2010, ജൂലൈ 31, ശനിയാഴ്‌ച

കൈവെട്ടും മുസ്ലീം പ്രതിനായകത്വവും !

       കൈവെട്ടു കേസുമായി ബന്ധപ്പെട്ട് നടന്ന ചര്‍ചകള്‍ ശ്രദ്ധിച്ചാല്‍ ഒരുകാര്യം വ്യക്തമാവുന്നുണ്ട്. മുസ്ളീമിനെ എല്ലാവരും എന്തുകൊണ്ടൊക്കെയോ പേടിക്കുന്നു. ഈ വിഷയത്തില്‍ , വൈകാരികത ഒഴിവാക്കി  തികച്ചും ഗൗരവത്തോടെ കണ്ടത്, ജബ്ബാര്‍ മാഷുടെ പോസ്റ്റില്‍  കമന്റിട്ട്, അതു ക്രോഡീകരിച്ച കെ.എം.വേണുഗോപാലിന്റെ പോസ്റ്റാണ്. എണ്‍പതുകള്‍  മുതല്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ പരിസരങ്ങളീല്‍ രൂപപ്പെടുന്ന ചില വ്യതിയാനങ്ങളെ തമസ്കരിക്കുകയോ, അസന്നിഹിതമാക്കുകയോ വഴി, ഭരണകൂടവും ഭരണവര്‍ഗ്ഗ ജാതിസമൂഹവും ഒന്നിച്ചു കളിക്കുന്ന കളി കണ്ടെടുക്കാന്‍ പ്രാപ്തിയോ പ്രത്യശാസ്ത്ര ബോധമോ ഇല്ലാത്ത കേവല 'നീതിമാന്മാര്‍' നടത്തുന്ന സര്‍ക്കസ്സുകള്‍ കണ്ടാല്‍ പൊതുസാമൂഹ്യബോധത്തെ അപ്പാടെ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്നുവെന്നു തോന്നും. യുക്തിവാദത്തിന്റെ ഒരു പരിമിതി, കാര്യങ്ങളെ യാന്ത്രികമായി സമീപിക്കുകയും, അതിന്റെ സാമൂഹ്യബലതന്ത്രം ഒഴിവാക്കുകയും ചെയ്യും. ദൈവമുണ്ടന്നും ആ ദൈവമാണ്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നുമുള്ള ചിലരുടെ ബോധ്യങ്ങളെ അതേ യുക്തികൊണ്ടു തിരിച്ചടിക്കുന്ന യുക്തിവാദത്തിന്‌ സമൂഹത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ ആവും എന്നു ഞാന്‍ കരുതുന്നില്ല.


        വിടെ കൈവെട്ടുമായി ഉയര്‍ന്ന ചര്‍ച്ചകളില്‍ (ഒരുകാരണവശാലും ഇത്ര നീചമായ ആക്രമണത്തെ ആരു ചെയ്താലും പിന്തുണക്കുന്നില്ല) ഇസ്ളാമിന്റെ പൊതുസ്വഭാവമായി ചുരുക്കി കാണാനുള്ള  വ്യഗ്രത പരിശോധിക്കേണ്ടതാണ്‌. ശ്രീ കുരീപ്പുഴയുടെ ഒരു പഴയ കവിത, പ്രസക്തമാകുന്നു.'വരണ മാല്യവുമായി ദമയന്തി സ്വയം വരമണ്ഡപത്തില്‍ എത്തിയപ്പോള്‍ അഞ്ചു നളന്മാര്‍’. അഞ്ചു പേരും വ്യജന്മാരായിരുന്നത്രേ! ഇതുപോലാണ്‌ മുഖ്യമന്ത്രിയും, യുക്തിവാദികളും, സംഘപരിവാരങ്ങളും, മതേതര പുരോഗമന വാദികളും ഒരേ പോലെ സംസാരിച്ച വേറേ ഏതെങ്കിലും സന്ദര്‍ഭമുണ്ടായിട്ടുണ്ടോ..?
           
         വിടെ വേറേ ഒരുകാര്യം കൂടി പരിഗണിക്കണം. സെപ്റ്റമ്പര്‍ 11-ന്റെ കാലം കഴിഞ്ഞ നാളുകളില്‍ തന്നെ ആഗോള ഭീകരന്മാരായി സ്ഥാനകയറ്റം കിട്ടിയ ഇസ്ളാമിന്‌ ഇന്ത്യന്‍ സമൂഹത്തില്‍ ഈ പദവി കിട്ടുന്നത് മണ്ഡല്‍ കാലത്തു തന്നെയാണന്നാണ്‌. സച്ചാര്‍ കമിറ്റി റിപ്പോര്‍ട്ടനുസരിച്ച് ദലിതുകളിലും പിന്നോക്കമായ മുസ്ളീം സമൂഹത്തിന്‌ ചില പരിഗണന വേണമെന്ന വാദം കേരളീയ പൊതുസമൂഹം എങ്ങനെ നേരിട്ടു എന്നാണ്‌. മുസ്ളീം സമൂഹത്തിന്റെ പ്രതിനിധാനമെന്ന നിലയ്ക്ക്  മുസ്ളീം ലീഗെന്ന രാഷ്ട്രീയ കക്ഷിയുടെ നിലപാട് സാധാരണ മുസ്ലീംയുവത  തള്ളികളഞ്ഞത് ബാബറീ മസ്ജിത് തകര്‍ന്നതോടെയാണ്‌. ആ വിഷയത്തിന്‍  മേല്‍ പറഞ്ഞ അഞ്ചു നളന്മാരുടേയും നിലപടുകളും ഏതാണ്ട് ഒന്നു തന്നെയായിരുന്നു. എന്താണിതിനു കാരണം..?


         പൊതുസമൂഹത്തില്‍ മേല്‍ തട്ടിലുള്ള ബുദ്ധിജീവി സമൂഹം, രണ്ടായി പിളരുകയും സംഘര്‍ഷപ്പെടുകയും ചെയ്യുന്നത് രണ്ടു കാരണങ്ങളാലാണ്‌. ദേശീയത സംബന്ധിച്ച സന്ദിഗ്ദ്ധത, മതേതര പുരോഗമന ബോധ്യപ്പെടുത്തല്‍. ഇതു മറികടന്നത് ദലിതര്‍ ഉയര്‍ത്തിയ നവീന ജ്ഞാനബോധത്തിന്റേയും സിദ്ധാന്ത രൂപീകരണത്തിലൂടെയുമായിരുന്നു. എന്നാല്‍ ഇസ്ളാമിനെ സംബന്ധിച്ച് അങ്ങനെയൊന്നുണ്ടായില്ല. വടക്കെയിന്ത്യയില്‍ ശക്തി പ്രാപിച്ച ദലിത്-പിന്നോക്ക സമൂഹങ്ങളുടെ ശാക്തീകരണം ഇവിടെ സംഭവിക്കാഞ്ഞത് പരിശോധിക്കേണ്ടതല്ലേ?
            
         റ്റൊന്നു പരിശോധിക്കേണ്ടത്, താലിബാനിസം എന്ന വാക്കാണ്‌. വിപ്ളവം എന്ന വാക്കിന്‌ മാന്യതയുള്ള നാട്ടിലാണന്നോര്‍ക്കുക. മനുഷ്യന്റെ അധിനിവേശയുക്തിക്കെതിരെ എല്ലാകാലത്തും (അത് ആഭ്യന്തരമോ-വംശീയമോ-വിദേശീയമോ)സങ്കല്പങ്ങള്‍ രൂപപ്പെടുന്നുണ്ട്. ഗാന്ധിജിയുടെ സങ്കല്പത്തില്‍ രാമരാജ്യവും, മഹാത്മാ ഫൂലെയുടെ സങ്കല്പത്തില്‍ ബലിരാജ്യവും, രാം മനോഹര്‍ ലോഹ്യയുടെ സങ്കല്പത്തില്‍ സോഷ്യലിസവും, കമ്മ്യൂണിസ്റ്റു സങ്കല്പത്തില്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യവും, മനുവാദി പരിഷകളുടെ സങ്കല്പത്തില്‍ ബ്രാഹ്മണ്യ -ചാതുര്‍വര്‍ണ്യവുമാണങ്കില്‍, ഇസ്ളാം മതമൗലിക വാദികള്‍ക്കത് ഇസ്ളാം ഭരണകൂടമായിരിക്കും . ഇതിന്റെ വിശാലമായ പരിപ്രേഷ്യത്തില്‍ , ഇന്ത്യന്‍ ജനത നടന്നടുത്ത ചരിത്രത്തില്‍ ഏതെങ്കിലുമൊന്നിനു മാത്രം വിജയമെന്ന ഉട്ടോപ്യയെ ഇക്കാലത്ത് വേവിച്ചെടുക്കാമെന്ന വ്യാമോഹം ആരെ പറ്റിക്കാനാണ്‌.
 
         രിത്രത്തില്‍ ഇത്ര ഭീകരന്മാരായ, മനുഷ്യന്‌ പുല്ലിന്റെ വിലപോലും കല്പിക്കാത്ത ഹിന്ദുമതമെന്ന ജന്തുക്കളാണ്‌, ഇപ്പോള്‍ ന്യായവുമായിറങ്ങിയിരിക്കുന്നത്. യുദ്ധപ്പുകയും ആര്‍ത്തനാദങ്ങളുമില്ലാത്ത ഒരു മനുഷ്യാവസ്ഥയെ സ്വപ്നം കണ്ട ബുദ്ധ-ജൈന മതങ്ങളെ കുടില തന്ത്രത്തിലൂടെ പിഴുതെടുത്തുകളഞ്ഞ ഭീകരന്മാരെല്ലാം. ബ്ലോഗിന്റെ ഇത്തിരി വെളിച്ചത്തില്‍ സ്വാത്വികാഭിനയം കാഴച്ചവെക്കുമ്പോള്‍  കൈയ്യടിച്ച് ‘ഹാ ഹാ....... ഗംഭീരം’എന്നു പറയാന്‍  എന്തോ മനസ്സനുവദിക്കുന്നില്ല.

24 അഭിപ്രായങ്ങൾ:

  1. സാമുദായിക നവോത്ഥോനന്തര കേരളത്തില്‍ അതിലെ ജനതകള്‍ക്ക് അനുഭവവേദ്യമായ ജീവിതം ഇന്ത്യയെന്ന സാകല്യാനുഭവവുമായി വ്യതിരിക്തപ്പെടുന്നുണ്ട്. ജാതിഹിന്ദുവും അവര്‍ണനും ദളിതനും കൃസ്ത്യാനിയും മുസ്ലീമും അവരുടെ കേരളീയാനുഭവത്തിന്റെ സുരക്ഷയിലും സമൃദ്ധിയിലും ഒട്ടേറെ അഹങ്കരിക്കുന്നതും അതുകൊണ്ടുതന്നെ അന്ധരാകുന്നതും കേരളമൊഴിച്ചുള്ള ഇതരഭാഗത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട, അപരിവത്ക്കരിക്കപ്പെട്ട അവര്‍ണന്റെയും കീഴാളന്റെയും മുസ്ലീമിന്റെയും അവസ്ഥയുമായി താതാത്മ്യപ്പെടാന്‍ കഴിയാതെ വരുന്നതും പ്രത്യേകിച്ച് മിഡിയോക്രിറ്റിയുടെ വിളനിലമായ ബൂലോകത്ത് ഒരു സംവാദത്തിനുള്ള സാധ്യത തന്നെ തീരെയില്ലാതാക്കുന്നു. ആകുലതകള്‍ ഒഴിഞ്ഞും അധികാരത്തിന്റെ സമവാക്യങ്ങളില്‍ കടന്നു കൂടിയും രാഷ്ട്രീയ ജീവിതം മുന്നോട്ടുകൊണ്ടു പോകുന്ന മുഖ്യധാരാ മുസ്ലീമും സംവരണത്തിന്റെ തണലില്‍ റാങ്കുലിസ്റ്റിലും പ്രമോഷനിലും മുങ്ങി സനാതനത്വത്തിന്റെ തലോടലില്‍ സമാധാനം തേടുന്ന അവര്‍ണനും കീഴാളനും മനസ്സിലാകാത്ത തങ്ങളുടെ തന്നെ പ്രതിബിംബങ്ങളെയാണ് കേരളത്തിനു വെളിയില്‍ നാം കണ്ടുമുട്ടുന്നത്. എന്നാല്‍ വല്ലപ്പോഴുമൊരിക്കല്‍ അവിചാരിതമായി ഉണ്ടാകുന്ന മണ്ഡല്‍ കാറ്റുകള്‍ ഉരുവം കൊള്ളുന്നതിനും പിന്നീട് അവയുടെ പീഢനങ്ങള്‍ ഏറ്റുവാങ്ങുന്നതും പ്രതിസന്ധിയില്‍ വീഴുന്നതും ഭൂരിപക്ഷമായ ഈ കീഴാള കോടികളാണ്. നമുക്ക് അതിന്റെയെല്ലാം ഗുണഭോക്താക്കളാകാതെ തരമില്ലല്ലോ ? ഈ സമൃദ്ധിയുടെ നിറവില്‍ തന്നെയാണ് അല്പം ഫനാറ്റിസത്തിന്റെ ഫാഷനുമായി മുഖ്യധാരക്കാര്‍ കേരളത്തില്‍ കഴിഞ്ഞു കൂടുന്നത്. അങ്ങനെ പരസ്പരം മുഖം നോക്കി മുണ്ടിയും പറഞ്ഞുമിരിക്കുന്ന നമ്മുടെ സംവാദത്തില്‍ നമുക്ക് വെറുതെ കൈവെട്ടുകാര്യം മാത്രം പറഞ്ഞ് കാലം കഴിക്കാം. നമുക്ക് വെളിയില്‍ ഗുജറാത്തുകള്‍ ആവര്‍ത്തിക്കട്ടെ ,അതിനുള്ള തന്ത്രങ്ങള്‍ രൂപപ്പെടട്ടെ, കൈവെട്ടുകാരെ നോക്കി നമുക്ക് വിളിച്ചു പറയാം നീയൊക്കെയിതിനര്‍ഹരാണ്, പോരെ!

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. ചാര്‍വാകന്റെ ബ്ലോഗ്‌ പങ്കിടാന്‍ ശ്രമിക്കുന്ന വിചാരങ്ങള്‍ കേരളത്തിന്റെ പൊതു ബോധത്തില്‍ മുങ്ങിയും പൊങ്ങിയും ആവിഷ്കാരം തേടാന്‍
    ശ്രമങ്ങള്‍ തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങള്‍ ആയിട്ടുന്ടെന്നാണ് ഞാന്‍ കരുതുന്നത്.

    "പൊതുസമൂഹത്തില്‍ മേല്‍ തട്ടിലുള്ള ബുദ്ധിജീവി സമൂഹം, രണ്ടായി പിളരുകയും സംഘര്‍ഷപ്പെടുകയും ചെയ്യുന്നത് രണ്ടു കാരണങ്ങളാലാണ്‌. ദേശീയത സംബന്ധിച്ച സന്ദിഗ്ദ്ധത, മതേതര പുരോഗമന ബോധ്യപ്പെടുത്തല്‍. ഇതു മറികടന്നത് ദലിതര്‍ ഉയര്‍ത്തിയ നവീന ജ്ഞാനബോധത്തിന്റേയും സിദ്ധാന്ത രൂപീകരണത്തിലൂടെയുമായിരുന്നു. എന്നാല്‍ ഇസ്ളാമിനെ സംബന്ധിച്ച് അങ്ങനെയൊന്നുണ്ടായില്ല. വടക്കെയിന്ത്യയില്‍ ശക്തി പ്രാപിച്ച ദലിത്-പിന്നോക്ക സമൂഹങ്ങളുടെ ശാക്തീകരണം ഇവിടെ സംഭവിക്കാഞ്ഞത് പരിശോധിക്കേണ്ടതല്ലേ?"

    കേരളത്തെ വിശാലമായ അര്‍ത്ഥത്തില്‍ ഇന്ത്യയുടെ മറ്റേതു സംസ്ഥാനത്തെയപെക്ഷിച്ച്ചും ആധുനികം എന്ന് വിശേഷിപ്പിക്കാന്‍ കഴിയും.
    എന്നാല്‍ദേശീയതയുടെ സന്നിഗ്ദ്ധതകള്‍ യഥാര്‍തത്തില്‍ കേരളീയരെ എങ്ങിനെയാണ് ബാധിച്ചിരിക്കുന്നത്?
    അംബേദ്‌കര്‍ ചിന്തകളുടെ കാതലായ ആധുനികതയെ കേരളത്തില്‍ നിന്ന് അന്യവല്‍ക്കരിക്കാന്‍ ഇവിടത്തെ ദളിത്‌ ജ്ഞാന മണ്ഡലം ഇടയാക്കിയെന്നു
    ഞാന്‍ കരുതുന്നു. കൂടാതെ മുന്‍ തലമുറയിലെ അവര്‍ന്നര്‍ക്ക് , ഹിന്ദുവും ജാതിയും തമ്മില്‍ ഉള്ള ബന്ധത്തെ പ്രശ്നവല്‍ക്കരിക്കാന്‍ ധൈഷണിക മായ 'ധിക്കാരം' ഉണ്ടായിരുന്നു.
    ഇന്നത്തെ 'ദളിത്‌-ബഹുജന്‍' കൂട്ടായ്മയ്ക്ക് എന്തുകൊണ്ടോ അത് ഇല്ലാതെ പോവുന്നു.
    അംബേദ്കര്‍ ഒരു സംശയവും ഇല്ലാതെ മതപരിവര്ത്തനത്തെ കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ ഇന്ന് മിക്കവാറും
    അസധുവായിരിക്കുന്നു എന്ന് കരുതും പോലെതന്നെ അവര്‍ ഹിന്ദു ബോധത്തെ വെറുതെ പേറി നടക്കുകയും, ബ്ല ബ്ല യുക്തികള്‍ കൊണ്ട് പുതിയ ദളിത്‌
    ജ്ഞാന മണ്ഡലം ഉണ്ടാക്കാമെന്നു സ്വപ്നം കാണുകയും ചെയ്യുന്നു.
    അംബേദ്‌കര്‍ ജാതിനിര്‍മ്മൂലനം എഴുതിയ കാലത്തില്‍ നിന്നും ഏറെ മുന്നോട്ടു പോയി എന്ന് അവകാശപ്പെടുന്നവര്‍ ആകെ
    മുന്നോട്ടു പോയിരിക്കുന്നത് ഇടതുവിരുധ്ധമായ പോസ്റ്റ്‌ മോഡേണ്‍ rhetoric കള്‍ കൊണ്ടുനടക്കുന്നതില്‍ ആണ്.
    Marginalisation നേരിട്ടുകൊണ്ടിരിക്കുന്ന ന്യൂന പക്ഷങ്ങളും 'ഇടതു' വഞ്ചനയെ കുറിച്ചു ശരിയായി വിലയിരുത്തുംപോല്‍പ്പോലും
    നിയോ ലിബറല്‍ മുതലാളിത്ത യുദ്ധ വ്യവസ്തയെക്കുരിച്ച്ചു ഗൌരവമായി ചിന്തിക്കാന്‍ അരച്ച്ച്ചുനില്‍ക്കുകയാണ്.

    മറുപടിഇല്ലാതാക്കൂ
  5. അല്‍പ്പം മുന്പ് കുറിച്ചിട്ട കമന്റ്‌ പെട്ടെന്ന് തോന്നിയ ഒരു പ്രതികരണം മാത്രമാണ്. കേരളത്തില്‍
    ദളിത്‌ ജ്ഞാന മണ്ഡലത്തെ വികസിപ്പിക്കാനായി അടുത്തകാലത്ത് നടന്നുവരുന്ന ശ്രമങ്ങള്‍
    ഇടതുപക്ഷത്തിന്റെ മോശപ്പെട്ട മാതൃകകള്‍ പ്രശ്നവല്‍ക്കരിക്കുന്നു; എന്നാല്‍ തലസ്ഥാനത്
    മുഴുവന്‍ ജനങ്ങളുടെയും അഭിലാഷങ്ങളെ പ്രതിനിധാനം ചെയ്യുന്ന radical ആയ സാമൂഹ്യ വീക്ഷണം
    എന്തായിരിക്കുമെന്നോ സാമ്പത്തിക മണ്ഡലത്തില്‍ പെരുകിവരുന്ന അസമതത്വങ്ങളെ
    എങ്ങിനെയാണ് കൈകാര്യം ചെയ്യാന്‍ നിര്‍ധെഷിക്കപ്പെടുന്നതെന്നോ വ്യക്തമല്ല.
    ഇവിടെയാണ്‌ അംബേദ്‌കര്‍ മുന്നോട്ടുവേച്ച്ച്ച radical modernism സാമ്രാജ്യത്വ ബുദ്ധികെന്ദ്രങ്ങളില്‍
    നിന്ന് ഉടലെടുക്കുന്ന 'പോസ്റ്റ്‌ Marxism ', 'പോസ്റ്റ്‌ modernity ' ഇവകലേക്കാള്‍ സ്വീകാര്യമായി
    എനിക്ക് തോന്നുന്നത്.
    സ്ലോവേനിയന്‍ ചിന്തകനായ സ്ലാവേജ് സിസ്സെക് ഈയ്യിടെ കൊച്ചിയില്‍ അഭിപ്രായപ്പെട്ടതുപോലെ
    ലോകം ദര്‍ശിച്ച 'ബദല്‍ ആധുനികത' യുടെ ഒരേയൊരു പരിചിത മാതൃക ൧൯൩൦ കളില്‍ ജെര്‍മ്മനിയില്‍
    നാസി കള്‍ നടപ്പാക്കിയതാണ്‌!

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2010, ജൂലൈ 31 6:44 PM

    ചാര്‍വാകന്‍,
    ~~~~~കൈവെട്ടു കേസുമായി ബന്ധപ്പെട്ട് നടന്ന ചര്‍ചകള്‍ ശ്രദ്ധിച്ചാല്‍ ഒരുകാര്യം വ്യക്തമാവുന്നുണ്ട്. മുസ്ളീമിനെ എല്ലാവരും എന്തുകൊണ്ടൊക്കെയോ പേടിക്കുന്നു.~~~~~

    ഇത് വരെ എന്ത് കൊണ്ടൊക്കെയാണ് പേടിക്കുന്നത് എന്ന് മനസ്സിലായിട്ടില്ല?? മാധ്യമം പത്രം മാത്രമേ വായിക്കാറുള്ളു?? ചാര്‍വാകന്‍ പേടിക്കണമെങ്കില്‍ മുസ്ലീം തീവ്രവാദികള്‍ ഇനി എന്തൊക്ക ചെയ്യണം?? ചാര്‍വാകന്‍ ആള് ഫയങ്കര ധീരനാണല്ലോ?? ഹോ....

    മറുപടിഇല്ലാതാക്കൂ
  7. തുറന്ന മനസ്സോടെയുള്ള നിരീക്ഷണം.അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  8. നിസഹായൻ വന്ന് വളരെ കൃത്യമായി പ്രതികരിച്ചതിന് നന്ദി.
    വേണു മാഷിന്റെ കമന്റിനു നന്ദി.ഉന്നയിച്ച വിഷയം കുറേകൂടി ഗൌരവത്തിൽ ചർച്ച ചെയ്യേണ്ടതാണന്നറിയാം.radical Modernism-മറ്റൊരു പോസ്റ്റിൽ ചർച്ചയ്ക്കു വെയ്ക്കുന്നതാണ്.ഒരു കാര്യം ബോധ്യമായത്,post marxism ,post modernity ഇവ വഴിമുട്ടിനിൽക്കുന്ന ഭൂമികയിലാണ് അംബേദ്ക്കറിസത്തിന്റെ ഉയർന്ന ജനാധിപത്യ സങ്കല്പങ്ങൾ പ്രായോഗികമാവുന്നത്.ഇവിടെ വിഷയം കുറേകൂടി ഗൌരവമാകുന്നുണ്ട്.ബഹുസ്വരതയിൽ അസ്വസ്ഥരാകുന്നവർ തന്നെ,ദേശീയ കമ്പോളത്തോടൊപ്പം.ലോക കമ്പോളത്തേയും സ്വപ്നം കാണുന്നു.സാമ്രാജ്യത്വ കമ്പോളയുക്തി നേരിടാതെ തദ്ദേശ്ശീയ ജനത്യ്ക്ക് നിലനിൽക്കാനാകില്ലന്ന് അംബേക്കററ്റുകൾ തിരിച്ചറിയുന്നുണ്ട്.ഇന്ത്യയിലേ ഭൂപ്രശ്നം ആദിശയിലേക്കാണ്.

    മറുപടിഇല്ലാതാക്കൂ
  9. സത വന്നൊരഭിപ്രായം കാച്ചിയത് സന്തോഷകരം തന്നെ.നമ്മൾ തമ്മിൽ പറയാൻ പറ്റുന്നൊരു വിഷയം തൽക്കാലം എന്റെ കൈയ്യിലില്ല.ക്ഷമി.
    വക്കീൽ ഷെരീഫ് സാർ,നന്ദിയുണ്ട്.തോടുപുഴെ കാണാം.കാണണം.

    മറുപടിഇല്ലാതാക്കൂ
  10. ഇവിടെയും,മറ്റു നിരവധി പോസ്റ്റുകളിലും കാണുന്നൊരു പ്രവണതസൂചിപ്പിക്കാതെ പോകുന്നത് ശരിയല്ലാത്തതിനാൽ പൊതുവേ ചിലത് :വി.ആർ.കൃഷ്ണൈർ,മുകുന്ദൻ മേനോൻ,ഗ്രോ വാസു,എം.എസ്,ജയപ്രകാശ് മുതൽ..ബ്ലോഗിലെ സത്യാന്വേഷി,നിസ്സഹായൻ,കെ.എം.വേണുഗോപാൽ മുതൽ ഞാൻ വരെ
    ഒരാളും ഇസ്ലാം മതസ്ഥരോ അവരുടെ പങ്കുപറ്റി ജീവിക്കുന്നവരോ അല്ല.
    പിന്നെന്തുകൊണ്ട് മുസ്ലീമിനെ പ്ന്തുണക്കുന്നു എന്ന കാതലായ ചോദ്യം ഉയരുന്നു.അതാണു രാഷ്ട്രീയ ബോധ്യങ്ങളുടേയും,നീതി ബോധത്തിന്റേയും ഒരു ശക്തി.യുക്തി വാദിക്കോ,കക്ഷിരാഷ്ട്രീയ വിശ്വാസികൾക്കോ,മത വിശ്വാസികൾക്കോ അതുമനസ്സിലായികൊള്ളണമന്നില്ല.ജബ്ബാറു മാഷ്ടെ സംവാദം പോസ്റ്റിൽ ഞാൻ കമന്റാഞ്ഞത് അതുകൊണ്ടാണ്.ഇവിടെ ചിലരുടെ വാദം കേട്ടാൽ തീവ്രവാദം മുസ്ലീമിനായി സംവരണം ചെയ്തതാണന്നു തോന്നും.അതിന്റെ പാഠഭേദം’‘എല്ലാ മുസ്ലീമുകളും തീവ്രവാദികളല്ല.എന്നാൽ തീവ്രവാദികളെല്ലാം മുസ്ലീങ്ങളാണ്’‘എന്നൊരു പൊതുബോധം നട്ടുനനച്ചു വളർത്താൻ മുസ്ലീം മതത്തിൽ ജനിച്ചു വളർന്നവരും,എന്നാൽ പുരോഗമന വാദികളും,യുക്തിവാദികളുമായി സ്വയം അടയാളപ്പെടാൻ വെപ്രാളപ്പെടുന്നവരും സഹായിക്കുന്നു എന്ന സത്യം കൂടി കാണണം.
    അംബേദ്ക്കറിന്റെ പ്രസ്ക്തി ഇവിടെയാണ് അടയാളപ്പെടുത്തേണ്ടത്.
    കെ.എം.വേണുഗോപാൽ കമന്റിൽ.radical modernisam പറ്റി പറയുന്നു.
    സ്വതന്ത്ര ഇന്ത്യയിൽ ,‘ആധുനികത ‘എന്നത് നിർമ്മാണാത്മകമായി അവതരിപ്പിച്ചത്.നെഹറു വാണ്.മാർക്സിസ്റ്റുകളും,സോഷ്യലിസ്റ്റുകളും താതാങ്കളുടെ സങ്കല്പങ്ങളുമായി മുന്നേറിയപ്പോൾ,ഇതിനെയെല്ലാം പൂർണ്ണമായി തള്ളികളയാതെ തന്നെ സാംശീകരിച്ച് രൂപപ്പെടുത്തിയതാണ് radical modernism .അത് ജനങ്ങളെ വ്യത്യസ്ത വിഭാഗങ്ങളായി, പരിഗണിക്കേണ്ടുന്ന ജനസമൂഹങ്ങളായി കണ്ടു.ഇന്ത്യയിലെ നിർണ്ണായക വിഷയമായ ജാതി/മത സാമൂഹ്യ വൈരുദ്ധ്യങ്ങളെ പ്രശ്നവൽക്കരിച്ചതു വഴി ,ആധുനികത യുടെ വിശാലമായ ഇടം(space) തുറക്കുകയുണ്ടായി.അതുകൊണ്ടാണ് അംബേദ്ക്കറെ പഠിച്ചവർ ഇസ്ലാമിനെ സഹോദരനായി കാണുന്നത്.
    സച്ചാർ കമ്മിറ്റിയുടെ കണ്ടെത്തെൽ ,പലയിടത്തും ദലിതന്റെ പിന്നിൽ മാത്രമുള്ള ഒരു വലിയ ജനത. അതാണ് മുസ്ലീം.നഗര വൽകരിക്കപ്പെട്ട കുറെ മനുഷ്യരുടെ സമ്പത്തിന്റെ കണക്കിൽ.അപരവൽക്കരിക്കാനും വംശീയമായി തുടച്ചു മാറ്റാനുമുള്ള ആഭ്യന്തര-സാമ്രാജ്യത്വ അജണ്ട കണ്ടില്ലന്നു നടിക്കാനാവില്ല.ക്ഷമി..സഘപരിവാരങ്ങളേ..കൂട്ടാളികളേ..

    മറുപടിഇല്ലാതാക്കൂ
  11. :വി.ആർ.കൃഷ്ണൈർ,മുകുന്ദൻ മേനോൻ,ഗ്രോ വാസു,എം.എസ്,ജയപ്രകാശ് മുതൽ..ബ്ലോഗിലെ സത്യാന്വേഷി,നിസ്സഹായൻ,കെ.എം.വേണുഗോപാൽ മുതൽ ഞാൻ വരെ
    ഒരാളും ഇസ്ലാം മതസ്ഥരോ അവരുടെ പങ്കുപറ്റി ജീവിക്കുന്നവരോ അല്ല.

    ക്ഷമി തെറ്റിദ്ധരിച്ചു പോയി

    മറുപടിഇല്ലാതാക്കൂ
  12. ഇത് ഒഴുക്കിനെതിരെയുള്ളത് തന്നെ.ചാര്‍‌വാക ചിന്തകള്‍ക്ക് നന്ദി.

    മറുപടിഇല്ലാതാക്കൂ
  13. ക്രൈസ്തവ മൂടുതാങ്ങിയും,സാമ്രാജ്യത്വ ചെരുപ്പുനക്കിയും,ഹൈന്ദവ മൂരാച്ചിയും,
    ദലിത-മുസ്ലീം വിരുദ്ധനും,സ്ത്രീപക്ഷ കീചകനും കമ്മ്യൂനിസത്തിന്റെ അന്തകനും,സവര്‍ണ്ണവിരുദ്ധനും,..... സര്‍വ്വോപരി ഒന്നാംതരം വിഢിയുമായ ചിത്രകാരന്റെ പോസ്റ്റ് :കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്നു !

    മറുപടിഇല്ലാതാക്കൂ
  14. @chithrakaran:ചിത്രകാരന്‍,
    ക്രൈസ്തവ മൂടുതാങ്ങിയും,സാമ്രാജ്യത്വ ചെരുപ്പുനക്കിയും,ഹൈന്ദവ മൂരാച്ചിയും,
    ദലിത-മുസ്ലീം വിരുദ്ധനും,സ്ത്രീപക്ഷ കീചകനും കമ്മ്യൂനിസത്തിന്റെ അന്തകനും,സവര്‍ണ്ണവിരുദ്ധനും,..... സര്‍വ്വോപരി ഒന്നാംതരം വിഢിയുമായ ചിത്രകാരന്റെ പോസ്റ്റ് :കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്നു !


    താങ്കളുടെ വ്യക്തിത്വത്തിന്റെ ഉള്ളടക്കം ഇതൊക്കെ തന്നെയാണെന്ന് പരിചയപ്പെട്ടപ്പോള്‍ മുതല്‍ ബോധ്യപ്പെട്ട കാര്യമാണ്. അത് ഇപ്പോള്‍ സ്വയം തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തിയതില്‍ സന്തോഷിക്കുന്നു. ആശയ പാപ്പരത്തം മൂലം തെറിവിളിയും അട്ടഹാസവും പ്രത്യയശാസ്ത്രമാക്കിയ ഒരാളോട് ഞങ്ങളാരെങ്കിലും ഇത്തരം വാസ്തവം വിളിച്ചു പറഞ്ഞ് തെറിയഭിഷേകം കിട്ടാനുള്ള അവസരം ഒഴിവാക്കി തന്നതിനും നന്ദിയുണ്ട്.സ്നേഹപൂര്‍വം നിറുത്തട്ടെ !

    മറുപടിഇല്ലാതാക്കൂ
  15. "വി.ആർ.കൃഷ്ണൈർ,മുകുന്ദൻ മേനോൻ,ഗ്രോ വാസു,എം.എസ്,ജയപ്രകാശ് മുതൽ..ബ്ലോഗിലെ സത്യാന്വേഷി,നിസ്സഹായൻ,കെ.എം.വേണുഗോപാൽ മുതൽ ഞാൻ വരെ........ "

    ഹോ! എല്ലാം വലിയ പുള്ളികളാണല്ലോ. ഈ പുള്ളികളുടെ അവസാന കണ്ണിയാണല്ലേ ഈ "ഞാന്‍..?" അതോ ഇനീം പുറകേ ആളു വരുമോ? ഇല്ലല്ലേ. ഇപ്പോള്‍ പൊയ്ക്കൊണ്ടിരിക്കുന്ന പ്രീണന ലൈന്‍ വെച്ച് സാധ്യതയില്ല. അല്യോ.

    മറുപടിഇല്ലാതാക്കൂ
  16. അജ്ഞാതന്‍2010, ഓഗസ്റ്റ് 9 3:51 AM

    വി എസ് ഉയര്ത്തിവിട്ട സംഘപരിവാരകിരാതഭീകര വിഷം
    വസ്തുനിഷ്ഠവും സത്യസന്ധവുമായ തെളിവുകൾ നിരത്തി നീതിനിയമസംവിധാനങ്ങളേയും നിഷ്പക്ഷനിരീക്ഷകരേയും ജനങ്ങളേയും ബോദ്ധ്യപ്പെടുത്തിയതിനുശേഷം വ്യക്തമായ തെളിവുകളോടെ വേണം ഒരു മുഖ്യമന്ത്രി അത്യന്തം ഗൌരവതരവും ജനമനസ്സുകളെ മതകീയമായി ഭിന്നിപ്പിക്കുന്നതും പ്രകോപനകലാപങ്ങളിലേക്കു നയിക്കുന്നതുമായ സ്ഫോടനാത്മകവിവരങ്ങൾ പത്രസമ്മേളനത്തിൽ പറയേണ്ടത്.സത്യമാണെങ്കിൽ പോലും ഇത്തരം ഒരു വിവരം ഒരു നല്ല മുഖ്യമന്ത്രി പത്രസമ്മേളനം വിളിച്ചു പറയുകയില്ല.അതും ഇത്രത്തോളം കലുഷമായ സാമൂഹ്യാന്തരീക്ഷം നിലനിൽക്കുന്ന വർത്തമാനകാലപരിതസ്ഥിതിയിൽ വിഷവിദ്വേഷവർഗ്ഗീയകലാപജനകമായ സത്യവിരുദ്ധപ്രസ്താവന നടത്താൻ അതിഭീകരകുടിലമനസ്ഥിതി തന്നെ വേണം.മുസ്ലിം രാജ്യമെന്ന വസ്തുത അഖണ്ടതാദേശവികാരത്തെപ്പോലും ബാധിക്കുന്ന രാജ്യദ്രോഹമാണെന്നൊരുസംസ്ഥാന
    ഭരണാധികാരിക്കും അറിയാത്തതല്ല. അച്ചുതാനന്ദൻ പറഞ്ഞതു സത്യനിഷ്ഠമായ വസ്തുതകളോടെ തെളിയിക്കാത്തിടത്തോളം കേരളം ഭരിച്ച ഒരേയൊരു ജനദ്രോഹരാജ്യദ്രോഹ മുഖ്യമന്ത്രി എന്ന ദുഷ്പേരു മാഞ്ഞുപോകില്ല.അദ്ദേഹം തെളിവുകൾ നിരത്തുക തന്നെ വേണം.അല്ലാത്തപക്ഷം മലയാളസമൂഹത്തോടെങ്കിലും മാപ്പുപറയാനുള്ള മര്യാദ കാണിക്കണം.

    അഴിമതിവിരുദ്ധതയുടേയും സ്ത്രീ സംരക്ഷണത്തിന്റേയും ഭൂമാഫിയാകൊട്ടുകുരവയുടേയും പേരുപറഞ്ഞു മലയാളികളെ പറ്റിച്ചധികാരത്തിലേറിയ അധികാരത്ത്യാർത്താനന്ദന്റെ ജനഭിന്നതാവൈറസ്ബാധിതവർഗ്ഗീയഭീകരരൂപം തിരിച്ചറിയപ്പെട്ടിരിക്കുന്നു. കേരളത്തേയും മലയാളികളേയും അപമാനിച്ച ലോകംകണ്ട ഏറ്റവും മ്ലേച്ഛനായ മലയാളി മതേതരമുഖം മൂടിയണിഞ്ഞ വർഗ്ഗീയ ആർ എസ് എസ് മുഖ്യമന്ത്രിയുടെ അധസ്ഥിത ഐക്യഘാതക ആർ എസ് എസ് ഏഴാംകൂലിഭീകരമുഖം പൊതുജനം കണ്ടോക്കാനിക്കുമാറ് മാർക്സിസ്റ്റ് മുഖമൂടി പിഞ്ഞിക്കീറിയിരിക്കുന്നു.ഇടതുചേരിയിലെപ്പോലും പിണറായിയടക്കം പലരോടുമൊപ്പം അച്ചുതാനന്ദനേയും ചൂഷകമുതലാളിത്തഭീകരകൂട്ടിക്കൊടുപ്പുകാരായ പെരുന്നിയൻസവർണ്ണആർ എസ് എസ് ഭീകരർ ട്രാപ്പിലാക്കിയിരിക്കുന്നു. അതിന്റെ ആദ്യലക്ഷണമായിരുന്നു മൂന്നാർ അട്ടിമറി.ഉടുതുണി ഉരിഞ്ഞുവീണ നാണക്കേടും.

    മറുപടിഇല്ലാതാക്കൂ
  17. അജ്ഞാതന്‍2010, ഓഗസ്റ്റ് 9 4:36 AM

    ചൂഷകമുതലാളിത്തഭീകര താല്പര്യം സംരക്ഷിക്കാൻ മൂന്നാർ ഓപറേഷൻ അട്ടിമറിച്ചു അധികാരാധിമോഹാത്യാർത്തിയാൽ പെരുന്നിയൻ ഭീഷണപ്രലോഭിത സവർണ്ണഭീകരവലയത്തിലകപ്പെട്ട പ്രായധിക്യത്തിന്റെ ദുർബ്ബലാവസ്ഥ അശുദ്ധാനന്ദകൂട്ടിക്കൊടുപ്പിന്റെ ആർ എസ് എസ് വർഗ്ഗീയഭീകരമുഖം മറച്ചുവെക്കാനിനി
    പെടാപാടുപെട്ടിട്ടുകാര്യമില്ല.
    ചൂഷകമുതലാളിത്തഭീകര കെണികളിലകപ്പെട്ട പിണറായിയടക്കം ഇടതുവലതു ചേരികളിലെ രഹസ്യപ്രവർത്തക ആർ എസ് എസ് ഭീകരർ മൊത്തം ഒത്തൊരുമിച്ചു സകലമാധ്യമങ്ങളിലൂടെയും സ്റ്റേജുകെട്ടിയും നിരന്തരം വാവിട്ടലച്ചിട്ടും അശുദ്ധാനന്ദജനഭിന്നകന്റെ വാർദ്ധക്യദുർബ്ബലത പുറത്തുവിട്ട വർഗ്ഗീയവിഷഗാഢരൂക്ഷതാ ദുർഗ്ഗന്ധം സമൂഹനാസാരന്ദ്രങ്ങളുടെ സ്നിഗ്ദതയെ തകർക്കുന്നമലിനമാരുതനായടിച്ചു വീശുകയാണിപ്പോഴും. വർഗ്ഗീയവൈറസ് ബാധിതനായ അശുദ്ധാനന്ദൻ മൊത്തം മലയാളികളുടേയും മാനം കെടുത്തിയിരിക്കുന്നു.
    മർക്സിസ്റ്റുപാർട്ടിയടക്കം ഇടതുവലതുപക്ഷ സവർണ്ണ മേലാള ആർ എസ് എസ് കാപട്യങ്ങളാൽ തളച്ചിടപ്പെട്ട ആദിവാസിദളിതീഴവമുസ്ലിംക്രൈസ്തവാദി അധഃസ്ഥിത അണികൾക്കു കാര്യങ്ങളുടെ കിടപ്പുവശം പിടികിട്ടിയിരിക്കുന്നു.അധഃസ്ഥിത-പിന്നോക്ക സൌജന്യത്തിൽ അധികാരം കയ്യടക്കി ചൂഷകമുതലാളിത്തഭീകര
    കൂട്ടിക്കൊടുപ്പുകാരായ പെരുന്നിയൻ സവർണ്ണഭീകരർക്കു വിടുപണിചെയ്യുന്ന ഏഴാംകൂലി കുലംകുത്തികളെ അധഃസ്ഥിതജനങ്ങളിൽ നല്ലൊരുഭാഗം അലപസ്വല്പം തിരിച്ചറിഞ്ഞിരിക്കുന്നതിന്റെ മണ്ണൊലിപ്പുവെപ്രാളങ്ങളിൽ ചിലതുമാത്രമാണീ ജനഭിന്നതാവിഷവിദ്വേഷ ആർ എസ് എസ്ഭീകര വൈറസ് ബാധിതവാഹകരായ അശുദ്ധാനന്ദാധികാരാതിമോഹത്ത്യാർത്താനന്ദ കിണറായിമാരുടെ വർഗ്ഗീയഭ്രാന്തുപിടിച്ച ആക്രന്ദനജല്പനങ്ങൾ.
    അധഃസ്ഥിതശാക്തീകരണത്തിനു ശ്രമിക്കുന്ന പോപ്പുലർഫ്രണ്ടിന്റെ തകർച്ചയിലൂടെ മുസ്ലിംസമൂഹത്തെ ഒറ്റപ്പെടുത്താമെന്ന അധഃസ്ഥിതഐക്യഘാതകരായ ചൂഷകമുതലാളിത്തഭീകരരുടേയും ഇടതുവലതായി മുഖം മൂടിയിട്ട കൂട്ടിക്കൊടുപ്പുകാരായ സവർണ്ണ ആർ എസ് എസ് ഭീകരരുടേയും കിരാതകുടിലകുതന്ത്രങ്ങളാണിവയെല്ലാം.

    മറുപടിഇല്ലാതാക്കൂ
  18. അജ്ഞാതന്‍2010, ഓഗസ്റ്റ് 9 4:37 AM

    ചൂഷകമുതലാളിത്തഭീകരർക്ക് കേരളത്തിൽ പാരമ്പര്യകൂട്ടിക്കൊടുപ്പ്നടത്തുന്ന പെരുന്നിയൻസവർണ്ണ ആർ എസ് എസ് ഭീകരസംഘത്തിലെ ഇടതുവലതു പാർട്ടീമുഖമൂടികളണിഞ്ഞ മന്ത്രിമാരുടേയുംനേതാക്കളുടേയും സിൽബന്ധികളും ദാസ്യവേലക്കാരുമാണ് പല മുസ്ലിംവിരോധികളായ അനേഷണ മേലധികാരികളും ഭരണകാര്യാലയ ഉദ്യോഗസ്ഥ മേധാവികളും എന്നത് ആർക്കും അറിയാവുന്ന അങ്ങാടിപ്പാട്ടാണ്.അവരൊക്കെത്തന്നെയാണ് മാധ്യമചർച്ചകളിലൂടെയും മറ്റുമായി പോപ്പുലർ ഫ്രണ്ടിനെതിരെ വിഷപ്രചാരണപ്രകോപനവർഷങ്ങൾ നടത്തി പൊതുജനത്തെ കഴുതകളാക്കാൻ പെടാപ്പാടുപെടുന്നത്.സർവ്വീസിലുള്ളവരും പിരിഞ്ഞവരുമടക്കം, പെരുന്നിയൻസവർണ്ണ ആർ എസ് എസ് ഭീകരസംഘത്തിലെ ഭരണപ്രതിപക്ഷ മന്ത്രിമാരും നേതാക്കളും ഉദ്യോഗസ്ഥദുഷ് പ്രഭുക്കളും വിഷപ്രസാരണ മാധ്യമ പ്രവർത്തകരും കാവിപ്പോലീസ് ഭീകരുമടക്കം യദാർത്ഥഭീകരരായ അധഃസ്ഥിത ഘാതകർ പത്തിലേറെത്തവണയാണീവർഷം മാത്രം പോപ്പുലർഫ്രണ്ടിനെ തകർക്കാൻ കേരളത്തിലും പുറത്തുമായി ഗൂഢാലോചനനടന്നതെന്നാണ് കേൾക്കുന്നത്.അധഃസ്ഥിത ഐക്യശാക്തീകരണം ഒരിക്കലുംസംഭവിക്കാതിരിക്കാൻ പോപ്പുലർഫ്രണ്ടിന്റെ തകർച്ച അനിവാര്യമാക്കുകയാണത്രേ അവരുടെ പ്രധാന അജണ്ട.അവരുടെ സർവ്വവിധ പ്രലോഭനങ്ങളും പ്രകോപനങ്ങളും ഭീഷണികളും പീഢനങ്ങളും പാതിരാറെയ്ഡുകളും കുതന്ത്രങ്ങളും നിയമപരമായും ജനാധിപത്യ മാർഗ്ഗത്തിലും അതിജീവിച്ചുകൊണ്ടുള്ള പോപ്പുലർഫ്രണ്ടിന്റെ അധഃസ്ഥിതസ്വീകാര്യതയോടെയുള്ള കുതിപ്പുതടയാൻ കിട്ടിയ കച്ചിത്തുരുമ്പാണ് ഒറ്റപ്പെട്ടഏതോ ചിലർ ഒരു ദൈവദൂതനിന്ദകനെ വെട്ടിപ്പരിക്കേല്പിച്ച ദുരൂഹസംഭവം.അതിനുപിറകിൽ പെരുന്നിയൻ അടിച്ചുതളിക്കാരായ ഷാജിമുനീർ സിൽബന്ധികളാണെന്നും എരിവുകൂട്ടി പോപ്പുലർ ഫ്രണ്ടിനെ മൊത്തം തിന്നുതീർക്കാൻ ആര്യാടൻസ് ആർ എസ് എസ് ഭീകരർ നിലമ്പൂർ ട്രയിൻ കളി കളിച്ചതാണെന്നും അലപസ്വല്പം വകതിരിവുള്ളവരൊക്കെ പറഞ്ഞുകൊണ്ടിരിക്കയാണ്.അതിനിടെയുള്ള പെരുന്നിയൻസവർണ്ണ ആർ എസ് എസ് കൂട്ടിക്കൊടുപ്പുകാരായ യദാർത്ഥഭീകരരുടെ തീവ്രഭീകരനാടകം തിരിച്ചറിവുള്ളനിഷ്പക്ഷനീതിബോധമുള്ള നല്ലൊരുവിഭാഗം ജനങ്ങൾ അതിസൂഷ്മമായി നിരീക്ഷിച്ചു അപഗ്രഥിക്കുകയാണ്.

    മറുപടിഇല്ലാതാക്കൂ
  19. ബിലീഫേ,മനുഷ്യത്വം,നീതിബോധം,രാഷ്ട്രീയ ബൊധ്യങ്ങൾ ഇത്തരം ഗുണങ്ങൾ ഉള്ളവരാണ് വല്യ ആളുകളെങ്കിൽ തീർച്ചയായും.ഞാൻ--എന്നു പറയേണ്ടിവന്നത്,ബ്ലോഗിൽ കൃത്യമായ നിലപാടുണ്ടന്ന് എന്റെ പോസ്റ്റുകൾ സാക്ഷിയാക്കിയാണ്.എന്തായാലും മോനിതുവഴി വന്നുപോയതിന് പെരുത്തു നന്ദി.
    അജ്ഞാതയുടെ കൃത്യമായ നിരീക്ഷണങ്ങൾ.നന്ദി.

    മറുപടിഇല്ലാതാക്കൂ
  20. ഉള്ളില്‍ എപ്പോഴും തികട്ടി വരുന്ന സവര്‍ണതയും, മേലാളത്തവും, അസഹിഷ്ണുതയും എല്ലാം തിരിച്ചറ്രിയുന്നവനെ ഭീകരവാദി എന്ന് മ്മുദ്രകുത്തി അവനെ അടിച്ചൊതുക്കാനുള്ള ശ്രമമാണ് ഇന്ന് കാണുന്ന ദളിത് മുസ്ലിം വിരുദ്ധതയില്‍ കൂടി വ്യക്തമാകുന്നത്.മതേതരത്വവും നിറം പിടിപ്പിച്ച ജനാധിപത്യവും പ്രസംഗിക്കുന്നവന്റെ ഉള്ളിന്റെ ഉള്ളില്‍ നുരയുന്ന ഹിന്ദുത്വവും അസഹിഷ്ണുതയും ഇങ്ങനെയൊക്കെയാണ് പുറ്രത്ത് വരിക. മലപ്പുറത്ത് കാര്‍ കോപ്പിയടിച്ചാണ് വിജയ ശതമാനം കൂട്ടുന്നത് എന്നും മുത്സിം വര്‍ഗ്ഗീയത കൂടുന്നു എന്നും, അടുത്ത 20 കൊല്ലത്തിനുള്ളില്‍ കേരളാം ഇസ്ലാമിക രാജ്യമാക്കാന്‍ പോപ്പുലര്‍ ഫ്രഡിന്റെ ‘നേത്യത്വത്തില്‍’ ശ്രമം നടക്കുന്നു എന്നൊക്കെ കാച്ചി വിട്ട മുഖ്യന്‍ തന്റെ പാരമ്പര്യ മത വിദ്വേഷം ഉയര്‍ത്തി വിട്ട് എന്നുള്ളത് കേരളത്തിലെ ഇടത് പക്ഷ മനസ്സ് മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് വലിയ ഞെട്ടലുണ്ടാക്കുന്ന ഒന്നല്ല. ലോകത്ത് തുല്യതയില്ലാത്ത രക്തപ്പുഴ ഒഴുക്കിയ. കമ്യൂണിസത്തിനും, ഹൈന്ദവ ഫാസിസവും ഇപ്പോള്‍ പാടുന്ന പൂരപ്പാട്ട് കേള്‍ക്കുമ്പോള്‍ തലയില്‍ ആള്‍പ്പാര്‍പ്പുള്ളവര്‍ക്ക് ചിരിച്ച് വയര്‍ ഉളുക്കുന്ന അവസ്ഥയാണുള്ളത്. എര്‍ന്നിട്ട് സിപി എം ഞങ്ങളുടെ മുഖ്യനെ സംഘപരിവാര്‍ ആക്കുന്നേ എന്ന് മുറവിളി കൂട്ടുകയാണ്. നാളെ പതമലോചനനെ പോലെ വി എസ്സും ആര്‍ എസ് എസ് പരിപാടി ഉല്‍ഘാടനം ചെയ്യാന്‍ പോയാല്‍ അല്‍ഭുതപ്പെടേണ്ട. എത്തേണ്ട ലാവണത്തില്‍ എത്തി എന്ന് കരുതിയാല്‍ മതി. അന്നും താത്വിക വിശകലനവുമായി വരും പാവം സിപി എം കാര്‍. മുസ്ലിംഗളുട്റ്റെയും, ദളിതുകളുടെയും ഉന്നമനത്തിനായി മുതലകണ്ണീരൊഴുക്കുന്നവര്‍ തികഞ്ഞ സവര്‍ണ്‍ന പക്ഷമാണെന്ന് പാവം അണികള്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു.ആ അങ്കലാപ്പാണ് ഗീര്‍വാണങ്ങളായി പുറത്ത് വരുന്നത്.

    മറുപടിഇല്ലാതാക്കൂ
  21. ഉള്ളില്‍ എപ്പോഴും തികട്ടി വരുന്ന സവര്‍ണതയും, മേലാളത്തവും, അസഹിഷ്ണുതയും എല്ലാം തിരിച്ചറ്രിയുന്നവനെ ഭീകരവാദി എന്ന് മ്മുദ്രകുത്തി അവനെ അടിച്ചൊതുക്കാനുള്ള ശ്രമമാണ് ഇന്ന് കാണുന്ന ദളിത് മുസ്ലിം വിരുദ്ധതയില്‍ കൂടി വ്യക്തമാകുന്നത്.മതേതരത്വവും നിറം പിടിപ്പിച്ച ജനാധിപത്യവും പ്രസംഗിക്കുന്നവന്റെ ഉള്ളിന്റെ ഉള്ളില്‍ നുരയുന്ന ഹിന്ദുത്വവും അസഹിഷ്ണുതയും ഇങ്ങനെയൊക്കെയാണ് പുറ്രത്ത് വരിക. മലപ്പുറത്ത് കാര്‍ കോപ്പിയടിച്ചാണ് വിജയ ശതമാനം കൂട്ടുന്നത് എന്നും മുത്സിം വര്‍ഗ്ഗീയത കൂടുന്നു എന്നും, അടുത്ത 20 കൊല്ലത്തിനുള്ളില്‍ കേരളാം ഇസ്ലാമിക രാജ്യമാക്കാന്‍ പോപ്പുലര്‍ ഫ്രഡിന്റെ ‘നേത്യത്വത്തില്‍’ ശ്രമം നടക്കുന്നു എന്നൊക്കെ കാച്ചി വിട്ട മുഖ്യന്‍ തന്റെ പാരമ്പര്യ മത വിദ്വേഷം ഉയര്‍ത്തി വിട്ട് എന്നുള്ളത് കേരളത്തിലെ ഇടത് പക്ഷ മനസ്സ് മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് വലിയ ഞെട്ടലുണ്ടാക്കുന്ന ഒന്നല്ല. ലോകത്ത് തുല്യതയില്ലാത്ത രക്തപ്പുഴ ഒഴുക്കിയ. കമ്യൂണിസത്തിനും, ഹൈന്ദവ ഫാസിസവും ഇപ്പോള്‍ പാടുന്ന പൂരപ്പാട്ട് കേള്‍ക്കുമ്പോള്‍ തലയില്‍ ആള്‍പ്പാര്‍പ്പുള്ളവര്‍ക്ക് ചിരിച്ച് വയര്‍ ഉളുക്കുന്ന അവസ്ഥയാണുള്ളത്. എര്‍ന്നിട്ട് സിപി എം ഞങ്ങളുടെ മുഖ്യനെ സംഘപരിവാര്‍ ആക്കുന്നേ എന്ന് മുറവിളി കൂട്ടുകയാണ്. നാളെ പതമലോചനനെ പോലെ വി എസ്സും ആര്‍ എസ് എസ് പരിപാടി ഉല്‍ഘാടനം ചെയ്യാന്‍ പോയാല്‍ അല്‍ഭുതപ്പെടേണ്ട. എത്തേണ്ട ലാവണത്തില്‍ എത്തി എന്ന് കരുതിയാല്‍ മതി. അന്നും താത്വിക വിശകലനവുമായി വരും പാവം സിപി എം കാര്‍. മുസ്ലിംഗളുട്റ്റെയും, ദളിതുകളുടെയും ഉന്നമനത്തിനായി മുതലകണ്ണീരൊഴുക്കുന്നവര്‍ തികഞ്ഞ സവര്‍ണ്‍ന പക്ഷമാണെന്ന് പാവം അണികള്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു.ആ അങ്കലാപ്പാണ് ഗീര്‍വാണങ്ങളായി പുറത്ത് വരുന്നത്.

    മറുപടിഇല്ലാതാക്കൂ
  22. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  23. അതുകൊണ്ടാണ് അംബേദ്ക്കറെ പഠിച്ചവർ ഇസ്ലാമിനെ സഹോദരനായി കാണുന്നത്.
    ഉവ്വോ? പക്ഷെ സാക്ഷാല്‍ അംബേദ്ക്കര്‍ ഇസ്ലാമിനെ അങ്ങനെയല്ലല്ലോ കണ്ടത്. എന്താണാവോ.
    Such was the slaughter of the Buddhist priesthood perpetrated by the Islamic invaders. The axe was struck at the very root. For by killing the Buddhist priesthood Islam killed Buddhism. This was the greatest disaster that befell the religion of Buddha in India.

    തീര്‍ച്ചയായും അംബേദ്ക്കര്‍ ഇതും പറഞ്ഞിട്ടുണ്ട്: I have no hesitation in saying that if the Mohammedan has been cruel the Hindu has been mean and meanness is worse than cruelty. പക്ഷെ സാഹോദര്യം? Gimme a break!

    മറുപടിഇല്ലാതാക്കൂ
  24. Dr. Ambedkar held brahminism responsible for “decline of Buddhism” and Islam for “fall” of it. According to him, Islamic invasion gave a death blow to the summer sapling of Buddhism already wilted under the heat of brahminical political and socio-cultural conspiracy.

    മറുപടിഇല്ലാതാക്കൂ

ആര്‍ക്കും മനസ്സിലുള്ളത് തുറന്നു പറയാം