2010, ജൂലൈ 19, തിങ്കളാഴ്‌ച

ഭീകരവാദികളോട് ഇരട്ടത്താപ്പ് !

ത്യധികം ഗൌരവും ദേശീയ പ്രാധാന്യമുള്ള ഒരു സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത 17-07-2010-ശനിയാഴ്ച ദേശീയവും പ്രാദേശീയവുമായ ഒട്ടുമിക്ക പത്രങ്ങളിലും വരികയുണ്ടായി.

ഇതായിരുന്നു വാര്‍ത്ത :-
ഉപരാഷ്‌ട്രപതിയെ വധിക്കാന്‍ ഹിന്ദുതീവ്രവാദികള്‍ ശ്രമിച്ചു

ന്യൂഡല്‍ഹി: ഉപരാഷ്‌ട്രപതി ഹമീദ്‌ അന്‍സാരിയെ വധിക്കാന്‍ ആര്‍.എസ്‌.എസ്‌. ബന്ധമുള്ള ഹിന്ദു ഭീകരസംഘടനകള്‍ ശ്രമിച്ചെന്ന്‌ അന്വേഷണ ഏജന്‍സികള്‍. ഡല്‍ഹി അപ്പോളോ ആശുപത്രിയിലെ ഡോക്‌ടര്‍ ആര്‍.പി.സിംഗും മലേഗാവ്‌ സ്‌ഫോടനക്കേസിലെ പ്രതി, ദയാനന്ദ്‌ പാണ്ഡെയും തമ്മിലുള്ള ഫോണ്‍ സംഭാഷണം
ചോര്‍ത്തിയതില്‍നിന്നാണ്‌ സി.ബി.ഐക്ക്‌ ഇക്കാര്യം വ്യക്‌തമായത്‌.
2007-ല്‍ ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിക സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ അന്‍സാരിയെ വധിക്കാനായിരുന്നു ഹിന്ദു തീവ്രവാദികളുടെ പദ്ധതിയെന്നു സി.ബി.ഐ. കരുതുന്നു. അജ്‌മീര്‍ ദര്‍ഗ സ്‌ഫോടനം, മലേഗാവ്‌, ഹൈദരാബാദ്‌ മെക്ക മസ്‌ജിദ്‌ സ്‌ഫോടനം എന്നിവയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഹിന്ദു തീവ്രവാദികളെ അറസ്‌റ്റ് ചെയ്‌തതിനെ തുടര്‍ന്നാണു ഡോ.സിംഗ്‌ ഇതിന്റെ ഭാഗമാണെന്നു കണ്ടെത്തിയതെന്ന്‌ സി.ബി.ഐ. വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രമുഖ ദേശീയ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. മലേഗാവ്‌ സ്‌ഫോടനക്കേസില്‍ പാണ്ഡെയെ കഴിഞ്ഞവര്‍ഷം അറസ്‌റ്റ് ചെയ്‌തിരുന്നു. ഡോ.സിംഗിനെയും ചോദ്യം ചെയ്‌തെങ്കിലും തെളിവില്ലാത്തതിനാല്‍ വിട്ടയച്ചു. നോട്ടപ്പുള്ളിയായതോടെ ഡോ.സിംഗിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ സി.ബി.ഐ. ചോര്‍ത്തിയപ്പോഴാണ്‌ ഉപരാഷ്‌ട്രപതിയെ വധിക്കാന്‍ ശ്രമം നടന്നതായി വ്യക്‌തമായത്‌. അന്‍സാരിയെ അപായപ്പെടുത്താന്‍ 15 ലിറ്റര്‍ പെട്രോളുമായി പോയെങ്കിലും ഒന്നും നടന്നില്ലെന്ന വിവരമാണു ഡോ.സിംഗും പാണ്ഡെയും തമ്മില്‍ 2008-ല്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍നിന്നു സി.ബി.ഐ. ചോര്‍ത്തിയെടുത്തത്‌. മലേഗാവ്‌ സ്‌ഫോടനക്കേസ്‌ പ്രതി ലഫ്‌. കേണല്‍ ശ്രീകാന്ത്‌ പുരോഹിത്‌, പാണ്ഡെ, ഡോ. സിംഗ്‌, കിഴക്കന്‍ ഡല്‍ഹിയിലെ ബി.ജെ.പി. മുന്‍ എം.പി: ബി.എല്‍.ശര്‍മ പ്രേം എന്നിവര്‍ ഹരിയാനയിലെ ഫരീദാബാദില്‍ നടത്തിയ കൂടിക്കാഴ്‌ചയുടെ വിവരങ്ങളും സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്‌. രാജ്യത്തെ ഹിന്ദുരാഷ്‌ട്രമാക്കാനുള്ള ഏതു ശ്രമത്തിനും താനുണ്ടെന്നും അതിനായി ചാവേറാകാന്‍ തയാറുള്ള 100 പേരെ വേണമെങ്കിലും ജമ്മുവില്‍നിന്നു സംഘടിപ്പിച്ചു തരാമെന്നും ഡോ.സിംഗ്‌ കൂടിക്കാഴ്‌ചയില്‍ പുരോഹിതിനോടു പറയുന്നതിന്റെ വിവരങ്ങളും അന്വേഷണ ഏജന്‍സികളുടെ പക്കലുണ്ട്‌.
സ്ഫോടനക്കേസുകളില്‍ ഉന്നതനേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ ആര്‍.എസ്‌.എസ്‌. മുഖംമിനുക്കല്‍ തുടങ്ങി. ഇതിന്റെ ഭാഗമായി തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള, മധ്യപ്രദേശില്‍നിന്നുള്ള ആറു പ്രചാരകരെ അകറ്റിനിര്‍ത്താന്‍ ആര്‍.എസ്‌.എസ്‌. നേതൃത്വം തീരുമാനിച്ചു. ആര്‍.എസ്‌.എസ്‌. അധ്യക്ഷന്‍ മോഹന്‍ ഭഗവതിന്റെ വലംകൈയും സ്‌ഫോടനങ്ങള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രമെന്നു സംശയിക്കപ്പെടുന്നയാളുമായ ആര്‍.എസ്‌.എസ്‌. ദേശീയ നിര്‍വാഹകസമിതിയംഗം ഇന്ദ്രേഷ്‌ജി എന്ന ഇന്ദ്രേഷ്‌കുമാറിനെ സംരക്ഷിക്കാനും മറ്റു മുതിര്‍ന്ന പ്രവര്‍ത്തകരായ അശോക്‌ വാര്‍ഷ്‌ണേയിക്കും അശോക്‌ ബെരിക്കും നിയമസഹായം നല്‍കാനും ആര്‍.എസ്‌.എസ്‌. തയാറായേക്കുമെന്ന്‌ അറിയുന്നു.

ഹിന്ദു ഭീകരസംഘടനകള്‍ക്കു ബന്ധമുണ്ടെന്ന്‌ അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്ന സ്‌ഫോടനങ്ങള്‍ ഇവയാണ്‌: നന്ദേഡ്‌ (2006), ഡല്‍ഹി ജമാ മസ്‌ജിദ്‌ (2006), മലേഗാവ്‌ (2006), സംഝോത എക്‌സ്പ്രസ്‌ ട്രെയിന്‍ ഹരിയാന (2007), അജ്‌മീര്‍ ദര്‍ഗ (2007), മെക്ക മസ്‌ജിദ്‌ (2007), കാണ്‍പുര്‍ (2008), ഡല്‍ഹി മെഹ്‌റോളി (2008), മലേഗാവ്‌, മൊഡാസ ഗുജറാത്ത്‌ (2008), ഗോവ (2009).
                                                          (മംഗളം 17-07-2010)

മലയാള മനോരമ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതേ ഇല്ല. മാതൃഭൂമിയാകട്ടെ ഇന്ത്യാടുഡേയുടെ വാര്‍ത്താ ചാനലായ ഹെഡ്ലൈന്‍ ടുഡേയുടെ ഓഫീസ് ആര്‍.എസ്.എസ്സുകാര്‍ തല്ലിത്തകര്‍ത്തതായി വാര്‍ത്തയിട്ടു. അതിനു കാരണം ഹിന്ദുഭീകരവാദികള്‍ ഉപരാഷ്ട്രപതിയെ വധിക്കാന്‍ പദ്ധതിയിടുന്നതിന്റെ രഹസ്യങ്ങള്‍ പ്രതിയായ ദയാനന്ദ് പാണ്ഡേയുടെ ലാപ്പ്ടോപ്പില്‍ നിന്നും ഒളിക്യാമറാ വെച്ച് പിടിച്ച് ഹെഡ്ലൈന്‍ ടുഡേയുടെ ടി.വി ചാനലില്‍ കാണിച്ചതില്‍ പ്രതിഷേധിച്ചാതാണത്രെ! അല്ലാതെ ഗൂഢാലോചനയെ സംബന്ധിച്ച് യാതൊരു വിശദാംശങ്ങളും മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടില്ല.

ദേശാഭിമാനിയാകട്ടെ ഉപരാഷ്ട്രപതിക്കു നേരെയുള്ള വധശ്രമ പദ്ധതിയെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല. ഇന്ത്യാടുഡേയുടെ വാര്‍ത്താ ചാനലായ ഹെഡ്ലൈന്‍ ടുഡേയുടെ ഓഫീസ് ആര്‍.എസ്.എസ്സുകാര്‍ തല്ലിത്തകര്‍ത്തു എന്ന വാര്‍ത്ത ഇട്ടിട്ടുണ്ട്. അതിനുള്ള കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് ആര്‍.എസ്.എസ്സുകാരുടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതില്‍ പ്രതിഷേധിച്ചാണത്രെ അക്രമണം. ഉപരാഷ്ട്രപതിയുടെ വധശ്രമത്തിന്റെ ഗൂഢാലോചന ചാനലില്‍ കാണിച്ചതിനായിരുന്നു എന്ന വ്യക്തമായ കാര്യം മറച്ചു വെയ്ക്കുന്നു.

എന്നാല്‍ ഹൈന്ദഭീകരതയുടെ നിഗൂഢപദ്ധതിയെ പറ്റിയുള്ള വിശദമായ വാര്‍ത്ത മംഗളം കൂടാതെ മാധ്യമം, തേജസ്, ദീപിക, തുടങ്ങിയവ പ്രസിദ്ധീകരിച്ചിരുന്നു.
മലയാളികളുടെ  ഹൃദയസ്പന്ദനമായ മനോരമയും ജീവശ്വാസമായ മാതൃഭൂമിയും ഗൂഢാലോചന വാര്‍ത്ത പ്രസിദ്ധീകരിക്കാഞ്ഞതു കൊണ്ടാണോ എന്തോ ബൂലോകത്തെ ജനാധിപത്യവാദികള്‍, മതേതരവാദികള്‍, വിപ്ലവകാരികള്‍, യുക്തിവാദികള്‍, ശാസ്ത്രവാദികള്‍, മനുഷ്യാവകാശ വാദികള്‍ തുടങ്ങിയവരാരും ഹീനമായ ഈ പ്രവര്‍ത്തിയെ സംബന്ധിച്ച് പ്രതികരിച്ചതായി കണ്ടില്ല. എന്നാല്‍ മുസ്ലിംഭീകരതയുടെ മകുടോദാഹരണമായ കൈവെട്ടു കേസില്‍ ആവര്‍ത്തിച്ചു പ്രതികരിച്ചു കൊണ്ടിരിക്കുന്നുണ്ട് പലരും. ഉപരാഷ്ട്രപതിയുടെ വധശ്രമം കൂടാതെ സി.ബി.ഐ പോലുള്ള അന്വേഷണ ഏജന്‍സികള്‍ ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ ശക്തികള്‍ക്ക് ഭീകരപ്രവര്‍ത്തനങ്ങളിലും വിവിധ സ്ഫോടനങ്ങളിലും ഉള്ള പങ്കും, അത് മുസ്ലിംഭീകരതയുടെ തലയില്‍ കെട്ടിവെച്ചിരുന്ന കാര്യവും പുറത്തുകൊണ്ടു വന്നിട്ടും ആര്‍ക്കും പ്രതികരണമൊന്നുമില്ല. മുഖ്യധാരാ മാധ്യമങ്ങളും നമ്മുടെ പൊതുബോധവും എത്രമാത്രം സവര്‍ണവത്ക്കരിക്കപ്പെട്ടിരിക്കപ്പെട്ടിരിക്കുന്നു എന്നതിന് ഇതില്‍ കൂടുതല്‍ തെളിവു വേണോ ?


ഇനി കാര്യങ്ങള്‍ ഒന്നു തിരിച്ചിട്ടു ചിന്തിക്കുക. ഉപരാഷ്ട്രപതി ഒരു ഹിന്ദുവും (കൃസ്ത്യാനിയായാലും മതി) വധിക്കാന്‍ പദ്ധതിയിട്ടത് ഇസ്ലാമിക ഭീകരവാദികളുമായിരുന്നെങ്കില്‍ മാധ്യമങ്ങളിലും ബൂലോകത്തും എന്തായിരുന്നേനേ കോലാഹലം!! എത്രകാലമായിരുന്നേനേ കോലാഹലം !!!!......അതെ ഭീകരവാദം ആരു ചെയ്താലും അത് മുസ്ലിമിനല്ലാതെ മറ്റാര്‍ക്കു കൊടുക്കാന്‍ കഴിയും നമുക്ക് ?!

19 അഭിപ്രായങ്ങൾ:

  1. ഉപരാഷ്ട്രപതി ഒരു ഹിന്ദുവും (കൃസ്ത്യാനിയായാലും മതി) വധിക്കാന്‍ പദ്ധതിയിട്ടത് ഇസ്ലാമിക ഭീകരവാദികളുമായിരുന്നെങ്കില്‍ മാധ്യമങ്ങളിലും ബൂലോകത്തും എന്തായിരുന്നേനേ കോലാഹലം!! എത്രകാലമായിരുന്നേനേ കോലാഹലം !!!!......അതെ ഭീകരവാദം ആരു ചെയ്താലും അത് മുസ്ലിമിനല്ലാതെ മറ്റാര്‍ക്കു കൊടുക്കാന്‍ കഴിയും നമുക്ക് ?!

    മറുപടിഇല്ലാതാക്കൂ
  2. യുക്തിവാദിയില്‍നിന്ന് പ്രതീക്ഷിക്കുന്നത് ഈ നിഷ്പക്ഷതയാണ്. പക്ഷെ താങ്കള്‍ യുക്തിവാദികളില്‍നിന്ന് ഒറ്റപ്പെടാനുള്ള സാധ്യത കാണുന്നു. ആരുടെ ഭീകരതയായാലും അത് മനുഷ്യരുടെ മൊത്തം സൈ്വരജീവിതത്തെയാണ് തകര്‍ക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത വിഢികളായി മാറുകയാണോ നാം എന്ന് അത്ഭുതപ്പെടുന്നു. ഭീകരതയെ ഒന്നിച്ചേ തകര്‍ക്കാന്‍ സാധിക്കൂ. ഒരുവിഭാഗത്തിനെതിരെ കണ്ണുചിമ്മി അതിനെ ഒരു ചുക്കും ചെയ്യാനാവില്ല. കാരണം പകല്‍വെളിച്ചത്തിലല്ല അത് വളരുന്നതും വികസിക്കുന്നതും. ഭീകരതയും തീവ്രതയും ആരില്‍നിന്നായാലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ ഭരണകൂടവും അതിന്‍ പിന്തുണനല്‍കാന്‍ ജനങ്ങളും സന്നദ്ധമായില്ലെങ്കില്‍ സ്വന്തം മക്കളും ഉറ്റവരും പിടഞ്ഞ് മരിക്കുന്നത് കാണേണ്ടിവരും എന്ന കാര്യം ഒരാളും വിസ്മരിക്കരുത്. ഇത്തരം പോസ്റ്റിടുക തീര്‍ത്തും മാനവികമായ ഒരു കാര്യമാണെങ്കിലും ഇന്നതിന് ധീരത എന്ന് വിശേഷിപ്പിക്കേണ്ടി വരുന്നത് അഭിമാനകരമാല്ല.

    മറുപടിഇല്ലാതാക്കൂ
  3. വിവാദ ചോദ്യ പേപര്‍ തയ്യാറാക്കിയ അദ്ധ്യാപകന്‍ ജോസെഫിനു വേണ്ടിയുള്ള പിന്തുണ സമാഹരിക്കുന്നതിനു കത്തോലിക്കാ സഭ മംഗളം പത്രത്തെ ഉപയോഗിക്കുന്നതും നാം കാണണം . ജോസെഫിന്റെ കൈ വെട്ടിയവര്‍ക്കെതിരെ എന്ന പേരില്‍ സംഘടിപ്പിക്കുന്ന വിവിധ പള്ളികളുടെ പേരിലുള്ള കൂട്ടായ്മകളും പ്രകടനങ്ങളും ഇപ്പോള്‍ സജീവമായിരിക്കുന്നു . അത് മുസ്ലിംകളെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുവാന്‍ വേണ്ടിയുള്ളതാണെന്ന് ഇത് സംപണ്ടിച്ചുള്ള പത്ര റിപ്പോര്‍ട്ടുകള്‍ വായിച്ചാല്‍ മനസ്സിലാകും .

    വിവാദ ചോദ്യ പേപര്‍ തയ്യാറാക്കിയ അദ്ധ്യാപകന്‍ ജോസെഫിനെ കോളേജ് മാനേജ്മെന്റ് മുന്‍പ് തള്ളിപ്പറഞ്ഞത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാണെന്ന് തെളിയിക്കുന്ന പ്രകടനങ്ങളാണ് ഇപ്പോള്‍ ക്രൈസ്തവ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്നത് ...

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2010, ജൂലൈ 19 4:47 PM

    നിസ്സഹായാ,
    ബ്ലോഗിലെ 'മതേതര -പുരോഗമനവാദികള്‍' എന്നറിയപ്പെടുന്ന മൃദു/തീവ്ര ഹിന്ദുത്വവാദികള്‍ ഒരിക്കലും ഇത്തരമൊരു വാര്‍ത്തയോടു പ്രതികരിക്കുമെന്നു കരുതേണ്ട.മുസ്ലിങ്ങള്‍ക്കെതിരെ ഭീകര/തീവ്രവാദി ആരോപണങ്ങളെഴുന്നള്ളിക്കാന്‍ കഴിയാത്ത എല്ലാ സംഭവങ്ങളോടും അവര്‍ക്ക് അനങ്ങാപ്പാറ നയമായിരിക്കും.

    മറുപടിഇല്ലാതാക്കൂ
  5. >>>അന്‍സാരിയെ അപായപ്പെടുത്താന്‍ 15 ലിറ്റര്‍ പെട്രോളുമായി പോയെങ്കിലും ഒന്നും നടന്നില്ലെന്ന വിവരമാണു ഡോ.സിംഗും പാണ്ഡെയും തമ്മില്‍ 2008-ല്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍നിന്നു സി.ബി.ഐ. ചോര്‍ത്തിയെടുത്തത്‌.<<<
    അന്യോഷണങ്ങള്‍ നടത്തുന്നതിന്റെ ഇടയിലെ ഊഹാപോഹങ്ങള്‍ നിരത്തി ഇങ്ങനെ കബളിപ്പിക്കണോ സാറേ? നേരത്തെ ആര്‍ എസ് എസിന്റെ പ്രചാരകര്‍ സിബിഐ ക്ക് മുന്നില്‍ കുറ്റം സമ്മതിച്ചു, പ്രതികളെ ഒളിപ്പിച്ചു, കസ്റ്റഡിയില്‍ എടുത്തു, ചോദ്യം ചെയ്തു എന്നൊക്കെ ഊഹാപോഹങ്ങള്‍ വച്ച് "വാത്തകള്‍" സൃഷ്ട്ടിച്ചിട്ടു കുറച്ചു ദിവസം സി ബി ഐ തന്നെ അത്തരം വാര്‍ത്തകള്‍ നിരസിച്ചപ്പോ പോളിഞ്ഞതാണല്ലോ. ഗാന്ധിജിയെ കൊന്നവര്‍ എന്ന് പ്രചരിപ്പിക്കുന്ന പോലെ ഇതും പ്രചരിപ്പിക്കാന്‍ തന്നെ തീരുമാനിച്ചോ? ഇത്തരം വാര്‍ത്തകളുടെ നിജസ്ഥിതി അറിഞ്ഞിട്ടു ആഞ്ഞടിച്ചാല്‍ പോരെ? അന്ന് ആരും ഇത്തരം വാദങ്ങളുമായി വരില്ലല്ലോ? എന്തിനാ ഇത്ര ധൃതി, നാളെ ഇതും പൊളിഞ്ഞ വിവരം ജനത്തിന്റെ അടുത്ത് എത്തിക്കാന്‍ ആരും ഇല്ലാത്തതുകൊണ്ട് പഴയ വാര്‍ത്ത ജനം വിശ്വസിച്ചോളും എന്നോര്‍ത്താവും.

    മറുപടിഇല്ലാതാക്കൂ
  6. സാഡിസ്റ്റുകള്‍ , ഗുണ്ടകള്‍ , ക്രിമിനലുകള്‍ , കൊലപാതകികള്‍ , അങ്ങനെ നാനാ വിധത്തില്‍ ഹിംസ-അക്രമവാസനയുള്ളവര്‍ ലോകത്ത് എവിടെയും ഏത് രാജ്യത്തും സമൂഹത്തിലും ഉണ്ട് എന്നത് ദൌര്‍ഭാഗ്യകരമായൊരു സത്യമാണ്. ഒറ്റപ്പെട്ടവരോ സംഘം ചേര്‍ന്നോ ചെറു ഗ്രൂപ്പുകളായോ ചെയ്യുന്ന അത്തരം നീചപ്രവര്‍ത്തികളുടെ പേരില്‍ ഒരു മതവിഭാഗത്തെ മൊത്തത്തില്‍ അധിക്ഷേപിക്കുന്നെങ്കില്‍ അതിനോളം തെറ്റ് വേറൊന്നില്ല. തനതായ ഒരു സാംസ്ക്കാരികധാരയും ധാര്‍മ്മികപാരമ്പര്യവും മുസ്ലീം സമൂഹത്തിനുണ്ട്. ആ മുഖ്യധാരയില്‍ നിന്ന് ഒറ്റപ്പെട്ടുപോയവരാണ് മുസ്ലീം തീവ്രവാദികള്‍ .

    ബഹുഭൂരിപക്ഷം വരുന്ന മുസ്ലീം സമുദായാംഗങ്ങള്‍ ഈ തെറ്റായ തീവ്രവാദത്തെ അനുകൂലിക്കുന്നതായി ഒരു തെളിവുമില്ല. മാത്രമല്ല മാനവികതയിലും മനുഷ്യസ്നേഹത്തിലും ആരുടെയും പിന്നിലല്ല മുസ്ലീം സഹോദരന്മാര്‍ . ഈ ഒരു കാഴ്ചപ്പാട് തന്നെയാണ് മുസ്ലീം സുഹൃത്തുക്കളോട് കേരള പൊതുസമൂഹവും വെച്ചു പുലര്‍ത്തുന്നത് എന്നാണെന്റെ അഭിപ്രായം. ചില അപവാദങ്ങള്‍ ഉണ്ടായേക്കാം. മാധ്യമങ്ങളിലെ തലക്കെട്ടുകള്‍ പൊതുജനാഭിപ്രായത്തെ പ്രതിഫലിപ്പിക്കുന്നതല്ല. പരസ്പരം ഇടപഴകിയാല്‍ ഹിന്ദുവിനും മുസ്ലീമിനും അന്യോന്യം സ്നേഹിക്കാനല്ലാതെ ഒരിക്കലും വെറുക്കാന്‍ കഴിയില്ല എന്നെനിക്കുറപ്പുണ്ട്. തീവ്രവാദികള്‍ അത് ഹിന്ദുവായാലും മുസ്ലീമായാലും മനുഷ്യരാശിയുടെ ശത്രുക്കളാണ്.

    മറുപടിഇല്ലാതാക്കൂ
  7. അഭിനവ് ഭാരത്‌ അംഗങ്ങള്‍ ആര്‍ എസ് എസ് പ്രസിഡണ്ട്‌ മോഹന്‍ ഭാഗവതിനെ കൊല്ലാന്‍ പദ്ധതിയിട്ടു പൊളിഞ്ഞിരുന്നു. എവിടെ എങ്കിലും വാര്‍ത്ത വന്നാരുന്നോ? അത് വരില്ലല്ലോ അല്ലെ? വന്നാല്‍ ആര്‍ എസ് എസിനെ ആ സംഘടനയുമായി ബന്ധമുണ്ട് എന്ന് പറഞ്ഞു താങ്ങാന്‍ പറ്റില്ലല്ലോ. അല്ലെ?

    മറുപടിഇല്ലാതാക്കൂ
  8. ഹിന്ദു തീവ്രവാദികളെ ആരും എതിര്‍ക്കാതിരിക്കുന്നില്ല. പക്ഷെ അതിന്റെ പേരില്‍ എല്ലാ തീവ്രവാദത്തെയും എതിര്‍ക്കുന്ന ആര്‍ എസ് എസിനെ ഹിന്ദു തീവ്രവാദികളായി മുദ്ര കുത്തണോ? ആര്‍ എസ് എസിന് തീവ്രവാദം ഇല്ലാത്തതിനാല്‍ വിട്ടു പോയിട്ടുള്ളവരില്‍ ചിലര്‍ക്ക് ചില പങ്കുണ്ട് എന്ന് വരുമ്പോള്‍ അന്യോഷണ എജെന്‍സികളെ സഹായിക്കുമ്പോള്‍ ഇത്തരം വൃത്തികെട്ട ആരോപണങ്ങള്‍ ഉന്നയിക്കരുത്. എതിര്‍ക്കുമ്പോള്‍ ആണെങ്കിലും ഇത്തിരി അന്തസ്സ് കാട്ടിക്കൂടെ ചങ്ങായി?

    മറുപടിഇല്ലാതാക്കൂ
  9. ജോസഫ് മാഷുടെ കൈവെട്ടിയതിനെപ്പറ്റി ഒരു പോസ്റ്റ് ഇവിടൊക്കെ പരതി. കണ്ടില്ല. ഇക്കാര്യത്തില്‍ നിസ്സഹായനാണോ? അതോ ഇന്‍റലിജന്‍സ് ഹിന്ദു തീവ്രവാദികളെക്കുറിച്ചു മാത്രമേ വിവരം തരാറുള്ളോ?

    മുകളിലെ ഒരു കമന്റില്‍ ഒരു വരികണ്ടു. എത്ര സത്യം.

    "യുക്തിവാദിയില്‍നിന്ന് പ്രതീക്ഷിക്കുന്നത് ഈ നിഷ്പക്ഷതയാണ്.."
    ഹ!ഹ!ഹ!

    മറുപടിഇല്ലാതാക്കൂ
  10. ഗാന്ധിജിയെ കൊന്നവര്‍ എന്ന് പ്രചരിപ്പിക്കുന്ന പോലെ ഇതും പ്രചരിപ്പിക്കാന്‍ തന്നെ തീരുമാനിച്ചോ?
    കുഞ്ഞുമോൻ ഇങ്ങനെയൊക്കെയാണോ ഇപ്പോഴും പറയുന്നത്,.
    ഭരണവർഗ്ഗം ഹിന്ദു ഭീകരത വളർത്തുന്നു എന്നത്,ആരോപണം മാത്രമല്ല.,
    വസ്തുതയുമാണന്നാണ് മേൽ സൂചിപ്പിച്ച പോസ്റ്റ്.
    ഏതെങ്കിലും ഭീകരതയെ ന്യായീകരിക്കേണ്ടുന്ന ബാധ്യത ഇവിടെയാർക്കുമില്ല.ജനാധിപത്യത്തിന്റെ വിശാലഭൂമികയിൽ ധാരാളം സ്ഥലം ഒഴിഞ്ഞു കിടക്കുന്നു.അവിടെ കൈയേറ്റം നടത്തുന്നതാരാണങ്കിലും എതിർക്കുക അതു മാത്രമേ മനുഷ്യസ്നേഹികൾകാവൂ.

    മറുപടിഇല്ലാതാക്കൂ
  11. If mathrubhoomi and manorama keeps silence on this news, how most of the kerala people will know about this ?. They still have a nightmare of Islamic terrorism.

    മറുപടിഇല്ലാതാക്കൂ
  12. കേരളത്തിലെ താലീബാന്‍ കാബൂളികള്‍ വിധി നടപ്പാക്കി പിടിക്കപ്പെടാതെ കടന്നു കളഞ്ഞ ശേഷം, അക്ക്രമികളെ പിടിക്കാന്‍ രാഷ്ട്രീയ ബഹളം കൂട്ടുക എന്നതായിരുന്നു പൊളിഞ്ഞ പ്ലാന്‍. ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ ക്ഷേത്രത്തിനു നേരെ അതിക്രമം കാട്ടുകയും ഹിന്ദുക്കളുമായി രമ്യതയില്‍ എത്തുകയും ചെയ്തതാണ്. അക്ക്രമം അതിനാല്‍ ഹിന്ദു പരിവാരങ്ങള്‍ ആസൂത്രിതമായി ചെയ്തതായി വരുത്തുക എന്നൊരു പ്ലാന്‍ ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. പോരാത്തതിന് എന്‍ ഡി എഫ് കേന്ദ്രങ്ങള്‍ തൊടുപുഴയിലും പരിശോധിക്കണം എന്നാവശ്യപ്പെട്ടു ഹൈന്ദവ സംഘടനകള്‍ നടത്തിയ സമരത്തില്‍ നുഴഞ്ഞു കയറി ഡി വൈ എഫ് ഐ യുടെ ജാഥക്ക് നേരെ കല്ലെറിഞ്ഞു തമ്മില്‍ തല്ലിക്കാന്‍ നോക്കിയ മുസ്ലീം നാമധാരികളായ പ്രാന്തന്മാരെ കയ്യോടെ പോലീസില്‍ ഏല്‍പ്പിച്ചതും കൂടി അറിയണം.
    ഡി ഐ ജി പറഞ്ഞ പ്രകാരം പണം എറിഞ്ഞു കളിക്കുവല്ലേ, പിന്നോക്കക്കാരുടെ വക്താക്കള്‍!

    മറുപടിഇല്ലാതാക്കൂ
  13. കുഞ്ഞുമോനെ,
    ഹിന്ദുഭീകരവാദികള്‍ നടത്തുന്ന സ്ഫോടനം മറ്റവന്റെ തലയില്‍ വച്ചുകെട്ടാതെ സ്വയം ഏറ്റെടുക്കാനുള്ള ധൈര്യം RSS ഭീകര്‍ കാണിക്കട്ടെ. ഭീകരര്‍ക്ക് ഇത്തിരി ആണത്വവും ധൈര്വുമൊക്കെ വേണ്ടേ ?! ഏതായാലും തീരെയില്ലെന്നു പറഞ്ഞു നടന്ന ഹൈന്ദവഭീകരത ഉള്ളതാണെന്നു നേതാക്കള്‍ തന്നെ സമ്മതിക്കുന്ന പത്രറിപ്പോര്‍ട്ടു കാണുക :- 09- june MATHRUBHUMI (http://www.mathrubhumi.com/online/malayalam/news/story/402167/2010-07-09/india)

    "ഹിന്ദുതീവ്രവാദികളെ കൈയൊഴിയാന്‍ ആര്‍.എസ്.എസ്. തീരുമാനം

    ന്യൂഡല്‍ഹി: വര്‍ഷങ്ങളായി ബി.ജെ.പി.യുടെ ചുമതല വഹിക്കുന്ന മുതിര്‍ന്ന നേതാവ് സുരേഷ് സോണിയെ സംഘപരിവാര്‍ ഒഴിവാക്കുന്നു. ജോധ്പുരില്‍ ഈ മാസം നടക്കുന്ന ആര്‍.എസ്.എസ്. ഉന്നതതല യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. മുതിര്‍ന്ന നേതാവായ മദന്‍ദാസ് ദേവിയായിരിക്കും ഇനി സംഘപരിവാറില്‍ നിന്ന് ബി.ജെ.പി.ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക.

    ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന അടിയന്തര ആര്‍.എസ്.എസ്-ബി..െജ.പി. സംയുക്ത യോഗത്തില്‍ പങ്കെടുത്തത് മദന്‍ദാസായിരുന്നു. ബി.ജെ.പി.യിലെ ഒരു വിഭാഗവുമായി സുരേഷ് സോണി നടത്തി വന്ന നിരന്തര സംഘര്‍ഷത്തിന് അറുതിവരുത്തിയാണ് ഈ നീക്കം. ഇതോടെ അദ്വാനി വിഭാഗവുമായി സംഘപരിവാര്‍ പൂര്‍ണമായും രമ്യതയിലാവുകയാണെന്നാണ് സൂചന. തീവ്രവാദത്തോടുള്ള ആര്‍.എസ്.എസ്. സമീപനത്തിലും മാറ്റം വരും. അതിനിടെ ഹിന്ദു തീവ്രവാദികളെ സംരക്ഷിക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസത്തെ അടിയന്തര യോഗങ്ങളില്‍ ആര്‍.എസ്.എസും ബി.ജെ.പി.യും സംയുക്തമായി തീരുമാനിച്ചു.

    ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്മാരുടെ നിയമനക്കാര്യത്തില്‍ സുരേഷ് സോണി നടത്തിയ ഇടപെടല്‍ അദ്വാനി വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. മുന്‍ തീപ്പൊരി നേതാവ് ഉമാഭാരതിയെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനെ സുരേഷ് സോണി മാത്രമാണ് എതിര്‍ക്കുന്നത്. ഇത് വകവെക്കാതെയാണ് ഉമാഭാരതിക്കൊപ്പം പ്രത്യേക വിമാനത്തില്‍ യാത്ര നടത്തിക്കൊണ്ട് ബി.ജെ.പി.യിലേക്ക് അവരെ അദ്വാനി തിരിച്ചു വിളിച്ചത്.

    സംഝോധ, ഹൈദരാബാദ് മക്ക മസ്ജിദ്, അജ്മീര്‍ ഷെറീഫ്, കാണ്‍പൂര്‍ സേ്ഫാടനങ്ങള്‍ക്ക് പിറകില്‍ പ്രവര്‍ത്തിച്ച ഹിന്ദു നേതാക്കളെ സംരക്ഷിക്കുന്നആര്‍.എസ്.എസ്. നിലപാടിനേയും അദ്വാനി വിമര്‍ശിച്ചിരുന്നു. ബി.ജെ.പി. അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ വസതിയിലും ജണ്ഡേവാലയിലെ ആര്‍.എസ്.എസ്. ആസ്ഥാനത്തുമാണ് യോഗങ്ങള്‍ നടന്നത്.

    കാണ്‍പൂരില്‍ ആര്‍.എസ്.എസ്. കാര്യാലയത്തില്‍ നിര്‍മാണത്തിനിടെ ബോംബ് സേ്ഫാടനം നടന്ന സംഭവത്തില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന രണ്ട് നേതാക്കളെ സംരക്ഷിക്കേണ്ടെന്നാണ് ഈ യോഗങ്ങളില്‍ തീരുമാനിച്ചത്. ഉത്തര്‍പ്രദേശിലെ ആര്‍.എസ്.എസ്. നേതാക്കളില്‍ രണ്ടാമനായ ക്ഷേത്രീയ പ്രചാരകും കേന്ദ്രസമിതി അംഗവുമായ അശോക് ബേരിയും മുതിര്‍ന്ന പ്രാന്ത് പ്രചാരക് അശോക് വര്‍ഷേണയിയും കുറ്റക്കാരാണെന്നാണ് പോലീസ് നിഗമനം.

    2007-ല്‍ രാജസ്ഥാനിലെ അജ്മീര്‍ ഷെറീഫില്‍ നടന്ന സേ്ഫാടനവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ്. പ്രചാരകരായ ദേവേന്ദ്ര ഗുപ്തയും ലോകേഷ് ശര്‍മയും അറസ്റ്റുചെയ്യപ്പെട്ടിരുന്നു. 2006 ലെ മഹാരാഷ്ട്ര മാലേഗാവ് പള്ളിയിലുണ്ടായ സ്ഥോടനത്തിലും 2007-ലെ സംഝോധ എക്‌സ്​പ്രസ് സേ്ഫാടനത്തിലും ഹൈന്ദവ സംഘടനകളുമായി ബന്ധപ്പെട്ടവരാണ് കുറ്റക്കാരെന്നാണ് പ്രാഥമിക നിഗമനം. അതുകൊണ്ടുതന്നെ തീവ്രവാദ പ്രവര്‍ത്തനത്തില്‍ പങ്കുണ്ടെന്നു കാണുന്ന നേതാക്കളെ സംഘടനയില്‍ നിന്ന് ഒഴിവാക്കുക എന്നതാണ് ആര്‍.എസ്.എസ്. നിലപാട്."

    ഹിന്ദുഭീകരത ഇല്ലെന്നു പറയാന്‍ ധൈര്യമില്ലാത്തതു കൊണ്ടല്ലേ കുഞ്ഞുമോനെ താങ്കള്‍, വ്യജപ്രൊഫൈലില്‍ വന്ന് കമന്റിടുന്നത്.

    മറുപടിഇല്ലാതാക്കൂ
  14. ആര്‍എസ്എസിനെ നിരോധിക്കണം:- സാംസ്കാരിക നായക, ദേശാഭിമാനി (22-07-2010)

    ന്യൂഡല്‍ഹി: തീവ്രവാദപ്രവര്‍ത്തനം നടത്തുന്ന ആര്‍എസ്എസിനെയും അനുബന്ധ സംഘപരിവാര്‍ സംഘടനകളെയും ഉടന്‍ നിരോധിക്കണമെന്ന് സാംസ്കാരിക-സാമൂഹ്യ പ്രവര്‍ത്തകര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ ഈ സംഘടനകളുടെ പങ്ക് വ്യക്തമായിരിക്കയാണ്. ഹിന്ദുത്വഭീകരര്‍ നടത്തിയ ബോംബ് സ്ഫോടനങ്ങളെക്കുറിച്ച് സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം നടത്തണം. സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച മുസ്ളിം ചെറുപ്പക്കാരെ ഉടന്‍ മോചിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആക്ട് നൌ ഫോര്‍ ഹാര്‍മണി ആന്‍ഡ് ഡെമോക്രസി (അന്‍ഹദ്) പുറപ്പെടുവിച്ച പ്രസ്താവനയില്‍ 44 പ്രമുഖരാണ് ഒപ്പിട്ടത്. മഹാത്മാഗാന്ധിയുടെ വധത്തോടെ ആരംഭിച്ച ആര്‍എസ്എസിന്റെ ഹിന്ദുത്വഭീകരത രാജ്യസുരക്ഷയ്ക്കുതന്നെ ഭീഷണിയാണ്. ബാബറി മസ്ജിദ് തകര്‍ക്കല്‍, ഗുജറാത്ത് വംശഹത്യ തുടങ്ങി ഒട്ടേറെ കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കിയ പ്രസ്ഥാനമാണ് ആര്‍എസ്എസ്. ആര്‍എസ്എസാണ് ബിജെപിയെയും മറ്റു പോഷകസംഘടനകളെയും നിയന്ത്രിക്കുന്നത്. വിഎച്ച്പി, ബജ്രംഗ്ദള്‍, അഭിനവ് ഭാരത് തുടങ്ങിയ പേരുകളിലെല്ലാം ഹിന്ദു വര്‍ഗീയത പ്രകടിപ്പിക്കുന്ന ആര്‍എസ്എസ് ഇന്ത്യയുടെ ഭരണസംവിധാനത്തെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസിന്റെ അന്തിമലക്ഷ്യം ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കലാണ്. മാധ്യമങ്ങളിലടക്കം ആര്‍എസ്എസിന്റെ ഏജന്റുമാര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് 'അന്‍ഹദ്' അഭിപ്രായപ്പെട്ടു. സ്ഫോടനമുണ്ടായാല്‍ മുസ്ളിം യുവാക്കളാണ് തീവ്രവാദികളെന്ന് വിധിക്കുന്ന മാധ്യമങ്ങളും സര്‍ക്കാര്‍ വക്താക്കളും ആര്‍എസ്എസിന്റെ ഭീകരപ്രവര്‍ത്തനങ്ങളെ മൂടിവയ്ക്കാനാണ് ശ്രമിക്കുന്നത്. ഹിന്ദുത്വ തീവ്രവാദികള്‍ക്കെതിരെ പ്രതികരിക്കുന്നില്ലെന്നു മാത്രമല്ല ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താനും ഇവര്‍ മടിക്കുന്നു. മലേഗാവ്, അജ്മീര്‍, ഹൈദരാബാദ് മെക്ക മസ്ജിദ്, സംഝോത എക്സ്പ്രസ് സ്ഫോടനങ്ങളെല്ലാം ആര്‍എസ്എസ് ആസൂത്രണംചെയ്തതാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ അവരെ നിരോധിക്കാന്‍ സര്‍ക്കാര്‍ മടിക്കരുതെന്ന് സാംസ്കാരിക നായകര്‍ അഭിപ്രായപ്പെട്ടു. ചരിത്ര പണ്ഡിതന്മാരായ ഡോ. കെ എന്‍ പണിക്കര്‍, പ്രൊഫ. അര്‍ജുന്‍ദേവ്, ചലച്ചിത്രകാരന്മാരായ നസറുദ്ദീന്‍ ഷാ, മഹേഷ് ഭട്ട്, നര്‍ത്തകി മല്ലിക സാരാഭായ്, പ്രൊഫ. അനുരാധ ഷേണായ്, രാം പുനിയാനി, ഹിര ഗാന്ധി തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  15. ഈ നിസ്സഹായന്റെ തമാശകള്‍.......ചിരിക്കാതിരിക്കാന്‍ വയ്യ............ഇനിയും ഇതുപോലെ തമാശകള്‍ കേള്‍ക്കാനായി സ്ക്രീനിന്‍റെ മുന്നില്‍ കണ്ണ് നട്ട് ഞാന്‍ ഉണ്ടാകും ....

    മറുപടിഇല്ലാതാക്കൂ
  16. @ arjun ,

    ചിരി ആരോഗ്യത്തിന് വളരെ നല്ലതാണ്; ആയുസ്സ് കൂടുമെന്ന് വൈദ്യപക്ഷം. പക്ഷെ ചിരിച്ച് പൊട്ടിത്തെറിച്ചു പോകാതെ നോക്കുക, ഒരു പക്ഷെ താങ്കള്‍ ഇരുന്ന് ചിരിക്കുന്നത് സംഘപറിവാരബോംബിന്റെ മേല്‍ ഇരുന്നാണോയെന്നു ശ്രദ്ധിക്കുക !

    മറുപടിഇല്ലാതാക്കൂ
  17. ഈ ബ്ലോഗും കൂടെയുള്ള അഭിപ്രായങ്ങളും വായിച്ചാല്‍ തോന്നും ഇന്ത്യ എന്നെ മഹാരാജ്യത്തെ ഒരേ ഒരു തീവ്രവാദി സങ്കടന R S S മാത്രം ആണെന്ന്. 1982 മുതല്‍ തുടങ്ങിയ ഇസ്ലാമിക തീവ്രവാദത്തില്‍ യാതൊരു കുയ്യപവും ഇവര്‍ കാണുനില്ല. ഇന്ത്യ മഹാരാജ്യം മാത്രമല്ല ലോകത്തിലെ എല്ലാ സമാധാന പ്രിയര്കും ഇന്ന് വിലഗുതടിയായി ലോകം മുയുവന്‍ അന്ധകാരം നിറകാന്‍ വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക തീവ്രവാദികള്‍ ഒക്കെ വളരെ നല്ലവര്‍....
    ഇസ്ലാമിക തീവ്രവാദം ആണ് എല്ലാ ത്തിനും മരുന്ന്... എന്തുകൊണ്ട് R S S അല്ലെങ്ങില്‍ സംഘ പരിവരില്‍ പെട്ടവര്‍ ബോംബുസ്പോടനം നടത്തുന്നു? ഇസ്ലാമിക തീവ്രവാദം കൊണ്ടുമാത്രം. R S S അല്ലെങ്ങില്‍ സംഘപരിവാര്‍ ബോംബുസ്പോടനം നടത്തിയെങ്ങില്‍ അതിനു കാരണം ഇസ്ലാമിക തീവ്രവാദം തന്നെ. ഇസ്ലാമിക തീവ്രവാദം ഇല്ലായിരുന്നു എങ്കില്‍ എല്ലാ ജനഗലും ഒറ്റ കെട്ടായി നിന്ന് സംഘപരിവാറിനെ എതിര്കും.
    ആദ്യം സ്വയം നന്നാകുക... എനിട്ട്‌ മറ്റുളവരെ കുറ്റപെടുത്തുകയും അവരെ നന്നാകുകയും ചെയുക.

    മറുപടിഇല്ലാതാക്കൂ
  18. The King Casino: The New King & The World of Gaming
    The King 도레미시디 출장샵 Casino is the www.jtmhub.com new place where the real money https://jancasino.com/review/merit-casino/ gambling is legal in Florida and https://septcasino.com/review/merit-casino/ Pennsylvania. febcasino We love the new casino. We've got some great

    മറുപടിഇല്ലാതാക്കൂ

ആര്‍ക്കും മനസ്സിലുള്ളത് തുറന്നു പറയാം