2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച

ചിത്രകാരന്റെ പ്രത്യയശാസ്ത്ര പ്രതിസന്ധികള്‍ !

നുഷ്യത്വമുള്ളവരെ മുഴുവന്‍ നടുക്കിയ കൈവെട്ടു സംഭവത്തെക്കുറിച്ച് ധാരാളം  പോസ്റ്റുകള്‍ വന്നു. കേരളീയരെ ഈ വിഷയം അഗാധമായി നടുക്കിയതു കൊണ്ട് ബൂലോകത്തും ഇതൊരു സുപ്രധാന സംഭവമായി മാറി. ഈയുള്ളവനും അത്തരം പോസ്റ്റുകളില്‍ എന്റേതായ അഭിപ്രായങ്ങളും പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. മുസ്ലീം തീവ്രവാദത്തെക്കുറിച്ചുള്ള  ധാരണ എത്ര വ്യത്യസ്തവും വൈരുദ്ധ്യവുമുള്ളതായിരുന്നാല്‍ തന്നെയും ആ പ്രതിഭാസത്തെക്കുറിച്ച് കൈവെട്ടിയ നാള്‍ മുതല്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് അദൃശ്യമായിരിക്കുന്നതോ ഇല്ലെന്നു തോന്നിക്കുന്നതോ ആയ ഹിന്ദുഭീകരതയുടെ കര്‍തൃത്വം വ്യക്തമാക്കുന്ന, ഇതുവരെ പൊതുബോധത്തിന്റെ ശ്രദ്ധയില്‍ ഇടംപിടിക്കാത്ത അതിന്റെ ഭാഗധേയത്വം ബോധ്യപ്പെടുത്തുന്ന 'സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍'  എന്ന പോസ്റ്റ്, ഇടതുപക്ഷക്കാര്‍ തന്ത്രപരമായി നിശബ്ദത പാലിക്കുമ്പോള്‍  ഇടതുപക്ഷ വക്താവായ ജി.പി. പ്രസിദ്ധീകരിച്ചത്. എന്നാല്‍ സാമാന്യ മര്യാദയില്ലാതെ, ഹിന്ദു ഭീകരതയെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഈ പോസ്റ്റില്‍ വന്ന് അതിലൊരു കമന്റ് (രണ്ടാമത്തെ) വീശി, വിഷയത്തെ വീണ്ടും 'കൈവെട്ടു കേസി 'ലേക്കും 'ന്യൂനപക്ഷഭീകരത'യിലേക്കും (ആ വിഷയങ്ങള്‍ സംവദിച്ചു കൊണ്ടിരിക്കുന്ന നിരവധി പോസ്റ്റുകള്‍ ഉണ്ടെന്നിരിക്കെ!) വഴിതെറ്റിച്ച് കൊണ്ടുവന്നത്  ചിത്രകാരനായിരുന്നു. കൂടാതെ ടിയാന്‍ ഹൈന്ദവഭീകരതക്കു വേണ്ടി താനൊരുക്കിയ 'ബ്രാഹ്മണ ജനതാപാര്‍ട്ടിയുടെ താലിബാനിമുഖം !' എന്ന സ്വന്തം പോസ്റ്റിലേക്ക് ശ്രദ്ധ ക്ഷണിച്ചിട്ടാണ് പോകുന്നത് (കൈവെട്ടു കേസിനാണ് പ്രാധാന്യമെങ്കില്‍ എന്തിനാണ് ഇദ്ദേഹം ഹിന്ദുഭീകരതയെക്കുറിച്ച് പോസ്റ്റിട്ടത് !?) ഹൈന്ദവഭീകരതയെക്കുറിച്ച് സ്വന്തമായി പോസ്റ്റിട്ട മനുഷ്യന്‍, അതേ വിഷയം കൂടുതല്‍ വൈദഗ്ദ്ധ്യത്തോടെ കൈകാര്യം ചെയ്യുന്ന മറ്റൊരു പോസ്റ്റില്‍ തൂറി നാറ്റിച്ചിട്ടു പോകുന്നതെന്തിന് ? സ്വന്തം പോസ്റ്റിനെ അപേക്ഷിച്ച് 'സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍' എന്ന പോസ്റ്റ് അപ്രധാനമോ അവഗണിക്കത്തക്കതോ ആണെങ്കില്‍ അതിനുള്ള യുക്തി, സംവാദത്തിന്റെ മാന്യതയിലും മര്യാദയിലും വ്യക്തമാക്കുകയെന്നുള്ളതാണ് അതില്‍ പങ്കെടുക്കുന്നവരുടെ കടമ. ഇതു സൌകര്യ പൂര്‍വം മറന്നുകൊണ്ട്, (മറന്നതല്ല അവഗണിച്ചു കൊണ്ട്) അത്യധികം കുടിലതയോടെ, തനിക്ക് ബൂലോകത്തു ലഭ്യമായ തെറിവിളിയിലുള്ള അസാമാന്യ പാടവത്തെ പാണ്ഡിത്യത്തിന്റെയും ധീരതയുടേയും മകുടമായി ധരിച്ചു കൊണ്ട് ചട്ടമ്പി സ്റ്റൈലില്‍ ലേഖകനെ കൂലിയെഴുത്തുകാരനായി കൂടി അപഹസിച്ചിട്ടേ ടിയാന്‍ പിന്‍വാങ്ങുന്നുള്ളു. അരിയെത്രയെന്നു ചോദിക്കാതെ തന്നെ പയര്‍ അഞ്ഞാഴിയെന്നു പറഞ്ഞിട്ടു പോകുന്ന ഈ കമന്റിലൂടെ ഇദ്ദേഹം എന്താണാവോ ഉദ്ദേശിക്കുന്നത് !?

ഇവിടെ ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍ ഇവയാണ് :-

1)'സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍' ഹൈന്ദവഭീകരത ചര്‍ച്ച ചെയ്യാന്‍ വെച്ച പോസ്റ്റാണ്. ഇതില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളില്‍ സത്യമെത്ര ? അസത്യമെത്ര ? അതിനോട് യോജിക്കുന്നുണ്ടോ ? വിയോജിക്കുന്നെങ്കില്‍ അതിനുള്ള ന്യായം വ്യക്തമാക്കുക എന്നതാണ് പോസ്റ്റ് വായിക്കുന്നവരുടെ കടമ. ചിത്രകാരന്‍ ഇതൊന്നും ചെയ്യാതെ ലേഖകനെ കൂലിയെഴുത്തുകാരനാക്കിയിരിക്കുന്നു. അതിനുള്ള ന്യായവും പറയുന്നില്ല.

2)'സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍' നെ അപഹസിച്ച ശേഷം അതില്‍ 'ബ്രാഹ്മണ ജനതാപാര്‍ട്ടിയുടെ താലിബാനിമുഖം !' എന്ന സ്വന്തം പോസ്റ്റിന്റെ ലിങ്ക് ഇട്ടിരിക്കുന്നു. അപ്പോഴും ജി.പി യുടെ പോസ്റ്റിന്റെ അപാകതകള്‍ വ്യക്തമാക്കുന്നില്ല. എന്താണ് ഇദ്ദേഹത്തിന്റെ മനോഭാവം ? അങ്ങിനെയെങ്കില്‍ അദ്ദേഹത്തിന്റെ പോസ്റ്റിന്റെ ഉള്ളടക്കം ഒന്നു പരിശോധിക്കാം.
ബ്രാഹ്മണ ജനതാപാര്‍ട്ടിയുടെ താലിബാനിമുഖം !
"സനാതന ഹിന്ദു മതത്തിന്റെ കാവല്‍ പോരാളികളും ഇന്ത്യയിലെ ഒരേയൊരു രാജ്യസ്നേഹമുള്ള കൂട്ടക്കാരുമായ ഔദ്ദ്യോഗിക സവര്‍ണ്ണ ഹൈന്ദവ രാഷ്ട്രീയ കക്ഷിയായ ബ്രാഹ്മണ ജനത പാര്‍ട്ടിയുടെ പൊന്നോമന ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ശ്രീ ശ്രീ നരേന്ദ്ര മോഡി തിരുവടികളുടെ വിശ്വസ്ത ശിക്ഷ്യനും ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ ശ്രീ ശ്രീ ശ്രീ അമിത് ഷാ പരശുരാമാവതാരം ഹൈന്ദവ സാമ്രാജ്യത്തിനു വീതിയും നീളവും കൂട്ടുന്നതിന്റെ ഭാഗമായി നടത്തിയ പരിപാവനമായ നരബലികള്‍ വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ചുകൊണ്ട് സി.ബി.ഐ.കള്ളക്കേസില്‍ കുടുക്കി ദ്രോഹിക്കുന്നതിനെതിരെ സര്‍വ്വമാന ഹിന്ദുക്കളും എന്തുകൊണ്ട് പ്രതിഷേധിക്കുന്നില്ല, ഒരു ഫ്രീഡം പരേഡെങ്കിലും നടത്താന്‍ മുതിരുന്നില്ല എന്ന് .... ചിത്രകാരന്‍ അത്ഭുതപ്പെടുകയാണ്.!!! ഭാരതമെന്നും ബി.ജെ.പി എന്നും കേട്ടാല്‍ നമ്മുടെ ചോര തിളക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലല്ലോ പടച്ചോനെ ..പടച്ചോനെ...!!!
പണ്ട് ക്ഷത്രിയരുടെ(സത്യത്തില്‍ ബൌദ്ധ ബന്ധമുള്ളവരുടെ) കുലം മുടിക്കാനായി വെണ്മഴുവുമായി ഇറങ്ങി തന്റെ തള്ളയുടെ ചങ്കുതന്നെ വെട്ടി റിഹേഴ്സലു നടത്തിയ ബ്രാഹ്മണ ഇറച്ചി വെട്ടുകാരന്‍ ദൈവമായ പരശുരാമനാണെന്നു തോന്നുന്നു ലോകത്തിലെ ആദ്യ താലിബാനി. ആ മൊഴന്ത് ദൈവത്തിന്റെ പാത പിന്തുടരുന്ന ബ്രാഹ്മ്മണ ജനതാ പാര്‍ട്ടിയുടെ പരിവാരങ്ങള്‍ ഇസ്ലാമിക വര്‍ഗ്ഗീയതയെ പര്‍വ്വതീകരിക്കുന്നതിനും, ഊതിക്കത്തിക്കുന്നതിനും നടത്തുന്ന വ്യാജ ഭീകരതയും ,വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ഇന്ത്യന്‍ മതേതര ജനതയുടെ ധാര്‍മ്മിക മൂല്യങ്ങളില്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ... സി.ബി.ഐ.യും, കോടതിയും നടത്തിയിരിക്കുന്ന കുറ്റവാളികളായ ഹിന്ദു വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ക്കെതിരെയുള്ള നിയമ നടപടി അഭിമാനകരമായിരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഡി.ഐ.ജി.യും എസ്.പിയുമടക്കം അഞ്ച് ഐ.പി.എസ്.ഓഫീസര്‍മാരും 13 പോലീസുകാരും അറസ്റ്റിലായി, വിവിധ ജയിലുകളില്‍ കഴിയുകയാണ് എന്ന യാഥാര്‍ത്ഥ്യം നമ്മുടെ നീതി ന്യായ വ്യവസ്ഥിതിയെക്കുറിച്ചും, അന്വേഷണ ഉദ്ദ്യോഗസ്തരുടെ കരുത്തിനെക്കുറിച്ചും മതിപ്പുളവാക്കുന്നു. ഈ ഉശിര് നമ്മുടെ അഭയയുടെ കൊലപാതകികളായ അച്ഛന്മാരേയും അച്ചികളേയും ഇരുംബഴിക്കുള്ളിലാക്കുന്നതിലും സി.ബി.ഐ ക്ക് പ്രകടിപ്പിക്കാന്‍, ഇറ്റാലിയന്‍ ഗാന്ധി കനിഞ്ഞനുവദിച്ചിരുന്നെങ്കില്‍... എന്നാശിച്ചു പോകുന്നു."

ജിപിയുടെ പോസ്റ്റിലുള്ളത്ര  വിവരങ്ങളോ വസ്തുതകളോ രേഖകളോ ഒന്നും മുകളില്‍ ക്വോട്ട് ചെയ്ത ഇദ്ദേഹത്തിന്റെ പോസ്റ്റിലില്ല. പിന്നെയുള്ള പ്രധാനകാര്യം അണ്ടര്‍ലൈന്‍ ചെയ്തിരിക്കുന്ന ഭാഗം ഊറ്റിപ്പിഴിഞ്ഞെടുത്താല്‍ കിട്ടുന്ന പോയന്റില്‍, "ഇസ്ലാമിക വര്‍ഗീയത പര്‍വതീകരിക്കപ്പെടുന്നെന്നും വ്യാജഏറ്റുമുട്ടലുകള്‍ നടക്കുന്നെന്നും" പറഞ്ഞിരിക്കുന്ന ചിത്രകാരന്‍, ഇതേ ആശയവും അതിനേക്കാള്‍ വലിയനിരീക്ഷങ്ങളും പറഞ്ഞിരിക്കുന്ന ജി.പിയുടെ പോസ്റ്റിനെ കൊഞ്ഞനം കാണിച്ചതെന്തിനാണാവോ ?!! അത് കൃത്യമായ നിരീക്ഷണങ്ങളാല്‍ സമ്പന്നമായ ഈ പോസ്റ്റിനോടുള്ള അസൂയയല്ലേ ? ഈ അസൂയകൊണ്ടുണ്ടായ ഏക നേട്ടം ജി.പി യുടെ പോസ്റ്റില്‍ നന്നായി കമന്റുകള്‍ ഉണ്ടായിയെന്നതാണ്. പക്ഷേ വിഷയത്തെ സമര്‍ഥമായി വഴിതെറ്റിക്കാനും കഴിഞ്ഞു. എന്നാല്‍ ലേഖകന്‍ ഒരു ഘട്ടത്തിലും ഇടപെട്ടില്ല എന്നുള്ളതാണ് ഖേദകരം. പൊതുവേ ചിത്രകാരന്റെ പോസ്റ്റുകളുടെ ഉള്ളടക്കമെന്താണ് ? അദ്ദേഹത്തിന്റെ സാമ്പ്രദായിക അശ്ലീലവാക്കുകളുടെ മാലപ്പടക്കം ഫുള്‍സ്റ്റോപ്പുകാണാതെ പൊട്ടിത്തെറിക്കുന്ന "ഹൈന്ദവിക, ബ്രാഹ്മണിക, സവര്‍ണ, ജാതിപ്പരിഷ, മാടംബി,താലിബാനി, മൌദൂതിയന്‍ ...." അങ്ങനെ അനര്‍ഗളമായി നീണ്ടു പോകുന്ന  ക്ലീഷേകളുടെ പരമ്പരാഗത നാറ്റം തന്നെയല്ലേ അദ്ദേഹത്തിന്റെ മേല്‍പ്പടി പോസ്റ്റിലും ഉള്ളത്.

രസകരമായ കാര്യം, സംഘ്പരിവാര്‍ ശക്തികളെ വസ്തുനിഷ്ഠമായി തുറന്നു കാട്ടുന്ന പോസ്റ്റുകളൊക്കെ അവര്‍ അവഗണിക്കാറാണ് പതിവ്. അതുകൊണ്ടു തന്നെ ഹൈന്ദവഭീകരതയെ പരാമര്‍ശിക്കുന്ന വിഷയത്തിലുള്ള ചിത്രകാരന്റെ  'ബ്രാഹ്മണ ജനതാപാര്‍ട്ടിയുടെ താലിബാനിമുഖം !'(ആകെ കമന്റുകള്‍ 13) ഈയുള്ളവന്റെ 'ഭീകരവാദികളോട് ഇരട്ടത്താപ്പ്  !' (ഏകദേശം കമന്റുകള്‍ 11/ഈയുള്ളവന്‍ ഒരു വിദഗ്ദ്ധനുമല്ല) എന്ന പോസ്റ്റായാലും അവഗണിക്കപ്പെട്ടതേയുള്ളു. അതിനു കാരണം നമ്മെയെല്ലാം അബോധമായി കീഴ്പ്പെടുത്തിയിരിക്കുന്ന, ജി.പി പറഞ്ഞ മൃദുഹിന്ദുത്വബോധമാണെന്ന കാര്യം സ്പഷ്ടമാണ്.  ഈ വിഷയത്തില്‍ സംഘ് പരിവാര്‍ ഭീകരവാദികളാരും ചിത്രകാരന്റെ പോസ്റ്റില്‍ കമന്റിയിട്ടില്ല. എന്നാല്‍ ജിപിയുടെ  പോസ്റ്റ്  വഴിതെറ്റിച്ച്  ഇസ്ലാമിക ഭീകരതയിലെത്തിച്ചതിനാല്‍ ധാരാളം കമന്റുകള്‍ വന്നു. സംഘപരിവാറികള്‍ അനോനികളായും പുതിയ വ്യാജപ്രൊഫൈലിലും ധാരാളം വന്നു. പക്ഷേ അവര്‍ ചിത്രകാരോട് സ്നേഹവും കൂറും ഉള്ളവരായി മാറി (സത മുതല്‍ നാണിക്കുട്ടന്‍ വരെ). അദ്ദേഹത്തിന്റെ സവര്‍ണ വിരുദ്ധത അവര്‍ നിശ്ശേഷം ക്ഷമിച്ചു . ചിത്രകാരന്റെ ആരോടൊക്കെയോ പകപോക്കാന്‍ എടുത്തുചാടിയിട്ട ഭീമാബദ്ധങ്ങളുടെ പോസ്റ്റായ 'കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്നു !' എന്നതില്‍ മുഴുവന്‍ സംഘപരിവാറികളും അണിനിരന്നു. അങ്ങനെ അവര്‍  ഒരു ശരീരവും ഒരു മനസ്സവുമായി . കാരണം തങ്ങളെ അല്പം തെറിപറഞ്ഞാലും വര്‍ദ്ധിതവീര്യത്തോടെ അദ്ദേഹം മുസ്ലീംഭീകരതയെ പറയുന്നുണ്ടെല്ലോ, അതിനാല്‍ തങ്ങളുടെ പ്രശ്നം ഒളിച്ചുപിടിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു!(കമന്റുകള്‍150) സംഗതി ഇരുകൂട്ടര്‍ക്കും ലാഭം തന്നെ ! കൂടാതെ സത്യാന്വേഷി, ചാര്‍വാകന്‍, ഈയുള്ളവന്‍ എന്നിവരെ അവശ- ദളിത-ഇസ്ലാമിക ബുജികളും ജമാഅത്തെ/എന്‍ഡിയെഫ് തീവ്രവാദികളായും കൂലിപറ്റുന്നവരായും ചിത്രീകരിച്ച് പരിവാറികള്‍ക്ക് രോമാഞ്ചമുണ്ടാക്കി കൊടുക്കാനും പുള്ളിക്കാരനു കഴിഞ്ഞു.

നിലപാടിലും പ്രത്യയശാസ്ത്രബോധത്തിലും താന്‍ എവിടെ നില്‍ക്കുന്നു എന്ന ബോധമില്ലാതെ, കാര്യങ്ങളെ സമഗ്രതയില്‍ കാണാനുള്ള  പിടിപ്പുകേടിനെ ഉച്ചത്തില്‍ ആഘോഷിച്ചു കൊണ്ട്, അതിനു പരിമിതമായെങ്കിലും കഴിയുന്നവരെ തീട്ടം വാരിയെറിയാന്‍ കാണിക്കുന്ന വിരുതുകൊണ്ട്, അദ്ദേഹത്തിന്റെ ഉറച്ച ശത്രുക്കളായ സംഘ്പരിവാര്‍ ഭീകരരുടെ, മന്ദബുദ്ധികളെ പ്രോത്സാഹിപ്പിക്കുന്ന അര്‍ദ്ധഗര്‍ഭമായ കൈയടി നിര്‍ലോഭം വാരിക്കൂട്ടുവാന്‍ ഭാഗ്യമുള്ളവനായി തീര്‍ത്തിരിക്കുന്നു ചിത്രകാരന്‍ !!!! ചിത്രകാരന്‍ ജി.പിയുടെ 'പ്രകോപനത്തിന്റെ ഏജന്‍സിപ്പണിക്കാര്‍' എന്ന പുതിയ പോസ്റ്റിലും അകാരണമായ കൊഞ്ഞനംകുത്തലാണ് കാട്ടിയിരിക്കുന്നത്. ഇനിയെങ്കിലും അദ്ദേഹം ഉത്തരവാദിത്വത്തോടെ പെരുമാറുമെന്നു പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ "പ്രായത്തിനനുസരിച്ച് ബുദ്ധി പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാകാത്തവര്‍, അടിമത്വം സുഖകരമാണെന്നു ചിന്തിക്കുന്നവര്‍,ബുദ്ധിവികാസം കുറഞ്ഞവര്‍, പാരംബര്യ വാദികള്‍/യാഥാസ്ഥികര്‍, അന്യരുടെ ചിന്തകളോടും അഭിപ്രായങ്ങളോടും അസഹിഷ്ണുത പുലര്‍ത്തുന്നവര്‍, ദുരഭിമാനികള്‍, വര്‍ണ്ണവെറിയന്മാര്‍; ജാതി മതം, എന്നീ വേര്‍തിരിവുകളോ മാംസളമായ ദൈവസങ്കല്‍പ്പങ്ങളോ അവയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ കഥകളോ, കുട്ടിക്കഥകളോ, പുരാണങ്ങളോ, ഐതിഹ്യങ്ങളോ, ഇതിഹാസങ്ങളോ, വിശ്വാസങ്ങളോ പരമസത്യമാണെന്ന് വിശ്വസിക്കുന്നവര്‍, സ്വന്തം വിശ്വാസങ്ങളെ ശുദ്ധീകരിക്കാനോ/വിമര്‍ശിക്കാനോ വിമുഖരായവര്‍ " തുടങ്ങിയ മറ്റുള്ളവരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അപഗ്രഥനം അദ്ദേഹത്തിനു തന്നെ അറം പറ്റിയതായി കണക്കാക്കാം.

40 അഭിപ്രായങ്ങൾ:

 1. "പ്രായത്തിനനുസരിച്ച് ബുദ്ധി പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാകാത്തവര്‍, അടിമത്വം സുഖകരമാണെന്നു ചിന്തിക്കുന്നവര്‍,ബുദ്ധിവികാസം കുറഞ്ഞവര്‍, പാരംബര്യ വാദികള്‍/യാഥാസ്ഥികര്‍, അന്യരുടെ ചിന്തകളോടും അഭിപ്രായങ്ങളോടും അസഹിഷ്ണുത പുലര്‍ത്തുന്നവര്‍, ദുരഭിമാനികള്‍, വര്‍ണ്ണവെറിയന്മാര്‍; ജാതി മതം, എന്നീ വേര്‍തിരിവുകളോ മാംസളമായ ദൈവസങ്കല്‍പ്പങ്ങളോ അവയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ കഥകളോ, കുട്ടിക്കഥകളോ, പുരാണങ്ങളോ, ഐതിഹ്യങ്ങളോ, ഇതിഹാസങ്ങളോ, വിശ്വാസങ്ങളോ പരമസത്യമാണെന്ന് വിശ്വസിക്കുന്നവര്‍, സ്വന്തം വിശ്വാസങ്ങളെ ശുദ്ധീകരിക്കാനോ/വിമര്‍ശിക്കാനോ വിമുഖരായവര്‍ " തുടങ്ങിയ മറ്റുള്ളവരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അപഗ്രഥനം അദ്ദേഹത്തിനു തന്നെ ഹറം പറ്റിയതായി കണക്കാക്കാം.

  മറുപടിഇല്ലാതാക്കൂ
 2. ആദ്യം നായര്‍ പിന്നെ മേത്തനെ ആയിരുന്നു ഇപ്പോളിതാ ദളിതനെയും

  എന്തരായാലും പടം വരച്ചു വെച്ചിട്ടുണ്ട്

  മാന്യനാണന്നും അറിയാം
  ദാ ഇവിടെ http://chithrakarans.blogspot.com/2007/07/blog-post_08.html

  മറുപടിഇല്ലാതാക്കൂ
 3. വി. എസ്സ് അച്ച്യുതാനന്ദന്റെ പ്രസ്താവനയും, അതിനെ അനുകൂലിച്ചും പ്രതികൂലച്ചും വിവിധ ബ്ലോഗുകളില്‍ വന്ന പോസ്റ്റുകളില്‍ നടന്ന സം‌വാദത്തില്‍ നിന്നും ഉണ്ടായ ആരോപണം പ്രധാനമായും, മതേതരര്‍ എന്നുപറയുന്നവര്‍ മൃദുഹൈന്ദവ നിലപാട് എടുക്കുന്നു എന്നതാണ്‌. അതുവഴി അവര്‍ക്ക് സംഘപരിവാറിന്റെ മനസ്സാണെന്നും ആരോപണം. എന്നാല്‍ എനിക്ക് ഇതേപറ്റി പറയാനുള്ളതെന്തെന്നാല്‍ , കമന്റിടുന്നവരുടെ മൃദു ഹൈന്ദവ സമീപനത്തിനു കാരണം ഒരുപക്ഷെ, ആ മതത്തിന്റെ അസംഘടിതമായ രൂപത്തില്‍ നിന്നും അതിനോട്, മതേതരര്‍ക്ക്(അതായത് സംഘടിത മതം എന്ന ചരക്കിനെ കണ്ണേടുത്താല്‍ കണ്ടുകൂടാത്തവര്‍) തോന്നുന്ന സ്നേഹമാകാം. അസംഘടിതമായ എന്നുദ്ദേശിച്ചത്, ഹൈന്ദവ ദൈവങ്ങളെ അവഹേളിക്കുന്നതുകൊണ്ടൊ, മതകാര്യങ്ങളെ തമാശരൂപേണ വിമര്‍ശിക്കുന്ന അവസരത്തിലോ, so called ഹിന്ദുത്വ വാദികളല്ലാതെ ആരും അത് വൈകാരികമായി എടുക്കാറില്ല എന്നതും, ഞാന്‍ കാണുന്ന ഹൈന്ദവ സുഹൃത്ത്ക്കളില്‍, സംഘപരിവാര്‍ അനുഭാവമുള്ള ഒരു ന്യൂനപക്ഷം ഒഴിച്ച് മറ്റുള്ളവാര്‍ല്ലാം, ദൈവങ്ങളെ കുറിച്ചുള്ള, അതും അശ്ലീലച്ചുവയുള്ളതു തന്നെ, കമന്റുകളും അതുപോലെ തന്നെ ഇക്കിളി കമന്റുകളും എല്ലാം മനസ്സാ ആസ്വദിക്കാറുള്ളവര്‍ തന്നെ(അതു നല്ലതെന്നൊ മോശമെന്നൊ പറയാന്‍ ഞാന്‍ ആളല്ല) എന്നതും ആണ്‌. ഹനുമാനേയും, കൃഷ്ണനേയും പറ്റി മാത്രം, എത്രയോ മോശപ്പെട്ട കമന്റുകള്‍ മുഖ്യദാരാ മാധ്യമങ്ങളില്‍ തന്നെ വന്നിട്ടുണ്ട്! അതുപോലെ,.."അതിരാവിലെ രാമന്‌.." എന്നുതുടങ്ങുന്ന എന്റെ നാട്ടിന്‍പുറത്ത് ഹിന്ദുക്കള്‍ എന്നു പറയുന്നവര്‍ തന്നെ പാടിക്കൊണ്ടു നടക്കുന്ന 'വിഖ്യാതമായ" ഗാനം! അതായത് ഒരു നല്ലൊരു ജനസംഖ്യ തന്നെ സ്വന്തം മതത്തെ വെറും കളിതമാശയായി(കേരളത്തിലെങ്കിലും) സുഹൃത്ത്ക്കളുടെ ഇടയിലെങ്കിലും കണക്കാക്കുന്നുണ്ട്. ഇങ്ങനെയുള്ള അവസരത്തില്‍, മതം എന്ന പ്രസ്ഥാനങ്ങള്‍ മണ്ണടിയണം എന്നാഗ്രഹിക്കുന്നവര്‍(ഞാനും അതില്‍ പെടും) മൃദുസമീപനം പുലര്‍ത്തുന്നത്, മതത്തെ/ദൈവത്തെ കളിതമാശയായി കാണുന്നവരോടായിരിക്കുമോ, അതൊ, മതത്തെ എല്ലാ അര്‍ഥത്തിലും തങ്ങളുടെ ജീവിതമായി കണക്കാക്കുന്നവരോടായിരിക്കുമോ? ഹിന്ദു മതത്തിലെ ഭൂരിപക്ഷവും ആ ഒരു നിലയിലേക്ക് നീങ്ങുന്നുണ്ടോ, എന്നതിനനുസരിച്ചായിരിക്കും, ഒരുപക്ഷെ മതവിരുദ്ധരുടെ ഹിന്ദുക്കള്‍ക്കെതിരെയുള്ള ആക്രമണവും! ഹിന്ദുമതം എന്നതിലുപരി സവര്‍ണ്ണ/ബ്രാഹ്മണ്ണ്യ മനോഭാവം എല്ലാവരിലും ഇന്ന്, ഇസ്ലാമിലെ മതഭക്തി പോലെ തന്നെ തീക്ഷണമായി കണ്ടുവരുന്നതിനാലാണ്‌ ചിത്രകാരന്‍ അതിനെ ഇട്ട് സകല സമയവും തോണ്ടുന്നത് എന്നും എളുപ്പം മനസിലാക്കാം. ഏതാണൊ അധികമാകുന്ന അമൃത് എന്നതിനനുസ്സരിച്ചായിരിക്കും കാര്യങ്ങളുടെ പോക്ക്.

  രാമനുതോര്‍ത്തില്ല, ലക്ഷ്മണനു മുണ്ടില്ല..എന്നത് ഒരു ബഹുമത സുഹൃദ് സദസ്സില്‍ ‍,
  മുഹമ്മദ്ദിന്‌, അള്ളാഹുവിന്‌ ... എന്ന് മാറിയാല്‍ എന്തുണ്ടാകും എന്നതാണ്‌ മതേതരരുടെ ഇന്നത്തെ മൃദുഹന്ദവതയുടെ അടിസ്ഥാനം.

  തങ്ങള്‍ അരക്ഷിതരാണെന്ന് ഒരു സമുദായത്തെ വിശ്വസിപ്പിക്കുക, അതുവഴി ദ്രുവീകരണമുണ്ടാക്കി, അതില്‍നിന്നുമുള്ള വൈകാരികത മുതലെടുത്ത് തങ്ങളുടെ വര്‍ഗ്ഗീയചിന്തകളുടെ ആളിപ്പടരലിനു വഴിയൊരുക്കുക എന്ന്താണ്, ഏത് വര്‍ഗ്ഗീയവാദികളുടേയും തന്ത്രം. ഇന്നാട്ടിലെ ഇസ്ലാമില്‍ മതത്തെ സ്വന്തം ജീവനു തുല്യം സ്നേഹിക്കുന്നവര്‍ ഭൂരിപക്ഷം ഉള്ളപ്പോള്‍ അവരെ ആ മതത്തിന്റെ പേരും പറഞ്ഞ് സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്താന്‍ യാതൊരു വിഷമവുമില്ല. അച്ചുതാനന്ദന്റെ പ്രസ്താവന ഈ പറഞ്ഞ വര്‍ഗ്ഗീയര്‍ക്ക നല്ലെരു വടിയായി തീര്‍ന്നിരിക്കുന്നു. നിങ്ങളൊക്കെ പറയുന്നതുപോലെ ഇസ്ലാമിലെ സകലരേയും തീവ്രവാദികള്‍ എന്നു വിളിക്കുന്നതില്‍ നല്ലവരായ ഇസ്ലാം വിശ്വാസികള്‍ വിഷമിക്കുന്നു. നേരെ മറിച്ച് വര്‍ഗ്ഗിയ മുതലെടുപ്പിനായി, വായും പൊളിച്ചിരിക്കുന്നവര്‍ സന്തോഷിക്കുന്നു. ഇസ്ലാമിനെ ഭീകരതയുടെ മതമായി കാണണം എന്നുതന്നെയാണ്‌ ഇവരുടെ ആഗ്രഹം. അതുകൊണ്ട് തന്നെയാണ്‌ ഇവര്‍ ഇസ്ലാമിനെതിരേയുള്ള ഏതു ആരോപണത്തിനും വന്‍ പ്രചരണം നല്‍കുന്നതും. എന്നൊക്കെ, വൈകാരികമായി ചിന്തിക്കുന്നവര്‍ ഉള്ളിടത്ത്, വിശ്വാസത്തെ ഏതെല്ലാം തരത്തില്‍ അടിച്ചമര്‍ത്താന്‍ നോക്കിയിട്ടുണ്ടോ, അവിടെയെല്ലാം വിശ്വാസം വളര്‍ന്നിട്ടുണ്ട്. ഈ ഒരു വസ്തുത വച്ച് നോക്കുമ്പോള്‍ അച്ചുതാനന്ദന്റെ പ്രസ്താവന ഈ മൗലികവാദികള്‍ക്ക് തന്നെയാണ്‌ ഗുണം ചെയ്യുക. ഇങ്ങനെയുള്ള ആരോപണങ്ങള്‍,ഇല്ലെങ്കില്‍ ഒരുപക്ഷെ ഇസ്ലാം, ഒപ്പനയും, ചന്ദനക്കുടവും, കോല്‍ക്കളിയുമൊക്കെയായി, (അവരുടെ കാഴ്ച്ചപ്പാടില്‍)ലക്കും ലഗാനുമില്ലാതെ നീങ്ങും എന്നു മനസിലാക്കിയവര്‍ ഇവിടെയുണ്ട്. ഇവരുടെ ലക്ഷ്യത്തെ ആവശ്യമില്ലാതെ പിന്തുണക്കുന്നു എന്ന തോന്നലാണ്‌, ഒരുപക്ഷെ aggressive മതേതരരെ താങ്കളെപ്പോലുള്ളവര്‍ക്കെതിരെ തിരിയ്ക്കാന്‍ കാരണം. എന്നാല്‍ അവരുടെ ആ ചിന്തയെ മതേതരമായി കണക്കാക്കാതെ, മൗലികവാദികളുടെ ഭാഷ കടമെടുത്ത് അവരെയും സംഘപരിവാര്‍ പട്ടം ചാര്‍ത്തുന്നത് മതമൗലീകവാദികള്‍ക്ക് ഒളിഞ്ഞിരുന്ന് ചിരിക്കാന്‍ അവസരം ഉണ്ടാക്കി കൊടുക്കുകതെന്നെ ചെയ്യും.

  മറുപടിഇല്ലാതാക്കൂ
 4. ഈ വിഷയത്തിൽ ഒരഭിപ്രായം പറയേണ്ടതില്ലാത്തവിധം വ്യക്തവും,പഴുതുകളടച്ചും നിസ്സഹായനിട്ട പൊസ്റ്റിന് അഭിവാദ്യം.
  ഇവിടെ മതേതരന്നഭിമാനിക്കുന്നവരും,യുക്തി വാദികളുമൊക്കെ ഒരു കാര്യത്തിൽ യോജിക്കുന്നുണ്ട്.അത് മുസ്ലീം ജനസമൂഹത്തെ പ്രതിക്കൂട്ടിലാ‍ക്കുന്നതിൽ.മത മെന്നത്,കേവലം ഒരു വിശ്വാസപ്രമാണം മാത്രമല്ല,അതൊരു പ്രത്യശാസ്ത്ര പ്രയോഗവും കൂടിയാണന്ന് ,ഇവരൊക്കെ എന്നാണ് തിരിച്ചറിയുക.പ്രാർത്ഥന എന്നത് ഒരേസമയത്ത് പ്രത്യാശയും,പ്രതിക്ഷേധവുമാണ്.എല്ലാതരം അധിനിവേശങ്ങളും ,അതിന്റെ പ്രതിരോധങ്ങളും മതത്തിന്റെ വിഷയമായിരിക്കും.ഇന്ത്യയിലെ പതിനഞ്ചു ശതമാനം വരുന്ന ഇസ്ലാം മതത്തിനെതിരെ അതിൽ താഴെമാത്രം വരുന്ന സവർണ്ണ-ഹിന്ദു മതം ഇന്ത്യയുടെ അവകാശം സ്ഥാപിച്ചുറപ്പിക്കുന്നത്,മഹാഭൂരിപക്ഷം വരുന്ന അവർണ/പിന്നോക്ക ജാതിസമൂഹങ്ങൾക്കൊപ്പം,പൊതു ബോധ മെന്ന കപടതയിലൂടെ,മുസ്ലീം സ്വത്വങ്ങളെ ‘അപര’രായി(other)
  അടയാളപ്പെടുത്തിയാണ് ,യുദ്ധക്കളം നിറഞ്ഞു നിൽക്കുന്നത്.
  ഇക്കാര്യത്തിൽ മാധ്യമ ങ്ങളുടെ പങ്ക് പ്രധാനമാണ്.രാഷ്ട്രപതി സാരിതലപ്പ് തലയിലിട്ടാൽ അസ്വാഭാവികമായി എന്തെങ്കിലും പറയാനാവില്ല.ബി.എം.സുഹറ അതേ വേഷത്തിലായാൽ അവരുടെ മതബോധം ചേദ്യം ചെയ്യപ്പെടും.കന്യാസ്ത്രീകൾ ആ വേഷത്തിൽ നടക്കുന്നതിൽ തെറ്റുകണ്ട് ഒരു പോസ്റ്റും ബ്ലോഗിൽ ഇല്ല.എന്നാൽ ‘പർദ’കാക്കക്കൂട്ടമാണ്.
  പിന്നെ കൂലിയെഴുത്തുകാരന്നുള്ള പട്ടം.അതിനെന്തു പറയാൻ..?
  സത്യത്തിൽ എനിക്കിപ്പോഴും മനുഷ്യനിൽ വിശ്വാസമുള്ളതിനാൽ.,ഇങ്ങനെ പറയാം’‘രാഷ്ട്രീയ ബോധമുള്ള,സാമൂഹ്യബോധമുള്ള,നീതി ബോധമുള്ള കുറേമനുഷ്യർ’‘ ഭൂമുഖത്തിന്നും ജീവിച്ചിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 5. നിസ്സഹായനോട് പൂര്‍ണമായും യോജിക്കുന്നു. ചിത്രകാരന്റെ ഈ പ്രത്യയശാസ്ത്ര ദാര്‍ഢ്യമില്ലായ്മ അദ്ദേഹം ഒരലങ്കാരമായി കാണുന്നു എന്നതാണ് ദയനീയമായ വൈപരീത്യം. മഅ്ദനി വിഷയത്തിലിട്ട പരസ്പര വിരുദ്ധമായ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ നോക്കുക. വാസ്തവത്തില്‍ ഇക്കാണാവുന്ന സവര്‍ണവിരോധ(?)മൊക്കെ പറയുന്നുണ്ടെങ്കിലും ചിത്രകാരനും മൃദുഹിന്ദുത്വബോധത്തിനകത്താണ്;പല യുക്തിവാദികളെയും പോലെ. വൈകാരികമായ ഇപ്പോഴത്തെ പ്രതികരണങ്ങള്‍ക്കുശേഷം വസ്തുതകള്‍ വിശകലനം ചെയ്യാന്‍ അദ്ദേഹത്തിനാകുമെന്നും അങ്ങനെ അദ്ദേഹം കാര്യങ്ങള്‍ ശരിയാംവണ്ണം മനസ്സിലാക്കുമെന്നുമാണ് ഇതെഴുതുന്നയാള്‍ ഇപ്പോഴും കരുതുന്നത്.

  മറുപടിഇല്ലാതാക്കൂ
 6. "തങ്ങള്‍ അരക്ഷിതരാണെന്ന് ഒരു സമുദായത്തെ വിശ്വസിപ്പിക്കുക"
  അതെ അതുതന്നെ ലക്ഷ്യം..വീണ്ടും വീണ്ടും മൃദുഹിന്ദുത്വം എന്ന മന്ത്രം അനര്‍ഗ്ഗളനിര്‍ഗ്ഗളം ഒഴുകിക്കൊണ്ടിരിക്കുന്നു, കോതയ്ക്ക് പാട്ടുപോലെ! ആരെന്തു പറഞാലും..മ്മ്ം ഹ്ം..അതൊന്നും നുമ്മക്ക് കേള്‍ക്കാന്‍ നേരമില്ല! മൃദുഹിന്ദുത്വം മൃദുഹിന്ദുത്വം മൃദുഹിന്ദുത്വം....എല്ലാവരും കുമ്പിടീടെ ആള്‍ക്കാരാ..ചിത്രകാരനും കുമ്പിടീടെ ആളാ..

  അഭിവാദ്യങ്ങള്‍!!!

  മറുപടിഇല്ലാതാക്കൂ
 7. അല്ലാ ഒന്ന് ചോദിച്ചോട്ടേ ഈ അവര്‍ണ്ണര്‍ക്കെല്ലാം മുസ്ലീം ആയിക്കൂടേ? അപ്പോ പ്രശ്നം തീരൂല്ലേ? ന്യൂനപക്ഷ സവര്‍ണ്ണരെ ഉന്മൂലനം ചെയ്യുകയും ചെയ്യാം എന്തേ.. ചുമ്മാ അവര്‍ണ്ണന്‍ അവര്‍ണ്ണന്‍ എന്ന് നെലോളിച്ചാ എന്ത് കാര്യം?

  മറുപടിഇല്ലാതാക്കൂ
 8. @ചെലക്കാണ്ട് പോടാ,
  സവര്‍ണര്‍ മാത്രമാണ് ഹിന്ദുക്കള്‍. അവര്‍ണര്‍ ഹിന്ദുക്കളല്ല. അവരെ സവര്‍ണരാണ് വിവിധ സെന്‍സസിലൂടെയും സ്വാതന്ത്ര്യം ലഭിച്ച ശേഷവും, ഹിന്ദുമതത്തെ ഭൂരിപക്ഷമതമായി ഉയര്‍ത്തുന്നതിനായി, അവര്‍ണരെയും ദലിതരേയും ആദിവാസികളെയും ഹിന്ദുമതത്തിന്റെ അക്കൌണ്ടില്‍ എഴുതിച്ചേര്‍ത്തത്. മതമില്ലാത്ത അവര്‍ണര്‍ക്ക് ഹിന്ദുമതമൊഴിച്ചുള്ള ഏതുമതത്തിലും ചേരാവുന്നതാണ്. യഥാര്‍ത്ഥത്തില്‍ ഹിന്ദുമതത്തില്‍ ജന്മം കൊണ്ടേ അംഗമാകാന്‍ കഴിയൂ. ഹിന്ദുമതത്തിലേക്ക് ആളുകളെ കണ്‍വേര്‍ട്ടു ചെയ്യാന്‍ ശുദ്ധീകരണം എന്ന ചടങ്ങ് സവര്‍ണന്മാര്‍ ആവിഷ്ക്കരിച്ചു. ശുദ്ധീകരണം നടത്താന്‍ ആര്യസമാജം, ബ്രഹ്മസമാജം, അയ്യപ്പസേവാസംഘം, ഹിന്ദുക്ഷേമസഭ തുടങ്ങിയ സംഘടനകള്‍ക്കാണ് മത പരിവര്‍ത്തനാധികാരം കൊടുത്തിരിക്കുന്നത്.

  മറുപടിഇല്ലാതാക്കൂ
 9. >>സവര്‍ണര്‍ മാത്രമാണ് ഹിന്ദുക്കള്‍. അവര്‍ണര്‍ ഹിന്ദുക്കളല്ല<<

  അപ്പോള്‍ അവര്‍ണ്ണര്‍ക്ക് മതം ഇല്ലേ? എന്നാ പിന്നെ എന്തിനാ ഹിന്ദുക്കളുടെ കണക്കില്‍ പെടാന്‍ നിന്ന് കൊടുത്ത് എണ്ണം കൂട്ടുന്നേ? ആജന്മശത്രുക്കളായ ഹിന്ദുക്കളെ ഒഴിച്ചുകെട്ടാന്‍ മുസ്ലീം മതത്തില്‍ ചേര്‍ന്നൂ‍ടേ? ഈ അവര്‍ണ്ണന്‍ എന്ന് കരയുന്നതിലും ഭേദം അതല്ലേ?

  മറുപടിഇല്ലാതാക്കൂ
 10. @ചെലക്കാണ്ട് പോടാ,

  കുറച്ചു ചരിത്രപൊത്തകമൊക്കെ എടുത്ത് സ്വയം വായിച്ചു മനസ്സിലാക്കേണ്ട കാര്യമല്ലേ ഇതൊക്കെ ! കുറച്ചു കാര്യങ്ങളേ എനുക്കും അറിയാവു.ചാതുര്‍വര്‍ണ്യം എന്ന ചതിയന്‍ സിദ്ധാന്തത്തിലൂടെ എല്ലാ അവര്‍ണരേയും പറ്റിച്ചു അധികാരകുത്തക നിലനിര്‍ത്താന്‍ കഴിഞ്ഞ ബ്രാഹ്മണന് അവര്‍ണനെ അടിമയാക്കി നിര്‍ത്താന്‍ കഴിഞ്ഞതിനാല്‍ അടിമകളെയെല്ലാം ഏതു മതത്തില്‍ പെടുത്തണെന്ന് അവരങ്ങു തീരുമാനിച്ചു. അതിന് നിന്നുകൊടുക്കേണ്ട കാര്യമില്ല. അവര്‍ണരുടെ സമ്മതം ചോദിക്കേണ്ട കാര്യവുമില്ല. അധികാരം ഉള്ളവനാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇതിനെതിരെ ഇപ്പോള്‍ കേസുകൊടുക്കാമെന്നു വെച്ചാല്‍ കോടതിയും സവര്‍ണന്റെ കുത്തയല്ലേ !
  ഹിന്ദുമദത്തെ സഹിക്കാന്‍ വയ്യാതെ അല്പം ആശ്വാസം തേടി ഇതിനേക്കാള്‍ നീതി പുലര്‍ത്തുന്ന മതമെന്ന നിലയില്‍ ധാരാളം അവര്‍ണരും ദളിതുകളും മറ്റും ഇസ്ലാമതത്തില്‍ ചേര്‍ന്നിട്ടുണ്ട്. പ്രതിരോധത്തിന്റെ പ്രശ്നമെന്ന നിലയില്‍ ഹിന്ദുമതം ഒഴിച്ചുള്ള ഏത് മതത്തിലും ചേരാനുള്ള അവകാശവും അവര്‍ണര്‍ക്കുണ്ട്. അത് അവരവര്‍ തീരുമാനിക്കും. അതിനുള്ള പ്രചരണം കഴിവുപോലെ ചെയ്യുകയെന്നുള്ളതാണ് ഒരോ അവര്‍ണന്റെയും കടമ. അത് വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്തോട്ടെ. അതിനുള്ള ശ്രമം നടത്തുകയെന്നത് അനിവാര്യമാണ്. അതാണ് ഇന്ത്യയില്‍ നടക്കാനുള്ള സാമൂഹികവിപ്ലവം. ഇതു നടക്കാതെ മറ്റൊരു സോഷ്യലിസ്റ്റു വിപ്ലവവും നടക്കില്ല. ഈ കടമ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ മനസ്സിലാക്കാതെ സവര്‍ണ പക്ഷത്തു നില്‍ക്കുന ്നതു കൊണ്ടാണ്, അവരുടെ കക്ഷി രക്ഷപെടാത്തതും സ്വത്വരാഷ്ട്രീയം പച്ച പിടിക്കുന്നതും.

  മറുപടിഇല്ലാതാക്കൂ
 11. ചരിത്രപുത്തകൊക്കെ വായിക്കാം. അങ്ങനെയല്ലെ ഓരോന്ന് മനസ്സിലാക്കുക. എന്റെ ചോദ്യം അതല്ല. എന്താ ഇപ്പോ അവര്‍ണ്ണന്റെ പ്രശ്നം? സവര്‍ണ്ണന്‍ എന്ന ബ്രാഹ്മണന്‍ കൊറച്ച് ഇന്ത്യാമഹാരാജ്യത്ത് ഒള്ളതാണോ? അതോ അവര്‍ണ്ണരെയും ഹിന്ദൂല് കണക്കിലു ചേര്‍ത്തതോ? അതോ അവര്‍ണ്ണന് മതം ഇല്ലാത്തതോ? കുറെ അവര്‍ണ്ണര്‍ മുസ്ലീമില് ചേര്‍ന്നൂന്ന് പറഞ്ഞു. ഇനിയും ചേര്‍ന്നൂടെ? ആരെങ്കിലും വിലക്കുമോ? അംബേദ്ക്കര്‍ ബുദ്ധമതത്തില് ചേരാന്‍ പറഞ്ഞില്ലെ. ഒന്നിലും ചേരാതെ നമ്മളു അവര്‍ണ്ണര്‍ എന്ന് നിലവിളിക്കല്ല. വെക്കം പോയി ഏതിലെങ്കിലും ചേര്‍ന്ന് സ്വത്വം ഉണ്ടാക്ക്. എന്നാ ഈ അവര്‍ണ്ണത്തരം പോയിക്കിട്ടൂല്ലേ? ഇന്നത്തെ കാലത്ത് മുസ്ലീമിലു ചേരുന്നതാ ബുദ്ധി. അവര്‍ണ്ണനെ ഹിന്ദുലേബലില്‍ തുടരാന്‍ ആരും നിര്‍ബ്ബന്ധിക്കുന്നില്ലല്ലൊ. എല്ലാരും റെഡിയല്ലെങ്കില്‍ ഹിന്ദു വിരോധികള്‍ ആയ അവര്‍ണ്ണര്‍ ഏതെങ്കിലും മതത്തില്‍ പോയി സഹ അവര്‍ണര്‍ക്ക് മാതൃക കാട്ടരുതോ?

  മറുപടിഇല്ലാതാക്കൂ
 12. പ്രായത്തിനനുസരിച്ച് ബുദ്ധി പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാകാത്തവര്‍,


  വിശ്വാസം വൃണപ്പെടാനോ കാരണമായേക്കാം എന്നുള്ളതിനാല്‍ അവര്‍ ഈ ബ്ലോഗ് വായിക്കാനോ കാണാനോ മറ്റുള്ളവരെ കാണിക്കാനോ വായിപ്പിക്കാനോ ശ്രമിക്കരുതെന്ന് ഇതിനാല്‍ മുന്നറിയിപ്പു നല്‍കുന്നു.

  വല്ലവരും ഈ മുന്നറിയിപ്പിനെ അവഗണിക്കുന്ന പക്ഷം അവരുടെ പ്രവര്‍ത്തിയുടെ ഫലത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അവര്‍ക്കുതന്നെ ആയിരിക്കുന്നതും
  സ്വന്തം പ്രവര്‍ത്തിയിലൂടെ "താന്‍ ഇരിക്കെണ്ടാടുത്തു താനിരുന്നില്ലെങ്കില്‍ പിന്നെ നായിരിക്കും " എന്ന് തെളിയിച്ച വലിയ ചിത്രകാരനാണ് ....ചില പട്ടികള്‍ കുരക്കും, ചിലത് കടിക്കും ,ചിലത് മോങ്ങും ,പക്ഷെ തിരിച്ചു കടിക്കാനും ,കുരക്കാനും ,മോങ്ങാനും പോകാമോ ഛെ ഛെ ...

  മറുപടിഇല്ലാതാക്കൂ
 13. @ചെലക്കാണ്ട് പോടാ,എല്ലാം സമയമാകുമ്പോള്‍ ചെയ്തോളാം, കുഞ്ഞ് അതോര്‍ത്ത വിഷമിക്കേണ്ട. കൂടുത്ല്‍ സഹിക്കാന്‍ വയ്യെങ്കില്‍ സവര്‍ണന്മാരെല്ലാം കൂടി അവരെ ഹിന്ദുമതത്തില്‍ നിന്നും പുറത്താക്കുക, അപ്പോള്‍ കാര്യങ്ങള്‍ എളുപ്പമാകും.

  ഈ പോസ്റ്റിലെ ചര്‍ച്ചാവിഷയത്തെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയാനുണ്ടെങ്കില്‍ പറയുക. ഔട്ട് ഓഫ് സിലബസ് കാര്യങ്ങള്‍ നമുക്ക് വേറെയെവിടെയെങ്കിലും ചര്‍ച്ച ചെയ്യാം. പറ്റുമെങ്കില്‍ പോസ്റ്റിട്ട് അറിയിക്കുക, അഭിപ്രായങ്ങള്‍ അറിയിക്കാം.

  മറുപടിഇല്ലാതാക്കൂ
 14. >>കൂടുതല്‍ സഹിക്കാന്‍ വയ്യെങ്കില്‍ സവര്‍ണന്മാരെല്ലാം കൂടി അവരെ ഹിന്ദുമതത്തില്‍ നിന്നും പുറത്താക്കുക<<

  ആര്‍ക്ക് ആരെ സഹിക്കാന്‍ വയ്യാണ്ട്? അവര്‍ണ്ണന്മാര്‍ക്കല്ലെ ഹിന്ദു മതത്തിന്റെ കണക്കില്‍ പെടുന്നോണ്ട് സഹിക്കാന്‍ വയ്യാതെ. പുറത്താക്കാന്‍ അവര്‍ണ്ണര്‍ ഹിന്ദു മതത്തില്‍ ഇല്ലെന്നും നിസ്സഹായനായ സാര്‍ പറയുന്നു. ശരിക്കും എന്താ സാര്‍ ഈ അവര്‍ണ്ണരുടെ പ്രശ്നം. അതൊന്ന് തെളിച്ചു പറ സാറേ. മതം ഇല്ലാത്തതാണോ? ഹിന്ദു മതത്തിന്റെ കണക്കില്‍ പെട്ടു പോയതാണോ? കുറച്ചു പേര്‍ മുസ്ലീമില്‍ ചേര്‍ന്നിട്ട് കുറെ പേര്‍ ചേരാതെ ബാക്കിയായിപ്പോയതാണോ? ബുദ്ധിയും കഴിവുമുണ്ടെങ്കില്‍ അവര്‍ണ്ണനായി ജനിച്ചിട്ടും ഇവിടത്തെ പരമോന്നത പദവി അവര്‍ണ്ണന്‍ വഹിച്ചതിന് തെളിവുണ്ട്. ബുദ്ധിയും കഴിവും ഇല്ലാഞ്ഞിട്ട് സവര്‍ണ്ണനായി ജനിച്ചിട്ടും എരപ്പാളിയായി ജീവിക്കുന്ന സര്‍ണ്ണര്‍ ഇവിടെ ഇപ്പോഴുമുണ്ട്. ഇതും സവര്‍ണ്ണന്റെ കുറ്റം കൊണ്ടാണോ സാറേ.

  മറുപടിഇല്ലാതാക്കൂ
 15. ' ഇങ്ങനെയൊക്കെ ചിന്തിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്ന വിധം കാര്യങ്ങളൊക്കെ മാറിയിരിക്കുന്നു എന്ന വര്‍ത്തമാനമാണ്‌ എവിടെയും കേള്‍ക്കുന്നത്‌. കഴുമരങ്ങള്‍ കണ്ട്‌ ആഹ്‌ളാദിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ ആരവത്തില്‍ ജനാധിപത്യതത്വങ്ങള്‍ വിസ്‌മരിക്കപ്പെടുന്നു. ഭരണകൂടം ഭീകരതയുടെ ആവരണമണിയുന്നു. തീവ്രവാദമെന്നത്‌ ഏത്‌ അതിക്രമത്തിനുമുള്ള മറയായി മാറുന്നു. തീവ്രവാദത്തിനെതിരേ കരുത്തോടെ സംസാരിക്കുന്ന ചിദംബരം പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കാവുന്ന സാഹചര്യം ഓര്‍മിക്കപ്പെടാതെ പോകരുത്‌. വേദാന്ത കമ്പനിയുടെ അഭിഭാഷകനായിരുന്നു ചിദംബരം. വേദാന്തയുടെ ഖനികള്‍ ഇപ്പോള്‍ മാവോയിസ്‌റ്റുകളുടെ നിയന്ത്രണത്തിലാണ്‌. മാവോയിസ്‌റ്റുകള്‍ക്കെതിരേ സംഹാരത്തിന്റെ ഭാഷയില്‍ ചിദംബരം സംസാരിക്കുന്നത്‌ ഇക്കാരണത്താലായിരിക്കുമോ? വേദാന്തയെ മുന്‍നിര്‍ത്തി ചിദംബരത്തിനെതിരേ ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുള്ള കാര്യവും മറക്കരുത്‌.തീവ്രവാദികളേക്കാള്‍ നാടിനെ അപകീര്‍ത്തിപ്പെടുത്തുന്നത്‌ അഴിമതിക്കാരായ ഭരണകര്‍ത്താക്കളാണ്‌.

  ക്രിക്കറ്റിനു പിന്നാലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നാടിന്‌ അപമാനമായി മാറിയിരിക്കുന്നു. റഹ്‌മാന്റെ ഗാനത്തില്‍ കല്‍മാഡിയുടെ കറ ഇല്ലാതാവില്ല. രാജ്യത്തോടുള്ള ദ്രോഹമാണു രാജ്യദ്രോഹമെങ്കില്‍ കല്‍മാഡി ചെയ്യുന്നതും രാജ്യദ്രോഹമാണ്‌. പക്ഷേ അദ്ദേഹത്തിനെതിരേ ഒരു ചെറുവിരല്‍പോലും അനങ്ങുന്നില്ല.ജനത്തിന്റെ നിസഹായതയില്‍ നിന്നാണ്‌ ഷൂ പ്രതിഷേധത്തിന്റെ പ്രതീകമായി മാറുന്നത്‌. ബുഷിനും ചിദംബരത്തിനും ശേഷം ശ്രീനഗറില്‍ ഒമര്‍ അബ്‌ദുള്ളയും ഉന്നം പിഴച്ച ഷൂവിന്‌ ഇരയായത്‌ ഒരു കാരണവും ഇല്ലാതെയല്ല. വിഘടനവാദികളുടെയും ഭീകരവാദികളുടെയും കൈയില്‍നിന്നു കാശ്‌മീരിലെ സിവില്‍ സമൂഹം കലാപത്തിന്റെ കല്ലുകള്‍ ഏറ്റുവാങ്ങുന്നത്‌ അപകടകരമായ കാഴ്‌ചയാണ്‌. നിശബ്‌ദമാക്കപ്പെടുന്ന പ്രതിഷേധം ആവിഷ്‌കാരത്തിനു മറ്റു വഴികള്‍ തേടും. അന്‍വാര്‍ശേരിയിലായാലും ഹസ്രത്ത്‌ ബാലിലായാലും സ്‌ഥിതി വ്യത്യസ്‌തമല്ല. അട്ടലൂരിയുടെ ഷെല്‍ താത്‌കാലികമായ ഭയം മാത്രമാണ്‌ സൃഷ്‌ടിക്കുന്നത്‌. നീതിന്യായവ്യവസ്‌ഥയുടെ നിഷ്‌പക്ഷതയിലുള്ള വിശ്വാസമാണ്‌ ശാശ്വതമായ ശമനത്തിനു കാരണമാകുന്നത്‌. കോടതിയില്‍ കീഴടങ്ങാനുള്ള അവസരത്തിനുവേണ്ടി നിര്‍ബന്ധം പിടിച്ചതിലൂടെ മഅ്‌ദനി അണികള്‍ക്കു നല്‍കിയത്‌ നല്ല സന്ദേശമാണ്‌.'
  (Sebastian Paul)

  നിസ്സഹായാ ഫോണ്ടൊന്നു ചെറുതാക്കിക്കൂടെ വലിയ ഫോണ്ട് വായനക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 16. ബ്ലോഗിങ്ങ്
  സാമൂഹ്യബോധവും
  ചിന്താശീലവും
  ഉള്ള
  ഒരു വ്യക്തിയെ
  സ്വയം
  എഴുത്ത്കാരനും വായനക്കാരനും
  പ്രസാധകനും
  നിരൂപകനും,
  അഥവാ എഴുത്ത്കാരിയും
  വായനക്കാരിയും
  പ്രസാധകയും
  നിരൂപകയും
  ഒക്കെ ആക്കി
  മാറ്റുന്ന കാലം;
  എന്നാല്‍
  അത് ഭാവനാശൂന്യമായി
  സ്വന്തം തട്ടകത്തികേക്ക്
  ആളുകളെ
  കൂട്ടാനുള്ള
  വിഫല
  പ്രയത്നവും,
  വരണ്ട
  ഒരുതരം
  ആത്മാവിഷ്കാരത്വരയും
  മാത്രം ആയി
  അന്ഭവപ്പെടുംപോഴോ?
  ചിത്രകാരന്‍
  എഴുതിയ
  പോസ്റ്റുകള്‍, അങ്ങിനെ
  യൊരു ചിന്ത
  നര്ത്തുന്നുവെങ്കില്‍
  ക്ഷമിക്കുക.
  വസ്തുതാപരമായ
  അടിസ്ഥാനം
  ഏതും ഇല്ലാതെയുള്ള
  kookkiviliyum
  പരനിന്ദയും
  മിടുക്ക് ആണെന്ന്
  ധരിച്ചുവശായവരും
  അത്യാവശ്യത്തിനു
  പോലും വിഭവങ്ങള്‍
  വായനയിലൂടെ നേടുന്നത്
  നല്ലതാണെന്ന്
  ഒരിക്കലും ചിന്തിക്കാത്ത
  ധാരാളം കമെന്റെഴുത്തുകാര്‍-
  അങ്ങനെ തോന്നിപ്പിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 17. @CKLatheef,
  "തീവ്രവാദത്തിനെതിരേ കരുത്തോടെ സംസാരിക്കുന്ന ചിദംബരം പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കാവുന്ന സാഹചര്യം ഓര്‍മിക്കപ്പെടാതെ പോകരുത്‌. വേദാന്ത കമ്പനിയുടെ അഭിഭാഷകനായിരുന്നു ചിദംബരം. വേദാന്തയുടെ ഖനികള്‍ ഇപ്പോള്‍ മാവോയിസ്‌റ്റുകളുടെ നിയന്ത്രണത്തിലാണ്‌. മാവോയിസ്‌റ്റുകള്‍ക്കെതിരേ സംഹാരത്തിന്റെ ഭാഷയില്‍ ചിദംബരം സംസാരിക്കുന്നത്‌ ഇക്കാരണത്താലായിരിക്കുമോ? വേദാന്തയെ മുന്‍നിര്‍ത്തി ചിദംബരത്തിനെതിരേ ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുള്ള കാര്യവും മറക്കരുത്‌.തീവ്രവാദികളേക്കാള്‍ നാടിനെ അപകീര്‍ത്തിപ്പെടുത്തുന്നത്‌ അഴിമതിക്കാരായ ഭരണകര്‍ത്താക്കളാണ്‌."

  പ്രസക്തമായ മറ്റുകാര്യങ്ങള്‍ക്കൊപ്പം മര്‍മ്മ പ്രധാനമായ മേല്‍ രാഷ്ട്രീയനിരീക്ഷണം എടുത്തു കാട്ടിയതിന് നന്ദി ! പൊതുമാധ്യമങ്ങളുടെ വായ്ത്താരികള്‍ മാത്രം വെട്ടിവിഴുങ്ങാനും മറുന്യായങ്ങങ്ങളെ മുന്‍വിധിയോടെ മാറ്റിവെക്കാനും പരിശീലിപ്പിക്കപ്പെട്ട പൈങ്കിളികളായ ഉപരിവര്‍ഗ്ഗപക്ഷങ്ങളുടെ രോമാഞ്ചമായിത്തീരുന്നവര്‍ ജനാധിപത്യ സംവാദങ്ങളെ ബൂലോകത്ത് അപ്രസക്തമാക്കിക്കൊണ്ടിരിക്കുകയാണ്. മയിലെണ്ണതേപ്പുകാരെന്നും അവര്‍ണ-ആദിവാസി-ദളിത്-മൌദൂതിയന്‍ ഭീകരവാദികളെന്നും കൂലിയെഴുത്തുകാരെന്നും ആക്ഷേപിക്കുമ്പോള്‍ കാര്യങ്ങളെ ഒന്ന് പരിശോധിക്കാനുള്ള സന്മനോഭാവം കാണിക്കുകയോ വസ്തുനിഷ്ഠമായി അവയെ എതിര്‍ത്തു തോല്‍പ്പിക്കുവാനോ ഉള്ള ആര്‍ജ്ജവം കാണിക്കാത്തവരെക്കുറിച്ചും ഈ ഉപമയാണ് ഓര്‍മവരുന്നത് :- നായുടെ മുന്നില്‍ തീട്ടക്കണ്ടിയും റോസാപ്പൂവും കാണിച്ചാല്‍ അത് ആര്‍ത്തിയോടെ മണക്കുന്നത് മലം തന്നെയായിരിക്കും. ജനത്തിന്റെ ഭൂരിപക്ഷ സംഘമനസ്സാക്ഷിയ്ക്കും നായക്കു തുല്യസ്വഭാമാണ്. അത് എന്നും കാര്യങ്ങളെ ഉപരിപ്ളവമായിക്കാണാനുള്ള മൂല്യബോധത്തിനൊപ്പമേ ഉറച്ചു നില്‍ക്കാറുള്ളു.

  മറുപടിഇല്ലാതാക്കൂ
 18. ജനാധിപത്യപരമായി വികസിക്കേണ്ട സംവാദങ്ങളില്‍ പോസ്റ്റുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും അതാതു തട്ടകത്തില്‍ വെച്ച് മറുപടി പറയാന്‍ ശേഷിയില്ലാത്തവരുടെ അവസാനത്തെ അടവാണ് അവയെ സ്വന്തം ഭരണിയില്‍ കൊണ്ടുപോയി അപഹസിക്കുകയും കൊഞ്ഞനം കുത്തുകയും ചെയ്യുകയെന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ "നിനക്കൊക്കെ മറുപടി തരാന്‍ മാത്രം അത്ര താഴ്ന്നനിലയില്‍ വിരാജിക്കുന്നവനല്ല" ഞാനെന്നും "എന്റെ മുന്നില്‍ നീയൊക്കെ ആരടേയ് ?" എന്നുമുള്ള ഒരുതരം ധാര്‍ഷ്ട്യമാണ് വിളംബരം ചെയ്യുന്നത്. ഇത് ജനാധിപത്യബോധത്തേക്കാളുപരി സംവാദനശേഷിയുടെ അഭാവം തന്നെയാണ് പ്രകടിപ്പിക്കുന്നത്. അതായത് 'മാടംബിത്തം' എന്ന് വായ തുറന്നാല്‍ നൂറ് വട്ടം ആവര്‍ത്തിക്കുന്നയാള്‍ യാതൊരു ജനാധിപത്യബോധവുമില്ലാതെ സ്വയം 'മാടമ്പി'യായി മാറുന്നത്, ശ്രീ വേണുഗോപാല്‍ പറഞ്ഞപോലെ വായനയിലൂടെ വിഭവങ്ങള്‍ നേടാനും നിരന്തരം വളരാനുമുള്ള ശേഷിയില്ലാതെ പൊട്ടക്കുളത്തിലെ അസഹിഷ്ണുവായ തവളയായി മാറുന്നതു കൊണ്ടാണ്. ആത്മരതിയില്‍ ആറാടി, പ്രഥമപുരുഷനാമം മാറ്റിവെച്ച് തൃതീയനാമശബ്ദത്തില്‍ സ്വയം ചിത്രകാരനെന്ന് അഭിസംബോധന ചെയ്തുകൊണ്ട് 'ചിത്രകാരന്‍പറയുന്നു', 'ചിത്രകാരന്‍ പ്രസ്താവിക്കുന്നു', 'ചിത്രകാരന്‍ ആശംസിക്കുന്നു' എന്നൊക്കെ കാച്ചുമ്പോള്‍ നാം വിചാരിക്കും ചിത്രകാരന്‍ എന്നത് ഏതോ മഹാപ്രസ്ഥാനമാണെന്ന്. ആത്മരതി മൂര്‍ച്ചിക്കുമ്പോള്‍ സ്വന്തം കമന്റുകള്‍ ഉപ്പുമാങ്ങാഭരണിയില്‍ നിക്ഷേപിച്ച് അവയ്ക്കുമേല്‍ വീണ്ടും കമന്റുകള്‍ കാംഷിക്കുന്ന നാര്‍സിസെസ്സായി മാറുന്നതും ജുഗുപ്സാവഹവുമാണെന്ന് ആരോട് പറയാന്‍ ?! ലജ്ജാവഹമായ ഇത്തരം ആത്മപ്രശംസകളില്‍ അഭിരമിക്കാനുള്ള വിവേകവും ബുദ്ധിയുമുള്ളവര്‍ അതിവൈകാരികതയോടെ അവരുടെ ഈഗോ പ്രദര്‍ശിപ്പിച്ച് സംവാദങ്ങളെ അര്‍ത്ഥശൂന്യമാക്കിക്കൊണ്ടിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 19. @ K.M.Venugopalan പറഞ്ഞു....
  ബ്ലോഗിങ്ങ്
  സാമൂഹ്യബോധവും
  ചിന്താശീലവും
  ഉള്ള
  ഒരു വ്യക്തിയെ
  സ്വയം
  എഴുത്ത്കാരനും വായനക്കാരനും
  പ്രസാധകനും
  നിരൂപകനും,
  അഥവാ എഴുത്ത്കാരിയും
  വായനക്കാരിയും
  പ്രസാധകയും
  നിരൂപകയും
  ഒക്കെ ആക്കി
  മാറ്റുന്ന കാലം;
  എന്നാല്‍
  അത് ഭാവനാശൂന്യമായി
  സ്വന്തം തട്ടകത്തികേക്ക്
  ആളുകളെ
  കൂട്ടാനുള്ള
  വിഫല
  പ്രയത്നവും,
  വരണ്ട
  ഒരുതരം
  ആത്മാവിഷ്കാരത്വരയും
  മാത്രം ആയി
  അന്ഭവപ്പെടുംപോഴോ?
  ചിത്രകാരന്‍
  എഴുതിയ
  പോസ്റ്റുകള്‍, അങ്ങിനെ
  യൊരു ചിന്ത
  നര്ത്തുന്നുവെങ്കില്‍
  ക്ഷമിക്കുക.
  വസ്തുതാപരമായ
  അടിസ്ഥാനം
  ഏതും ഇല്ലാതെയുള്ള
  kookkiviliyum
  പരനിന്ദയും
  മിടുക്ക് ആണെന്ന്
  ധരിച്ചുവശായവരും
  അത്യാവശ്യത്തിനു
  പോലും വിഭവങ്ങള്‍
  വായനയിലൂടെ നേടുന്നത്
  നല്ലതാണെന്ന്
  ഒരിക്കലും ചിന്തിക്കാത്ത
  ധാരാളം കമെന്റെഴുത്തുകാര്‍-
  അങ്ങനെ തോന്നിപ്പിക്കുന്നു.

  ഹല്ലോ MR. വേണു ഗോപാലന്‍ Sir....
  ഇത് ഇവിടെ പറയാന്‍ താങ്കള്‍ എന്തുകൊണ്ടും യോഗിയന്‍ തന്നെ ..!
  പയ്യന്നൂരിലെ പുരോഗമന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെ കുറിച്ച് താങ്കള്‍ മാധ്യമം വീകിലിയില്‍ എഴുതിയ "സാധനം" വായിച്ചിരുന്നു ..!. അതിവിപ്ലവതിനിറങ്ങി പുരപ്പെട്റ്റ് ഒടുവില്‍ തല തിരിഞ്ഞു പോയ കുറെ വേണുമാരും ഫിലിപ്പ് മ പ്രസാദ്‌മാരും അജിതമാരുംഇന്ന് എത്തിപെട്ടിരിക്കുന്ന ചവറ്റു കൂടകള്‍ കേരളിയ ജനത അവജ്ഞയോടെ തിരിച്ചറിഞ്ഞിട്ടുണ്ട് ...! ക്ഷുഭിത യൌവനങ്ങളെ അതമഹത്യുടെ കയങ്ങളില്‍ തള്ളിവിട്ടു ,മനോരമയുടെ വണ്ടിയില്‍ ഏറി മേല്‍വിലാസം ഉണ്ടാക്കുന്ന വസന്തത്തിന്റെ ഇടിമുഴക്കങ്ങളുടെ ഗതികേട് ...!!!പയ്യനൂരിലുള്ള ഈ ജാതി പഴയ ക്ഷുഭിത യൌവനങ്ങളെല്ലാം(അരാജക വാദികള്‍ !) കച്ചവടം ഇല്ലാത്തതിനാലും ആച്ചരിയ്നമാരെല്ലാം പുതിയ ലവണങ്ങള്‍ തേടിയത് കൊണ്ടും ,ജീവിക്കാന്‍ വേണ്ടി പവുരാവകാശം,മനുഷ്യവകാശം ,കമ്മ്യൂണിസ്റ്റ്‌ കാരെ തെറി പറയല്‍ തുടങ്ങിയ കല പരിപാടികള്‍ നടത്തികൊണ്ട് ഉപജീവനം നടത്തുകയാണ്...അവശ വിപ്ലവ കലാകാരന്മാര്‍ .....! പേര് വഴിയില്‍ മല വിസ്രജ്ജനം നടത്തി പേര് കേള്‍പ്പിക്കുന്ന മഹാന്മാര്‍ .... എഴുപതുകളെ .....എന്നെ കൊല്ലു... !!! ഹ ഹ ഹ ഹ .........

  മറുപടിഇല്ലാതാക്കൂ
 20. @ramachandran
  മി രാമചന്ദ്രന്‍,
  ഇതുതന്നെയല്ലേ തൊട്ടു മുന്‍പത്തെ കമന്റില്‍ ഞാന്‍ പറയാന്‍ ശ്രമിച്ചത്!?..
  താങ്കളുടെ പ്രതികരണം കൃത്യമായും അതേ കാര്യങ്ങളെയാണ് സാധൂകരിക്കുന്നത്‌ എന്ന് എനിക്ക് തോന്നുന്നുവെങ്കില്‍
  വെറുതെ ഞാന്‍ മുഖസ്തുതി പറയുകയാണെന്ന് കരുതരുതേ..പിന്നെ മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ എന്ത് അപരാധമാണ്
  എന്നില്‍ താങ്കള്‍ ആരോപിക്കുന്നത് എന്ന് പിടികിട്ടിയില്ല;
  'എനിക്കിഷ്ടമാകാത്ത്തത് കൊള്ളില്ല' എന്ന് അങ്ങനെ താങ്കള്‍ തീര്ച്ച്ചയാക്കുന്നതില്‍
  (അതെഴുതിയ) എനിക്ക് ഒരു ചേതവും ഇല്ല എന്നുകൂടി അറിയിക്കട്ടെ.
  പിന്നെ എഴുപതുകളുടെ കാര്യമോ കംമ്യുനിസ്റ്റു വിരോധമോ എന്തൊക്കെയോ താങ്കള്‍ സൂചിപ്പിക്കുന്നുണ്ട്;
  സത്യം പറഞ്ഞാല്‍ എനിക്ക് അതൊന്നും മനസ്സിലായില്ല.
  ഇനി, ഞാന്‍ ഒരു കമ്മ്യുണിസ്റ്റ് വിരോധിയെന്ന ദുസൂചന നല്‍കി
  ഈ ബ്ലോഗ്‌ വായിക്കുന്നവരെ തെട്ടിധ്ധരിപ്പിക്കാനാനെങ്കില്‍:
  അതിലും വിരോധം ഇല്ല; ഇന്ത്യയിലും കേരളത്തിലും ഉള്ള ഒരുപാട് കമ്മ്യുണിസ്റ്റ് പാര്‍ടികളില്‍ ഇപ്പോഴും
  പ്രതീക്ഷയുള്ള ആളും, അവയില്‍ ഒന്നില്‍ ഒട്ടൊക്കെ സജീവമായി പ്രവര്‍ത്തിക്കുന്ന ആളും ആണ് എന്ന്
  വിനയപൂര്‍വ്വം അറിയിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 21. @ramachandran,
  കാര്യങ്ങള്‍ വ്യക്തമാകുന്നരീതിയില്‍ പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. അത് അല്പം ഒഫ് ടോപ്പിക്കായാലും കാര്യമാക്കുന്നില്ല. ഇപ്പോള്‍ താങ്കെളെഴുതിയിരിക്കുന്നത് വായിച്ചാല്‍ കാമുകിയെ ചതിച്ചു കടന്നു കളഞ്ഞ കാമുകനെക്കുറിച്ചുള്ള പരിദേവനം പോലെയുണ്ട്.

  മറുപടിഇല്ലാതാക്കൂ
 22. @ venugopalan

  'എനിക്കിഷ്ടമാകാത്ത്തത് കൊള്ളില്ല' എന്ന് അങ്ങനെ താങ്കള്‍ തീര്ച്ച്ചയാക്കുന്നതില്‍
  (അതെഴുതിയ) എനിക്ക് ഒരു ചേതവും ഇല്ല എന്നുകൂടി അറിയിക്കട്ടെ.""

  MR. വേണു ഗോപലന്‍ സര്‍ , താങ്കളുടെ നിരുതരവധിതുവ സ്വഭാവത്തിന്റെ കൃത്യമായ സാധുകര്നമാണ് ഇ ഈരടികള്‍ എന്ന്നു ബൂലോഗരും മാലോകരും സങ്കടപെട്ടാല്‍ തെറ്റാവുമോ ..? വളരെ സൌമ്യനും വിനയനിതനും ആയ വേണുഗോപാലന്‍ സര്‍ , താങ്കള്‍ പയ്യനൂരിലെ CPIM പാര്‍ട്ടി പ്രവര്‍ത്തകരെ കുറിച്ച് ജമാഅത്തെ മാധ്യമത്തില്‍ വസ്തുതാപരമായ
  അടിസ്ഥാനംഏതും ഇല്ലാതെയുള്ള അഞ്ചു പുറം അപവാദപ്രചാരണങ്ങള്‍ നടത്തി കേരളത്തിലെ ജനങ്ങളെ മുഴുവന്‍ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ ശ്രമവും , ഇപ്പോള്‍ ഇവിടുത്തെ കമന്റ്സില്‍ വലിയ പുനിയാളന്‍ ചമഞ്ഞു ചില ബ്ലോഗര്‍മാരെ താത്വികവും പ്രതിയശാസ്ത്രപരംയും ഉപദേശിക്കുവാന്‍എഴുതി കൂട്ടിയതും കണ്ടപ്പോള്‍ തോന്നിയ എന്റെ പ്രതികരണം താങ്കള്‍ക്ക് മനസിലായില്ല എന്നത് എനിക്ക് നന്നായി പിടിച്ചു ...! മറ്റൊരാളെ വിമര്‍ശികേണ്ട വിധത്തെ കുറിച്ച് പ്രബന്ധം എഴുതുന്ന താങ്കള്‍ ഇവിടെയൊക്കെ ചില മിനിമം മര്യധകലെങ്കിലും പാലിച്ചിട്ടുണ്ടോ ..? പരനിന്ദ ഏറ്റവും കൂടുതല്‍ നടത്തുന്ന താങ്കള്‍ ഇവടെ ഉപദേശിക്കാന്‍ മാത്രം വലിയ യോഗിയനോന്നും അല്ല എന്ന് മാത്രമേ ഞാന്‍ എന്റെ പ്രതികരണത്തില്‍ സൂചിപ്പിച്ചുല്ലു.. പിന്നെ താങ്കളെ നന്നായി അറിയുന്ന താങ്കളുടെ നാട്ടുകാരന്‍ തന്നയാനു ഈഉള്ളവന്‍ .! ചരിത്ര ഭൂമിശാസ്ത്രങ്ങള്‍ നന്നായി അറിയാം .! പിന്നെ ഞാന്‍ ഒറിജിനല്‍ (916 ഹാള്‍ മാര്‍ക്ക്‌) കംമുനിസ്റ്കര്നനെന്നും, ജനപിന്തുണയുള്ള കംമിനിസ്റ്റ് പാര്‍ട്ടികളും നേതാക്കന്‍മാരെല്ലാം അതെല്ലാംഉപേക്ഷിച്ചെന്നും കൂക്കിവിളിക്കുക
  ഇപ്പോള്‍ ഒരു ഫാഷന്‍ ആണ് , അതിനു നല്ല മാധ്യമ പ്രചാരണവും കിട്ടും...! (കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികല്‍ കൊറേ ഉണ്ട് എന്ന് പറഞ്ഞല്ലോ മാഷ് .. 2നേതാക്കന്മാരും 150 ഗ്രൂപ്കളും ഉള്ള നക്സല്‍കളെ കുറിച്ചാണോ...1 അല്ല mv രാഘവേട്ടന്റെ വലിയ പാര്‍ട്ടിയെ കുറിച്ചാണോ ..!? )

  "ഒന്നിനും ഒരു ചേതവും ഇല്ലാത്ത" താങ്കളെ പോലുള്ളവരോട് പറഞ്ഞിട്ടു കാര്യമില്ലെന്നരിഞ്ഞു കൊണ്ട് തന്നെയാണ് പയ്യനൂരിലെ CPM പ്രതികരിക്കാതിരിക്കുന്നതും വെറും വെറുതെ വിടുന്നതും ....!

  ബ്ലോഗര്‍ചിത്രകാരനും താങ്കളും നടത്തുന്ന പണി ഒന്ന് തന്നെയാണെന്ന് രത്ന ചുരുക്കം. ഇപ്പം മനസ്സിലായ ,അല്ല പുടികിട്ടിയ .....?

  മാഷെ, ഇനി ഇതിന്റെ പേരില്‍ പയ്യനൂരില്‍ പവുരവകാശ മനുഷ്യാവകാശ സമ്മേളനങ്ങളുംഒന്നും വിളിച്ചുകൂട്ടിയെക്കല്ലേ ...പ്ലീസെ ....!
  !

  മറുപടിഇല്ലാതാക്കൂ
 23. വ്യക്തമാ‍യ ഒരു നിലപാട് ഇല്ലാതിരിക്കുക,എന്നാല്‍ അകത്തു മുഴുവന്‍ തീര്‍ത്താല്‍ തീരാത്ത വെറുപ്പ്.അസവര്‍ണനു വേണ്ടിയും അവര്‍ണനു വേണ്ടിയും നിലനില്ല്കുന്നു എന്ന് എഴുതിപിടിപ്പിക്കുക.എന്നാല്‍ ഉള്ളിന്റെ ഉള്ളിലൊ സ്കൂളില്‍ പഠിക്കുന്ന കാലത്തോ മനസ്സില്‍ ഉള്ളില്‍ കൊത്തിവെച്ച സവര്‍ണ ചിഹ്നങ്ങള്‍ ഇപ്പോള്‍ ഇതള്‍ വിരിച്ചാടുന്നു.ഫലമോ കാക്കി ട്രൌസര്‍ ഭീകരവാദം ചെയ്താലും രാജ്യത്തിന് കുഴപ്പമില്ല എന്ന രീതിയില്‍ എഴുതുന്നു. കാക്കി ട്രൌസര്‍ കുളാണ്ടര്‍മാര്‍ പോലും എഴുതാന്‍ മടിക്കുന്ന തീവ്ര ഹൈന്ദവത എഴുതി പിടിപ്പിക്കുന്നു. പണ്ട് സരസ്വതിക്ക് എത്ര മുലകളുണ്ട് എന്ന പോസ്റ്റെഴുതിയ കാലം തന്നെ തിരിച്ചറിയ്യേണ്ട മാനസിക രോഗം ടിയാനുണ്ടായിരുന്നു. പക്ഷെ കാലം കഴിഞ്ഞപ്പോള്‍ പേപ്പട്ടി വിഷം പോലെ സംഭവം തലക്കു പിടിച്ഛു കൊണ്ടിരിക്കുന്നു. താനന്താണോ തന്റെ നിലപാടെന്താണോ എന്ന് തിട്ടം പോരാത്ത 4 ക്ലാസുകാരന്റെ ബുദ്ധിയും ഒരു പോസ്റ്റ് ഗ്രാഡുവേഷന്‍ മെയ് വളര്‍ച്ചയും ഉള്ള ഈ പാവത്തിന്, അടുത്ത നിമിശത്തില്‍ എന്ത് പറയണാമെന്ന് പോലും അറിയില്ല.ആയതിനാല്‍ ഈ അന്തക്കേടിനെ പൊളീച്ചടുക്കിയ സ്ഥിതിക്ക് ഇനി വെറുതെ വിടുക. ഇയാള്‍ സ്വാഭാവികമായ തമസ്കരണത്തിന് വിധേയമാകും എന്ന് തന്നെ കരുതാ. ഇപ്പോള്‍ കൊണ്ട് നടക്കുന്ന കാക്കി ട്രൌസറുകാര്‍ അധിക കാലം കൊണ്ട് നടക്കും എന്ന് തോന്നുന്നില്ല. കാരണം എപ്പോഴാണ് തല തിരിയുക എന്ന് പറയാന്‍ പറ്റില്ല.ഇനിയും അപഹാസ്യനായി ഈ ബൂലോകത്ത് ഏന്തിയും വലിഞ്ഞും കാണുന്നതില്‍ സത്യം പറഞ്ഞാല്‍ അല്പം സഹതാപം ഇല്ലാതില്ല.

  ഇനി ചിത്രകാരന്‍ തന്നെ പറഞ്ഞ പോലെ...

  “പ്രായത്തിനനുസരിച്ച് ബുദ്ധി പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാകാത്തവര്‍, അടിമത്വം സുഖകരമാണെന്നു ചിന്തിക്കുന്നവര്‍,ബുദ്ധിവികാസം കുറഞ്ഞവര്‍, പാരംബര്യ വാദികള്‍/യാഥാസ്ഥികര്‍, അന്യരുടെ ചിന്തകളോടും അഭിപ്രായങ്ങളോടും അസഹിഷ്ണുത പുലര്‍ത്തുന്നവര്‍,ദുരഭിമാനികള്‍,വര്‍ണ്ണവെറിയന്മാര്‍;.........”

  ഈ അസുഖം എല്ലാം തനിക്കുണ്ടെന്ന് പറഞ്ഞ സ്ഥിതിക്ക് ഇനിയും പാവത്തെ വെറുതെ വിടണമെന്ന് അഭ്യര്‍ഥിക്കുന്നു.
  ഈ ബൂലോകത്തിന് മുതല്‍ കൂ‍ട്ടായ ഈ പോസ്റ്റിന് നിസ്സഹായന് അഭിവാദ്യങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 24. വ്യക്തമാ‍യ ഒരു നിലപാട് ഇല്ലാതിരിക്കുക,എന്നാല്‍ അകത്തു മുഴുവന്‍ തീര്‍ത്താല്‍ തീരാത്ത വെറുപ്പ്.അസവര്‍ണനു വേണ്ടിയും അവര്‍ണനു വേണ്ടിയും നിലനില്ല്കുന്നു എന്ന് എഴുതിപിടിപ്പിക്കുക.എന്നാല്‍ ഉള്ളിന്റെ ഉള്ളിലൊ സ്കൂളില്‍ പഠിക്കുന്ന കാലത്തോ മനസ്സില്‍ ഉള്ളില്‍ കൊത്തിവെച്ച സവര്‍ണ ചിഹ്നങ്ങള്‍ ഇപ്പോള്‍ ഇതള്‍ വിരിച്ചാടുന്നു.ഫലമോ കാക്കി ട്രൌസര്‍ ഭീകരവാദം ചെയ്താലും രാജ്യത്തിന് കുഴപ്പമില്ല എന്ന രീതിയില്‍ എഴുതുന്നു. കാക്കി ട്രൌസര്‍ കുളാണ്ടര്‍മാര്‍ പോലും എഴുതാന്‍ മടിക്കുന്ന തീവ്ര ഹൈന്ദവത എഴുതി പിടിപ്പിക്കുന്നു. പണ്ട് സരസ്വതിക്ക് എത്ര മുലകളുണ്ട് എന്ന പോസ്റ്റെഴുതിയ കാലം തന്നെ തിരിച്ചറിയ്യേണ്ട മാനസിക രോഗം ടിയാനുണ്ടായിരുന്നു. പക്ഷെ കാലം കഴിഞ്ഞപ്പോള്‍ പേപ്പട്ടി വിഷം പോലെ സംഭവം തലക്കു പിടിച്ഛു കൊണ്ടിരിക്കുന്നു. താനന്താണോ തന്റെ നിലപാടെന്താണോ എന്ന് തിട്ടം പോരാത്ത 4 ക്ലാസുകാരന്റെ ബുദ്ധിയും ഒരു പോസ്റ്റ് ഗ്രാഡുവേഷന്‍ മെയ് വളര്‍ച്ചയും ഉള്ള ഈ പാവത്തിന്, അടുത്ത നിമിശത്തില്‍ എന്ത് പറയണാമെന്ന് പോലും അറിയില്ല.ആയതിനാല്‍ ഈ അന്തക്കേടിനെ പൊളീച്ചടുക്കിയ സ്ഥിതിക്ക് ഇനി വെറുതെ വിടുക. ഇയാള്‍ സ്വാഭാവികമായ തമസ്കരണത്തിന് വിധേയമാകും എന്ന് തന്നെ കരുതാ. ഇപ്പോള്‍ കൊണ്ട് നടക്കുന്ന കാക്കി ട്രൌസറുകാര്‍ അധിക കാലം കൊണ്ട് നടക്കും എന്ന് തോന്നുന്നില്ല. കാരണം എപ്പോഴാണ് തല തിരിയുക എന്ന് പറയാന്‍ പറ്റില്ല.ഇനിയും അപഹാസ്യനായി ഈ ബൂലോകത്ത് ഏന്തിയും വലിഞ്ഞും കാണുന്നതില്‍ സത്യം പറഞ്ഞാല്‍ അല്പം സഹതാപം ഇല്ലാതില്ല.

  കമന്റ് ഭരണിയും കെട്ടിപിടിഛുള്ള ഇരിപ്പ് കുറച്ച് കാലം കൂടി ഉണ്ടാകും.

  മറുപടിഇല്ലാതാക്കൂ
 25. വ്യക്തമാ‍യ ഒരു നിലപാട് ഇല്ലാതിരിക്കുക,എന്നാല്‍ അകത്തു മുഴുവന്‍ തീര്‍ത്താല്‍ തീരാത്ത വെറുപ്പ്.അസവര്‍ണനു വേണ്ടിയും അവര്‍ണനു വേണ്ടിയും നിലനില്ല്കുന്നു എന്ന് എഴുതിപിടിപ്പിക്കുക.എന്നാല്‍ ഉള്ളിന്റെ ഉള്ളിലൊ സ്കൂളില്‍ പഠിക്കുന്ന കാലത്തോ മനസ്സില്‍ ഉള്ളില്‍ കൊത്തിവെച്ച സവര്‍ണ ചിഹ്നങ്ങള്‍ ഇപ്പോള്‍ ഇതള്‍ വിരിച്ചാടുന്നു.ഫലമോ കാക്കി ട്രൌസര്‍ ഭീകരവാദം ചെയ്താലും രാജ്യത്തിന് കുഴപ്പമില്ല എന്ന രീതിയില്‍ എഴുതുന്നു. കാക്കി ട്രൌസര്‍ കുളാണ്ടര്‍മാര്‍ പോലും എഴുതാന്‍ മടിക്കുന്ന തീവ്ര ഹൈന്ദവത എഴുതി പിടിപ്പിക്കുന്നു. പക്ഷെ കാലം കഴിഞ്ഞപ്പോള്‍ പേപ്പട്ടി വിഷം പോലെ സംഭവം തലക്കു പിടിച്ഛു കൊണ്ടിരിക്കുന്നു. താനന്താണോ തന്റെ നിലപാടെന്താണോ എന്ന് തിട്ടം പോരാത്ത 4 ക്ലാസുകാരന്റെ ബുദ്ധിയും ഒരു പോസ്റ്റ് ഗ്രാഡുവേഷന്‍ മെയ് വളര്‍ച്ചയും ഉള്ള ഈ പാവത്തിന്, അടുത്ത നിമിശത്തില്‍ എന്ത് പറയണാമെന്ന് പോലും അറിയില്ല.ആയതിനാല്‍ ഈ അന്തക്കേടിനെ പൊളീച്ചടുക്കിയ സ്ഥിതിക്ക് ഇനി വെറുതെ വിടുക. ഇയാള്‍ സ്വാഭാവികമായ തമസ്കരണത്തിന് വിധേയമാകും എന്ന് തന്നെ കരുതാ. ഇപ്പോള്‍ കൊണ്ട് നടക്കുന്ന കാക്കി ട്രൌസറുകാര്‍ അധിക കാലം കൊണ്ട് നടക്കും എന്ന് തോന്നുന്നില്ല. കാരണം എപ്പോഴാണ് തല തിരിയുക എന്ന് പറയാന്‍ പറ്റില്ല.ഇനിയും അപഹാസ്യനായി ഈ ബൂലോകത്ത് ഏന്തിയും വലിഞ്ഞും കാണുന്നതില്‍ സത്യം പറഞ്ഞാല്‍ അല്പം സഹതാപം ഇല്ലാതില്ല.കമന്റ് ഭരണിയും കെട്ടിപിടിഛുള്ള ഇരിപ്പ് കുറച്ച് കാലം കൂടി ഉണ്ടാകും.

  മറുപടിഇല്ലാതാക്കൂ
 26. എന്താ ഈ പയ്യനൂർ ക്കാരെല്ലാം ഇങ്ങനെയെന്നറിയാൻ,രാമചന്ദ്രന്റെ പ്രൊഫൈലൊന്നു കുത്തിനോക്കി കണ്ടില്ല.
  ഇന്ത്യയിൽ ഒരേഒരു വിപ്ലവ പാർട്ടിയേയുള്ളു.അതിന്റെ പേരാണ് CPI(M).
  തികഞ്ഞ ജനാധിപത്യ മര്യാദകളും,നീതിബോധവും,സർവോപരി പാവം മനുഷ്യരോടുള്ള കാരുണ്യവും,സ്വകാര്യ സ്വത്തിനോട് വിട്ടു വീഴ്ചയില്ലാത്ത നിലപാടും,പരിസ്ഥിതി,പൌരാവകാശം,തൊഴിലവകാശം എന്നിത്യാദി വിഷയങ്ങളീൽ അവസാന വാക്കുമായ പാർട്ടിയെ ആരെങ്കിലും കുറ്റപ്പെടുത്തിയാൽ അവരെ തട്ടേണ്ടതുതന്നെയാണ്.അഥവാ ജീവിച്ചിരിക്കുന്നെങ്കിൽ അത് പാർട്ടിതരുന്ന ‘സൌജന്യ’മാണന്നു മനസിലാക്കുക.
  വാൽ:കെ.എം.വേണുഗോപാലിനെ പേടിപ്പിക്കാൻ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത കമന്റിട്ട രാമചന്ദ്രൻ സഖാവിന് വിപ്ലവാഭിവാദനം,.

  മറുപടിഇല്ലാതാക്കൂ
 27. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 28. @ നിസ്സഹായന്‍ "ഹിന്ദുമദത്തെ സഹിക്കാന്‍ വയ്യാതെ അല്പം ആശ്വാസം തേടി ഇതിനേക്കാള്‍ നീതി പുലര്‍ത്തുന്ന മതമെന്ന നിലയില്‍ ധാരാളം അവര്‍ണരും ദളിതുകളും മറ്റും ഇസ്ലാമതത്തില്‍ ചേര്‍ന്നിട്ടുണ്ട്. പ്രതിരോധത്തിന്റെ പ്രശ്നമെന്ന നിലയില്‍ ഹിന്ദുമതം ഒഴിച്ചുള്ള ഏത് മതത്തിലും ചേരാനുള്ള അവകാശവും അവര്‍ണര്‍ക്കുണ്ട്. അത് അവരവര്‍ തീരുമാനിക്കും. അതിനുള്ള പ്രചരണം കഴിവുപോലെ ചെയ്യുകയെന്നുള്ളതാണ് ഒരോ അവര്‍ണന്റെയും കടമ."

  ഈ "പ്രചരണം"...എന്താ കൂലി?

  അംബേദ്‌കര്‍, അയ്യങ്കാളി എന്നിവരെ പോലുള്ള നമ്മളുടെ പൂര്‍വികര്‍ പോരാടിയത് കഴിവും മികവും കൊണ്ടായിരുന്നു. അല്ലാതെ വല്ലവന്റെയും ആസനം താങ്ങിയിട്ടല്ല. അവരുടെ ചങ്കൂറ്റവും, ഒറ്റയ്ക്ക് നില്കാനുള്ള കഴിവും, മികവും, ഉണ്ടാകു എന്നിട്ട് പോരാടു. അല്ലാതെ അയലപക്കാതെ പ്ലാവ് കണ്ടു ആടിനെ വളര്തല്ലേ.. അവസാനം പട്ടിണിയാവുമേ.

  മറുപടിഇല്ലാതാക്കൂ
 29. ചിത്രകാരന്റെ ഭാഷയും പോസ്റ്റുകളും എനിക്ക് അത്ര കണ്ടു ഇഷ്ടപെടാരില്ലെങ്കിലും ഈ വരികള്‍ നന്നായിരുന്നു(http://commentjar.blogspot.com/2010/07/blog-post_31.html) " നിങ്ങള്‍ക്കെന്താ ഒറ്റക്കു നിന്നുകൂടേ അവര്‍ണ്ണന്മാരെ ?എന്താ കാലില്‍ ആണിരോഗമുണ്ടോ ? ഗാന്ധി ഒറ്റക്ക് ഒരു സാമ്രാജ്യത്തെ അഭിസംബോധന ചെയ്തു.അംബെദ്ക്കര്‍ ഒറ്റക്ക് ഇന്ത്യന്‍ ബ്രാഹ്മണ സവര്‍ണ്ണ വര്‍ഗ്ഗീയതയെ തന്റെ ഇച്ഛാശക്തികൊണ്ട് നിര്‍മ്മിച്ച ഭരണഘടനകൊണ്ടും ചിന്തകള്‍ കൊണ്ടും തടഞ്ഞു നിര്‍ത്തി ഒരു മത നിരപേക്ഷ രാജ്യത്തെ തന്നെ നിര്‍മ്മിച്ചു. ഒന്നും നശിപ്പിച്ചില്ല കൂട്ടരെ!!അദ്ദേഹത്തിന് മനസ്സില്‍ ബ്രാഹ്മണന്‍ ശത്രുവല്ലായിരുന്നു. അയ്യങ്കാളി തിരുവനന്തപുരം വെള്ളയംബലത്ത് നടു റോഡില്‍ ഒറ്റക്ക് നിന്ന് ഇന്നും രാജഭരണ കിരാത വാഴ്ച്ചയുടെ ഓര്‍മ്മകളെ ലജ്ജിപ്പിച്ചുകൊണ്ടിരിക്കുന്നു.എന്താണ്... സ്വന്തം കാലില്‍ നില്‍ക്കാന്‍ ദളിതന്മാര്‍ക്കുംഅവര്‍ണ്ണ മന്ദ ബുദ്ധികള്‍ക്കും വയെറെളക്കം മാറാനുള്ള മരുന്ന വല്ലതും കഴിക്കേണ്ടി വരുമോ ?"

  അംബേദ്‌കര്‍, അയ്യങ്കാളി എന്നിവരെ പോലുള്ള നമ്മളുടെ പൂര്‍വികര്‍ പോരാടിയത് കഴിവും മികവും കൊണ്ടായിരുന്നു. അല്ലാതെ വല്ലവന്റെയും ആസനം താങ്ങിയിട്ടല്ല.

  മറുപടിഇല്ലാതാക്കൂ
 30. @ രാമചന്ദ്രന്‍:
  തങ്ങള്‍ക്കു അപ്രിയകരമായത് എഴുതുന്നവരെയും പ്രസംഗിക്കുന്നവരെയും 'വെറുതെ വിടുന്നത്'(!)
  അവരോടു കാണിക്കുന്ന ഒരു സൌജന്യം ആണെന്ന് എതെങ്കിലും വ്യക്തിയോ പാര്‍ടിയോ ചിന്തിക്കുന്നുവെങ്കില്‍,
  ആ പ്രസ്ഥാനം പുരോഗമന പ്രസ്ഥാനമല്ലെന്നു കൂടുതല്‍
  ആളുകള്‍ പറയുകയും വിധിയെഴുതുകയും ചെയ്യും എന്നേയുള്ളൂ.
  വര്‍ഗ്ഗവിഭജിതമായ സമൂഹത്തിന്റെ പല പല തട്ടുകളില്‍നിന്നും വരുന്ന ആശയങ്ങളെ ആരോഗ്യകരമായ സംവാടങ്ങളിലൂടെയും
  class struggle ലൂടെയും ആണ്, വിമര്‍ശകരെ നിശ്ശബ്ദരാക്കാനുള്ള ശ്രമത്ത്തിലൂടെയല്ല പുരോഗമന
  വര്‍ഗ്ഗ ബഹുജന പ്രസ്ഥാനങ്ങള്‍ എക്കാലത്തും കൈകാര്യം ചെയ്തിട്ടുള്ളത്.
  'ജമാത്' മാധ്യമത്തില്‍ എഴുതണമോ ബ്ലോഗില്‍ എഴുതണമോ പൌരാവകാശ സമ്മേളനം സംഘടിപ്പിക്കണോ
  എന്നും, ഏതു പാര്‍ടിയില്‍ പ്രവര്‍ത്തിക്കണം എന്നും മറ്റും ഉള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍
  എനിക്കും സഖാവിനും ഉള്ള അവകാശങ്ങള്‍ തുല്യം ആണെന്ന അടിസ്ഥാനത്തില്‍ മാത്രമേ നമ്മള്‍തമ്മില്‍
  ഈ സംവാദം ഈ ബ്ലോഗില്‍ തുടരെന്ടതുള്ളൂ എന്ന് അഭിപ്രായമുണ്ട്.
  സഖാവ് രാമചന്ദ്രന്‍ എന്റെ നാട്ടുകാരനും എന്നെ അറിയുന്ന ആളും ആണെന്നതില്‍ സന്തോഷം.
  കൂടുതല്‍ സംവാദങ്ങള്‍ നേരിട്ട് ആകാം എന്ന് പ്രതീക്ഷിക്കട്ടെ?

  മറുപടിഇല്ലാതാക്കൂ
 31. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 32. പണ്ട് അവര്‍ണര്‍ക്കു വേണ്ടി വാദിച്ച ചില ബ്രാഹ്മണരാദി മുന്നോക്കക്കാരുണ്ടല്ലോ. നിങ്ങളുടെ സവര്‍ണ വിരോധത്തിനു മുന്നില്‍ അവരുടെ തലമുറയും കഴുത്തു നീട്ടിത്തരേണ്ടി വരില്ലേ? ഈ മാവോയിസ്റ്റ് + ഫ്രണ്ട് ചിന്ത ഉപേക്ഷിച്ച് ഇനിയെങ്കിലും തല ഉപയോഗിക്കുക. ജാതിമതാന്ധത മാറുമ്പോള്‍ കണ്ണും ബുദ്ധിയും തെളിഞ്ഞോളും.

  മറുപടിഇല്ലാതാക്കൂ
 33. @ beLIEve,

  പണ്ട് അവര്‍ണര്‍ക്കു വേണ്ടി വാദിച്ച ചില ബ്രാഹ്മണരാദി മുന്നോക്കക്കാരുണ്ടല്ലോ. നിങ്ങളുടെ സവര്‍ണ വിരോധത്തിനു മുന്നില്‍ അവരുടെ തലമുറയും കഴുത്തു നീട്ടിത്തരേണ്ടി വരില്ലേ?

  വിവരമില്ലാത്തതു കൊണ്ടു ചോദിക്കുവാ ബിലീഫേ, ആരൊക്കെയാണാ മഹാത്മാക്കള്‍ ? വെറും വാദം മാത്രമേ ഉള്ളോ അതോ കാര്യമായിട്ടു വല്ലതും ചെയ്തോ ?

  മറുപടിഇല്ലാതാക്കൂ
 34. http://venukm.blogspot.com/2008/07/encounter-with-four-secularathiest.html less than 5 seconds ago via web

  മറുപടിഇല്ലാതാക്കൂ
 35. The challenge to Islamophobia:
  Deepa Kumar analyzes the campaign of hate being whipped up by the right wing--and the developing challenge to it among those willing to take a stand.
  http://socialistworker.org/2010/08/30/challenge-to-islamophobia

  "The mainstream media have taken the unprecedented step of presenting pro-Muslim forces in a favorable light and of actually covering protests against Islamophobia, as our recent experience has shown us. Even if this step is contradictory--the previous issue of Time featured an Afghan woman whose nose has been cut off with the title "What happens if we leave Afghanistan," thereby recycling the old "white man's burden" argument)--it is nevertheless an opportunity to intervene in this debate. Activists on the left are being sought out by the media. We need to take advantage of this opening to deepen the public debate about Islamophobia.

  We also need to expose and shame the politicians who use the tragedy of 9/11 to advance an agenda of war and scapegoating, and challenge them to public debates. In the lead-up to the November election, Republican politicians are likely to continue to whip up anti-Muslim hysteria to bolster their political campaigns. Rick Lazio recently ran a hate-filled ad about the Cordoba House and Imam Rauf.

  The debate is not over, and in the coming months, the left will face many challenges. The Islamophobic bus ads seen in various cities across the country have now come to New York City, paid for by the group Stop Islamization of America. And around the country, the far right will no doubt continue its hate- and fear-mongering attacks on Muslims and on Islam.

  The left can take confidence in the fact that there are important examples of people--from well-known liberal figures to ordinary people who want to challenge the lies and bigotry of the right--standing up against Islamophobia. These examples could crumble and retreat unless we continue to organize, agitate and educate"

  മറുപടിഇല്ലാതാക്കൂ
 36. അവസരവാദികളായ ഹൃസ്വദൃഷ്ടികള്‍
  പ്രീണന ബക്കറ്റുകളുമായി ഇസ്ലാമിക തീവ്രവാദികളുടെ
  ഇഫ്താറില്‍ പങ്കെടുത്ത നന്ദി പ്രകടിപ്പിക്കാനായി കൈവെട്ടു കീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ട് ഇസ്ലാമികതക്കു പിന്നാലെ കൂട്ടയോട്ടം ആരംഭിച്ചിരിക്കയാണ്.
  കെ.പി.രാമനുണ്ണിമാര്‍ക്കും, ജി.പി.രാമചന്ദ്രന്മാര്‍ക്കും,എസ്.വി.രാമനുണ്ണിമാര്‍ക്കും,രാജീവ് ശങ്കരന്മാര്‍ക്കും,ചാര്‍വാക, നിസ്സഹായ,സത്യാന്വേഷികള്‍ക്കും,വാണീദാസ് എളയാവൂരിനെപ്പോലുള്ള മഹാസാഹിത്യകാരന്മാര്‍ക്കും ശേഷം കാരിരുമ്പുപോലെ കരുത്തുറ്റ പ്രത്യയശാസ്ത്രത്തിന്റെ ബൂലോക നിറ സാന്നിദ്ധ്യമായ
  ശ്രീ.കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി അവര്‍കളും ഇസ്ലാമിസ്റ്റ് ആകാശത്തിന്റെ നെടും തൂണാകാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
  ഇസ്ലാമിസ്റ്റ് ഹൈന്ദവ (അ./സ.)ബുജികള്‍ക്കായി ചിത്രകാരന്‍ തയ്യാറാക്കിയ ഛര്‍ദ്ദ്യാതിസാര നിയന്ത്രണത്തിനായുള്ള അലോപ്പതി മരുന്ന് : വാലുകള്‍ ആടുന്നത് ആര്‍ക്കുവേണ്ടി ?

  മറുപടിഇല്ലാതാക്കൂ
 37. ഇസ്ലാമോഫോബിയയെ ചെറുക്കേണ്ടത് സോഷ്യലിസ്റ്റ്‌ ഇടതുപക്ഷത്തിന്റെ ചരിത്രപരമായ ദൌത്യം


  [ടൈം മാസിക ഏതാനും ആഴ്ച്ചകള്‍ക്കുമുന്പു അഫ്ഘാനിസ്ഥാനില്‍ താലിബാന്‍ സ്ത്രീകള്‍ക്കുനെരെ നടത്തുന്ന നിഷ്ടുരമായ ആക്രമനങ്ങലെക്കുരിച്ച്ചു
  ഒരു 'സചിത്ര' ലേഖനം പ്രസിധ്ധീകരിച്ച്ചിരുന്നു; എന്നാല്‍, അത് യു എസ് അധിനിവേശത്തിന് അഫ്ഘാനിസ്ഥാനില്‍ സ്ത്രീകളെ സഹായിക്കാനുള്ള
  മഹത്തായ ഒരു ദൌത്യം ഉണ്ടെന്നു വരുത്താനുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ പ്രചാരവേലയുടെ ഭാഗം ആയിരുന്നുവെന്നു തുറന്നുകാട്ടപ്പെട്ടു. ആ പടങ്ങള്‍
  കേരളത്തിലെ പ്രമുഖനായ ഒരു യുക്തിവാദി തന്റെ മലയാള ബ്ലോഗില്‍ വലിയ പ്രാധാന്യത്തോടെ കൊടുക്കുകയും, ലോകത്ത് സമാധാനത്തിനു ഏറ്റവും വലിയ ഭീഷണി
  മതങ്ങള്‍, വിശേഷിച്ചു ഇസ്ലാം ആണെന്ന് അദ്ദേഹം വാദിക്കുകയും ചെയ്തിരുന്നു.

  താഴെ ചേര്‍ത്ത ലേഖനം മേല്‍പ്പറഞ്ഞ പശ്ചാത്തലത്തില്‍ പഠനാര്‍ഹമായ ഒന്നാണ് എന്ന് തോന്നുന്നു; സാമ്രാജ്യത്വ യുധ്ധങ്ങള്‍ക്ക് ന്യായീകരണം തേടുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്കിടയില്‍ ഇസ്ലാമോഫോബിയ പരത്തുന്നതിനെ ഇടതുപക്ഷം എന്തുകൊണ്ട് ചെറുക്കണം
  എന്ന് വിശദീകരിക്കാനുള്ള ഒരു ശ്രമം ആണ് ഈ ലേഖനം- കെ.എം ]

  The challenge to Islamophobia:

  Deepa Kumar analyzes the campaign of hate being whipped up by the right wing--and the developing challenge to it among those willing to take a stand.

  http://socialistworker.org/2010/08/30/challenge-to-islamophobia

  "The mainstream media have taken the unprecedented step of presenting pro-Muslim forces in a favorable light and of actually covering protests against Islamophobia, as our recent experience has shown us. Even if this step is contradictory--the previous issue of Time featured an Afghan woman whose nose has been cut off with the title "What happens if we leave Afghanistan," thereby recycling the old "white man's burden" argument)--it is nevertheless an opportunity to intervene in this debate. Activists on the left are being sought out by the media. We need to take advantage of this opening to deepen the public debate about Islamophobia.

  We also need to expose and shame the politicians who use the tragedy of 9/11 to advance an agenda of war and scapegoating, and challenge them to public debates. In the lead-up to the November election, Republican politicians are likely to continue to whip up anti-Muslim hysteria to bolster their political campaigns. Rick Lazio recently ran a hate-filled ad about the Cordoba House and Imam Rauf.

  The debate is not over, and in the coming months, the left will face many challenges. The Islamophobic bus ads seen in various cities across the country have now come to New York City, paid for by the group Stop Islamization of America. And around the country, the far right will no doubt continue its hate- and fear-mongering attacks on Muslims and on Islam.

  The left can take confidence in the fact that there are important examples of people--from well-known liberal figures to ordinary people who want to challenge the lies and bigotry of the right--standing up against Islamophobia. These examples could crumble and retreat unless we continue to organize, agitate and educate"

  മറുപടിഇല്ലാതാക്കൂ
 38. @ നിസ്സഹായന്‍,

  മേലാളന്മാരോട് രണ്ടു വാക് തെറി പറഞ്ഞും തന്റെ ശൌര്യം തീര്കണം എന്ന് ധരിക്കുന്ന നിരവധി കീഴാളന്മാരുണ്ട്. ചിത്രകാരന്‍ അത്തരമൊരു ദൌത്യതിലാണ്. ഇത് പിന്നാക്ക ശാക്തീകരണത്തെ സഹായിക്കില്ല. മുന്നാക്കക്കാരനെക്കാള്‍ ബുദ്ധിപരമായും സാംസ്കാരികമായും ഒട്ടും പിന്നിലല്ല്ല തങ്ങളും എന്ന് പൊതു സമൂഹത്തിനു ബോധ്യപ്പെടുതുന്നതിലൂടെ മാത്രമേ സാമൂഹ്യ നീതി കൈവരിക്കാന്‍ ആകൂ. ചൂതാട്ടം, മദ്യം തുടങ്ങിയ ക്രയ ശേഷി നശിപ്പിക്കുന്ന മേഖലകളില്‍ നിന്നും അവര്‍ണര്‍ പിന്മാറുകയും ബുദ്ധിപരമായി കാര്യങ്ങളെ വിലയിരുത്തുകയും ചെയ്യുന്ന ഒരു അവസ്ഥയില്‍ എത്താതെ 'സവര്‍ണ ജാതീയതയെ' നേരിടാന്‍ പറ്റില്ല.

  ചിത്രകാരന്‍ പുലര്‍ത്തുന്നതു പോലെയുള്ള 'റിബല്‍' ശൈലി പരാജയപ്പെടുന്നതിനു കാരണം മുന്നാക്ക ജാതിക്കാര്‍ സമൂഹത്തില്‍ അവരെ കുറിച്ച് 'നല്ലവര്‍, സംസ്കാരമുള്ളവര്‍' എന്ന ധാരണ മുന്‍പേ സൃഷ്ടിച്ചു വെച്ചത് കൊണ്ടാണ്. ചിത്രകാരന് എതിരെ വന്ന നിയമ നടപടിക്കു കാരണം ഈ പൊതു ധാരണകളെ അയാള്‍ നിഷേധിച്ചത് കൊണ്ടാണ്. മുന്നാക്കക്കാര്‍ അങ്ങിനെയാണ്. അവര്‍ നേരിട്ട് തെറി പറയില്ല. പക്ഷെ അവര്‍ ഉള്ളിലൂടെ പ്രതിയോഗിയെ ചതിച്ചു കൊല്ലും. 'നല്ല പിള്ള' ചമയുക എന്ന ചൊല്ല് തന്നെ ഈ രീതിയുമായി ബന്ധപ്പെട്ടു മലയാളത്തില്‍ ഉണ്ടായതാണ്. (പിള്ളമാര്‍ - നായന്മാര്‍ )

  മറുപടിഇല്ലാതാക്കൂ

ആര്‍ക്കും മനസ്സിലുള്ളത് തുറന്നു പറയാം