2010, സെപ്റ്റംബർ 1, ബുധനാഴ്‌ച

ഇസ്ലാമിക ഭീകരതയുടെ സൃഷ്ടികര്‍ത്താക്കള്‍ !!!

കൈവെട്ടുകേസിലൂടെ ഒറ്റപ്പെടുകയും പ്രതിരോധത്തിലാകുകയും ചെയ്ത ഇസ്ലാംമത വിശ്വാസികളെ മുഴുവന്‍ ഭീകരവാദത്തിന്റെ അനുയായികളായി ചിത്രീകരിച്ച് ഒരു സാംസ്ക്കാരികാക്രമണം നടത്താന്‍  സംഘപരിവാറുകാര്‍ക്കൊപ്പം  മതേതരരും യുക്തിവാദികളും  മറ്റ് സാംസ്ക്കാരിക നാട്യക്കാരും ബൂലോകത്ത് കൊണ്ടുപിടിച്ചുള്ള ശ്രമം നടത്തുന്നു. സാമ്രാജ്യത്വത്തിനും പിണിയാളുകള്‍ക്കും വിടുപണി ചെയ്യുന്ന മാധ്യമങ്ങള്‍ സവര്‍ണപൊതുബോധത്തിന്റെ കുഴലൂത്തുകാരാകുമ്പോള്‍  ഇതു തിരിച്ചറിഞ്ഞ് സ്വതന്ത്രവും നിഷ്പക്ഷവുമായ  അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നവരെ ഒറ്റപ്പെടുത്തി ബ്രാന്‍ഡു ചെയ്യുകയും ഇസ്ലാമിക ഭീകരവാദത്തിന്റെ 'അപ്പോളജിസ്റ്റുകളാ'ക്കുകയും ചെയ്യുന്നു. ഇസ്ലാമിനെ ശത്രുവാക്കി അപരവത്ക്കരിക്കുന്നവരുടെ പ്രതിനിധിയായ ശ്രീ. മുരളി എന്ന ബ്ലോഗര്‍ വേണുഗോപാല്‍, സത്യാന്വേഷി, ചാര്‍വാകന്‍, ഈയുള്ളവന്‍ തുടങ്ങിയവരെ 'ഭീകരവാദികളുടെ ന്യായവാദി'കളാക്കിയും ഇസ്ലാമിനെ സംബന്ധിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ചമച്ചും  ഇട്ട കമന്റുകള്‍ ഇവിടെയുണ്ട് (കമന്റുകള്‍ :- 1, 2, 3, 4, 5). ആധികാരികമായി അദ്ദേഹം കൊണ്ടുവന്നരേഖകള്‍ പരിശോധിച്ചു തയ്യാറാക്കിയ ഈ മറുപടി വ്യക്തിപരമായി മുരളിക്കുള്ള മറുപടിയെന്നതിനേക്കാള്‍ മുരളി ഉള്‍പ്പെടുന്ന പൊതുബോധനിലപാടുകളോടുള്ള പ്രതികരണങ്ങളാണ്.

സമ്രാജ്യത്വവും അവരുടെ സേവകരായ മാധ്യമങ്ങളും നൂറ്റാണ്ടുകളായി പ്രചരിപ്പിക്കുന്ന നുണകള്‍ വിഴുങ്ങും മുമ്പേ ഒരു വട്ടമെങ്കിലും ശ്രീ മുരളിക്ക്   ആലോചിക്കാമായിരുന്നു 'ഭീകരത സമം ഇസ്ലാം' എന്ന സമവാക്യം കണ്ടുപിടിച്ചത് സംഘ്പരിവാറല്ല, ബ്രിട്ടീഷ്  അമേരിക്കന്‍ സാമ്രാജ്യത്വങ്ങള്‍ തന്നെയാണെന്ന്. എക്കാലവും സാമ്രാജ്യത്വ ദാസ്യവേല സസന്തോഷം ചെയ്തിട്ടുള്ള സംഘ്പരിവാര്‍  അതേറ്റു പാടുന്നന്നേയുള്ളു (അതുകൊണ്ടാണല്ലോ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളില്‍ നിന്നും അവര്‍ വിട്ടുനിന്നത് !). ശ്രീ. മുരളി ചെയ്തതും മറ്റൊന്നല്ല. അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ യുടെ മേധാവിയായിരുന്ന 'ജയിംസ് വൂള്‍സി' (James Woolsey) അവതാരികയെഴുതി പ്രസിദ്ധീകരിച്ച ഗ്ലാസോവിന്റെ 'United in hate' എന്ന കൃതിയാണ് മുരളി ആധികാരിക സ്രോതസ്സായി ഹാജരാക്കുന്നത്. ഇത്തരം ചവറുകള്‍ അക്കാദമിക സത്യസന്ധത പുലര്‍ത്തണമെന്ന് ആഗ്രഹമുള്ളവരാരും അവലംബമാക്കാറില്ലെന്നതിനാല്‍ മുരളിയും തുള്ളുന്നത് സി.ഐ.എ. യുടെ താളത്തിനൊത്താണെന്ന് വ്യക്തമാകുന്നു.

സാമ്രാജ്യത്വത്തെ എതിര്‍ക്കുന്നവരെ സാമ്രാജ്യത്വവും പിണിയാളുകളും എക്കാലവും ഭീകരരായി മുദ്രകുത്തിയിരുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ ഗാന്ധിയും നെഹ്രുവും സുഭാഷ്ചന്ദ്രബോസും ഭഗത് സിംഗും ഭീകരരായിരുന്നു. ആഫ്രിക്കന്‍ സ്വാതന്ത്ര്യ സമരനായകനായ  നെല്‍സണ്‍ മണ്ടേല ഇന്നും അമേരിക്കന്‍ ടെറര്‍ ലിസ്റ്റിലുള്ളയാളാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്ക സന്ദര്‍ശിക്കാന്‍ ശ്രമിച്ച മണ്ടേല ഇക്കാരണത്താല്‍ തിരികെ പോരേണ്ടി വന്നുവെന്നത് നമ്മുടെ നാട്ടിലെ ചാനലുകള്‍ പോലും റിപ്പോര്‍ട്ടു ചെയ്ത കാര്യമാണ്. ഒന്നാമത്തെ അമേരിക്കന്‍ പ്രസിഡന്റായ ജോര്‍ജ് വാഷിംഗ് ടണ്‍ പോലും  ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ  ദൃഷ്ടിയില്‍ ഒരു കാലത്ത് ഭീകരനായിരുന്നു എന്ന ചരിത്രവസ്തുത  അറിയണമെങ്കില്‍ സത്യസന്ധമായ ചരിത്രകൃതികള്‍ വായിക്കണം. അമേരിക്കയുടെ അമ്പത്തഞ്ച് സ്ഥാപകപിതാക്കളും ബ്രിട്ടന്റെ നോട്ടത്തില്‍ ഭീകരരായിരുന്നു! ഇത്തരം കാര്യങ്ങള്‍ ഗ്രഹിക്കാതെ കാര്യങ്ങളെ വേറിട്ട അഭിപ്രായങ്ങള്‍ പറയുന്നവരെ ബ്രാന്‍ഡു ചെയ്യുന്ന മുരളിമാരാണ് സാമ്രാജ്യത്വത്തിന്റെയും സയണിസത്തിന്റെയും ഹിന്ദുഭീകരതയുടെയും അപ്പോളജിസ്റ്റുകളെന്ന് ഇതില്‍ നിന്നും വ്യക്തമല്ലേ ?.

ഇനി ഗ്ലാസോവിന്റെ കൃതിയുടെ ഉള്ളടക്കം നോക്കാം. മുഖ്യധാരാ ഇടതുബുദ്ധിജീവികള്‍ മുസ്ലീം മിലിട്ടന്‍സിക്ക് ഒരിക്കലും അനുകൂലമായിരുന്നില്ലെന്ന് മാത്രമല്ല എതിരായിരുന്നുതാനും. അതിനുമപ്പുറം പാശ്ചാത്യന്‍ സാമ്രാജ്യത്വത്തിന്റെ എല്ലാ കടന്നുകയറ്റങ്ങളെയും ന്യായീകരിച്ചവരാണ് ഇടതുപക്ഷക്കാര്‍ (ഒറ്റപ്പെട്ട ചിലര്‍ എതിര്‍ത്തിരുന്നു. ഇത് അപവാദം മാത്രം)

അഫ്ഗാനിസ്ഥാനെ ആദ്യം ആക്രമിച്ച് കീഴടക്കിയത് സോവിയറ്റു യൂണിയനായിരുന്നു. അന്ന് താലിബാന്‍കാരെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ വിശേഷിപ്പിച്ചത് "നമ്മുടെ സ്വാതന്ത്ര്യപ്പോരാളികള്‍"(Our Freedom Fighters) എന്നാണ്. സോവിയറ്റു യൂണിയനെതിരെ പോരാടാന്‍ കുറെ ആയുധങ്ങളും പിന്തുണയും അമേരിക്ക നല്‍കുകയും ചെയ്തു (മുസ്ലീങ്ങളോടുള്ള സ്നേഹം കൊണ്ടല്ല, സോവിയറ്റു വിരോധം കൊണ്ട്). എന്നാല്‍ 2001-ല്‍ അമേരിക്ക അഫ്ഗാന്‍ ആക്രമിച്ച് കീഴടക്കി. ഇതിനെ എതിര്‍ക്കുന്നതിനു പകരം സകല പിന്തുണയും പ്രഖ്യാപിക്കുകയാണ് റഷ്യ ചെയ്തത് ! അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ 'റഷ്യന്‍ എയര്‍ബേസുകള്‍' ഉപയോഗിക്കുകയും ചെയ്തു. സര്‍വോപരി, അമേരിക്കന്‍ സേനയോടൊപ്പം അഫ്ഗാനില്‍ താലിബാനെതിരെ യുദ്ധം ചെയ്യുന്ന വടക്കന്‍സഖ്യം (Northern Alliance) ആരാണെന്ന് ശ്രീ മുരളിക്ക് നിശ്ചയമുണ്ടോ ? അഫ്ഗാനിലെ കമ്യൂണിസ്റ്റ്കാര്‍ ! മുസ്ലീം മിലിട്ടന്‍സിക്കെതിരെ ഇത്രയേറെ ഐക്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷക്കാരെപ്പറ്റി വിഢിത്തങ്ങള്‍ നിറഞ്ഞ പ്രസ്താവനകള്‍ക്ക് ആരു മുതിര്‍ന്നാലും വസ്തുതകള്‍ മാറുമോ ?

ഇടതുപക്ഷസാമ്രാജ്യത്വവും മുതലാളിത്ത സാമ്രാജ്യത്വവും പാശ്ചാത്യന്‍ സാമ്രാജ്യത്വത്തിന്റെ രണ്ട് രൂപങ്ങളാണ്. ഇവ രണ്ടിനെയും എതിര്‍ക്കുന്നതു കൊണ്ടാണ് മുസ്ലീം മിലിട്ടന്‍സിക്കെതിരെ ഇവര്‍ കൈകോര്‍ക്കുന്നത്. സോവിയറ്റ് യൂണിയന്‍ ആക്രമിച്ചപ്പോള്‍ അമേരിക്കന്‍ സാമ്രാജ്യത്വം താലിബാന്‍കാരെ സഹായിച്ചു. എന്നാല്‍ അമേരിക്ക ആക്രമിച്ചപ്പോള്‍ റഷ്യയും അഫ്ഗാന്‍ കമ്യൂണിസ്റ്റുകാരും അമേരിയ്ക്കക്കൊപ്പമായി. അമേരിക്കന്‍ സാമ്രാജ്യത്വത്തിനുണ്ടായ മാന്യതപോലും റഷ്യക്കോ അഫ്ഗാന്‍ ഇടതുപക്ഷക്കാര്‍ക്കോ ഉണ്ടായില്ലെന്നര്‍ത്ഥം!

2001 നു ശേഷം '15876' മുസ്ലീം  ഭീകരാക്രമണങ്ങള്‍ നടന്നതായി  Religion of peace എന്ന വെബ്സൈറ്റിനെ ആധാരമാക്കി  ശ്രീ മുരളി എഴുതുന്നു. എന്നാല്‍ ഈ കണക്ക് തീര്‍ത്തും കളവാണ്. യാതൊരു ആധികാരിക പഠനത്തേയും അവലംബമാക്കാതെ പ്രദര്‍ശിപ്പിച്ച ഈ കണക്ക് ഹാജരാക്കുന്നയാള്‍ എത്ര മഠയനാണെന്ന് ഊഹിക്കാവുന്നതേയുള്ളു. ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ഫലസ്തീന്‍ രാഷ്ട്രം കയ്യേറി അധീനതയിലാക്കിയ 'സയണിസ്റ്റ് ഭീകരത'യുടെ വക്താക്കളില്‍  പ്രമുഖനായ 'ദാനിയേല്‍ പൈപ്പി'ന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ വെബ്സൈറ്റില്‍ ഏറിയകൂറും നുണകള്‍ മാത്രമാണുള്ളത്.

രസകരമായ കാര്യം മറ്റൊന്നാണ്. അഫ്ഗാനിലും ഇറാഖിലും അമേരിക്കന്‍ സൈനികര്‍ക്കെതിരെ പോരാളികള്‍ നടത്തുന്ന ആക്രമണങ്ങള്‍ ഈ സൈറ്റിന്റെ വക്താക്കളുടെ ദൃഷ്ടിയില്‍ ഭീകരാക്രമണങ്ങളാണ് ! എന്നാല്‍ ഐക്യരാഷ്ട്രസഭാ തത്വങ്ങള്‍ പ്രകാരം ഏത് അധിനിവേശ സൈനികര്‍ക്കുമെതിരെ തദ്ദേശീയര്‍ നടത്തുന്ന ആക്രമണങ്ങള്‍ പ്രതിരോധം മാത്രമാണ്. എന്നു മാത്രമല്ല അവ അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം ന്യായവും സാധുവുമാണ്. ലോകമെമ്പാടും അമേരിക്കക്കെതിരെ മുസ്ലീം പോരാളികള്‍ നടത്തുന്ന ആക്രമണങ്ങള്‍ (ഇറാക്ക്, അഫ്ഗാന്‍, സോമാലിയ തുടങ്ങി) അതിനാല്‍ ഐക്യരാഷ്ട്രസഭാ തത്വങ്ങള്‍ പ്രകാരം ന്യായമാണ്. അവ സ്വാതന്ത്ര്യപ്പോരാട്ടങ്ങളുമാണ്. അധിനിവേശ ശക്തിയായ അമേരിക്കന്‍ കൂലിപ്പടയുടെ ആക്രമണങ്ങളാണ് ഐക്യരാഷ്ട്ര സഭാ തത്വങ്ങള്‍ പ്രകാരം ഭീകരാക്രമങ്ങളാകുന്നത്. ഇവയുടെ എണ്ണം കണക്കാക്കിയാല്‍ ലക്ഷങ്ങള്‍ വരും.

മുസ്ലീം ഗ്രൂപ്പുകള്‍ നടത്തിയ ഭീകരാക്രമണങ്ങളെപ്പറ്റി അമേരിക്കയുടെ 'എഫ്.ബി.ഐ' സൈറ്റില്‍ കൃത്യമായ കണക്കുകളുണ്ട്. ഇതനുസരിച്ച്  2001 ന് ശേഷം (WTC ആക്രമണം അടക്കം ) ലോകമെമ്പാടും നടന്ന ഭീകരാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം പതിനാലായിരത്തില്‍ താഴെയാണ്. എന്നാല്‍ ഈ കാലയളവില്‍ അമേരിക്കന്‍സേന ഇറാക്കില്‍ കൊന്നൊടുക്കിയ സിവിലിയന്‍മാരുടെ എണ്ണം ആറ് ലക്ഷത്തിലേറെയാണ് !(ലോക പ്രശസ്ത വൈദ്യശാസ്ത്ര ജര്‍ണലായ  ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച  കണക്കാണിത്). യഥാര്‍ഥ ഭീകരര്‍ ആരാണെന്ന് മനസ്സിലാക്കാന്‍ ഇതു പോരെ ?

സി.ഐ.എ.ക്കാരുടേയും സയണിസ്റ്റുകളുടേയും വാറോലകള്‍  വായിച്ച് വിഢിത്തങ്ങള്‍ എഴുതുന്നവര്‍ ഒരു വട്ടമെങ്കിലും  ഇവയൊക്കെ ശരിതന്നെയോ എന്ന് സ്വയം വിലയിരുത്തുവാന്‍ മറക്കരുത് .

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ചുനിന്നപ്പോള്‍ വിട്ടുനിന്നവര്‍ സംഘ്പരിവാറും കമ്യൂണിസ്റ്റുകളുമാണ്. ഇന്നത്തെ അമേരിക്കന്‍ സാമ്രാജ്യത്വ അജണ്ടയുടെ വാഹകരും പ്രചാരകരും ഈ രണ്ടു വിഭാഗങ്ങളായത് ചരിത്രത്തിലെ യാദൃശ്ചികതയല്ല!

ഇന്ത്യയില്‍ ജനങ്ങള്‍ ഇസ്ലാമിലേക്ക് ആകൃഷ്ടരാവാനുള്ള പ്രധാനകാരണം ജാതിപീഢനങ്ങളാണ്. പട്ടിക്കും പൂച്ചക്കും നടക്കാവുന്ന വഴിയിലൂടെ പട്ടികജാതിക്കാരന് നടക്കാന്‍ പാടില്ലെന്ന് നിയമമുണ്ടാക്കി സഹസ്രാബ്ദങ്ങളോളം അത് നടപ്പാക്കിയവര്‍ ഇസ്ലാമിക ഭീകരതയെപ്പറ്റി വാചാലരാകുന്നത് അസംബന്ധമാണ്. മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെ മേല്‍ ആധിപത്യം പുലര്‍ത്തിയതും വിവേചനം കല്‍പിച്ചതും ക്രൂരമായ സാമൂഹിക തിന്മയായി കണക്കാക്കാം. എന്നാല്‍ ഹിന്ദുക്കളിലെ തന്നെ ഒരു വിഭാഗം ന്യൂനപക്ഷം, ഭൂരിപക്ഷം വരുന്ന ശൂദ്രരേയും അയിത്തജാതിക്കാരെയും തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും അക്ഷരം പഠിക്കാന്‍ അര്‍ഹതയില്ലാത്തവരുംമായി സഹസ്രാബ്ദങ്ങളോളം അകറ്റിനിറുത്തിയതിനും ഇന്നും അത് വലിയതോതില്‍ തുടരുന്നതിനും എന്തു വിശേഷണമാണ് നല്‍കാനാവുക? ഹിന്ദു സംരക്ഷകരായി ചമയുന്നവര്‍ സ്വന്തം കണ്ണിലെ കോലെടുത്തിട്ട് പോരെ മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാന്‍ പുറപ്പെടുന്നത് !

ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഇന്ന് അക്‍ബര്‍ ചക്രവര്‍ത്തിയോ അഹ് മദ് സര്‍ഹിന്ദിയോ  മാതൃകയാക്കിയല്ലല്ലോ ഇതരസമൂഹങ്ങളുമായി ബന്ധപ്പെടുന്നതും ജീവിക്കുന്നതും. മറിച്ച്  വിശുദ്ധഖുര്‍ആനും പ്രവാചകനുമല്ലേ അവരുടെ ജീവിതത്തിന്റെ അടിസ്ഥാനം. ദൈവഭയം സംബന്ധിച്ച ജാഗ്രതയിലും ദൈവത്തോടുമുള്ള അര്‍പ്പണബോധത്തിലും മറ്റേതു മതവിശ്വാസികളെക്കാളും ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്തുന്നത് ഇസ്ലാം വിശ്വാസികളാണെന്നു ഈയുള്ളവന്‍ കരുതുന്നു. ഇവ പാലിക്കുന്നതിലുള്ള ജാഗ്രതയുടെ അടിസ്ഥാനമല്ലാതെ വിശ്വാസികളുടെ ഇടയില്‍ യാതൊരു ഉച്ചനീചത്വവുമില്ലെന്ന് മുഹമ്മദ്നബി പ്രഖ്യാപിച്ചിട്ടുള്ളതായി മുസ്ലീം സുഹൃത്തുക്കള്‍ പറയുന്നു.  അപവാദങ്ങളുണ്ടാകാമെങ്കിലും ലോകമെമ്പാടുമുള്ള മുസ്ലീംകളുടെ സംസ്ക്കാരം ഈയടിസ്ഥാനത്തിലുള്ളതായതു കൊണ്ടാണ് ഇസ്ലാമിലേക്കു ചെല്ലുന്നവരെ ജാതിയുടെയോ വര്‍ഗത്തിന്റെയോ നിറത്തിന്റെയോ സമ്പത്തിന്റെയോ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാതെ ആത്മീയസോഷ്യലിസം എന്നു വിശേഷിപ്പിക്കാവുന്ന തുല്യതയും സാഹോദര്യവും മറ്റേതു മതത്തേക്കാളും വെച്ചു നീട്ടുവാന്‍ അതിനു കഴിയുന്നത്. അതു കൊണ്ടായിരിക്കാം ഹിന്ദുനുകത്തിന്‍ കീഴില്‍ നിന്നും നൂറ്റാണ്ടുകള്‍ക്കു മുമ്പ് ദളിതരും കീഴാളരും ഇസ്ലാമിലേക്കു വന്‍തോതില്‍ ചേക്കേറിയത്.   


അരനൂറ്റാണ്ടായി ഇസ്ലാമിനെയും അറബികളെയും ഭീകരരും സംസ്ക്കാരശൂന്യരുമായി പാശ്ചാത്യ മാധ്യമങ്ങളും ഹോളിവുഡ് സിനിമകളും  ചിത്രീകരിച്ചുകൊണ്ടിരിക്കയാണ്. ഇസ്ലാമോഫോബിയാ സൃഷ്ടിച്ച്  ഭീകരതയുടെ മതമാക്കി ഇസ്ലാമിനെ മാറ്റിയെടുക്കുന്നവര്‍ക്ക് ഇക്കാര്യത്തിലുള്ള താല്പര്യം വിവിധതരത്തിലുള്ള (സാമ്പത്തികവും സൈനികവും) അധിനിവേശങ്ങളാണ്.

ഇനി, ഭീകരാക്രമമങ്ങളുടെ മാതാവെന്നു വിശേഷിപ്പിക്കാവുന്ന സെപ്തംബര്‍  11 ലെ ആക്രമണങ്ങളെപ്പറ്റി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഔദ്യോഗികഭാഷ്യവും ആഗോളമാധ്യമങ്ങളുടെ നുണക്കഥകളും മാത്രമറിയാവുന്ന ശ്രീ. മുരളി ഒരു വസ്തുത കൂടി  മനസ്സിലാക്കുന്നത് നന്ന്. ലോകമെമ്പാടുമുള്ള ഇടതുപക്ഷബുദ്ധിജീവികള്‍ക്കും സാമ്രാജ്യത്വത്തിന്റെ ഈ ഔദ്യോഗികവീക്ഷണം തന്നെയാണുള്ളത്. എന്നാല്‍ സെപ്തംബര്‍ 11ലെ ആക്രമണം അമേരിക്കന്‍ ഗവണ്‍മെന്റ് ആസൂത്രണം ചെയ്തതാണെന്ന് സമര്‍ത്ഥിക്കുന്ന മറ്റു നിരവധി ഗവേഷകരുണ്ട്. അതില്‍ ഏറ്റവും പ്രമുഖന്‍ ആരാണെന്നോ ? അമേരിക്കക്കാരനും സത്യകൃസ്ത്യാനിയും ദൈവശാസ്ത്രജ്ഞനുമായ പ്രൊഫ: ഡേവിഡ് ഗ്രിഫിന്‍!. ഒന്നോ രണ്ടോ അല്ലഒരു ഡസനോളം കൃതികള്‍ ഗ്രിഫിന്‍ ഈ വസ്തുത സമര്‍ത്ഥിച്ചുകൊണ്ട് എഴുതിയിട്ടുണ്ട്. ഇക്കാര്യം സമര്‍ത്ഥിക്കുന്ന നൂറുകണക്കിന്  നിലവാരമുള്ള വെബ്സൈറ്റുകളുമുണ്ട്.

ഇത്തരം കാര്യങ്ങളെപ്പറ്റി യാതൊന്നുമറിയാതെ അടിസ്ഥാനരഹിതമായ സാമ്രാജ്യത്വ-സയണിസ്റ്റ് പ്രചാരവേലകളുടെ ഭാഗമായി  ഇറങ്ങുന്ന പൊട്ടും പൊടിയും വാരിവിഴുങ്ങി മറുഭാഷ്യങ്ങള്‍ കൂടി മനസ്സിലാക്കാന്‍ താല്‍പര്യം കാണിക്കാതെ സൈദ്ധാന്തികനാകാന്‍ ശ്രമിക്കുന്നത് അല്‍പ്പത്തമാണ്. അമേരിക്കന്‍ സാമ്രാജ്യത്വം എണ്ണയ്ക്കും സമ്പത്തിനും ആയുധവിപണനത്തിനും ആധിപത്യത്തിനുമായി ലോകത്ത് ആരെയൊക്കെ വേട്ടയാടാനുദ്ദേശിക്കുന്നവോ അവര്‍ക്കെതിരെ കോര്‍പ്പറേറ്റു മാധ്യമങ്ങള്‍ നെയ്തുകൂട്ടുന്ന വാര്‍ത്തകള്‍ നിഷ്പക്ഷബുദ്ധിയോടെ വിശകലനം ചെയ്യാന്‍ കഴിയാതെ വന്നാല്‍ പോലും ഒരു സന്ദേഹിത്വമെങ്കിലും നിലനിര്‍ത്തുവാന്‍ അഭിനവബുദ്ധിജീവികള്‍ക്ക് കടമയില്ലേ !?

109 അഭിപ്രായങ്ങൾ:

 1. സാമ്രാജ്യത്വ-സയണിസ്റ്റ് പ്രചാരവേലകളുടെ ഭാഗമായി ഇറങ്ങുന്ന പൊട്ടും പൊടിയും വാരിവിഴുങ്ങി മറുഭാഷ്യങ്ങള്‍ കൂടി മനസ്സിലാക്കാന്‍ താല്‍പര്യം കാണിക്കാതെ ഇസ്ലാമികഭീകരതയുടെ പ്രചാരകരും സൈദ്ധാന്തികരുമാകാന്‍ ശ്രമിക്കുന്നത് അല്‍പ്പത്തമാണ്. അമേരിക്കന്‍ സാമ്രാജ്യത്വം എണ്ണയ്ക്കും സമ്പത്തിനും ആയുധവിപണനത്തിനും ആധിപത്യത്തിനുമായി ലോകത്ത് ആരെയൊക്കെ വേട്ടയാടാനുദ്ദേശിക്കുന്നവോ അവര്‍ക്കെതിരെ കോര്‍പ്പറേറ്റു മാധ്യമങ്ങള്‍ നെയ്തുകൂട്ടുന്ന വാര്‍ത്തകള്‍ നിഷ്പക്ഷബുദ്ധിയോടെ വിശകലനം ചെയ്യാന്‍ കഴിയാതെ വന്നാല്‍ പോലും ഒരു സന്ദേഹിത്വമെങ്കിലും നിലനിര്‍ത്തുവാന്‍ അഭിനവബുദ്ധിജീവികള്‍ക്ക് കടമയില്ലേ !?

  മറുപടിഇല്ലാതാക്കൂ
 2. സാമ്രാജ്യത്വ-സയണിസ്റ്റ് ഗൂഢപദ്ധതിയെ തകര്‍ക്കാന്‍ കൂടുതല്‍ സൌകര്യപ്പെടുക... നിസ്സഹായന്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിലൂടെയാണെന്ന് മനസ്സിലാക്കി ഉടന്‍ മതം മാറുമെന്ന് പ്രതീക്ഷിക്കട്ടെ :)
  എത്ര തനിമയോടെ ചിന്തിച്ചിരുന്ന ഒരു ബ്ലോഗറായിരുന്നു... നിസ്സഹായന്‍ !!!
  ഇപ്പോള്‍ ഇസ്ലാമികതയിലേക്ക് ചാരിവച്ച ഒരു ഏണി മാത്രമായിപ്പോയിരിക്കുന്നു.
  മൌദൂതികളുടെ കണ്ണീരൊപ്പാനുള്ള മഹനീയ ഓട്ടത്തിനിടക്ക്
  സ്വന്തം കണ്ണിന്റെ കാഴ്ച്ചതന്നെ നഷ്ടപ്പെട്ടിരിക്കുന്നു... കഷ്ടം !
  ആശംസകള്‍... നിസ്സഹായാ... !!!

  മറുപടിഇല്ലാതാക്കൂ
 3. ഇതിലെ കമന്റ് ടൈം സ്റ്റാമ്പിങ്ങ് രാത്രി 12 മണിക്ക് രാവിലെ 11.30 എന്നാണ് അടിച്ചു കാണുന്നത്. ബ്ലോഗിന്റെ സെറ്റിങ്ങില്‍ ഫോര്‍മാറ്റിങ്ങ് ഹെഡിനു താഴെയുള്ള ടൈം സോണ്‍ കോളത്തില്‍ ജി.എം.ടി.+05.30 ഇന്ത്യന്‍ സ്റ്റാന്റേഡ് ടൈം സെലക്റ്റ് ചെയ്ത് സേവ് ചെയ്യുക.

  മറുപടിഇല്ലാതാക്കൂ
 4. സത്യം വിളിച്ചു പറയുന്ന എല്ലാവരും ചിത്രകാരനെ സമ്പ്നധിച്ച് ഇസ്ലാമിക ഭീകരരോ, വാലാട്ടികളോ കൂലിയെഴുത്തുകാരോ ഒക്കെ ആണ്. ഈ പോസ്റ്റിലെ(ഏത് പോസ്റ്റിലെയും) വസ്തുതകളോട് സംവദിക്കാതെ വ്യക്തിപരമായോ, തന്റെ മുന്‍വിധിക്ക് ന്യായീകരണങ്ങളോ ചമച്ച്, ഇത്തരം പോസ്റ്റുകള്‍ എഴുതുന്ന ബ്ലോഗര്‍മാരെ തേജോവധം ചെയ്യാനാണ് ഈ സുഹൃത്ത് ശ്രമിച്ച് കൊണ്ടിരിക്കുന്നത് എന്നത് വളരെ ഖേദകരമായ കാര്യം തന്നെയാണ്.

  നാല് കാര്യങ്ങളില്‍ സാമ്രാജ്യത്വം ഭാഗികമായെങ്കിലും വിജയിച്ചിരിക്കൂന്നു.
  1) മുസ്ലീം നാടുകളെ അസ്ഥിരപെടുത്തുന്നതില്‍...
  2) അതിന്റെ കാരണം ഇസ്ലാമിന്റെ തന്നെ പേരില്‍ കെട്ടിയേല്പിക്കുന്നതിലും...
  3) ഭീകരത ഇസ്ല്ലാമികമാണെന്നും ഭീകരര്‍ മുസ്ലീങ്ങളാണെന്നുമുള്ള മാധ്യമ പ്രചാരണങ്ങളില്‍...
  4) കോടിക്കണക്കായ മനുഷ്യരെ കൊന്നുതള്ളുന്ന സാമ്രാജ്യത്വത്തിന്റെ കൊടും ഭീകര മുഖം ഇത്തരം കള്ള പ്രചാരണങ്ങള്‍ വഴി മറച്ചു വെക്കുന്നതില്‍..

  മറുപടിഇല്ലാതാക്കൂ
 5. ഉറങ്ങുന്നവരെ ഉണർത്താം; ഉറക്കം ഭാവിക്കുന്നവരെ
  ഉണർത്തുക അസാധ്യം

  മറുപടിഇല്ലാതാക്കൂ
 6. ചിത്രകാരാ,

  അങ്ങ്, കഴിഞ്ഞ കുറച്ച് മാസമായി മൌ‍ദൂദി മൌദൂദി എന്നിങ്ങനെ ആവിയിട്ട് കൊണ്ട് പറയുന്നുണ്ടല്ലോ. ആരാണീ മൌദൂദി എന്ന് താങ്കള്‍ക്കറ്രിയാമോ ? മൌദൂദിയുടെ എത്ര പുസ്തകങ്ങള്‍ താങ്കള്‍ വായിച്ചിട്ടുണ്ട്. ചങ്ങാതീ പല മൌദൂദിയന്‍ ചിന്തകളെയും വിമര്‍ശിക്കുനയും, കൈവെട്ട് പോലുള്ള മുസ്ലിം തീ‍വ്രവാദ സ്വാഭാവമുള്ള സംഭവങ്ങളെയും വിമര്‍ശ്സിക്കുകയും നിലപാടെടുക്കുകയും ചെയ്തിട്ടുള്ള ആളാണ് നിസ്സഹായന്‍.ഒരു വലിയ സമൂഹമായ മുസ്ലിം സമൂഹത്തില്‍ ചിലരെങ്കിലും ഏതെങ്കിലും കുറച്ച് പേര്‍ എന്തെങ്കിലും ചെയ്യുന്നതിന് ആ സമൂഹത്തെ ഒന്നടങ്കം ഭീകരവാദികള്‍ എന്ന് പറയുകയാണോ , ചെയ്യേണ്ടത്? ഈയിടെയായി നിരന്തരം ബുദ്ധി മാന്ദ്യം പ്രകടിപ്പിക്കുന്ന താങ്കള്‍ക്ക് മുസ്ലിംവിദ്വേഷം കലശലായി തുടരുകയാണ്. വസ്തുതാ പരമായി കാര്യങ്ങള്‍ വിശദീകരിക്കുന്ന ഒരു പോഒസ്റ്റില്‍ വന്ന് അതെഴുതിയ ആളെ ലേബലൈസ് ചെയ്യുന്ന ഈ ഏര്‍പ്പാട് നടത്തുന്നവനെ. ഒരു അസവര്‍ണ മന്ദ ബുദ്ധി എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ മന്ദബുദ്ധികള്‍ കോടതിയില്‍ പൊതുഥാല്പര്യ ഹര്‍ജി ഫയല്‍ ചെയ്യും എന്നാണ് തോന്നുന്നത്. പോഒസ്റ്റില്‍ പ്രദിപാദിക്കുന്ന വിഷയത്തെ സംബന്ധ്ഇച്ച് ഒന്നും പറയാനില്ലാതെ. അവന്‍ മുസ്ലിം ഭീകരന്‍ ഇവന്‍ മുസ്ലിം ഭീകരന്‍ , അവന്‍ നിസകരിക്കുന്നു, അവള്‍ പര്‍ദ്ദയിടുന്നു എന്നൊക്കെ പറഞ്ഞ് പേടിച്ച് ബ്ലോഒഗുകളില്‍ തോറും മൂത്രമൊഴിച്ച് നടക്കുന്നത് ഒരു അസുഖമാണെന്നെങ്കിലും ഇയാള്‍ എന്നാണാവോ ഒന്ന് തിരിച്ചറിയുക.

  മറുപടിഇല്ലാതാക്കൂ
 7. ബ്ളോഗായ ബ്ളോഗുകളിലെല്ലാം പാറി നടന്ന് രോഗം മാത്രം വമിക്കുന്ന 'ചിത്രകാരനോട്‌' ഒരു ചോദ്യം. മൌലാന മൌദൂദി എത്ര പേരെ കൊന്നിട്ടുണ്ട്‌?! അല്ലെങ്കില്‍ അദ്ദേഹം കാരണം എത്രെ പേര്‍ കലാപം ചെയ്തിട്ടുണ്ട്‌?! മൌലാന മൌദൂദി സ്ഥാപകനായ പ്രസ്ഥാനം ഇന്ത്യയില്‍ എവിടെയൊക്കെ ബോംബ്‌ സ്ഫോടനം നടത്തിയിട്ടുണ്ട്‌?! എന്തിനും എതിനും മൌദൂദി, മൌദൂദി എന്ന് കമണ്റ്റിട്ട്‌ പോകുന്നതുകൊണ്ടുണ്ടായ സംശയങ്ങളാണു.(ഹിറ്റ്‌ലറിനെതിരില്‍ പോലും ഈ 'രോഗാണു' ഇത്ര കമണ്റ്റുകളോ പോസ്റ്റുകളോ ഇട്ടിട്ടുണ്ടാവില്ല). താങ്കള്‍ക്ക്‌ ജാതി മൂത്ത്‌ ഭ്രാന്തായതാണു. അല്ലെങ്കില്‍ നിസ്സഹായനെപോലെ, കെ പി സുകുമാരനെ പോലെ നിഷ്പക്ഷമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ വ്യക്തിപരമായി (പ്രത്യാകിച്ചും പോസ്റ്റില്‍ പറഞ്ഞ ഒരു കാര്യവും ഖണ്ഡിക്കാതെ) ആക്ഷേപിക്കുന്നത്‌ മറ്റെന്തിണ്റ്റെ അസുഖമാണു?! അപ്പോള്‍ യുക്തിവാദം എന്ന് പറഞ്ഞാല്‍ മൌലാന മൌദൂദിക്കെതിരില്‍ നാലു മുട്ടന്‍ തെറി പറയുക എന്ന് മാത്രമാണെന്നാണോ 'ചിത്രകാരന്‍' ഉദ്ദേശിക്കുന്നത്‌?!

  മറുപടിഇല്ലാതാക്കൂ
 8. മതം എന്ന ലോകം ഇക്കാലമത്രയും കണ്ടതില്‍ വച്ച് ഏറ്റവും വലിയ മനുഷ്യത്വവിരുദ്ധ പ്രസ്താനങ്ങളെയും അതിനെ അനുകൂലിക്കുന്നവരേയും പിടിച്ച ചങ്ങലക്കിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പാതിരി, മൊല്ലാക്ക, സ്വാമി, തന്ത്രി തുടങ്ങി പല നാവില്‍ കൊള്ളാത്ത വിചിത്ര നാമങ്ങളിലും അവതരിച്ചിരിക്കുന്ന ഈ ജന്തുക്കളെ എല്ലാം തല്ലിയോടിച്ച് ഈ നാട് ശുദ്ധീകരിക്കേണ്ടവരായ പുരോഗമനവാദികള്‍ എന്ന് അഭിമാനിക്കുന്നവര്‍ തന്നെ ഈ ചൂഷക, മനുഷ്യത്വവിരുദ്ധ പ്രസ്ഥാനങ്ങള്‍ തമ്മില്, ബാലിശമായ കൊതിക്കുറവുകളുടെ പേരില്‍ നടത്തുന്ന പേക്കുത്തുകളില്‍ പക്ഷം പിടിക്കുന്നതു കാണുമ്പോള്‍ കഷ്ടം തോന്നുന്നു. എന്തിനാണ്‌ ഇവരോട് സഹതാപം. ഹിന്ദുക്കളും, മുസ്ലീംങ്ങളും, ക്രിസ്ത്യാനികളും തമ്മില്‍ നടക്കുന്ന യുദ്ധം അവര്‍ തന്നെ തമ്മില്‍ തല്ലി ചാകുന്നതു വരെ തുടരട്ടെ. അഥവാ അതിന്റെ പേരില്‍ ചാവണ്ട എന്ന് ആഗ്രഹമുള്ളവര്‍ അതിനുള്ളില്‍ ഉണ്ടെങ്കില്‍ അവരെ ആ പ്രസ്ഥാനങ്ങളുടെ നീരാളിപിടുത്തത്തില്‍ നിന്നും മോചിപ്പിച്ച്, അവരെ സ്വസ്ഥമായി ജീവിക്കാന്‍ അവസരമുണ്ടാക്കുക പ്രിയ പുരോഗമന വാദികളേ!!!. മതത്തെ സ്വന്തം ജീവനേക്കാളും സ്നേഹിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ മതത്തിനു വേണ്ടി തന്നെ മരിക്കുന്നതാണ്‌ ഉത്തമം.

  ഒരു തീവ്ര മതവിരുദ്ധന്‍..........

  മറുപടിഇല്ലാതാക്കൂ
 9. .നിസ്സഹായന്‍ വളരെ വ്യക്തമായ ഭാഷയില്‍ എഴുതിയിരുന്ന ഒരു ബ്ലോഗര്‍ ആയിരുന്നു. അടുത്തിടെയാണ് ചില അവ്യക്തതകള്‍ .
  "ജമാ അത്തെ ഇസ്ലാമി അതിന്റെ ആട്ടിന്‍ തോല്‍ ഉപേക്ഷിക്കുന്ന കാലത്തെ പ്രത്യാഘാതം ഗുരുതരമായിരിക്കും " എന്ന് ദളിത്‌ - ജമാ അത്തെ ഇസ്ലാമി ബാന്ധവത്തെപ്പറ്റി യുള്ള ഏതോ ബ്ലോഗില്‍ കമന്റിട്ടത് നിസ്സഹായന്‍ തന്നെ അല്ലേ? അതിനു ശേഷം വളരെപ്പെട്ടന്നുള്ള ഈ മനം മാറ്റത്തിന്റെ കാരണമെന്താണ്?
  ക്രാന്തദര്‍ശിയും ചിന്തകനും കൂടിയായിരുന്ന അംബേദ്‌കര്‍ എന്ത് കൊണ്ടാണ് ഇസ്ലാം സ്വീകരിക്കാതിരുന്നത്? അദ്ദേഹത്തിന്റെ ആ മതത്തോടുള്ള നിലപാടെന്തായിരുന്നു? അതൊക്കെ തമസ്ക്കരിച്ചു കൊണ്ട്, അംബേദ്‌കറെ പിന്‍തുടരുന്നവര്‍ തീവ്ര ഇസ്ലാമിക ചെയ്തികളെ ന്യായീകരിക്കുന്നത് സ്വാഭാവികമായും സംശയം ജനിപ്പിക്കുന്നു! ദളിത്‌ സംഘടനകള്‍ക്ക് സ്വന്തം നിലയ്ക്ക് സംഘടിച്ചാല്‍ എന്താണ് കുഴപ്പം? ??

  മറുപടിഇല്ലാതാക്കൂ
 10. ദളിതുകള്‍ സ്വന്തം നിലക്ക് സംഘടിച്ചാല്‍ എന്താണ് കുഴപ്പ എന്നാണു ബിജു ചന്ദ്രന്‍ ചോദിക്കുന്നത്.
  ഉത്തരം വളരെ വ്യക്തം അല്ലെ ബിജു.. ഡി.എച് .ആര്‍.എം എന്ന ദളിത്‌ സംഘടനയോട് ഭരണകുടവും , സംഘപരിവാറും. സി.പി.എമ്മും സ്വികരിച്ച നിലപാടുകള്‍ ഏത് നിലക്കായിരുന്നു എന്ന് കേരളം കണ്ടതാണ്.
  നിങ്ങള്‍ സ്വയം അങ്ങിനെ സംഘടിച്ചു ശക്തരാകന്ട. കാവി ക്കൊടിയും ചെങ്കൊടിയും പിടിച്ചു ഞങ്ങളുടെ പിന്നില്‍ നടക്കുക. സ്വയമൊരു കൊടി നിങ്ങള്‍ സൃഷ്ടിച്ചാല്‍ അതിനെ കൈകാര്യം ചെയ്യുവാന്‍ ഞങ്ങള്‍ക്കറിയാം എന്നാണു ഏമാന്മാര്‍ പറയുന്നത്.

  ചോദ്യം-കേരള പിറവിക്കു ശേഷം സംസ്ഥാനത്ത് നടന്ന ആദ്യ കൊലപാതകം?
  ഉത്തരം- വര്‍ക്കലയില്‍ ശിവദാസന്‍ എന്ന മദ്ധ്യ വയസ്കന്റെ കൊലപാതകം.
  ചോദ്യം-കേരള പിറവിക്കു ശേഷം നടന്ന ആദ്യ ആക്രമണം ?
  ഉത്തരം-പ്രവാചക നിന്ദകന് നേരെ നടന്ന ആക്രമണം

  മറുപടിഇല്ലാതാക്കൂ
 11. ("കൈവെട്ടുകേസിലൂടെ ഒറ്റപ്പെടുകയും പ്രതിരോധത്തിലാകുകയും ചെയ്ത ഇസ്ലാംമത വിശ്വാസികളെ മുഴുവന്‍ ഭീകരവാദത്തിന്റെ അനുയായികളായി ചിത്രീകരിച്ച്"
  'ഭീകരത സമം ഇസ്ലാം' എന്ന സമവാക്യം ......)

  ഇതാണ്‌ പ്രൊഫണലിസം.. ഇരവാദം കൊഴുപ്പിക്കാന്‍ ഇതിലും നല്ല പ്രയോഗങ്ങള്‍ വേറെയില്ല! ഇതിപ്പോള്‍ മുസ്ലീംങ്ങളെ ഭീകരവാദികളാക്കാന്‍ അമേരിക്കകാരേക്കാളും ഉല്‍സാഹം ഇവര്‍ക്കാണ്‌. അല്ല ഇരവാദം കൊഴുപ്പിക്കണ്ടായോ!


  (ഇതു തിരിച്ചറിഞ്ഞ് സ്വതന്ത്രവും നിഷ്പക്ഷവുമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നവരെ ഒറ്റപ്പെടുത്തി ബ്രാന്‍ഡു ചെയ്യുകയും ഇസ്ലാമിക ഭീകരവാദത്തിന്റെ 'അപ്പോളജിസ്റ്റുകളാ'ക്കുകയും ചെയ്യുന്നു.)

  അതില്‍ സന്തോഷിക്കുകയല്ലെ വേണ്ടത്! അല്ല ഉള്ളിലെ വികാരം അതുതന്നെയാണെന്ന് അറിയാം..


  "സമ്രാജ്യത്വവും അവരുടെ സേവകരായ മാധ്യമങ്ങളും നൂറ്റാണ്ടുകളായി പ്രചരിപ്പിക്കുന്ന നുണകള്‍"

  ഉദ്ദേശം എത്ര "നൂറ്റാണ്ടുകള്‍" ആയിക്കാണും പ്രസ്തുത മാധ്യമങ്ങള്‍ കള്ളപ്രചരണം തുടങ്ങിയിട്ട്.?


  (അമേരിക്കന്‍ സേനയോടൊപ്പം അഫ്ഗാനില്‍ താലിബാനെതിരെ യുദ്ധം ചെയ്യുന്ന വടക്കന്‍സഖ്യം (Northern Alliance) ആരാണെന്ന് ശ്രീ മുരളിക്ക് നിശ്ചയമുണ്ടോ ? അഫ്ഗാനിലെ കമ്യൂണിസ്റ്റ്കാര്‍ !)

  കമ്മ്യൂണിസ്റ്റ്കാര്‍ക്ക് അധികാരം കിട്ടിയാല്‍ എന്താ വയറിളകുമോ? താലിബാന്‌ മാത്രമായി പടച്ചോന്‍ തീറെഴുതികൊടുത്ത സ്ഥലമൊന്നുമല്ലല്ലോ അഫ്ഗാനിസ്ഥാന്‍? അഫ്ഗാന്‍ കമ്മ്യൂണിസ്റ്റുകള്‍ അഫ്ഗാന്‍കാര്‍ തന്നെയാണ്‌, അല്ലാതെ അമേരിക്കയുടെയും സൗദിയുടെയും കൂലിപട്ടാളമായി മരുഭൂമിയില്‍ നിന്നും തെണ്ടിതിരിഞ്ഞ് വന്നവരല്ല! അതിനാല്‍ അഫ്ഗാന്‍ ഭരിക്കാന്‍ താലിബാനിലും യോഗ്യതയുള്ളവര്‍ തന്നെയാണ്‌ അവര്‍.

  (ഇടഇടതുപക്ഷസാമ്രാജ്യത്വവും മുതലാളിത്ത സാമ്രാജ്യത്വവും പാശ്ചാത്യന്‍ സാമ്രാജ്യത്വത്തിന്റെ രണ്ട് രൂപങ്ങളാണ്. ഇവ രണ്ടിനെയും എതിര്‍ക്കുന്നതു കൊണ്ടാണ് മുസ്ലീം മിലിട്ടന്‍സിക്കെതിരെ ഇവര്‍ കൈകോര്‍ക്കുന്നത്. സോവിയറ്റ് യൂണിയന്‍ ആക്രമിച്ചപ്പോള്‍ അമേരിക്കന്‍ സാമ്രാജ്യത്വം താലിബാന്‍കാരെ സഹായിച്ചു. എന്നാല്‍ അമേരിക്ക ആക്രമിച്ചപ്പോള്‍ റഷ്യയും അഫ്ഗാന്‍ കമ്യൂണിസ്റ്റുകാരും അമേരിയ്ക്കക്കൊപ്പമായി. അമേരിക്കന്‍ സാമ്രാജ്യത്വത്തിനുണ്ടായ മാന്യതപോലും റഷ്യക്കോ അഫ്ഗാന്‍ ഇടതുപക്ഷക്കാര്‍ക്കോ ഉണ്ടായില്ലെന്നര്‍ത്ഥം!)

  അമേരിക്കക്കാരെ കൂട്ടുപിടിച്ച് റഷ്യക്കെതിരേ യുദ്ധം ചെയ്തപ്പോള്‍ ഈ രണ്ട് വശങ്ങള്‍ താലിബാന്‍ സമാധാന ദൂതന്മാര്‍ കണ്ടില്ലയോ? താലിബാന്‌ അമേരിക്കയുടെ ചെരിപ്പുനക്കികള്‍ ആകാന്‍ കഴിയുമെങ്കില്‍ അഫഗാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കും അമേരിക്കയെ അനുകൂലിച്ചൂടേ? തങ്ങളുടെ നേതാക്കളെ നിഷ്ടൂരമായി വധിച്ച് തങ്ങളെ അധികാരത്തില്‍ നിന്നും പുറത്തെറിഞ്ഞ "മാന്യന്മാരെ" അവര്‍ കെട്ടിപിടിച്ച് ഉമ്മവയ്ക്കണമോ?
  കമ്മ്യൂണിസ്റ്റ്കാര്‍ വരുന്നതിനുമുന്‍പ് അഫ്ഗാനിസ്ഥാന്‍ മൗലികവാദ സ്വര്‍ഗ്ഗം ആയിരുന്നില്ല! ആ ചരിത്രം കൂടി ആശാന്‍ എഴുതണമായിരുന്നു. അമേരിക്ക തന്നെ അഫ്ഗാനെ നശിപ്പിച്ചവരില്‍ മുഖ്യര്‍, വിദ്യാഭ്യാസപരമായും പുരോഗമനപരമായും മുന്നേറിയിരുന്ന അഫ്ഗാനില്‍ മതമൗലീകവാദിള്‍ക്ക് വോയ്സില്ലാത്ത കാലഘട്ടം ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് അട്ടിമറിയിലൂടെ ആ രാജ്യം റിപബ്ലിക്കായതും അതിനെ തകര്‍ക്കാന്‍ അമേരിക്ക കൂലിപട്ടാളത്തെ ഇറക്കിയതോടു കൂടി ആ രാജ്യത്തിന്റെ നാശം ആരംഭിച്ചു,


  )"സഹസ്രാബ്ദങ്ങളോളം അത് നടപ്പാക്കിയവര്‍ ഇസ്ലാമിക ഭീകരതയെപ്പറ്റി വാചാലരാകുന്നത് അസംബന്ധമാണ്")

  അതിനാല്‍ ഭീകരാക്രമണമെല്ലാം സഹിച്ചോളിന്‍...

  "മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെ മേല്‍ ആധിപത്യം പുലര്‍ത്തിയതും വിവേചനം കല്‍പിച്ചതും ക്രൂരമായ സാമൂഹിക തിന്മയായി കണക്കാക്കാം. എന്നാല്‍ ഹിന്ദുക്കളിലെ തന്നെ ഒരു വിഭാഗം ന്യൂനപക്ഷം, ഭൂരിപക്ഷം വരുന്ന ശൂദ്രരേയും അയിത്തജാതിക്കാ"

  ഹൈ, ദെന്താത്? അയിത്തജാതിക്കാരൊന്നും ഹിന്ദുക്കളല്ലല്ലോ, അപ്പോള്‍ പിന്നെ മുസ്ലീംങ്ങള്‍ ഹിന്ദുക്കളോട് ചെയ്തതും, ഹിന്ദുക്കള്‍ അവര്‍ണ്ണരോട് ചെയ്തതും ഒന്നു തന്നെയല്ലേ?

  മറുപടിഇല്ലാതാക്കൂ
 12. "ദൈവഭയം സംബന്ധിച്ച ജാഗ്രതയിലും ദൈവത്തോടുമുള്ള അര്‍പ്പണ"

  ആശാന്‍ യുക്തിവാദി തന്നെയാണോ?

  "ഇവ പാലിക്കുന്നതിലുള്ള ജാഗ്രതയുടെ അടിസ്ഥാനമല്ലാതെ വിശ്വാസികളുടെ ഇടയില്‍ യാതൊരു ഉച്ചനീചത്വവുമില്ലെന്ന് മുഹമ്മദ്നബി"

  പറയുന്നത് കേട്ടാല്‍ തോന്നുക ഉച്ചനീചത്വം വേണെമെന്ന് മുഹമ്മദ് നബിയൊഴികെ മറ്റെല്ലാ മതസ്ഥാപകരും പറഞ്ഞവെന്ന്! കഷ്ടം...

  "അരനൂറ്റാണ്ടായി ഇസ്ലാമിനെയും അറബികളെയും ഭീകരരും സംസ്ക്കാരശൂന്യരുമായി പാശ്ചാത്യ മാധ്യമങ്ങളും"

  ഹ! നേരത്തെ പറഞ്ഞു നൂറ്റാണ്ടുകളായിട്ട് എന്ന്....
  ഇസ്ലാം എന്നാല്‍ അറബി സംസ്കാരം ആണെന്ന ചിന്ത വച്ചുപുലര്‍ത്തുന്നവരെ ഒന്നു ചാടിക്കാനുള്ള ചീള്‌ പീസ്സ്... ആ, അങ്ങനെ ചിത്രീകരിച്ച രണ്ടുമൂന്നു സിനിമ ഏതാണെന്നു പറഞ്ഞാല്‍ കാണായിരുന്നു. എന്തായാലും കമ്മ്യൂണിസത്തിനെതിരെ പിടിച്ച സിനിമകലുടെ അത്രയൊന്നും വരില്ലല്ലോ!


  ഇസ്ലാമോഫോബിയാ സൃഷ്ടിച്ച് ഭീകരതയുടെ മതമാക്കി ഇസ്ലാമിനെ മാറ്റിയെടുക്കുന്നവര്‍ക്ക് ഇക്കാര്യത്തിലുള്ള താല്പര്യം വിവിധതരത്തിലുള്ള (സാമ്പത്തികവും സൈനികവും) അധിനിവേശങ്ങളാണ്.

  അല്ല, ഇവരുടെ മറ്റു ജനതകള്‍ക്കു മേലുള്ള അധിനിവേശത്തെ കുറിച്ച് ആശാന്‍ വാചാലനാകാത്തതെന്തേ? തങ്ങള്‍ മാത്രമല്ല 'ഇര' എന്ന് മുസ്ലീംങ്ങള്‍ മനസിലാക്കും എന്ന് പേടിച്ചിട്ടാണോ?


  "ഇക്കാര്യം സമര്‍ത്ഥിക്കുന്ന നൂറുകണക്കിന് നിലവാരമുള്ള വെബ്സൈറ്റുകളുമുണ്ട്."

  ഈ നിലവാരത്തിന്റെ അളവുകോല്‍ ഏതാണെന്ന് അറിയാന്‍ വല്ല വഴിയുമുണ്ടോ?

  ബ്ലോഗ് പച്ചക്കളറാക്കിയ സ്ഥിതിക്ക് എന്തായാലും, ബക്കറെയും, കാലിപ്റ്റൊവിനേയും കടത്തിവെട്ടുക തന്നെ ചെയ്യും..... MY COMPLIMENTS

  മറുപടിഇല്ലാതാക്കൂ
 13. "23. നിസ്സഹായന്‍ has left a new comment on your post " ജമാ അത്തെ ഇസ്ലാമി ആര് എസ്സ് എസ്സിന്റെ പ്രതിരൂപം ...": ജമാഅത്തെ ഇസ്ലാമിയെ ആര്.എസ്.എസ്സിനോട് തുല്യപ്പെടുത്തുന്നതിന് തെളിവുകള് ഹാജരാക്കേണ്ടിയിരിക്കുന്നു. എന്നാല് അവര് മുന്നോട്ടു വെയ്ക്കുന്ന സമീപകാലത്തെ പ്രവര്ത്തനരീതികള് ജനാധിപത്യപരമാണെന്നതു കൊണ്ടു മാത്രം അവരെ ജനാധിപത്യവാദികളായി കണക്കാക്കാന് സാധിക്കില്ല.കാരണം പോസ്റ്റില് പറഞ്ഞിരിക്കുന്നതു പോലെ ജനാധിപത്യത്തിനു വിരുദ്ധമായി അവര് ഉയര്ത്തിപ്പിടിക്കുന്ന മൌദൂദിയന് ആശയങ്ങളെ പരസ്യമായി തള്ളിക്കളയാന് തയ്യാറാകുന്നതുവരെ അവരുടെ പ്രവര്ത്തികള് ഒളിയജണ്ട മാത്രമാണ്. അവരുടെ സംഘടനയില് വിവിധ മതവിശ്വാസികള്ക്കും നിരീശ്വരവാദികള്ക്കും വരെ അംഗമാകാന് കഴിയുന്നത്ര മതേതരവും ജനാധിപത്യപരവുമായ വിഷയങ്ങളെ അവരുടെ പ്രവര്ത്തിമണ്ഡലത്തിലുള്ളു എന്നതും കൌശലപൂര്ണമായ തെറ്റിദ്ധരിപ്പിക്കല് മാത്രമാണ്. കൃത്യമായ മതാടിത്തറയിലും മതമൌലികവാദത്തിലും ഊന്നിയുള്ള ആശയങ്ങളാണ് അവരുടെ യഥാര്ത്ഥ അജണ്ട. ദളിതരുടേയും ആദിവാസികളുടേയും അവകാശങ്ങള്ക്കു വേണ്ടിയുള്ള പോരാട്ടങ്ങളില് പങ്കാളികളാകുന്നതും ഇടതുപക്ഷത്തിന്റെ മൂല്യത്തകര്ച്ച കൊണ്ടുണ്ടാകുന്ന അതിക്രമങ്ങളെ ചോദ്യം ചെയ്യുന്നതുമെല്ലാം പാര്ശ്വവത്ക്കരിക്കപ്പെട്ടവര്ക്ക് ആശ്വാസം നല്കുമെങ്കിലും ആട്ടിന് തോല് ഉപേക്ഷിക്കുന്ന കാലത്തെ പ്രത്യാഘാതം ഭീതിതമായിരിക്കും."


  കാലം പോയൊരു പോക്കേ.....HA HA....

  മറുപടിഇല്ലാതാക്കൂ
 14. Pulari said
  "ഡി.എച് .ആര്‍.എം എന്ന ദളിത്‌ സംഘടനയോട് ഭരണകുടവും , സംഘപരിവാറും. സി.പി.എമ്മും സ്വികരിച്ച നിലപാടുകള്‍ ഏത് നിലക്കായിരുന്നു എന്ന് കേരളം കണ്ടതാണ്."

  അപ്പോള്‍ ഇസ്ലാമിസ്റ്റുകള്‍ക്കൊപ്പം വന്നാല്‍ സര്‍ക്കാര്‍ ദളിതരെ ഒന്നും ചെയ്യില്ല! ലോകം മുഴുവന്‍ തങ്ങളെ വേട്ടയാടുന്നു, സര്‍ക്കാരുകള്‍ വേട്ടയാടുന്നു എന്നൊക്കെ ഉറക്കെ നിലവിളിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിസ്റ്റുകള്‍ ആണോ ദളിതരെ രക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നത്?

  "വേട്ടയാടുന്നു, വേട്ടയാടുന്നു ഞങ്ങളെ" എന്ന നിലവിളി ഇസ്ലാമികളെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കാനുള്ള അടവാണെന്നത് സത്യം! അതിന്റെ കൂടെ ദളിതരെ "രക്ഷിക്കാന്‍" വേണ്ടിയുള്ള അംഗപുറപ്പാട് വേറേ..

  ഇസ്ലാമിസ്റ്റുകളുടെ ദളിത് പ്രേമത്തിന്റെ ഗുട്ടന്‍സ് പിടികിട്ടിയോ?

  മറുപടിഇല്ലാതാക്കൂ
 15. smash,എഴുതാപ്പുറം വായിക്കുന്നത് നല്ല ശീലമല്ല.ദലിതർക്ക് സ്വയം സംഘടിച്ചു കൂടെ എന്ന ബിജുചന്ദ്രന്റെ കമന്റിനാണ് ,പുലരി DHMR-ന്റെ അനുഭവം കൊണ്ടു കാണിച്ച്ത്.പിന്നെ,കമന്റുന്ന പലരുടേയും ധാരണ,ഇസ്ലാം ഭീകരരുമായി ദലിത് ഭീകരർ ഐക്യമുന്നണി ഉണ്ടാക്കിയെന്നാണ്.അതൊരിക്കലും സാദ്ധ്യമല്ലന്ന് ,ഈ ജനസമൂഹങ്ങളെ പറ്റി സാമാന്യധാരണയുള്ളവർക്ക് മനസ്സിലാവും.അല്ലാതെ കമ്മ്യുണിസ്റ്റു/യുക്തിവാദ നിലപാടുകൾ ഇത്തരം മായാ കാഴ്ചകൾ കാണൂന്നവർക്ക് സഹായമാകും.
  എന്തുകൊണ്ടായിരിക്കാം ദലിത്-ഇസ്ലാം ഭീകരതയെകുറിച്ച് മലയാള മനസ്സ് ഇത്രയധികം വ്യാകുലപ്പെടുന്നത്..?
  ആഗോള ഭീകരന്മാരായി ഇസ്ലാം അടയാളപ്പെടുന്നതിന്,ഒരു കമ്പോള യുക്തിയുണ്ട്.എന്നാൽ അംബേദ്ക്കറൈറ്റുകളെ ആ യുക്തിയിലേക്ക് ആവാഹിച്ചിരുത്തുന്ന വായന ,മറ്റെന്തോ തകരാറാണ്.
  നിസ്സഹായന്റെ പോസ്റ്റിൽ ,മതം മാറുന്നതിന്റെ ലാഞ്ചന ദർശിക്കുന്ന ചിത്രകാരന്റെ കാഴ്ചയെ എങ്ങനെ കാണണം..?
  ഒരു കമന്റിൽ ‘കുറെ ഹിന്ദു ‘നാമധാരികളെ പ്രതിപ്പട്ടികയിൽ കൊള്ളിച്ചിട്ടുണ്ട്(ഈയുള്ളവനും അതിൽ പെടും) നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുന്നത് ‘സാദാ മനുഷ്യന്റെ’ശീലമാണു സുഹൃത്തെ .ക്ഷമി.

  മറുപടിഇല്ലാതാക്കൂ
 16. ഞാന്‍ എഴുതിയതിന്റെ പ്രശ്നമാണെന്ന് തോന്നുന്നു. അംബേത്ക്കറുടെ അനുയായികളെയോ അവരുടെ പ്രവര്‍ത്തനങ്ങളേയോ ഞാന്‍ ഒരിക്കലും വിമര്‍ശിച്ചിട്ടുമില്ല, വിമര്‍ശിക്കുകയുമില്ല! അളമുട്ടിയാല്‍ ചേരയും കടിക്കും, അതു തന്നെ വേണം. അളമുട്ടിക്കുന്നവരെ കടിച്ചു കീറുക തന്നെ വേണം, അവര്‍ക്കതിന്‌ ഒറ്റയ്ക്ക് നിന്ന് പൊരുതാനുള്ള ശേഷിയുണ്ട്.

  സര്‍ക്കാര്‍ വേട്ടയാടുന്ന ദളിതരെ, ലോകം മുഴുവന്‍ തങ്ങളെ വേട്ടയാടുന്നു എന്ന് വിലപിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിസ്റ്റുകള്‍ എങ്ങനെ കാത്തുരക്ഷിക്കും എന്നാണ്‌ ചോദിച്ചത്. ഇസ്ലാമിസ്റ്റുകലുടെ ഒപ്പം നിന്നാല്‍ അവരേയും ലോകം ഒന്നടങ്കം വേട്ടയാടില്ല എന്ന് ഉറപ്പാണെങ്കില്‍ മാത്രമല്ലെ അവരെയും തങ്ങളുടെ കൂടെ കൂട്ടാനൊക്കൂ. അതല്ലെങ്കില്‍ അവര്‍ ഒറ്റയ്ക്ക് നില്‍ക്കുന്നതല്ലെ നല്ലത്? ദളിതരെ രക്ഷിക്കുന്ന കാര്യത്തില്‍ അത്ര ആത്മവിശ്വാസം ഇസ്ലാമിസ്റ്റുകള്‍ക്കുണ്ടെങ്കില്‍, ന്യായമായും ലോകം മുഴുവന്‍ തങ്ങളെ വേട്ടയാടുന്നു എന്ന പ്രചരണം ആളുകളുടെ വികാരം ഇളക്കാനുള്ള തന്ത്രം മാത്രമാണെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു.

  "ഇസ്ലാം ഭീകരരുമായി ദലിത് ഭീകരർ ഐക്യമുന്നണി ഉണ്ടാക്കിയെന്നാണ്"

  ഇങ്ങനെ മറ്റുള്ളവര്‍ വിചാരിക്കണമെന്നത് നിങ്ങളുടെ ഇഷ്ടമോ ആഗ്രഹമോ ഒക്കെ ആകാം. ദളിതര്‍ ഇസ്ലാം ഭീകരരുമായി ഐക്യമുന്നണി ഉണ്ടാക്കി എന്ന് ആരാണ്‌ പറഞ്ഞത്? യഥാര്‍ഥ എഴുതാപ്പുറം വായന ഇതാണ്‌! ദളിതരെ ഇവാഞ്ചലിസ്റ്റുകളും ആറെസെസ്സുകാരും ഹൈജാക്ക് ചെയ്യാന്‍ ശ്രമം നടത്തുന്നപോലെ നവ ഇസ്ലാമിസ്റ്റുകളും ശ്രമിക്കുന്നു എന്നേ ഇവിടെ അര്‍ഥമാക്കുന്നുള്ളു. അതു പറയുമ്പോള്‍ പറയുന്നവരെ സവര്‍ണ്ണ ഫാസിസ്റ്റുകള്‍ ആക്കരുത്. പല പോസ്റ്റുകളിലും വ്യക്തമായി തന്നെ പലരും ഇത് പറഞ്ഞതാണ്‌. താല്‍ക്കാലിക ലാഭത്തിനായി ഇത്തരം വര്‍ഗ്ഗീയ കക്ഷികളുമായി എന്തെങ്കിലുമൊക്കെ നീക്കുപോക്കുകള്‍ നടത്തിയാല്‍ ഭാവിയില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയാകില്ല! ഇറാനില്‍ ആയത്തുള്ളയ്ക്കൊപ്പം ഒരേ സ്വരത്തില്‍ ഷായ്ക്കെതിരെ പടയ്ക്കിറങ്ങിപുറപെട്ട കമ്മ്യൂണിസ്റ്റുകളുടെ ഇപ്പോഴത്തെ ഗതി എന്താണെന്ന് വല്ല തിട്ടവുമുണ്ടോ?


  "ഇടതുപക്ഷസാമ്രാജ്യത്വവും മുതലാളിത്ത സാമ്രാജ്യത്വവും പാശ്ചാത്യന്‍ സാമ്രാജ്യത്വത്തിന്റെ രണ്ട് രൂപങ്ങളാണ്. ഇവ രണ്ടിനെയും എതിര്‍ക്കുന്നതു കൊണ്ടാണ് മുസ്ലീം മിലിട്ടന്‍സിക്കെതിരെ ഇവര്‍ കൈകോര്‍ക്കുന്നത്."

  മുതലാളിത്ത, ഇടതുപക്ഷ എന്നതിനൊപ്പം, ക്രിസ്ത്യന്‍ എന്നുകൂടി നിസ്സഹായന്‍ പറയാതെ പറയുന്നുണ്ട്. പാശ്ചാത്യം എന്നാല്‍ അതുമാത്രമാണെന്നാണല്ലോ വികാരജീവികളുടെ ധാരണ. പിന്നെ യുക്തിവാദവും, മതേതരത്വവും എല്ലാം ഈ പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ ഭാഗമാണെന്നും കൂടി സ്ഥാപിച്ചാല്‍ എവിടെ എങ്ങനെയൊക്കെ കൊള്ളും എന്ന് ഞാന്‍ പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാമല്ലോ. അതായത്, തൊഴിലാളിപ്രസ്ഥാനങ്ങളും, ബാക്കി മതങ്ങളും, പിന്നെ പുരോഗമനപ്രസ്ഥാനങ്ങള്‍ എന്നു പറയപ്പെടുന്നവയും എല്ലാം തന്നെ ഇസ്ലാമിനെതിരായി മാത്രം സൃഷ്ടിക്കപെട്ടതാണ്‌ എന്ന് സാധാരണക്കാരെ വിശ്വസിപ്പിക്കാനുള്ള ശ്രമം. മാധ്യമത്തിലും തേജസ്സിലും വരുന്ന വാര്‍ത്തകളുടേയും ചട്ടക്കൂട് ഇതില്‍നിന്നും ഒട്ടും വ്യത്സ്തമല്ല. ഇടതുപക്ഷത്തിലും, പുരോഗമന, യുക്തിവാദ പ്രസ്ഥാനങ്ങളിലും പെട്ട ചിലര്‍ സ്വന്തം താല്പര്യങ്ങള്‍ക്കായി സാമ്രാജ്യത്വ മനോഭാവം കൊണ്ടുനടക്കുന്നവരാണ്‌ എന്ന് ആരോപിക്കേണ്ടതിനു പകരം ആ പ്രത്യയശാസ്ത്രങ്ങള്‍ തന്നെ പാശ്ചാത്യ സാമ്രാജ്യത്വ(എന്നുവച്ചാല്‍ ക്രൈസ്തവ) സേവയ്ക്കുവേണ്ടി ഉണ്ടാക്കപെട്ടവയാണേന്ന് പറയാതെ(അറിയാതെയോ) പറയുമ്പോള്‍ - ഈ പ്രത്യയശാസ്ത്രത്തിന്റെ വളര്‍ച്ചമൂലം മാനവികതയുടെ വിജയം ആഘോഷിച്ചുകൊണ്ട് തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന മതങ്ങളും യഥാസ്ഥിതിക/മനുഷ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളും മഹത്തായ ഉദ്ദാഹരണങ്ങളായി ഉള്ളപ്പോള്‍, കേവലം ചെറിയ ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ചു കാട്ടി, പുരോഗമന പ്രസ്ഥാനങ്ങളുടെ നേട്ടങ്ങളെ നിന്ദിച്ചുകൊണ്ട്, മതമൗലിക വര്‍ഗ്ഗീയ വാദികളുടെ ചട്ടുകമാകാന്‍ ദളിതരെ വഴിതെളിക്കുകയാണ്‌ നിങ്ങള്‍ ചെയ്യുന്നത്. ഏറ്റവും വലിയ സാമ്രാജ്യത്വ ഫാസിസ്റ്റ് മൂടുതാങ്ങികളായ സൗദി ഉള്‍പ്പടെയുള്ള ഗള്‍ഫ്രാജ്യങ്ങളെ പറ്റി ഒരു വാചകം പോലും ഉരിയാടാതെ റഷ്യന്‍-അഫ്ഗാന്‍ഇടതുപക്ഷത്തെ സാമ്രാജ്യത്വ സേവകര്‍ എന്ന് വിളിച്ച നിസ്സഹായന്റെ ഈ പോസ്റ്റിനെ പാന്‍-ഇസ്ലാമിക്ക് , പൊളിറ്റിക്കല്‍ - ഇസ്ലാമിക്ക് മൂടുതാങല്‍ എന്നല്ലാതെ എന്താണ്‌ വിശേഷിപ്പിക്കേണ്ടത്?

  മറുപടിഇല്ലാതാക്കൂ
 17. "നിങ്ങള്‍ സ്വയം അങ്ങിനെ സംഘടിച്ചു ശക്തരാകന്ട. കാവി ക്കൊടിയും ചെങ്കൊടിയും പിടിച്ചു ഞങ്ങളുടെ പിന്നില്‍ നടക്കുക. സ്വയമൊരു കൊടി നിങ്ങള്‍ സൃഷ്ടിച്ചാല്‍ അതിനെ കൈകാര്യം ചെയ്യുവാന്‍ ഞങ്ങള്‍ക്കറിയാം എന്നാണു ഏമാന്മാര്‍ പറയുന്നത്."

  അതെ കാവിക്കൊടിയും, ചെങ്കൊടിയും, വെള്ള മഞ്ഞ കൊടിയും, പിന്നെ സ്വന്തം കൊടിയും ഉപേക്ഷിച്ച് ഞങ്ങളുടെ പച്ചക്കൊടിക്കു പുറകേ വാ..... ഇതല്ലെ ഇസ്ലാമിസ്റ്റുകള്‍ പറയുന്നത്. ചെങ്കൊടിയേയും, കാവിക്കൊടിയേയും, വെള്ളകൊടിയേയും, തള്ളാന്‍ പറയുന്ന കൂട്ടത്തില്‍ പച്ചക്കൊടിയും ഉള്‍പ്പെടുത്താന്‍ ഇനിയെങ്കിലും ദളിതരോട് പറയേണ്ടെ ചര്‍‌വാകന്‍ മാഷേ....പച്ചക്കൊടി മൗലീകവാദികളുടെ ചരിത്രം ഇറാനിലും, അഫ്ഗാനിസ്ഥാനിലും, മൂടുതാങ്ങി സൗദിയിലും എല്ലാം ഒരുപാട് കണ്ടതല്ലേ!

  മറുപടിഇല്ലാതാക്കൂ
 18. സ്മാഷെ,

  ദളീതര്‍ തല്‍ക്കാലം അവരെ ഇക്കോലത്തിലാക്കിയ ആര്‍ഷ ഹൈന്ദവതയിലേക്കു പോകേണ്ട മറ്റ് മതങ്ങളിലേക്കും പോകേണ്ട.അവര്‍ സ്വതന്ത്ര കൂട്ടായ്മ ഉണ്ടാക്കട്ടെ. ഇനി ഒരു ചോദ്യം ചോദിക്കട്ടെ. ലോകത്ത് ഈ കൊട്ടിപ്പാടുന്ന ഇസ്ലാമിക ഭീകരത എന്ന സംഗതിക്ക് പിന്നില്‍ ചില സാമ്പത്തിക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ട് എന്നാണ് നിസ്സഹായന്‍ ഈ പോസ്റ്റില്‍ പറയുന്നത്. ഇക്കാര്യത്തോട് സ്മാഷ് യോജിക്കുന്നുണ്ടോ. അല്ലെങ്കില്‍ എല്ലാ മുസ്ലിംഗളും ഭീകരവാദികളാണ് എന്നോ ഒരു അവസരം വന്നാല്‍ മുസ്ലിംഗള്‍ ഭീകരവാദികള്‍ ആയി മാറും വിധത്തില്‍ ഭീകരവാദത്തിന്റെ വിത്ത് മനസ്സില്‍ സൂഖിക്കുന്നവരാണ് മുസ്ലിംഗള്‍ എന്നും ചിന്തിക്കുന്ന ആളാണോ താങ്കള്‍. ഒരു മറുപടി പ്രതീക്ഷിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 19. ഇവിടെ വരുന്ന കമന്റുകള്‍ എല്ലാം എന്റെ മെയില്‍ ബോക്സിലേക്കും വരുന്നത്കൊണ്ട് ഒന്നൊഴിയാതെ എല്ലാം വായിക്കുന്നുണ്ട്. മനോജ് കുമാറിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഒരു കാലത്ത് ദളിതര്‍ക്ക് മനുഷ്യന്‍ എന്ന പരിഗണന കിട്ടാന്‍ വേണ്ടി അവരോട് ഇസ്ലാം മതം സ്വീകരിക്കാന്‍ പെരിയാര്‍ ഇ.വി.രാമസ്വാമി നായക്കര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇസ്ലാം മതത്തിന്റെ ദര്‍ശനം മറ്റേത് ദര്‍ശനങ്ങളേക്കാളും മഹത്തരമാണെന്ന് പറഞ്ഞേ പറ്റൂ. മുസ്ലീങ്ങളില്‍ പലരും അത് അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നില്ല എന്നതോ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് തീവ്രവാദത്തിലേക്ക് വഴുതിപ്പോവുകയോ ചെയ്യുന്നു എന്നത് ദൌര്‍ഭാഗ്യകരം എന്നല്ലാതെ ഇന്നത്തെ ഇസ്ലാമോഫോബിയയ്ക്ക് ന്യായീകരണമാവുന്നില്ല.

  മറുപടിഇല്ലാതാക്കൂ
 20. സ്മാഷിനു സല്യൂട്ട്... :)

  മറുപടിഇല്ലാതാക്കൂ
 21. " ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ചുനിന്നപ്പോള്‍ വിട്ടുനിന്നവര്‍ സംഘ്പരിവാറും കമ്യൂണിസ്റ്റുകളുമാണ്......."

  അതുശരി, നിസ്സഹായന്റെ കുടുംബക്കാര്‍ മൊത്തം സംഘ് പരിവാറായാരുന്നല്ലേ. അവരാരും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ലല്ലോ. ശരിയല്ലേ? എന്നിട്ടെന്തിനാണ് ഞങ്ങളെ സംഘ്പരിവാറേ സംഘ്പരിവാറേ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത്?

  ദളിതുകള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുണ്ടെന്നിരിക്കെ, എന്തിനാണ് സഹോദരാ, അവരെ മറ്റൊരു പാളയത്തിലേക്ക് വിടുന്നത്.

  ഒരു സംശയവുമില്ല, ഇസ്ലാമിലേതെന്നല്ല ഏതു മതത്തിലേതായാലും ഭൂരിഭാഗം പേരും സമാധാനപ്രേമികളാണ്. ഒരു മതസമൂഹത്തെ ഭീകരരാക്കി ചിത്രീകരിക്കാനുള്ള ശ്രമവും ശരിയല്ല. പക്ഷെ ഇതിലൊന്നും പെടാതെ മാറി നില്‍ക്കുന്ന ചെറിയൊരു ശതമാനമാണ് മാഗോയിസ്റ്റും പോസ്റ്റര്‍ഫ്രണ്ടുമൊക്കെയായി നമ്മളെ ഛിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത്.

  പിന്നെ എന്താണ് ഇവരൊക്കെ ഭീകരരെ പ്രോത്സാഹിപ്പിക്കുന്നതെന്നതിന് ഒറ്റമറുപടിയേയുള്ളു.

  മാവോയിസ്റ്റ്+ഫ്രണ്ട് സഖ്യം

  മറുപടിഇല്ലാതാക്കൂ
 22. പ്രിയ നിസ്സഹായന്‍..
  താങ്കള്‍ ഹിന്ദു മതത്തില്‍ "നിസ്സഹായന്‍" ആണെന്ന് ഇതിനോടകം മനസ്സിലാക്കി കഴിഞ്ഞല്ലോ. ഇസ്ലാം ശാന്തിയുടെയും സമാധാനത്തിന്റെയും മതം ആണെന്നും .അത് കൊണ്ട് തന്നെ ഇനിയും സമയം കളയാതെ "സത്യത്തെ" സ്വീകരിക്കണം. പണ്ട് നമ്മള്കൊരു പൂര്‍വികന്‍ ഉണ്ടായിരുന്നു.അംബേദ്‌കര്‍ .അമ്ബെട്കാര്‍ക്ക് ബുദ്ധമതം നല്ലതാണെന്ന് തോന്നിയപ്പോള്‍ അദ്ദേഹം കുരക്കുകയല്ല ചെയ്തത്. ചങ്കൂറ്റത്തോടെ അതിനെ സ്വീകരിക്കുകയായിരുന്നു. താങ്കളും അമ്ബെട്കരിന്റെ പാത പുല്കുമെന്ന പ്രതീക്ഷയോടെ. അതിന്നു മുന്‍പേ ഹിന്ദു സംവരണത്തിന്റെ പേരില്‍ തരപെടുത്തിയ എല്ലാ സൌകര്യങ്ങളും വലിച്ചെറിഞ്ഞു കൊണ്ട് ... ഞാന്‍ ഹിന്ദുവല്ല. അവര്നനുമല്ല. ഇസ്ലാം മത വിശ്വാസി എന്ന് പറയാനുള്ള ആരജവം കാട്ടണം. മറ്റുള്ളവര്‍ക്ക് മാത്രികയാവണം. അമ്ബെട്കാരെ പോലെ നാളെ ഞങ്ങളും പറയും നിസ്സഹായന്‍ എന്നൊരു മഹാനുണ്ടായിരുന്നു ഹിന്ദു മതം സഹിക്കാന്‍ വയ്യാതെ മറ്റൊരു മതത്തിലേക്ക് മാറിയ മഹാന്‍ ആണ് അദ്ദേഹം എന്ന്.

  നട്ടെല്ലിന്റെ സ്ഥാനത് റബ്ബര്‍ അല്ല എങ്കില്‍, പറയുന്നത് മുഴുവന്‍ ശരിയാണ് എന്ന് തോന്നുന്നുവെങ്കില്‍, കൂലി എഴുതല്ല എങ്കില്‍ ചെയ്തു കാണിക്കു

  മറുപടിഇല്ലാതാക്കൂ
 23. ഇവിടെ കമന്റ് ചെയ്യുന്നവരോട്,

  അല്പം മുമ്പ് ഇവിടെ ഒരു കമന്റ് ഇട്ടിരുന്നു. അതിപ്പോള് കാണാനില്ല. കമന്റ് ഫോളോ അപ്പ് ചെയ്യുന്നവരെങ്കിലും അത് വായിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു. പറ്റുമെങ്കില്‍ മെയിലില്‍ കിടക്കുന്ന ആ കമന്റൊന്നു വീണ്ടും വായിക്കുമോ?

  നിസ്സഹായന്റെ കുടുംബക്കാര് സംഘപരിവാറാണെന്ന് ഞാന്‍ പറഞ്ഞതാകണം ബ്ലോഗിന് ഇഷ്ടപ്പെടാതെ വന്നത്. ഞാന്‍ ചുമ്മാതല്ലല്ലോ, തെളിവോടെയല്ലേ പറഞ്ഞത്?

  നിസ്സഹായന്‍ പറയുന്നു : "ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ചുനിന്നപ്പോള്‍ വിട്ടുനിന്നവര്‍ സംഘ്പരിവാറും കമ്യൂണിസ്റ്റുകളുമാണ്"

  അപ്പോള്‍ ഞാന്‍ : നിസ്സഹായന്റെ തലമുറയിലെ ആരെങ്കിലും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുണ്ടോ? ഇല്ലല്ലോ? വിട്ടു നിന്നില്ലേ? എങ്കില്‍ അവര്‍ സംഘ്പരിവാര്‍ തന്നെ.

  നിസ്സഹായന്‍ മാംഗോയിസ്റ്റ് ഭാഷ്യമാണ് എഴുതുന്നതെന്നും ഒരു ഗ്രിപ്പിനാണ് പോസ്റ്റര്‍ ഫ്രണ്ടിനെ കൂട്ടുപിടിക്കുന്നതെന്നും പറഞ്ഞതും എന്റെ കമന്റ് ബൂലോകവാസം വെടിയാന്‍ കാരണമായിക്കാണും.

  മുസ്ലീം അടക്കമുള്ള മതങ്ങളിലെ ബഹുഭൂരിപക്ഷവും സമാധാനപ്രിയരാണെന്നിരിക്കെ, അവരെക്കൂടി പ്രതിക്കൂട്ടിലാക്കാനാണ് ഇതിയാന്റെ ശ്രമം. നിങ്ങള്‍ക്ക് മതം മാറുകയോ ഫ്രണ്ടുമായി ഫ്രണ്ട്സാവുകയോ ചെയ്യാം. പക്ഷെ മാവോവാദികള്‍ ഇന്റ്യയുടെ അതിര്‍ത്തിയില്‍ തീവ്രവാദികളുമായി ചേര്‍ന്ന് ചെയ്യുന്ന പണി നിങ്ങള്‍ ഇവിടിരുന്നു ചെയ്യുന്ന കാര്യം എല്ലാവര്‍ക്കും അറിയാമെന്നു കരുതണം. അത്ര മാത്രം.

  പിന്നെ, ഡി.എച്ച്.ആര്‍.എം പോസ്റ്റില്‍ എന്നെപ്പറഞ്ഞതൊക്കെ എനിക്കിഷ്ടപ്പെട്ടു. സന്തോഷം. ചിത്രകാരനെ ആക്ഷേപിക്കുന്ന കക്ഷിയുടെ രൌദ്രഭാവം എനിക്കിഷ്ടപ്പെട്ടു. ഞാന്‍ പറഞ്ഞത് ഒരുവട്ടം കൂടി ആവര്‍ത്തിക്കുന്നു. നക്കി, ഏഭ്യന്‍ എന്നൊക്കെ ജാതിപ്പേരിന് മുമ്പിട്ട് വിളിച്ചു കളിയാക്കുന്ന കാര്യമാണ് ഞാന്‍ സൂചിപ്പിച്ചത്. നിങ്ങള്‍ ബ്രാഹ്മണരടക്കമുള്ള സമൂഹത്തെ കണ്ണടച്ചു ആക്ഷേപിക്കുമ്പോള്‍, വി.ടി.ഭട്ടതിരിപ്പാട് അടക്കമുള്ള അവര്‍ണജനവിഭാഗങ്ങള്‍ക്കു വേണ്ടി വാദിച്ച പേരറിയാവുന്നവരും അല്ലാത്തവരുമായ പാവങ്ങളുടെ പിന്‍തലമുറ ഇന്നാരായി എന്നായിരുന്നു എന്റെ ചോദ്യം.

  ഈ തരംതിരിവും ഛിന്നിപ്പിക്കലും കലുഷിതാവസ്ഥയും ആര്‍ക്കു വേണ്ടി? രാജ്യസമാധാനം തകര്‍ക്കുന്നത് ആര്‍ക്കു വേണ്ടി? ശത്രുരാജ്യപ്രീണനം. എഴുത്തിന് കൂലി നല്‍കുന്നവരെ തൃപ്തിപ്പെടുത്താതെ പറ്റുമോ? എല്ലാ മതസ്ഥരും സ്നേഹത്തോടെ കഴിയട്ടെ ഇവിടെ.

  മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിക്ക് സഹോദരാ.

  മാംഗോയിസ്റ്റ് + പോസ്റ്റര്‍ ഫ്രണ്ട് ബ്ലോഗില്‍ നിന്നും ഈ കമന്റും വീരചരമമടഞ്ഞേക്കും

  മറുപടിഇല്ലാതാക്കൂ
 24. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 25. സ്മാഷ്‌

  ദലിതുകൾ സ്വയം സംഘടിക്കുന്നത്‌ ഏതു നിലക്കാണു പച്ചക്കൊടിയുടെ പിറകിലെന്നു വിലയിരുത്തപ്പെടുക? ബിജു ചന്ദ്രൻ ചോദിക്കുന്നു ദലിതുകൾ സ്വയം സഘടിക്കുന്നതിൽ എന്താണു തെറ്റെന്നു. ദലിതുകൾ സ്വയം സഘടിക്കുവാൻ ശ്രമിക്കുമ്പോൾ തന്നെ തൽപ്പര കഷികൾ അതായത്‌ ദലിതുകളെ ഇത്രയും നാൾ ചൂഷണം ചെയ്തിരുന്ന രാഷ്ട്രീയ വർഗ്ഗീയ കഷികൾ പരസ്പര അഭിപ്രായ വ്യത്യാസം മാറ്റിവെചു കൊണ്ടു ദലിതുകളുടെ കൂട്ടായ്മക്കെതിരെ ഒറ്റക്കെട്ടായി സംഘടിച്ച്‌ ദലിത്‌ സംഘബലത്തെ ഇല്ലായ്മ ചെയ്യുവാൻ ശ്രമിക്കുന്നു. ഇതിൽ എവിടെയാണു പച്ചക്കൊടിയുടെ സാന്നിദ്ധ്യം?
  ഭരണകുട പീഢനം അനുഭവിക്കുന്നവരോടുള്ള സ്വാഭാവിക ഐക്യദാർഢ്യം എന്നതിൽ കവിഞ്ഞ്‌ പച്ചക്കൊടിക്കാർക്ക്‌ ഈ വിഷയത്തിൽ ഒരു താൽപര്യവുമില്ല. പൊന്നാനിയിൽ പോയി മാർക്കം കഴിച്ച്‌ കൂടെ കൂട്ടണമെങ്കിൽ 'പച്ചക്കൊടിക്കാർക്കും' 'ഇസ്ലാമിക മതമൗലീക വാദികൾക്കും' ഇത്തരം വളഞ്ഞ വഴി പോകേണ്ട ആവശ്യവുമില്ല.
  ഇവിടെ അതല്ല വിഷയം. ദലിതുകളുടെ സ്വയം സംഘടാനത്തിന്ന് എതിരു നിൽക്കുന്നവർ ആരൊക്കെ?
  വർക്കലയിൽ നടന്ന അതി ധാരുണമായ അടിച്ചമർത്തലിന്റെ വെളിച്ചത്തിൽ നിഷേധിക്കാനാകത്ത ഒരു വസ്തുത എന്തെന്നാൽ ഭരണവർഗ്ഗം-സി.പി.എം-ആർ.എസ്‌.എസ്‌-ശിവസേന എന്നിവരായിരുന്ന് വർക്കലയിൽ നടന്ന ഒരു കൊലപാതകത്തിന്റെ പെരിൽ ദലിതുകോളനികളിൽ കയറി ദലിതുകളെ ചതച്ചരച്ചതും ഗർഢൻ തൂക്കം തൂക്കീയതും.
  'സ്മാഷ്‌' ചെയ്യുമ്പോൾ സ്വന്തം കോർട്ടിൽ വീഴാതെ നോക്കണം.

  മറുപടിഇല്ലാതാക്കൂ
 26. അല്ലെങ്കില്‍ എല്ലാ മുസ്ലിംഗളും ഭീകരവാദികളാണ് എന്നോ ഒരു അവസരം വന്നാല്‍ മുസ്ലിംഗള്‍ ഭീകരവാദികള്‍ ആയി മാറും വിധത്തില്‍ ഭീകരവാദത്തിന്റെ വിത്ത് മനസ്സില്‍ സൂഖിക്കുന്നവരാണ് മുസ്ലിംഗള്‍ എന്നും ചിന്തിക്കുന്ന ആളാണോ താങ്കള്‍. ഒരു മറുപടി പ്രതീക്ഷിക്കുന്നു."


  സുഹൃത്തേ ഞാനും ഈ സമൂഹത്തില്‍ ജീവിക്കുന്ന ആളാണ്‌. എനിയ്ക്കും ഉണ്ട് മുസ്ലിം സുഹൃത്ത്ക്കളും നാട്ടുകാരും. എല്ലാവരുമായും അങ്ങേയറ്റത്തെ രമ്യതയിലും അണ്ടര്‍സ്റ്റാന്റിങ്ങിലുമാണ്‌ കഴിയുന്നത്. തങ്ങളെ മാത്രം എല്ലാവരും ഒറ്റപ്പെടുത്തുന്നു എന്ന ചിന്തയോ അല്ലെങ്കില്‍ തങ്ങള്‍ അരക്ഷിതരാണ്‌ എന്ന ചിന്തയോ ആര്‍ക്കും ഉള്ളതായി എനിക്കറിയില്ല. വേണമെങ്കില്‍ കേരളത്തില്‍ ഇതേ പറ്റി ഒരു സര്‍‌വേ തന്നെ നടത്താവുന്നതാണ്‌.മറ്റു മതവിശ്വാസികളെ പോലെ തന്നെ ബഹുഭൂരിപക്ഷത്തിനും സാമ്രാജ്യത്വം എന്താണെന്നോ തീവ്രവാദം എന്താണെന്നോ വലിയ പിടിയില്ലാത്തവരും, അതെന്താണെന്ന് ചികഞ്ഞിരുന്ന് ആലോചിച്ച് തല പുണ്ണാക്കുന്നവരുമല്ല്ല‌. ഈ ബ്ലോഗില്‍ കാണുന്ന പറയുന്ന പോലുള്ള ഇത്ര വൈകാരികതീവ്രമായ പ്രശ്നങ്ങളൊന്നും തന്നെ ഈ നാട്ടിലില്ല.

  എന്നാല്‍ ഇതിനുള്ളിലേയ്ക്ക് മനപ്പൂര്‍‌വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഉള്ള ശ്രമം നടത്തുകയാണ്‌, ലോകത്തുള്ള എല്ലാ മുസ്ലീംങ്ങളും ഭീകരരാണ്‌ എന്നൊക്കെ ആരെങ്കിലും പറയും എന്ന് തോന്നുന്നില്ല. അഥവാ പറയുന്നവന്‌ തലയ്ക്ക് കാര്യമായ തകരാറുണ്ടാകും. ലോകത്ത് ഒരുപാട് മുസ്ലിം സമൂഹങ്ങള്‍ യാതൊരു പ്രശ്നങ്ങളും ഇല്ലാതെ ജീവിക്കുന്നുണ്ട് എന്ന കാര്യം എല്ലാവരും മനസിലാക്കുക. ആര്‍ക്കും പ്രശ്നമില്ലാതെ ജീവിക്കുന്ന മുസ്ലീംങ്ങളെ ജിഹാദിനിറക്കാന്‍ വല്ലവരും ശ്രമിക്കുന്നുണ്ടെങ്കില്‍ അവരോടാണ്‌ എനിക്കെതിര്‍പ്പ്, അവരാണ്‌ ഇസ്ലാമിനെ ലോകത്തിനു മുന്നില്‍ കരിതേച്ച് കാണിക്കുന്നത്. അവര്‍ സാമ്രാജ്യത്വത്തിന്റെ ചട്ടുകങ്ങളാണ്‌ എങ്കില്‍ ആദ്യം അവരെ ഇല്ലാതാക്കണം, അത് ചെയ്യേണ്ടത് പ്രധാനമായും മുസ്ലീംങ്ങളുടെ കടമയാണ്‌.ജനാതിപത്യത്തെയും മതേതരത്വത്തേയും എതിര്‍ക്കുന്നവര്‍ ഈ ലോകത്ത് ഉണ്ടെങ്കില്‍ അവര്‍ ക്രിസ്ത്യാനിയായാലും മുസ്ലിം ആയാലും ഹിന്ദു ആയാലും അവരെ നശിപ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ബിന്‍ ലാദനും താലിബാനും ഇസ്ലാമിനെ നശിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നവരാണെങ്കില്‍ അവരെ ഉന്മൂലനം ചെയ്യാന്‍ മുസ്ലിം സഹോദരങ്ങള്‍ ഒന്നിക്കണം. സാമ്രജ്യത്ത്വം ഇസ്ലാമിനെതിരെ നീങ്ങുന്നതും എതിര്‍ക്കപെടണം, അതിന്റെ പേരില്‍ ചില മൗലീകവാദികള്‍ മുസ്ലീംങ്ങളെ വികാരജീവികളാക്കി, തങ്ങളുടെ അനുയായികളാക്കുന്നതും എതിര്‍ക്കപെടണം.

  പിന്നെ, വ്യക്തിപരമായി എനിക്ക് ഒരു മതചട്ടകൂടുകളോടും താല്പര്യമില്ല, അതുപോലെ തന്നെ ഇസ്ലാമിക തത്വങ്ങളോടും, എല്ലാ മതങ്ങളും സാമ്രാജ്യത്വത്തെയും, കമ്മ്യൂണിസത്തേയും പോലെ സ്വന്തം വളര്‍ച്ച മാത്രം ലക്ഷ്യമാക്കി നിലകൊള്ളുന്നവയാണ്‌. തന്ത്രപരമായ മേല്‍കോയ്മകൊണ്ട് മുതലാളിത്തം അധീശ്ശത്വത്തില്‍ നില്‍ക്കുന്നു. ഇത് നാളെ ഒരു പക്ഷെ ഇസ്ലാമിനാകാം ഈ അധീശത്വം, പിന്നെ നിരീശ്വരവാദത്തിനാകാം. എന്തായാലും സാമ്രാജ്യത്ത്വത്തില്‍ നിന്നും മറ്റുള്ളവര്‍ ഇന്ന് നേരിടുന്നതൊക്കെ ഈ മതങ്ങളില്‍ നിന്നും അപ്പോള്‍ നേരിടേണ്ടിവരും. എല്ലാം അധികാരമോഹികളുടെ വെറും പൊറാട്ടുനാടകങ്ങള്‍ .

  മറുപടിഇല്ലാതാക്കൂ
 27. ദലിതുകൾ സ്വയം സംഘടിക്കുന്നത്‌ ഏതു നിലക്കാണു പച്ചക്കൊടിയുടെ പിറകിലെന്നു വിലയിരുത്തപ്പെടുക?

  അങ്ങനെയാണെങ്കില്‍ ഉള്ള കാര്യമാണ്‌ ഞാന്‍ പറഞ്ഞത്. ദളിതുകള്‍ ഇസ്ലാമിലേക്ക് ആകൃഷ്ടരാകുന്നു എന്ന് കേട്ടപ്പോള്‍ പറഞ്ഞതാണ്‌. ആറെസ്സെസ്സുകാരും ഇത് പറയുന്നത് കേട്ടിട്ടുണ്ട്. ദളിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച എല്ലാവര്‍ക്കും ഞാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ദളിതുകള്‍ സംഘടിക്കുന്നതിനെ എതിര്‍ക്കുന്നവര്‍, അവരെ വോട്ടുബാങ്കാക്കി രാഷ്ട്രീയം കളിക്കുന്നവര്‍ തന്നെ. അതിനെതിരെ പ്രവര്‍ത്തിക്കാന്‍ യഥാര്‍ഥ പുരോഗമനപ്രസ്ഥാനങ്ങള്‍ക്കു മാത്രമേ സാധിക്കൂ. അങ്ങനെയൊന്ന് ഉണ്ടാകേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. ‌. സാമ്പത്തികമായി അവരെ കൊണ്ട് ഉപകാരമില്ലാത്തിടത്തോളം സംഘടിത ചൂഷക സംഘങ്ങളായ മതങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും എല്ലാം തന്നെ അവര്‍ വോട്ടുബാങ്കുകള്‍ മാത്രമാണ്.

  മറുപടിഇല്ലാതാക്കൂ
 28. കുറച്ചുകൂടെ വ്യക്തമാക്കിയാല്‍, ദളിതര്‍ എല്ലാ പ്രതിബന്ധങ്ങളേയും സ്വന്തം കരുത്തില്‍ തകര്‍ത്ത് എല്ലാ പാര്‍ട്ടി, മത ചങ്ങലകളും പൊട്ടിച്ചെറിഞ്ഞ് സ്വയം നില്‍ക്കാനുള്ള നിലയില്‍ എത്തണം. അതിന്‌ മറ്റേതെങ്കിലും പ്രസ്ഥാനത്തിന്റെ സഹായം തേടാന്‍ പോയാല്‍, പിന്നെ അവരുടെ വോട്ട് ബാങ്ക് ആകാനേ സമയം കാണുകയുള്ളു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ കീഴില്‍ ഉയര്‍ത്തെഴുനേല്പ്പ് നടത്തിയതുകൊണ്ടാണ്‌ അവര്‍ ഇന്നും പാര്‍ട്ടി അടിമകളായി നിലകൊള്ളുന്നത്.
  എല്ലാ പ്രസ്ഥാനങ്ങളും നിലവിലുണ്ടായിരുന്നവയുടെ ചവിട്ടും തൊഴിയും കൊള്ളിവെപ്പും നേരിട്ടാണ്‌ ഇന്നത്തെ നിലയില്‍ എത്തിയത്. സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാണ്‌ എന്നാണല്ലോ പറയപ്പെടുന്നത്! ഉത്തരേന്ത്യയിലൊക്കെ ദളിത് രാഷ്ട്രീയം ആരുടെയും സഹായമില്ലാതെ ഉയര്‍ത്തെഴുനേറ്റില്ലേ? പിന്നെന്താ ദളിതരെ കുറിച്ചോര്‍ത്ത് ഇത്ര വേവലാതി?

  മറുപടിഇല്ലാതാക്കൂ
 29. സ്മാഷ്‌
  ദലിതുകളെന്നല്ല ആർക്കും ഏതു മതത്തിൽ വിശ്വസിക്കുവാനും, ഇഷ്ടമുള്ള മതം സ്വീകരിക്കുവാനും ഇന്ത്യൻ ഭരണഘടന അവകാശം ഉറപ്പു നൽകൂന്നു. ആ നിലക്ക്‌ വ്യത്യസ്ത കാരണങ്ങൾ കൊണ്ട്‌ ഒറ്റക്കോ കൂട്ടായോ ജനങ്ങൾ മറ്റു മതം സ്വികരിക്കുന്നതിനെ എങ്ങിനെ കുറ്റം പറയുവാൻ സാധിക്കും? ഇസ്ലാം മതത്തിലേക്ക്‌ മാത്രമല്ല ക്രൈസ്തവ മതത്തിലേക്കും ജാതീയ ഉച്ഛനീചത്തങ്ങൾ സഹിക്കവയ്യാതെ ധാരളം പേർ മതം മാറിയിട്ടുണ്ട്‌ .
  ദലിതുകൾ സ്വയം മനസ്സിലാക്കിയ വസ്തുതകളുടെ വെളിച്ചത്തിലും അനുഭവത്തിലും മതം മാരുവാനോ, സ്വയം സംഘടിക്കുവാനോ തീരുമാനിച്ചാൽ അത്‌ ദലിതുകളുടെ മാത്രം തീരുമാനമാണു, അതിൽ പച്ചക്കൊടിക്കാർക്ക്‌ പ്രത്യെകതാൽപര്യമൊന്നുമില്ല. ദലിതുകളുടെ സ്വയം ശാക്തീകരണത്തിനെ എതിർക്കുന്നവരാണു യഥാർത്ഥത്തിൽ ദലിതുകളുടെ ശത്രുക്കൾ. വർക്കല സംഭവത്തിന്റെ വെളിച്ചത്തിൽ ദലിതുകളുടെ യഥാർത്ഥ ശത്രൂക്കൾ സി.പി.എം-ആർ.എസ്‌.എസ്‌.-ശിവസേനയും പിന്നെ ഭരണകൂടവുമാണെന്നതാണു വസ്തുത.

  അതെ സമയം ജാതി-ഭാഷ-വർണ്ണങ്ങൾ ക്കതീതമായി മനുഷ്യരെ മനുഷ്യരായി മാത്രം കാണുന്ന ഒരു തത്വസംഹിതയെന്ന നിലക്ക്‌ ഇസ്ലാമിനെ മറ്റുള്ളവർക്കിടെയിൽ അവതരിപ്പിക്കുവാനും അതിലേക്ക്‌ ആളുകളെ ക്ഷണിക്കുവാനും ഇസ്ലാമത വിശ്വാസികൾക്ക്‌ അവകാശമുണ്ടെന്ന കാര്യവും വിസ്മരിക്കരുത്‌.

  മറുപടിഇല്ലാതാക്കൂ
 30. എത്ര വെടക്ക് സ്വഭാവം കാണിച്ചാലും ആത്മാര്‍ത്ഥതയുടെ പ്രതിരൂപമായ നമ്മുടെ നാടന്‍ സഖാക്കളേയും, ഇപ്പോള്‍ ദളിത കുപ്പായമണിഞ്ഞു നില്‍ക്കുന്ന അവര്‍ണ്ണരേയും, നമ്മുടെ സ്വന്തം ചോരയായ കേരളത്തിലെ മാപ്പിളമാരേയും, അവരുടെ ഏറ്റവും തീവ്രമായ മൌദൂതി ജിഹാദികളേയും(അതായത്,പച്ചചോരയുള്ളവര്‍ :),സ്ത്രീപക്ഷഘാതം ബാധിച്ച് കൂട്ടിലിട്ട വെരുകിനെപ്പോലെ ഭയരോഗികളായി പുരുഷന്മാരെ വേട്ടയാടാ‍ന്‍ നടക്കുന്ന നമ്മുടെ സ്ത്രീകളേയും വെറുക്കാനൊന്നും ചിത്രകാരനു കഴിയില്ല. കാരണം ഇവരുടെയെല്ലാം രോഗം നെഗറ്റിവിറ്റിയാണ്.
  തലക്കകത്തെ വൃത്തികെട്ട വിജ്ഞാനത്തിലുള്ള ദുരഭിമാനം നിമിത്തം ചങ്കു പറിച്ചു കാണിച്ചാലും ഇവറ്റ വിശ്വസിക്കില്ലാന്ന് :) “അത് സാമ്രാജ്യത്വത്തിന്റെ ഡ്യൂപ്ലിക്കേറ്റ് ചങ്കാണെന്ന് ആര്‍ക്കാ അറിയാത്തെ ?(സ്ത്രീശബ്ദത്തില്‍)” എന്നായിരിക്കും ലോകവിവരം കൂടിയ ഇവരുടെ എടുത്തടിച്ച പ്രതികരണം !(തലക്കകത്ത് മുഴുവന്‍ ലോക വിവരത്തിന്റെ സകല വേസ്റ്റും ചിട്ടയോടെ ഫയല്‍ ചെയ്ത് സൂക്ഷിക്കുന്നവര്‍ക്കാണ് സത്യത്തില്‍ ഈ പക്ഷാഘാതം പിടിപെടുന്നത്.പേജു നംബറടക്കം വിവരങ്ങള്‍ വിരല്‍ തുംബിലുള്ള ചവറു സൂക്ഷിപ്പുകാരാ‍ണിവര്‍ !!) ഈ നെഗറ്റീവ് പക്ഷാഘാത രോഗം മൂത്തുകഴിഞ്ഞാല്‍, സത്യത്തിന്റെ ഒരു സൌരയുഥമോ, ആകാശഗംഗതന്നെയോ ഇവരുടെ ബ്ലാക്ക് ഹോള്‍ മനസ്സിനു മുന്നില്‍ ആനക്ക് അമ്പാഴങ്ങപോലെയെ വരു.
  അത്രേം വരില്ലെന്നാണ് ബൂലോകരില്‍ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത് !!! അത്രക്ക് വലിയ നികത്താനാകാത്ത കുഴിയാണ് ഇവരുടെ മനസ്സിലുണ്ടായിരിക്കുക.

  വിശക്കുന്നവന് ഭക്ഷണം കൊടുത്ത് വിശപ്പ് ഇല്ലാതാക്കാം,അസുഖമുള്ളവര്‍ക്ക് മരുന്ന് കൊടുത്ത് സുഖമാക്കാം. പണമില്ലാത്തവര്‍ക്ക് പണം കൊടുത്ത് അല്‍പ്പനേരത്തേക്കെങ്കിലും പണക്കാരനാക്കാം. എന്നാല്‍, നമ്മുടെ കമ്മ്യൂണിസ്റ്റുകളേയും,ഇസ്ലാമിക ജിഹാദികളേയും,പെണ്‍പക്ഷക്കാരേയും,ഹൈന്ദവ പരിവാരങ്ങളേയും,ദളിത അസവര്‍ണ്ണ ബുജികളേയും സത്യസന്ധമായ ഉത്തരം കൊടുത്തോ,തങ്ങളുടെ സ്വന്തം ദൌര്‍ബല്യങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിയോ, തൃപ്തരാക്കാന്‍ കഴിയില്ല. അത്രക്ക് മുന്‍‌വിധികളാല്‍
  സംബന്നരായിരിക്കും ഈ പക്ഷ ചിന്തകര്‍. അകത്തേക്ക് ഒന്നും കേറില്ല.ഇവര്‍ക്ക് ആകെ കാണാനാവുക പക്ഷചിന്തയെ സാക്ഷ്യപ്പെടുത്തുന്ന തെളിവുകളേയും,വര്‍ഗ്ഗശത്രുവായി നില്‍ക്കുന്ന സാമ്രാജ്യത്വ ഭീകരതയെയും മാത്രമായിരിക്കും. സാമ്രാജ്യത്വ ഭീകരത ചീര്‍ത്തുകൊണ്ടിരുന്നാല്‍ ഇവര്‍ക്കും ചീര്‍ത്തുകൊണ്ടിരിക്കാം. അതിനാല്‍ സാമ്രാജ്യത്വത്തെ ഇവരുടെ ചിലവില്‍ തെയ്യം കെട്ടിയാടിക്കാന്‍ പോലും ഇവര്‍ ഉത്സാഹിക്കും !

  മറുപടിഇല്ലാതാക്കൂ
 31. ചിത്രകാരന്റെ നിരീക്ഷണ പരീക്ഷണങ്ങളില്‍ നിന്നും മനസ്സിലായത്, ഇവര്‍ക്ക് ആകെയുള്ള രോഗശാന്തി മരുന്ന് കഴിക്കാന്‍ സ്വയം തോന്നുന്ന തരത്തില്‍ പൊതുജനം ഇവരെ നോക്കി ചിരിക്കുക എന്നതു മാത്രമാണ് ആണുങ്ങളുടെ മാര്‍ഗ്ഗം.(പെണ്ണുങ്ങളുടെ മാര്‍ഗ്ഗം വേറെയുണ്ട്)
  സാധാരണക്കര്‍ക്കൊന്നും അത് കഴിയില്ലെന്നത് വേറെ കാര്യം !! മസ്സിലു വലിഞ്ഞുമുറുകി മരിച്ച മുഖവുമായി നില്‍ക്കുന്ന ഇവരെ നോക്കി ചിരിക്കാന്‍ ആരാണു ധൈര്യപ്പെടുക ??? അതിനൊരു പരിഹാരമുണ്ട്. വലിഞ്ഞു മുറുകി വയലറ്റായി നില്‍ക്കുന്ന ഇവരെ കാണുംബോള്‍ ആദ്യ ദിവസം രണ്ടും കല്‍പ്പിച്ച് സ്നേഹ ഭാവത്തില്‍ “ഹഹ”(2ഹ)ചിരിക്കുക. അടുത്ത ദിവസം “ഹഹഹ”(3ഹ),മൂന്നാം ദിവസം “ഹഹഹഹ” എന്നിങ്ങനെ ദിവസവും ഡോസ് കൂട്ടി, ഏതാണ്ട് പതിനഞ്ച് ഹ എത്തിത്തുടങ്ങുംബോള്‍ എന്തോ പന്തികേടുണ്ടെന്ന് ഈ പക്ഷവാദികളായ വര്‍ഗ്ഗ ചിന്തകര്‍ക്ക് ബോധോദയമുണ്ടായിത്തുടങ്ങാനിടയുണ്ട്.(ഈ പരീക്ഷണം സ്വന്തം റിസ്കിലേ നടത്താവു.പരീക്ഷണം പാളിയാല്‍ കയ്യോ കാലോ തലയോ ഇവര്‍ കൊണ്ടു പോയേക്കാം എന്നതിനാല്‍ സമൂഹത്തിലെ ബലതന്ത്രമെല്ലാം അനുകൂലമാണെന്ന് ഉറപ്പുവരുത്തിയേ ഈ പരീക്ഷണത്തിനു മുതിരാവു എന്ന് ഓര്‍മ്മിപ്പിക്കട്ടെ !!:)അതായത് ജനം മുഴുവന്‍ ഇവര്‍ക്കുനേരെ പരിഹസിച്ചു ചിരിക്കുന്ന ശുഭ മുഹൂത്തങ്ങളിലേ ആകാവു.
  ....................
  സത്യം അധികാരത്തിന്റെ ചിഹ്നങ്ങളൊന്നും അണിയാറില്ല.
  അല്ലാതെത്തന്നെ അത് സത്യമാണ്. സത്യം വളരെ ലളിതമാണ്.
  ആ ലളിത്യമാണ് സത്യത്തെ അംഗീകരിക്കാതിരിക്കാനും കാരണം.
  ഇരുപത്തിനാലു കയ്യും, അഞ്ചു തലയും,ഇടിവെട്ടുന്ന ശബ്ദവുമുള്ള ദൈവത്തെ പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കിടയിലേക്ക് ദൈവം പിച്ചാക്കാരനായി വന്നാല്‍ ആരെങ്കിലും ഗൌനിക്കുമോ ? സത്യത്തിന്റെ ഗതി അതാണ്.
  നെഗറ്റീവ് ബുദ്ധി(സ്ത്രൈണ/ഇടതുപക്ഷ/വര്‍ഗ്ഗീയ ബുദ്ധി)കള്ളങ്ങളെ മാത്രമേ സത്യമായി അംഗീകരിക്കു.
  ...............
  കംബ്യൂട്ടറില്‍ വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്ത് ലിനക്സ് ഒപ്പണ്‍ ചെയ്യാന്‍ കഴിയാത്തതില്‍ വര്‍ഗ്ഗ ശത്രുവിന്റെ കരങ്ങള്‍ അന്വേഷിക്കുന്നത് തീവ്ര രോഗമാകുംബോള്‍ ... ലിനക്സ് സിഡിയുമായി ചെന്നാല്‍ ശത്രുവാകും.
  വിന്‍ഡോയില്‍ വര്‍ഗ്ഗ ശത്രുവിന്റെ ചിത്രം ലിനക്സാണെന്നു പറഞ്ഞ് തുറന്നു കാണിച്ചാല്‍ രോമാഞ്ചം കൊള്ളും. ആ സമര്‍ത്ഥന്‍ സാമ്രാജ്യത്വമാണെങ്കില്‍ പോലും, മിത്രമെന്ന് ഉറച്ച് വിശ്വസിച്ച് എന്തു ദാസ്യവും ചെയ്യും !!!
  പിന്നോക്കാവസ്ഥയും,അടിമത്വവും പുറപ്പിട്ടേടത്തുതന്നെ നില്‍ക്കുകയും ചെയ്യും.
  .......................

  1)വര്‍ഗ്ഗശത്രുവിന്റെ കയ്യിലെ എല്ലിന്റെ ബലത്തിലേ ഇടതുപക്ഷ/ഇസ്ലാമിക/സ്ത്രീപക്ഷ/ദളിതപക്ഷങ്ങളുടെ മോചനം സാധ്യമാകു എന്ന് നിര്‍ബന്ധം പിടിക്കാതിരിക്കുക :)
  2)തലക്കകത്ത് കൂട്ടിയിട്ട പൊത്തകങ്ങള്‍ വലിച്ചെറിയുക... അത് നിങ്ങളുടേതല്ല !!!
  3)“കാര്‍ക്കറെയെ കൊന്നതാര് ” എന്ന് ആരും മിണ്ടിപ്പോകരുത്.
  (സാമ്രാജ്യത്വം ചിത്രകാരന്റെ രൂപത്തില്‍ ബൂലോകത്ത് അവതരിച്ചിരിക്കുന്നു :)

  മറുപടിഇല്ലാതാക്കൂ
 32. സ്മാഷിന്റെ വാക്കുകളിൽ "ലോകത്തുള്ള എല്ലാ മുസ്ലിംകളും ഭീകരരല്ല എന്നൊന്നും ആരും പറയുമെന്ന് തോന്നുന്നില്ല"
  എന്നാൽ എല്ലാ ഭീകരരും മുസ്ലിംകൾ ആണു എന്ന നിലക്കുള്ള പ്രചാരണം വ്യവസ്ഥാപിതമായ നിലക്കു തന്നെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌ എന്നതും മറക്കരുത്‌. ഇന്ത്യയിൽ മുസ്ലിം സമുദായത്തിന്റെ മേൽ വെച്ചു കെട്ടപ്പെട്ട എല്ലാ സ്ഫോടനങ്ങളുടെയും പിന്നിൽ കാവിഭീകരവാദികൾ ആണെന്ന് ഇന്ത്യൻ ആഭ്യന്തര മന്ത്രി തന്നെ പറയുന്നു. എന്നിട്ടും ചില കോണുകളിൽ നിന്ന് സ്ഫോടനങ്ങളുടെ പിതൃത്വം മുസ്ലിം സമുദായത്തിന്റെ മേൽ ആരോപിക്കപ്പെടുന്നു.
  മുസ്ലിംകൾ കേരളത്തിൽ അരക്ഷിതരാണെന്ന പ്രചാരണമൊന്നും ആരും നടത്തുന്നില്ല. അതെ സമയം തന്നെ ഒരു പ്രാദേശിക സംഘർഷത്തിന്റെ പേരിൽ, അല്ലെങ്കിൽ കേരളത്തിൽ യഥേഷ്ടം നടക്കുന്ന കൊലപതകങ്ങളുടെ കൂട്ടത്തിൽ കൂട്ടാവുന്ന ഒരു കൊലപാതകത്തിന്റെ പെരിൽ മുസ്ലിം സമുദായത്തിലെ ഒരു സംഘടനയെ ലക്ഷ്യം വെച്ച്‌ അതല്ലെങ്കിൽ ദലിത്‌ സമുദായത്തിലെ ശാക്തീകരണ ലഷ്യം വെച്ചുള്ള ഒരു സംഘടനയെ ലക്ഷ്യം വെച്ച്‌ കേരള ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത നിലക്കുള്ള അതിക്രമത്തിന്നും കുപ്രചാരണങ്ങൾക്കും, അടിച്ചമർത്തലുകൾക്കും ഭരണകുടം തയ്യാറാകുന്നു. ഇതിനെ ഏതു പേരിട്ടു വിളിക്കണം?
  ഒളവണ്ണയിൽ കന്യാസ്തൃകളെ അക്രമിച്ചതിന്റെ പെരിൽ സംഘപരിവാര പ്രസ്ഥാനങ്ങളെ സംസ്ഥാനത്തൊട്ടകെ പോലിസ്‌ വേട്ടയാടിയോ? അതല്ലെങ്കിൽ കണ്ണൂരിൽ നടക്കുന്ന ഏതെങ്കിലു കൊലപാതകത്തിന്റെ പേരിൽ മാരാർജി ഭവനിലേക്ക്‌ പോലീസ്‌ കയറിച്ചെന്നുവോ?(ഗ്രൂപ്പിസത്തിന്റെ പേരിൽ സ്വന്തം പാർട്ടിക്കാർ മാരാർജി ഭവൻ തകർക്കുവാൻ ശ്രമിച്ചപ്പോൾ പോലും പോലിസ്‌ ഇടപെടാതെ മാരി നിൽക്കുകയായിരുന്നു )
  ജയകൃഷ്ണൻ മാഷിനെ പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട്‌ വെട്ടിക്കൊന്നപ്പോൾ പോലീസ്‌ ഏ കെ ജി സെന്ററിലേക്ക്‌ ഓടിക്കയറിയോ?
  ഇവിടെയൊന്നു കാണിക്കാത്ത അമിത ജാഗ്രത ഡി.എച്‌.ആർ.എമ്മിന്റെ വിഷയത്തിലും പോപ്പുലർ ഫ്രെണ്ടിന്റെ വിഷയത്തിലും ഭരണവർഗ്ഗം സ്വീകരിക്കുന്നുവേങ്കിൽ അതിനെ ഏതു പേരിട്ടു വിളിക്കണം?

  മറുപടിഇല്ലാതാക്കൂ
 33. പുലരി,
  ദളിതരുടെ കാര്യത്തില്‍ എനിക്കു പറയാനുള്ളത് ഞാന്‍ പറഞ്ഞു കഴിഞ്ഞു. അവര്‍ ആരുടെയും ശാക്തീകരനത്തിനു പാത്രമാകാതെ സ്വയം വളരുക എന്ന്. സഖാക്കളുടെ ശാക്തീകരണസഹായത്തിനു വേണ്ടി കത്തു നിന്ന അവര്‍ ചില അവകാശങ്ങള്‍ നേടിയെടുത്തെങ്കിലും അവസാനം നിങ്ങള്‍ പറയുന്നതുപോലെ അവരുടെ അടിമകളായി. വെറും വോട്ട് ബാങ്ക്! സാമ്പത്തികമായി ഉപകാരമില്ലാത്തവരേകൊണ്ടുള്ള ഏക ഉപയോഗം അത് മാത്രമാണ്‌. അപ്പോള്‍ ഇനിയും ചെങ്കൊടിക്കാരുടേയും, ഫ്രണ്ടുകാരുടേയും അതുപോലുള്ള മറ്റു കൊടിക്കാരുടേയും സഹായം ഇരന്നു വാങ്ങാന്‍ മുതിരാതെ സ്വന്തം കാലില്‍ തന്നെ നില്‍ക്കാന്‍ ശ്രമിക്കുകയാണ്‌ ദളിത് ഉന്നമനത്തിന്‌ ഉത്തമം. പ്രതിബന്ധങ്ങള്‍ ഇല്ലാതെ ഒരു പ്രസ്ഥാനവും വളര്‍ന്നിട്ടില്ല. തീയില്‍ കുരുത്താല്‍ വെയിലത്തു വാടില്ല.

  മറുപടിഇല്ലാതാക്കൂ
 34. എന്നാൽ എല്ലാ ഭീകരരും മുസ്ലിംകൾ ആണു എന്ന നിലക്കുള്ള പ്രചാരണം വ്യവസ്ഥാപിതമായ നിലക്കു തന്നെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌

  ആരാണിത്, ചില സ്ഥാപിത താല്പര്യക്കാര്‍ അല്ലാതെ ആരാണിതൊക്കെ പ്രചരിപ്പിക്കുന്നത്, അത് അവരുടെ തൊഴിലാണ്‌. അതു കേട്ട് ലോകത്തിലെല്ലാവരും അതൊക്കെ വിശ്വസിക്കണമെന്നുണ്ടോ? ഇവിടെ തന്നെ ഏതെങ്കിലും ബ്ലോഗില്‍ മുസ്ലീംങ്ങളല്ലാതെ മറ്റാരും ഭീകരരായി ഇല്ല എന്ന് പറഞ്ഞിട്ടുണ്ടോ?

  എന്നിട്ടും ചില കോണുകളിൽ നിന്ന് സ്ഫോടനങ്ങളുടെ പിതൃത്വം മുസ്ലിം സമുദായത്തിന്റെ മേൽ ആരോപിക്കപ്പെടുന്നു.

  ആരോപിക്കുന്നവര്‍ ആരോപിക്കട്ടേ, എല്ലാവരുടേയും വയ മൂടികെട്ടാന്‍ പറ്റുമോ? അമേരിക്കക്കാരും അത്ര നല്ല പിള്ളകളല്ല, താലിബാങ്കാരും, സൗദികളും, കത്തോലിക്കാ സഭയും, ഹിന്ദുത്വവാദികളും ഒന്നും ശരിയല്ല എന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാവരും തമ്മില്‍ തമ്മില്‍ പൊട്ടന്‍ കളിപ്പിക്കാന്‍ നടക്കുന്നവരാണ്‌.
  എന്നാല്‍ ഇതിന്റെ പേരും പറഞ്ഞ് അതും ചില ദരിദ്ര രാഷ്ട്രങ്ങളിലെ ആളുകളെ ചിലര്‍
  സ്വന്തം താല്പര്യത്തിനായി ചാടിക്കുമ്പോള്‍ ആണ്‌ പ്രശം ഉണ്ടാകുന്നത്. അപ്പോഴാണ്‌ മതങ്ങള്‍ നാറുന്ന അവസ്ഥ വരുന്നത്. ശത്രുക്കള്‍ക്ക് നല്ല് മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കിട്ടുന്നത് ഈ അവസ്ഥയിലാണ്‌. ഇസ്ലാമിന്റെ പേരില്‍ ലോകം ഇസ്ലാമികവല്‍ക്കരിക്കണമെന്ന് പറഞ്ഞു തോക്കും ബോംബുമായി നടക്കുന്നവരെ തന്നെയാണ്‌ സാമ്രാജ്യത്വം ഇസ്ലാമിനെതിരെ ചട്ടുകങ്ങളാക്കുന്നത്. അതു മനസിലാക്കതെ(?) വീണ്ടും വീണ്ടും പിന്തിരിപ്പന്‍ മൗലികന്മാരുടെ വാചകമടി കേട്ട് അതില്‍ ചെന്ന് തലവച്ചു കൊടുക്കുന്നവരോട് നിങ്ങള്‍ക്കൊന്നും പറയാനില്ലേ?

  മറുപടിഇല്ലാതാക്കൂ
 35. ഇവിടെയൊന്നു കാണിക്കാത്ത അമിത ജാഗ്രത ഡി.എച്‌.ആർ.എമ്മിന്റെ വിഷയത്തിലും പോപ്പുലർ ഫ്രെണ്ടിന്റെ വിഷയത്തിലും ഭരണവർഗ്ഗം സ്വീകരിക്കുന്നുവേങ്കിൽ അതിനെ ഏതു പേരിട്ടു വിളിക്കണം?

  പണ്ട് മുസ്ലീം ലീഗുകാര്‍(അവരും മുസ്ലീംങ്ങള്‍ തന്നെയല്ലെ)ഇരു മാഷെ ചവിട്ടി കൊന്നപ്പോഴും ആരും സി എച്ച് ഹൗസിലോട്ട് കയറിചെന്നില്ല, അവരൊക്കെ വലിയ സംഘടനകളാണ്‌, വെട്ടാനും കുത്താനും എല്ലാം ലോക്കല്‍ കമ്മിറ്റിയിലും, പിന്നെ ഗ്രാമീണ്‍ ശിബിരത്തിലും ഒക്കെ തന്നെ ഇഷ്ടം പോലെ ആളുകള്‍ ഉണ്ട്. അതുകൊണ്ട് അന്വേഷണം അവിടം കൊണ്ട് തീരുന്നു. പിന്നെ പോപ്പുലര്‍ ഫ്രണ്ടന്മാരുടെ നേതാക്കന്മാര്‍ക്ക് മറ്റവരെ പോലെ സ്വാധീനം ഇല്ല! കൈ വെട്ടുന്നതിനും മുന്‍പ് ഇതൊക്കെ ആലോചിച്ചിട്ടു വേണം ചെയ്യാന്‍, ആന ചെയ്യുന്നത് കണ്ട് അണ്ണാന്‍ ചെയ്താല്‍ ഇങ്ങനെ ഇരിക്കും.അഥവാ ഈ ഇട്ടാവട്ട സംഘടനകള്‍ പാങില്ലെന്നറിഞ്ഞിട്ടും ഈ വക സാഹസത്തിനു മുതിരുന്നെങ്കില്‍, ഒന്നുകില്‍ സാമുദായിക ദ്രുവീകരണം എന്ന കുടില ചിന്ത തന്നെയാണ്‌ അവരുടെ മനസ്സില്‍. അല്ലെങ്കില്‍ ഇസ്ലാമിക വികാര ജീവികളുടെ സഹതാപം ജയിലില്‍ പോയിട്ടാണെങ്കിലും നേടിയെടുക്കുക എന്ന്. രണ്ടായാലും ഗുണം എല്ലാ വിഭാഗം മതമൗലിക വാദികള്‍ക്കും, അന്തിമമായി സാമ്രാജ്യത്വത്തിനും.

  മറുപടിഇല്ലാതാക്കൂ
 36. നിസഹായൻ പോസ്റ്റുകൊണ്ടുന്നയിക്കുന്ന കേന്ദ്ര വിഷയങ്ങളിൽനിന്ന്‌ ഗതി മാറി ദലിത് വിഷയങ്ങളിലേക്കു കടന്നു.വീണ്ടും ഗതി തിരിച്ചു വിടാൻ ഉദ്ദേശമില്ലന്ന് ആദ്യമേ പറയട്ടെ.ദലിതുകളുടെ ശാക്തീകരണം അനിവാര്യമാണന്ന്` SMASHൻ` നിശ്ചയമുണ്ട്‌.നല്ലത്.എന്നാലത് പച്ചകൊടിയുടെ തണലിലാകുന്നതിലാണെതിർപ്പ്.സുഹൃത്തേ,ഒരു നൂറ്റാണ്ടിന്റെ ദലിതനുഭവം പോലും പറയണമെങ്കിൽ ,ദിവസങ്ങളോളം ഇതിന്റെ മുമ്പിലിരുന്നു കൊട്ടണം.അയ്യങ്കാളി പ്രസ്ഥാനമുതൽ ഇന്നോളം രൂപപ്പെട്ട നിരവധി സംഘടനാ രൂപങ്ങളോന്നും,ഏതെങ്കിലും കൊടികളുമായി കൂട്ടിക്കെട്ടിക്കൊണ്ടായിരുന്നില്ല.ഇവിടെ നിലനിൽക്കുന്ന എല്ലാ മത/രാഷ്റ്റ്രീയ സംഘടനയിലും ദലിതുകൾ ചേരുകയോ ,പ്രവർത്തിക്കുകയോ പിരിഞ്ഞു പോരുകയോ ഒക്കെ ചെയ്യുന്നതിനു പിന്നിൽ താൽക്കാലിക മോചനത്തിന്റെ വിഷയമാണുള്ളത്.
  ദലിത് ‘സ്വത്വം’നിലനിൽക്കുമ്പോൾ പൊലും,സാമുദായികമായി കേന്ദ്രീകരിക്കപ്പെടാതെ ഉപജാതി സമൂഹമായി ചിതറി കിടക്കുകയാണ്.ഇതിനൊരു പ്രതിവിധി അന്വേക്ഷിക്കുകയാണ് ഇന്നുണ്ടായികൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങളോക്കെ.DHRM അതിന്റെ ഭാഗമാണന്നാണ് ഞാൻ മനസ്സിലാക്കുന്നത്.അങ്ങനെ യുണ്ടാകുമ്പോൾ നഷ്ഠം വരുന്നതാർക്ക്,ഇതാണിവിടെ വിഷയം.അതുകൊണ്ടാണ്,CPM/RSS/CONG ഭാഷ്യങ്ങൾ ഒരുപോലാകുന്നത്.ഇനിമുതൽ നിങ്ങടെ ജാഥക്ക് ഞങ്ങൾ വരുന്നില്ലന്നും.,പഴനിക്കു പോകാനും-പൊങ്കാലയിടാനും-ഭജന പാടാനും-ശബരി മലകയറാനും ഞങ്ങളില്ലന്നു തീരുമാനിക്കാനുള്ള അവരുടെ അവകാശത്തെയാണ് ഭരണകൂടത്തിന്റെ ഒത്താശയോടെ ‘ചവിട്ടി ത്തേച്ചത്’.

  മറുപടിഇല്ലാതാക്കൂ
 37. SMASH,തൊടുപുഴ കൈവെട്ടു കേസിലാണ് ഇസ്ലാം-താലിബാൻ തീവ്രവാദം കേരളത്തിലുണ്ടാകുന്നതെങ്കിൽ,വർക്കല കൊലപാതകത്തോടെ ദലിത്-തീവ്രവാദം മാധ്യമങ്ങളിലും പൊതുജന സംസാരത്തിലും പുതിയ ‘വാക്ക്’ സമ്മാനിച്ചു.ഇതിനു മുമ്പ് നടന്ന നിരവധി കൊലപാതകങ്ങൾക്കില്ലാതെ പോയരു ‘’പകിട്ട്’‘ അതോടെ വന്നു.
  കൈവെട്ടുകേസ്സിൽ 51-പ്രതികളാണങ്കിൽ,വർക്കലയിലത് കണക്കില്ല.DHRM-ൽ ചേർന്ന എല്ലാവരും പ്രതികളാണ്.കുഞ്ഞുകുട്ടികളടക്കം എല്ലാവരും പീഡീപ്പിക്കപ്പെട്ടു.
  ഭരണകൂടത്തോടൊപ്പം മാർക്സിസ്റ്റുകളൂം ശിവസേനയും കൂടീ.ഇതെന്താണീങ്ങനെ?
  കേസ്സ് ഏറ്റെടുക്കേണ്ടതില്ലന്ന് കൊല്ലം-തിരുവനന്തപുരം ബാർ അസ്സോസ്സിയേഷൻ തീരുമാനിച്ചു.SDPI-യുടെ വക്കീലന്മാരാണ് കേസ് നടത്തുന്നതെന്ന്‌ DHRM നേതാവു പറഞ്ഞു.എന്താണിങ്ങനെ..?

  മറുപടിഇല്ലാതാക്കൂ
 38. അങ്ങനെ ഒരാൾ,(വേഷം കണ്ടാൽ പറയുകേയില്ല)തെരുവിലേക്കു വന്ന് ഒന്നു വട്ടം കറങ്ങി വെല്ലുവിളിക്കുന്നു.’‘ബൂലോക പ്രാന്തന്മാരേ....കൂയ്...’‘
  ആരുമൊന്നും മിണ്ടുന്നില്ലന്നു കണ്ട് ചിരിച്ചട്ടഹസിച്ച് മടങ്ങിപോയി.

  മറുപടിഇല്ലാതാക്കൂ
 39. സ്ത്രീപക്ഷത്ത് നിന്നു ചിന്തിക്കുന്നവർ,ലിംഗം ഛേദിച്ചു കൊണ്ടായിരിക്കണമന്ന നിലപാട് ഏതായാലും സ്വീകാര്യമല്ല.കാരണം
  അതെന്റെ സ്വന്തമാണ്,അതില്ലാതെ ഒരുകാര്യവും നടക്കില്ല.

  മറുപടിഇല്ലാതാക്കൂ
 40. അമ്പതു വര്‍ഷം മുന്‍പത്തെ കേരളത്തിലെ ദളിത്‌ വിഭാഗങ്ങളുടെ അവസ്ഥയ്ക്ക് ഇന്ന് ചെറിയ രീതിയിലെങ്കിലും മാറ്റം വന്നിട്ടുണ്ടല്ലോ. ആയിരക്കണക്കിന് വര്‍ഷങ്ങളായി സമൂഹത്തില്‍ നിന്നും പാര്‍ശ്വ വല്ക്കരിക്കപ്പെട്ടു മാറ്റി നിരത്തപ്പെട്ട ഒരു ജനത, മുഖ്യ ധാരയിലേക്ക് വരാന്‍ ഇനിയും പതിറ്റാണ്ടുകള്‍ എടുത്തേക്കാം... ദളിത്‌- പിന്നോക്ക -ആദിവാസി വിഭാഗങ്ങള്‍ സംഘടിക്കുന്നതും , പുരോഗമിക്കുന്നതും, സഹാനുഭൂതിയോടെ നോക്കിക്കാണുന്നവരും സമൂഹത്തിലുണ്ട്. അത്തരക്കാരെ അകറ്റാന്‍ തീവ്രമുസ്ലിം സംഘടന കളുമായുള്ള ബന്ധം സഹായിക്കും. dhrm എന്ന ഈ സംഘടനയെപ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് തന്നെ അധിക കാലമായിട്ടില്ല. തുടക്ക കാലത്തെ തിക്താനുഭവങ്ങള്‍ വച്ച് ജമാത്ത പോലുള്ള മതതീവ്രവാദ സംഘാടകളുമായി ചങ്ങാത്തത്തിന് പോയാല്‍ പിന്നീട് ദുഖിക്കേണ്ടി വരും. ക്ഷമയോട് കൂടി സ്വന്തം കാലില്‍ നിന്നുള്ള ദളിത്‌ ക്ഷേമ പ്രവര്‍ത്തനങ്ങളല്ലേ അഭികാമ്യം?
  ദളിതര്‍ക്ക് നല്ലത് ഇസ്ലാം എന്ന് , സമകാലീന ലോകത്ത് , ആ മതം വിതയ്ക്കുന്ന അശാന്തി തിരിച്ചറിയുന്നവര്‍ക്ക് തോന്നണമെന്നില്ല. സ്ത്രീ സ്വാതന്ത്ര്യവും, സമത്വവും, മത - അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിക്കുന്ന , 1400 വര്‍ഷം മുന്‍പ് ഒരാളെഴുതിയ ഒരു ബുക്ക്‌ പ്രകാരം ആധുനിക മനുഷ്യനും അവന്റെ ജീവിതം ചിട്ടപ്പെടുത്തിക്കൊള്ളണം എന്ന് വാശി പിടിക്കുന്ന, കാലഹരണപ്പെട്ട, ആ തത്വസംഹിതയാണോ ഇനി ദളിതനെ സംസ്കരിച്ചു ആധുനികനാക്കാന്‍ പോകുന്നത്?ഇത്തരം കാര്യങ്ങളൊക്കെ പരിഗണിച്ചാവാം അംബേദ്‌കര്‍ ബുദ്ധമതം തെരഞ്ഞെടുത്തത്. ..

  മറുപടിഇല്ലാതാക്കൂ
 41. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 42. സ്മാഷ്
  തികച്ചും പ്രസക്തമായ ചോദ്യം. ഇവിടെയാണ്‌ ഒരു വസ്തുത ചര്‍ച്ച ചെയ്യപ്പെടെന്ടതായി വരുന്നത്. എന്തുകൊണ്ട് ഡി.എച്.ആര്‍.എം അലെങ്കില്‍ എന്തുകൊണ്ട് പോപ്പുലര്‍ ഫ്രെന്റ് ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു എന്നത്. അല്ലെങ്കില്‍ മറ്റു പ്രസ്ഥാനങ്ങളില്‍ നിന്ന് ഇവരെ വേര്‍തിരിച്ചു നിറുത്തുന്നത് എന്ത്?
  സി.പി.എമ്മും.ലിഗടക്കമുള്ള പാര്‍ട്ടികള്‍ വ്യവസ്ഥിതിയുടെ ഭാഗം തന്നെയാണ്. വ്യവസ്ഥിതിയില്‍ നിലനില്‍ക്കുന്ന സകലമാന ജിര്‍ണതകളും സി.പി.എമ്മിന്റെയും ലീഗിന്റെ കു‌ടെ ഭാഗമാണ്. അഞ്ചു നുറ്റാണ്ട് തുടര്‍ച്ചയായി ഇടതുപക്ഷമോ, ലിഗോ നാട് ഭരിച്ചാലും ജിര്‍ണതയുടെ അളവ് വര്‍ധിക്കുക എന്നതില്‍ കവിഞ്ഞു സമുഹത്തിന്റെ പുറമ്പോക്കില്‍ കുടിയിരുത്തപ്പെട്ട ജനങ്ങള്‍ക്ക് ഒരു നിലക്കുള്ള ക്ഷേമവും ലഭിക്കുകയില്ല. മുന്ന് പതിറ്റാണ്ടു നിന്ട ബംഗാള്‍ ഭരണം കൊണ്ടു മാവോയിട്ട്ടുകള്‍ രൂപപ്പെട്ടത് തന്നെ ചുഷകര്‍ എന്നും ചുഷകരായി തന്നെ സി.പി.എം ലിഗ് ഭരണങ്ങളില്‍ നിലനില്‍ക്കുന്നു എന്നതിനു തെളിവാണ്.
  ഇവിടെയാണ്‌ മേല്പറഞ്ഞ പ്രസ്ഥാനങ്ങള്‍ വ്യത്യസ്തമാകുന്നത്. നിലവിലുള്ള വ്യവസ്ഥിതിയുടെ ഭാഗമാകുവാനല്ല മറിച്ച് ചുഷക വ്യവസ്ഥിതിക്കെതിരെ സമരം ചെയ്ത് പുതിയ വ്യവസ്ഥിതി കേട്ടിപ്പടുക്കുവാനാണ് ഇവര്‍ ശ്രമിക്കുന്നത്. മുഖ്യധാരാ എന്നവകാശപ്പെടുന്ന ഒരു സംഘടനകളും ഇവരെ അമ്ഗികരിക്കാതിരിക്കുന്നതും ഇതേ കാരണം കൊണ്ടു തന്നെ. കാരണം മുഖ്യാധാര എന്ന് പറയപ്പെടുന്ന വ്യവസ്ഥിതിയുടെ ഭാഗമാണ് തങ്ങള്‍ എന്ന് ഇവര്‍ ഒട്ടും സമ്മതിക്കുന്നില്ലെന്നു മാത്രമല്ല അതിനെതിരെ സമരം ചെയ്യുകയുമാണ് ചെയ്യുന്നത്. അമ്പതു വര്‍ഷങ്ങള്‍ക്കു മുന്നേ കേരളത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും നടത്തിയത് അന്ന് നിലവിലിരുന്ന വ്യവസ്ഥിതിക്കെതിരെയുള്ള സമരമായിരുന്നു. എന്നാല്‍ ഭരണം ലഭിച്ച കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ അതിവേഗം ച്ചുഷകരുടെ റോളിലേക്ക് വഴിമാറി പോകുന്നതാണ് പിന്നെ കാണുന്നത്.

  മറുപടിഇല്ലാതാക്കൂ
 43. പോപ്പുലര്‍ ഫ്രെന്റ് അലെങ്കില്‍ ഡി.എച്.ആര്‍.എം ഇവര്‍ ഒഴുക്കിനെതിരെ നിന്തുവാന് ശ്രമിക്കുന്നത്. സംഘപരിവാര്‍ ഫാഷിസതിനെതിരെയും സി.പി.എമ്മിന്റെ രാഷ്ട്രിയ ഫാഷിസതിനെതിരെയും ജാനകിയ ചെറുത്തുനില്പ് എന്നാ മുദ്രാവാക്യവുമായാണ് പോപ്പുലര്‍ ഫ്രെന്റ് ജനങ്ങളിലേക്ക് കടന്നുവരുന്നത്. തിന്നമിടുക്കും അധികാര ഹുങ്കും കാണിച്ച എന്തും ചെയ്യാം എന്നാ ധാര്‍ഷ്ട്യം ഏറ്റവും കുടുതല്‍ ഉള്ളത് ഈ പാര്ട്ടികല്‍ക്കാന്. ഇരു പാര്‍ട്ടികളുടെയും ഈ ഫാഷിസ്റ്റ്‌ നിലപാടിനെതിരെ പ്പോപ്പുലര്‍ ഫ്രെന്റ് ശക്തമായി പ്രതികരിച്ചു. പലപ്പോഴും സംഘര്‍ഷങ്ങള്‍ രൂപപ്പെട്ടു. എന്നാല്‍ അതൊന്നും മുന്‍പേ പോലെ ഏകാപക്ഷിയമായിരുന്നില്ല. അടി 'കൊടുക്കുവാന്‍' മാത്രമല്ല 'അടികൊള്ളുവാനും' തങ്ങള്‍ക്കരിയാമെന്നു സംഘികളും, സഖാക്കളും കാണിച്ചു തന്നു. ഈ തിരിച്ചറിവാണ് ഇരു ഫാഷിസ്ടുകള്‍ക്കും മാര്‍ക്കിസ്ടുകള്‍ക്കും പോപ്പുലര്‍ ഫ്രെന്റ് കണ്ണിലെ കരടായി തിര്ന്നത്.
  ഡി.എച് ആര്‍ എമ്മിനെ സമ്പന്ധിച്ചിടത്തോളം അന്തിയോളം കൂലിചെയ്തു വൈകിട്ട് കള്ളുഷാപ്പില്‍ കയറി അധ്വാനിച്ചത് മുഴുവന്‍ നല്‍കി പിന്നെ വിട്ടില്‍ വന്നു ഭാര്യയേയും മക്കളെയും ഉപദ്രവിക്കുന്ന 'പൊതുധാര'ക്കെതിരായാണ് സമരം തുടങ്ങിയത്. മദ്യം അംഗങ്ങള്‍ക്ക് നിഷിദ്ധമാക്കി. സ്വാഭാവികമായും വിവേകം വിന്റെടുത്ത ദളിതുകള്‍ തങ്ങളെ ഇത്രയും നാള്‍ അടിമാകലാക്കിയവര്‍ക്കെതിരെ സമരവും ചെരുതുനില്‍പ്മായും രംഗത്ത്‌ വന്നു.
  ഇത് സ്വാഭാവികമായും ആരെയാണ് വെരളി പിടിപ്പിക്കുക എന്ന് അറിയാമല്ലോ? സംഗഹ്പരിവാര്‍-സി.പി.എം കുട്ടുകെട്ടു ഏതു നിലക്കും പുതിയ ദളിത് കുഉട്ടയ്മയെ ഉന്മുലനം ചെയ്യണമെന്ന പൊതു തിരുമാനത്തില്‍ യോചിക്കുവാനുന്റായ കാരണം ഇതാണ്.
  ഒളവണ്ണയില്‍ കന്യാസ്ത്രികളെ ആക്രമിച്ചപ്പോള്‍ മാരാര്‍ജി ഭവനില്‍ കയറാത്ത പോലിസ്, ലിഗുകാര്‍ അധ്യാപകനെ ചവിട്ടിക്കൊന്നപ്പോള്‍ ലിഗ് ഹവ്സില്‍ കയറാത്ത പോലിസ്, അദ്ധ്യാപകനെ കുഞ്ഞുങ്ങളുടെ മുന്നിലിട്ട് വെട്ടിനുരുക്കിയപ്പോള്‍ എ.കെ.ജി സെന്ററില്‍ ഓടിക്കയരാത്ത പോലിസ്, പക്ഷെ മുവാടുപുഴയിലും, വര്‍ക്കലയിലും പതിവ് തെറ്റിച്ചതിന്നു കാരണം ചുഷകരുടെ ഈ തിരിച്ചറിവാണ്.

  മറുപടിഇല്ലാതാക്കൂ
 44. ന്യുനപക്ഷങ്ങള്‍ സ്വന്തം നിലക്ക് സംഘടിക്കുന്നത് ഭുരിപക്ഷ വര്‍ഗ്ഗിയതക്കാന് കുടുതല്‍ വളം വെക്കുക എന്നൊരു പൊതു തത്വം നിലവില്‍ ആസുത്രിതമായി പ്രച്ചരിപ്പിക്കപെടുന്നുന്ടു. സി.പി.എം ആണ് പ്രധാന പ്രചാരകന്‍. 'മാര്‍ക്കം കഴിച്ച' സഖാക്കള്‍ കൊഴിഞ്ഞു പൌമെന്ന ഭയപ്പാടാണ് പ്രചാരനതിന്നു പിന്നില്‍. വാര്‍ത്തകളില്‍ വായിക്കപ്പെട്ട നിലക്ക് തൃശൂര്‍ ജില്ലയിലെ പല സംഘകൊളന്നികളില്‍ നിന്നും സംഘപ്രവര്‍ത്തകര്‍ കുടുംബസമേതം സംഘബന്ധം ഉപേക്ഷിച്ചു പുറത്തു പോകുന്നു. തൃശൂര്‍ ജില്ലയിലെ പല ഭാഗങ്ങളിലും വിമതനായ ശ്രിശന്‍ അടിയാടിന്നു പിന്തുഅനക്കുന്ന ഫ്ലെക്സ് ബോര്‍ഡുകള്‍ കാണുന്നുണ്ട്. ചിലയിടങ്ങളില്‍ പുറത്തു പോയ സംഘ നേതാവ് 'വിദേശി വനിത' ക്കും മകന്‍ രാഹുളിനുമോപ്പവുമാണ് ഫ്ലെക്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
  സംഘപ്രവര്‍ത്തകര്‍ കുട്ടതോടെ കൊഴിഞ്ഞുപോയ പല സ്ഥലങ്ങളും യാദ്ര്ശ്ചികമെന്നോണം 'ന്യുനപക്ഷ ഭികരവാടതിന്റെ' കേന്ദ്രങ്ങളുമാണ്.
  അതുകൊണ്ടു ദളിതുകളോട് പറയുവാനുള്ളത്. ഒരാക്ഷേപകനെയും നിങ്ങള്‍ ഭയക്കരുത്. സ്വയം ശാക്തിക്രണ ശ്രമവുമായി മുന്നോട്ടു പോകുക.
  നിങ്ങള്‍ എന്നെ കംമ്യുനിസ്ട്ടാക്കി എന്നാ നാടകത്തില്‍ ദളിതന്റെ കയ്യില്‍ നിന്നും അധികാരത്തിന്റെ കൊടി നാടകാന്ത്യം പിടിച്ചു വാങ്ങിയ പരമു പിള്ളമാരില്‍ നിന്നും ഒന്നും പ്രതിക്ഷിക്കന്ട.

  മറുപടിഇല്ലാതാക്കൂ
 45. ബിജു ചന്ദ്രന്‍-
  ശാക്തികരണ പ്രസ്ഥാനങ്ങളെ കാറ്റഗരൈസ് ചെയ്തു അപകിര്തിപ്പെടുത്തുക എന്നത് ചുഷകരുടെ സ്ഥിരം തന്ത്രമാണ്. മുസ്ലിം സമുദായത്തിലെ സംഘടനകളെ താലിബാന്‍, അല ഖൈദ എന്നി പേരുകളോട് ചേര്‍ത്ത് പറഞ്ഞു ഭിതി ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതും ഈ ലക്ഷ്യത്തോടെ തന്നെ (താലിബാന്‍ എന്ന് സ്വന്തം പേരിനോട് കുഉട്ടി ചേര്‍ത്ത് കേള്‍ക്കുമ്പോള്‍ മുട്ട് വിരക്കുന്നവരല്ല കേട്ടോ എല്ലാവരും)
  ഇതിന്റെ ഭാഗം തന്നെയാണ് dhrm നെ ഇസ്ലാമിക തിവ്രബാന്ദം ആരോപിക്കപ്പെടുന്നത്. അറിഞ്ഞോ അറിയാതെയോ ബിജു ചന്ദ്രനും ചെയ്യുന്നതും ഇതേ ജോലി തന്നെ.

  മറുപടിഇല്ലാതാക്കൂ
 46. എത്ര വെടക്ക് സ്വഭാവം കാണിച്ചാലും ആത്മാര്‍ത്ഥതയുടെ പ്രതിരൂപമായ നമ്മുടെ നാടന്‍ സഖാക്കളേയും, ഇപ്പോള്‍ ദളിത കുപ്പായമണിഞ്ഞു നില്‍ക്കുന്ന അവര്‍ണ്ണരേയും, നമ്മുടെ സ്വന്തം ചോരയായ കേരളത്തിലെ മാപ്പിളമാരേയും, അവരുടെ ഏറ്റവും തീവ്രമായ മൌദൂതി ....... എന്നാല്‍, നമ്മുടെ കമ്മ്യൂണിസ്റ്റുകളേയും,ഇസ്ലാമിക ജിഹാദികളേയും,പെണ്‍പക്ഷക്കാരേയും,ഹൈന്ദവ പരിവാരങ്ങളേയും,ദളിത അസവര്‍ണ്ണ ബുജികളേയും സത്യസന്ധമായ ഉത്തരം കൊടുത്തോ,തങ്ങളുടെ സ്വന്തം ദൌര്‍ബല്യങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിയോ, തൃപ്തരാക്കാന്‍ കഴിയില്ല. അത്രക്ക് മുന്‍‌വിധികളാല്‍
  സംബന്നരായിരിക്കും ഈ പക്ഷ ചിന്തകര്‍. അകത്തേക്ക് ഒന്നും കേറില്ല.ഇവര്‍ക്ക് ആകെ കാണാനാവുക പക്ഷചിന്തയെ സാക്ഷ്യപ്പെടുത്തുന്ന തെളിവുകളേയും,വര്‍ഗ്ഗശത്രുവായി നില്‍ക്കുന്ന സാമ്രാജ്യത്വ ഭീകരതയെയും മാത്രമായിരിക്കും. സാമ്രാജ്യത്വ ഭീകരത ചീര്‍ത്തുകൊണ്ടിരുന്നാല്‍ ഇവര്‍ക്കും ചീര്‍ത്തുകൊണ്ടിരിക്കാം. അതിനാല്‍ സാമ്രാജ്യത്വത്തെ ഇവരുടെ ചിലവില്‍ തെയ്യം കെട്ടിയാടിക്കാന്‍ പോലും ഇവര്‍ ഉത്സാഹിക്കും !
  ===========================
  എന്നെയങ്ങ് കൊല്ല്. മറ്റുള്ളവരെ പറ്റി ഇയാള്‍ പറയുന്ന കാര്യങ്ങള്‍ അപ്പടി തന്റെ തന്നെ അന്തക്കേടുകളും ഇക്കാര്യങ്ങളത്രയും തനിക്കാണ് ആദ്യം ബാധകമാവുക ഈ ചിത്രകാരന്‍ എന്നാണ് മനസ്സിലാക്കുക എന്റെ ദൈവേ. മുന്‍ വിധിയാല്‍ സമ്പന്നമായത് കൊണ്ടാണ് ഈ പറഞ്ഞവരൊക്കെ വെടക്കായി പോയതെന്ന് സമാധാനിക്കുക. എന്നാല്‍ വെറും മുന്‍ വിധിയുടെ അടിസ്ഥാനത്തിന്‍ല്‍ മാത്രം പര്‍ദ്ദയും തട്ടവും, താടിയും തൊപ്പിയും വെച്ചവരെയും , നിസകരിക്കുന്നവരെയും കണ്ടാല്‍ ഏഴകലത്ത് നിര്‍ത്തണം എന്ന് മുന്‍ വിധിയുള്ള ഇയാള്‍ ഒരേ സമയത്ത് കുട്ടിക്കരണാം മറഞ്ഞ് അഭിപ്രായ പ്രകടനം നടാത്തുന്നത് കാണുമ്പോള്‍. സ്വ ബുദ്ധി ഇയാള്‍ക്ക് എന്നന്നേക്കുമായി അസ്തമിച്ചോ എന്ന് തോന്നുകയാണ്. പറയുന്നതെന്താണെന്നോ മുമ്പ് പറഞ്ഞതെന്താണൊന്നോ അറിയാത്ത ചിത്രകാരാ ,ദയവായി ഇങ്ങനെ അപഹാസ്യനാകരുത്. പ്ലീസ്. ഒട്ടും മുന്‍ വിധികളുല്ലാത്ത മുന്‍ വിധികളില്‍ വെറും ദരിദ്രനായ അസവര്‍ണ + സവര്‍ണ മൂടുതാങ്ങി+ മുസ്ലിം വിരുദ്ധ പോരാളീ. ഒരു ഒഴുക്കുള്ള കുളത്തിലെ തണുത്ത വെള്ളത്തില്‍ കുളീച്ച് തല തണുപ്പിക്കൂ. എന്തെങ്കിലും പറയുമ്പോള്‍ കുറച്ച് അന്തവും കുന്തമെങ്കിലും ഉണ്ടാ‍വട്ടെ. അല്ലെങ്കില്‍ തലവെട്ടം കാണുമ്പോഴേ ആളുകള്‍ ചിരിക്കും. ദൈവമേ ഇങ്ങനെയും ജന്മങ്ങളോ. അന്തമില്ലാഞ്ഞിട്ടും ഒരു ഉപദേശവണ്ടിയുമായി ഇറങ്ങിയിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 47. ജോക്കറേ,
  ചിത്രകാരന് ഇടക്കാലത്ത് അല്പം വെളിവു വന്നതാണ് . അന്നാണ് മഅ്ദനിക്കെതിരായ സവര്‍ണ ഗൂഢാലോചന കാണാന്‍ കഴിഞ്ഞത്. കൈവെട്ടു കേസ് വന്നതോടെ വീണ്ടും വെളിവുപോവുകയും തലക്ക് ഓളം ആവുകയും ചെയ്തു എന്നു തോന്നുന്നു. അങ്ങേരെഴുതുന്നതെന്തെന്ന് അങ്ങേര്‍ക്കു പോലും മനസ്സിലാകുന്നുണ്ടോ എന്നറിയില്ല. അല്ലെങ്കില്‍ ഈ വാക്യത്തിന്റെ അര്‍ഥം എന്താണ്?
  "സത്യം അധികാരത്തിന്റെ ചിഹ്നങ്ങളൊന്നും അണിയാറില്ല.
  അല്ലാതെത്തന്നെ അത് സത്യമാണ്. സത്യം വളരെ ലളിതമാണ്.
  ആ ലളിത്യമാണ് സത്യത്തെ അംഗീകരിക്കാതിരിക്കാനും കാരണം.
  ഇരുപത്തിനാലു കയ്യും, അഞ്ചു തലയും,ഇടിവെട്ടുന്ന ശബ്ദവുമുള്ള ദൈവത്തെ പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കിടയിലേക്ക് ദൈവം പിച്ചാക്കാരനായി വന്നാല്‍ ആരെങ്കിലും ഗൌനിക്കുമോ ? സത്യത്തിന്റെ ഗതി അതാണ്.
  നെഗറ്റീവ് ബുദ്ധി(സ്ത്രൈണ/ഇടതുപക്ഷ/വര്‍ഗ്ഗീയ ബുദ്ധി)കള്ളങ്ങളെ മാത്രമേ സത്യമായി അംഗീകരിക്കു."
  നിസ്സഹായന്റെ പോസ്റ്റിലെ ഒരൊറ്റ അസത്യവും ചൂണ്ടിക്കാണിക്കാതെയുള്ള ഗീര്‍വാണം.
  നിസ്സഹായനും ചാര്‍വാകനും ഈയുള്ളവനും നട്ടെല്ലില്ലെന്നു കണ്ടെത്തിയ അദ്ദേഹത്തിന്റെ കമന്റുഭരണിയിലെ ഈ വാക്യം നോക്കുക:" സത്യത്തില്‍ നിസ്സഹായന്‍ പ്രകടിപ്പിക്കുന്നത് മാനവികമായ തിരിച്ചറിവിന്റെ പ്രാഥമിക പാഠം തന്നെയാണ്. എന്നാല്‍ , ചിത്രകാരന് തന്റെ സുഹൃത്തായ നിസ്സഹായനെ സ്നേഹശൂന്യമായി ഓടിക്കേണ്ടിവരുന്നത്, അയാളുടെ മഹനീയ പ്രവര്‍ത്തിക്കും, നീതിബോധത്തിനും അതിരുകളില്ല, അതായത് രാഷ്ട്രീയമില്ല, സ്വത്വബ്ബോധത്തിന്റെ നട്ടെല്ലില്ല എന്നതുകൊണ്ടാണ്. അത് എറെ സ്ത്രൈണമായ ഇരകളുടെ വിഢിത്തം പോലുള്ള നിസ്വാര്‍ത്ഥതകൂടിയാണ്. അതിനെ ബഹുമാനിക്കുന്നത് അല്ലെങ്കില്‍ അനുകൂലിക്കുന്നത് അടിമത്വത്തിന്റെ സ്ഥാപനവല്‍ക്കരണത്തിലേക്കുള്ള ചിത്രകാരന്റെ കുടിലതപോലുമാകും !" വല്ലതും മനസ്സിലായോ? ഇതൊന്നു മലയാളത്തിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്യാമോ ആര്‍ക്കെങ്കിലും?

  മറുപടിഇല്ലാതാക്കൂ
 48. ചിത്രകാരന്റെ കാഴ്ച "കണ്ണ് പൊട്ടന്‍ മഞ്ഞ നിറം കണ്ടു എന്ന് പറയുംപോലുള്ള തമാശകള്‍ മാത്രം"

  മറുപടിഇല്ലാതാക്കൂ
 49. എന്റെ ചില കമന്റുകള്‍ നിസ്സഹായനടക്കമുള്ള ബ്ലോഗര്‍മാരെ ചിന്തിപ്പിച്ചതിലും, ഈ ലേഖനത്തിലേക്കും, ഇവിടെ പോസ്റ്റുചെയ്ത കമന്റുകളിലേക്കും നയിച്ചതിലും സന്തോഷമുണ്ട്. നിസ്സഹായനുള്ള മറുപടികള്‍ താഴെ ചേര്‍ക്കുന്നു.

  സമ്രാജ്യത്വവും അവരുടെ സേവകരായ മാധ്യമങ്ങളും നൂറ്റാണ്ടുകളായി...

  സാമ്രാജ്യത്വമെന്നാല്‍ പടിഞ്ഞാറന്‍ നാടുകളുടെ സാമ്രാജ്യത്വം മാത്രമെന്ന് നിസ്സഹായന്‍ ധരിച്ചുവച്ചിരിക്കുന്നുവെന്ന് തോന്നുന്നു. ഇസ്ലാമും ഒരു സാമ്രാജ്യത്വം തന്നെയായിരുന്നു. എന്നുമാത്രമല്ല, നിഷ്ഠൂരതയുടെ കാര്യത്തില്‍ അത് പലപ്പോഴും യ്യൂറോപ്യന്‍ സാമ്രാജ്യത്വത്തെ കവച്ചുവക്കുയും ചെയ്തിട്ടുണ്ട്. എന്തിന്, പ്വത്യേ യുദ്ധത്തില്‍ (Battle of Poitiers, aka Battle of Tours) ഉമ്മയാദ് സേനക്ക് പരാജയം സംഭവിച്ചില്ലയിരുന്നെങ്കില്‍ ഇന്ന് ഒരുപക്ഷേ യൂറൊപ്യന്‍ സാമ്രാജ്യത്വം പോലും ഇസ്ലാമികമായിരുന്നേനേ. ഇസ്ലാമിന്റെ സാമ്രജ്യത്വ സ്വഭാവത്തെക്കുറിച്ച് പല പണ്ഡിതരും പഠനം നടത്തിയിട്ടുമുണ്ട്. ഉദാഹരണത്തിന് ഇബ്ന്‍ വറാഖ്, അന്‍‌വര്‍ ഷെയ്ക്ക് തുടങ്ങിയവരുടെ അഭിപ്രായത്തില്‍ ഇസ്ലാം അറബ് സാമ്രാജ്യത്വത്തിന്റെ വാഹനമാണ്.

  പിന്നെ ‘സാമ്രാജ്യത്വത്തിന്റെ സേവകരായ’ മാധ്യമങ്ങളെപ്പറ്റി - മാധ്യമലോകത്ത് നടക്കുന്നതൊന്നും താങ്കല്‍ ശ്രദ്ധിക്കുന്നില്ല എന്നുണ്ടോ? കോര്‍പ്പറേറ്റ് മീഡിയയുടെ മുഖം എന്നുവിശേഷിപ്പിക്കപ്പെടുന്നതും, അമേരിക്കയിലെ ഏറ്റവും ‘മുരത്ത’ വലതുപക്ഷമാധ്യമമെന്ന് അറിയപ്പെടുന്ന ഫോക്സ് ചാനലിന്റെ പിത്രുസ്ഥാപനവുമായ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ്പറേഷന്റെ രണ്ടാമത്തെ വലിയ ഷെയര്‍ ഹോള്‍ഡര്‍ സൌദി രാജകുമാരനായ അല്‍‌വലീദ് ബിന്‍ തലാലാണെന്നകാര്യം അറിയുമോ?

  ഇത്തരം ചവറുകള്‍ അക്കാദമിക സത്യസന്ധത പുലര്‍ത്തണമെന്ന് ..

  ആരുടെ അക്കാദമിക സത്യസന്ധതയെക്കുറിച്ചാണ് താങ്കള്‍ പറയുന്നത്? ഇന്ന് അമേരിക്കന്‍ യൂണിവേഴ്സിറ്റികളിലെ ഹ്യുമാനിറ്റീസ് ഡിപ്പാര്‍ട്ടുമെന്റുകളെല്ലാം ഇടതുപക്ഷ് മസ്തിഷ്ക പ്രക്ഷാളനത്തിന്റെ കേന്ദ്രങ്ങളാണ്. സത്യസന്ധതയോ പോകട്ടെ, വിരുദ്ധ അഭിപ്രായങ്ങളുള്ളവരെ, ക്യാമ്പസുകളിലേക്ക് അവര്‍ അടുപ്പിക്കുക പോലുമില്ല. അതെന്തായാലും ഗളാസോവിന്റെ പുസ്തകം ഒരു 'opinion piece' അല്ല. ഇടതുബുദ്ധിജീവികളുടെ ഏകാധിപത്യപ്രേമം, അവരുടെ തന്നെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും സ്ഥാപിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. സ്വാഭാവികമായി യൂണിവേഴ്സിറ്റികളിലെ ഹ്യൂമാനിറ്റീസ് ഡിപ്പാര്‍ട്ടുമെന്റുകളൊന്നും തന്നെ ഇതിനെ ഏഴയലത്തുപോലും അടുപ്പിക്കുകയില്ല.

  ബ്രിട്ടീഷ് ഇന്ത്യയില്‍ ഗാന്ധിയും നെഹ്രുവും സുഭാഷ്ചന്ദ്രബോസും ഭഗത് സിംഗും ഭീകരരായിരുന്നു...

  ഗാന്ധിയും നെഹ്രുവുമൊന്നും ഭീകരരായിരുന്നില്ല, ബ്രിട്ടീഷുകാര്‍ക്കുപോലും, എന്നു മാത്രമല്ല, ബ്രിട്ടന് നേരിട്ട് ചര്‍ച്ച നടത്തുവാന്‍ പറ്റുന്ന രാഷ്ട്രീയനേതാക്കളായിത്തന്നെയാണ് അവരെ കണക്കാക്കിപ്പോന്നിരുന്നത്. എന്നിരുന്നാലും, ചില സ്വാതന്ത്ര്യ സമര സേനാനികളെ ഭീകരര്‍ എന്ന് മുദ്രകുത്തി എന്നതുകൊണ്ട് എല്ലാ ഭീകരരും സ്വാതന്ത്ര്യ സമര സേനാനികളാണ് എന്നല്ല. അമേരിക്കന്‍ സ്ഥാപകപിതാമഹരുടെ ഐഡിയോളജിയും അല്‍ഖ്വൈദയുടെതും തമ്മില്‍ താരതമ്യം ചെയ്യുക എന്ന സാഹസം ആരെങ്കിലും ചെയ്യുന്നതാണോ?

  മുഖ്യധാരാ ഇടതുബുദ്ധിജീവികള്‍ മുസ്ലീം മിലിട്ടന്‍സിക്ക് ഒരിക്കലും അനുകൂലമായിരുന്നില്ലെന്ന് മാത്രമല്ല എതിരായിരുന്നുതാനും...

  അമേരിക്കയിലെ ഇടതുപക്ഷത്തിന്റെ ചരിത്രം നിസ്സഹായന് അറിയില്ല എന്നു തോന്നുന്നു. അമേരിക്കന്‍ രാഷ്ട്ര താല്പര്യങ്ങള്‍ക്ക് എതിരായി സന്ദര്‍ഭത്തിനനുസരിച്ച് അമേരിക്കയുടെ ശത്രുക്കളോടൊപ്പം നിന്ന ദീര്‍ഘകാല ചരിത്രം അമേരിക്കന്‍ ഇടതുപക്ഷത്തിനുണ്ട്. റോസന്‍ബര്‍ഗ് ദമ്പതിമാര്‍, ജെയിന്‍ ഫോണ്ട എന്നിവരെക്കുറിച്ചൊന്നും നിസ്സഹായന്‍ കേട്ടിട്ടേയില്ലേ? അമേരിക്കന്‍ ഇടതുപക്ഷത്തിന്റെ ദേശദ്രോഹത്തിന്റെ ചരിത്രം വളരെ വ്യക്തമായി രേഖപ്പെടുത്തിപ്പെട്ടിണ്ടുണ്ട്. അതിലൊരു കൃതി മാത്രമാണ് ഗ്ലാസോവിന്റേത്. അതില്‍ അദ്ദേഹത്തിന്റേതായ സംഭാവന ഇടതുപക്ഷത്തെ ഏകധിപത്യത്തിന്റെ ഐഡിയോളജികളുടെ ആരാധകരാക്കുന്നതിന്റെ മനഃശാസ്ത്രം വിശദമായി പഠിച്ചിരിക്കുന്നു എന്നതാണ്. അമേരിക്കന്‍ ഇടതുപക്ഷത്തിന്റെ അമേരിക്കന്‍ വിരുദ്ധ നിലപാടുകളുടെ ചരിത്രമറിയാന്‍ www.discoverthenetworks.org കാണുക.

  ഇസ്ലാമിസ്റ്റ് ഐഡിയോളജിയും മാര്‍ക്സിസവും തമ്മിലുള്ള സാമ്യങ്ങളെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷെ ഇന്ന് ഇസ്ലാമിസത്തോട് കൈകോര്‍ക്കുവാന്‍ ഇടതരെ പ്രേരിപ്പിക്കുന്നത് ഐഡിയോളജിക്കല്‍ റെസണന്‍സ് ഒന്നും അല്ല. അമേരിക്കയെയും മുതലാളിത്ത വ്യവസഥയെയും തകര്‍ക്കുവാന്‍ ഇന്ന് ഏറ്റവും കെല്‍പ്പുള്ളത് ഇസ്ലാമിസത്തിനാണെന്ന് അവര്‍ വിലയിരുത്തുന്നു. മുന്‍പ് കമ്മ്യൂണിസത്തിനായിരുന്നു ഈ റോള്‍. അന്ന് അവര്‍ കമ്മ്യൂണിസ്റ്റ് ഏകാധിപതികളുടെ സ്തുതി പാടി. ഇന്ന് ഇസ്ലാമിസത്തെ ആലിംഗനം ചെയ്യുന്നു. അത്രേയുള്ളൂ.
  (കമന്റുകള്‍ തുടരുന്നതാണ്, പക്ഷേ സമയക്കുറവുമൂലം താമസം നേരിട്ടേക്കാം. ദയവായി ക്ഷമിക്കുക)

  മറുപടിഇല്ലാതാക്കൂ
 50. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 51. അമേരിക്കയും ഇസ്ലാമിസവും തമ്മിലുള്ള ഏറ്റുമുട്ടല്‍ 2001-ന് ശേഷമോ, കൂടിയപക്ഷം 1993-ലെ ആദ്യ WTC ആക്രമണത്തിനുശേഷമോ ആണ് രൂപപ്പെട്ടതെന്ന് നിസ്സഹായനടക്കം പലരും ധരിച്ചിരിക്കുന്നു എന്നുതോന്നുന്നു. എന്നാല്‍ അമേരിക്കയുടെ ആദ്യത്തെ War on Terror 1801-ലാണ് നടന്നത്. ഒട്ടോമന്‍ സാമ്രജ്യത്തിന്റെ സ്വയംഭരണ പ്രവിശ്യകളായിരുന്ന ബര്‍ബറി സ്റ്റേറ്റുകളില്‍നിന്നും (മൊറോക്കോ, അള്‍ജീറിയ, ടുണിഷ്യ, ലിബിയ എന്ന ഇക്കാലത്തെ, മഗ്‌രിബ് എന്നറിയപ്പെടുന്ന രാജ്യങ്ങള്‍) ഉദ്ഭവിക്കുന്ന, അമേരിക്കന്‍ കച്ചവടക്കപ്പലുകള്‍ക്കു നേരെയുള്ള, ജിഹാദ് പൈറസി (കടല്‍ക്കൊള്ള) ആക്രമണങ്ങളായിരുന്നു അത്. ഈ തലവേദന അവസാനിപ്പിക്കുന്നതിന് അന്ന് ബാര്‍ബറി സ്റ്റേറ്റുകളുമായി ചര്‍ച്ച നടത്തിയിരുന്നത് അന്ന് ഫ്രാന്‍സിലെയും ബ്രിട്ടനിലെയും അംബാസഡര്‍മാരായിരുന്ന, പിന്നീട് അമേരിക്കന്‍ പ്രസിഡണ്ടുമാരായിത്തീര്‍ന്ന തോമസ് ജെഫേഴ്സണും ജോണ്‍ ആഡംസുമായിരുന്നു. ആ ചര്‍ച്ചകള്‍ക്കിടയില്‍, അമേരിക്കക്ക് നേരെയുള്ള പ്രകോപനമൊന്നുമില്ലാത്ത ആ ആക്രമണോത്സുകതയെ അന്നത്തെ ട്രിപ്പൊളിറ്റന്‍ അംബാസഡറായിരുന്ന അബ്ദുള്‍ റഹ്മാന്‍ അദ്ജ ന്യായീകരിച്ചതിനെപ്പറ്റി പിന്നീട് അവര്‍ കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്സിനയച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു: … that it was founded on the Laws of their Prophet, that it was written in their Koran, that all nations who should not have acknowledged their authority were sinners, that it was their right and duty to make war upon them wherever they could be found, and to make slaves of all they could take as Prisoners, and that every Musselman who should be slain in Battle was sure to go to Paradise.

  ഇന്നത്തെ അമേരിക്കന്‍വിരുദ്ധ ജിഹാദികളെയും നയിക്കുന്നത് ഇത്തരം വികാരങ്ങള്‍ തന്നെയാണെന്ന് അവര്‍തന്നെ പലപ്രാവശ്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നിസ്സഹായനെപ്പോലതന്നെ ജിഹാദിന്റെ ചരിത്രവും ഭൂമിശാസ്ത്രവും മനസ്സിലാക്കിയിട്ടില്ലാത്ത, അഥവാ, മനസ്സിലാക്കാന്‍ കൂട്ടാക്കാത്ത അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ചില ‘ബുദ്ധിജീവി’കളാണ് ജിഹാദികളെ കമ്മ്യൂണിസത്തിനെതിരെ ഉപയോഗിക്കാം എന്ന ഐഡിയ കൊണ്ടുവന്നതും, ഇപ്പോള്‍ ‘നല്ല താലിബാനെ’ക്കുറിച്ച് സംസാരിക്കുന്നതും പാക്കിസ്ഥാന് കോടികള്‍ സഹായധനം എറിയുന്നതും.

  PS: പിന്നീട് 1805-ല്‍ ബര്‍ബറിസ്റ്റേറ്റുകളുടെ ഒരു താല്‍ക്കലിക പ്രതിനിധി ആറുമാസത്തോളം വാഷിങ്‌ടണില്‍ താമസിച്ച് അന്ന് പ്രസിഡണ്ടായിരുന്ന ജെഫേഴ്സണുമായി ചര്‍ച്ച നടത്തിയിരുന്നു. റംസാന്‍ കാലമായിരുന്നതിനാല്‍ ഈ പ്രതിനിധിക്ക് വൈറ്റ് ഹൌസില്‍ ഒരിക്കല്‍ നല്‍കിയ വിരുന്ന് സൂര്യാസ്തമനത്തിനു ശേഷം നടത്തേണ്ടിവന്നു. ഇതിനെയാണ് ‘വൈറ്റ് ഹൌസില്‍ നടത്തപ്പെട്ട ആദ്യത്ത് ഇഫ്താര്‍ വിരുന്ന്’ എന്ന് ഒബാമ വളച്ചൊടിച്ചത്. വൈറ്റ് ഹൌസില്‍ ആദ്യമായി ഇഫ്താര്‍ വിരുന്ന് നടത്തിയത് 2001-ല്‍ ജോര്‍ജ് ബുഷ് ആണ്. അതെ, മുസ്ലീം രക്ത്ത്തില്‍ നീരാടിയവന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാക്ഷാല്‍ ജോര്‍ജ് വാക്കര്‍ ബുഷ്! അതും 9/11-ന് ശേഷം!

  മറുപടിഇല്ലാതാക്കൂ
 52. അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങളുടെ ഇന്നത്തെ ഭീകരവിരുദ്ധ നിലപാടില്‍ തീര്‍ച്ചയായും ഇരട്ടത്താപ്പുണ്ട്. ഉദാഹരണത്തിന് 1989-ല്‍ പാക്കിസ്ഥാന്‍ പിന്തുണയോടെ ജിഹാദികള്‍ കശ്മീര്‍ താഴ്വരയില്‍നിന്നും പണ്ഡിറ്റുകളെ വംശോന്മൂലനം ചെയ്തപ്പോള്‍ അമേരിക്കയും സഖ്യരാജ്യങ്ങളും കയ്യും കെട്ടി നോക്കിനിന്നതേ ഉള്ളൂ. അതിനെ ഒന്ന് അപലപിക്കാന്‍പോലും ആരും തയ്യാറയില്ല. ഒരുപക്ഷേ പാകിസ്ഥാനെ നോക്കി കണ്ണിറുക്കി ഒരു പച്ചച്ചിരിയും ചിരിച്ചിരിക്കാം. ആര്‍ക്കറിയാം. കാനഡ സിഖ് ഭീകരരുടെ താവളമായിരുന്നു. സിഖ് ഭീകരര്‍ ആയിരക്കണക്കിന് ഇന്‍ഡ്യന്‍ ഹിന്ദുക്കളെ കൊലചെയ്യുമെന്ന് പരസ്യമായി പലതവണ പ്രഖ്യാപിച്ചെങ്കിലും അതിനെക്കുറിച്ച് ഒരു പ്രാഥമികാന്വേഷണം പോലും നടത്താന്‍ കനേഡിയന്‍ അധികൃതര്‍ തയ്യാറായില്ല. ഫലമോ, നൂറുകണക്കിന് ആളുകളുടെ ജീവന്‍ നഷ്ടപ്പെടുത്തിയ കനിഷ്ക ബോംബിങും.ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം കനേഡിയന്‍ പ്രധാനമന്ത്രി കനിഷ്ക ദുരന്തത്തില്‍ മരിച്ചവരുടെ കുടുമ്പാംഗങ്ങളോട് മാപ്പപേക്ഷിച്ചിരിക്കുന്നു. എന്ത് പ്രയോജനം?

  പക്ഷേ ഇതിന്റെയൊക്കെ അര്‍ഥം ഇന്ന് അമേരിക്കക്കും മറ്റ് പാശ്ചാത്യരാജ്യങ്ങള്‍ക്കും എതിരെ നടക്കുന്ന ജിഹാദ് ആക്രമണങ്ങള്‍ക്കുനേരെ നാം കണ്ണടക്കണമെന്നല്ല. 2001-ല്‍ WTC ആക്രമണത്തെക്കുറിച്ച് കേട്ടപ്പോള്‍ ഈയുള്ളവന്റെ മനസ്സിലും ആദ്യം തോന്നിയത് ‘ഇനി അവര്‍ മനസ്സിലാക്കും നമ്മള്‍ എന്താണ് അനുഭവിക്കുന്നതെന്ന്’ എന്നാണെന്ന് വ്യസനപൂര്‍വ്വം പറയട്ടെ. ആത്യന്തികമായി ജിഹാദ് ഐഡിയോളജി വിജയിക്കുകയാണെങ്കില്‍ അതിന്റെ തിക്തഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് നമ്മളായിരിക്കുമെന്ന് മറക്കരുത് എന്നേ പറയാനുള്ളൂ.

  മറുപടിഇല്ലാതാക്കൂ
 53. കൈവെട്ട് വിവാദത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇടതുപക്ഷ ബ്ലോഗര്‍മാര്‍ ഉന്നയിച്ച ഏറ്റവും വിചിത്രമായ വാദം ‘മതവികാരത്തെ വൃണപ്പെടുത്തരുത്’ എന്നതാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ തെല്ലെങ്കിലും വിലമതിക്കുന്ന ഒരു സമൂഹത്തിനും അംഗീകരിക്കാന്‍ കഴിയാത്ത ഒരു വാദമാണ് ഇത്. എന്തെന്നാല്‍ അഭിപ്രായസ്വാതന്ത്ര്യം മറ്റുള്ളവരുടെ വികാരത്തെ വൃണപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ക്കേ ആ‍വശ്യമുള്ളൂ. സ്തുതിപാടുന്നതിനും പുകഴ്ത്തുന്നതിനും ഒരു പരിരക്ഷയും ആവശ്യമില്ല. അമേരിക്കന്‍ ഭര്‍ണഘടന ഇക്കാര്യത്തില്‍ വളരെ വ്യക്ത്മായ നിലപാടാണ് എടുത്തിരിക്കുന്നത്. 'The right not to be offended' അമേരിക്കന്‍ ഭരണഘടനയില്‍ ഇല്ല. പക്ഷേ 'The right to free speech'-ന് ഉന്നത സ്ഥാനം നല്‍കിയിരിക്കുന്നു. ഒന്നാം ഭേദഗതിയിലൂടെ ഇതിനെ കൂച്ചുവിലങ്ങിടുന്നതില്‍ നിന്നും ഭരണകൂടത്തെ എന്നെന്നേക്കുമായി തടഞ്ഞിരിക്കുകയും ചെയ്യുന്നു. ഇന്‍ഡ്യയിലാകട്ടെ CrPC യുടെ 295A വകുപ്പ് മതനിന്ദയെ ക്രിമിനലൈസ് ചെയ്യുന്നു - ഒരു മധ്യകാല തിയോക്രസിക്ക് ചേര്‍ന്നവിധത്തില്‍. ഈ നിയമത്തിന് തൊഗാഡിയമാരെയും വരുണ്‍ ഗാന്ധിമാരെയും തടയാന്‍ സാധിച്ചില്ലെങ്കിലും തിരുനെല്‍‌വേലിക്കാരന്‍ ഒരു പാവം സോഫ്റ്റ്വേര്‍ എന്‍‌ജിനീയറെ ചെയ്യാത്തതും അറിയാത്തതുമായ കുറ്റത്തിന് 55 ദിവസം ഗോതമ്പുണ്ട തീറ്റിച്ചു എന്ന് അഭിമാനിക്കാം.

  മേല്‍പ്പറഞ്ഞ വാദം ഒരു മതത്തെയും വ്രണപ്പെടുത്താതെ കരുതലോടെ മാത്രം സംസാരിക്കുന്ന നമ്മുടെ ശ്രീ. കെ. പി. സുകുമാരന്‍ മാഷിനെപ്പോലുള്ള ആരെങ്കിലുമാണ് ഉന്നയിക്കുന്നതെങ്കില്‍ അതില്‍ ബൌദ്ധിക സത്യസന്ധതയെങ്കിലും ഉണ്ട് എന്ന് വിചാരിക്കാം. എന്നല്‍ ഹിന്ദു ദൈവങ്ങളെ ടെററിസ്റ്റ് എന്ന് വിളിക്കുവാനും ഹിന്ദുമതത്തെ അതിന്റെ അനുയായികളുടെ വികാരം അങ്ങേയറ്റം വൃണപ്പെടുത്തുന്ന വിധത്തില്‍ ഭര്‍സിക്കുവാനും മടിക്കാത്ത ശ്രീ വേണുഗോപാലനെയും സത്യാന്വേഷിയേയുംപോലുള്ളവര്‍ ഉന്നയിക്കുമ്പോളാണ് അതിലെ ഹിപ്പോക്രസി എത്ര വലുതാണെന്ന് ബോധ്യമാകുന്നത്.

  മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പറഞ്ഞ മാര്‍ക്സില്‍ നിന്നും ഇടതുപക്ഷക്കാര്‍ എത്ര മുന്നോട്ട് (അതോ പിന്നോട്ടോ?) പോയിരിക്കുന്നു!

  മറുപടിഇല്ലാതാക്കൂ
 54. @Murali:
  "ഹിന്ദു ദൈവങ്ങളെ ടെററിസ്റ്റ് എന്ന് വിളിക്കുവാനും ഹിന്ദുമതത്തെ അതിന്റെ അനുയായികളുടെ വികാരം അങ്ങേയറ്റം വൃണപ്പെടുത്തുന്ന വിധത്തില്‍ ഭര്‍സിക്കുവാനും മടിക്കാത്ത ശ്രീ വേണുഗോപാലനെയും സത്യാന്വേഷിയേയുംപോലുള്ളവര്‍ "
  സത്യാന്വേഷി എപ്പോഴാണ് ഹിന്ദുദൈവങ്ങളെ ടെററിസ്റ്റ് എന്നു വിളിച്ചത്? സത്യാന്വേഷിയുടെയും മറ്റും താരതമ്യേന മൃദുവായ ഹിന്ദുമത(ബ്രാഹ്മണമത) വിമര്‍ശം കേട്ടപ്പോഴേക്കും ഇങ്ങനെ ബേജാറായ മുരളി, ഡോ അംബേഡ്കര്‍ മുതല്‍ സഹോദരന്‍ വരെയുള്ളവര്‍ നടത്തിയിട്ടുള്ള രൂക്ഷമായ ഹിന്ദുമത വിമര്‍ശനങ്ങള്‍ വല്ലതും കണ്ടിരുന്നെങ്കില്‍ ആത്മഹത്യ ചെയ്യുമായിരുന്നല്ലോ?

  മറുപടിഇല്ലാതാക്കൂ
 55. പോപ്പുലര്‍ ഫ്രണ്ടിനെ വിശ്വസിക്കാന്‍ ഒരിക്കലും കഴിയില്ല. മതമൗലിക വാദം മുഖ്യ അജണ്ടയാക്കിയിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങളും താല്‍ക്കാലിക ലാഭത്തിനുവേണ്ടി പല പല അടവുകളും സാധാരണ രാഷ്ട്രീയക്കാരെ പോലെ തന്നെ തരമ്പോലെ പുറത്തെടുക്കുന്നവരാണ്‌. ആയത്തൊള്ള ഖുമൈനിയുടെ നേതൃത്വം കമ്മ്യൂണിസ്റ്റുകളെ കൂട്ടുപിടിച്ച് ഷായെ നാടുകടത്തി, അവസാനം പരിപൂര്‍ണ്ണ കമ്മ്യൂണിസ്റ്റ് വിരുദ്ധവും(കമ്മ്യൂണിസം എന്നാല്‍ അമേരിക്കന്‍ വിരുദ്ധത മാത്രമല്ലല്ലോ) വിരുദ്ധവും, മതാധിഷ്ടിതവുമായ ഗവണ്മെന്റ് സ്ഥാപിക്കുന്നതില്‍ വരെ എത്തി കാര്യങ്ങള്‍. പിന്നെ അഫ്ഗാനിസ്ഥാനിലോ, അമേരിക്കയുടെ ചെരുപ്പു നക്കിക്കൊണ്ട് കാമ്മ്യൂണിസ്റ്റുകളെ നേരിട്ട അവര്‍ അവസാനം അവര്‍ക്കെതിരെ തിരിഞ്ഞു. ഇനി വീണ്ടും കാലുമാറില്ല എന്ന് ആര്‌ കണ്ടു? മതമൗലിക വാദികള്‍ സ്വന്തം മതം വളരണമെന്ന ചിന്തയ്ക്ക് മറ്റെല്ലാത്തിലും പ്രമുഖ സ്ഥാനം നല്‍കുന്നവരാണ്‌ എന്ന സത്യം ആദ്യം മനസിലാക്കുക! അല്ലാത്തതൊക്കെ അവരുടെ കാര്യം കാണനുള്ള കഴുതക്കാല്‍ പിടിക്കല്‍ ആണെന്ന് മനസിലാക്കാന്‍ ചരിത്രം പഠിക്കുക. കത്തോലിക്കാ സഭയുടെ ജനാതിപത്യ പ്രഘോഷണവും, ഇസ്ലാമിക/ ഹൈന്ദവ വര്‍ഗ്ഗീയവാദികളുടെ ദളിത് പ്രേമവും എല്ലാം ഈ അടവു തന്നെ എന്നു മനസിലാക്കാനുള്ള ചോറൊക്കെ ഞാനും തിന്നിട്ടുണ്ട്.!!

  മറുപടിഇല്ലാതാക്കൂ
 56. മുരളി, താങ്കള്‍ പറഞ്ഞ വിവരങ്ങളൊന്നും പാന്‍ ഇസ്ലാമിക്ക് വക്താക്കലുടെ ചെവിയില്‍ കയറില്ല. കാരണം അവര്‍ക്കു വേണ്ടത്, ഇസ്ലാമികമല്ലാത്തതെല്ലാം ഒറ്റകെട്ടാണെന്ന് വരുത്തി തീര്‍ക്കല്‍ ആണ്‌. ഇസ്ലാം ഒരു പക്ഷത്തും, മറ്റെല്ലാം, അവ പരസ്പര വിരുദ്ധങ്ങളായ, എങ്ങനെയുള്ള പ്രത്യയശാസ്ത്രങ്ങളായാലും ശരി അതെല്ലാം ഇസ്ലാമിക വിരുദ്ധ ചേരിയില്‍ ഒറ്റകെട്ടായി അണിനിരന്ന് ഇസ്ലാമിനെതിരെ പടനയിക്കുന്നു എന്ന് തങ്ങലുടെ അണികളെ വിശ്വസിപ്പിച്ച്, ഇസ്ലാം ഇരയാക്കപ്പെടുന്നു എന്ന് വരുത്തി തീര്‍ത്ത് അതില്‍ നിന്നും വര്‍ഗ്ഗീയ മുതലെടുപ്പു നടത്തുക മാത്രമാണ്‌ അവരുടെ ലക്ഷ്യം. കൂടാതെ ഇസ്ലാം എന്നാല്‍ അത് അറബിക്ക് പാരമ്പര്യങ്ങളില്‍ അധിഷ്ടിതമായതും, അല്ലാതെയുള്ളവയെ കണ്ടില്ലെന്നു നടിച്ച് അണികളെ വികാരജീവികള്‍ മാത്രമായി വളരാനും ചിന്തിക്കാനും പഠിപ്പിച്ച് അതില്‍ നിന്നും അപ്പം തിന്ന് ജീവിക്കുന്നവരാണിവര്‍ .

  മറുപടിഇല്ലാതാക്കൂ
 57. സത്യാന്വേഷി,
  ‘ടെററിസ്റ്റ്’ പ്രയോഗം നടത്തിയത് താങ്കളല്ല, ശ്രീ.വേണുഗോപാലനാണ്. അതിന്റെ സന്ദര്‍ഭം ജബ്ബാര്‍മാഷിന്റെ ബ്ലോഗിലിട്ട കമന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
  പിന്നെ താങ്കള്‍ ഹിന്ദു ദൈവങ്ങളെക്കുറിച്ചോ മതത്തെക്കുറിച്ചോ എന്തെല്ലാം പറഞ്ഞാലും ഹിന്ദുമതാനുയായിയോ ദൈവവിശ്വാസിയോ പോലുമല്ലാത്ത എനിക്ക് ഒരു ബേജാറും ഇല്ല. ഹിന്ദുക്കളുടെ വികാരം വൃണപ്പെടും, പക്ഷേ അങ്ങനെ വികാരം വൃണപ്പെടാതിരിക്കുവാനുള്ള അവകാശം ആര്‍ക്കും ഇല്ല എന്ന് ഞാന്‍ വ്യക്തമാക്കിയതുമാണല്ലോ. പക്ഷെ ഇസ്ലാമിനെക്കുറിച്ച് പറയുമ്പോള്‍ മാത്രം വൃണപ്പെടാതെ നോക്കണം, മറ്റുള്ള മതങ്ങളെക്കുറിച്ച് എന്തും പറയാം എന്ന ഇരട്ടത്താപ്പ് ചൂണ്ടിക്കാണിക്കാതെ വയ്യ.

  മറുപടിഇല്ലാതാക്കൂ
 58. @SMASH,
  അത് അറിയാതെയല്ല. പക്ഷെ അഭിപ്രായസ്വാതന്ത്ര്യം വിനിയോഗിക്കുക എന്നത് ഓരോ പൌരന്റെയും കടമയാണെന്ന് ഞാന്‍ കരുതുന്നു. ഈ സ്വാതന്ത്ര്യം ഇല്ലാത്തതാണ് പല ഇസ്ലാമിക സമൂഹങ്ങളുടെയും പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. അഭിപ്രായസ്വാതന്ത്ര്യമുള്ള സമൂഹങ്ങളിലാകട്ടെ, ഇസ്ലാമിനെക്കുറിച്ച് നെഗറ്റീവായി എന്തെങ്കിലും പറയാന്‍ എല്ലാവരും മടിക്കുന്നു. പൊളിറ്റിക്കല്‍ കറക്റ്റ്നെസ്സ് മുതല്‍ ഇസ്ലാമിക തീവ്രവാദികളെക്കുറിച്ചുള്ള ഭയം വരെ അതിന് കാരണമാകുന്നു. ഇവിടെ ഇസ്ലാമിക ഭരണമൊന്നുമല്ലല്ലോ തല്‍ക്കാലം. അതുകൊണ്ട് അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ മടിക്കേണ്ടതില്ല.

  മറുപടിഇല്ലാതാക്കൂ
 59. @മുരളീ,
  ഇസ്ലാമിനെക്കുറിച്ചല്ലേ ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനമുള്ളത്? ജബ്ബാര്‍ മാഷ് മുതല്‍ കാളിദാസന്‍ വരെ എന്തെല്ലാമാണു പറയുന്നത്? ഇസ്ലാമിനെയും മുഹമദ് നബിയേയും പറ്റി അവര്‍ പറയാത്ത ആക്ഷേപങ്ങളില്ല. ആരുടെ വികാരമാണു വ്രണപ്പെടുന്നത്? അതിനെല്ലാം ഇസ്ലാമിസ്റ്റുകള്‍ ആവുന്ന രീതിയില്‍ അതിനെല്ലാം മറുപടി പറയുന്നതല്ലാതെ മതവികാരം വ്രണപ്പെട്ടെന്നു പറഞ്ഞ് ആരാണിവിടെ നിലവിളിക്കുന്നത്? ഹമീദ് ചേന്ദമംഗലൂര്‍ എന്തെല്ലാം പറയുന്നു? ആരു മൈന്‍ഡ് ചെയ്യുന്നു? അതെല്ലാം ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. ഇസ്ലാമിക വിഷയങ്ങളിലോ ആ മതത്തിലോ താത്പര്യമുള്ള ആളല്ല സത്യാന്വേഷി.അതുകൊണ്ടാണ് അവരുടെ മതസംബന്ധമായി മേല്‍പ്പറഞ്ഞവര്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളിലോ തികച്ചും മതവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മുസ്ലിങ്ങളായ ബ്ലോഗര്‍മാരുടെ പോസ്റ്റുകളിലോ ഒരു കമന്റ് പോലുമിടാന്‍ ഈ ബ്ലോഗര്‍ പോകാത്തത്. മുസ്ലിങ്ങള്‍ ഒരു ജനത എന്ന രീതിയില്‍ നേരിടുന്ന അനീതിക്കെതിരെ ആവുംവിധം പ്രതികരിക്കുകയാണ്. അത് ഒരു മനുഷ്യന്റെ കടമയായി കരുതുന്നു.

  മറുപടിഇല്ലാതാക്കൂ
 60. @ മുരളി,
  മുരളിയുടെ വിശകലനങ്ങളില്‍ സാമ്രാജ്യത്വത്തെ സംബന്ധിക്കുന്ന പരമ്പരാഗത ധാരണകളും അധിനിവേശക്കാരുടെ ന്യായങ്ങളുമാണ് നിറഞ്ഞു നില്‍ക്കുന്നത്. ഒരു രാജ്യം മറ്റു രാജ്യങ്ങളില്‍ നിന്നും വിഭവങ്ങള്‍ കൊള്ളയടിക്കുന്നതിനെയാണ് സാമാന്യമായി സാമ്രാജ്യത്വമായി എന്നു വിളിക്കുക. ഒരിസ്ലാമിക രാജ്യവും ഒരു കാലത്തും മറ്റൊരു രാജ്യത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിച്ചിട്ടില്ല. പാശ്ചാത്യന്‍ സാമ്രാജ്യശക്തികളുടെ മുഖ്യ തൊഴില്‍ ഇത്തരം കൊള്ളയടികളായിരുന്നു.

  മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ്പറേഷനില്‍ സൌദിരാജകുടുംബത്തിലെ ലാഭത്തില്‍ മാത്രം കണ്ണുള്ള ഒരു വ്യവസായിക്ക് ഷെയറുണ്ടായത് അത്ഭുതകരമായ കാര്യമല്ല. അതുകൊണ്ടാണല്ലോ സൌദി പൌരന്മാരിലെ ഒരു വിഭാഗം രാജവാഴ്ചക്കെതിരെ ഇപ്പോള്‍ പടയൊരുക്കുന്നത്.

  അമേരിക്കന്‍ സര്‍വകലാശാലകള്‍ ഇടതുപക്ഷക്കാരുടെ കേന്ദ്രങ്ങളല്ല. ഇടതുപക്ഷക്കാരെ വിരട്ടുന്ന കേന്ദ്രങ്ങളാണെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടുകൂടിയാകാം വലിയൊരു ശതമാനം ഇടതുപക്ഷക്കാര്‍ അമേരിക്കയുടെ അധിനിവേശങ്ങള്‍ക്ക് എക്കാലവും പിന്തുണ നിര്‍ബന്ധിതരായത്. സി.ഐ.എ മേധാവിയായിരുന്ന ജെയിംസ് വൂള്‍സി അവതാരികയെഴുതി പ്രസിദ്ധീകരിച്ച ഗ്ലാസോവിന്റെ കൃതി മുരളി വീണ്ടും വീണ്ടും ഹാജരാക്കുന്നത് സത്യസന്ധമായ അന്വേഷകരെ ലജ്ജിപ്പിക്കുമെന്നതില്‍ സംശയമില്ല.

  ഗാന്ധിയും നെഹ്രുവും ബ്രിട്ടീഷുകാരുടെ ദൃഷ്ടിയില്‍ ഭീകരരല്ല എന്നു സമര്‍ത്ഥിക്കാന്‍ മുരളി എഴുതുന്നു. "ഗാന്ധിയും നെഹ്രുവുമൊന്നും ഭീകരരായിരുന്നില്ല, ബ്രിട്ടീഷുകാര്‍ക്കുപോലും, എന്നു മാത്രമല്ല, ബ്രിട്ടന് നേരിട്ട് ചര്‍ച്ച നടത്തുവാന്‍ പറ്റുന്ന രാഷ്ട്രീയനേതാക്കളായിത്തന്നെയാണ് അവരെ കണക്കാക്കിപ്പോന്നിരുന്നത്." ഈ ന്യായം
  ട്രിപ്പോളിയിലെ അംബാസിഡറുടെ കാര്യത്തിലും ബാധകമല്ലേ ? മുരളി എഴുതുന്നു "1805-ല്‍ ബര്‍ബറിസ്റ്റേറ്റുകളുടെ ഒരു താല്‍ക്കലിക പ്രതിനിധി ആറുമാസത്തോളം വാഷിങ്‌ടണില്‍ താമസിച്ച് അന്ന് പ്രസിഡണ്ടായിരുന്ന ജെഫേഴ്സണുമായി ചര്‍ച്ച നടത്തിയിരുന്നു". അമേരിക്കന്‍ പ്രസിഡന്റ് ജെഫേഴ്സണ്‍ നേരിട്ടു ചര്‍ച്ചയ്ക്കു തയ്യാറായ ട്രിപ്പോളിയുടെ പ്രതിനിധിയും അദ്ദേഹത്തിന്റെ രാഷ്ട്രവും മാത്രം എന്തേ ഭീകരമാവുന്നു ? മുരളിയുടെ ഇരട്ടത്താപ്പ് കടുത്ത വര്‍ഗീയതയല്ലേ ? (തുടരും)

  മറുപടിഇല്ലാതാക്കൂ
 61. @ മുരളി,

  ഗാന്ധിയും നെഹ്രുവും സുഭാഷ് ചന്ദ്രബോസും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഭീകരര്‍ തന്നെയായിരുന്നു. അവരുമായി രാഷ്ട്രീയ ചര്‍ച്ച നടത്തിയതു പോലും നിവൃത്തിയില്ലാതെ വന്നപ്പോഴാണ്. കേന്ദ്രഗവണ്‍മെന്റ് നക്സലൈറ്റുകളുമായി ചര്‍ച്ചക്കൊരുങ്ങന്നതിനര്‍ത്ഥം നക്സലൈറ്റുകള്‍ ഭീകരന്മാരെല്ലെന്നാണോ ?. മുരളിക്ക് പോലും ദഹിക്കാത്ത വാദങ്ങള്‍ അദ്ദേഹം സ്വയം അകത്താക്കിയാലോ ?!

  അമേരിക്കയുടെ സ്ഥാപകപിതാക്കള്‍ തദ്ദേശീയരായ ലക്ഷക്കണക്കിന് മനുഷ്യരെ കൊന്ന് ഒടുക്കിയതിന് നേതൃത്വം വഹിച്ചവരാണ്. അവര്‍ വംശീയവാദികളും ഭീകരരുമായിരുന്നു. ഇതേപ്പറ്റിയറിയാന്‍ പ്രൊഫ.സ്റ്റനാഡ് രചിച്ചതും ഓക്സ് ഫോഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ചതുമായ 'അമേരിക്കന്‍ ഹോളോകോസ്റ്റ്' എന്ന കൃതി നോക്കുക.

  അമേരിക്കയിലെ ഇടതുപക്ഷം എന്നാല്‍ ഒരു റോസന്‍ബര്‍ഗ് ദമ്പതിമാരും ജയിന്‍ഹോണ്ടയും മാത്രമല്ല. മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ എക്കാലവും സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്ക് പരസ്യമായ പിന്തുണയോ മൌനാനുവാദമോ നല്‍കിയിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശത്തെ ഭാഗികമായി ന്യായീകരിച്ച വ്യക്തിയായിരുന്നു കമ്യൂണിസ്റ്റ് ആചാര്യനായ കാള്‍ മാര്‍ക്സ് . അദ്ദേഹത്തെപ്പോലുള്ള തൊഴിലാളിവര്‍ഗചിന്തകര്‍ പുരോഗതിയെ ചരിത്രവിധിയായും അതിനു വേണ്ടി കൊടുക്കേണ്ടി വരുന്ന വിലകള്‍ സ്വാഭാവികവും മാത്രമാണെന്ന സന്ദേശവുമാണ് നല്‍കിയത്. കാടത്തത്തിനുമേല്‍ നാഗരികതയുടെയും, നിശ്ചലതയ്ക്കുമേല്‍ പുരോഗതിയുടെയും അവകാശങ്ങള്‍ക്ക് എല്ലാ കരാറുകളുടെയും അവകാശങ്ങളുടെയും മേലെ വിലയുള്ളതാണെന്നാണ് അവരുടെ പ്രസ്താവനകള്‍!.

  1801-ല്‍ ബര്‍ബറി സ്റ്റേറ്റുകള്‍ അമേരിക്കന്‍ കപ്പലുകളെ അക്രമിച്ചത് മുതലാണ് ഭീകരാക്രമണം തുടങ്ങുന്നതെന്ന് മുരളി എഴുതുന്നു. രാഷ്ട്രീയവും ഭൂമിശാസ്ത്രവും കൂടാതെ അല്പം ചരിത്രം കൂടി മനസ്സിലാക്കിയിരുന്നെങ്കില്‍ ഇങ്ങനെ എഴുതാന്‍ മിനക്കെടില്ലായിരുന്നു. വെള്ളക്കാരല്ലാത്തവരെല്ലാം പ്രാകൃതരാണെന്ന സാമ്രാജ്യത്വ വംശീയധാരണയാണ് ബര്‍ബറി സ്റ്റേറ്റുകള്‍ എന്ന പ്രയോഗത്തിലുമുള്ളത്. യൂറോപ്യന്‍ പുരോഗതിയുടെ ജൈത്രയാത്ര, സംസ്ക്കാരത്തിന്റെ വ്യാപനമായി വിശേഷിപ്പിക്കപ്പെടുകയും അവ അധിനിവേശത്തിന്റെ യുക്തികളും ന്യായങ്ങളുമായും മാറുകയാണുണ്ടായത്.

  പാശ്ചാത്യരല്ലാത്തവരുടെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും നിയമങ്ങളെയും അംഗീകരിക്കാത്ത വംശീയഹുങ്കുമായി വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ തീരപ്രദേശത്ത് അധിനിവേശം നടത്താന്‍ അമേരിക്കന്‍ കപ്പലുകള്‍ തുനിഞ്ഞതാണ് സംഘര്‍ഷത്തിനു കാരണം. ലോകമെമ്പാടുമുള്ള വിഭവങ്ങള്‍ തങ്ങള്‍ക്ക് യഥേഷ്ടം കൊള്ളയടിക്കാനുള്ളതാണെന്നുള്ള ഗര്‍വ്വില്‍ ഇറാക്കിലെ എണ്ണയൂറ്റാന്‍ യുദ്ധം സൃഷ്ടിച്ച ജോര്‍ജ് ബുഷിന്റെ മുന്‍ഗാമികള്‍ എങ്ങനെയാവും പെരുമാറിയിട്ടുണ്ടാവുക എന്ന് ആര്‍ക്കും ഊഹിക്കാനാവും. (തുടരും)

  മറുപടിഇല്ലാതാക്കൂ
 62. @ മുരളി,

  വടക്കന്‍ ആഫ്രിക്കന്‍ തീരങ്ങളില്‍ ചുങ്കം പോലും നല്‍കാതെ അധിനിവേശയാത്ര നടത്തിയ കപ്പലുകളെയാണ് വടക്കനാഫ്രിക്കന്‍ രാജ്യങ്ങള്‍ തടഞ്ഞത്. മുരളി ഉദ്ധരിച്ച ട്രിപ്പോളി അംബാസിഡര്‍ അബ്ദുള്‍ റഹ്മാന്‍ അദ് ജയുടെ
  കത്തില്‍ ഇക്കാര്യം തന്നെയാണുള്ളത്. "all nations who should not have acknowledged their authority were sinners".

  വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ പരമാധികാരം മറ്റു രാജ്യങ്ങള്‍ അംഗീകരിക്കണമെന്ന ആവശ്യത്തില്‍ എന്തപകാതയാണുള്ളത് ? എല്ലാ രാജ്യങ്ങളും എല്ലാ രാജ്യങ്ങളുടെയും പരമാധികാരം അംഗീകരിക്കണമെന്നത് ഐക്യരാഷ്ട്രസഭാതത്വമല്ലേ ? വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ മറ്റുള്ളവരുടെ പരമാധികാരം അംഗീകരിക്കില്ലെന്ന് വാദിക്കാത്തിടത്തോളം ഇതില്‍ എന്തു ഭീകരതയാണുള്ളത് ? ശ്രീ മുരളി സാമ്രാജ്യത്വമനോഭാവത്തിന് എത്രത്തോളം കീഴ്പ്പെട്ടിരിക്കുന്നു എന്നതിന് തെളിവാണ് ഇത്തരം ചപലവാദങ്ങള്‍ !

  ഇക്കാലത്തു പോലും സ്വന്തം രാജ്യത്തിന്റെ പരമാധികാരം പോലെ മറ്റു രാജ്യങ്ങളുടെ പരമാധികാരം മാനിക്കാത്തവരാണ് പാശ്ചാത്യ രാഷ്ട്രങ്ങള്‍. അതുകൊണ്ടാണ് ഐക്യരാഷ്ട്രസഭയുടെ അനുമതി പോലും ഇല്ലാതെ നിരവധി യുദ്ധങ്ങളും ഏകപക്ഷീയ അക്രമണങ്ങളും അമേരിക്ക അഴിച്ചുവിട്ടത്. അഫ്ഗാനും ഇറാഖും ഒടുവിലത്തെ ഇരകളാണ്.

  പാശ്ചാത്യരായിരുന്നു മധ്യകാലത്തെ ഏറ്റവും വലിയ കടല്‍കൊള്ളക്കാര്‍. ഇതു മറച്ചുവെക്കാന്‍ മറ്റുള്ളവരാണ് കടല്‍ കൊള്ളക്കാരെന്നു വരുത്തി തീര്‍ക്കേണ്ടതുണ്ട്. പാശ്ചാത്യന്‍ അധിനിവേശത്തെ ചെറുത്ത എല്ലാ നാവികപടകളെയും അവര്‍ കടല്‍ കൊള്ളക്കാരെന്ന് മുദ്രകുത്തി. കോഴിക്കോട്ടെ സാമൂതിരിയുടെ നാവികപ്പടയെപ്പോലും കടല്‍ക്കൊള്ളക്കാരെന്നാണ് പോര്‍ട്ടുഗീസുകാര്‍ വിശേഷിപ്പിച്ചത്. പാശ്ചാത്യന്‍ ആധിപത്യത്തിനെ ചെറുക്കുന്നവരെ ഭീകരരായി ചിത്രീകരിക്കുന്നു. ഇന്നത്തെ സാമ്രാജ്യത്വദാസന്മാരും ഇതേ പാശ്ചാത്യന്‍ പാരമ്പര്യമാണ് പേറുന്നത്.

  വൈറ്റ്ഹൌസില്‍ ആദ്യമായി ഇഫ്താര്‍ വിരുന്ന് നടത്തിയത് യുദ്ധവീരനായ ജോര്‍ജ് ബുഷാണത്രെ! മുരളി മഹാമനസ്ക്കതയ്ക്ക് മാതൃകയായി അവതരിപ്പിക്കുന്ന ഈ സംഭവത്തില്‍ 'ചെകുത്താന്‍ വേദമോതുന്നു' എന്ന പഴഞ്ചൊല്ല് അറിയാവുന്നവര്‍ക്ക് തെല്ലും അത്ഭുതമുണ്ടാവില്ല.

  മറുപടിഇല്ലാതാക്കൂ
 63. @ SMASH സ്മാഷേ,
  താങ്കളുടെ ആദ്യത്തെ കമന്റിനുള്ള മറുപടി കുറിക്കുകയാണ്. ജോലിത്തിരക്ക് വളരെയുള്ളതിനാല്‍ ബ്ലോഗില്‍ സമയം കിട്ടുന്നത് വളരെ കുറവാണ്. മറുപടികള്‍ താമസ്സിക്കുന്നതില്‍ ഖേദിക്കുന്നു.

  ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് ഞാന്‍ വേറൊരു പോസ്റ്റില്‍ ഇട്ട കമന്റ് ഉദ്ധരിച്ച് എന്റെ നിലപാടില്‍ വന്ന മാറ്റത്തെ അപഹസിച്ചിരിക്കുന്നതിന് നന്ദി. പൊതുമാധ്യമങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുന്ന വാര്‍ത്തകളിലും മറ്റും നിന്നുമാണ് നാം നമുക്ക് ചുറ്റുമുള്ള എന്തിനേക്കുറിച്ചും അഭിപ്രായരൂപീകരണം നടത്തുന്നത്. എന്നാല്‍ അത് എത്രമാത്രം കൃത്രിമവും പലതും സ്ഥാപിതതാല്പര്യാര്‍ത്ഥവുമാണെന്ന തിരിച്ചറിവ് അനുഭവങ്ങളെ വിശകലനം ചെയ്യാന്‍ കഴിഞ്ഞപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രാടിത്തറ മൌദൂദിസത്തില്‍ അടിയുറച്ചതാണെന്നും അത് നമ്മുടെ ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയ ആശയങ്ങളെ തള്ളിക്കളയുന്നതാണെന്നതും ശരിയാണ്. എന്നാല്‍ ഒരു സംഘടനയെന്ന നിലയില്‍ ടി പ്രത്യയശാസ്ത്രത്തെ പിന്‍പറ്റി, മേല്‍ പറഞ്ഞ മൂല്യങ്ങളെ അപകടപ്പെടുത്തുന്നതായ യാതൊരു പ്രവര്‍ത്തനവും ടി സംഘടന ചെയ്യുന്നതായി എനിക്കു ബോധ്യപ്പെട്ടിട്ടില്ല. എന്നു മാത്രമല്ല അതിന്റെ നേതാക്കള്‍ പല സ്ഥലത്തും മേല്‍ പറഞ്ഞ മൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന സംഘടനയാണു തങ്ങളുടേതെന്നും ഭാവിയിലും അതേ മൂല്യങ്ങള്‍ക്കായി നിലകൊള്ളുമെന്നും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുമുണ്ട്. നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ മേല്‍ പറഞ്ഞ മൂല്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ചതിന്റെ അനുഭവവുമില്ല. അത്തരത്തിലുള്ള തെളിവുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ രാജ്യത്ത് അവര്‍ നിരോധിക്കപ്പെടുമായിരുന്നു. സര്‍ക്കാര്‍ അത് ചെയ്യാത്തിടത്തോളം അത്തരം ഒരു സംഘടനയെ മനസ്സിലാക്കാനും(ഇപ്പോഴും ഞാന്‍ അവരെ കൂടുതലായി മനസ്സിലാക്കി വരുന്നതേയുള്ളു) അവരുടെ യോജിക്കാവുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കാതിരിക്കാനും നിര്‍വാഹമില്ല.(തുടരും)

  മറുപടിഇല്ലാതാക്കൂ
 64. @ സ്മാഷ്,
  ചില ജനതകളെയും പ്രസ്ഥാനങ്ങളേയും ഒറ്റപ്പെടുത്താനും അപമാനിക്കാനും ഇല്ലാതാക്കാനും പൊതുവായ മുന്‍വിധികള്‍ നിര്‍മിക്കപ്പെടുന്നു എന്ന കാര്യം എല്ലാവര്‍ക്കും ബോധ്യപ്പെടണമെന്നില്ല. സോളിഡാരിറ്റി പോലുള്ള സംഘടനകള്‍ ദളിതരുടെയും മറ്റ് മാനുഷിക പാരിസ്ഥിതിക അവകാശസമരങ്ങള്‍ക്ക് സഹായകമാകുന്ന ആത്മാര്‍ത്ഥമായ നിലപാടുകള്‍ എടുക്കുന്നതും മുഖ്യധാരാരാഷ്ട്രീയ സംഘടനകള്‍ അങ്ങനെ ചെയ്യാതിരിക്കുന്നതും എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മതേതരത്വം, മാനവികത്വം, സോഷ്യലിസം, ജനാധിപത്യം ഇങ്ങനെ വായില്‍കൊള്ളാത്ത മുഴുവന്‍ മൂല്യങ്ങള്‍ക്കും വേണ്ടി പ്രത്യയശാത്രങ്ങള്‍ നിര്‍മിച്ച് അവയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരായ സംഘടനകളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ഈ സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ആദിവാസികളേയും ദലിതുകളേയും അധഃസ്ഥിതവര്‍ഗങ്ങളെയും ചതിക്കുകയും ചൂഷകവര്‍ഗത്തിന്റെ താല്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുവാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുകയും എന്നാല്‍ പതിതര്‍ക്കുവേണ്ടി കള്ളക്കണ്ണീരൊഴുക്കുകയും ചെയ്യുന്നകാര്യം താങ്കളെപ്പോലുള്ളവരുടെ ശ്രദ്ധയില്‍ പെട്ടില്ലെങ്കില്‍ സഹതാപമേയുള്ളു. ഇത്തരം കാര്യങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനസമുദായത്തിലെ ചിന്തിക്കുന്നവരുടെ സംഘടനയായ ജമാഅത്തെ ഇസ്ലാമി പോലുള്ള പ്രസ്ഥാനങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികളെ മാനിക്കാതിരിക്കാനാവില്ല. എന്നാല്‍ മറ്റ് മുഖ്യധാരപ്രസ്ഥാനങ്ങള്‍ മേല്‍ പറഞ്ഞ അധഃസ്ഥിതജനതയെ ദ്രോഹിക്കാന്‍ കൂട്ടുനില്‍ക്കുമ്പോള്‍ അവരെ ആത്മാര്‍ത്ഥമായി സഹാക്കിക്കുന്നവരെ തള്ളിപ്പറയാന്‍ മാത്രം മഠയനല്ല ഞാന്‍. ഇവിടുത്തെ ആദിവാസി -ദലിതു വിഭാഗങ്ങളിലെ എഴുത്തുകാരും ചിന്തകരും തങ്ങളുടെ ആശയങ്ങളും ആശങ്കകളും തങ്ങളുടെ മേല്‍ അധീശത്വവര്‍ങ്ങള്‍ നടത്തുന്ന പീഢനങ്ങളും വാര്‍ത്തകളും വെളിയില്‍ കൊണ്ടുവരാന്‍ 'മാധ്യമം' വാരികയില്ലായിരുന്നെങ്കില്‍ ഒരിക്കലും നടക്കുകയില്ലായിരുന്നു. മാതൃഭൂമിയും മനോരമയും എന്തിനു പിന്നാക്കക്കാരന്റെ പത്രമായ കേരളകൌമുദിയും കലാകൌമുദിയുമൊക്കെ ഇത്തരം ചിന്തകരേയും എഴുത്തുകാരെയും പടിക്കു പുറത്തു നിറുത്തിയ അനുഭവമേ ഉള്ളു. അവര്‍ക്ക് ആത്മ പ്രകാശനത്തിന് ഇപ്പോള്‍ സവര്‍ണമാധ്യമങ്ങള്‍ അപൂര്‍വമായി അവസരം കൊടുക്കുന്നതു പോലും മാധ്യമം ചെയ്ത പ്രവര്‍ത്തിയെ സാമ്പത്തികമായി പ്രയോജനപ്പെടുത്താന്‍ അനുകരിച്ചതുകൊണ്ടു മാത്രമാണ്. അങ്ങനെയാണ് കെട്ടിലും മട്ടിലും മാതൃഭൂമി ദലിതു വിഷയങ്ങളെ ഉള്‍പ്പെടുത്താന്‍ തയ്യാറാവുന്നത്. ദലിതരും ആദിവാസികളും അയിത്തത്തിനും പീഢനത്തിനും ചൂഷണത്തിനും ഇരയാക്കുമ്പോള്‍ അതിനെതിരെയുള്ള സമരങ്ങളില്‍ ഏതു മുഖ്യധാരാ പ്രസ്ഥാനമാണ് ഐക്യപ്പെടുകയും സഹായിക്കുകയും ചെയ്തിട്ടുള്ളത് ? അതിനു പകരം ജമാഅത്തെയെ വര്‍ഗീയ തീവ്രവാദി സംഘടനയാക്കി ചിത്രീകരിക്കാനും അവരുടെ സഹായം കൈപ്പറ്റുന്നവരും തീവ്രവാദികളാണെന്നു സ്ഥാപിക്കാനും വേട്ടയാടാനുമാണ് ശ്രമിച്ചിട്ടുള്ളത്. ഇതില്‍ നിന്നും പ്രത്യയശാസ്ത്രത്തിന്റെ വെളിച്ചത്തിലല്ല പ്രവര്‍ത്തിയുടേയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ വേണം കാര്യങ്ങള്‍ വിലയിരുത്തുകയാണ് ശരിയായ നിലപാട്.

  മറുപടിഇല്ലാതാക്കൂ
 65. ജാതി സെന്‍സസ്സിനെ ഭയക്കുന്ന യുക്തിവാദികളുടെ സവര്‍ണ്ണ ജാതിബോധത്തെ വിമര്‍ശിക്കുന്ന ഒരു പോസ്റ്റ് ലിങ്ക് താഴെ കൊടുത്തോട്ടെ :)
  യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?

  മറുപടിഇല്ലാതാക്കൂ
 66. കര്‍ണാടക പോലീസിന് പരിശീലനം: ഇസ്രായേലുമായി ധാരണ
  മാതൃഭൂമി വാര്‍ത്ത് (Posted on: 15 Sep 2010)

  ബാംഗ്ലൂര്‍: കര്‍ണാടക പോലീസിന് ഇസ്രായേലില്‍ പ്രത്യേകപരിശീലനം നല്‍കാന്‍ നീക്കം. ആഭ്യന്തരസുരക്ഷയില്‍ വിദഗ്ധപരിശീലനമാണ് നല്‍കുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ചൈനയിലെ ടിയാന്‍ജിനില്‍ വെച്ച് ഇസ്രായേലി ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

  ലോക സാമ്പത്തികഫോറം ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് യെദ്യൂരപ്പ ടിയാന്‍ജിനില്‍ എത്തിയത്. പോലീസിന്റെ പരിശീലനത്തിനുപുറമെ വരള്‍ച്ചയുള്ള ഭൂപ്രദേശങ്ങളില്‍ കൃഷിയുക്തമാക്കാനുള്ള പദ്ധതികളിലും ഇസ്രായേലുമായി സഹകരിക്കാന്‍ ധാരണയായി. മൈക്രോ ഇറിഗേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ജലവിനിയോഗം കാര്യക്ഷമമാക്കുന്നതില്‍ വിദഗ്ധരാണ് ഇസ്രായേല്‍................
  നവംബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യാ സാമ്പത്തിക ഉച്ചകോടിയില്‍ 'പങ്കാളിസംസ്ഥാനമായി' ചേരാന്‍ കര്‍ണാടകത്തിലെ ലോകസാമ്പത്തികഫോറം ചെയര്‍മാന്‍ ഡോ. ക്ലോസ് ഷവാബ് ക്ഷണിച്ചിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. എ.ഡി.ബി., ലോകസാമ്പത്തികഫോറം എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരുമായും യെദ്യൂരപ്പ ചര്‍ച്ചനടത്തി. സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ബുധനാഴ്ച ബാംഗ്ലൂരില്‍ മടങ്ങിയെത്തും.


  സയണിസ്റ്റ് സംഘപരിവാര്‍ ബന്ധം ഹേയ് അങ്ങിനെയൊന്ന് ഇല്ലേയില്ല !!!!

  മറുപടിഇല്ലാതാക്കൂ
 67. നിസ്സഹായന്‍ പറഞ്ഞ ജമാ അത്തെയുടെ ആ നിസ്വാര്‍ഥമായ പ്രവര്‍ത്തനത്തില്‍ എനിക്കു സംശയമുണ്ട്. ഇത്തരം മതമൗലികവാദികള്‍ പാലം കടന്നുകഴിഞ്ഞപ്പോള്‍ തനിനിറം കാട്ടിയ ചരിത്രം പലതും മറക്കാന്‍ കഴിയില്ല! അല്ലെങ്കിലും മതമൗലിക വാദികളുടെ ലക്ഷ്യം മതം വളര്‍ത്തലല്ലാതെ പിന്നെ മറ്റെന്താണ്‌!! അതല്ല അടിച്ചമര്‍ത്തപെട്ടവന്റെ ഉന്നമനം എന്നൊക്കെ പറഞ്ഞാല്‍ തലക്കു വെളിവുള്ളവര്‍ ചിരിക്കും..

  സംഘടനയാണോ സാധനം, അതു മതമായാലും, ജാതിയായാലും, രാഷ്ട്രീയമായാലും, മറ്റെന്തു മറുതയായാലും ഒരെണ്ണത്തിനേയും വിശ്വസിക്കാന്‍ കൊള്ളില്ല!. സംഘടിക്കല്‍ പോലും!!, തുടക്കത്തില്‍ അങ്ങനെ പലതും ചെയ്ത് പിന്നെ സാധനം വളര്‍ന്നു തുടങ്ങിയാല്‍ ഇതിന്റെയൊക്കെ തനിനിറം ശരിക്കും പുറത്തുവരും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും, കോണ്‍ഗ്രസിനും, യോശുവിന്റെ 'പാര്‍ട്ടിക്കും, മുഹമ്മദിന്റെ പാര്‍ട്ടിക്കും എല്ലാം പറ്റിയത് അതു തന്നെ. ഇനി ദലിത പാര്‍ട്ടികള്‍ക്കും, ജമാ അത്തിനും പിന്നെ എല്ലാ പരിവാരങ്ങളും പറ്റാന്‍ പോകുന്നതും ഇതു തന്നെ. ദളിതരേ ഇവരാരും നിങ്ങളെ രക്ഷിക്കാന്‍ പോകുന്നില്ല. നിങ്ങള്‍ക്കു വേണമെങ്കില്‍ നിങ്ങള്‍ തന്നെ സമൂഹത്തിലെ കള്ളക്കളികളും, കുതികാല്‍ വെട്ടും പഠിച്ച് സ്വയം മുന്നേറുക........

  മറുപടിഇല്ലാതാക്കൂ
 68. [നിസ്സഹായനും സത്യാന്വേഷിയും പുതുതായി ഇട്ടിരിക്കുന്ന കമന്റുകള്‍ക്ക് പിന്നീട് മറുപടി പറയുന്നതാണ്. ഇപ്പോള്‍ മുന്‍പിട്ട കമന്റുകളുടെ തുടര്‍ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നു]

  ഇസ്ലാമിക നിയമ സംഹിതകള്‍ ചിട്ടപ്പെടുത്തിയത് പലനൂറ്റണ്ടുകളായി വിവിധ schools of jurisprudence (മദ്‌ഹബുകള്‍) ആണ്. ഇപ്രകാരമുള്ള നാല് സുന്നി മദ്‌ഹബുകളാണ് ഹനഫി, മാലികി, ശാഫി‌ഇ, ഹന്‍പലി എന്നിവ. ഇതില്‍ എല്ലാ മദ്‌ഹബുകളും ജിഹാദ് എന്നതിന്റെ അര്‍ഥം ഏതാണ്ട് ഒരേ രീതിയിലാണ് വ്യഖ്യാനിച്ചിരിക്കുന്നത് - അതായത്, ഇസ്ലാമിന്റെ വളര്‍ച്ചക്കുവേണ്ടിയുള്ള, ആകണോത്സുകമായ യുദ്ധാമാണ് ജിഹാദ് (ഇത് കൂടതെ, വ്യക്തികളുടെ ആന്തരികമായ ജിഹാദും ഉണ്ട്). ഇന്ന് അല്‍‌ഖ്വൈദ, ബിന്‍ ലാദന്‍ തുടങ്ങി പോപ്പുലര്‍ ഫ്രണ്ട്കാര്‍ വരെ പിന്തുടരുന്നത് ഈ പാരമ്പര്യമാണ്. ഈ നൂറ്റണ്ടിലെ ഇസ്ലാമിക ദൈവശാസ്ത്ര പഠനങ്ങളുടെ ഏറ്റവും ഉന്നത മായ സ്ഥാപനമായ ഈജിപ്തിലെ അല്‍-അസ്‌ഹര്‍ യൂണിവേഴ്സിറ്റിയും ജിഹാദിനെയും, ഇസ്ലാമിക നിയമങ്ങളെയും വ്യാഖ്യാനിക്കുന്നത് ഈ പാരമ്പര്യത്തില്‍ അധിഷ്ഠിതമായാണ്. ഉദാഹരണത്തിന് മതത്തില്‍ നിന്നും വേറിട്ട്പോകുന്നതിന് (apostasy) വധശിക്ഷയാണ് അല്‍-അസ്‌ഹര്‍ വിധിക്കുന്നത് (ചില പ്രത്യേക സാഹചര്യങ്ങളില്‍ - ബുദ്ധിസ്ഥിരതയില്ലായ്മ, ഭീഷിണിമൂലമുള്ള പരിവര്‍ത്തനം തുടങ്ങിയവ - അതിന് ഇളവുണ്ട്). ചുരുക്കിപ്പറഞ്ഞാല്‍ സര്‍ഹിന്ദിയുടെയും, അല്‍-ജാഹിസിന്റ്റെയും പാരമ്പര്യം തന്നെയാണ് ഇന്നും ഇസ്ലാമിക് ഓര്‍ത്തഡോക്സിക്ക്. അതുകൊണ്ട് തന്നെയാണ് ബിന്‍ലാദനെയും മറ്റും ഒരു ദൈവശസ്ത്രപരമായ നിലപാടില്‍നിന്നും എതിര്‍ക്കുക പ്രയാസമായിരിക്കുന്നത്. ചരിത്രവും തിയോളജിയും ബിന്‍ ലാദനോടൊപ്പമാണ്.

  മറുപടിഇല്ലാതാക്കൂ
 69. അതായത്, ഇസ്ലാമിന്റെ വളര്‍ച്ചക്കുവേണ്ടിയുള്ള, ആകണോത്സുകമായ യുദ്ധാമാണ് ജിഹാദ്

  ഭയങ്കര കണ്ടുപിടുത്തം തന്നെ മുരളി.. മാലികി ശാഫിഇ, ഹനഫീ, ഹംബലീ എന്നിവരുടെ പേരെഴുതി വിവരക്കേടെഴുതിയാൽ അതെങ്ങനെ സത്യമാകും?

  ഇവരുടെയൊക്കെ ഏത് ഗ്രന്ഥങ്ങളിലാ ഇസ്ലാം പ്രചരിപ്പിക്കാനുള്ള അക്രമോത്സുകമായ യുദ്ധമാണ് ജിഹാദ് എന്ന് എഴുതി വെച്ചിരിക്കുന്നത് എന്നിവിടെ റെഫറൻസ് നൽകാനുള്ള ബാധ്യത താങ്കൾക്കുണ്ട്. അല്ലാത്ത പക്ഷം ഇത്തരം വിഡ്ഢിവാദങ്ങൾ പിന് വലിക്കാനുള്ള സാ‍മാന്യ മര്യാദയെങ്കിലും താങ്കൾ കാണിക്കേണ്ടതുണ്ട്.

  മറുപടിഇല്ലാതാക്കൂ
 70. പിന്നെ മറ്റൊരു കാര്യം...
  അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും സോവിയറ്റ് യൂണിയന്റെയും ഇസ്രായേലിന്റെയും അധിനിവേശങ്ങൾക്കെതിരെയാണ് ബിൻലാദൻ പോലും ജിഹാദ് പ്രഖ്യാപിച്ചിട്ടുള്ളൂ. ഇസ്ലാം പ്രചരിപ്പിക്കാൻ വേണ്ടിയാണ് ജിഹാദ് നടത്തുന്നതെന്ന് ബിൻലാദൻ പോലും എവിടെയും പ്രസ്ഥാവിച്ചതായി ഞാനിതുവരെ കേട്ടിട്ടില്ല. മുരളിയെ പോലുള്ള വലതു പക്ഷ തീവ്രവാദികളും ഓറിയന്റലിസ്റ്റുകളും മാത്രമേ ഇത്തരം പച്ച കള്ളങ്ങൾ പ്രചരിപ്പിക്കാറുള്ളൂ.

  (nb:ഒരു വസ്തുത സൂചിപിച്ചു വെന്നേയുള്ളൂ, ഇത് പറഞ്ഞതിന് എന്നെ ബിൻലാദന്റെ ആളാക്കേണ്ടതില്ല)

  മറുപടിഇല്ലാതാക്കൂ
 71. ചിന്തകന്‍,
  ഇസ്ലാമിന്റെ ചരിത്രത്തില്‍ ജിഹാദ് എന്നത് ജൂറിസ്റ്റുകള്‍ എങ്ങനെ വ്യാഖ്യാനിച്ചു എന്നത് താങ്കള്‍ക്ക് അറിയില്ല എന്ന് വിചാരിക്കണമെന്നാണോ? എന്നാലും ചോദിച്ചതുകൊണ്ട് പറയാം. 1991-ല്‍ അല്‍-അസ്‌ഹര്‍ യൂണിവേഴ്സിറ്റിയിലെ പണ്ഡിതന്മാര്‍ സാക്ഷ്യപ്പെടുത്തിയ Umdat al-Salik എന്ന ശാഫി‌ഇ മാന്വല്‍ ജിഹാദ് എന്നത് ‘അമുസ്ലീങ്ങളോട് നടത്തേണ്ട യുദ്ധം‘ എന്നാണ് വിശദീകരിക്കുന്നത്.

  മാലികി ജൂറിസ്റ്റായ ഇബ്ന്‍ ഖാലിദ് പറയുന്നതും ജിഹാദ് ഇസ്ലാമിന്റെ പ്രചരണത്തിനായുള്ള ആയുധമായാണ്. അതുപോലെ ഹന്‍പലി ജൂറിസ്റ്റായ ഇബ്‌ന്‍ തയ്മിയക്കും ജിഹാദിനെപ്പറ്റി ഇതേ അഭിപ്രായമാണുള്ളത്. ഇബ്ന്‍ തയ്മിയയുടെ സുപ്രസിദ്ധമായ മംഗോളിയന്‍ മുസ്ലീംങ്ങള്‍ക്ക് എതിരെയുള്ള ജിഹാദിന്റെ ചുവടുപിടിച്ചാണ് സൌദി രാജകുടുംബത്തിനെതിരെ ഒസാമ ബിന്‍ലാദന്‍ തന്നെ നടത്തിയ ജിഹാദ് ആഹ്വാനം എന്ന് താങ്കള്‍ക്ക് അറിയില്ലേ?

  മറുപടിഇല്ലാതാക്കൂ
 72. ഇന്ന് ഇസ്ലാമിനെതിരെ എന്ത് വിമര്‍ശനമുന്നയിക്കുന്നവരെയും (അവര്‍ അമുസ്ലിങ്ങളായാല്‍) ഇസ്ലാമോഫോബുകള്‍ എന്ന് മുദ്രകുത്തുകയാണ് ഇടതുപക്ഷ ഇസ്ലാമിക് അപ്പോളജിസ്റ്റുകളുടെ തന്ത്രം. ഇത് പാശ്ചാത്യ രാജ്യങ്ങളില്‍ എതിരഭിപ്രായമുള്ളവരെയൊക്കെ ‘റേസിസ്റ്റ്’ എന്ന് മുദ്രകുത്തുന്നതിന്റെ വേറൊരു രൂപമാണ്. ഫോബിയ എന്ന വാക്കിന്റെ നിഘണ്ടുവിലെ അര്‍ഥം അകാരണമായ, യുക്തിരഹിതമായ തീവ്ര ഭയം എന്നാണ്. അതായത് ഇസ്ലമോഫോബുകള്‍ ഇസ്ലാമിനെ അകാരണമായി ഭയക്കുന്നു. ഇങ്ങനെ ആണെങ്കില്‍ പിന്നെ ഇസ്ലമോഫോബുകള്‍ പറയുന്നതൊന്നും വിശകലനം ചെയ്യുകയോ മറുപടി പറയുകയോ വേണ്ടല്ലോ.

  ഇസ്ലാമിനെക്കുറിച്ച് ഇന്ന് ആരുടെയെങ്കിലും മനസ്സില്‍ ഭയം തോന്നുന്നുണ്ടെങ്കില്‍ അത് അകാരണമല്ല എന്ന് മാത്രമല്ല, അപ്രകാരം ഒരു ഭയം സൃഷ്ടിക്കുന്നത് മുസ്ലീം വിരുദ്ധ മാധ്യമങ്ങളും ഹിന്ദു തീവ്രവാദികളും ഒന്നും അല്ല, ഇസ്ലാമിക തീവ്രവാദികളും ഇസ്ലാമിക നിയമം നടപ്പിലുള്ള ഇസ്ലാമിക രാഷ്ട്രങ്ങളുമാണ്. ഇന്ന് ഇസ്ലാമിസ്റ്റുകള്‍ക്ക് എന്തെങ്കിലും അലോസരമുണ്ടാക്കുന്ന എന്ത് പറയുന്നവര്‍ക്കും എതിരെ വധഭീഷിണി മുഴക്കുക എന്നതാണ് അവരുടെ രീതി. ഇതിന്റെ തുടക്കം പുരാതനകാലത്ത് തന്നെയാണെങ്കിലും, ഈ നൂറ്റാണ്ടില്‍ ഇത് ജനശ്രദ്ധ ആകര്‍ഷിച്ചത് സല്‍മാന്‍ റഷ്ദിക്ക് നേരെയുള്ള ഫത്വ മുതലാണ്. ഇത്തരം വധ ഭീഷിണികള്‍ നിസ്സാരമായി തള്ളിക്കളയാനും പറ്റില്ല - വിന്‍സെന്റ് വാന്‍ഗോഘിന്റെ പിന്മുറക്കാരനും ഇസ്ലാമിന്റെ വിമര്‍ശകനും ആയിരുന്ന തിയോ വാന്‍‌ഗോഘിനെ ഒരു ഇസ്ലാമിക തീവ്രവാദി ആംസ്റ്റര്‍ഡാമില്‍ വച്ച് വധിക്കുകയുണ്ടായി. ഇസ്ലാമിന്റെ പ്രസിദ്ധരായ വിമര്‍ശകരെല്ലാം - ഇബ്ന്‍ വറാഖ്, അലി സിന, അയാന്‍ ഹിര്‍സി അലി, ഗീര്‍ട്ട് വില്‍ഡേഴ്സ്, ബാറ്റ് യോര്‍ - ഇന്ന് ഒളിവിലോ ഇരുപത്തിനാല് മണിക്കൂറും കനത്ത സെക്യൂരിറ്റിക്ക് കീഴിലോ ആണ്. ഈ സീരീസില്‍ ഏറ്റവും പുതിയത് 'Everybody Draw Muhammed Day'യുടെ ഉപജ്ഞാതാവായ മോളി നോറിസ്സ് എന്ന അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റാണ് -ഭീഷിണകളെ തുടര്‍ന്ന് അവര്‍ സ്വന്തം ഐഡന്റിറ്റി തന്നെ ഇല്ലാതാക്കി വേറൊരു ഐഡന്റിറ്റി സ്വീകരിച്ചിരിക്കുന്നു. ഇസ്ലാമിക തീവ്രവാദികള്‍ ദിനം‌പ്രതി ഒരു കൈയില്‍ ഖുറാനും മറുകയ്യില്‍ തോക്കുമായി പോസ് ചെയ്യുന്നു. ഇസ്ലാമികരാജ്യങ്ങളുടെ കാര്യം ഇനിയൊരു പൊസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്. ഇതെല്ലാമായിട്ടും ‘പുരോഗമന വാദികള്‍’ അദ്ഭുതപ്പെടുന്നു, ‘ഇസ്ലാമോഫോബിയ‘ എങ്ങനെ ഉണ്ടാകുന്നു എന്ന്!

  മറുപടിഇല്ലാതാക്കൂ
 73. @മുരളി
  ഏതോ ഒരു ജൂറിസ്റ്റ് അങ്ങനെ പറഞ്ഞു എന്നതാണോ ആകെയുള്ള റഫറൻസ്. ഇതിന്റെ അടിസ്ഥാനത്തിലാണോ ശാഫിയും ഹനഫിയും ഹംബലും മാലികിയുടെയും ഒക്കെ പേരിൽ പ്രസ്ഥാവനയിറക്കുന്നത്?

  ഇനി ലോകത്ത് ആരു പ്രസ്താവിച്ചാലും ബലപ്രയോഗത്തിലൂടെ ആരെയെങ്കിലും പരിവർത്തനം ചെയ്യിക്കുന്നത് ഖുർ ആനും(2:256) ഇസ്ലാമിനും വിരുദ്ധമാണ്. ഖുർ ആനിൽ അങ്ങനെയൊരാഹ്വാനവുമില്ല. മതം പ്രചരിപ്പിക്കാൻ നടത്തുന്ന യുദ്ധത്തിന്റെ പേരുമല്ല ജിഹാദ് എന്നത്.

  സ്വന്തം വിവരക്കേടുകളെയും കള്ളങ്ങളും ഇസ്ലാമിന്റെ പേരിൽ കെട്ടിവെക്കാൻ വേണ്ടി മാത്രം, തെളിവിനായി ഗവേഷണം നടത്തുന്നവർക്ക് ഇനിയും പലതെളിവുകളും കിട്ടാതിരിക്കില്ല.

  മറുപടിഇല്ലാതാക്കൂ
 74. നിസ്സഹായന്‍ ഇസ്ലാമിനുള്ളിലെ സാഹോദര്യത്തെക്കുറിച്ച് പറയുന്നു. എന്നാല്‍ ഇത് ആ ഗ്രൂപ്പിനുള്ളില്‍ മാത്രമുള്ളതാണെന്നും മുസ്ളിംങ്ങള്‍ -‍ അമുസ്ലിംങ്ങള്‍ എന്ന ശക്തമായ വേര്‍തിരിവ് ഇസ്ലാമിസ്റ്റ് പൊളിറ്റിക്കല്‍ ഐഡിയോളജിയുടെ ഒരു അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം മറന്നുപോകുന്നു. ഇത്തരം സാഹോദര്യം മിക്കവാറും എല്ലാ റിലീജിയോ-പൊളിറ്റിക്കല്‍/ഐഡിയളോജിക്കല്‍ ഗ്രൂപ്പുകളുടെയും പ്രത്യേകതയാണ്. ഇപ്രകാരമുള്ള സാഹോദര്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലും, നാസിപ്പാര്‍ട്ടിയിലും ഫണ്ടമെന്റലിസ്റ്റ് കൃസ്ത്യന്‍ ചര്‍ച്ചുകളിലും, എന്തിന്, Cosa Nostra യും ‘ndrangheta യും പോലുള്ള മാഫിയ സംഘങ്ങളില്‍ വരെയും ഉണ്ട്. ഈ ‘സാഹോദര്യം’ അളവുകോലായി സ്വീകരിക്കുന്നത് അപഹാസ്യമാണ്.

  കൂടാതെ ഇസ്ലാമിലെ ഈ സാഹോദര്യം അത്യന്തം ഉപരിപ്ലവമാണെന്ന് കാണാം. ഇസ്ലാമിലെ അന്തഃഛിദ്രങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ഇസ്ലാമിനോളം തന്നെ പഴക്കമുണ്ട്. ഈ സംഘര്‍ഷങ്ങളുടെ ആദ്യ വെടി (ok, ആലങ്കാരികമായി :) മുഴങ്ങിയത് ക്രി.വ. 680-ലെ കര്‍ബല യുദ്ധത്തോടുകൂടിയാണ്. ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ പോലും അതിന്റെ അലകല്‍ അടങ്ങിയിട്ടില്ല എന്നുമാത്രമല്ല, പലപ്പോഴും സുന്നി-ഷിയ സംഘര്‍ഷങ്ങള്‍ മുസ്ലീം-അമുസ്ലീം സംഘര്‍ഷങ്ങളെക്കാളും രക്ത രൂക്ഷിതമായിട്ടാണ് കാണപ്പെടുന്നത്. ഇസ്ലാമിക രാജ്യങ്ങളില്‍ ഇന്ന് നടക്കുന്ന എത്‌നിക്ക്, റേഷ്യല്‍ സംഘര്‍ഷങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ടതുതന്നെയില്ല. ഇറാക്കില്‍ സദ്ദാം ഹുസ്സൈന്‍ ആയിരക്കണക്കിന് കുര്‍ദുകളെയും ഷിയകളെയുമാണ് വിഷവാതകം പ്രയോഗിച്ച് കൊന്നത്. കുര്‍ദുകള്‍ തുര്‍ക്കിയിലും പീഡിപ്പിക്കപ്പെടുന്നു. സുഡാനില്‍ വെളുത്ത അറബ് മുസ്ലീങ്ങള്‍ കറുത്ത മുസ്ലീങ്ങളെയും കൃസ്ത്യാനികളെയും അനിമിസ്റ്റുകളെയും കൊന്നൊടുക്കുന്നു. പാക്കിസ്ഥാനില്‍ പഞ്ചാബികളും സിന്ധികളും, ബലൂചികളും തമ്മില്‍ രക്തരൂക്ഷിതമായ സംഘര്‍ഷം തുടരുന്നു. പാക്കിസ്ഥനി പട്ടാളം 1971-ല്‍ 15 ലക്ഷത്തിനും മുപ്പത് ലക്ഷത്തിനും ഇടയില്‍ ബംഗ്ലാദേശികളെയാണ് കൂട്ടക്കൊല ചെയ്തത് (ഇതില്‍ വലിയൊരു ഭാഗം ഹിന്ദുക്കളായിരുന്നു എന്നത് ശരിതന്നെ, പക്ഷെ ലക്ഷക്കണക്കിന് മുസ്ലീങ്ങളും പെടും. എന്തോ, വാഗാ ബോര്‍ഡര്‍ ക്രോസ്സില്‍ എല്ലാ വര്‍ഷവും മെഴുകുതിരികത്തിക്കുന്ന പുരോഗമനക്കാരൊന്നും ഈ കൂട്ടക്കൊലയുടെ പേരില്‍ ഒരിടത്തും പാക്കിസ്ഥാനെ അപലപിച്ചതായി കാണുന്നില്ല). ഇന്‍‌ഡ്യാ ഉപഭൂഘണ്ഡത്തിലാണെങ്കില്‍ ഇസ്ലാമും ജാതിവ്യവസ്ഥയെ സ്വാംശീകരിച്ചിരിക്കുന്നു. ഈ കൊച്ചു കേരളത്തില്‍ പോലും സയ്യദ്‌മാര്‍ ഒസ്സാനെ കല്യാണം കഴിക്കുകയില്ലല്ലോ.

  മറുപടിഇല്ലാതാക്കൂ
 75. ചിന്തകന്‍,
  ജിഹാദിനെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും കൂടുതല്‍ അറിയുന്നതിന് ഡോ.ആന്‍‌ഡ്രൂ ബോസ്റ്റം എഴുതിയ The Legacy of Jihad: Islamic Holy War and the Fate of Non-Muslims എന്ന പുസ്തകം വായിക്കുക. ഡോ.ബോസ്റ്റം ഇസ്ലാമില്‍ നിന്നു തന്നെയുള്ള പ്രാഥമിക സ്രോതസ്സുകളില്‍ നിന്നും വിശദമായി ഉദ്ധരച്ചിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 76. പ്രിയ മുരളി.

  എനിക്ക് ജിഹാദിനെ കുറിച്ച് പഠിക്കാൻ ഇസ്ലാമിന്റെ വിമർശകർ എഴുതി പുസ്തകം വായിക്കണമെന്നില്ല. അത്തരം ഒരു വലതുപക്ഷയുക്തിവാദത്തെ ഞാൻ പിന്തുടരുന്നില്ല. അതിനെ കുറിച്ച് ആധികാരികമായി പറയുന്ന ഖുർ ആനും പ്രവാചക ചര്യയും എന്റെ മുമ്പിലുണ്ട്. പിന്നെ മറ്റുള്ളവർ ശത്രുതാ മനോഭാവത്തോട് കൂടി ഇസ്ലാമിന്റെ മേൽ കെട്ടിയേല്പിക്കുന്ന കാര്യങ്ങളെ വായിച്ച് പഠിക്കേണ്ട കാര്യമെനിക്കില്ല. ഈ സാമ്രാജ്യത്വ വലതു പക്ഷ ചിന്താഗതി തുടരവോളം താങ്കൾക്ക് അത് ആവശ്യമായി വരും. അത് കൊണ്ടാണല്ലോ താങ്കൾ ഇസ്ലാമിനെ അതിന്റെ ആധികാരിക ഉറവിടങ്ങളിൽ നിന്ന് പഠിക്കാൻ ശ്രമിക്കാത്തതും.

  ഇസ്ലാമിലെ ജിഹാദ് എന്ന പേരിൽ മൌദൂതി തന്നെ എഴിതിയ പുസ്തക വുമുണ്ട് എന്റെ കയ്യിൽ. കോഴിക്കോട് ഇസ്ലാമിക് പബ്ലിഷിംഗ് ഹൌസിൽ അത് വാങ്ങാനും കിട്ടും.

  മറുപടിഇല്ലാതാക്കൂ
 77. ഇസ്ലാമികഭീകരതയെയാണ് പല അനലിസ്റ്റുകളും ഇസ്ലമിന്റെ ഏറ്റവും ആഴത്തിലുള്ള പ്രതിസന്ധിയായി കാണുന്നത്. എന്നാല്‍ എനിക്കുതോന്നുന്നത് ഭീകരതയോ ബിന്‍ലാദനോ ഒന്നുമല്ല ഇസ്ലാമിന്റെ ശരിയായ പ്രതിസന്ധി. അത് ഇസ്ലാമിക രാജ്യങ്ങളാണ്. എന്റെ മുന്‍ കമന്റുകളില്‍ ഇതിനെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും നിസ്സഹായനോ മറ്റാരുമോ അതിനെക്കുറിച്ച് പ്രതികരിച്ചുകണ്ടില്ല.

  ഇസ്ളാമിന്റെ സ്വഭാവത്തെ മനസ്സിലാക്കുന്നതിന്റെ ശരിയായ അളവുകോല്‍ ഇസ്ലാമിക ഭരണം നിലവിലുള്ള ഇസ്ലാമിക രാജ്യങ്ങളാണ്. ഭീ‍കരരെയും തീവ്രവാദികളെയുമെല്ലാം ‘ഫ്രിഞ്ച്’ എന്ന് പറഞ്ഞ് അവഗണിക്കാം. അല്ലെങ്കില്‍ സാമ്രാജ്യത്വ വിരുദ്ധ പോരാളികള്‍ എന്നു പറഞ്ഞ് മഹത്വവല്‍ക്കരിക്കാം. പക്ഷെ ഇസ്ലാം ഇസ്ലാമിക ഭരണം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ എങ്ങനെ പ്രാക്ടീസ് ചെയ്യപ്പെടുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇസ്ലാമിന്റെ യഥാര്‍ത്ഥ ഇമേജ് നിര്‍മ്മിക്കപ്പെടുന്നത്. ഇതില്‍ ഇസ്ലാമിക രാജ്യങ്ങള്‍ കാണിക്കുന്ന മാതൃക ഒട്ടും ആശാവഹമല്ല. ഇസ്ലാമിന്റെ വിശുദ്ധനാട് എന്ന് പറയാവുന്ന, മെക്കയും മദീനയും സ്ഥിതിചെയ്യുന്ന സൌദി അറേബ്യയിലെ ഇസ്ലാം അത്യന്തം അസിഹിഷ്ണുവും എല്ലാ വിധ മനുഷ്യാവകാശങ്ങളെ നിഷേധിക്കുന്നതുമാണ്. സൌദി അറേബ്യ എന്നത് മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ വെറും ഒരു ഇസ്ലാമിക രാഷ്ട്രമല്ല - ലോകത്തെമ്പാടുമുള്ള മുസ്ലീങ്ങള്‍ ആദ്ധ്യാല്‍മിക നേതൃത്വമെന്ന നിലയില്‍ ഉറ്റു നോക്കുന്ന ഒരു രാഷ്ട്രം കൂടിയാണ്. ഈ കേരളത്തിലെ കുഗ്രാമങ്ങളില്‍ നടക്കുന്ന മതസമ്മേളനങ്ങളില്‍ പോലും ഇന്ന് സൌദി അറേബ്യയില്‍ നിന്നും വരുന്ന മത പണ്ഡിതന്മാര്‍ പ്രഭാഷണം നടത്തുന്നത് വെറുതേയല്ല. സൌദി അറേബ്യക്ക് അതുകൊണ്ടുതന്നെ ഇസ്ലാമിന്റെ പ്രതിച്ഛായ നിര്‍ണ്ണയിക്കുന്നതില്‍ വലിയൊരു പങ്കുണ്ട്. കൈവെട്ട് വിവാദത്തില്‍ ഇസ്ലാ‍മിസ്റ്റ് അപ്പോളജിസ്റ്റുകള്‍ ചോദിച്ച ഒരു ചോദ്യം ഇസ്ലാമിന് ഭൂരിപക്ഷം ഉണ്ടാകുകയാണെങ്കില്‍ തന്നെ അതിനെ എന്തിന് പേടിക്കണം എന്നാണ്. അതിന്റെ ഉത്തരത്തിന് സൌദി അറേബ്യയിലേക്കും ഇറാനിലേക്കുമൊക്കെയാണ് നോക്കേണ്ടത്. ഇസ്ലാം സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മതമാണെങ്കില്‍ അത് തെളിയിക്കേണ്ടത് ജനാധിപത്യവും പൌരാവകാശങ്ങളുമെല്ലാം ഇസ്ലാമിനു വെളിയില്‍ നിലനില്‍ക്കുന്ന സ്വതന്ത്ര സമൂഹങ്ങളിലല്ല, മറിച്ച് ഇസ്ലാമിന് ഭൂരിപക്ഷമുള്ള, ഇസ്ലാമിക ഭരണകൂടം നിലവിലുള്ള രാജ്യങ്ങളിലാണ്.

  മതവും ഭരണകൂടവും തമ്മിലുള്ള വിടവ് കുറയുന്തോറും രാഷ്ട്രങ്ങളുടെ മതേതര സ്വഭാവം കുറയും എന്നതും, പൌരാവകാശങ്ങള്‍ നിഷേധിക്കപ്പെടുവാനുള്ള സാധ്യത ഏറിവരും എന്നതും ലോക ചരിത്രം സാക്ഷ്യപ്പെടുത്തുന്ന വസ്തുതകളാണ്. ഇസ്ലാമികരാജ്യങ്ങളില്‍ ഈ വിടവ് ഏതാണ്ട് പൂര്‍ണ്ണമായും അപ്രത്യക്ഷമായിരിക്കുന്നു. ഇസ്ലാമിന്റെ മുന്‍പിലുള്ള ഏറ്റവും വലിയ വെല്ലുവിളി മതത്തെ എങ്ങനെ ഭരണകൂടത്തില്‍ നിന്നും വേര്‍പെടുത്താം എന്നതാണ്. ഒരുപക്ഷേ ഇസ്ലാമിന്റെ ഭാവി പോലും നിര്‍ണ്ണയിക്കുന്നത് ഇതായിരിക്കും.

  ഇസ്ലാമികരാഷ്ട്രങ്ങളെക്കുറിച്ച് പറയുമ്പോള്‍ അപ്പോളജിസ്റ്റുകള്‍ അതിനോട് പ്രതികരിക്കുന്നത് രണ്ടു വിധത്തിലാണ്: ഒന്നുകില്‍ ചോദ്യം കേട്ടതായിപ്പോലും ഭാവിക്കാതെ വിഷയം മാറ്റുക. അല്ലെങ്കില്‍ സ്ഥിരം പ്രതികളെ - സാമ്രാജ്യത്വം, കൊളോണിയലിസം ഒക്കെ - ചര്‍ച്ചയിലേക്ക് കൊണ്ടുവരുക. അവരുടെ വാദഗതികള്‍ പോകുന്നത് ഈ വിധമാണ്: ‘ഇസ്ലാമിക രാജ്യങ്ങളില്‍ ജനാധിപത്യം നിലനില്‍ക്കാത്തതിന്റെ യഥാര്‍ത്ഥ കാരണം അമേരിക്കന്‍ സാമ്രാജ്യത്വമാണ്. അമേരിക്ക അവരുടെ സ്ഥാപിത താത്പര്യങ്ങളെ സംരക്ഷിക്കാന്‍ അവരുടെ പാവകളായ ഏകാധിപത്യ ഭരണകൂടങ്ങളെ താങ്ങി നിര്‍ത്തുന്നു’. എന്നാല്‍ ഇവര്‍ മറക്കുന്ന ഒരു കാര്യമുണ്ട് - ഇസ്ലാമികരാജ്യങ്ങളുടെ യഥാര്‍ത്ഥ പ്രശ്നം ഏകാധിപത്യമല്ല, മതാധിപത്യമാണ്. പൂര്‍ണ്ണമായും ഏകാധിപത്യ സ്വഭാവമില്ലാത്ത പാക്കിസ്ഥാനും ബംഗ്ലാദേശും പോലുള്ള രാജ്യങ്ങളില്‍ പോലും മതാധിപത്യം അതി ശക്തമാണ്. ഇസ്ലാമിന് ചെറിയ ഭൂരിപക്ഷമുള്ള മലേഷ്യയിലും, നാമ മാത്ര ഭൂരിപക്ഷമുള്ള നൈജീരിയയില്‍ പോലും ഇന്ന് മതാധിപത്യം പിടിമുറുക്കിക്കൊണ്ടിരിക്കുന്നു. അമേരിക്കന്‍ സ്വാധീനത്തിനും വലിയ സ്ഥാനമില്ല എന്ന് കാണാം - അമേരിക്കയുടെ സഖ്യകക്ഷിയായ സൌദി അറേബ്യയും അമേരിക്കയുടെ പരമ ശത്രുവായ ഇറാനും ഒരേ സ്വഭാവമാണുള്ളത്. അമേരിക്കക്ക് പ്രത്യേകിച്ച് താത്പര്യങ്ങളൊന്നുമില്ലാത്ത സുഡാന്‍, സോമാലിയ തുടങ്ങിയ രാജ്യങ്ങളുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. പൂര്‍ണ്ണമായും മതേതരത്വ സ്വഭാവമുള്ള തുര്‍ക്കിയിലാണെങ്കില്‍ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും കാവല്‍ ഭടന്മാര്‍ സൈന്യമാണെന്ന വിരോധാഭാസവും നിലനിലക്കുന്നു. തുര്‍ക്കിയില്‍ ഇന്ന് ഭരണത്തിലിരിക്കുന്നത് ഒരു ഇസ്ലാമിസ്റ്റ് പാര്‍ട്ടിയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വന്ന വലിയ വാര്‍ത്ത, തുര്‍ക്കി ശരിയയിലേക്കുള്ള അവസാന കടമ്പയും നീക്കം ചെയ്തു എന്നതാണ്. തുര്‍ക്കി വിരല്‍ ചൂണ്ടുന്നത് ഇസ്ലാമും ജനാധിപത്യ, സ്വതന്ത്ര സമൂഹങ്ങളും ഒത്തുപോകില്ല എന്നാണോ? വ്യക്തമല്ല.

  മറുപടിഇല്ലാതാക്കൂ
 78. well done murali, താങ്കളുടെ അഭിപ്രായങ്ങൾക്ക് കാരിമ്പിന്റെ ശക്തിയുണ്ട്. സത്യസന്തമായ വിലയിരുത്തൽ. അത് ഉറക്കെ പറയുവാൻ കാണിച്ച ആർജ്ജവത്തിന് നന്ദി. വായനയിൽ പ്രാഗാൽഭ്യം തെളിയിച്ചവർക്കെ ഇങ്ങനെ എഴുതാൻ കഴിയുകയുള്ളൂ.

  ഇസ്ലാമിനെക്കുറിച്ച് നന്നായി പഠിച്ചിരിക്കുന്ന പ്രഗൽഭനാണ് താങ്കൾ, keep it up. അല്ലെങ്കിൽ ഇസ്ലാമിന്റെ ആദ്യനൂറ്റാന്റീലുണ്ടായ എല്ലാവരാലും വിസ്മരിക്കപ്പെട്ട, നാലാം ഖലീഫയും (പ്രവാചകന്റെ ഏക പൊത്രിയായ ഫാതിമയുടെ ഭർത്താവ്) പ്രവാചകന്റെ പ്രിയ പത്നി ആയിശയും തമ്മിലുള്ള യുദ്ധം അറിയാതെ പോയവർക്കായി പറഞ്ഞ് കൊടുക്കാൻ താങ്കൾക്ക് കഴിയുമായിരുന്നില്ല.

  അന്ന് തുടങ്ങിയതാണ് ഇസ്ലാമിനുള്ളിലെ പുകച്ചിൽ, ഇതൊക്കെ മറച്ച് വെച്ചാണ് നിസ്സഹായ അവസ്ഥയിൽ നിസ്സഹായൻ ഇസ്ലാമിലെ സാഹോദര്യം, ധാരാളം ഇറച്ചി കഷ്ണങ്ങളുള്ള സമ്പാറ് പോലെ വിളമ്പുന്നത്.

  നിസ്സഹായൻ താങ്കളുടെ വായനയേയും അറിവിനേയും ഞാൻ ബഹുമാനിക്കുന്നു. പക്ഷെ താങ്കൾ ഒരുകാര്യം മനസ്സിലാക്കണം ഇസ്ലാമിൽ താങ്കളിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം അനുവദിച്ച് കിട്ടുമോ? പിന്നീട് ഒരുമനമ്മാറ്റമുണ്ടായാൽ അതിൽ നിന്നും സ്വന്തം തലയോട്കൂടി പുറത്ത് ചാടാൻ താങ്കൾക്ക് കഴിയുമോ??
  താങ്കൾ പറഞ്ഞല്ലോ എല്ലാ ആപൽഘട്ടങ്ങളിലും ദലിതരെ സഹായിക്കാൻ ഇസ്ലാമേയുണ്ടാരുന്നുള്ളുവെന്ന്, ഞാൻ ചോദിക്കട്ടെ!!
  ഈ ഇസ്ലാമിസ്റ്റുകൾ ഇന്ന് കാണിക്കുന്ന കാരുണ്യം ഇസ്ലാമിലെ ഷിയ വിഭാഗത്തോട് കാണിച്ചിരുന്നെങ്കിൽ ഇന്ന് നമ്മൾ കാണുന്ന ലോകത്തിന്റെ ചിത്രം മറ്റൊന്നകുമെന്ന് നിസ്സഹായൻ ചിന്തിച്ചിട്ടുന്റോ!!

  ആർക്കും മനസ്സിലുള്ളത് തുറന്ന് പറയാം എന്ന് കണ്ടപ്പോൾ പറഞ്ഞു എന്ന് മാത്രം. ഏതൊരു പ്രത്യയശാസ്ത്രവും വിജയിക്കുന്നതും പരാജയപ്പെടുന്നതും അത് നടപ്പിലാക്കുന്നവരുടെ ചെയ്തികൾ മൂലമാണ്, അതാണ് സുഹൃത്തെ ഇന്ന് നാം കണ്ട്കൊണ്ടിരിക്കുന്നത്. ഇസ്ലാമിലെ മഹാനായ ഉമറിന്റേയും ഇബ്നുമറിണ്ടേയും കാലം താങ്കൾ വായിച്ചോ എന്നറിയില്ല. സക്കാത്ത് (നിർബന്ധ ധാനം) വാങ്ങാൻ ഒരു സമൂഹത്തിൽ ഒരാളുപോലും ഇല്ലായിരുന്നു എന്ന് പറഞ്ഞാൽ എത്ര മഹത്തരമായിരുന്നു ആ മഹാന്മാരുടെ ഭരണം. ഇന്ന് ഇസ്ലാമിൽ പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം ഇസ്ലാമിക രാജ്യങ്ങളിൽ പോലും കടലും കടലാടിയും തമ്മിലാണെന്ന് നിസ്സഹായൻ അറിയുന്നുണ്ടോ ആവോ?? ഒസ്സാനെന്ന ബാർബറെക്കുറിച്ച് നിസ്സഹയാൻ അറിഞ്ഞിരുന്നോ? പരസ്പരം കാഫിറാക്കുന്നവരെ (അവിശ്വാസി) ഇസലാമിലല്ലാതെ ലോകത്ത് ഏതെങ്കിലും ഒരു മതത്തിൽ നിസ്സഹായൻ കണ്ടൊരുന്നോ?? ഇസ്ലാം എത്ര സുന്ദരം അല്ലെ!!!!

  മറുപടിഇല്ലാതാക്കൂ
 79. well done murali, താങ്കളുടെ അഭിപ്രായങ്ങൾക്ക് കാരിമ്പിന്റെ ശക്തിയുണ്ട്. സത്യസന്തമായ വിലയിരുത്തൽ. അത് ഉറക്കെ പറയുവാൻ കാണിച്ച ആർജ്ജവത്തിന് നന്ദി. വായനയിൽ പ്രാഗാൽഭ്യം തെളിയിച്ചവർക്കെ ഇങ്ങനെ എഴുതാൻ കഴിയുകയുള്ളൂ.

  ഇസ്ലാമിനെക്കുറിച്ച് നന്നായി പഠിച്ചിരിക്കുന്ന പ്രഗൽഭനാണ് താങ്കൾ, keep it up. അല്ലെങ്കിൽ ഇസ്ലാമിന്റെ ആദ്യനൂറ്റാന്റീലുണ്ടായ എല്ലാവരാലും വിസ്മരിക്കപ്പെട്ട, നാലാം ഖലീഫയും (പ്രവാചകന്റെ ഏക പൊത്രിയായ ഫാതിമയുടെ ഭർത്താവ്) പ്രവാചകന്റെ പ്രിയ പത്നി ആയിശയും തമ്മിലുള്ള യുദ്ധം അറിയാതെ പോയവർക്കായി പറഞ്ഞ് കൊടുക്കാൻ താങ്കൾക്ക് കഴിയുമായിരുന്നില്ല.

  അന്ന് തുടങ്ങിയതാണ് ഇസ്ലാമിനുള്ളിലെ പുകച്ചിൽ, ഇതൊക്കെ മറച്ച് വെച്ചാണ് നിസ്സഹായ അവസ്ഥയിൽ നിസ്സഹായൻ ഇസ്ലാമിലെ സാഹോദര്യം, ധാരാളം ഇറച്ചി കഷ്ണങ്ങളുള്ള സമ്പാറ് പോലെ വിളമ്പുന്നത്.

  നിസ്സഹായൻ താങ്കളുടെ വായനയേയും അറിവിനേയും ഞാൻ ബഹുമാനിക്കുന്നു. പക്ഷെ താങ്കൾ ഒരുകാര്യം മനസ്സിലാക്കണം ഇസ്ലാമിൽ താങ്കളിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം അനുവദിച്ച് കിട്ടുമോ? പിന്നീട് ഒരുമനമ്മാറ്റമുണ്ടായാൽ അതിൽ നിന്നും സ്വന്തം തലയോട്കൂടി പുറത്ത് ചാടാൻ താങ്കൾക്ക് കഴിയുമോ??
  താങ്കൾ പറഞ്ഞല്ലോ എല്ലാ ആപൽഘട്ടങ്ങളിലും ദലിതരെ സഹായിക്കാൻ ഇസ്ലാമേയുണ്ടാരുന്നുള്ളുവെന്ന്, ഞാൻ ചോദിക്കട്ടെ!!
  ഈ ഇസ്ലാമിസ്റ്റുകൾ ഇന്ന് കാണിക്കുന്ന കാരുണ്യം ഇസ്ലാമിലെ ഷിയ വിഭാഗത്തോട് കാണിച്ചിരുന്നെങ്കിൽ ഇന്ന് നമ്മൾ കാണുന്ന ലോകത്തിന്റെ ചിത്രം മറ്റൊന്നകുമെന്ന് നിസ്സഹായൻ ചിന്തിച്ചിട്ടുന്റോ!!

  ആർക്കും മനസ്സിലുള്ളത് തുറന്ന് പറയാം എന്ന് കണ്ടപ്പോൾ പറഞ്ഞു എന്ന് മാത്രം. ഏതൊരു പ്രത്യയശാസ്ത്രവും വിജയിക്കുന്നതും പരാജയപ്പെടുന്നതും അത് നടപ്പിലാക്കുന്നവരുടെ ചെയ്തികൾ മൂലമാണ്, അതാണ് സുഹൃത്തെ ഇന്ന് നാം കണ്ട്കൊണ്ടിരിക്കുന്നത്. ഇസ്ലാമിലെ മഹാനായ ഉമറിന്റേയും ഇബ്നുമറിണ്ടേയും കാലം താങ്കൾ വായിച്ചോ എന്നറിയില്ല. സക്കാത്ത് (നിർബന്ധ ധാനം) വാങ്ങാൻ ഒരു സമൂഹത്തിൽ ഒരാളുപോലും ഇല്ലായിരുന്നു എന്ന് പറഞ്ഞാൽ എത്ര മഹത്തരമായിരുന്നു ആ മഹാന്മാരുടെ ഭരണം. ഇന്ന് ഇസ്ലാമിൽ പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം ഇസ്ലാമിക രാജ്യങ്ങളിൽ പോലും കടലും കടലാടിയും തമ്മിലാണെന്ന് നിസ്സഹായൻ അറിയുന്നുണ്ടോ ആവോ?? ഒസ്സാനെന്ന ബാർബറെക്കുറിച്ച് നിസ്സഹയാൻ അറിഞ്ഞിരുന്നോ? പരസ്പരം കാഫിറാക്കുന്നവരെ (അവിശ്വാസി) ഇസലാമിലല്ലാതെ ലോകത്ത് ഏതെങ്കിലും ഒരു മതത്തിൽ നിസ്സഹായൻ കണ്ടൊരുന്നോ?? ഇസ്ലാം എത്ര സുന്ദരം അല്ലെ!!!!

  മറുപടിഇല്ലാതാക്കൂ
 80. well done murali, താങ്കളുടെ അഭിപ്രായങ്ങൾക്ക് കാരിമ്പിന്റെ ശക്തിയുണ്ട്. സത്യസന്തമായ വിലയിരുത്തൽ. അത് ഉറക്കെ പറയുവാൻ കാണിച്ച ആർജ്ജവത്തിന് നന്ദി. വായനയിൽ പ്രാഗാൽഭ്യം തെളിയിച്ചവർക്കെ ഇങ്ങനെ എഴുതാൻ കഴിയുകയുള്ളൂ.

  ഇസ്ലാമിനെക്കുറിച്ച് നന്നായി പഠിച്ചിരിക്കുന്ന പ്രഗൽഭനാണ് താങ്കൾ, keep it up. അല്ലെങ്കിൽ ഇസ്ലാമിന്റെ ആദ്യനൂറ്റാന്റീലുണ്ടായ എല്ലാവരാലും വിസ്മരിക്കപ്പെട്ട, നാലാം ഖലീഫയും (പ്രവാചകന്റെ ഏക പൊത്രിയായ ഫാതിമയുടെ ഭർത്താവ്) പ്രവാചകന്റെ പ്രിയ പത്നി ആയിശയും തമ്മിലുള്ള യുദ്ധം അറിയാതെ പോയവർക്കായി പറഞ്ഞ് കൊടുക്കാൻ താങ്കൾക്ക് കഴിയുമായിരുന്നില്ല.

  അന്ന് തുടങ്ങിയതാണ് ഇസ്ലാമിനുള്ളിലെ പുകച്ചിൽ, ഇതൊക്കെ മറച്ച് വെച്ചാണ് നിസ്സഹായ അവസ്ഥയിൽ നിസ്സഹായൻ ഇസ്ലാമിലെ സാഹോദര്യം, ധാരാളം ഇറച്ചി കഷ്ണങ്ങളുള്ള സമ്പാറ് പോലെ വിളമ്പുന്നത്.

  നിസ്സഹായൻ താങ്കളുടെ വായനയേയും അറിവിനേയും ഞാൻ ബഹുമാനിക്കുന്നു. പക്ഷെ താങ്കൾ ഒരുകാര്യം മനസ്സിലാക്കണം ഇസ്ലാമിൽ താങ്കളിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം അനുവദിച്ച് കിട്ടുമോ? പിന്നീട് ഒരുമനമ്മാറ്റമുണ്ടായാൽ അതിൽ നിന്നും സ്വന്തം തലയോട്കൂടി പുറത്ത് ചാടാൻ താങ്കൾക്ക് കഴിയുമോ??
  താങ്കൾ പറഞ്ഞല്ലോ എല്ലാ ആപൽഘട്ടങ്ങളിലും ദലിതരെ സഹായിക്കാൻ ഇസ്ലാമേയുണ്ടാരുന്നുള്ളുവെന്ന്, ഞാൻ ചോദിക്കട്ടെ!!
  ഈ ഇസ്ലാമിസ്റ്റുകൾ ഇന്ന് കാണിക്കുന്ന കാരുണ്യം ഇസ്ലാമിലെ ഷിയ വിഭാഗത്തോട് കാണിച്ചിരുന്നെങ്കിൽ ഇന്ന് നമ്മൾ കാണുന്ന ലോകത്തിന്റെ ചിത്രം മറ്റൊന്നകുമെന്ന് നിസ്സഹായൻ ചിന്തിച്ചിട്ടുന്റോ!!

  ആർക്കും മനസ്സിലുള്ളത് തുറന്ന് പറയാം എന്ന് കണ്ടപ്പോൾ പറഞ്ഞു എന്ന് മാത്രം. ഏതൊരു പ്രത്യയശാസ്ത്രവും വിജയിക്കുന്നതും പരാജയപ്പെടുന്നതും അത് നടപ്പിലാക്കുന്നവരുടെ ചെയ്തികൾ മൂലമാണ്, അതാണ് സുഹൃത്തെ ഇന്ന് നാം കണ്ട്കൊണ്ടിരിക്കുന്നത്. ഇസ്ലാമിലെ മഹാനായ ഉമറിന്റേയും ഇബ്നുമറിണ്ടേയും കാലം താങ്കൾ വായിച്ചോ എന്നറിയില്ല. സക്കാത്ത് (നിർബന്ധ ധാനം) വാങ്ങാൻ ഒരു സമൂഹത്തിൽ ഒരാളുപോലും ഇല്ലായിരുന്നു എന്ന് പറഞ്ഞാൽ എത്ര മഹത്തരമായിരുന്നു ആ മഹാന്മാരുടെ ഭരണം. ഇന്ന് ഇസ്ലാമിൽ പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം ഇസ്ലാമിക രാജ്യങ്ങളിൽ പോലും കടലും കടലാടിയും തമ്മിലാണെന്ന് നിസ്സഹായൻ അറിയുന്നുണ്ടോ ആവോ?? ഒസ്സാനെന്ന ബാർബറെക്കുറിച്ച് നിസ്സഹയാൻ അറിഞ്ഞിരുന്നോ? പരസ്പരം കാഫിറാക്കുന്നവരെ (അവിശ്വാസി) ഇസലാമിലല്ലാതെ ലോകത്ത് ഏതെങ്കിലും ഒരു മതത്തിൽ നിസ്സഹായൻ കണ്ടൊരുന്നോ?? ഇസ്ലാം എത്ര സുന്ദരം അല്ലെ!!!!

  മറുപടിഇല്ലാതാക്കൂ
 81. well done murali, താങ്കളുടെ അഭിപ്രായങ്ങൾക്ക് കാരിമ്പിന്റെ ശക്തിയുണ്ട്. സത്യസന്തമായ വിലയിരുത്തൽ. അത് ഉറക്കെ പറയുവാൻ കാണിച്ച ആർജ്ജവത്തിന് നന്ദി. വായനയിൽ പ്രാഗാൽഭ്യം തെളിയിച്ചവർക്കെ ഇങ്ങനെ എഴുതാൻ കഴിയുകയുള്ളൂ.

  ഇസ്ലാമിനെക്കുറിച്ച് നന്നായി പഠിച്ചിരിക്കുന്ന പ്രഗൽഭനാണ് താങ്കൾ, keep it up. അല്ലെങ്കിൽ ഇസ്ലാമിന്റെ ആദ്യനൂറ്റാന്റീലുണ്ടായ എല്ലാവരാലും വിസ്മരിക്കപ്പെട്ട, നാലാം ഖലീഫയും (പ്രവാചകന്റെ ഏക പൊത്രിയായ ഫാതിമയുടെ ഭർത്താവ്) പ്രവാചകന്റെ പ്രിയ പത്നി ആയിശയും തമ്മിലുള്ള യുദ്ധം അറിയാതെ പോയവർക്കായി പറഞ്ഞ് കൊടുക്കാൻ താങ്കൾക്ക് കഴിയുമായിരുന്നില്ല.

  അന്ന് തുടങ്ങിയതാണ് ഇസ്ലാമിനുള്ളിലെ പുകച്ചിൽ, ഇതൊക്കെ മറച്ച് വെച്ചാണ് നിസ്സഹായ അവസ്ഥയിൽ നിസ്സഹായൻ ഇസ്ലാമിലെ സാഹോദര്യം, ധാരാളം ഇറച്ചി കഷ്ണങ്ങളുള്ള സമ്പാറ് പോലെ വിളമ്പുന്നത്.

  മറുപടിഇല്ലാതാക്കൂ
 82. നിസ്സഹായൻ താങ്കളുടെ വായനയേയും അറിവിനേയും ഞാൻ ബഹുമാനിക്കുന്നു. പക്ഷെ താങ്കൾ ഒരുകാര്യം മനസ്സിലാക്കണം ഇസ്ലാമിൽ താങ്കളിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം അനുവദിച്ച് കിട്ടുമോ? പിന്നീട് ഒരുമനമ്മാറ്റമുണ്ടായാൽ അതിൽ നിന്നും സ്വന്തം തലയോട്കൂടി പുറത്ത് ചാടാൻ താങ്കൾക്ക് കഴിയുമോ??
  താങ്കൾ പറഞ്ഞല്ലോ എല്ലാ ആപൽഘട്ടങ്ങളിലും ദലിതരെ സഹായിക്കാൻ ഇസ്ലാമേയുണ്ടാരുന്നുള്ളുവെന്ന്, ഞാൻ ചോദിക്കട്ടെ!!
  ഈ ഇസ്ലാമിസ്റ്റുകൾ ഇന്ന് കാണിക്കുന്ന കാരുണ്യം ഇസ്ലാമിലെ ഷിയ വിഭാഗത്തോട് കാണിച്ചിരുന്നെങ്കിൽ ഇന്ന് നമ്മൾ കാണുന്ന ലോകത്തിന്റെ ചിത്രം മറ്റൊന്നകുമെന്ന് നിസ്സഹായൻ ചിന്തിച്ചിട്ടുന്റോ!!

  ആർക്കും മനസ്സിലുള്ളത് തുറന്ന് പറയാം എന്ന് കണ്ടപ്പോൾ പറഞ്ഞു എന്ന് മാത്രം. ഏതൊരു പ്രത്യയശാസ്ത്രവും വിജയിക്കുന്നതും പരാജയപ്പെടുന്നതും അത് നടപ്പിലാക്കുന്നവരുടെ ചെയ്തികൾ മൂലമാണ്, അതാണ് സുഹൃത്തെ ഇന്ന് നാം കണ്ട്കൊണ്ടിരിക്കുന്നത്. ഇസ്ലാമിലെ മഹാനായ ഉമറിന്റേയും ഇബ്നുമറിണ്ടേയും കാലം താങ്കൾ വായിച്ചോ എന്നറിയില്ല. സക്കാത്ത് (നിർബന്ധ ധാനം) വാങ്ങാൻ ഒരു സമൂഹത്തിൽ ഒരാളുപോലും ഇല്ലായിരുന്നു എന്ന് പറഞ്ഞാൽ എത്ര മഹത്തരമായിരുന്നു ആ മഹാന്മാരുടെ ഭരണം. ഇന്ന് ഇസ്ലാമിൽ പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം ഇസ്ലാമിക രാജ്യങ്ങളിൽ പോലും കടലും കടലാടിയും തമ്മിലാണെന്ന് നിസ്സഹായൻ അറിയുന്നുണ്ടോ ആവോ?? ഒസ്സാനെന്ന ബാർബറെക്കുറിച്ച് നിസ്സഹയാൻ അറിഞ്ഞിരുന്നോ? പരസ്പരം കാഫിറാക്കുന്നവരെ (അവിശ്വാസി) ഇസലാമിലല്ലാതെ ലോകത്ത് ഏതെങ്കിലും ഒരു മതത്തിൽ നിസ്സഹായൻ കണ്ടൊരുന്നോ?? ഇസ്ലാം എത്ര സുന്ദരം അല്ലെ!!!!

  മറുപടിഇല്ലാതാക്കൂ
 83. നിസ്സഹായൻ താങ്കളുടെ വായനയേയും അറിവിനേയും ഞാൻ ബഹുമാനിക്കുന്നു. പക്ഷെ താങ്കൾ ഒരുകാര്യം മനസ്സിലാക്കണം ഇസ്ലാമിൽ താങ്കളിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം അനുവദിച്ച് കിട്ടുമോ? പിന്നീട് ഒരുമനമ്മാറ്റമുണ്ടായാൽ അതിൽ നിന്നും സ്വന്തം തലയോട്കൂടി പുറത്ത് ചാടാൻ താങ്കൾക്ക് കഴിയുമോ??
  താങ്കൾ പറഞ്ഞല്ലോ എല്ലാ ആപൽഘട്ടങ്ങളിലും ദലിതരെ സഹായിക്കാൻ ഇസ്ലാമേയുണ്ടാരുന്നുള്ളുവെന്ന്, ഞാൻ ചോദിക്കട്ടെ!!
  ഈ ഇസ്ലാമിസ്റ്റുകൾ ഇന്ന് കാണിക്കുന്ന കാരുണ്യം ഇസ്ലാമിലെ ഷിയ വിഭാഗത്തോട് കാണിച്ചിരുന്നെങ്കിൽ ഇന്ന് നമ്മൾ കാണുന്ന ലോകത്തിന്റെ ചിത്രം മറ്റൊന്നകുമെന്ന് നിസ്സഹായൻ ചിന്തിച്ചിട്ടുന്റോ!!

  മറുപടിഇല്ലാതാക്കൂ
 84. ആർക്കും മനസ്സിലുള്ളത് തുറന്ന് പറയാം എന്ന് കണ്ടപ്പോൾ പറഞ്ഞു എന്ന് മാത്രം. ഏതൊരു പ്രത്യയശാസ്ത്രവും വിജയിക്കുന്നതും പരാജയപ്പെടുന്നതും അത് നടപ്പിലാക്കുന്നവരുടെ ചെയ്തികൾ മൂലമാണ്, അതാണ് സുഹൃത്തെ ഇന്ന് നാം കണ്ട്കൊണ്ടിരിക്കുന്നത്. ഇസ്ലാമിലെ മഹാനായ ഉമറിന്റേയും ഇബ്നുമറിണ്ടേയും കാലം താങ്കൾ വായിച്ചോ എന്നറിയില്ല. സക്കാത്ത് (നിർബന്ധ ധാനം) വാങ്ങാൻ ഒരു സമൂഹത്തിൽ ഒരാളുപോലും ഇല്ലായിരുന്നു എന്ന് പറഞ്ഞാൽ എത്ര മഹത്തരമായിരുന്നു ആ മഹാന്മാരുടെ ഭരണം. ഇന്ന് ഇസ്ലാമിൽ പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം ഇസ്ലാമിക രാജ്യങ്ങളിൽ പോലും കടലും കടലാടിയും തമ്മിലാണെന്ന് നിസ്സഹായൻ അറിയുന്നുണ്ടോ ആവോ?? ഒസ്സാനെന്ന ബാർബറെക്കുറിച്ച് നിസ്സഹയാൻ അറിഞ്ഞിരുന്നോ? പരസ്പരം കാഫിറാക്കുന്നവരെ (അവിശ്വാസി) ഇസലാമിലല്ലാതെ ലോകത്ത് ഏതെങ്കിലും ഒരു മതത്തിൽ നിസ്സഹായൻ കണ്ടൊരുന്നോ?? ഇസ്ലാം എത്ര സുന്ദരം അല്ലെ!!!!

  മറുപടിഇല്ലാതാക്കൂ
 85. (പ്രവാചകന്റെ ഏക പുത്രിയായ ഫാതിമയുടെ ഭർത്താവ്) എന്ന് തിരുത്തി വായിക്കുക

  മറുപടിഇല്ലാതാക്കൂ
 86. നന്ദന,
  Thanks for your kind and encouraging words :)
  എഴുതുന്നതില്‍ തെറ്റുകുറ്റങ്ങള്‍ ഉണ്ടെന്ന് അറിയാം. വളരെ വര്‍ഷങ്ങള്‍ക്കുശേഷം ഈ അടുത്തയിടെയാണ് മലയാളം എഴുതാന്‍ തുടങ്ങിയത്. മെച്ചപ്പെടുത്തുവാന്‍ ശ്രമിക്കുന്നുണ്ട്.

  മറുപടിഇല്ലാതാക്കൂ
 87. മുരളിയുടെ കമന്റുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ക്രോഡീകരിച്ചു ബ്ലോഗില്‍ പോസ്റ്റാക്കുക. അവിടെ ഒന്നും കാണുന്നില്ലല്ലൊ :)

  മറുപടിഇല്ലാതാക്കൂ
 88. നന്ദി മുരളി തുടരുക, മനുഷ്യസമൂഹത്തിന്റെ എല്ലാ അനുഗ്രഹങ്ങളും താങ്കൾക്കുണ്ടാകും. മുരളി എഴുതണം മുരളിയിലെ എഴുത്തുകാരനെ വായിക്കാൻ ആളുകൾ ഏറെ ഇഷ്ടപ്പെടുമെന്ന് തീറ്ച്ച. കാരണം സ്വഛന്ദമായിഒഴുകുന്ന പുഴയുടെ തീരത്തുനിന്നു ഒരാളും ശരീരം കൊണ്ട് ആഗ്രഹിച്ചാലും മനസ്സ്കൊണ്ട് മടങ്ങാൻ ആഗ്രഹിക്കുകയില്ലല്ലോ!! അത്ര ഒഴുക്കുണ്ട് താങ്കളുടെ എഴുത്തിന്, എഴുതണം താങ്കളേ വായിക്കാൻ ഇഷ്ടപ്പെടുന്നവർ ധാരാളമുണ്ടാവും, അത് സമൂഹത്തിനൊരു മുതകൂട്ടാവുകയും ചെയ്യും.

  മറുപടിഇല്ലാതാക്കൂ
 89. @ മുരളി,

  മുസ്ലീംരാജ്യങ്ങളിലെ ഇസ്ലാമികവിരുദ്ധമായ സമ്പ്രദായങ്ങളാണ് മുസ്ലീംസമൂഹത്തിന്റെ ഇന്നത്തെ പ്രതിസന്ധിക്കു കാരണം എന്നാണ് അന്നാടുകളിലെ ഇസ്ലാമിക സംഘടനകള്‍ പറയുന്നത്. അതുതന്നെയാണ് ശരിയെന്ന് മുരളിക്കും അഭിപ്രായമുണ്ടോ? എല്ലാ മുസ്ലീം രാജ്യങ്ങളിലും സാമ്രാജ്യത്വം സൃഷ്ടിച്ച ഇന്നത്തെ രാഷ്ട്രീയനേതൃത്വത്തിനെതിരെ സമരം നടക്കുകയാണെന്ന കാര്യം മുരളിക്കറിയുമോ ? ഈജിപ്തില്‍ ഇസ്ലാമിസ്റ്റുകളായ ഇഖ് വാന്‍ സംഘടനക്കാരെ കല്‍ത്തുറങ്കില്‍ അടച്ചുകൊണ്ടിരിക്കുന്നത് ഹൂസ്നിമുബാരക്കാണ്. മുബാരക്ക് അമേരിക്കയുടെ ഒരു പാവയാണ്.

  മുരളി പറയുന്ന മുസ്ലീംരാജ്യങ്ങളില്‍ ശരിയായ ഇസ്ലാമിക ഭരണമല്ലെന്ന് ആര്‍ക്കാണ് അറിയാത്ത് ?! മുസ്ലീം ഭൂരിപക്ഷരാജ്യങ്ങളില്‍ ഇന്നുള്ള രാജകുടുംബങ്ങളെ കുടിയിരുത്തിയത് ബ്രിട്ടീഷ്, ഫ്രഞ്ച് സാമ്രാജ്യത്വങ്ങളാണെന്ന കാര്യം മുരളിക്കറിയുമോ ? മുസ്ലീം രാജ്യങ്ങളില്‍ ജനാധിപത്യം വളര്‍ന്നപ്പോഴൊക്കെ അടിച്ചമര്‍ത്തിയത് ബ്രിട്ടണും അമേരിക്കയുമാണ്. ഒരു ഉദാഹരണം, ഇറാനില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുസബിക്കിന്റെ ജനകീയ സര്‍ക്കാരിനെ അട്ടിമറിച്ച്, ഷാ-പഹിലവി എന്ന രാജകുടുംബത്തെ അവരോധിച്ചത് (1950- കളില്‍) ബ്രിട്ടീഷ് അമേരിക്കന്‍ സാമ്രാജ്യത്വശക്തികളാണെന്ന പ്രാഥമികവിവരമെങ്കിലും മുരളി നേടണമായിരുന്നു.(John keay യുടെ Sowing the wind; the mismanagement of the middle east 1900-1960 നോക്കുക) അള്‍ജീരിയയില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഇസ്ലാമിക്‍ സാല്‍വേഷന്‍ ഫ്രണ്ടിനെ അട്ടിമറിച്ച് പട്ടാളഭരണത്തെ സ്ഥാപിച്ചത് ഫ്രാന്‍സായിരുന്നു. ഫ്രാന്‍സിന്റെ ഈ നടപടിയെ ഫ്രഞ്ച് കമ്മ്യൂണിസ്റ്റു് പാര്‍ട്ടി അനുകൂലിച്ചിരുന്നു. കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഈ സാമ്രാജ്യത്വ അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് പ്രമുഖ ദാര്‍ശനികനായ സാര്‍ത്ര് പാര്‍ട്ടിയുമായുള്ള അടുപ്പം നിറുത്തിയതും ഓര്‍ക്കുക. തുര്‍ക്കിയില്‍ ജനാധിപത്യത്തിലൂടെ ഇസ്ലാമികഭരണം സ്ഥാപിതമായപ്പോള്‍ മുരളി എഴുതുന്നതിങ്ങനെ "ഇസ്ലാമും സ്വതന്ത്രജനാധിപത്യ സമൂഹങ്ങളും ഒത്തു പോകില്ല എന്നാണോ ? വ്യക്തമല്ല". ഒത്തു പോകുമെന്ന കാര്യം തെളിയിക്കപ്പെട്ട കാര്യം മുരളിയെ സംബന്ധിച്ചിടത്തോളം 'വ്യക്തമല്ല'. ഈ കാഴ്ചക്കുറവ് മുരളിയുടെ എല്ലാ വിശകലനങ്ങള്‍ക്കുമുണ്ട് ; വലിയ തോതില്‍ തന്നെ !!!!

  മറുപടിഇല്ലാതാക്കൂ
 90. @ നന്ദന,

  "നിസ്സഹായന്റെ വായനയേയും അറിവിനേയും ഞാന്‍ ബഹുമാനിക്കുന്നു" എന്ന താങ്കളുടെ അഭിനന്ദനത്തിന് നന്ദി !

  ഷിയാ-സുന്നി തര്‍ക്കങ്ങള്‍ ചൂണ്ടിക്കാട്ടുന്ന നന്ദന, പതിനായിരക്കണക്കിന് ജാതികള്‍ സൃഷ്ടിച്ച് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഒരു വ്യവസ്ഥയാക്കിയ നമ്മുടെ സ്വന്തം സനാതനധര്‍മ്മത്തെക്കുറിച്ച് എന്തു പറയുന്നു ?!

  കാഫിര്‍ എന്ന അറബി പദത്തിന്, സത്യത്തെ അറിഞ്ഞുകൊണ്ട് നിഷേധിക്കുന്നവന്‍ എന്നാണര്‍ത്ഥമെന്നു ഈയുള്ളവന്‍ കരുതുന്നു. മുസ്ലീങ്ങളല്ലാത്തവരെല്ലാം കാഫിര്‍ ആണെന്ന ധാരണ ഇസ്ലാമിലില്ലെന്നു തന്നെയാണ് എന്റെ ധാരണ. നാലാം ഖലീഫ അലിയും പ്രവാചകന്റെ പത്നി ആയിഷയും തമ്മിലുള്ള സംഘട്ടനം മഹാചരിത്രമായി അവതരിപ്പിക്കുന്ന മുരളിയെ പ്രശംസിക്കുന്ന നന്ദന, അഞ്ഞൂറോളം നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്നിരുന്ന ഭാരതം, പെണ്ണിനും സ്വര്‍ണത്തിനും ചക്രവര്‍ത്തിപദത്തിനും അധീശത്വത്തിനും വീരശൂരത്വം തെളിയിക്കുന്നതിനും ചിലപ്പോള്‍ കാരണങ്ങളില്ലാതെ പോലും തമ്മില്‍ത്തല്ലി കലഹിച്ചിരുന്ന ശത്രുരാജ്യങ്ങളായിരുന്ന കാര്യവും അവയെ ഒരൊറ്റ ദേശീയതയെന്ന സങ്കല്പത്തില്‍ ഉള്‍പ്പെടുത്താന്‍ ആവുകയേ ഇല്ലായിരുന്നെന്നും ഓര്‍ക്കുമോ; കേവലം മുക്കാല്‍ നൂറ്റാണ്ടു മുമ്പുവരെയെങ്കിലും ! പെരുമന്ത് കുഴിച്ചിട്ട് ഉണ്ണിമന്തനെ പരിഹസിക്കാന്‍ സാമ്രാജ്യത്വമാധ്യമങ്ങളും സനാതനധര്‍മ്മിഷ്ഠരും തരുന്ന അകമഴിഞ്ഞ പരിശീലനം ഒട്ടും തന്നെ പിഴവുവരാതെ കാത്തു സൂക്ഷിക്കുക; നമുക്ക് നമ്മുടെ അതുല്യമായ സനാതനസംസ്ക്കാരവും സാമ്രാജ്യത്വത്തിന് ലോകാധിപത്യവും നിതാന്തമായി നിലനിര്‍ത്താന്‍ ഇനിയും സ്ഥിരമായ ശത്രുവായി കാടന്മാരും മൂഢന്മാരും അപരിഷ്കൃതരുമായ മുസ്ലീങ്ങള്‍ ആവശ്യമാണ്. നന്ദനയുടെയും മുരളിയുടെയും മാനവികത സവര്‍ണപക്ഷപാതമാണെന്ന് വിവരമില്ലാത്ത എന്നേപ്പോലുള്ളവര്‍ പറയുന്നത് കാര്യമാക്കണ്ട, ഇതൊക്കെ ഒറ്റപ്പെട്ടവരുടെ നിഗമനങ്ങളാണ് !!!!

  മറുപടിഇല്ലാതാക്കൂ
 91. """"......ശരിയായ ഇസ്ലാമിക ഭരണമല്ലെന്ന് ആര്‍ക്കാണ് അറിയാത്ത് ?! മുസ്ലീം ഭൂരിപക്ഷരാജ്യങ്ങളില്‍ ഇന്നുള്ള രാജകുടുംബങ്ങളെ കുടിയിരുത്തിയത് ബ്രിട്ടീഷ്, ഫ്രഞ്ച് സാമ്രാജ്യത്വങ്ങളാണെന്ന കാര്യം മുരളിക്കറിയുമോ ? മുസ്ലീം രാജ്യങ്ങളില്‍ ജനാധിപത്യം വളര്‍ന്നപ്പോഴൊക്കെ അടിച്ചമര്‍ത്തിയത് ബ്രിട്ടണും അമേരിക്കയുമാണ്. ഒരു ഉദാഹരണം, ഇറാനില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുസബിക്കിന്റെ ജനകീയ സര്‍ക്കാരിനെ അട്ടിമറിച്ച്, ഷാ-പഹിലവി എന്ന രാജകുടുംബത്തെ അവരോധിച്ചത് (1950- കളില്‍) ബ്രിട്ടീഷ് അമേരിക്കന്‍ സാമ്രാജ്യത്വശക്തികളാ....."""  അതെ ഇതൊരു പരമ സത്യമാണ്‌, എന്നിരിക്കേ കമ്മ്യൂണിസ്റ്റുകാര്‍ മാത്രം സാമ്രാജ്യത്വ അനുകൂലികളാണെന്ന വാദം എത്ര മോശമാണ്‌? ഈ പറഞ്ഞ ഗവണ്മെന്റുകളൊന്നും യഥാര്‍ഥ ഇസ്ലാമിനെ പ്രധിനിദാനം ചെയ്യുന്നില്ല എന്നു പറയുന്ന അതേ അളവുകോല്‍ തന്നെ സാമ്രാജ്യത്വത്തെ അനുകൂലിക്കുന്ന കമ്മ്യൂണിസ്റ്റുകളിലും പ്രയോഗിച്ചുകൂടെ?, അല്ലെങ്കില്‍ നേരെ തിരിച്ച് ചില കമ്മ്യൂണിസ്റ്റുകള്‍ സാമ്രാജ്യത്വ അനുകൂലനിലപാട് എടുക്കുന്നതു പോലെ പല മുസ്ലിം ഭരണാധികാരികളും അതു തന്നെ ചെയ്യുന്നു എന്നും പറയാം. ഈ ഭരണാധികാരികള്‍ അവരുടെ വെറും പാവകള്‍ ഒന്നും അല്ല, നല്ല ഉത്തമ ബോധ്യത്തോടെ തങ്ങള്‍ക്ക് കിട്ടാവുന്ന ഗുണങ്ങള്‍ എല്ലാം കണക്കു കൂട്ടി തന്നെ അമേരിക്കയെ അനുകൂലിക്കുന്നവര്‍ ആണ്‌. കമ്മ്യൂണിസം സാമ്രാജ്യത്വ വിരോധ പ്രത്യയശാസ്ത്രമാണെന്നെങ്കിലും അംഗീകരിക്കൂ നിസഹായാ... പിന്നെ ജനാതിപത്യത്തെ പറ്റി വാ തോരാതെ ഇത്രയും സംസാരിച്ച നിസഹായന്‍ സൗദിയില്‍ ജനാതിപത്യം വരണെമെന്ന് ഒരിക്കല്‍ പോലും വാദിച്ചു കണ്ടില്ല. നവ ഇസ്ലാമിസ്റ്റുകളില്‍ നിന്നും അങ്ങനെ ഒരു വാചകം പുറത്തു വന്നതായി എനിക്കറിവില്ല.കമ്മ്യൂണിസ്റ്റുകളിലെ സാമ്രാജ്യത്വ അനുകൂലികളെ ഭൂതക്കണ്ണാടി വച്ച നിരീക്ഷിച്ച നിസഹായന്‌ സൗദിപോലുള്ള രാജ്യങ്ങളിലെ അമേരിക്കന്‍ മൂടുതാങ്ങികളായ ചെറ്റ ഭരണാധികാരികളെ കാണാന്‍ കണ്ണില്ലെങ്കിലും, പതിറ്റാണ്ടുകളോളം അമേരിക്കയുമായി സംഘര്‍ഷത്തില്‍ നിലകൊണ്ട കൊച്ചു രാജ്യമായ ക്യൂബയെ എങ്കിലും നിസഹായന്‍ കാണേണ്ടതായിരുന്നു. ക്യൂബയില്‍ ക്രിസ്ത്യാനികള്‍ ആയതുകൊണ്ടാണോ നിസഹായന്‍ അതിനെ കാണാതെ പോയത് എന്ന് ഞാന്‍ സംശയിക്കുന്നു...
  ""തുര്‍ക്കിയില്‍ ജനാധിപത്യത്തിലൂടെ ഇസ്ലാമികഭരണം സ്ഥാപിതമായപ്പോള്‍ മുരളി എഴുതുന്നതിങ്ങനെ""

  ഇതെപ്പോഴാണ് ഈ മഹാ സംഭവം നടന്നത്‌??? തുര്‍ക്കി എന്നും അമേരിക്കന്‍ അനുകൂല ഗവണ്മെന്റ് ഭരിക്കുന്ന രാജ്യമാണെന്ന് അറിയാത്തവരുണ്ടോ?


  ""പെരുമന്ത് കുഴിച്ചിട്ട് ഉണ്ണിമന്തനെ പരിഹസിക്കാന്‍ സാമ്രാജ്യത്വമാധ്യമങ്ങളും സനാതനധര്‍മ്മിഷ്ഠരും തരുന്ന അകമഴിഞ്ഞ പരിശീലനം ഒട്ടും തന്നെ പിഴവുവരാതെ കാത്തു സൂക്ഷിക്കുക; നമുക്ക് നമ്മുടെ അതുല്യമായ സനാതനസംസ്ക്കാരവും""


  ഇതൊക്കെ എന്തടിസ്ഥാനത്തിലാണ്‌ പറയുന്നത്? സനാതനക്കാരുടെ ചെറ്റത്തരങ്ങളെ ഇവിടെ ആരെങ്കിലും സ്തുതിച്ചുവോ? ഇസ്ലാമിനുള്ളിലെ വംശീയതയെ പ്രതിപാദിക്കുന്നവര്‍ എങ്ങനെയാണ്‌ ഇന്ത്യന്‍ സവര്‍ണ്ണ അനുകൂലിയായി മാറുന്നത് എന്ന് മനസിലാകുന്നില്ല.

  മറുപടിഇല്ലാതാക്കൂ
 92. @ SMASH,

  മുസ്സിം നാടുകളിലെ രാജകുടുംബങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തെ പിന്താങ്ങുന്നതിനാല്‍ കമ്യൂണിസ്റ്റുകള്‍ക്കും അതാവാം എന്ന smashന്റെ ന്യായം ബഹുരസം തന്നെ. മുസ്ലിം നാടുകളിലെ രാജവാഴ്ച്ചാ വിരുദ്ധരായ ഇസ്ലാമിക ഗ്രൂപ്പുകളുടെ ധാര്‍മികതയെങ്കിലും കമ്യൂണിസ്റ്റുകള്‍ സ്വീകരിക്കണമെന്ന് smash എന്തുകൊണ്ടു പറയുന്നില്ല?
  സൌദിയില്‍ ജനാധിപത്യം വരാന്‍ പോരാടുന്നതിനെ അനുകൂലിക്കുന്ന smash, ഒരു കാര്യമെങ്കിലും അറിയുന്നതു നന്ന്: സൌദിയില്‍ രാജഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഏറ്റവും വലിയ പ്രസ്ഥാനം ബിന്‍ ലാദന്റെ അല്‍ ഖാഇദയാണ്! നവ ഇസ്ലാമിസ്റ്റുകള്‍ എത്രയോ ദശകങ്ങളായി (1940കള്‍ മുതല്‍) വാദിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്, രാജഭരണം ഇസ്ലാമിക വിരുദ്ധമാണെന്നതും തിരഞ്ഞെടുപ്പാണ് ഭരണാധികാരികളെ കണ്ടെത്താനുള്ള മാര്‍ഗമെന്നതും. ഇതൊന്നും smashന് അറിയില്ലെങ്കില്‍ മറ്റുള്ളവരെന്തു പിഴച്ചു?
  തുര്‍ക്കി ജനാധിപത്യ രാജ്യമാണെന്ന കാര്യവും പാവം smash ന് അറിയില്ല. കഷ്ടം തന്നെ. കടുത്ത ഇസ്രായേല്‍ അനുകൂല ജേണലായ The Middle East Quarterlyയുടെ 1994 ലെ ഒരു ലക്കത്തില്‍ ബര്‍ണാഡ് ലെവിസ് എന്ന പാശ്ചാത്യ ലോകത്തെ ഏറ്റവും വലിയ മിഡില്‍ ഈസ്റ്റ് പണ്ഡിതന്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ടു തന്നെ Why Turkey is the only Muslim democracy? എന്നതാണ്. പതിനഞ്ചുകൊല്ലം മുന്‍പുപോലും ലോകര്‍ക്കറിയാവുന്ന ഈ നിസ്സാര കാര്യം പോലും അറിയാതെയാണ് smash ആധികാരികമെന്നോണം വങ്കത്തരങ്ങള്‍ തട്ടിമൂളിക്കുന്നത്!

  മറുപടിഇല്ലാതാക്കൂ
 93. ഏവര്‍ക്കും എന്‍റെ അല്പം പുതിയ ബ്ലോഗിലേക്ക് സ്വാഗതം:-
  വായിക്കൂ, പിന്തുടരൂ..
  മതം മാറ്റത്തിന് പിന്നില്‍:
  ഇസ്ലാമും ഭവിഷ്യ പുരാണവും:

  മറുപടിഇല്ലാതാക്കൂ
 94. ഞാന്‍ , രാജ കുടുംബംങ്ങള്‍ ചെയ്യുന്നത് ശരിയാണെന്നല്ല പറഞ്ഞത്, മുസ്ലീംങ്ങളായ അവര്‍ മിക്കവരും അമേരിക്കയുടെ മൂടുതാങ്ങുന്നതിനെ കുറിച്ച് ഒരക്ഷരം പോലും മിണ്ടാതെ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് മാറി സാമ്രാജ്യത്വത്തെ അനുകൂലിക്കുന്നവരെ മാത്രം എടുത്ത് കമ്മ്യൂണിസം എന്നത് സാമ്രാജ്യത്വത്തിന്റെ മറ്റൊരു വശമാണ്‌ എന്ന് പറഞ്ഞതിനെ കുറിച്ചാണ്‌ ഞാന്‍ പറഞ്ഞത്....""

  ""അട്ടിമറിച്ച്, ഷാ-പഹിലവി എന്ന രാജകുടുംബത്തെ അവരോധിച്ചത് (1950- കളില്‍) ബ്രിട്ടീഷ് അമേരിക്കന്‍ സാമ്രാജ്യത്വശക്തികളാ....."""അതെ ഇതൊരു പരമ സത്യമാണ്‌, എന്നിരിക്കേ കമ്മ്യൂണിസ്റ്റുകാര്‍ മാത്രം സാമ്രാജ്യത്വ അനുകൂലികളാണെന്ന വാദം എത്ര മോശമാണ്‌? ഈ പറഞ്ഞ ഗവണ്മെന്റുകളൊന്നും യഥാര്‍ഥ ഇസ്ലാമിനെ പ്രധിനിദാനം ചെയ്യുന്നില്ല എന്നു പറയുന്ന അതേ അളവുകോല്‍ തന്നെ സാമ്രാജ്യത്വത്തെ അനുകൂലിക്കുന്ന കമ്മ്യൂണിസ്റ്റുകളിലും പ്രയോഗിച്ചുകൂടെ? യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാരെ അവരും പ്രധിനിദാനം ചെയ്യുന്നില്ലാ എന്ന് നിസ്സഹായന്‌ പറയാന്‍ എന്താണ്‌ മടി?? രാജഭരണവും, അമേരിക്കന്‍ മൂടുതാങ്ങലും ഇസ്ലാമികവിരുദ്ധമാണെന്നും, അതൊന്നും യഥാര്‍ഥ ഇസ്ലാമിക ഭരണവ്യവസ്ഥയല്ല എന്നും നിസ്സഹായനറിയാം, പക്ഷെ കമ്മ്യൂണിസം എന്നത് പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ നിസഹായന്‍, ഇന്നേവരെ ഒരിടത്തും യഥാര്‍ഥ കമ്മ്യൂണിസം നടപ്പായിട്ടില്ല എന്ന് ഇസ്ലാമിക പണ്ഢിതര്‍ ഇസ്ലാമിക ഭരണത്തിന്റെ കാര്യത്തില്‍ പറയുന്നതു പോലെ തന്നെ കമ്മ്യൂണിസ്റ്റ് പണ്ഡിതരും പറയുന്നത് കേട്ടിട്ടില്ലേ?? ഉണ്ടെങ്കില്‍ എന്തടിസ്ഥാനത്തിലാണ്‌ കമ്മ്യൂണിസം പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ മറു വശമാണെന്ന് വച്ചു കീച്ചിയത്??


  ""തുര്‍ക്കി ജനാധിപത്യ രാജ്യമാണെന്ന കാര്യവും പാവം smash ന് അറിയില്ല."""

  നിസഹായന്‍ പറഞ്ഞു...
  ""തുര്‍ക്കിയില്‍ ജനാധിപത്യത്തിലൂടെ ഇസ്ലാമികഭരണം സ്ഥാപിതമായപ്പോള്‍ മുരളി എഴുതുന്നതിങ്ങനെ"...........


  തുര്‍ക്കി ജനാധിപത്യ രാജ്യം തന്നെ, നാറ്റോ സഖ്യത്തില്‍ പെട്ട, ഒന്നാം ലോക ചേരിയിലെ(അമേരിക്കന്‍) പ്രധാന രാജ്യമായ തുര്‍ക്കിയില്‍ പക്ഷെ ഇസ്ലാമിക ഭരണം സ്ഥാപിതമായ കാര്യം ആരും പറഞ്ഞുകേട്ടില്ലല്ലോ നിസ്സഹായാ..!!

  മറുപടിഇല്ലാതാക്കൂ
 95. @ SMASH

  'കമ്മ്യൂണിസ്റ്റുകാര്‍ മാത്രം സാമ്രാജ്യത്വ അനുകൂലികള്‍ ആണെന്ന്' ആരും വാദിച്ചില്ലല്ലോ ! കമ്മ്യൂണിസ്റ്റുകാരും സാമ്രാജ്യത്വത്തിനെ സേവിച്ചിട്ടുണ്ട് എന്നു മാത്രമാണ് എഴുതിയത്. മുസ്ലീംരാജ്യങ്ങളിലെ രാജവാഴ്ചയെ കമ്മ്യൂണിസ്റ്റുകാരും മുതലാളിത്തവാദികളും എതിര്‍ക്കാതിരിക്കുമ്പോള്‍ അന്നാട്ടിലെ പല ഇസ്ലാമികഗ്രൂപ്പുകളും ശക്തമായി എതിര്‍ക്കുര്‍ന്നുണ്ട്. അവരില്‍ വളരെപ്പേര്‍ ഇപ്പോഴും ജയിലിലാണെന്നും സ്മാഷ് മനസ്സിലാക്കുക. മാതൃഭൂമിയും മനോരമയും ദേശാഭിമാനിയും എത്ര കലക്കിക്കുടിച്ചാലും ഇത്തരം കാര്യങ്ങള്‍ അറിയാന്‍ സാധിക്കണമെന്നില്ല.

  ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഭാഗികമായി ന്യായീകരിച്ച കാള്‍മാക്സ് തന്നെയായിരുന്നു സാമ്രാജ്യത്വത്തെ അനുകൂലിച്ച ഒന്നാമത്തെ കമ്മ്യൂണിസ്റ്റുകാരന്‍. പ്രായോഗികമായി മാത്രമല്ല താത്വികമായും കമ്മ്യൂണിസം സാമ്രാജ്യത്വത്തെ ന്യായീകരിക്കുന്നു എന്ന് വ്യക്തമാണ്. ഇക്കാര്യം സുനില്‍ പി ഇളയിടം വ്യക്തമാക്കുന്നതു നോക്കൂ."രണ്ടാം ഇന്റര്‍നാഷണലിന്റെ കാലത്ത് കൊളോണിയല്‍ലിസം ആഫ്രോ-ഏഷ്യ-ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ പുരോഗമനപരമായ ദൌത്യമാണ് നിര്‍വഹിക്കുന്നതെന്നുപോലും വാദിക്കപ്പെട്ടത്. അങ്ങനെയാണ് ലെനിന്റെയും റോസാലക്സംബര്‍ഗിന്റെയും മറ്റും നേതൃത്വത്തില്‍ ഈ വാദഗതി ചെറുത്തു തോല്‍പ്പിക്കപ്പെട്ടെങ്കിലും മുഖ്യധാരാ മാര്‍ക്സിസത്തിനകത്ത് കൊളോണിയല്‍ ചൂഷണത്തോടുപോലും വികസനവാദപരമായ ഒത്തുതീര്‍പ്പിനു സന്നദ്ധമായ ഒരു ധാരയുണ്ടായിരുന്നു എന്നത് പ്രധാനമാണ്."(മാധ്യമം 2007 Dec-3 page 34).

  യൂറോപ്പില്‍ ഏറ്റവും പീഢനങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന നീഗ്രോകളെപ്പറ്റി ഒന്നും എഴുതാതെ വെള്ളക്കാരായ ഫാക്ടറി തൊഴിലാളികളുടെ 'ദയനീയസ്ഥിതി'യെപ്പറ്റി എഴുതിയ മാര്‍ക്സ് മാനവികവാദിയാകുന്നതെങ്ങനെ ?! ഇതാണ് വസ്തുതയെന്നിരിക്കെ കമ്മ്യൂണിസത്തിന്റെ പ്രായോഗിക അപജയത്തെപ്പറ്റി മാര്‍ക്സിസ്റ്റു പണ്ഡിതന്മാര്‍ പറയുന്നത് അപ്രസക്തമാണ്.

  തുര്‍ക്കി ഇസ്ലാമികരാജ്യമായി മാറിക്കൊണ്ടിരിക്കുന്നു എന്നു മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് തുര്‍ക്കിയിലെ പത്രങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്. പ്രമുഖപാശ്ചാത്യ നിരീക്ഷകരും അമേരിക്കയിലെ പ്രമുഖ ജേണലായ ഫ്രണ്ട് പേജ് മാഗസിനില്‍ (Front Page Magazine), Ryan Mauro എഴുതുന്നു, "Unfortunately Democratization also benefits the 'AKP and its islamist agenda".അദ്ദേഹം തുടര്‍ന്നെഴുതുന്നു, "Edorgan and AKP have been hard at work at islamising Turki and promoting anti-American and especially anti-Israeli sentiments." തുര്‍ക്കിയില്‍ ഇസ്ലാമിക വത്ക്കരണം അതിവേഗം നടക്കുന്നുവെന്നല്ലേ ഈ വാക്കുകള്‍ തെളിയിക്കുന്നത്! ഈ പ്രക്രിയ ശക്തമാകുന്തോറും തുര്‍ക്കി അമേരിക്കയില്‍ നിന്നും NATO സഖ്യത്തില്‍ നിന്നും തുര്‍ക്കി അകന്നുകൊണ്ടേയിരിക്കും എന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി.

  ഈ പ്രക്രിയയുടെ ചാലകശക്തി "Democratisation" ആണെന്ന് അമേരിക്കന്‍ അനുകൂലിയായ റിയാന്‍ മോറോയും സമ്മതിക്കുന്നത് എത്ര കൌതുകകരമാണ്. അതുകൊണ്ടാണ് അദ്ദേഹം "Unfortunately" എന്നു തന്നെ തുടക്കത്തില്‍ പ്രയോഗിച്ചത്.

  മറുപടിഇല്ലാതാക്കൂ
 96. കമ്മ്യൂണിസത്തിന്റെ ലക്ഷ്യം എന്നത് മനുഷ്യകുലത്തിന്റെ സമത്വത്തിനും, എല്ലാ വിധ ചൂഷണങ്ങളില്‍ നിന്നും മനുഷ്യരെ വിമോചിപ്പിക്കുക എന്നതാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലൊ! ഞാന്‍ കമ്മ്യൂണിസ്റ്റ് അനുഭാവിയല്ല! ഒരു മതം പോലെ തന്നെയേ കമ്മ്യൂണിസത്തെ കാണുന്നുള്ളു. മതങ്ങളുടെ ലക്ഷ്യവും മനുഷ്യനെ എല്ലാ വിധ അനീതികളില്‍ നിന്നും രക്ഷിക്കുക എന്നതാണല്ലോ!..പക്ഷെ ഇക്കണ്ട കാലമത്രയും തലകുത്തിമറിഞ്ഞിട്ടും, താങ്കള്‍ കമ്മ്യൂണിസത്തിന്റെ കാര്യം പറഞ്ഞപോലെ തന്നെ മതങ്ങളും സാമ്രാജ്യത്ത്വ വാഹകര്‍ തന്നെയായി നിലകൊള്ളുന്നു. ഇസ്ലാമും ഇതില്‍ നിന്നും വ്യത്യസ്ഥമല്ല.


  യൂറോപ്പില്‍ ഏറ്റവും പീഢനങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന നീഗ്രോകളെപ്പറ്റി ഒന്നും എഴുതാതെ വെള്ളക്കാരായ ഫാക്ടറി തൊഴിലാളികളുടെ 'ദയനീയസ്ഥിതി'യെപ്പറ്റി എഴുതിയ മാര്‍ക്സ് മാനവികവാദിയാകുന്നതെങ്ങനെ ?!

  മാര്‍ക്സ് മാത്രമല്ലല്ലോ നീഗ്രോകളുടെ ദയനീയ സ്ഥിതിയെ കുറിച്ച് പറയാതിരുന്നത്! നമ്മുടെ ഇന്ത്യയിലെ ഏതെങ്കിലും മനുഷ്യ സ്നേഹികള്‍ ആരാണ്‌ നീഗ്രോകളുടെ പ്രശ്നങ്ങളെ പറ്റി എഴുതിയിട്ടുണ്ടോ?! മാര്‍ക്സ് അമേരിക്കയിലായിരുന്നെങ്കില്‍, ലിങ്കണെ പോലെ തന്നെ തീര്‍ച്ചയായും നീഗ്രോകളെ പറ്റി പറയുമായിരുന്നു. യൂറോപ്പില്‍ നീഗ്രോകള്‍ ഇല്ലായിരുന്നതിനാല്‍ വെള്ളക്കാര്‍ അടിമകളാകേണ്ടി വന്നിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവം ഉണ്ടാക്കിയത് ആരാണ്‌? അവര്‍ പരമസുഖത്തിലാറാടി എല്ലില്‍ കുത്തിയപ്പോള്‍ വിപ്ലവമുണ്ടാക്കിയതല്ലല്ലോ!
  ആ രീതിയിലുള്ള അടിമത്തം നിലനിന്നിരുന്നത് അമേരിക്കയിലായിരുന്നു. പിന്നെ മാര്‍ക്സിയന്‍ തത്വശാസ്ത്രത്തില്‍ വെള്ളക്കാര്‍, മഞ്ഞക്കാര്‍, കറുത്തവര്‍ എന്നൊന്നും എടുത്തു പറയേണ്ട ആവശ്യം ഉണ്ട് എന്ന് അതിന്റെ തത്വം അറിഞ്ഞാല്‍ മനസിലാകും. അത് എത്രത്തോളം പ്രായോഗികമാണ്‌ എന്ന കാര്യമാണ്‌ മറ്റൊരു പ്രശ്നം.

  പിന്നെ "മാധ്യമ" ക്കാരുടെ ലക്ഷ്യം എന്താണെന്ന് എനിക്കു നന്നായിട്ട് ബോധ്യമുള്ളതുകൊണ്ട് അധികം അരച്ചുകലക്കി കുടിക്കേണ്ട ആവശ്യമില്ല.

  "Unfortunately Democratization also benefits the 'AKP and its islamist agenda"

  ഇത് ഏ.കെ പാര്‍ട്ടി തന്നെ പലവട്ടം നിഷേധിച്ച കാര്യമാണല്ലോ നിസ്സഹായാ..പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങുകയാണോ? ജമാ അത്തെയെ പോലെ ഏ.കെ പാര്‍ട്ടിയും ആട്ടിന്‍‌തോലണിഞ്ഞോ?അല്ലാ, നമ്മുടെ നാട്ടിലെ ചില കാര്യങ്ങളുമായി നല്ല സാമ്യം..എന്തായാലും കാത്തിരുന്നു കാണാം...എന്തായാലും പാര്‍ട്ടി നിഷേധിക്കുന്ന കാര്യങ്ങള്‍ അവരുടെ തലയില്‍ വച്ചു കെട്ടാന്‍ തുനിയുന്നത് അത്ര നല്ലതല്ല..
  ഇപ്പോള്‍ അവര്‍ പിടിച്ചു നില്‍ക്കുന്നത് തന്നെ നവ ലിബറല്‍, സാമ്പത്തിക ഉദാരണവല്‍ക്കരണ നയങ്ങള്‍ വഴി ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ പ്രതിച്ചായ വഴിയാണ്‌, തുര്‍ക്കി സാമ്പത്തികമായി വളര്‍ന്നത് ഇക്കാലഘട്ടത്തിലാണ്‌. കൂടിയാല്‍ ബി.ജെ.പി ഹിന്ദുത്വ അധികം പുറത്തെടുക്കാതെ ഞാണിന്മേല്‍ കളി കളിച്ച് നിന്ന പോലെ അവക്ക് നില്‍ക്കാം, അല്ലാതെ പൂര്‍ണ്ണമായും ഒരു ഇസ്ലാമിക രാജ്യം കെട്ടിപടുക്കാം എന്നത് എ.കെ പാര്‍ട്ടിയുടെ മോഹം(അങ്ങനെയൊന്നുണ്ടൊ എന്നറിയില്ല) മാത്രമായിരിക്കും, പിന്നെ ഇറാനില്‍ അത് സാധിച്ചു എന്നു പറയുന്നവരുണ്ടാകാം, ഇറാനിലേയും തുര്‍ക്കിയിലേയും സാംസ്കാരിക സാഹച്ചര്യങ്ങള്‍ തമ്മില്‍ വളരേ വലിയ വ്യത്യാസങ്ങളുണ്ട്. കാരണം ആ നാട്ടിലെ ജനത തെന്നെ അങ്ങനെയുള്ള ഒരു ഇസ്ലാമിക പശ്ചാത്തലത്തിലേക്ക് എത്തിപെടണമെങ്കില്‍ വളരേ ബുദ്ധിമുട്ടാണ്‌. ഏതൊരു പടിഞ്ഞാറന്‍ നാടിലേയും പോലുള്ള ജീവിതരീതി പിന്തുടരുന്നവരാണവര്‍ . എന്റെ രണ്ട് അടുത്ത സ്നേഹിതര്‍ വര്‍ഷങ്ങളായി ഇസ്താംബുളിലാണ്‌. അവിടുത്തെ സാഹചര്യങ്ങളെ കുറിച്ചുള്ള ഏകദേശ ധാരണ എനിക്കുണ്ട്. എന്തിന്‌ ചുമ്മാ ഇന്റര്‍നെറ്റിലൊന്ന് ഇമേജ് സെര്‍ച്ച് ചെയ്താല്‍ മതിയല്ലോ,

  നിസ്സഹായന്‍ മുന്‍ കമന്റുകളില്‍ ഒരെണ്ണത്തില്‍ പറഞ്ഞു, സൗദിയിലെ രാജകുടുംബത്തെ താഴെയിറക്കാന്‍ അല്‍-ഖയിദയും ബിന്‍ ലാദനും കൊണ്ടു പിടിച്ച ശ്രമം നടത്തുന്നു, എന്ന്..വേറെ ചില ഇസ്ലാമികര്‍ പറയുന്നു, അല്‍-ഖായിദ ബുഷിന്റെ സ്വന്തം ആള്‍ക്കാരും, ഇസ്ലാമിക വിരുദ്ധവുമാണെന്ന്. ഇതിലേതു വിശ്വസിക്കണം???

  മറുപടിഇല്ലാതാക്കൂ
 97. ള്ളക്കാര്‍, മഞ്ഞക്കാര്‍, കറുത്തവര്‍ എന്നൊന്നും എടുത്തു പറയേണ്ട ആവശ്യം ഉണ്ട് എന്ന് അതിന്റെ തത്വം.....ആവശ്യം ഉണ്ട് എന്നുള്ളത്..ആവശ്യം ഇല്ല എന്ന് തിരുത്തി വായിക്കുക.

  മറുപടിഇല്ലാതാക്കൂ
 98. കമ്മ്യൂണിസം എന്നാലെന്താണ്‌, പ്രായോഗികമാണോ അല്ലയോ എന്നതവിടെ നില്‍ക്കട്ടെ?? നിസ്സഹായന്‍ ആദ്യം അത് പഠിക്കുക..എന്നിട്ട് പോരെ മാധ്യമം അരച്ചു കലക്കുന്നത്? മാര്‍ക്സിനെയല്ല കമ്മ്യൂണിസത്തെ പിന്തുടരുന്നവരാണ്‌ യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാരന്‍..ലോകത്ത അങ്ങനെയൊരാള്‍ പോലുമില്ലെങ്കിലും ശരി..
  അതെല്ലാം പോട്ടെ..
  സോവിയറ്റ് ചേരിക്കെതിരെ അമേരിക്കയുടെ സര്‍‌വ്വ അനുഗ്രഹാശിര്‍‌വ്വാദത്തേടെയും ഇറങ്ങിപുറപ്പെട്ട മതമൗലീകവാദികള്‍ ആണോ അതോ സകല സാമ്രാജ്യത്ത്വങ്ങളെയും, അസമത്വങ്ങളേയും ഇല്ലാതാക്കാന്‍ രൂപപ്പെടുത്തിയ കമ്മ്യൂണിസം ആണോ കൂടുതല്‍ അമേരിക്കന്‍ സാമ്രാജ്യത്വ സേവ നടത്തിയിട്ടുള്ളത്? എന്തായാലും നിസഹായനോട് ഇനി തര്‍ക്കിച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല.
  ചിലതു മാത്രം കാണുകയും, എന്നാല്‍ അതിലും പ്രധാനമായ കാര്യങ്ങള്‍ കാണാതിരിക്കുകയും ചെയ്യുന്ന നിസ്സഹായന്റെ ഉദ്ദേശശുദ്ധിയില്‍ എനിക്കു സംശയം തോന്നുന്നു..

  മറുപടിഇല്ലാതാക്കൂ
 99. സ്മാഷേ,
  ബ്രിട്ടനില്ട നീഗ്രോകള്‍ ഇല്ലായിരുന്നുവെന്ന ധാരണ ആദ്യം തിരുത്തുക . 2005 ഓഗസ്റ്റ് 3 ലെ ബി ബി സി വാര്‍ത്തയില്‍ ഇങ്ങനെ കാണാം:" The British were the fist big slave trading nation". മറ്റൊരു വരി ഇതാണ്:"Thousands of black slaves were brought to Britain by slave ships " ഈ അടിമകളില്‍ ഏറെയും നീഗ്രോകളായിരുന്നു. അതുകൊണ്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയര്‍ ബ്രിട്ടന്റെ slave tradeല്‍ അഗാധ ഖേദം രേഖപ്പെടുത്തിയത്(BBC report Nov 27, 2006). ഇത്തരം ഒരു സമൂഹത്തില്‍ ജീവിച്ച മാര്‍ക്സ് പതിനായിരക്കണക്കിനു പേജുകളെഴുതിയിട്ടും എന്തുകൊണ്ടാണ് കറുത്ത അടിമകളൂടെ പ്രശ്നങ്ങളെക്കുറിച്ച് എഴുതാഞ്ഞത്?( നുമ്മട നമ്പൂരിപ്പാട് മലബാറുകാരനായതിനാല്‍ തിരുവിതാംകൂറുകാരനായിരുന്ന അയ്യന്‍കാളിയെ കേട്ടിരുന്നില്ലല്ലോ!)
  ഇനി തുര്‍ക്കി. തുര്‍ക്കിയിലെ ജസ്റ്റിസ് പാര്‍ട്ടി ഇസ്ലാമിക മൂല്യങ്ങളെ അംഗീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടിക്കു മതമില്ലെങ്കിലും അംഗങ്ങള്‍ക്കു മതമുണ്ടെന്നതാണ് അവരുടെ നിലപാട്. തുര്‍ക്കി ഇസ്ലാമികവത്കരിക്കപ്പെടുന്നുവെന്നത് പാശ്ചാത്യന്‍ പ്രചാരണമല്ല, യാഥാര്‍ത്ഥ്യമാണ്. പാശ്ചാത്യര്‍ക്ക് അങ്ങനെയൊരു പ്രചാരണംതന്നെ ഇല്ലെന്നതാണു വസ്തുത.
  ഇസ്ലാം സാമ്രാജ്യത്വാനുകൂലമാണെങ്കില്‍ സോവ്യറ്റ് സാമ്രാജ്യത്വത്തെയും അമേരിക്കന്‍ സാമ്രാജ്യത്വത്തെയും അഫ്ഗാനിലെ മുസ്ലിങ്ങള്‍ നഖശിഖാന്തം എതിര്‍ക്കുമായിരുന്നോ? അല്‍ ഖായിദ അമേരിക്കന്‍ അനുകൂലികളാണെങ്കില്‍ സേനക്കെതിരെ അവര്‍ യുദ്ധം നയിക്കുമായിരുന്നോ?

  മറുപടിഇല്ലാതാക്കൂ
 100. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 101. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 102. ഇത്തരം ഒരു സമൂഹത്തില്‍ ജീവിച്ച മാര്‍ക്സ് പതിനായിരക്കണക്കിനു പേജുകളെഴുതിയിട്ടും എന്തുകൊണ്ടാണ് കറുത്ത അടിമകളൂടെ പ്രശ്നങ്ങളെക്കുറിച്ച് എഴുതാഞ്ഞത്?....

  ഇതിനുള്ള ഉത്തരം വൈരുധ്യാത്മക ഭൌതികവാദം അടിസ്ഥാനമാക്കിയുള്ള മാര്‍ക്സിസം പഠിച്ചാല്‍ ലഭിക്കും. മാര്‍ക്സിസം ജിവിത ആദര്‍ശം ആക്കിയവരെ മാത്രം കമ്യുണിസ്റ്റ് ആയി കരുതുക.. ഇ എം എസ് പോലും ചിലപ്പോള്‍ അതില്‍ ഉണ്ടാകില്ല..

  ഇനി തുര്‍ക്കി.
  .
  AK party അംഗങ്ങള്‍ക്ക് മതമുണ്ട് എന്ന് പാര്‍ട്ടി അംഗീകരിച്ചാല്‍ തന്നെ അത് മതപാര്‍ട്ടിയാണെന്നും, മതവല്‍ക്കരണമാണ്‌ ലക്ഷമെന്നും അതിന്‌ അര്‍ഥമുണ്ടോ??

  ""'തുര്‍ക്കി ഇസ്ലാമികവത്കരിക്കപ്പെടുന്നുവെന്നത് പാശ്ചാത്യന്‍ പ്രചാരണമല്ല, യാഥാര്‍ത്ഥ്യമാണ്. പാശ്ചാത്യര്‍ക്ക് അങ്ങനെയൊരു പ്രചാരണംതന്നെ ഇല്ലെന്നതാണു വസ്തുത."""

  എ കെ പാര്‍ട്ടിക്ക് ഇസ്ലാമിസ്റ്റ് അജണ്ടയുണ്ട് എന്ന് പാശ്ചാത്യന്‍ പറയുന്നുണ്ട് എന്നാണ്‌ പറഞ്ഞത്. അങ്ങനെയൊന്നില്ല എന്ന് പാര്‍ട്ടിയും . നിസഹായന്‍ പറയുന്നത് ഇനി ആട്ടിന്തോലിന്റെ കാര്യമാണോ??

  മറുപടിഇല്ലാതാക്കൂ
 103. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 104. കെമാലിസത്തിനു പകരം ഒട്ടൊമാനിസം എന്ന ഒരു ലൈനിലെക്കാണ്‌ അവരുടെ ഹിഡന്‍ അജണ്ട എന്ന് വ്യാഖ്യാനമുണ്ട്. 1800 കള്‍ മുതലുള്ള ലിബറല്‍ ആയ ഓട്ടോമന്‍ ഭരണഘടന മാതിരിയുള്ള ഒന്ന്. അതില്‍ എല്ലാ മതങ്ങള്‍ക്കും അംഗീകാരമുണ്ടായിരുന്നു, ഭരണഘടനയും, നിയമങ്ങളുമൊന്നും ഇസ്ലാഅമികമായിരുന്നില്ല. ജസിയ പിന്‍‌വലിക്കല്‍, ഭരണഘടനയില്‍ ഫ്രഞ്ച്, ഇറ്റാലിയന്‍ മാതൃകകള്‍ കടമെടുക്കല്‍ തുടങ്ങിയവയൊക്കെ ഈ കാലഘട്ടത്തിലെ പ്രധാന കാര്യങ്ങളാണ്‌.
  യൂറോപ്യന്‍-ഇസ്ലാമിക സംസ്കാരങ്ങളുടെ സംഗമഭൂമിയായ തുര്‍ക്കിയെ പൊതുവേ കരുതപ്പെടുന്നതുപോലെ പാശ്ചാത്യ മാതൃകയില്‍ ഉടച്ചു വാര്‍ത്തത് അത്താതുര്‍ക്കല്ല. 1808- മഹ്മൂദ് രണ്ടാമന്റെ കാലത്തു തന്നെ സാമൂഹികവും ഭരണപരവുമായ മാറ്റങ്ങളോടെ അത് ആരംഭിച്ചിരുന്നു. അതിന്റെയെല്ലാം ഫലമായി തന്നെ സംസ്കാരങ്ങളുടെ സംഗമം ആ ജനതയില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. ശിരോവസ്ത്രം ധരിക്കുന്നവര്‍ ഉണ്ടെങ്കിലും അതു പോലും അറബിക്ക് രീതിയിലല്ല. ഫ്രോക്കിനും, സ്കര്‍ട്ടിനും ഒപ്പമാണ്‌ അതൊക്കെ ധരിക്കാറ്. അതുപോലെ തന്നെ എല്ലാം. പരിപൂര്‍ണ്ണമായ ഇസ്ലാമിക സംസ്കാരത്തില്‍ നിലനിന്നിരുന്ന ജനതയെ ഒരു സുപ്രഭാതത്തില്‍ തുക്കിടിസായ്പ്പുമാരാക്കാന്‍ ഇറങ്ങി പുറപെട്ട് പരാജയപെട്ട ഷായെ അട്ടിമറിച്ച് ഇറാനില്‍ ഇസ്ലാമികഭരണം കൊണ്ടുവന്ന രീതി എകെ പാര്‍ട്ടിക്ക് അനുകരിക്കാന്‍ ഒരിക്കലും സാധ്യമല്ല. അതു ചെയ്യാന്‍ അവര്‍ മണ്ടന്മാരുമല്ല.

  ""ഇസ്ലാം സാമ്രാജ്യത്വാനുകൂലമാണെങ്കില്‍ സോവ്യറ്റ് സാമ്രാജ്യത്വത്തെയും അമേരിക്കന്‍ സാമ്രാജ്യത്വത്തെയും അഫ്ഗാനിലെ മുസ്ലിങ്ങള്‍ നഖശിഖാന്തം എതിര്‍ക്കുമായിരുന്നോ? അല്‍ ഖായിദ അമേരിക്കന്‍ അനുകൂലികളാണെങ്കില്‍ സേനക്കെതിരെ അവര്‍ യുദ്ധം നയിക്കുമായിരുന്നോ? ""

  അഫ്ഗാന്‍ മുജാഹിദുകള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനു പാദസേവചെയ്തിട്ടില്ലാ എന്ന് നിസഹായന്‌ വിശ്വസിക്കാം. എനിക്കതാവില്ല.
  ശത്രുവിന്റെ ശത്രു മിത്രം എന്ന ഫോര്‍മുലയാണ്‌ അവിടെ പ്രവര്‍ത്തിച്ചത്.

  ഞാനല്ല! ലാദനും അല്‍ഖയിദയും ബുഷിന്റെ കൂലികളാണെന്ന് ചില ഇസ്ലാമിക മതഭക്തര്‍ തന്നെയാണ്‌ പറയുന്നത്.

  മറുപടിഇല്ലാതാക്കൂ

ആര്‍ക്കും മനസ്സിലുള്ളത് തുറന്നു പറയാം