണമാണ്.

    മറുപടിഇല്ലാതാക്കൂ
  187. >>>കൂടുതല്‍ വിശദീകരിച്ചാല്‍ മറുപടിയില്ലെങ്കില്‍ വേറെ കാര്യങ്ങളില്‍ മറുചോദ്യം ചോദിച്ച് വഴുതിമാറല്‍ ഗുരുവില്‍ നിന്നും താങ്കള്‍ക്കു കിട്ടിയ ഗുണമാണ്. <<<
    താങ്കള്‍ ഞാനുന്നയിച്ച ഈ പ്രശ്നത്തിനു മറുപടി പറഞ്ഞിട്ടാണോ മറുചോദ്യം ചോദിക്കുന്നതു നിസ്സഹായാ?
    "ഇരകളുടെ ഐക്യവും പറഞ്ഞ് സഖ്യകക്ഷികളായി ഒരുമിച്ചു നീങ്ങുന്നവരുടെ ഇടയിലെ അവിശ്വാസികളോ നിരീശ്വരവാദികളോ ബുദ്ധിസ്റ്റുകളോ ആയവ" ര്‍ "മതദൈവവിശ്വാസത്തിന്റെ ന്യായാന്യായങ്ങളെ ചോദ്യം ചെയ്യുന്ന പരിപാടി ജനാധിപത്യവിരുദ്ധമാണ്"
    അപ്പോള്‍ ജനാധിപത്യവിരുദ്ധരുമായി സഖ്യത്തിലായിട്ടുള്ളത് താങ്കളോ ഞാനോ?

    മറുപടിഇല്ലാതാക്കൂ
  188. "കാരശ്ശേരിയും ഹമീദും ആര്യാടനുമെല്ലാം തനി സംഘപരിവാര്‍ "അല്ല. അവരുടെ നിലപാടുകള്‍ മിക്കപ്പോഴും സംഘിനും ഭരണകൂടഭീകരതക്കും അനുകൂലമാകുന്നു എന്നതാണ് വാസ്തവം. അതുകൊണ്ടാണ് മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് അവര്‍ പ്രിയപ്പെട്ടവരാകുന്നത്. ചേകന്നൂര്‍ സംഘ് പരിവാര്‍ അനുഭാവിയോ അവരുടെ നിലപാടിന് ചൂട്ടുപിടിക്കുന്നവനോ ആയിരുന്നില്ലെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ കൃതികള്‍ ഞാന്‍ വായിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹം മുഖ്യധാരയ്ക്ക് പ്രിയപ്പെട്ടവനുമായിരുന്നില്ല.എന്നാല്‍ അദ്ദേഹത്തെ ശാരീരികമായി ഉന്മൂലനം ചെയ്തവര്‍ എന്ന് ആരോപിക്കപ്പെട്ടവര്‍, മുഖ്യധാരാ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും പ്രിയപ്പെട്ടവരാണെന്നറിയാമോ നിസ്സഹായന്.

    മറുപടിഇല്ലാതാക്കൂ
  189. "ആരുടെയായാലും മതദൈവവിശ്വാസത്തിന്റെ ന്യായാന്യായങ്ങളെ ചോദ്യം ചെയ്യുന്ന പരിപാടി ജനാധിപത്യവിരുദ്ധമാണ്. "

    സത്യാന്വേഷീ, ഒരു കാര്യം എതിരാളി പറയുമ്പോള്‍ കുതര്‍ക്കത്തിനാണെങ്കില്‍ നല്ല സ്കോപ്പുണ്ട്. മറിച്ച് എതിരാളിയുടെ വാദത്തിന്റെ പൊരുള്‍ സത്യസന്ധമായി ഉള്‍ക്കൊള്ളാന്‍ തയ്യാറാവുന്നതാണ് സംവാദം.

    "ആരുടെയായാലും മതദൈവവിശ്വാസത്തിന്റെ ന്യായാന്യായങ്ങളെ ചോദ്യം ചെയ്യുന്ന പരിപാടി ജനാധിപത്യവിരുദ്ധമാണ്."എന്ന എന്റെ പ്രസ്താവനയെ വെറും വാഗ്വര്‍ത്ഥത്തില്‍ എടുക്കുന്നത് കുതര്‍ക്കത്തിനുവേണ്ടിയാണ്. യുക്തിവാദിയായാലും അന്യമതസ്ഥനായാലും മറ്റൊരു മത/ദൈവ വിശ്വാസത്തിന്റെ ന്യായാന്യായങ്ങളെ ചോദ്യം ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ഞാന്‍ വീണ്ടും ഉറപ്പിച്ചു പറയുന്നു.
    എവിടംവരെ ? അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടും വിശ്വാസങ്ങള്‍ കൊണ്ടും അവര്‍ക്കും മറ്റാര്‍ക്കും തന്നെ ദോഷമില്ലാതിരിക്കുകയും ജനാധിപത്യരാഷ്ട്രം ലക്ഷ്യം വെയ്ക്കുന്ന ക്ഷേമത്തിനും പുരോഗതിയ്ക്കും അവയൊന്നും തടസ്സം സൃഷ്ടിക്കാത്ത അവസ്ഥവരെ മാത്രമേ അവയെ ചോദ്യം ചെയ്യാതിരിക്കേണ്ടതുള്ളു. രാഷ്ട്രത്തെയും ജനതയുടെ പുരോഗതിയേയും പ്രതിലോമകരമായി ബാധിക്കുന്നതായ ഏതു മതസ്ഥരുടെ വിശ്വാസാദികളെയും അവഹേളിക്കാതെയും ജനാധിപത്യമര്യാദകള്‍ പാലിച്ചുകൊണ്ടും ആര്‍ക്കും വിമര്‍ശിക്കാനും ചോദ്യം ചെയ്യാനും അവകാശമുണ്ട്. ഈ അവകാശമാണ് യുക്തിവാദികള്‍ വിനിയോഗിക്കുന്നത്. അതു ചെയ്യുന്ന രീതിയില്‍ ലംഘനങ്ങളുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കുക.( കൂടാതെ മതവിശ്വാസം പ്രചരിപ്പിക്കാനുള്ള അവകാശമുണ്ടെങ്കില്‍ അത് തെറ്റാണെന്നു തെളിയിക്കാനുള്ള അവകാശവും ജനാധിപത്യപരമാണ്.)

    സഖ്യകക്ഷികളായി നീങ്ങുന്നവര്‍ സഹകാരിയുടെ കുഴപ്പങ്ങള്‍ അവരുടെ ആഭ്യന്തരപ്രശ്നമായി കണ്ട് അതിനെ വിമര്‍ശിക്കാന്‍ നില്‍ക്കില്ലെന്നാണ് ഞാന്‍ പറഞ്ഞത്. സഖ്യത്തിനുവെളിയിലുള്ള ആര്‍ക്കും മുകളില്‍ പറഞ്ഞ ജനാധിപത്യ കടമ നിറവേറ്റാം. ഇപ്പോള്‍ ഞാന്‍ പറഞ്ഞതില്‍ വൈരുദ്ധ്യമില്ലെന്ന് താങ്കള്‍ക്കു ബോധ്യപ്പെട്ടാല്‍ ഭാഗ്യം. ഇപ്പോള്‍ എന്തുകൊണ്ട് താങ്കളുടെ സഖ്യകക്ഷികളായ ചാര്‍വാകനും ഞാനും എന്തുകൊണ്ട് ചോദ്യം ചെയ്തു ? താങ്കള്‍ അവരുടെ വിശ്വാസത്തെ ലെജിറ്റമൈസ് ചെയ്യാന്‍ നിന്നതു കൊണ്ട് മാത്രം.

    മറുപടിഇല്ലാതാക്കൂ
  190. >>>>>എവിടംവരെ ? അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടും വിശ്വാസങ്ങള്‍ കൊണ്ടും അവര്‍ക്കും മറ്റാര്‍ക്കും തന്നെ ദോഷമില്ലാതിരിക്കുകയും ജനാധിപത്യരാഷ്ട്രം ലക്ഷ്യം വെയ്ക്കുന്ന ക്ഷേമത്തിനും പുരോഗതിയ്ക്കും അവയൊന്നും തടസ്സം സൃഷ്ടിക്കാത്ത അവസ്ഥവരെ മാത്രമേ അവയെ ചോദ്യം ചെയ്യാതിരിക്കേണ്ടതുള്ളു.<<<<<
    ഈ കണ്ടീഷന്‍ ആദ്യം വച്ചിരുന്നില്ല. (കു)തര്‍ക്കത്തില്‍ നിന്ന് തലയൂരാന്‍ ഇപ്പോള്‍ കണ്ടുപിടിച്ചതാണോ?
    അപ്പോള്‍,ദൈവവിശ്വാസമോ മതവിശ്വാസമോ "ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടും വിശ്വാസങ്ങള്‍ കൊണ്ടും അവര്‍ക്കും മറ്റാര്‍ക്കും തന്നെ ദോഷമു"ണ്ടാക്കുകയും " ജനാധിപത്യരാഷ്ട്രം ലക്ഷ്യം വെയ്ക്കുന്ന ക്ഷേമത്തിനും പുരോഗതിയ്ക്കും"" തടസ്സം സൃഷ്ടിക്കു"ന്നുവെന്നു് യുക്തിവാദികള്‍ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും അഭിപ്രായമുണ്ടോ? ഏതു് ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസത്തെയുമാണ് താങ്കള്‍ ഉദ്ദേശിക്കുന്നത്? അവ അവര്‍ക്കു ദോഷമുണ്ടാക്കുന്നുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് അധികം ഉത്കണ്ഠയ്ക്കു വഴിയില്ല. അവര്‍ തന്നെയാണ് അതു മാറ്റേണ്ടത്. മറ്റുള്ളവര്‍ക്ക് ദോഷമുണ്ടാക്കുന്നെങ്കില്‍ എതിര്‍ക്കപ്പെടണം. അതിലൊന്നും തര്‍ക്കമില്ല. പക്ഷേ ഇതില്‍ വീക്ഷണകോണില്‍ വ്യത്യാസമുണ്ടാകും. വികസനം, ക്ഷേമം, പുരോഗതി തുടങ്ങിയവയുടെ അര്‍ത്ഥം ഭരണാധികാരികള്‍ കാണുന്ന രീതിയില്‍ കാണാത്ത നിരവധി ജനവിഭാഗങ്ങള്‍ ഇവിടെയുണ്ട്. അതുപോലെ തന്നെ താങ്കളും കൂട്ടരും മത-ദൈവ വിശ്വാസികളാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്ന മട്ടില്‍ വിലയിരുത്തുമ്പോള്‍ ബഹുഭൂരിപക്ഷം പേരും അങ്ങനെയല്ല കാണുന്നത്. അതുകൊണ്ട് ഏതെല്ലാം വിഷയങ്ങള്‍ എന്നു സവിശേഷമായി ചൂണ്ടിക്കാണിച്ചാലേ ഈ ചര്‍ച്ച തുടരാനാവൂ എന്നു തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  191. പണിക്കു പോകാന്‍ സമയമായി വന്നിട്ട് പറയാം.

    മറുപടിഇല്ലാതാക്കൂ
  192. എന്തായാലും,നിസഹായൻ സത്യാന്വേഷിയെ കിഴങ്ങനെന്നു വിളിച്ചത് ശരിയായില്ല.പറയുന്നതുമുഴുവൻ കിഴങ്ങത്തരമാണങ്കിൽ പോലും.
    >>താങ്കളും കൂട്ടരും മത-ദൈവ വിശ്വാസികളാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്ന മട്ടില്‍ വിലയിരുത്തുമ്പോള്‍ ബഹുഭൂരിപക്ഷം പേരും അങ്ങനെയല്ല കാണുന്നത്.<< ഇതിനു മുമ്പ് ഇങ്ങനെയൊരു വാദം നിസഹായൻ വെച്ചതായി എവിടേയും കണ്ടില്ല.മാത്രമല്ല,കുഴപ്പകാരുടെ ലിസ്റ്റൊന്നു പരിശോധിച്ചാൽ മനസ്സിലാകുന്നത് ഏതാണ്ടെല്ലാവരും തന്നെ വിശ്വാസികളാണ്.മാനവികത യ്ക്ക് ‘സ്വന്തം മതം-സ്വന്തം ദൈവം ആവശ്യമേ വരുന്നില്ല.അപ്പോൾ വീണ്ടും സത്യാന്വേഷിയോടു ചോദിക്കുന്നു ‘താങ്കൾ മതവിശ്വാ‍സിയായോ..?എങ്കിൽ ഏത് മതം?.അതു വ്യക്തമാക്കാതെ വെറുതെ ‘വളുവളാ..’എന്നെഴുതി മനുഷ്യന്റെ സമയം കളയല്ലേ..
    അല്ലാതെ പുളകൻ പറഞ്ഞപോലെ’ഞാനും മുതലയമ്മാച്ചനും കൂടിയൊരു മുതലയെ പിടിച്ച’കഥയും കൊണ്ടുവന്നാൽ കേൾക്കാൻ വേറെയാളിനെ നോക്കണം.

    മറുപടിഇല്ലാതാക്കൂ

ആര്‍ക്കും മനസ്സിലുള്ളത് തുറന്നു പറയാം