ഭാരതത്തില്‍ ജീവിക്കുന്ന പാഴ്ജന്മങ്ങളുടെ സാംസ്ക്കാരിക-സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക-വിഭവാധികാരങ്ങള്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതും മനുഷ്യപക്ഷത്ത് നിലയുറപ്പിക്കുന്നതുമായ നിലപാടുകളാണ് ഇവിടെയുള്ളത്. ഇതിനോട് ഐക്യപ്പെടാവുന്ന ആര്‍ക്കും സ്വഗതം !
2011 മേയ് 19, വ്യാഴാഴ്‌ച
2011 മാർച്ച് 22, ചൊവ്വാഴ്ച
രണ്ടു മനുഷ്യര്‍ ജനിച്ചതെങ്ങനെയെന്ന്.
മാധ്യമം ദിനപത്രത്തിന്റെ ഞാറാഴ്ച പതിപ്പില്‍ (2011-മാര്‍ച്ച് 20) രണ്ടു മനുഷ്യരെ പരിചയപ്പെടുത്തിയത് ശ്രീ.വി.എം.ജാബിര്‍ അഹമ്മദ്. ആദ്യത്തെ ആള്‍, മതവിശ്വാസവും ദൈവവിശ്വാസവുമെല്ലാം തിരുവസ്ത്രത്തോടൊപ്പം ഊരിവെച്ച് പുതിയ മേച്ചിപുറം തേടിയ
ഫാ.മാണി പറമ്പേട്ട്. 1971 മുതല്‍ 2005 വരെ നീണ്ട 34 വര്‍ഷം ക്രിസ്ത്യന്‍ പുരോഹിതനായിരുന്നു. മത, ദൈവ, പരലോക വിശ്വാസങ്ങള്‍ ഉപേക്ഷിച്ചതിനെപ്പറ്റി അദ്ദേഹം പറയുന്നത് ഇത്രമാത്രം:- "കെട്ടിവെച്ചത് അഴിച്ചുവെച്ചു". - മതവിശ്വാസം എന്നത് സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നല്ല. അത് മനുഷ്യരില്‍ കെട്ടിവെക്കപ്പെടുകയാണ്.
60-വയസ്സില്‍ സമുദായ മേധാവിക്കുള്ള രാജി കത്തില്‍ എഴുതിയത് ഇത്രമാത്രം.:-"എന്റെ ഉത്തരവാദിത്വത്തില്‍ ഞാന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു". മനുഷ്യനെ ഭിന്നിപ്പിക്കലും ചൂഷണം ചെയ്യലും ആത്മവിശ്വാസം ഇല്ലാതാക്കലുമാണ് മതത്തിന്റെ ദൌത്യമെന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തിലെ ജനങ്ങളീല്‍ 99 ശതമാനവും മതങ്ങളില്‍ വിശ്വസിക്കുന്നവരും അനുഷ്ഠാനങ്ങള്‍ പാലിക്കുന്നവരുമാണ്. എന്നിട്ടും കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം വളരെ മോശമായി തുടരുന്നത്, മതം കൊണ്ട് സമൂഹത്തിന് പ്രയോജനമില്ല എന്നതിന്റെ തെളിവാണ്.
സംഘജീവിത ദര്‍ശനം
അട്ടപ്പാടിയിലെ വിദൂര ഗ്രാമമായ 'പട്ടിമേള'ത്താണ് അച്ചന്റെ താമസം. അദ്ദേഹത്തിന്റെ സ്ത്രീ കൂട്ടുകാരി സലോമി (ബത്തേരി സ്വദേശിയായ അവര്‍ അഗളി ഐ.എച്ച്.ആര്‍.ഡി.കോളേജിലെ മലയാളം ലെക് ചറാണ്)എന്നിവര്‍ക്കു പുറമേ മറ്റു ചിലര്‍കൂടി താമസക്കാരായുണ്ട്. ഇത് ഒരു പരീക്ഷണത്തിന്റെ ഭാഗം കൂടിയാണ്. കുടുംബം കാലഹരണപ്പെട്ട സിദ്ധാന്തമാണന്നാണ് അച്ചന്‍ പറയുന്നത്. കുടുംബം വെച്ചുകെട്ടപ്പെടുന്ന ഒരു ഏര്‍പ്പാടാണ്. പഴഞ്ചന്‍ ആശയങ്ങള്‍ അരക്കിട്ടുറപ്പിക്കാനും അവ കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നു നല്‍കാനുമാണ് കുടുംബം പ്രവര്‍ത്തിക്കുന്നത്. പാരമ്പര്യത്തിന്റെ കാവല്‍ പ്രസ്ഥാനമാണത്.
കുടുബത്തിനുപകരം അച്ചന്‍ അവതരിപ്പിക്കുന്നത് സംഘജീവിതംഭരണകൂടവും,കൂലിപണിയും. സംഘജീവിതം പൂര്‍ണ്ണയായി പ്രയോഗവല്‍ക്കരിക്കപ്പെട്ടാല്‍ ഭരണകൂടത്തിന്റെ പ്രസക്തി നഷ്ടപ്പെടും. കൂലിപ്പണിക്കുപകരം അച്ചന്‍ അവതരിപ്പിക്കുന്നത് സഹകരണ അദ്ധ്വാനമാണ്. എല്ലാവരും അദ്ധ്വാനിക്കുക, അതാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അദ്ധ്വാനം വിറ്റ് കാശാക്കുന്നത് മാനം വില്‍ക്കുന്നതുപോലെയാണ്. അതിനാല്‍ കൂലിപ്പണി വേശ്യാവൃത്തിയേക്കാള്‍ മോശമാണ് എന്ന ദര്‍ശനമാണ്. മൂന്നുമുതല്‍ അഞ്ചുവരെ ദമ്പതികള്‍ കൂട്ടമായി ജീവിക്കുക. പല അച്ചനമ്മമാര്‍ കുട്ടികളെ പോറ്റുക (സംഘ ശിശുപരിപാലനം). ഇങ്ങനെ പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കുന്ന കൊച്ചുകൊച്ചു സംഘങ്ങളാണ് സമൂഹ ജീവിതത്തിന്റെ ആസ്ഥാനം. അച്ചന്‍ വെറുക്കുന്ന രണ്ടു വ്യവസ്ഥകളാണ്-
സംഘജീവത കൂട്ടായ്മ 2001 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്പറയാന്‍ എനിക്കിപ്പം നാണാ..
രണ്ടാമത്തെ ആളിനെ പരിചയപ്പെടുത്തുന്നതിങ്ങനെ. സംഘ ജീവിതത്തില്‍ പങ്കാളിയായ ഗോപാലകൃഷ്ണന്‍. മുമ്പ് സി.പി.എമ്മിന്റെ ഏരിയാ സെക്രട്ടറിയും താലൂക്കു കമ്മറ്റിയംഗവുമായിരുന്നു. താന്‍ മുമ്പ് സി.പി.യെമ്മിന്റെ ഭാരവാഹിയായിരുന്നു എന്നതു തന്നെ ഇന്നും നാണിപ്പിക്കുന്നു എന്നാണ് അയാള്‍ പറയുന്നത്.
(ഇവരെയൊക്കെ ഒന്നു നേരില്‍ കണ്ട് പരിചയപ്പെടണമെന്നുണ്ട്.ബ്ലോഗേഴ്സില്‍ താല്പര്യമുള്ളവര്‍ ഒന്നു മെയിലാമോ..?)

2011 ജനുവരി 22, ശനിയാഴ്‌ച
സത്യാന്വേഷിയുടെ ഹുസൈന്‍ ആഭാസങ്ങള്‍
സത്യാന്വേഷിയുടെ 'സത്യസന്ധരായ നിരീശ്വരവാദികള്‍' എന്ന പോസ്റ്റില്‍, നിസ്സഹായന്‍ അദ്ദേഹത്തോട് ഉന്നയിച്ച ചില ചോദ്യങ്ങള്‍ അര്‍ത്ഥവത്തായി എനിക്കു തോന്നിയിരുന്നു. അതിനാല്‍ അവയെ പിന്‍താങ്ങിയുള്ള കമന്റുകള്‍ ഞാന്‍ ഇടുകയും ചെയ്തു. നിസ്സഹായന്റെ കാഴ്ചപ്പാടുകള്‍ ന്യായമായി തോന്നാനുള്ള കാരണം, ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയതിനു പിന്നിലെ ലക്ഷ്യങ്ങളുടെ പശ്ചാത്തലത്തില്‍ വിശദീകരിക്കേണ്ടതുണ്ട്.
അടിസ്ഥാനപരമായി അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ വിമോചനത്തിനും നീതിയ്ക്കും ഉതകുന്ന രാഷ്ട്രീയ -സാമൂഹിക-സൈദ്ധാന്തിക ചിന്തകളെ അറിയാന്‍ ശ്രമിക്കുകയും പ്രചരിപ്പിക്കുകയും എന്റേതായ രീതിയില്‍ അവയ്ക്ക് നിറംകൊടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യം നിറവേറ്റാനായിരുന്നു ബ്ലോഗില്‍ വന്നത്. കീഴാളപക്ഷത്തിന്റെ വിമോചനപ്രത്യയ ശാസ്ത്രങ്ങളില്‍ നിലപാടുറപ്പിച്ചു കൊണ്ടുള്ള ഈ എളിയ ശ്രമത്തില്‍ ഞാന്‍ കണ്ടുമുട്ടിയ ചില സഹയാത്രികരായിരുന്നു നിസ്സഹായനും സത്യാന്വേഷിയും ചിത്രകാരനും മറ്റും. അടിസ്ഥാനപരമായി ഇത്തരത്തില്‍ നീങ്ങുന്നയാളുകള്‍ വ്യക്തിപരമായി പുലര്‍ത്തുന്ന 'മത /മതരഹിത വിശ്വാസാവിശ്വാസാദികള്‍ ' സവര്‍ണപക്ഷപാതിത്വം പുലര്‍ത്താത്തിടത്തോളം ഈ നീക്കത്തിന് അവരുടെ വിശ്വാസവൈജാത്യങ്ങള്‍ ഒരു തടസ്സമായി കണക്കാക്കേണ്ടതില്ല. മറിച്ച് ജനാധിപത്യത്തിലെ വൈവിധ്യങ്ങളെന്ന നിലയില്‍ അവയ്ക്ക് സ്ഥാനീകരിക്കപ്പെടാന്‍ അവകാശമുള്ളതും കൂട്ടായ പോരാട്ടത്തിലെ സഖ്യകക്ഷികളെന്ന നിലയില്‍ അവ സാഹോദര്യപ്പെടേണ്ടതും അനിവാര്യമാണ്. എന്നാല്‍ ഇത്തരം കൂട്ടുകെട്ടിലെ ഏതെങ്കിലും കക്ഷികള്‍ തങ്ങളുടെ ആത്മീയത തന്നെയാണ് മുന്തിയത് എന്നു സ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെയും ഇതരരുടെ വിശ്വാസങ്ങള്‍ തെറ്റാണെന്നു സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ ഈ കൂട്ടുകെട്ടും അതിന്റെ ജനാധിപത്യവും അതുവഴിയുണ്ടാകുന്ന സാഹോദര്യവും സ്വാതന്ത്ര്യവുമൊക്കെ തകരുയാണ്. ഇവിടെ വിശ്വസാവിശ്വാസങ്ങളുടെ വ്യതിരിക്ത പാതയില്‍ സഞ്ചരിക്കാനും ജീവിക്കാനുമുള്ള അവകാശം പരസ്പരം അപകടപ്പെടുത്തുകയില്ലെന്നുള്ള സാഹോദര്യമര്യാദ ലംഘിക്കുന്നവരില്‍ കാണുന്നത്, അദൃശ്യമെങ്കിലും ഭാവിയില്‍ സംഹാരഭാവം കൈക്കൊള്ളാന്‍ സാധ്യതയുമുള്ള ഫാസിസത്തിന്റെ നേരിയ നിഴലാട്ടമാണ് (മതാടിസ്ഥാനത്തില്‍ രൂപം കൊണ്ടിട്ടുള്ള രാഷ്ട്രങ്ങളില്‍ അന്യമതസ്ഥര്‍ക്ക് മതരാഷ്ട്രം നല്‍കുന്ന ജനാധിപത്യവും സ്വാതന്ത്ര്യവും ആലോചിച്ചു നോക്കൂ). ജനാധിപത്യത്തില്‍ പരസ്പരം ബഹുമാനപൂര്‍വം വിശ്വാസത്തിന്റെ അസ്തിത്വത്തെ അംഗീകരിച്ചു കൊടുക്കുകയും സാഹോദര്യപ്പെടുകയും ചെയ്യേണ്ടവര്‍ അവരവരുടെ സമുദായവൃത്തങ്ങളിലേക്കു ചുരുക്കേണ്ട വിശ്വാസത്തെ പൊതുവേദിയിലേക്ക് ആനയിച്ച് അതിന്റെ മാറ്റുരക്കാനുള്ള ശ്രമം സദുദ്ദേശ്യമല്ല എന്നത് വ്യക്തമാണ്. ഇത്തരത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടയാളുകള്‍ വിശ്വാസത്തിന്റെ മൌലികതയും ശരിമയും മാറ്റുരച്ചു നോക്കുന്ന രീതിയില്‍ ദൈവത്തേയും പിന്നീട് മതദൈവത്തേയും സ്ഥാപിച്ചെടുക്കാന്‍ പുസ്തകപുറ്റിനുള്ളില്‍ തപസ്സുചെയ്ത് ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന ചില ഗവേഷകനപുംസകങ്ങളെ കെട്ടിയാനയിച്ചു കൊണ്ടു വരുമ്പോള്‍ അവരെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമായിത്തീരുന്നു. അത്തരം ഒരു ഉദ്യമമാണ് സത്യാന്വേഷിയുടെ നേരെ നിസ്സഹായനുന്നയിച്ച ചോദ്യങ്ങളുടെ ഉള്ളടക്കം. അവയ്ക്ക് ഉത്തരം പറയാന്‍ സത്യാന്വേഷിക്കു കെല്പില്ലാതെ വന്നതുകൊണ്ട് അവിടെയും ഗവേഷകനെ തന്നെ നിയോഗിക്കുന്ന രീതിയില്‍ സത്യാന്വേഷിയുടെ സത്യസന്ധത ഒരു മരീചികയായി മാറുകയും അദ്ദേഹം ഒരു ഭീരുവിന്റെയും അടിമയുടെയും കൂലിത്തല്ലുകാരന്‍ ഗുണ്ടയുടെയും റോള്‍ ബ്ലോഗുകളിലുടനീളം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന പരിഹാസ്യമായ കാഴ്ചയാണ് ഇന്ന് നാമെല്ലാം കണ്ടുകൊണ്ടിരിക്കുന്നത്. ഈയവസരത്തില്‍ സത്യാന്വേഷിയേയും അദ്ദേഹം വലിച്ചിഴച്ചു കൊണ്ടുവന്ന സംവാദകോമാളിത്തവും ചെറുതായി ഒന്നു വിലയിരുത്തട്ടെ.
1) സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ 'സത്യാന്വേഷി'കാണിച്ചിരുന്ന പ്രത്യശാസ്ത്ര നിലപാടുകളോട് യോജിക്കുന്ന കാര്യത്തില്‍ എനിക്കോ, നിസഹായനോ സന്ദേഹമില്ലായിരുന്നു.
2) ബുദ്ധിസത്തെയും അംബേദ്ക്കറിസത്തേയും, പ്രശ്നവല്‍ക്കരിക്കുകയും പ്രത്യയശാസ്ത്രവല്‍ക്കരിക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റുകളധികവും. അദ്ദേഹത്തിന്റെ ബ്ലോഗിന്റെ ഐക്കണ്‍/പ്രൊഫൈല്‍ ബുദ്ധന്റേതാണ്. ചാറ്റിംഗിങ്ങിലും ചീറ്റിങ്ങിലും മുഴുകിക്കഴിയുന്ന പൈങ്കിളിപ്പിള്ളേര്‍ സിനിമാസ്റ്റാറുകളുടെ ഫോട്ടോ പ്രൊഫൈലില്‍ ഇടുന്നതുപോലെ തമാശയായും നിസ്സാരമായും തള്ളിക്കളയേണ്ടതല്ല സത്യാന്വേഷി ഉപയോഗിക്കുന്ന ബുദ്ധന്റെ ഐക്കണ്‍. ഈ ഐക്കണ്‍ ഉപയോഗിക്കുന്നതിലൂടെ സത്യാന്വേഷി ബുദ്ധിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള കൂറ് പ്രഖ്യാപിക്കുന്നതായാണ് ഞാന്‍ മനസ്സിലാക്കുന്നത്. ദൈവത്തിന്റെ അസ്തിത്വത്തെ ചര്‍ച്ചചെയ്യുന്നതിന്റെ നിരര്‍ത്ഥകതയെ മനസ്സിലാക്കി മനുഷ്യധര്‍മത്തിന്റെ സന്ദേശത്തെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്ന ബുദ്ധിസത്തിന്റെ വക്താവായി കാണപ്പെടുന്നയാള്‍ നിലകെട്ടരീതിയില്‍ ഇടുങ്ങിയ വിശ്വാസധാരകളെ അടിമബോധത്തോടെ പിന്താങ്ങുന്നത് അത്ഭുതത്തിന് ഇടയാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് സത്യാന്വേഷിയുടെ നിലപാടെന്തെന്ന ചോദ്യം ഉന്നയിക്കപ്പെടുന്നത്.
3) നൂറ്റാണ്ടുകളോളം തുടര്‍ന്ന 'ഹൈന്ദവ അധിനിവേശ പ്രത്യശാസ്ത്രം' തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്തത്
അംബേദ്ക്കറൈറ്റുകളാണ്. സ്വാതന്ത്ര്യാനന്തരം രൂപപ്പെട്ട 'ആക്രമണ ഹിന്ദു'വിനെ പ്രതിരോധിക്കാന്‍ എല്ലാ മനുഷ്യസ്നേഹികളുടേയും വിപുലമായ സംഘാടനം രാഷ്ട്രീയമായി രൂപപ്പെടുന്നതില്‍ ഇസ്ലാം മതസ്ഥരുടെ പങ്ക് വലുതാണ്. ആ അര്‍ത്ഥത്തില്‍ ഇരകളുടെ ഐക്യം രൂപപ്പെടുത്തുന്നതില്‍, രാഷ്ട്രീയ ഇസ്ലാമിന് ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രസക്തിയുണ്ട്.

4) രാഷ്ട്രീയ ഇസ്ലാമും, ആത്മീയഇസ്ലാമും കൊളോണിയല്‍ ആധുനികതയില്‍ എങ്ങനെ സ്ഥാനപ്പെടുന്നു എന്ന കാര്യത്തില്‍ സത്യാന്വേഷിക്ക് നിശ്ചയമില്ലെന്നു തോന്നുന്നു. ഇതറിയാമായിരുന്നെങ്കില്‍ രാഷ്ട്രീയഇസ്ലാമിനെ പ്രതിരോധിക്കുന്നയാള്‍ ആത്മീയഇസ്ലാമിന്റെ വാലില്‍ തൂങ്ങാന്‍ നടക്കുകയില്ലായിരുന്നു. മറിച്ച് അതിന്റെ ആത്മീയതയില്‍ കൃത്യമായ വിശ്വാസം ഉണ്ടെങ്കില്‍ അത് മറച്ചുവെയ്ക്കേണ്ടതില്ല. ബുദ്ധന്റെ ഐക്കണ്‍ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കേണ്ട കാര്യവുമില്ല. അതാണ് സത്യസന്ധത.
5) കൊളോണിയല്‍ ആധുനികത രൂപപ്പെടുത്തിയ ദേശീയ പ്രസ്ഥാനത്തില്‍ നിന്നും, വിഭജനത്തിലേക്കു നീങ്ങിയ ഇസ്ലാംസ്വത്വബോധത്തിന് വംശീയമായ നിറവു പകര്‍ന്നത് 'ഇസ്ലാം'എന്ന മതബോധമായിരുന്നു. അതായത് ഒരു വംശം എന്ന നിലക്ക് ഒരു ജനതയെ രൂപപ്പെടുത്തിയത് ഇസ്ലാം എന്ന മതം തന്നെയായിരുന്നു. ആ മതത്തിന്റെ ശരി/തെറ്റ് എന്നിവ വിശകലനം ചെയ്യുന്ന കേവലയുക്തിവാദത്തെ അവഗണിക്കേണ്ടതാണ്.
6) ഇന്ത്യയില്‍ രൂപം കൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കൊപ്പം വളര്‍ന്നു വികസിച്ചതാണ്, ആധുനിക ശാസ്ത്രജ്ഞാനം. ഈ ജ്ഞാനാധികാരത്തെ നിഷേധിച്ച് ആറാം നൂറ്റാണ്ടിന്റെ പാഠങ്ങളെ പ്രതിസ്ഥാപിക്കുവാന്‍ ശ്രീ ഹുസൈന്‍ നടത്തുന്ന സര്‍ക്കസ് അതുകൊണ്ടുതന്നെ മുസ്ലീം വിരുദ്ധമാണ്. ഇതു തിരിച്ചറിയുന്നില്ലെന്നതാണ് സത്യാന്വേഷിയുടെ പരാജയം.
7) മതം ഏതോ മധ്യകാലമൂഢതയാണന്നു ധരിച്ചുവെച്ചിട്ടുള്ളവരാണ് യുക്തിവാദികളും,'വിപ്ലവകാരികളും'. എന്നാല്‍ ആധുനിക ജനാധിപത്യത്തിന്റെ സങ്കീര്‍ണ്ണതകളെ നേരിടാനുള്ള കെല്പ് ആര്‍ജിക്കാന്‍, മനുഷ്യന്റെ 'ചോദന'/'ധാര്‍മികത'/'നീതിബോധം'/'കാരുണ്യം' ഇത്യാദി അടിസ്ഥാന വിഷയങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞില്ലന്നതാണ് കമ്മ്യൂണിസ്റ്റ്/മതേതര ബോധത്തിന്റെ പരിമിതി. ഇതുമറികടക്കാന്‍ കഴിയുന്ന ഒരു മതം
മനുഷ്യനാവശ്യമുണ്ടെന്നാണ് അംബേദ്ക്കര്‍ പാഠം. അതുകൊണ്ടാണ് അദ്ദേഹം ബുദ്ധമതം സ്വീകരിച്ചതും (അനുഷ്ഠാന ബുദ്ധമതസങ്കല്പങ്ങളില്‍ നിന്നും മാറി, ബുദ്ധധര്‍മ്മത്തെ വ്യാഖ്യാനിച്ച് സ്വീകരിക്കുകയായിരുന്നു.) കൃസ്തുമതത്തെയും ഇസ്ലാമതത്തെയും തള്ളിക്കളഞ്ഞതും. എന്നാല്‍ പൊളിറ്റിക്കല്‍ ഇസ്ലാമിനെ പിന്തുണയ്ക്കുക വഴി ഒരു ജനതയെന്ന നിലയില്‍ ഇസ്ലാമിന്റെ അസ്തിത്വത്തിനുള്ള അവകാശം അംഗീകരിക്കുകയും അങ്ങനെ സാഹോദര്യത്തിന് അര്‍ത്ഥമുണ്ടാക്കുകയും ചെയ്തു അംബേദ്ക്കര്‍. അല്ലാതെ ഇസ്ലാമിന്റെ ആത്മീയതയെ പിന്‍പറ്റുകയല്ല അംബേദ്ക്കര്‍ ചെയ്തത്.

8) ഇസ്ലാം, ഒരു സമ്പൂര്‍ണ്ണ മതമാണെന്നും, ജീവിതവ്യവസ്ഥയാണെന്നും അതിന്റെ വിശ്വാസികള്‍ അവകാശപ്പെടാറുണ്ട്. എന്നാല്‍ അവ സാമാന്യബോധത്തിനു ബോധ്യപ്പെടാത്ത നിരര്‍ഥകവും, യുക്തിഭംഗവുമുള്ള വാദഗതികളാണ്. അത് കൂടുതല്‍ അപഹാസ്യമാകുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ധാരാളം. ഇക്കാര്യത്തില്‍ ചില കമന്റുകള്‍ സത്യാനേഷിതന്നെ നടത്തിയിട്ടുണ്ട്.(ഇന്ത്യയിലെ മുസ്ലീംങ്ങള്‍ക്ക് ജാതി ഇനിയും മനസ്സിലായിട്ടില്ല.)
9) ഹുസൈന്റെ കമന്റില്‍ എന്നെ ഞെട്ടിച്ച ഒരു പ്രസ്താവനയുണ്ട്. "യൂറോപ്യന് ക്യാന്‍സര്‍ കൊടുത്ത ദൈവം അറേബ്യന് പെട്രോളാണ് കൊടുത്തത്." ഏഷ്യയിലേയും ആഫ്രിക്കയിലേയും മുസ്ലീമിന് പട്ടിണികൊടുത്തതും ലോകത്ത് ഒരു മുസ്ലീമിനും രാഷ്ട്രീയസമാധാനം കൊടുക്കാത്തതും ഇതേ ദൈവമായിരിക്കും എന്നുകൂടി ചിന്തിക്കാന്‍ സായ് വിനു കഴിയുന്നില്ലല്ലോ കഷ്ടം ! ഇഹലോകത്തിലെ ജീവിതത്തിനു വിലകല്പിക്കാതെ ഇവിടെ നരകിച്ചു ജീവിച്ച് വാഗ്ദത്തസ്വര്‍ഗത്തിലേയ്ക്കു കണ്ണും നട്ടിരിക്കുന്നവര്‍ മറ്റുള്ളവരുടെ ജീവനും ജീവിതവും സ്വൈര്യവും അപകടപ്പെടുത്തുന്നതില്‍ അത്ഭുതമില്ല.
10) എല്ലാ ജനസമൂഹങ്ങളും അവരവരുടേതായ പ്രപഞ്ച വീക്ഷണങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട് ചില ഉദാഹരണങ്ങള്‍
* ഹിന്ദുമതത്തില്‍ പെട്ട അവര്‍ണ്ണ/വിദഗ്ദ തൊഴിലാളി സമൂഹമായ വിശ്വകര്‍മ്മജര്‍ (ആശാരി, മൂശാരി, കൊല്ലന്‍, തട്ടാന്‍, ശില്പി) വിശ്വസിക്കുന്നത് പ്രപഞ്ചത്തെ സൃഷ്ടിച്ചത് അവരുടെ പിതാവായ/ദൈവമായ 'വിശ്വകര്‍മ്മാ'വാണെന്നാണ്. എന്നാല്‍ 'അതിന്റെ’ശാസ്ത്രീയത സ്ഥാപിക്കാന്‍ ഇറങ്ങി പുറപ്പെടാന്‍ മാത്രം 'ധൈര്യം'ഉള്ള ഒറ്റ വിശ്വകര്‍മജരും കേരളത്തില്‍ കാണില്ല.(ഹിന്ദുമത നവീകരണം പച്ചപിടിച്ച എണ്‍പതുകള്‍ മുതല്‍ ആയുധപൂജയും വിശ്വകര്‍മജയന്തിയും മറ്റുചടങ്ങുകളും അങ്ങിങ്ങു കാണാറുണ്ട്. അവര്‍ണ്ണ ദൈവങ്ങളെ ശുദ്ധീകരിച്ചെടുക്കലാണ് സംഘപരിവാറിന്റെ പ്രധാന പണിതന്നെ)

* പ്രപഞ്ചം ഉണ്ടായതിനെ പറ്റി കീഴാളജാതിസമൂഹം(ദലിതര്‍) അവരുടെ പാട്ടിലൂടെ അവതരിപ്പിക്കുന്നത് കാണുക.
"ആദിയില്ലല്ലോ..ലന്തമില്ലല്ലോ..ലക്കാലമ്പോലായുഗത്തില്‍
ഇരുളുമില്ലല്ലോ വെളിവുമില്ലല്ലോ ലക്കാലമ്പോലായുഗത്തില്‍.
.........................................
ആദിയോളം നൂലുവന്നയ്യോ..താണുരുണ്ടു..2
പാതി മുട്ട വിണ്ട്പൊട്ടി മേലുലോകം പൂകിയല്ലോ പാതിമൊട്ട വിണ്ട്പൊട്ടി കീഴുലോകം പൂകിയല്ലോ..."

(അണ്ടര്‍ ലൈന്‍ ചെയ്ത ഭാഗം തങ്ങളുടെ പൌരാണിക പ്രപഞ്ച സങ്കല്പമാണെന്നും അതനുസരിച്ച് പ്രപഞ്ചോത്ഭവത്തിനു മുന്‍പ് രാത്രിയും പകലും ഇല്ലായിരുന്നെന്നും ഇന്നത്തെ ആധുനികശാസ്ത്രം പ്രപഞ്ചോല്പത്തിയെക്കുറിച്ച് മുന്നോട്ടു വെയ്ക്കുന്ന ബിഗ്ബാങ്ങ് തിയറി തന്നെയാണ് തങ്ങളുടെ പ്രപഞ്ചവീക്ഷണമെന്നും വേണമെങ്കില്‍ ദളിതര്‍ക്ക് അവകാശപ്പെടാവുന്നതാണ്. പക്ഷെ മുസ്ലീങ്ങളെയും കൃസ്ത്യാനികളെയും പോലെ അത്തരം ഊളത്തരത്തിന് തുനിയാതിരിക്കാനുള്ള വകതിരിവ് ആ സമൂഹത്തിനുണ്ട്). ഇങ്ങനെ പാടിപോകുന്ന മനുഷ്യന്റെ ഗതികേടെന്നത്, വിശാലവും വിസ്മയകരവുമായ പ്രപഞ്ചത്തെ അവരവരുടേതായി
വ്യാഖ്യാനിക്കേണ്ടി വരുന്നതുമൂലമാണ് (ആരും അതിന്റെ 'ശാസ്ത്രീയത'അവകാശപ്പെടുന്നില്ല.) ആദിവാസികള്‍ക്കും ഇങ്ങനെ കുറേ കഥകളും പാട്ടുകളും ഉണ്ട്. പ്രദേശങ്ങളും രാജ്യങ്ങളും കടന്നുപോയാല്‍ ഇത്തരം ആയിരക്കണക്കിനു കഥകള്‍ കിട്ടും. അതുപോലൊരു കഥകള്‍ തന്നെയാണ് ഇസ്ലാമും കൃസ്ത്യാനിറ്റിയും പോലുള്ള സെമിറ്റിക് മതക്കാര്‍ കൊണ്ടുനടക്കുന്ന ഉല്പത്തിക്കഥകളും. ഈ കഥകളൊക്കെ സത്യമാണെങ്കില്‍ എല്ലാവരുടെ കഥകളും സത്യമാണ്. ഇവിടെയൊരു പ്രത്യേകത മധ്യേഷന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കച്ചവടത്തിനും പിടിച്ചടക്കലിനും കടന്നെത്തിയതിനാല്‍ ഇവിടെയുള്ള കുറേയേറെപ്പേര്‍ അതിന്റെ വിശ്വാസികളായി, അത്രമാത്രം. ആഗോളതലത്തില്‍ അധിനിവേശം സ്ഥാപിച്ച രണ്ടു മതങ്ങളാണ് കൃസ്തുമതവും, ഇസ്ലാം മതവും. ലോകശക്തിപോലെയും ലോകാധിപത്യം പോലെയും തെളിയിക്കേണ്ടതാണ് 'ലോകമതവും'. അതിന് ആധുനികമായ ശാസ്ത്രമുള്‍പ്പെടെ ഏതു ജ്ഞാനരൂപങ്ങളെയും ഇസ്ലാമിനു വിശ്വാസികളില്‍ നിന്നും മറച്ചുപിടിക്കേണ്ടിവരും. ആദ്യകാലങ്ങളില്‍ ഇംഗ്ലീഷ് പഠിക്കാന്‍ പാടില്ലന്നും, പള്ളികൂടത്തില്‍ പോകരുതന്നും പഠിപ്പിച്ചിരുന്നവര്‍, വിശ്വാസികള്‍ അതു മറികടന്നപ്പോള്‍, നിബന്ധന സ്ത്രീകളിലേയ്ക്കു മാത്രമായൊതുക്കി, അവിടുന്നും സമൂഹം മുന്നോട്ടു പോയി. മദ്രസ്സയിലെ മതപഠനങ്ങളില്‍ തറഞ്ഞുകിടന്ന സമുദായം, ആധുനികതയുടെ വിശാലഭൂമിയില്‍ കടന്നതാണ് ഇന്നു കാണുന്ന സാമൂഹ്യാവസ്ഥയുടെ കാരണമെന്ന് ഒരുതലമുറ തിരിച്ചറിയുന്നുണ്ട്. ആറാംനൂറ്റാണ്ടിന്റെ പ്രപഞ്ചവീക്ഷണവും, മതബോധന-പഠനങ്ങളുമായി ആധുനിക ശാസ്ത്രജ്ഞാനത്തെ സംവാദത്തിനു ക്ഷണിക്കുന്ന 'ധൈര്യത്തെ'(മണ്ടത്തരത്തെ..എന്നും മൊഴിമാറ്റാം) ആ സമുദായത്തോടു കാണിക്കുന്ന ദ്രോഹമായി കാണേണ്ടതുണ്ട്.

11) സത്യാന്വേഷിയുടെ അജണ്ട എന്താണന്നു വ്യക്തമല്ലെങ്കിലും, ഹുസൈന്റേത് വ്യക്തമാണ്. ഫണ്ടിംഗ് ഫെസിലിറ്റിയുള്ള ഇസ്ലാം, തീറ്റിപ്പോറ്റി, ഡോളറുകള്‍ കൊടുത്തു കനപ്പെട്ട പുസ്തകങ്ങള്‍ വാങ്ങി വായിപ്പിച്ചും (ഇസ്ലാമിക്‍ റേഡിയോ പ്രഭാഷണം സാക്ഷ്യം) പുസ്തകമെഴുതിപ്പിച്ചും അവരുടെ ആത്മീയതയ്ക്കും രാഷ്ട്രീയത്തിനും അക്രമണോത്സുകമായ പ്രത്യയശാസ്ത്ര പാഠങ്ങള്‍ നിര്‍മിക്കാനുള്ള ആസ്ഥാനബുദ്ധിജീവികളില്‍ ഒരാളാണ് ഹുസൈന്‍. ഇരുപത്തിനാലു മണിക്കൂറും പുസ്തകങ്ങളും കമ്പ്യൂട്ടറുമായി സല്ലപിച്ചിരുന്നാല്‍ മതി. ഇംഗ്ലീഷിലും മലയാളത്തിലുമായി മുറിനിറയെ പുസ്തകങ്ങള്‍.'അറിവ് ' തളം കെട്ടിയ തലച്ചോറ്. സയന്‍സ് പഠിച്ചിട്ടൊന്നുമില്ലെങ്കിലും, സയന്‍സിനെപ്പറ്റി ശാസ്ത്രജ്ഞരേക്കാള്‍ ഭയങ്കര വെവരം. ഐന്‍സ്റ്റീനൊന്നും ഇദ്ദേഹത്തിന്റെ കാലത്തു ജനിക്കാതെ പോയത് അവരുടെ ഭാഗ്യം ! പക്ഷെ എന്തേ ഈ വിവരങ്ങളെല്ലാം ഒരു ഗവേഷണപ്രബന്ധത്തിനോ ഡോക്ടറേറ്റിനോ പോലും ഉപകാരപ്പെടാതെ പോയി എന്നൊരു സംശയം ? ഇരുപത്തഞ്ചു വര്‍ഷം പഠിച്ചിട്ടും ഗവേഷിച്ചിട്ടും ഇസ്ലാമിക സര്‍ക്കിളുകളില്ലല്ലാതെ കേരളത്തില്‍ മാനവികതയ്ക്കു വേണ്ടിയുള്ള ഒരു ബുദ്ധിജീവിയായെങ്കിലും മാറാത്തത് ഇദ്ദേഹം മന്ദബുദ്ധിയായതു കൊണ്ടു തന്നെയാണ്. അല്ലാതെ ഇസ്ലാമായതുകൊണ്ടല്ല. ഇസ്ലാമില്‍നിന്നും കവികളും നോവലിസ്റ്റുകളും ചെറുകഥാകൃത്തുക്കളും ചിന്തകരും രാഷ്ട്രീയനേതാക്കളും കേരളത്തില്‍ അര്‍ഹമായ ഇടം ലഭിക്കാതെ തഴയപ്പെട്ടിട്ടുണ്ടെങ്കില്‍ നെഞ്ചില്‍ കൈവെച്ച് പറയുക. (ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം കമ്പ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരിക്കാന്‍ മാത്രം ഭാഗ്യം വിധിച്ചിട്ടുള്ള എനിക്ക്, മുഴുവന്‍ സമയവും എഴുത്തും വായനയുമായി കഴിയുന്ന ഹുസൈന്‍ സായ് വിനോടും, സയന്‍സ് പഠിച്ച് ആ മേഖലയില്‍ പണിയെടുത്ത് കിട്ടുന്ന സമയംകൊണ്ട് പോസ്റ്റിടുകയും, പിന്നെ കമന്റുകയും ചെയ്യുന്ന 'നിരീശ്വര-യുക്തിവാദി' ബ്ലോഗര്‍ മാരോടുള്ള 'അസൂയ' ഈ അവസരത്തില്‍ രേഖപ്പെടുത്തികൊള്ളട്ടെ)
ദൈവത്തിന്റെ അസ്തിത്വം ഒരു വിശ്വാസിക്ക് സ്ഥാപിക്കേണ്ടിവരുകയും, അതു സ്വന്തം മതപ്രകാരമാണന്ന് പറഞ്ഞുറപ്പിക്കേണ്ടി വരുന്ന ഗതികേടിനെ, അതിന്റെ പിന്നിലുള്ള ഉത്തരവാദിത്വത്തെ നിരീശ്വരന്മാര്‍ക്ക് ബോധ്യപ്പെടില്ല.

എന്നു പറഞ്ഞപോലെ, ഹുസൈന്‍ പറഞ്ഞ മണ്ടത്തരങ്ങളെ തുറന്നു കാട്ടിയപ്പോള്‍, മുസ്ലീം ബ്ലോഗറിനെതിരെ വംശീയതയോളം വളര്‍ന്ന മുസ്ലീം വിരുദ്ധതയാണന്നു സ്ഥാപിക്കുന്നതോടെ, ഈയുള്ളവന്‍ വരെ പ്രതിപട്ടികയിലായി. മുസ്ലീം വിരുദ്ധതയെന്നത്, സവര്‍ണ്ണ അജണ്ട പൊതുബോധത്തിലേക്കു വിന്യസിച്ച സത്യംതന്നെയാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യാവകാശമാണ്, ഏതു ജനസമൂഹത്തിനും അവരുടെ വിശ്വാസവും, ഭാഷയും സംരക്ഷിച്ചുകൊണ്ടുതന്നെ നിലനില്‍ക്കാനുള്ള അവകാശം. ആ അവകാശം സ്ഥാപിച്ചെടുക്കുവാനും, എതിരെ വരുന്ന
ഏതുനീക്കത്തേയും പ്രതിരോധിക്കുവാനും സംഘടിക്കുന്നതില്‍ തെറ്റില്ല. മുസ്ലീം സമൂഹത്തിലും, ദലിത് സമുദായങ്ങളിലും ഇത്തരം പ്രതിരോധപ്രസ്ഥാനങ്ങള്‍ രൂപപ്പെടുമ്പോള്‍ ഭരണകൂട ഒത്താശയോടെ നിര്‍ദയം അടിച്ചമര്‍ത്തുന്നത് സമകാലിക കാഴ്ചയാണ്. ജനാധിപത്യ വിശ്വാസികള്‍ ഇതുതിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നടന്ന വംശീയ ഉന്മൂലനങ്ങളില്‍ അതു പ്രകടമായിട്ടുമുണ്ട്. ഇവിടെ മതേതര വിശ്വാസികളുടെയും ജനാധിപത്യവിശ്വാസികളുടെയും അത്രചെറുതല്ലാത്ത ഒരു സമൂഹവും നിലനില്‍ക്കുന്നുണ്ടെന്നത് വസ്തുതയാണ്. ഉത്തരാധുനികതയുടെ പ്രശ്നപരിസരത്താണ് സൃഷ്ടിവാദത്തിന്റെ 'ശാസ്ത്രീയത’യുടെ പെട്ടികട തുടങ്ങാന്‍, വലിയ കച്ചവടക്കാരനായ ശ്രീ.ഹുസൈനെ, ശ്രീമാന്‍ സത്യാന്വേഷി ആനയിച്ചുകൊണ്ടുവന്നിരിക്കുന്നത്.
2010 ഒക്‌ടോബർ 7, വ്യാഴാഴ്‌ച
ഉദ്ദിഷ്ഠ കാര്യത്തിന്(കാര്യസിദ്ധിയ്ക്ക്) ഉപകാരസ്മരണ !!
ജസ്റ്റിസ് ഡി.വി. ശര്‍മയെ ആദരിക്കും- ശ്രീരാമജന്മഭൂമി ട്രസ്റ്റ്
Posted on: 05 Oct 2010
അയോധ്യ: അയോധ്യാകേസില്‍ വിധി പറഞ്ഞ അലഹാബാദ് ഹൈക്കോടതിയിലെ ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് ഡി.വി. ശര്‍മയെ ആദരിക്കുമെന്ന് ശ്രീരാമജന്മഭൂമി ട്രസ്റ്റ് ഭാരവാഹികള്‍ അയോധ്യയില്‍ അറിയിച്ചു.
വിരമിച്ചതിനാലാണ് ശര്‍മയ്ക്കുള്ള സ്വീകരണം ഇപ്പോഴാക്കിയത്. മറ്റു ജഡ്ജിമാരായ ജസ്റ്റിസ് എസ്.യു. ഖാനെയും സുധീര്‍ അഗര്‍വാളിനെയും അവര്‍ വിരമിക്കുമ്പോള്‍ ആദരിക്കുമെന്നും ട്രസ്റ്റ് അംഗം രാംവിലാസ് വേദാന്തി വ്യക്തമാക്കി.
(അവലംബം -മാതൃഭൂമി 05/10/2010)
2010 സെപ്റ്റംബർ 30, വ്യാഴാഴ്‌ച
ചില ജാതിവാദികളുടെ നിലവിളികള്‍ !!!!!
നായര്‍സമുദായത്തിന്റെ ‘ദയനീയസ്ഥിതി’ നേരില്‍ക്കണ്ടു മനസ്സിലാക്കാനും അവരെ ആശ്വസിപ്പിക്കാനുമായി കോണ്‍ഗ്രസ് പ്രതിനിധിയും കേന്ദ്രമന്ത്രിയുമായ വിലാസ് റാവു ദേശ്മുഖ് പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തി. രാഷ്ട്രീയനേതാക്കള്‍ പെരുന്ന സന്ദര്‍ശിക്കുന്നതിന്റെ രഹസ്യമെന്താണ്? 85 ശതമാനം പിന്നാക്ക-ദലിത് വിഭാഗങ്ങളും 15 ശതമാനം മുന്നാക്കസമുദായങ്ങളുമുള്ള ഇന്ത്യയിലെ ഒരു സമുദായത്തോടു മാത്രം കോണ്‍ഗ്രസ് രാഷ്ട്രീയത്തിനുള്ള ഈ ആഭിമുഖ്യം ഒരു ജനാധിപത്യരാജ്യത്തിനും സംസ്കാരത്തിനും നിരക്കുന്നതാണോ?
1891 ഫെബ്രുവരി 19ന്റെ മദ്രാസ് മെയില്‍ പത്രത്തില്‍ ‘ഒരു തീയ്യന്‍’ എന്ന പേരുവച്ച് ഡോ. പല്‍പ്പു ഒരു കത്തെഴുതിയിരുന്നു. ആ കത്തിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു: ‘ഈഴവരെന്ന ഒരു ജാതിയുണ്ട്; സര്‍!’ മൈസൂര്‍ ഗവണ്‍മെന്റ് സര്‍വീസിലിരുന്നതുകൊണ്ടാണ് അദ്ദേഹം ‘ഒരു തീയ്യന്‍’ എന്ന അജ്ഞാതനാമത്തില്‍ പ്രതികരിച്ചത്. തിരുവിതാംകൂറില്‍ ഈഴവരെന്നൊരു കൂട്ടരേയില്ലെന്ന് ഒരു തിരുവിതാംകൂര്‍ ‘ഹിന്ദു’ എഴുതിയ ലേഖനത്തിനുള്ള മറുപടിയായിരുന്നു ആ കത്ത് (പി കെ ബാലകൃഷ്ണന്റെ നാരായണഗുരു സമാഹാരഗ്രന്ഥത്തില്‍ ഈ കത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.) കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തെപ്പറ്റിയുള്ള റിപോര്‍ട്ട് കണ്ടപ്പോള്‍ ഈ ചരിത്രമുഹൂര്‍ത്തമാണ് ഓര്‍മവന്നത്. മന്ത്രി ദേശ്മുഖിനോടും കോണ്‍ഗ്രസ് നേതൃത്വത്തോടും ഞങ്ങള്‍ക്കു പറയാനുള്ളതും അന്നു പല്‍പ്പു പറഞ്ഞതുതന്നെയാണ്. പല്‍പ്പു അന്ന് ഈഴവരെ സംബന്ധിച്ച കാര്യത്തില്‍ ഒറ്റയ്ക്കു പ്രതികരിച്ചുവെങ്കില്‍ ഇന്നു പിന്നാക്ക-ദലിത് സമൂഹത്തിന്റെ പ്രതിനിധികളായി ഞങ്ങള്‍ പ്രതികരിക്കുന്നു. അതുകൊണ്ടാണ് ‘ഞങ്ങള്‍ക്കും ഒരു ജാതിയുണ്ട്; സര്‍!’ എന്നു വിലാസ് റാവു ദേശ്മുഖിനോടും കോണ്‍ഗ്രസ് നേതാക്കളോടും പറയേണ്ടിവന്നത്. ‘ഞങ്ങള്‍ക്കും ഒരു ജാതിയുണ്ട്; മാഡം’ എന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോടും പറയേണ്ടിയിരിക്കുന്നു. മുന്നാക്കവിഭാഗങ്ങള്‍ക്കു സാമൂഹിക അവശതയില്ലെന്നും സാമ്പത്തിക പരാധീനതയാണുള്ളതെന്നും എന്‍.എസ്.എസ് സമ്മതിക്കുന്നു. എന്നാല്‍, പിന്നാക്ക-ദലിത് വിഭാഗങ്ങള്‍ക്ക് ഇത് രണ്ടുമുണ്െടന്നതാണു യാഥാര്‍ഥ്യം.
സ്വാതന്ത്യ്രാനന്തരം കോണ്‍ഗ്രസ് രാജ്യഭരണം തുടങ്ങിയിട്ട് 63 വര്‍ഷമാവുന്നു. ഇക്കാലത്തെ ഭരണംകൊണ്ട് മുന്നാക്കവിഭാഗങ്ങള്‍ക്ക് അവശതയുണ്ടായെങ്കില്‍ അക്കാര്യം അന്വേഷിക്കുന്നതു നല്ലതാണ്. മുന്നാക്കവിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് എന്‍.എസ്.എസ് പ്രതിനിധീകരിക്കുന്നവര്‍ക്ക്, അവശതയും പരാധീനതയുമുണ്െടങ്കില്‍ പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ അവശതയും മറ്റും എന്തായിരിക്കുമെന്ന് ദേശ്മുഖും മറ്റു നേതാക്കളും ചിന്തിക്കുന്നതു നന്നായിരിക്കും. നിയമസഭയിലും പാര്‍ലമെന്റിലും ജുഡീഷ്യറി ഉള്‍പ്പെടെയുള്ള അധികാരകേന്ദ്രങ്ങളിലും ജനസംഖ്യയേക്കാള്‍ വളരെ കൂടുതല്‍ പ്രാതിനിധ്യം ഇപ്പോള്‍ എന്‍.എസ്.എസിനുണ്ട്. മാത്രമല്ല, പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ അവശതയ്ക്കു കാരണം നൂറ്റാണ്ടുകളായി മുന്നാക്കവിഭാഗങ്ങള്‍ നയിച്ച വ്യവസ്ഥിതിയുമാണ്. മുന്നാക്കസമുദായത്തില്‍പ്പെട്ടവരില്‍ സാമ്പത്തിക പരാധീനതയുള്ളവര്‍ ഉണ്െടന്ന കാര്യം ദേശീയ യാഥാര്‍ഥ്യമാണ്. ഇതുസംബന്ധിച്ച കേന്ദ്ര കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ യു.പി.എ നേതൃത്വം ചര്‍ച്ചചെയ്തുവരുകയാണെന്നു കേന്ദ്രമന്ത്രി അറിയിച്ചുവെന്നും പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടല്ലോ. സാമ്പത്തിക പരാധീനത കേരളത്തിലെയോ ഇന്ത്യയിലെയോ മുന്നാക്കവിഭാഗങ്ങളുടെ മാത്രം പ്രതിഭാസമല്ല, മനുഷ്യസമൂഹത്തിലാകെയുള്ള പ്രതിഭാസമാണ്. 15 ശതമാനം വരുന്ന മുന്നാക്കക്കാരില്‍ സാമ്പത്തിക പരാധീനതയുള്ളവരുണ്െടങ്കില്‍ അതുപോലെ തന്നെ 85 ശതമാനം വരുന്ന പിന്നാക്കവിഭാഗങ്ങളിലും സാമ്പത്തിക പരാധീനതയുള്ളവരുണ്ട്. ഇതു ദേശീയ യാഥാര്‍ഥ്യമാവാത്തത് എന്തുകൊണ്ട്? സാമ്പത്തിക പരാധീനതയ്ക്കു മുന്നാക്ക-പിന്നാക്ക വ്യത്യാസം കാണുന്നത് അസംബന്ധവും അനീതിയും അശാസ്ത്രീയവുമാണ്. സവര്‍ണവിഭാഗങ്ങളുടെ സ്വാഭാവിക അവശതകള്‍ ദേശീയ യാഥാര്‍ഥ്യമാവുമ്പോള്‍ പിന്നാക്കവിഭാഗങ്ങളുടെ അവശതകള്‍ കേവലം പ്രാദേശിക യാഥാര്‍ഥ്യംപോലുമാവാത്തത് എന്തുകൊണ്ട്? ചരിത്രയാഥാര്‍ഥ്യങ്ങളെ നിഷേധിച്ചുകൊണ്ട് ഉപരിവര്‍ഗതാല്‍പ്പര്യ സംരക്ഷണത്തിനുള്ള ഇത്തരം കുതന്ത്രങ്ങള്‍ കോണ്‍ഗ്രസ്സിനു മാത്രമല്ല, ഏതൊരു രാഷ്ട്രീയകക്ഷിക്കും ഭൂഷണമല്ല.
അട്ടിമറിക്കപ്പെട്ട മണ്ഡല്‍ റിപോര്‍ട്ടും സച്ചാര്‍ റിപോര്‍ട്ടും നരേന്ദ്രന്‍ റിപോര്‍ട്ടും മറ്റും പുറത്തുകൊണ്ടുവന്ന ദേശീയ യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുകയും ഈ യാഥാര്‍ഥ്യങ്ങള്‍ക്കു കാരണക്കാരായ ഉപരിവര്‍ഗങ്ങളുടെ അവശതകള്‍ പരിഗണിക്കപ്പെടുകയും ചെയ്യുന്നത് അപകടകരമായ സൂചനയാണു നല്‍കുന്നത്. ദലിതുകള്‍, ആദിവാസികള്‍, മറ്റു പിന്നാക്കക്കാര്‍ എന്നിവര്‍ അനേകം സംസ്ഥാനങ്ങളില്‍ തീവ്രവാദപരമായി സ്വയംഭരണമേഖലകള്‍ ഉണ്ടാക്കിയിരിക്കുന്നുവെന്ന് തുറന്നുസമ്മതിക്കുന്ന ഭരണാധികാരികള്‍ ഇത്തരം രാഷ്ട്രീയനാടകങ്ങളിലൂടെ രാജ്യത്തെ എങ്ങോട്ടാണു നയിക്കുന്നത് എന്ന് ഒരുനിമിഷം ചിന്തിക്കുന്നതു നല്ലതാണ്. അല്ലെങ്കില്‍ ‘ഹന്ത നിര്‍ഭാഗ്യം ജനാനാം’ എന്ന ചൊല്ലില്‍ മാത്രം കാര്യങ്ങള്‍ നില്‍ക്കില്ല. ഭരണവര്‍ഗത്തിന്റെ കാലിനടിയിലും അസ്വസ്ഥതയുടെ കോലാഹലങ്ങള്‍ മുഴങ്ങുമെന്ന കുമാരനാശാന്റെ സന്ദേശം ഒന്നു പഠിച്ചുനോക്കുന്നതും നന്നായിരിക്കും. ഞങ്ങള്‍ക്കും ഒരു ജാതിയുണ്ട്, സര്‍!
പി ടി പ്രസന്നകുമാര്‍ (എസ്.സി),
പുനലൂര്‍ സലീം,
ബേബി ഐസക് (ദലിത് ക്രിസ്ത്യന്‍ സാഹോദര്യ സമിതി),
അഡ്വ. വിജയന്‍ ശേഖര്‍ (ഡോ. പല്‍പ്പു ഫൌണ്േടഷന്‍),
പ്രഫ. രാജു തോമസ്,
അഡ്വ. പി ആര്‍ സുരേഷ് (എഴുത്തച്ഛന്‍ സമാജം),
പുലിക്കുഴി ബാലചന്ദ്രന്‍ (എസ്.സി),
പി കെ വിജയദാസ് (ധീവര സമുദായം),
അഡ്വ. എസ് പ്രഹ്ളാദന്‍ (എസ്.എന്‍.ഡി.പി കുന്നത്തൂര്‍),
ഡോ. എം എസ് ജയപ്രകാശ്,
ഡോ. പി കെ സുകുമാരന്‍ (എസ്.എന്‍.ഡി.പി യോഗം, തൃശൂര്‍)
ഇതും തീവ്രവാദികളുടെ പത്രത്തിലാണു വന്നത്.
('ഞങ്ങള്‍ക്കും ജാതിയുണ്ട്, സര്‍ എന്ന പേരില്‍ സത്യാന്വേഷി പ്രസിദ്ധീകരിച്ച ലേഖനം')
കമന്റുകള്‍ ഇവിടെ പോസ്റ്റു ചെയ്യുക

2010 സെപ്റ്റംബർ 1, ബുധനാഴ്‌ച
ഇസ്ലാമിക ഭീകരതയുടെ സൃഷ്ടികര്‍ത്താക്കള്‍ !!!
കൈവെട്ടുകേസിലൂടെ ഒറ്റപ്പെടുകയും പ്രതിരോധത്തിലാകുകയും ചെയ്ത ഇസ്ലാംമത വിശ്വാസികളെ മുഴുവന്‍ ഭീകരവാദത്തിന്റെ അനുയായികളായി ചിത്രീകരിച്ച് ഒരു സാംസ്ക്കാരികാക്രമണം നടത്താന്‍ സംഘപരിവാറുകാര്‍ക്കൊപ്പം മതേതരരും യുക്തിവാദികളും മറ്റ് സാംസ്ക്കാരിക നാട്യക്കാരും ബൂലോകത്ത് കൊണ്ടുപിടിച്ചുള്ള ശ്രമം നടത്തുന്നു. സാമ്രാജ്യത്വത്തിനും പിണിയാളുകള്‍ക്കും വിടുപണി ചെയ്യുന്ന മാധ്യമങ്ങള്‍ സവര്‍ണപൊതുബോധത്തിന്റെ കുഴലൂത്തുകാരാകുമ്പോള്‍ ഇതു തിരിച്ചറിഞ്ഞ് സ്വതന്ത്രവും നിഷ്പക്ഷവുമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നവരെ ഒറ്റപ്പെടുത്തി ബ്രാന്‍ഡു ചെയ്യുകയും ഇസ്ലാമിക ഭീകരവാദത്തിന്റെ 'അപ്പോളജിസ്റ്റുകളാ'ക്കുകയും ചെയ്യുന്നു. ഇസ്ലാമിനെ ശത്രുവാക്കി അപരവത്ക്കരിക്കുന്നവരുടെ പ്രതിനിധിയായ ശ്രീ. മുരളി എന്ന ബ്ലോഗര്‍ വേണുഗോപാല്‍, സത്യാന്വേഷി, ചാര്‍വാകന്‍, ഈയുള്ളവന്‍ തുടങ്ങിയവരെ 'ഭീകരവാദികളുടെ ന്യായവാദി'കളാക്കിയും ഇസ്ലാമിനെ സംബന്ധിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ചമച്ചും ഇട്ട കമന്റുകള്‍ ഇവിടെയുണ്ട് (കമന്റുകള്‍ :- 1, 2, 3, 4, 5). ആധികാരികമായി അദ്ദേഹം കൊണ്ടുവന്നരേഖകള്‍ പരിശോധിച്ചു തയ്യാറാക്കിയ ഈ മറുപടി വ്യക്തിപരമായി മുരളിക്കുള്ള മറുപടിയെന്നതിനേക്കാള്‍ മുരളി ഉള്‍പ്പെടുന്ന പൊതുബോധനിലപാടുകളോടുള്ള പ്രതികരണങ്ങളാണ്.
സമ്രാജ്യത്വവും അവരുടെ സേവകരായ മാധ്യമങ്ങളും നൂറ്റാണ്ടുകളായി പ്രചരിപ്പിക്കുന്ന നുണകള്‍ വിഴുങ്ങും മുമ്പേ ഒരു വട്ടമെങ്കിലും ശ്രീ മുരളിക്ക് ആലോചിക്കാമായിരുന്നു 'ഭീകരത സമം ഇസ്ലാം' എന്ന സമവാക്യം കണ്ടുപിടിച്ചത് സംഘ്പരിവാറല്ല, ബ്രിട്ടീഷ് അമേരിക്കന്‍ സാമ്രാജ്യത്വങ്ങള്‍ തന്നെയാണെന്ന്. എക്കാലവും സാമ്രാജ്യത്വ ദാസ്യവേല സസന്തോഷം ചെയ്തിട്ടുള്ള സംഘ്പരിവാര്‍ അതേറ്റു പാടുന്നന്നേയുള്ളു (അതുകൊണ്ടാണല്ലോ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളില്‍ നിന്നും അവര്‍ വിട്ടുനിന്നത് !). ശ്രീ. മുരളി ചെയ്തതും മറ്റൊന്നല്ല. അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ യുടെ മേധാവിയായിരുന്ന 'ജയിംസ് വൂള്‍സി' (James Woolsey) അവതാരികയെഴുതി പ്രസിദ്ധീകരിച്ച ഗ്ലാസോവിന്റെ 'United in hate' എന്ന കൃതിയാണ് മുരളി ആധികാരിക സ്രോതസ്സായി ഹാജരാക്കുന്നത്. ഇത്തരം ചവറുകള്‍ അക്കാദമിക സത്യസന്ധത പുലര്‍ത്തണമെന്ന് ആഗ്രഹമുള്ളവരാരും അവലംബമാക്കാറില്ലെന്നതിനാല്‍ മുരളിയും തുള്ളുന്നത് സി.ഐ.എ. യുടെ താളത്തിനൊത്താണെന്ന് വ്യക്തമാകുന്നു.
സാമ്രാജ്യത്വത്തെ എതിര്‍ക്കുന്നവരെ സാമ്രാജ്യത്വവും പിണിയാളുകളും എക്കാലവും ഭീകരരായി മുദ്രകുത്തിയിരുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ ഗാന്ധിയും നെഹ്രുവും സുഭാഷ്ചന്ദ്രബോസും ഭഗത് സിംഗും ഭീകരരായിരുന്നു. ആഫ്രിക്കന്‍ സ്വാതന്ത്ര്യ സമരനായകനായ നെല്‍സണ്‍ മണ്ടേല ഇന്നും അമേരിക്കന്‍ ടെറര്‍ ലിസ്റ്റിലുള്ളയാളാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്ക സന്ദര്‍ശിക്കാന്‍ ശ്രമിച്ച മണ്ടേല ഇക്കാരണത്താല്‍ തിരികെ പോരേണ്ടി വന്നുവെന്നത് നമ്മുടെ നാട്ടിലെ ചാനലുകള്‍ പോലും റിപ്പോര്‍ട്ടു ചെയ്ത കാര്യമാണ്. ഒന്നാമത്തെ അമേരിക്കന്‍ പ്രസിഡന്റായ ജോര്‍ജ് വാഷിംഗ് ടണ്‍ പോലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ദൃഷ്ടിയില്‍ ഒരു കാലത്ത് ഭീകരനായിരുന്നു എന്ന ചരിത്രവസ്തുത അറിയണമെങ്കില്‍ സത്യസന്ധമായ ചരിത്രകൃതികള്‍ വായിക്കണം. അമേരിക്കയുടെ അമ്പത്തഞ്ച് സ്ഥാപകപിതാക്കളും ബ്രിട്ടന്റെ നോട്ടത്തില്‍ ഭീകരരായിരുന്നു! ഇത്തരം കാര്യങ്ങള്‍ ഗ്രഹിക്കാതെ കാര്യങ്ങളെ വേറിട്ട അഭിപ്രായങ്ങള്‍ പറയുന്നവരെ ബ്രാന്‍ഡു ചെയ്യുന്ന മുരളിമാരാണ് സാമ്രാജ്യത്വത്തിന്റെയും സയണിസത്തിന്റെയും ഹിന്ദുഭീകരതയുടെയും അപ്പോളജിസ്റ്റുകളെന്ന് ഇതില്‍ നിന്നും വ്യക്തമല്ലേ ?.
ഇനി ഗ്ലാസോവിന്റെ കൃതിയുടെ ഉള്ളടക്കം നോക്കാം. മുഖ്യധാരാ ഇടതുബുദ്ധിജീവികള്‍ മുസ്ലീം മിലിട്ടന്‍സിക്ക് ഒരിക്കലും അനുകൂലമായിരുന്നില്ലെന്ന് മാത്രമല്ല എതിരായിരുന്നുതാനും. അതിനുമപ്പുറം പാശ്ചാത്യന്‍ സാമ്രാജ്യത്വത്തിന്റെ എല്ലാ കടന്നുകയറ്റങ്ങളെയും ന്യായീകരിച്ചവരാണ് ഇടതുപക്ഷക്കാര്‍ (ഒറ്റപ്പെട്ട ചിലര്‍ എതിര്‍ത്തിരുന്നു. ഇത് അപവാദം മാത്രം)
അഫ്ഗാനിസ്ഥാനെ ആദ്യം ആക്രമിച്ച് കീഴടക്കിയത് സോവിയറ്റു യൂണിയനായിരുന്നു. അന്ന് താലിബാന്‍കാരെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ വിശേഷിപ്പിച്ചത് "നമ്മുടെ സ്വാതന്ത്ര്യപ്പോരാളികള്‍"(Our Freedom Fighters) എന്നാണ്. സോവിയറ്റു യൂണിയനെതിരെ പോരാടാന്‍ കുറെ ആയുധങ്ങളും പിന്തുണയും അമേരിക്ക നല്‍കുകയും ചെയ്തു (മുസ്ലീങ്ങളോടുള്ള സ്നേഹം കൊണ്ടല്ല, സോവിയറ്റു വിരോധം കൊണ്ട്). എന്നാല്‍ 2001-ല്‍ അമേരിക്ക അഫ്ഗാന്‍ ആക്രമിച്ച് കീഴടക്കി. ഇതിനെ എതിര്‍ക്കുന്നതിനു പകരം സകല പിന്തുണയും പ്രഖ്യാപിക്കുകയാണ് റഷ്യ ചെയ്തത് ! അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ 'റഷ്യന്‍ എയര്‍ബേസുകള്‍' ഉപയോഗിക്കുകയും ചെയ്തു. സര്‍വോപരി, അമേരിക്കന്‍ സേനയോടൊപ്പം അഫ്ഗാനില്‍ താലിബാനെതിരെ യുദ്ധം ചെയ്യുന്ന വടക്കന്‍സഖ്യം (Northern Alliance) ആരാണെന്ന് ശ്രീ മുരളിക്ക് നിശ്ചയമുണ്ടോ ? അഫ്ഗാനിലെ കമ്യൂണിസ്റ്റ്കാര്‍ ! മുസ്ലീം മിലിട്ടന്‍സിക്കെതിരെ ഇത്രയേറെ ഐക്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷക്കാരെപ്പറ്റി വിഢിത്തങ്ങള്‍ നിറഞ്ഞ പ്രസ്താവനകള്‍ക്ക് ആരു മുതിര്‍ന്നാലും വസ്തുതകള്‍ മാറുമോ ?
ഇടതുപക്ഷസാമ്രാജ്യത്വവും മുതലാളിത്ത സാമ്രാജ്യത്വവും പാശ്ചാത്യന്‍ സാമ്രാജ്യത്വത്തിന്റെ രണ്ട് രൂപങ്ങളാണ്. ഇവ രണ്ടിനെയും എതിര്‍ക്കുന്നതു കൊണ്ടാണ് മുസ്ലീം മിലിട്ടന്‍സിക്കെതിരെ ഇവര്‍ കൈകോര്‍ക്കുന്നത്. സോവിയറ്റ് യൂണിയന്‍ ആക്രമിച്ചപ്പോള്‍ അമേരിക്കന്‍ സാമ്രാജ്യത്വം താലിബാന്‍കാരെ സഹായിച്ചു. എന്നാല്‍ അമേരിക്ക ആക്രമിച്ചപ്പോള്‍ റഷ്യയും അഫ്ഗാന്‍ കമ്യൂണിസ്റ്റുകാരും അമേരിയ്ക്കക്കൊപ്പമായി. അമേരിക്കന്‍ സാമ്രാജ്യത്വത്തിനുണ്ടായ മാന്യതപോലും റഷ്യക്കോ അഫ്ഗാന്‍ ഇടതുപക്ഷക്കാര്‍ക്കോ ഉണ്ടായില്ലെന്നര്‍ത്ഥം!
2001 നു ശേഷം '15876' മുസ്ലീം ഭീകരാക്രമണങ്ങള്‍ നടന്നതായി Religion of peace എന്ന വെബ്സൈറ്റിനെ ആധാരമാക്കി ശ്രീ മുരളി എഴുതുന്നു. എന്നാല്‍ ഈ കണക്ക് തീര്‍ത്തും കളവാണ്. യാതൊരു ആധികാരിക പഠനത്തേയും അവലംബമാക്കാതെ പ്രദര്‍ശിപ്പിച്ച ഈ കണക്ക് ഹാജരാക്കുന്നയാള്‍ എത്ര മഠയനാണെന്ന് ഊഹിക്കാവുന്നതേയുള്ളു. ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ഫലസ്തീന്‍ രാഷ്ട്രം കയ്യേറി അധീനതയിലാക്കിയ 'സയണിസ്റ്റ് ഭീകരത'യുടെ വക്താക്കളില്‍ പ്രമുഖനായ 'ദാനിയേല്‍ പൈപ്പി'ന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ വെബ്സൈറ്റില്‍ ഏറിയകൂറും നുണകള്‍ മാത്രമാണുള്ളത്.
രസകരമായ കാര്യം മറ്റൊന്നാണ്. അഫ്ഗാനിലും ഇറാഖിലും അമേരിക്കന്‍ സൈനികര്‍ക്കെതിരെ പോരാളികള്‍ നടത്തുന്ന ആക്രമണങ്ങള്‍ ഈ സൈറ്റിന്റെ വക്താക്കളുടെ ദൃഷ്ടിയില്‍ ഭീകരാക്രമണങ്ങളാണ് ! എന്നാല്‍ ഐക്യരാഷ്ട്രസഭാ തത്വങ്ങള്‍ പ്രകാരം ഏത് അധിനിവേശ സൈനികര്‍ക്കുമെതിരെ തദ്ദേശീയര്‍ നടത്തുന്ന ആക്രമണങ്ങള്‍ പ്രതിരോധം മാത്രമാണ്. എന്നു മാത്രമല്ല അവ അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം ന്യായവും സാധുവുമാണ്. ലോകമെമ്പാടും അമേരിക്കക്കെതിരെ മുസ്ലീം പോരാളികള്‍ നടത്തുന്ന ആക്രമണങ്ങള്‍ (ഇറാക്ക്, അഫ്ഗാന്‍, സോമാലിയ തുടങ്ങി) അതിനാല്‍ ഐക്യരാഷ്ട്രസഭാ തത്വങ്ങള്‍ പ്രകാരം ന്യായമാണ്. അവ സ്വാതന്ത്ര്യപ്പോരാട്ടങ്ങളുമാണ്. അധിനിവേശ ശക്തിയായ അമേരിക്കന്‍ കൂലിപ്പടയുടെ ആക്രമണങ്ങളാണ് ഐക്യരാഷ്ട്ര സഭാ തത്വങ്ങള്‍ പ്രകാരം ഭീകരാക്രമങ്ങളാകുന്നത്. ഇവയുടെ എണ്ണം കണക്കാക്കിയാല്‍ ലക്ഷങ്ങള്‍ വരും.
മുസ്ലീം ഗ്രൂപ്പുകള്‍ നടത്തിയ ഭീകരാക്രമണങ്ങളെപ്പറ്റി അമേരിക്കയുടെ 'എഫ്.ബി.ഐ' സൈറ്റില്‍ കൃത്യമായ കണക്കുകളുണ്ട്. ഇതനുസരിച്ച് 2001 ന് ശേഷം (WTC ആക്രമണം അടക്കം ) ലോകമെമ്പാടും നടന്ന ഭീകരാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം പതിനാലായിരത്തില്‍ താഴെയാണ്. എന്നാല്‍ ഈ കാലയളവില്‍ അമേരിക്കന്‍സേന ഇറാക്കില്‍ കൊന്നൊടുക്കിയ സിവിലിയന്‍മാരുടെ എണ്ണം ആറ് ലക്ഷത്തിലേറെയാണ് !(ലോക പ്രശസ്ത വൈദ്യശാസ്ത്ര ജര്‍ണലായ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച കണക്കാണിത്). യഥാര്‍ഥ ഭീകരര്‍ ആരാണെന്ന് മനസ്സിലാക്കാന്‍ ഇതു പോരെ ?
സി.ഐ.എ.ക്കാരുടേയും സയണിസ്റ്റുകളുടേയും വാറോലകള്‍ വായിച്ച് വിഢിത്തങ്ങള്‍ എഴുതുന്നവര്‍ ഒരു വട്ടമെങ്കിലും ഇവയൊക്കെ ശരിതന്നെയോ എന്ന് സ്വയം വിലയിരുത്തുവാന്‍ മറക്കരുത് .
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ചുനിന്നപ്പോള്‍ വിട്ടുനിന്നവര്‍ സംഘ്പരിവാറും കമ്യൂണിസ്റ്റുകളുമാണ്. ഇന്നത്തെ അമേരിക്കന്‍ സാമ്രാജ്യത്വ അജണ്ടയുടെ വാഹകരും പ്രചാരകരും ഈ രണ്ടു വിഭാഗങ്ങളായത് ചരിത്രത്തിലെ യാദൃശ്ചികതയല്ല!
ഇന്ത്യയില്‍ ജനങ്ങള്‍ ഇസ്ലാമിലേക്ക് ആകൃഷ്ടരാവാനുള്ള പ്രധാനകാരണം ജാതിപീഢനങ്ങളാണ്. പട്ടിക്കും പൂച്ചക്കും നടക്കാവുന്ന വഴിയിലൂടെ പട്ടികജാതിക്കാരന് നടക്കാന്‍ പാടില്ലെന്ന് നിയമമുണ്ടാക്കി സഹസ്രാബ്ദങ്ങളോളം അത് നടപ്പാക്കിയവര്‍ ഇസ്ലാമിക ഭീകരതയെപ്പറ്റി വാചാലരാകുന്നത് അസംബന്ധമാണ്. മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെ മേല്‍ ആധിപത്യം പുലര്‍ത്തിയതും വിവേചനം കല്‍പിച്ചതും ക്രൂരമായ സാമൂഹിക തിന്മയായി കണക്കാക്കാം. എന്നാല്‍ ഹിന്ദുക്കളിലെ തന്നെ ഒരു വിഭാഗം ന്യൂനപക്ഷം, ഭൂരിപക്ഷം വരുന്ന ശൂദ്രരേയും അയിത്തജാതിക്കാരെയും തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും അക്ഷരം പഠിക്കാന്‍ അര്‍ഹതയില്ലാത്തവരുംമായി സഹസ്രാബ്ദങ്ങളോളം അകറ്റിനിറുത്തിയതിനും ഇന്നും അത് വലിയതോതില്‍ തുടരുന്നതിനും എന്തു വിശേഷണമാണ് നല്‍കാനാവുക? ഹിന്ദു സംരക്ഷകരായി ചമയുന്നവര്‍ സ്വന്തം കണ്ണിലെ കോലെടുത്തിട്ട് പോരെ മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാന്‍ പുറപ്പെടുന്നത് !
ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഇന്ന് അക്‍ബര്‍ ചക്രവര്‍ത്തിയോ അഹ് മദ് സര്‍ഹിന്ദിയോ മാതൃകയാക്കിയല്ലല്ലോ ഇതരസമൂഹങ്ങളുമായി ബന്ധപ്പെടുന്നതും ജീവിക്കുന്നതും. മറിച്ച് വിശുദ്ധഖുര്‍ആനും പ്രവാചകനുമല്ലേ അവരുടെ ജീവിതത്തിന്റെ അടിസ്ഥാനം. ദൈവഭയം സംബന്ധിച്ച ജാഗ്രതയിലും ദൈവത്തോടുമുള്ള അര്‍പ്പണബോധത്തിലും മറ്റേതു മതവിശ്വാസികളെക്കാളും ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്തുന്നത് ഇസ്ലാം വിശ്വാസികളാണെന്നു ഈയുള്ളവന്‍ കരുതുന്നു. ഇവ പാലിക്കുന്നതിലുള്ള ജാഗ്രതയുടെ അടിസ്ഥാനമല്ലാതെ വിശ്വാസികളുടെ ഇടയില്‍ യാതൊരു ഉച്ചനീചത്വവുമില്ലെന്ന് മുഹമ്മദ്നബി പ്രഖ്യാപിച്ചിട്ടുള്ളതായി മുസ്ലീം സുഹൃത്തുക്കള്‍ പറയുന്നു. അപവാദങ്ങളുണ്ടാകാമെങ്കിലും ലോകമെമ്പാടുമുള്ള മുസ്ലീംകളുടെ സംസ്ക്കാരം ഈയടിസ്ഥാനത്തിലുള്ളതായതു കൊണ്ടാണ് ഇസ്ലാമിലേക്കു ചെല്ലുന്നവരെ ജാതിയുടെയോ വര്‍ഗത്തിന്റെയോ നിറത്തിന്റെയോ സമ്പത്തിന്റെയോ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാതെ ആത്മീയസോഷ്യലിസം എന്നു വിശേഷിപ്പിക്കാവുന്ന തുല്യതയും സാഹോദര്യവും മറ്റേതു മതത്തേക്കാളും വെച്ചു നീട്ടുവാന്‍ അതിനു കഴിയുന്നത്. അതു കൊണ്ടായിരിക്കാം ഹിന്ദുനുകത്തിന്‍ കീഴില്‍ നിന്നും നൂറ്റാണ്ടുകള്‍ക്കു മുമ്പ് ദളിതരും കീഴാളരും ഇസ്ലാമിലേക്കു വന്‍തോതില്‍ ചേക്കേറിയത്.
അരനൂറ്റാണ്ടായി ഇസ്ലാമിനെയും അറബികളെയും ഭീകരരും സംസ്ക്കാരശൂന്യരുമായി പാശ്ചാത്യ മാധ്യമങ്ങളും ഹോളിവുഡ് സിനിമകളും ചിത്രീകരിച്ചുകൊണ്ടിരിക്കയാണ്. ഇസ്ലാമോഫോബിയാ സൃഷ്ടിച്ച് ഭീകരതയുടെ മതമാക്കി ഇസ്ലാമിനെ മാറ്റിയെടുക്കുന്നവര്‍ക്ക് ഇക്കാര്യത്തിലുള്ള താല്പര്യം വിവിധതരത്തിലുള്ള (സാമ്പത്തികവും സൈനികവും) അധിനിവേശങ്ങളാണ്.
ഇനി, ഭീകരാക്രമമങ്ങളുടെ മാതാവെന്നു വിശേഷിപ്പിക്കാവുന്ന സെപ്തംബര്‍ 11 ലെ ആക്രമണങ്ങളെപ്പറ്റി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഔദ്യോഗികഭാഷ്യവും ആഗോളമാധ്യമങ്ങളുടെ നുണക്കഥകളും മാത്രമറിയാവുന്ന ശ്രീ. മുരളി ഒരു വസ്തുത കൂടി മനസ്സിലാക്കുന്നത് നന്ന്. ലോകമെമ്പാടുമുള്ള ഇടതുപക്ഷബുദ്ധിജീവികള്‍ക്കും സാമ്രാജ്യത്വത്തിന്റെ ഈ ഔദ്യോഗികവീക്ഷണം തന്നെയാണുള്ളത്. എന്നാല്‍ സെപ്തംബര്‍ 11ലെ ആക്രമണം അമേരിക്കന്‍ ഗവണ്‍മെന്റ് ആസൂത്രണം ചെയ്തതാണെന്ന് സമര്‍ത്ഥിക്കുന്ന മറ്റു നിരവധി ഗവേഷകരുണ്ട്. അതില്‍ ഏറ്റവും പ്രമുഖന്‍ ആരാണെന്നോ ? അമേരിക്കക്കാരനും സത്യകൃസ്ത്യാനിയും ദൈവശാസ്ത്രജ്ഞനുമായ പ്രൊഫ: ഡേവിഡ് ഗ്രിഫിന്‍!. ഒന്നോ രണ്ടോ അല്ലഒരു ഡസനോളം കൃതികള്‍ ഗ്രിഫിന്‍ ഈ വസ്തുത സമര്‍ത്ഥിച്ചുകൊണ്ട് എഴുതിയിട്ടുണ്ട്. ഇക്കാര്യം സമര്‍ത്ഥിക്കുന്ന നൂറുകണക്കിന് നിലവാരമുള്ള വെബ്സൈറ്റുകളുമുണ്ട്.
ഇത്തരം കാര്യങ്ങളെപ്പറ്റി യാതൊന്നുമറിയാതെ അടിസ്ഥാനരഹിതമായ സാമ്രാജ്യത്വ-സയണിസ്റ്റ് പ്രചാരവേലകളുടെ ഭാഗമായി ഇറങ്ങുന്ന പൊട്ടും പൊടിയും വാരിവിഴുങ്ങി മറുഭാഷ്യങ്ങള്‍ കൂടി മനസ്സിലാക്കാന്‍ താല്‍പര്യം കാണിക്കാതെ സൈദ്ധാന്തികനാകാന്‍ ശ്രമിക്കുന്നത് അല്‍പ്പത്തമാണ്. അമേരിക്കന്‍ സാമ്രാജ്യത്വം എണ്ണയ്ക്കും സമ്പത്തിനും ആയുധവിപണനത്തിനും ആധിപത്യത്തിനുമായി ലോകത്ത് ആരെയൊക്കെ വേട്ടയാടാനുദ്ദേശിക്കുന്നവോ അവര്‍ക്കെതിരെ കോര്‍പ്പറേറ്റു മാധ്യമങ്ങള്‍ നെയ്തുകൂട്ടുന്ന വാര്‍ത്തകള്‍ നിഷ്പക്ഷബുദ്ധിയോടെ വിശകലനം ചെയ്യാന്‍ കഴിയാതെ വന്നാല്‍ പോലും ഒരു സന്ദേഹിത്വമെങ്കിലും നിലനിര്‍ത്തുവാന്‍ അഭിനവബുദ്ധിജീവികള്‍ക്ക് കടമയില്ലേ !?

2010 ഓഗസ്റ്റ് 14, ശനിയാഴ്‌ച
ചിത്രകാരന്റെ പ്രത്യയശാസ്ത്ര പ്രതിസന്ധികള്‍ !
മനുഷ്യത്വമുള്ളവരെ മുഴുവന്‍ നടുക്കിയ കൈവെട്ടു സംഭവത്തെക്കുറിച്ച് ധാരാളം പോസ്റ്റുകള്‍ വന്നു. കേരളീയരെ ഈ വിഷയം അഗാധമായി നടുക്കിയതു കൊണ്ട് ബൂലോകത്തും ഇതൊരു സുപ്രധാന സംഭവമായി മാറി. ഈയുള്ളവനും അത്തരം പോസ്റ്റുകളില്‍ എന്റേതായ അഭിപ്രായങ്ങളും പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. മുസ്ലീം തീവ്രവാദത്തെക്കുറിച്ചുള്ള ധാരണ എത്ര വ്യത്യസ്തവും വൈരുദ്ധ്യവുമുള്ളതായിരുന്നാല്‍ തന്നെയും ആ പ്രതിഭാസത്തെക്കുറിച്ച് കൈവെട്ടിയ നാള്‍ മുതല്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് അദൃശ്യമായിരിക്കുന്നതോ ഇല്ലെന്നു തോന്നിക്കുന്നതോ ആയ ഹിന്ദുഭീകരതയുടെ കര്‍തൃത്വം വ്യക്തമാക്കുന്ന, ഇതുവരെ പൊതുബോധത്തിന്റെ ശ്രദ്ധയില്‍ ഇടംപിടിക്കാത്ത അതിന്റെ ഭാഗധേയത്വം ബോധ്യപ്പെടുത്തുന്ന 'സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍' എന്ന പോസ്റ്റ്, ഇടതുപക്ഷക്കാര്‍ തന്ത്രപരമായി നിശബ്ദത പാലിക്കുമ്പോള്‍ ഇടതുപക്ഷ വക്താവായ ജി.പി. പ്രസിദ്ധീകരിച്ചത്. എന്നാല്‍ സാമാന്യ മര്യാദയില്ലാതെ, ഹിന്ദു ഭീകരതയെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഈ പോസ്റ്റില്‍ വന്ന് അതിലൊരു കമന്റ് (രണ്ടാമത്തെ) വീശി, വിഷയത്തെ വീണ്ടും 'കൈവെട്ടു കേസി 'ലേക്കും 'ന്യൂനപക്ഷഭീകരത'യിലേക്കും (ആ വിഷയങ്ങള്‍ സംവദിച്ചു കൊണ്ടിരിക്കുന്ന നിരവധി പോസ്റ്റുകള്‍ ഉണ്ടെന്നിരിക്കെ!) വഴിതെറ്റിച്ച് കൊണ്ടുവന്നത് ചിത്രകാരനായിരുന്നു. കൂടാതെ ടിയാന്‍ ഹൈന്ദവഭീകരതക്കു വേണ്ടി താനൊരുക്കിയ 'ബ്രാഹ്മണ ജനതാപാര്‍ട്ടിയുടെ താലിബാനിമുഖം !' എന്ന സ്വന്തം പോസ്റ്റിലേക്ക് ശ്രദ്ധ ക്ഷണിച്ചിട്ടാണ് പോകുന്നത് (കൈവെട്ടു കേസിനാണ് പ്രാധാന്യമെങ്കില്‍ എന്തിനാണ് ഇദ്ദേഹം ഹിന്ദുഭീകരതയെക്കുറിച്ച് പോസ്റ്റിട്ടത് !?) ഹൈന്ദവഭീകരതയെക്കുറിച്ച് സ്വന്തമായി പോസ്റ്റിട്ട മനുഷ്യന്‍, അതേ വിഷയം കൂടുതല്‍ വൈദഗ്ദ്ധ്യത്തോടെ കൈകാര്യം ചെയ്യുന്ന മറ്റൊരു പോസ്റ്റില്‍ തൂറി നാറ്റിച്ചിട്ടു പോകുന്നതെന്തിന് ? സ്വന്തം പോസ്റ്റിനെ അപേക്ഷിച്ച് 'സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍' എന്ന പോസ്റ്റ് അപ്രധാനമോ അവഗണിക്കത്തക്കതോ ആണെങ്കില്‍ അതിനുള്ള യുക്തി, സംവാദത്തിന്റെ മാന്യതയിലും മര്യാദയിലും വ്യക്തമാക്കുകയെന്നുള്ളതാണ് അതില്‍ പങ്കെടുക്കുന്നവരുടെ കടമ. ഇതു സൌകര്യ പൂര്‍വം മറന്നുകൊണ്ട്, (മറന്നതല്ല അവഗണിച്ചു കൊണ്ട്) അത്യധികം കുടിലതയോടെ, തനിക്ക് ബൂലോകത്തു ലഭ്യമായ തെറിവിളിയിലുള്ള അസാമാന്യ പാടവത്തെ പാണ്ഡിത്യത്തിന്റെയും ധീരതയുടേയും മകുടമായി ധരിച്ചു കൊണ്ട് ചട്ടമ്പി സ്റ്റൈലില്‍ ലേഖകനെ കൂലിയെഴുത്തുകാരനായി കൂടി അപഹസിച്ചിട്ടേ ടിയാന്‍ പിന്‍വാങ്ങുന്നുള്ളു. അരിയെത്രയെന്നു ചോദിക്കാതെ തന്നെ പയര്‍ അഞ്ഞാഴിയെന്നു പറഞ്ഞിട്ടു പോകുന്ന ഈ കമന്റിലൂടെ ഇദ്ദേഹം എന്താണാവോ ഉദ്ദേശിക്കുന്നത് !?
ഇവിടെ ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍ ഇവയാണ് :-
1)'സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍' ഹൈന്ദവഭീകരത ചര്‍ച്ച ചെയ്യാന്‍ വെച്ച പോസ്റ്റാണ്. ഇതില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളില്‍ സത്യമെത്ര ? അസത്യമെത്ര ? അതിനോട് യോജിക്കുന്നുണ്ടോ ? വിയോജിക്കുന്നെങ്കില്‍ അതിനുള്ള ന്യായം വ്യക്തമാക്കുക എന്നതാണ് പോസ്റ്റ് വായിക്കുന്നവരുടെ കടമ. ചിത്രകാരന്‍ ഇതൊന്നും ചെയ്യാതെ ലേഖകനെ കൂലിയെഴുത്തുകാരനാക്കിയിരിക്കുന്നു. അതിനുള്ള ന്യായവും പറയുന്നില്ല.
2)'സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍' നെ അപഹസിച്ച ശേഷം അതില്‍ 'ബ്രാഹ്മണ ജനതാപാര്‍ട്ടിയുടെ താലിബാനിമുഖം !' എന്ന സ്വന്തം പോസ്റ്റിന്റെ ലിങ്ക് ഇട്ടിരിക്കുന്നു. അപ്പോഴും ജി.പി യുടെ പോസ്റ്റിന്റെ അപാകതകള്‍ വ്യക്തമാക്കുന്നില്ല. എന്താണ് ഇദ്ദേഹത്തിന്റെ മനോഭാവം ? അങ്ങിനെയെങ്കില്‍ അദ്ദേഹത്തിന്റെ പോസ്റ്റിന്റെ ഉള്ളടക്കം ഒന്നു പരിശോധിക്കാം.
ബ്രാഹ്മണ ജനതാപാര്‍ട്ടിയുടെ താലിബാനിമുഖം !
"സനാതന ഹിന്ദു മതത്തിന്റെ കാവല്‍ പോരാളികളും ഇന്ത്യയിലെ ഒരേയൊരു രാജ്യസ്നേഹമുള്ള കൂട്ടക്കാരുമായ ഔദ്ദ്യോഗിക സവര്‍ണ്ണ ഹൈന്ദവ രാഷ്ട്രീയ കക്ഷിയായ ബ്രാഹ്മണ ജനത പാര്‍ട്ടിയുടെ പൊന്നോമന ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ശ്രീ ശ്രീ നരേന്ദ്ര മോഡി തിരുവടികളുടെ വിശ്വസ്ത ശിക്ഷ്യനും ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ ശ്രീ ശ്രീ ശ്രീ അമിത് ഷാ പരശുരാമാവതാരം ഹൈന്ദവ സാമ്രാജ്യത്തിനു വീതിയും നീളവും കൂട്ടുന്നതിന്റെ ഭാഗമായി നടത്തിയ പരിപാവനമായ നരബലികള്‍ വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ചുകൊണ്ട് സി.ബി.ഐ.കള്ളക്കേസില്‍ കുടുക്കി ദ്രോഹിക്കുന്നതിനെതിരെ സര്‍വ്വമാന ഹിന്ദുക്കളും എന്തുകൊണ്ട് പ്രതിഷേധിക്കുന്നില്ല, ഒരു ഫ്രീഡം പരേഡെങ്കിലും നടത്താന്‍ മുതിരുന്നില്ല എന്ന് .... ചിത്രകാരന്‍ അത്ഭുതപ്പെടുകയാണ്.!!! ഭാരതമെന്നും ബി.ജെ.പി എന്നും കേട്ടാല്‍ നമ്മുടെ ചോര തിളക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലല്ലോ പടച്ചോനെ ..പടച്ചോനെ...!!!
പണ്ട് ക്ഷത്രിയരുടെ(സത്യത്തില്‍ ബൌദ്ധ ബന്ധമുള്ളവരുടെ) കുലം മുടിക്കാനായി വെണ്മഴുവുമായി ഇറങ്ങി തന്റെ തള്ളയുടെ ചങ്കുതന്നെ വെട്ടി റിഹേഴ്സലു നടത്തിയ ബ്രാഹ്മണ ഇറച്ചി വെട്ടുകാരന്‍ ദൈവമായ പരശുരാമനാണെന്നു തോന്നുന്നു ലോകത്തിലെ ആദ്യ താലിബാനി. ആ മൊഴന്ത് ദൈവത്തിന്റെ പാത പിന്തുടരുന്ന ബ്രാഹ്മ്മണ ജനതാ പാര്‍ട്ടിയുടെ പരിവാരങ്ങള്‍ ഇസ്ലാമിക വര്‍ഗ്ഗീയതയെ പര്‍വ്വതീകരിക്കുന്നതിനും, ഊതിക്കത്തിക്കുന്നതിനും നടത്തുന്ന വ്യാജ ഭീകരതയും ,വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ഇന്ത്യന്‍ മതേതര ജനതയുടെ ധാര്‍മ്മിക മൂല്യങ്ങളില്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ... സി.ബി.ഐ.യും, കോടതിയും നടത്തിയിരിക്കുന്ന കുറ്റവാളികളായ ഹിന്ദു വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ക്കെതിരെയുള്ള നിയമ നടപടി അഭിമാനകരമായിരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഡി.ഐ.ജി.യും എസ്.പിയുമടക്കം അഞ്ച് ഐ.പി.എസ്.ഓഫീസര്‍മാരും 13 പോലീസുകാരും അറസ്റ്റിലായി, വിവിധ ജയിലുകളില്‍ കഴിയുകയാണ് എന്ന യാഥാര്‍ത്ഥ്യം നമ്മുടെ നീതി ന്യായ വ്യവസ്ഥിതിയെക്കുറിച്ചും, അന്വേഷണ ഉദ്ദ്യോഗസ്തരുടെ കരുത്തിനെക്കുറിച്ചും മതിപ്പുളവാക്കുന്നു. ഈ ഉശിര് നമ്മുടെ അഭയയുടെ കൊലപാതകികളായ അച്ഛന്മാരേയും അച്ചികളേയും ഇരുംബഴിക്കുള്ളിലാക്കുന്നതിലും സി.ബി.ഐ ക്ക് പ്രകടിപ്പിക്കാന്‍, ഇറ്റാലിയന്‍ ഗാന്ധി കനിഞ്ഞനുവദിച്ചിരുന്നെങ്കില്‍... എന്നാശിച്ചു പോകുന്നു."
ജിപിയുടെ പോസ്റ്റിലുള്ളത്ര വിവരങ്ങളോ വസ്തുതകളോ രേഖകളോ ഒന്നും മുകളില്‍ ക്വോട്ട് ചെയ്ത ഇദ്ദേഹത്തിന്റെ പോസ്റ്റിലില്ല. പിന്നെയുള്ള പ്രധാനകാര്യം അണ്ടര്‍ലൈന്‍ ചെയ്തിരിക്കുന്ന ഭാഗം ഊറ്റിപ്പിഴിഞ്ഞെടുത്താല്‍ കിട്ടുന്ന പോയന്റില്‍, "ഇസ്ലാമിക വര്‍ഗീയത പര്‍വതീകരിക്കപ്പെടുന്നെന്നും വ്യാജഏറ്റുമുട്ടലുകള്‍ നടക്കുന്നെന്നും" പറഞ്ഞിരിക്കുന്ന ചിത്രകാരന്‍, ഇതേ ആശയവും അതിനേക്കാള്‍ വലിയനിരീക്ഷങ്ങളും പറഞ്ഞിരിക്കുന്ന ജി.പിയുടെ പോസ്റ്റിനെ കൊഞ്ഞനം കാണിച്ചതെന്തിനാണാവോ ?!! അത് കൃത്യമായ നിരീക്ഷണങ്ങളാല്‍ സമ്പന്നമായ ഈ പോസ്റ്റിനോടുള്ള അസൂയയല്ലേ ? ഈ അസൂയകൊണ്ടുണ്ടായ ഏക നേട്ടം ജി.പി യുടെ പോസ്റ്റില്‍ നന്നായി കമന്റുകള്‍ ഉണ്ടായിയെന്നതാണ്. പക്ഷേ വിഷയത്തെ സമര്‍ഥമായി വഴിതെറ്റിക്കാനും കഴിഞ്ഞു. എന്നാല്‍ ലേഖകന്‍ ഒരു ഘട്ടത്തിലും ഇടപെട്ടില്ല എന്നുള്ളതാണ് ഖേദകരം. പൊതുവേ ചിത്രകാരന്റെ പോസ്റ്റുകളുടെ ഉള്ളടക്കമെന്താണ് ? അദ്ദേഹത്തിന്റെ സാമ്പ്രദായിക അശ്ലീലവാക്കുകളുടെ മാലപ്പടക്കം ഫുള്‍സ്റ്റോപ്പുകാണാതെ പൊട്ടിത്തെറിക്കുന്ന "ഹൈന്ദവിക, ബ്രാഹ്മണിക, സവര്‍ണ, ജാതിപ്പരിഷ, മാടംബി,താലിബാനി, മൌദൂതിയന്‍ ...." അങ്ങനെ അനര്‍ഗളമായി നീണ്ടു പോകുന്ന ക്ലീഷേകളുടെ പരമ്പരാഗത നാറ്റം തന്നെയല്ലേ അദ്ദേഹത്തിന്റെ മേല്‍പ്പടി പോസ്റ്റിലും ഉള്ളത്.
രസകരമായ കാര്യം, സംഘ്പരിവാര്‍ ശക്തികളെ വസ്തുനിഷ്ഠമായി തുറന്നു കാട്ടുന്ന പോസ്റ്റുകളൊക്കെ അവര്‍ അവഗണിക്കാറാണ് പതിവ്. അതുകൊണ്ടു തന്നെ ഹൈന്ദവഭീകരതയെ പരാമര്‍ശിക്കുന്ന വിഷയത്തിലുള്ള ചിത്രകാരന്റെ 'ബ്രാഹ്മണ ജനതാപാര്‍ട്ടിയുടെ താലിബാനിമുഖം !'(ആകെ കമന്റുകള്‍ 13) ഈയുള്ളവന്റെ 'ഭീകരവാദികളോട് ഇരട്ടത്താപ്പ് !' (ഏകദേശം കമന്റുകള്‍ 11/ഈയുള്ളവന്‍ ഒരു വിദഗ്ദ്ധനുമല്ല) എന്ന പോസ്റ്റായാലും അവഗണിക്കപ്പെട്ടതേയുള്ളു. അതിനു കാരണം നമ്മെയെല്ലാം അബോധമായി കീഴ്പ്പെടുത്തിയിരിക്കുന്ന, ജി.പി പറഞ്ഞ മൃദുഹിന്ദുത്വബോധമാണെന്ന കാര്യം സ്പഷ്ടമാണ്. ഈ വിഷയത്തില്‍ സംഘ് പരിവാര്‍ ഭീകരവാദികളാരും ചിത്രകാരന്റെ പോസ്റ്റില്‍ കമന്റിയിട്ടില്ല. എന്നാല്‍ ജിപിയുടെ പോസ്റ്റ് വഴിതെറ്റിച്ച് ഇസ്ലാമിക ഭീകരതയിലെത്തിച്ചതിനാല്‍ ധാരാളം കമന്റുകള്‍ വന്നു. സംഘപരിവാറികള്‍ അനോനികളായും പുതിയ വ്യാജപ്രൊഫൈലിലും ധാരാളം വന്നു. പക്ഷേ അവര്‍ ചിത്രകാരോട് സ്നേഹവും കൂറും ഉള്ളവരായി മാറി (സത മുതല്‍ നാണിക്കുട്ടന്‍ വരെ). അദ്ദേഹത്തിന്റെ സവര്‍ണ വിരുദ്ധത അവര്‍ നിശ്ശേഷം ക്ഷമിച്ചു . ചിത്രകാരന്റെ ആരോടൊക്കെയോ പകപോക്കാന്‍ എടുത്തുചാടിയിട്ട ഭീമാബദ്ധങ്ങളുടെ പോസ്റ്റായ 'കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്നു !' എന്നതില്‍ മുഴുവന്‍ സംഘപരിവാറികളും അണിനിരന്നു. അങ്ങനെ അവര്‍ ഒരു ശരീരവും ഒരു മനസ്സവുമായി . കാരണം തങ്ങളെ അല്പം തെറിപറഞ്ഞാലും വര്‍ദ്ധിതവീര്യത്തോടെ അദ്ദേഹം മുസ്ലീംഭീകരതയെ പറയുന്നുണ്ടെല്ലോ, അതിനാല്‍ തങ്ങളുടെ പ്രശ്നം ഒളിച്ചുപിടിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു!(കമന്റുകള്‍150) സംഗതി ഇരുകൂട്ടര്‍ക്കും ലാഭം തന്നെ ! കൂടാതെ സത്യാന്വേഷി, ചാര്‍വാകന്‍, ഈയുള്ളവന്‍ എന്നിവരെ അവശ- ദളിത-ഇസ്ലാമിക ബുജികളും ജമാഅത്തെ/എന്‍ഡിയെഫ് തീവ്രവാദികളായും കൂലിപറ്റുന്നവരായും ചിത്രീകരിച്ച് പരിവാറികള്‍ക്ക് രോമാഞ്ചമുണ്ടാക്കി കൊടുക്കാനും പുള്ളിക്കാരനു കഴിഞ്ഞു.
നിലപാടിലും പ്രത്യയശാസ്ത്രബോധത്തിലും താന്‍ എവിടെ നില്‍ക്കുന്നു എന്ന ബോധമില്ലാതെ, കാര്യങ്ങളെ സമഗ്രതയില്‍ കാണാനുള്ള പിടിപ്പുകേടിനെ ഉച്ചത്തില്‍ ആഘോഷിച്ചു കൊണ്ട്, അതിനു പരിമിതമായെങ്കിലും കഴിയുന്നവരെ തീട്ടം വാരിയെറിയാന്‍ കാണിക്കുന്ന വിരുതുകൊണ്ട്, അദ്ദേഹത്തിന്റെ ഉറച്ച ശത്രുക്കളായ സംഘ്പരിവാര്‍ ഭീകരരുടെ, മന്ദബുദ്ധികളെ പ്രോത്സാഹിപ്പിക്കുന്ന അര്‍ദ്ധഗര്‍ഭമായ കൈയടി നിര്‍ലോഭം വാരിക്കൂട്ടുവാന്‍ ഭാഗ്യമുള്ളവനായി തീര്‍ത്തിരിക്കുന്നു ചിത്രകാരന്‍ !!!! ചിത്രകാരന്‍ ജി.പിയുടെ 'പ്രകോപനത്തിന്റെ ഏജന്‍സിപ്പണിക്കാര്‍' എന്ന പുതിയ പോസ്റ്റിലും അകാരണമായ കൊഞ്ഞനംകുത്തലാണ് കാട്ടിയിരിക്കുന്നത്. ഇനിയെങ്കിലും അദ്ദേഹം ഉത്തരവാദിത്വത്തോടെ പെരുമാറുമെന്നു പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ "പ്രായത്തിനനുസരിച്ച് ബുദ്ധി പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാകാത്തവര്‍, അടിമത്വം സുഖകരമാണെന്നു ചിന്തിക്കുന്നവര്‍,ബുദ്ധിവികാസം കുറഞ്ഞവര്‍, പാരംബര്യ വാദികള്‍/യാഥാസ്ഥികര്‍, അന്യരുടെ ചിന്തകളോടും അഭിപ്രായങ്ങളോടും അസഹിഷ്ണുത പുലര്‍ത്തുന്നവര്‍, ദുരഭിമാനികള്‍, വര്‍ണ്ണവെറിയന്മാര്‍; ജാതി മതം, എന്നീ വേര്‍തിരിവുകളോ മാംസളമായ ദൈവസങ്കല്‍പ്പങ്ങളോ അവയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ കഥകളോ, കുട്ടിക്കഥകളോ, പുരാണങ്ങളോ, ഐതിഹ്യങ്ങളോ, ഇതിഹാസങ്ങളോ, വിശ്വാസങ്ങളോ പരമസത്യമാണെന്ന് വിശ്വസിക്കുന്നവര്‍, സ്വന്തം വിശ്വാസങ്ങളെ ശുദ്ധീകരിക്കാനോ/വിമര്‍ശിക്കാനോ വിമുഖരായവര്‍ " തുടങ്ങിയ മറ്റുള്ളവരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അപഗ്രഥനം അദ്ദേഹത്തിനു തന്നെ അറം പറ്റിയതായി കണക്കാക്കാം.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)